Connect with us

Exclusive

വിറക് വെട്ടുന്നതിനിടയിൽ പാട്ട് പാടി ഞെട്ടിച്ചു കളഞ്ഞു. വീഡിയോ കാണാം

Published

on

ഒരാളെ പ്രസിദ്ധമാക്കാനും കുപ്രസിദ്ധനാക്കാനുമെല്ലാം ഇന്ന് സോഷ്യൽ മീഡിയക്ക്‌ കഴിയും. ഒരുപാട് ഒളിഞ്ഞിരുന്ന കലാകാരന്മാരെ പുറത്തു കൊണ്ട് വരാൻ സോഷ്യൽ മീഡിയക്കായി. ഒരു കാലത്ത് റിയാലിറ്റി ഷോകളിലൂടെ മാത്രമേ പുതിയ കലാകാരന്മാരെ നമുക്ക് കാണുവാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ ഇന്ന് അങ്ങനെയല്ല കഴിവുണ്ടെങ്കിൽ അത് നാലാളെ കാണിക്കാനെളുപ്പമാണ്. സംഗതി കൊള്ളാമെങ്കിൽ പിന്നെ അങ്ങ് വൈറലായിക്കോളും. സോഷ്യൽ മീഡിയ വഴി വൈറൽ ആയ പലരും സിനിമയിൽ ഗാനമാലപിച്ച കഥകളും നമുക്കറിയാം.

ഓരോ സമയത്തും ഓരോരുത്തർ സോഷ്യൽ മീഡിയ വഴി വൈറലാവുന്നതു നമ്മൾ കാണാറുണ്ട്. ഇത്തവണ ഒരു വിറകു വെട്ടുകാരന്റെ സംഗീതം കണ്ടു ഞെട്ടിയിരിക്കുകയാണ് പലരും. വിറകു വെട്ടുന്നതിനിടയിൽ ആരോ നിർബന്ധിച്ചപ്പോൾ അസാധ്യമായി പാടി ഞെട്ടിച്ചു കളഞ്ഞു മച്ചാൻ.വിനയൻ സംവിധാനം ചെയ്തു കലാഭവൻ മണി നായകനായെത്തിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമെന്ന ചിത്രത്തിലെ ആലില കണ്ണായെന്നു തുടങ്ങുന്ന ഗാനമാലപിച്ചു തുടങ്ങിയ മച്ചാൻ പിന്നീട് മലയാള സിനിമയിലെ കുറച്ചു ഹിറ്റ്‌ ഗാനങ്ങൾ കൂടി പാടി.

നിങ്ങളൊക്കെ ഇത്രയും കാലം എവിടെയായിരുന്നു മനുഷ്യാ എന്നാണ് വീഡിയോ കണ്ടവർ ചോദിക്കുന്നത്. ഫ്ലവർസ് ചാനലിലെ കോമഡിയുത്സവത്തിൽ ഒരു കൈ നോക്കിക്കൂടേയെന്നും പാട്ട് കേട്ടവർ ചോദിക്കുന്നു. സംഗതി വൈറൽ ആയെങ്കിലും ഇദ്ദേഹം ആരാണെന്നോ എവിടെയുള്ളയാളാണെന്നോ ഇത് വരെ കണ്ടെത്താനായിട്ടില്ല. ഫേസ്ബുക്കിലെ പ്രമുഖ പേജ് ആയ വെറൈറ്റി മീഡിയയിലൂടെയാണ് ഇദ്ദേഹത്തിന്റെ ഗാനം വൈറലായത്. ഈ വാർത്ത വായിക്കുന്നവർക്ക് അദ്ദേഹത്തെ പറ്റിയെന്തെങ്കിലും സൂചന കൊടുക്കാൻ കഴിയുമെങ്കിൽ ദയവായി കമന്റ്‌ ചെയ്യുക. രക്ഷപെടാൻ ഒരു അവസരം ലഭിച്ചാൽ അത് നല്ലതല്ലേ.

Click to comment

You must be logged in to post a comment Login

Leave a Reply

Exclusive

മണിക്കുട്ടന് പിന്നാലെ ഡിമ്പൽ ബാലും ബിഗ് ബോസ്സിൽ നിന്ന് പുറത്തേക്ക്; ഞെട്ടലോടെ ആരാധകരും

Published

on

By

ആത്മവിശ്വാസവും ഉത്സാഹവും കലര്‍ന്ന പുഞ്ചിരിയും നിലപാടുകളിലെ വ്യക്തതയും കൊണ്ട് ബിഗ്‌ബോസ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മത്സരാര്‍ത്ഥിയാണ് ഡിമ്പല്‍ ബാല്‍. ഐ നോ ആം യുനീക്വ് എന്ന കിടിലന്‍ ഇന്‍ട്രോയോട് കൂടിയാണ് ഡിമ്പല്‍ ആദ്യം ആരാധകരെ കൈയ്യിലെടുത്തത്. ഷോ അവസാനിക്കാന്‍ മൂന്നാഴ്ചകള്‍ പിന്നിടുമ്പോഴും മികച്ച മത്സരബുദ്ധി തന്നെയാണ് ഡിമ്പല്‍ ഹൗസിനുള്ളില്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസം മണിക്കുട്ടന്റെ അപ്രതീക്ഷിതമായ തിരിച്ചുപോക്ക് ആരാധകരില് നിരാശ ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ മറ്റൊരു അപ്രതീക്ഷിത വാര്‍ത്തയുമായി ഷോ അധികൃതര്‍ വീണ്ടും എത്തിയിരിക്കുകയാണ്. ഡിമ്പലിന്റെ പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് താരം ഷോയില്‍ നിന്ന് പോയിരിക്കുകയാണ് എന്നതാണ് പുറത്ത് വരുന്ന വിവരം. ഡല്‍ഹിയില്‍ വച്ച് മരണപ്പെട്ടതായി ഷോ അധികൃതര്‍ ഡിമ്പലിനെ അറിയിച്ചു കഴിഞ്ഞു എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത.

സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നിരവധി ഗ്രൂപ്പുകളില്‍ വാര്‍ത്ത വന്നു കഴിഞ്ഞു. ഡിമ്പലിനെ ചെന്നൈയില്‍ നിന്നും കൊണ്ടുവരാനായി സുഹൃത്തുക്കള്‍ പുറപ്പെട്ടുവെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചുവെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്. അച്ഛനും അമ്മയും രണ്ട് സഹോദരിമാരും അടങ്ങുന്നതാണ് ഡിമ്പലിന്റെ കുടുംബം. ഇനി തിരിച്ചു പോയാല്‍ താരം ഷോയിലേക്ക് തിരികെ എത്തുമോ എന്ന കാര്യം സംശയമാണ്. കോവിഡ് രൂക്ഷമായ സാഹചര്യം ആയതിനാലും ഷോ അവസാനിക്കാന്‍ മൂന്ന് ആഴ്ച മാത്രം ബാക്കി നില്‍ക്കുന്നതിനാലും ക്വാറന്റൈന്‍ കഴിഞ്ഞ് ഡിമ്പല്‍ വരുന്നത് അസാധ്യകരമായ കാര്യമാണ്. എന്നിരുന്നാലും ഡിമ്പല്‍ ഫാന്‍സിന് വളരെ അധികം ഞെട്ടല് ഉണ്ടാക്കുന്ന വാര്‍ത്ത തന്നെയാണ് ഇത്.

കുട്ടിക്കാലത്ത് പ്രിയകൂട്ടുകാരിയായ ജൂലിയറ്റിനെ നഷ്ടപ്പെട്ടതിലുള്ള ഡ്രോമയ്ക്ക് പിന്നാലെ ഡിംപലിനെ തേടി നട്ടെല്ലിനെ ബാധിക്കുന്ന അപൂര്‍വ്വ കാന്‍സര്‍ രോഗങ്ങളില്‍ ഒന്നായ ഒസ്റ്റിയോബ്ലാസ്റ്റോമ ബാധിച്ചിരുന്നു. നട്ടെല്ല് ക്ഷയിച്ചുപോവുന്ന അപൂര്‍വ്വമായ ഈ അസുഖത്തില്‍ നിന്നും താരം അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്. ഫീനിക്‌സ് പക്ഷിയെ പോലെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവളാണ് താന്‍ എന്ന് അഭിമാനത്തോടെ പലപ്പോഴും ഡിമ്പല്‍ ഷോയില്‍ പറഞ്ഞിട്ടുണ്ട്. ഒരു ചൈല്‍ഡ് സൈക്കോളജിസ്റ്റ് കൂടിയാണ് താരം. ജീവിക്കാന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നും മരണത്തില്‍ നിന്നും രക്ഷപ്പെട്ടുവന്ന ആളായതുകൊണ്ടു തന്നെ ജീവിതം എപ്പോഴും ആസ്വദിക്കുന്ന പെണ്‍കുട്ടിയാണെന്നും ഷോയില്‍ പലപ്പോഴായി ഡിമ്പല്‍ പറഞ്ഞിട്ടുണ്ട്.

Continue Reading

Celebrity Wedding

പതിനഞ്ച് വർഷത്തോളം നീണ്ട ലിവിംഗ് ടുഗതർ, ഒടുവിൽ വിവാഹം; മനസു തുറന്ന് എംജി ശ്രീകുമാർ

Published

on

നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാർ. മെലഡിയും ഫാസ്റ്റ് ഗാനങ്ങളും ഒരുപ്പോലെ വഴങ്ങുന്ന എംജി ശ്രീകുമാറിന്റെ പ്രിയ പത്നിയാണ് ലേഖ ശ്രീകുമാർ. ഗായകനായ എംജി ശ്രീകുമാറിനെ പോലെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയാണ് ലേഖയും. തന്റെ യൂട്യൂബ് ചാനലിൽ വീഡിയോകൾ പങ്കുവയ്ക്കാറുള്ള ലേഖയ്ക്കു നിരവധിയാണ് ആരാധകർ. ഇതിനെല്ലാം പുറമെ എംജി ശ്രീകുമാറിന്റെ നിഴലായി ഇപ്പോഴും ലേഖയെ ആരാധകർ കാണാറുണ്ട്.

സ്റ്റേജ് ഷോകളിലും അവാർഡ് ചടങ്ങുകളിലുമെല്ലാ൦ ലേഖയും എംജി ശ്രീകുമാറിനൊപ്പം ഉണ്ടാകാറുണ്ട്. പണ്ട് മുതലേ ജാഡക്കാരി, പത്രാസുകാരി എന്നൊക്കെയാണ് ലേഖയെ കുറിച്ച് മുൻപുണ്ടായിരുന്ന ധാരണ. എന്നാൽ, യൂട്യൂബ് ചാനൽ തുടങ്ങിയതോടെയാണ് ഈ തെറ്റിദ്ധാരണങ്ങൾ മാറിയത്. ഇപ്പോഴിതാ, പറയാം നേടാം എന്ന പരിപാടിയിലൂടെ തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ തുറന്നു സംസാരിച്ചിരിക്കുകയാണ് എംജി ശ്രീകുമാർ.

ചലച്ചിത്ര താരം കൊച്ചുപ്രേമൻ അതിഥിയായെത്തിയ എപ്പിസോഡിൽ വച്ചാണ് എംജി ശ്രീകുമാർ ഇക്കാര്യം തുറന്നു പറഞ്ഞത്. കരുനാഗപ്പള്ളിയിൽ പിഴിച്ചിൽ കഴിഞ്ഞു വിശ്രമിക്കുന്ന സമയത്താണ് പ്രമുഖ മാഗസിന്റെ പ്രവർത്തകൻ തന്നെ കാണാനെത്തിയത്. നല്ലൊരു അഭിമുഖം തരികയാണെങ്കില്‍ നിങ്ങളുടെ ഫോട്ടോ കവര്‍ പേജായി കൊടുക്കാം എന്നവർ പറഞ്ഞു. അങ്ങനെ അഭിമുഖം തുടങ്ങി, അവർ വിശാലമായി ചോദ്യങ്ങൾ ചോദിക്കുകയും ഞങ്ങൾ സത്യസന്ധമായി മറുപടി നൽകുകയും ചെയ്‌തു. ആ സമയം ഞങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നില്ല. ലിവിംഗ് ടുഗതറായിരുന്നു. ഇതെല്ലാം കഴിഞ്ഞ് കോട്ടയത്ത് ചെന്നു. മാര്‍ട്ടിന്‍ പ്രാക്കാട്ട് വന്ന് ഞങ്ങളുടെ ഫോട്ടോസും എടുത്തിരുന്നു.

അതുകഴിഞ്ഞൊരു രണ്ടാഴ്ച കഴിഞ്ഞ്, 2000 ജനുവരി ഒന്നിനാണ് മാഗസിന്‍ ഇറങ്ങിയത്. ഞങ്ങൾ വിവാഹിതരായി എന്നാണ് മാഗസിനിൽ വന്നത് . ഫോട്ടോ സഹിതമാണ് ഫീച്ചർ പ്രസിദ്ധീകരിച്ചത്. അതോടെ വീട്ടിലേക്ക് പോകാൻ പറ്റാതെയായി. അങ്ങനെ നേരെ മംഗലാപുരത്തേക്ക് പോയി.അവിടെ നിന്നും കാറിൽ മൂകാംബികയ്ക്ക് പോയി വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. ഞങ്ങളുടെ സുഹൃത്തുക്കളെല്ലാം വന്നിരുന്നു. പിന്നെ നാട്ടില്‍ വന്നും ചെയ്തുവെന്നും എംജി ശ്രീകുമാര്‍ പറയുന്നു. പതിനഞ്ച് വര്‍ഷത്തോളം ലിവിങ് റിലേഷനായി കഴിഞ്ഞതിന് ശേഷമാണ് എംജിയും ലേഖയും ഔദ്യോഗികമായി വിവാഹിതരായത്.

പറയാം നേടാം എന്ന പരിപാടിയില്‍ പുലിവാല്‍ കല്യാണത്തിലെ ചോദ്യങ്ങളായിരുന്നു കൊച്ചുപ്രേമനോട് ചോദിച്ചത്. സിനിമയില്‍ ജയസൂര്യയും കാവ്യമാധവനും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഒളിച്ചോടുന്ന സ്ഥലം ഏതാണെന്നായിരുന്നു ചോദ്യം. മംഗലാപുരം എന്ന ഉത്തരം പറഞ്ഞ കൊച്ചുപ്രേമന്‍ ഒളിച്ചോടാന്‍ എല്ലാവരും തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ ഒന്നിതാണെന്ന് സൂചിപ്പിച്ചിരുന്നു. ഇതിനിടയിലാണ് താനും ഭാര്യയും കൂടെ മംഗലാപുരത്തേക്ക് ഒളിച്ചോടിയ കഥ എംജി ശ്രീകുമാര്‍ ഓര്‍മ്മിപ്പിച്ചത്.

Continue Reading

Exclusive

ഞാൻ വില്ലത്തിയല്ല, അമ്പിളിയ്ക്ക് ഏതോ ബെറ്റർ ചോയ്‌സുണ്ട്; ആദിത്യൻ-അമ്പിളി വിഷയത്തിൽ ഗ്രീഷ്‌മ

Published

on

ആദിത്യന്റെയും അമ്പിളിയുടെയും ദാമ്പത്യ പ്രശ്നങ്ങൾക്കിടെയിലേക്ക് തന്റെ പേര് വലിച്ചിഴക്കുന്നത് മനഃപൂർവമാണെന്ന് ആദിത്യന്റെ കാമുകിയാണെന്ന് അമ്പിളി ആരോപിക്കുന്ന ഗ്രീഷ്‌മ. ആദിത്യന്റെയും അമ്പിളിയുടെയും കുടുംബ ജീവിതവുമായി തനിക്കൊരു ബന്ധയുമില്ലെന്നാണ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗ്രീഷ്മ പറഞ്ഞത്. അമ്പിളിയുടെ ഈ കളികളിൽ ഏറ്റവും കൂടുതൽ ഇരയായ വ്യക്തി താനാണെന്നും തന്റെ വായിൽ നിന്നും വീണ ഒരു അബദ്ധമാണ് ഈ വിവാദങ്ങൾക്ക് കാരണമെന്നും ഗ്രീഷ്‌മ പറയുന്നു.

‘എന്റെ പേരിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ് തനിച്ച് അമ്പിളിയ്ക്ക് അയച്ചതല്ല. ഇരുവരും സംസാരിച്ച ഫോൺ കോളിൽ നിന്നും ആവശ്യമുള്ളത് മാത്രമെടുത്ത് എഡിറ്റ് ചെയ്ത ഉണ്ടാക്കിയതാണ് ആ ഓഡിയോ. അത് കേൾക്കുമ്പോൾ ആർക്കുമത് മനസിലാകും. വോയിസ് മോഡുലേഷൻ ശ്രദ്ധിച്ചാൽ അത് മനസിലാകും. അമ്പിളി കെട്ടിചമയ്ക്കുന്നതാണ് ഇതെല്ലം. അമ്പിളി ചെയ്യുന്നതൊന്നും പ്രശ്ന പരിഹാരത്തിനുള്ള മാർഗങ്ങളല്ല, പ്രശ്നം സൃഷ്ടിക്കുന്നവയാണ്. ആരോടെങ്കിലും വൈരാഗ്യം തോന്നിയാൽ അയാളുടെ അടിത്തറ മാന്തിയെ അവരടങ്ങൂ എന്നതാണ് രീതി..’- ഗ്രീഷ്‌മ പറയുന്നു.

ഈ പ്രശ്നങ്ങളിൽ ഞാൻ ഭാഗമാകാൻ കാരണം ഞങ്ങൾ ഒരുമിച്ചുള്ള ഒരു യാത്രയാണ്. ഞാനും അമ്മയും താമസിക്കുന്ന വീടിന്റെ താഴെ നിലയിലാണ് ആദിത്യൻ താമസിക്കുന്നത്. കോട്ടയത്ത് ഒരു ഇന്റർവ്യൂവിനായി പോയിരുന്നു. ആദിത്യന് എറണാകുളത്ത് ഷൂട്ട് ഉണ്ടായിരുന്നു. ഞാൻ തന്നെയാണ് എന്നെ കൊണ്ടുവിടാമോ എന്ന് ചോദിച്ചത്. കാരണം എന്റെ അമ്മയ്ക്ക് അന്ന് ജോലിയ്ക്ക് പോകേണ്ടിയിരുന്നു. ഞാൻ ഒരു വിവാദ താരമായതിനാൽ വീട്ടിൽ പറഞ്ഞിട്ട് വന്നാൽ മതിയെന്ന് ആദിത്യൻ പറഞ്ഞു. അറിയാവുന്ന ഒരു ഡ്രൈവറെയും കൂട്ടിയാണ് ഞങ്ങൾ പോയത്.

എന്റെ വീട്ടിൽ നിന്നും ഇക്കാര്യം അമ്പിളിയുടെ വീട്ടിൽ അറിയിച്ചിരുന്നു. എന്നാൽ, പിന്നീട് അച്ഛന്റെ സുഹൃത്ത് വഴിയാണ് ഇക്കാര്യം അറിഞ്ഞതെന്ന് പറഞ്ഞു അമ്പിളി തന്നെ വിളിച്ചിരുന്നു. അതെന്റെ വണ്ടിയാണെന്നും അതിൽ മറ്റൊരു സ്ത്രീ കയറുന്നത് തനിക്കിഷ്ടമല്ലെന്നും അമ്പിളി പറഞ്ഞു. അപ്പോൾ തന്നെ ഞാൻ അതിനു മാപ്പ് പറയുകയും ഇനി ഇത് ആവർത്തിക്കില്ല എന്ന് പറയുകയും ചെയ്‌തു. പിന്നീട് വീണ്ടും വിളിച്ച അമ്പിളി പറഞ്ഞതെല്ലാം ഇപ്പോൾ പറയുന്ന പോലെയുള്ള കാര്യങ്ങളാണ്.

വീടിനുള്ളിൽ റേഞ്ച് കുറവായതിനാൽ വെളിയിൽ ഇറങ്ങി നിന്നാണ് ആദിത്യൻ ഫോണിൽ സംസാരിക്കുന്നത്. അങ്ങനെയാണ് ഇവർക്കിടയിലെ ഈ പ്രശ്നങ്ങളെ കുറിച്ച് ഞാനറിഞ്ഞത്. ഇതേപ്പറ്റി ചോദിച്ചപ്പോൾ വീട്ടിലെ ചെറിയ പ്രശ്നങ്ങൾ എന്നാണ് ആദിത്യൻ പറഞ്ഞിരുന്നത്. പ്രൊഫൈൽ ഫോട്ടോയാണ് മറ്റൊരു ആരോപണം. രണ്ടു പേരും രണ്ടു സമയത്താണ് ആ പ്രൊഫൈൽ ഇട്ടത്. അത് പരിശോധിച്ചാൽ മനസിലാകും.അമ്പിളി കെട്ടിച്ചമച്ചതാണ് അതെല്ലാം. അമ്പിളിയോടുള്ള ദേഷ്യത്തിനാണ് ആദിത്യൻ ആ ചിത്രം പ്രൊഫൈലാക്കിയത്.

ആദിത്യൻ അമ്പിളിയെ കുറിച്ച് പറഞ്ഞതിൽ കുറച്ചൊക്കെ വസ്തുതയുണ്ട്. കാരണം, പല കാര്യങ്ങൾക്കും ഞാൻ സാക്ഷിയാണ്. പല ആൾക്കാരുമായി ഒരേ സമയം സംസാരിക്കുകയും മോനെ കൊണ്ട് അവരെയെല്ലാം അച്ഛൻ എന്ന് വിളിപ്പിക്കുകയും ചെയ്യുന്ന അമ്പിളി അതിൽ നിന്നും നല്ല ഒരാളെ തിരഞ്ഞെടുക്കും. അതാണ് രീതി. അങ്ങനെയൊരാൾ എങ്ങനെയാണു മറ്റൊരാൾക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ഗ്രീഷ്‌മ ചോദിക്കുന്നു

Continue Reading

Updates

Trending Social Media12 mins ago

കൊറോണ ബാധിതയായ മകളെ കാണണമെന്ന് ബാല, പറ്റില്ലെന്ന് അമൃത; ഇരുവരുടെയും ഫോൺ ശകലം പുറത്ത്

റിയാലിറ്റി ഷോ വേദിയിൽ വച്ച് കണ്ടുമുട്ടി പ്രണയത്തിലാവുകയും വിവാഹിതരാകുകയും ചെയ്തവരാണ് ചലച്ചിത്ര താരം ബാലയു൦ ഗായിക അമൃതയും. റിയാലിറ്റി ഷോ വേദിയിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും അടുത്ത...

Trending Social Media15 hours ago

വെള്ളമില്ലാത്ത സ്വിമ്മിംഗ് പൂളും മീൻ കുളവും; മിയയുടെ വീട് പരിചയപ്പെടുത്തി ജിപി

കുടുംബ സദസ്സുകളുടെ പ്രിയങ്കരനായ അവതാരകനും നടനുമൊക്കെയാണ് ജീപി എന്ന ഗോവിന്ദ് പദ്മസൂര്യ, സീ കേരളത്തിന്റെ ‘മിസ്റ്റർ ആൻഡ് മിസ്സിസ്’ എന്ന പുതിയ റിയാലിറ്റി ഷോയുടെ വിധികർത്താവായാണ്ഒ രിടവേളക്ക്...

Serial News16 hours ago

ഇതൊക്കെയാണ് പ്രശ്‌നങ്ങൾ; ലൊക്കേഷനിൽ നിന്നും എന്തുക്കൊണ്ട് ഇടവേളയെടുത്തു എന്ന് വ്യക്തമാക്കി ജിസ്‌മി

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജിസ്‌മി. മഴവിൽ മനോരമയിൽ സംപ്രേക്ഷണ൦ ചെയ്യുന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലെ വില്ലത്തി കഥാപാത്രത്തിലൂടെയാണ് ജിസ്‌മി കൂടുതൽ സുപരിചിതയായത്. പരമ്പരയിലെ...

Trending Social Media23 hours ago

ഞങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നവൾ, എന്റെ സുന്ദരി ഉമ്മച്ചി; നീ ഞങ്ങളെ കരയിപ്പിക്കുമോ എന്ന് ദുൽഖറിനോട് കൂട്ടുകാർ

സെക്കൻഡ് ഷോ എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമാ മേഖലയിൽ ചുവടുവച്ച് പിന്നീട് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിലെ യുവനടന്മാരിൽ...

Trending Social Media23 hours ago

വീട്ടിൽ പൂർണിമയെ ഏറ്റവും കൂടുതൽ പേടിക്കുന്ന ആൾ; അമ്മ പേര് വിളിച്ചാൽ തന്നെ അവൻ പേടിക്കുമെന്ന് പാച്ചുവും

മലയാളത്തിൽ ഒരുപാടു താരദമ്പതികൾ ഉണ്ടെങ്കിലും ഇന്ദ്രജിത്-പൂർണിമ ജോഡി പ്രേക്ഷകർക്ക് കുറച്ച് സ്പെഷ്യലാണ്. ജീവിതം ഒരുപാട് ആഘോഷമാക്കിയ ഇരുവരെയു൦ പ്രേക്ഷകർ ഒരുപോലെ സ്നേഹിക്കുന്നു എന്നതാണ് ഇതിന് കാരണം.സോഷ്യൽ മീഡിയയിൽ...

Trending Social Media24 hours ago

ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് അതാണ്, പക്ഷേ മറ്റൊരു കാര്യം ചിന്തിക്കുമ്പോൾ അത് ബാലൻസാകും; മനസ് തുറന്ന് നമിതാ പ്രമോദ്

മലയാള ചലച്ചിത്ര ലോകത്തെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നമിത പ്രമോദ്. ബാലതാരമായി അഭിനയ രംഗത്തെത്തിയ നമിത പിന്നീട് ബിഗ്‌സ്‌ക്രീനിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കുകയായിരുന്നു. മലയാള സിനിമയുടെ ഗതിമാറ്റിയ...

Serial News2 days ago

ആരാണ് അനൂപിന്റെ കാമുകി ഇഷ; വീഡിയോ റിലീസ് ചെയ്‌തതോടെ സീരിയൽ താരത്തെ സംശയിച്ച് ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് അനൂപ്. ഒന്നാം ദിവസം മുതൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന അനൂപിന് ആരാധകർ ഏറെയാണ്....

Serial News2 days ago

സൂരജേട്ടാ, നിങ്ങളെന്തിനാണ് പോയത്, തിരികെ വരൂ; ദേവയോട് ആരാധകരുടെ അപേക്ഷ!

ടിക് ടോക് വീഡിയോകളിലൂടെ മലയാള മിനിസ്‌ക്രീനിൽ എത്തിയ താരമാണ് സൂരജ് സൺ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘പാടാത്ത പൈങ്കിളി’ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ ‘ദേവ’ എന്ന്...

Trending Social Media2 days ago

ഊർവ്വശിയെയും കൽപ്പനയെയും അനുകരിച്ച് ശ്രദ്ധ നേടി; സോഷ്യൽ മീഡിയയിൽ സ്റ്റാറായ കുഞ്ഞാറ്റ

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചിട്ടും സിനിമയിൽ ഇതുവരെ കൈവയ്ക്കാത്ത ഒരു താരസന്തതിയാണ് മനോജ് കെ ജയന്റെയും ഊർവ്വശിയുടെയും മകളായ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി. സിനിമയിൽ ഇതുവരെ അരങ്ങേറ്റം...

Trending Social Media2 days ago

‘മില മോൾ ഒടുവിൽ മിസിസ് ആയി’ -പ്രിയപ്പെട്ട കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി രഞ്ജിനി

ചലച്ചിത്ര താരം സണ്ണി വെയ്‌നിനെ പോലെ തന്നെ മലയാളികൾക്ക് സുപരിചിതരാണ് ഭാര്യയും നർത്തകിയുമായ രഞ്ജിനിയും പ്രിയപ്പെട്ട വളർത്തുനായ ബാലു മിൻപിനും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരുടെയും ചിത്രങ്ങളും...

Trending