Bollywood
മലയാളികള്‍ക്ക് നന്ദിപറഞ്ഞ് കൊണ്ട് ലൂസിഫറിലെ ബോബിയായ വിവേക് ഒബ്‌റോയ്.

മോഹന്‍ലാലിനെ നായകനാക്കി പ്രിത്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാലിനെ കൂടാതെ മഞ്ചു വാരിയര്‍, ടോവിനോ തോമസ്, സായി കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. മാര്‍ച്ച് ഇരുപത്തിയെട്ടിനു ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്ത ദിനം മുതല്‍ ഹൌസ് ഫുള്‍ ഷോ തുടരുന്ന ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലോകമെമ്പാടും ലഭിച്ചത്. ലൂസിഫറിലൂടെ താന്‍ നല്ലൊരു സംവിധായകന്‍ ആണെന്ന് പ്രിത്വി തെളിയിച്ചിരിക്കുകയാണ്. ഈ അടുത്ത കാലത്ത് എല്ലാ കഥാപാത്രങ്ങളെയും ഒരുപോലെ നന്നായി ഉപയോഗിച്ച മറ്റൊരു സംവിധായകനും കഴിഞ്ഞിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ഉള്ള ഒരു ദൃശ്യാവിഷ്ക്കാരം നമുക്ക് പ്രിത്വി ലൂസിഫറിലൂടെ സമ്മാനിക്കുകയാണ് ഉണ്ടായത്.
ലൂസിഫറില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് പ്രശസ്ത ബോളിവുഡ് താരം വിവേക് ഒബ്‌റോയ്. ബോബി എന്നാണു ചിത്രത്തില്‍ അദ്ദേഹത്തിന്റെ പേര്. ഇദ്ദേഹത്തിനു ശബ്ദം നല്‍കിയത് മലയാളത്തിലെ പ്രശസ്ത സിനിമ താരം വിനീത് ആണ്. എന്നാല്‍ ഡബ് ചെയ്തത് ആണെന്ന് തിരിച്ചറിയാത്ത വിധം അവിസ്മരണീയമായ പ്രകടനമായിരുന്നു വിവേക് ഒബറോയ് ലൂസിഫറില്‍ കാഴ്ച്ച വെച്ചത്. ഏറ്റവും മികച്ച ഒരു വില്ലനെ തന്നെയാണ് പ്രിത്വി ലൂസിഫറിലൂടെ മലയാള സിനിമക്ക് നല്‍കിയത്. സിനിമയുടെ ഗംഭീര വിജയത്തിനും തന്നെ പ്രശംസിച്ചവര്‍ക്കും നന്ദി രേഖപെടുത്തി കൊണ്ട് വിവേക് ഒബറോയ് ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ :”ലൂസിഫർ കണ്ട് ആശംസ അറിയിച്ചതിൽ എല്ലാവർക്കും നന്ദി.ഏവര്‍ക്കും സിനിമ ഇഷ്ടമായെന്ന് അറിഞ്ഞതിൽ സന്തോഷം.എല്ലാവരോടും നിറഞ്ഞ സ്നേഹം മാത്രം”.
പി കെ രാംദാസ് എന്ന കേരള രാഷ്ട്രീയത്തിലെ വന്‍ മരത്തിന്റെ പതനത്തോടെ തുടങ്ങുന്ന ലൂസിഫര്‍ ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തിലെ പാകപ്പിഴകളെ അഭിസംഭോധന ചെയ്ത് മുന്നോട്ടു പോകുന്നു. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാംദാസിന്റെ അപ്രഖ്യാപിത രാഷ്ട്രീയ പിന്‍ഗാമി തന്റെ തലതൊട്ടപ്പന്റെ കസേര കൊതിക്കുന്ന ചെന്നായ്ക്കളെ വേട്ടയാടാന്‍ ഇറങ്ങി പുറപ്പെടുമ്പോള്‍ മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡ് സിനിമയിലുടനീളം തന്റെ ഏറ്റവും മികച്ച പ്രസരിപ്പോടെ തന്നെ നിറഞ്ഞു നില്‍ക്കുന്നുണ്ട്.അതേപോലെ തന്നെ മറ്റു കഥാപാത്രങ്ങള്‍ക്കും കൃത്യമായ വ്യക്തിത്വവും സ്ക്രീന്‍ പ്രെസന്‍സും നല്‍കാന്‍ എഴുത്തുകാരനും സംവിധായകനും കഴിഞ്ഞിട്ടുണ്ട്.
Bollywood
ഐശ്വര്യയെ അമ്പരപ്പിച്ച് ആരാധ്യയുടെ ഡാൻസ്, മകളെ കെട്ടിപ്പിടിച്ച് അമ്മ

കാണാൻ ഐശ്വര്യ റായെ പോലുണ്ട്, ഐശ്വര്യ റായാണെന്നാ അവളുടെ വിചാരം ഇങ്ങനുള്ള കമന്റുകൾ ഒന്നും ഒരിക്കൽ പോലും കേൾക്കാത്തവർ ചുരുക്കമായിരിക്കും. സൗന്ദര്യം എന്നതിൻ്റെ മൂർത്തീഭാവമാണ് ഐശ്വര്യ റായ്. ലോകത്തിൽ തന്നെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്നാണ് ഐശ്വര്യയെ പലരും പറയുന്നത്. 1994ലെ മിസ്സ് വേൾഡ് മത്സരത്തിന്റെ വിജയി കൂടിയായിരുന്നു താരം. 1997-ൽ മണിരത്നം സംവിധാനം ചെയ്ത ഇരുവർ ആയിരുന്നു നടിയുടെ ആദ്യ ചിത്രം.
സഞ്ചയ് ലീലാ ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് എത്തി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചിരുന്നു. തുടർന്ന് സഞ്ചയ് ലീലാ ബൻസാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിക്കുകയുണ്ടായി. 2002-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചു. തുടർന്ന് ഹിന്ദിയിൽ സജീവമായ ഐശ്വര്യ ഹിന്ദിയെക്കൂടാതെ തമിഴ്, ബംഗാളി സിനിമകളിലും ബ്രൈഡ് ആൻ പ്രിജുഡിസ് (2003), മിസ്‌ട്രസ് ഓഫ് സ്പൈസസ് (2005), ലാസ്റ്റ് റീജിയൻ (2007) എന്നീ അന്തർദേശീയ ചലച്ചിത്രങ്ങളിലും അഭിനയിച്ചു.
അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷം ഐശ്വര്യ അഭിനയത്തിൽ നിന്നും ഒരു ഇടവേളയെടുത്തിരുന്നു. വളരെ ചുരുക്കം ചില സിനിമകളിൽ മാത്രമായിരുന്നു താരം അഭിനയിച്ചത്. തുടർന്ന് ആരാധ്യ ജനിച്ചതോടെ മകളായിരുന്നു ഐശ്വര്യയുടെ ലോകം. ഫാഷൻ വീക്കിൽ പങ്കെടുക്കാൻ പോകുമ്പോഴും പരസ്യചിത്രങ്ങളുടെ ഷൂട്ടിനുമൊക്കെ മകളെയും കൊണ്ടാണ് ഐശ്വര്യ പോകുന്നത്. ഐശ്വര്യ റായ് ‘ഒബ്സസീവ് മദര്‍’ ആണെന്ന് അഭിഷേകിന്റെ അമ്മ ജയ ബച്ചനും അഭിപ്രായപ്പെട്ടിരുന്നു. “ഐശ്വര്യ ഒരു ‘ഒബ്സസീവ് മദര്‍’ ആണ്. ഒരു നിമിഷം പോലും ആ കുഞ്ഞിനെ ഒറ്റയ്ക്ക് വിടില്ല. കുഞ്ഞിന്‍റെ എല്ലാ കാര്യങ്ങളും അവള്‍ക്കു തന്നെ ചെയ്യണം. ഐശ്വര്യ മാത്രമല്ല, ഈ തലമുറയില്‍ പെട്ട എല്ലാ അമ്മമാരും ഇങ്ങനെ ‘ഒബ്സസീവ്’ ആണെന്നാണ് ഞാന്‍ വിചാരിക്കുന്നത്” ജയ ബച്ചൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.
View this post on Instagram
ഇപ്പോൾ ഐശ്വര്യയുടെയും മകളുടെയും ഒരുമിച്ചുള്ള ഡാൻസിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഐശ്വര്യയുടെ ബന്ധുവായ ശ്ലോക ഷെട്ടിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങിലാണ് അമ്മയും മകളും തകർപ്പൻ നൃത്തവുമായി വേദി കീഴടക്കിയത്. അഭിഷേക് ബച്ചൻ-പ്രിയങ്ക ചോപ്ര സിനിമയായ ‘ദോസ്താന’യിലെ ‘ദേശി ഗേൾ’ ഗാനത്തിനൊപ്പമാണ് ഇവർ ചുവട് വച്ചത്. അമ്മയുടെ ചുവടുകൾ നോക്കി അതേപോലെ പകർത്തിയാണ് ഒമ്പതുകാരിയായ ആരാധ്യ നൃത്തം ചെയ്യുന്നത്. മകളുടെ നൃത്തം കണ്ട ഐശ്വര്യ സന്തോഷത്താൽ ആരാധ്യയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്. ലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം വിഡിയോ കണ്ടു കഴിഞ്ഞു. അച്ഛനും അമ്മയ്ക്കും ഒപ്പം തന്നെ കഴിവുകൾ മകൾക്കും ഉണ്ട് എന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ.
Bollywood
അഭിനയരംഗത്തേക്ക് മറ്റൊരു താരപുത്രി കൂടി, കലാഭവൻ നവാസിന്റെയും രഹ്‌നയുടെയും മകൾ സിനിമയിലേക്ക്

മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി മറ്റൊരു താരപുത്രി കൂടി. മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തിയ കലാഭവൻ നവാസിന്‍റെയും ഭാര്യയും നടിയുമായ രഹ്നയുടേയും മകള്‍ നഹറിൻ നവാസ് നായികയായി എത്തുന്നു. ‘കൺഫെഷൻസ് ഓഫ് എ കുക്കൂ’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം ജനുവരി 8ന് പ്രൈം റീൽസ് ഒടിടി പ്ലാറ്റ്‍ഫോമിലൂടെയാണ് റിലീസിന് തയ്യാറെടുക്കുന്നത്. ജയ് ജിഥിന്‍ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
‘നസീമ’ എന്ന പ്രധാന കഥാപാത്രമായാണ് നഹറിൻ അഭിനയിക്കുന്നത്. ഒരു അനാഥാലയത്തിൽ കഴിയുന്ന കൗമാരപ്രായത്തിലുള്ള രണ്ട് പെണ്‍കുട്ടികളുടെ ജീവിതം പ്രമേയമാക്കിയുള്ളതാണ് സിനിമ. നടി ദുർഗകൃഷ്ണയാണ് കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ എന്ന സിനിമയിലെ മറ്റൊരു നായിക. ജേർണലിസ്റ്റും ഡോക്യുമെന്ററി സംവിധായകയുമായാണ് ദുർഗ വേഷമിടുന്നത്.
ചിത്രത്തിന്‍റെ കഥയൊരുക്കിയിരിക്കുന്നത് ദിനേശ് നീലകണ്ഠനാണ്. ആന്റണി ജോ, രാജ്കുമാര്‍ എന്നിവര്‍ ഛായാഗ്രഹണവും ടിനു കെ. തോമസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ട്വന്റി ത്രീ ഫീറ്റ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അര്‍ജുന്‍ രവിന്ദ്രന്‍ ആണ് നിര്‍മ്മാണം. മകൾ സിനിമയിലേക്ക് അരങ്ങേറുന്ന വിവരം നവാസ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചത്. “പ്രിയരേ, ഞങ്ങളുട മകൾ നഹറിൻ “നസീമ”എന്ന പ്രധാന കഥാപാത്രമായി എത്തുന്ന കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ എന്ന സിനിമ പ്രൈം റീൽസ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ജനുവരി 8ന് റിലീസ് ചെയ്യുകയാണ്. കൂടെയുണ്ടാവണം” അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഈ കൊല്ലം ജനുവരി മുതല്‍ മലയാള സിനിമകള്‍ക്ക് മാത്രമായി എത്തിയ ഓ ടി ടി പ്ലാറ്റ് ഫോം ആണ് പ്രൈം റീല്‍സ്. എല്ലാ വെള്ളിയാഴ്ചയും ഒരു പുതിയ മലയാള ചിത്രം എന്ന അവകാശവാദവുമായി എത്തിയിരിക്കുന്ന ഓ ടി ടി പ്ലാറ്റ് ഫോം ആണ് പ്രൈം റീല്‍സ്. പ്രൊഫ. സതീഷ് പോള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച്, സൈജു കുറുപ്പ്, മിയ ജോര്‍ജ് തുടങ്ങിയവര്‍ അഭിനയിച്ച ‘ഗാര്‍ഡിയന്‍’ എന്ന സിനിമ പ്രൈം റീല്‍സിലൂടെ ആദ്യം റിലീസ് ചെയ്ത സിനിമ.
മലയാള സിനിമാ ലോകത്ത് ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള അബൂബക്കര്‍ എന്ന നടന്‍റെ മകനാണ് നവാസ്. നവാസിന്‍റെ ഭാര്യ രഹ്നയും നടിയാണ്. ഇപ്പോൾ ആ അഭിനയ പാരമ്പര്യം അടുത്ത തലമുറയിലേക്ക് എത്തിയിരിക്കുകയാണ്. നിരവധി ചിത്രങ്ങളിൽ ഹാസ്യതാരമായും നായകനായും സഹനടനായും തിളങ്ങിയ വ്യക്തിയാണ് നവാസ്. സഹതാരമായിരുന്ന രഹ്നയുമായി 2002 ലായിരുന്നു നവാസിന്റെ പ്രണയ വിവാഹം. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് പരിപാടിയിലെ അവതാരകനാണ് ഇപ്പോൾ നവാസ്. നവാസിന്‍റെ സഹോദരന്‍ ആയ നിയാസും മഴവില്‍ മനോരമ ടെലികാസ്റ്റ് ചെയ്യുന്ന മറിമായം എന്ന പരിപാടിയിലൂടെ ശ്രദ്ധേയനാണ്. മിനി സ്ക്രീനനില്‍ കൂടാതെ നിരവധി സിനിമകളിലും നിയാസ് അഭിനയിച്ചിട്ടുണ്ട്.
Bollywood
അമ്മയാകാൻ ഒരുങ്ങി അനുഷ്ക ശർമ്മ, ചിത്രം പങ്കുവച്ച് വിരാട് കൊഹ്ലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും ഇപ്പോള്‍ സന്തോഷത്തിന്റ നിറവിലാണ്. ഈ കൊറോണക്കാലത്ത് ജീവിതത്തില്‍ പുതിയ നിറം നല്കി കുഞ്ഞ് അതിഥി വരാന്‍ പോകുകയാണെന്നു താരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. ബോളിവുഡിലെ സെസിബ്രിറ്റികള് അടക്കം നിരവധി പേരാണ് സന്തോഷ വാര്‍ത്ത അറിഞ്ഞ് സോഷ്യല്‍മീഡിയയില്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഇരുവരുമുള്ള ചിത്രത്തിന് തങ്ങള്‍ മൂന്നു പേരാണ് ഇപ്പോള്‍ എന്നും വീരാട് കുറിച്ചിട്ടുണ്ട്. ചിത്രം ചുരുങ്ങിയ സമയംകൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്.
ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ഏറെ ആഘോഷിച്ചതായിരുന്നു. താരങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. അടുത്തിടെയായിരുന്നു താരങ്ങള്‍ വേര്‍പിരിയുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത്. ഇരുവരും പങ്കുവച്ച ചിത്രത്തിലെ വിരുഷ്ക ഡിവോഴ്സ് എന്ന ഹാഷ് ടാഗായിരുന്നു വിവാദത്തിന് കാരണം, സോഷ്യല്‍മീഡിയയില്‍ സന്തോഷനിമിഷങ്ങള്‍ പങ്കുവയ്ക്കാറുള്ള താരങ്ങളുടെ പോസ്റ്റ് ആരാധകര്‍ക്ക് അംഗീകരിക്കാനെ സാധിച്ചില്ല.
പിന്നീട് സത്യാവസ്ഥ തിരിച്ചറിയുകയായിരുന്നു. ഒരു പഴയ വാര്‍ത്തയാണ് ഈ പൊല്ലാപ്പിനെല്ലാം കാരണക്കാരന്‍. ഈ വിവാദങ്ങള്‍ ആളിപുകയുന്നതിനിടെയാണ് അനുഷ്ക അമ്മയാകുന്നു എന്ന വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. അടുത്തിടെ വിരാട് കോഹ്ലിയോട് അനുഷ്കയെ ഡിവോഴ്സ് ചെയ്യണമെന്ന് ബിജെപി നേതാവ് ആവശ്യപ്പെട്ടതും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. അനുഷ്ക നിര്‍മ്മിച്ച പാതാള്‍ ലോക് എന്ന സീരിസ് ബിജെപിയെ മോശമായി ചിത്രീകരിച്ചതാണ് ഈ വിവാദത്തിന് പിന്നിലെ കാരണം. അനുഷ്ക ശര്‍മ്മ വീരാട് കോഹ്ലി വിവാഹം 2017ല്‍ ആയിരുന്നു നടന്നത്. ബോളിവുഡിലെ ആഡംബര വിവാഹങ്ങളില്‍ ഒന്നായിരുന്നു ഇതും. താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. വിവാഹ ശേഷം താരങ്ങളെ പ്രേക്ഷകര്‍ വിളിക്കുന്നത് വിരുഷ്ക എന്നാണ്. താരങ്ങളുടെ ഇന്‍സ്റ്റഗ്രാം ഹാഷ്ടാഗുകളില്‍ വിരുഷ്ക നിറഞ്ഞു നിന്നിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ജീവിതത്തിലേക്ക് ആദ്യത്തെ കണ്മണി വരുന്നത്.
2021 ല്‍ തങ്ങള്‍ മുന്നു പേരാകും എന്ന വരികളില്‍ തന്നെ വീരാടിന്റെ സന്തോഷം കാണാന്‍ സാധിക്കും. അനുഷ്ക ബേബി ബംബുമായാണ് ചിത്രത്തിലുളളത്. ഇനിയങ്ങോട്ടുള്ള ആഘോഷങ്ങളാണ് പ്രേക്ഷകര്‍ അറെ ഉറ്റു നോക്കുന്നത്. ഏറെ കാലം സന്തോഷമായിരിക്കാനും പ്രേക്ഷകര്‍ ആശംസിക്കുന്നുണ്ട്. അടുത്തിടെ മലയാളത്തിന്റെ അവതാരിക പേര്‍ളി മാണിയും ഗര്‍ഭിണിയാണെന്നുള്ള വിവരം പങ്കു വച്ചിരുന്നു. ബോളിവുഡിന്റെ പ്രിയ താരം കരീന കപൂറും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ വിവാഹം ചെയ്യുമ്പോള്‍ നടി അനുഷ്ക ശര്‍മ്മ പ്രായം 29 ആയിരുന്നു. ബോളിവുഡില്‍ തിളങ്ങി നിന്നിരുന്ന സമയത്താണ് താരം വിരാടിനെ വിവാഹം ചെയ്തത്. ബോളിവുഡിലെ പല നടികളും ഈ സമയം വിവാഹിതയാകാന്‍ മടിക്കുമ്പോള്‍ ആണ് അനുഷ്ക വിവാഹിതയായത്.ഒരു നടിയെ സംബന്ധിച്ചിടത്തോളം 29 വയസ് എന്നത് ചെറുപ്പമാണ്. അതുകൊണ്ടാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും നടി വിവാഹത്തിന് ശേഷം നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
-
Celebrities3 months ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media4 months ago
നാട് നീളെ സുഖമല്ലേ ബോർഡുകൾ, കാര്യമറിയാതെ നാട്ടുകാർ
-
Celebrities9 months ago
മിയ ഇനി അശ്വിന് സ്വന്തം !!! വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്ത്
-
Exclusive1 month ago
മിനി സ്ക്രീൻ താരം സ്വാതി നിത്യാനന്ദക്ക് മാല ചാർത്തി യൂട്യൂബർ കാർത്തിക് സൂര്യ ; വിവാഹ നിശ്ചയം ഡ്യൂപ്ലിക്കേറ്റ് ആണെങ്കിലും ഫോട്ടോ എടുത്തപ്പോൾ നാണം വന്നു ഗയ്സ് എന്ന് കാർത്തിക്ക്
-
Kollywood1 year ago
നടി സ്നേഹ വീണ്ടും അമ്മയായി! കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് താരദമ്പതികള്‍
-
Celebrities3 months ago
ആകാശ ദൂതിലെ ആനി ഇപ്പോൾ ഇവിടുണ്ട്. സ്വന്തമായി വിമാനവും, ഏക്കറുകൾക്ക് നടുവിലെ ബംഗ്ലാവും
-
Movies1 year ago
അന്ന് നീളന്‍ മുടിക്കാരി ആരതി, ഇന്ന് മോഡേണായി, ഓർമകളിൽ മഞ്ജു, വീഡിയോ വൈറൽ!!
-
Mollywood1 year ago
മക്കള്‍ വളരുന്നതും സ്കൂളില്‍ പോവുന്നതുമൊന്നും കാണാന്‍ എനിക്ക് യോഗമുണ്ടായിട്ടില്ല! തുറന്ന് പറഞ്ഞ് മോഹൻലാൽ
You must be logged in to post a comment Login