Uncategorized
മോനിഷയുടെ ആഗ്രഹം നിറവേറ്റാന്‍ ഞങ്ങള്‍ പോയി, ദുപ്പട്ട കൊണ്ട് മുഖം മറച്ചാണ് മോനിഷ വന്നത്; അത് കഴിഞ്ഞ് രണ്ടാം ദിവസമാണ് മരണ വാര്‍ത്ത അറിഞ്ഞത് -മോനിഷയെ കുറിച്ച് വിനീത്

അഭിനയ മികവിന്റെ ഊര്‍വശിപട്ടം സ്വന്തമാക്കിയ മോനിഷ ഇരുപത്തിയൊന്നാം വയസിലാണ് ഈ ലോകത്തോട് വിടപറഞ്ഞത്. നാല് ഭാഷകളിലായി 25ലധികം സിനിമകളിലാണ് ചുരുങ്ങിയ കാലം കൊണ്ട് മോനിഷ അഭിനയിച്ചത്. എംടി വാസുദേവന്‍ നായര്‍ രചിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത ‘നഖക്ഷതങ്ങള്‍’ എന്ന സിനിമയിലൂടെയായിരുന്നു മോനിഷയുടെ സിനിമാ അരങ്ങേറ്റം. വെള്ളിത്തിരയിലെത്തി ക്ഷണനേരം കൊണ്ട് തന്റെ പ്രതിഭ തെളിയിച്ച് മറഞ്ഞ കലാകാരിയാണ് മോനിഷ. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നടിയാണ് മോനിഷ.
മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു മോനിഷ. നഖക്ഷതങ്ങളുടെ റീമേക്കായ ‘പൂക്കൾ വിടും ഇതൾ’ എന്ന സിനിമയിലൂടെയായിരുന്നു മോനിഷയുടെ തമിഴ് സിനിമ അരങ്ങേറ്റം. രാഘവേന്ദ്ര രാജ്കുമാർ നായകനായി അഭിനയിച്ച ചിരംജീവി സുധാകർ എന്ന ചിത്രത്തിലൂടെ കന്നഡ സിനിമയിലും അരങ്ങേറിയ മോനിഷയുടെ നൃത്ത അരങ്ങേറ്റം ഒന്‍പതാം വയസിലായിരുന്നു. അഭിനയത്തില്‍ സജീവമായി നില്‍ക്കവേ 1992 ഡിസംബർ 5നാണ് മോനിഷ മരിക്കുന്നത്. ചെപ്പടി വിദ്യ എന്നാ സിനിമയുടെ ചിത്രീകരണ൦ പുരോഗമിക്കുന്നതിനിടെയായിരുന്നു മരണം.
അംബാസിഡര്‍ കാറില്‍ ഏറണാകുളത്തേക്ക് പോകുന്ന വഴിയായിരുന്നു കാറപകടം. ചേര്‍ത്തലയില്‍ നിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ഓര്‍ഡിനറി ബസ് കാറില്‍ ഇടിക്കുകയായിരുന്നു. തലച്ചോറിനു പരിക്കേറ്റ മോനിഷ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ കാറില്‍ നിന്നും തെറിച്ചു വീണ മോനിഷയുടെ അമ്മ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബാംഗ്ലൂരിലെ വസതിയിലെത്തിച്ചാണ് മോനിഷയുടെ മൃതദേഹം സംസ്കരിച്ചത്. അപകടം നടന്ന എക്സ്റേ കവല പിന്നീട് മോനിഷ കവല എന്നറിയപ്പെടുകയും ചെയ്തു.
ഇപ്പോഴിതാ, മോനിഷയെ കുറിച്ച് മലയാളത്തിന്റെ പ്രിയ നടനും നര്‍ത്തകനുമായ വിനീത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എപ്പോഴും കൊഞ്ചി ചിരിച്ച് സംസാരിക്കുന്ന പ്രകൃതമായിരുന്നു മോനിഷയുടേതെന്നും നഖക്ഷതങ്ങളില്‍ അഭിനയിക്കുമ്പോള്‍ മോനിഷ എട്ടാം ക്ലാസിലും താന്‍ പത്തിലുമായിരുന്നു പഠിച്ചിരുന്നത് എന്നും വിനീത് പറയുന്നു. ബാംഗ്ലൂരില്‍ ജീവിക്കുന്നതിനാല്‍ മലയാളം നന്നായി സംസാരിക്കാന്‍ മോനിഷയ്ക്ക് അറിയില്ലായിരുന്നു എന്നും വിനീത് പറയുന്നു.
‘മോനിഷയുടെ വീട്ടില്‍ എല്ലാവരും ഇംഗ്ലീഷായിരുന്നു സംസാരിച്ചിരുന്നത്. മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് ഞങ്ങള്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ഞാന്‍ ആചാര്യന്‍ എന്ന സിനിമയ്ക്ക് വേണ്ടിയും മോനിഷ ചെപ്പടിവിദ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനുമായി എത്തിയതാണ്. ആ സമയത്ത് ചമ്പക്കുളം തച്ചന്‍ തീയറ്ററില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്ന സമയമായിരുന്നു. മോനിഷയ്ക്ക് ആ സിനിമ കാണണം എന്ന് പറഞ്ഞു. ഷൂട്ടിംഗ് കഴിഞ്ഞു ഞങ്ങള്‍ എല്ലാവരും കൂടി തീയറ്ററില്‍ പോയി. ദുപ്പട്ടയിട്ട് മുഖം മറച്ചായിരുന്നു അന്ന് ഞങ്ങള്‍ക്കൊപ്പം മോനിഷ വന്നത്. അത് കഴിഞ്ഞ് രണ്ടാം ദിവസമാണ് എന്നെ തേടി മോനിഷയുടെ അപകട വാര്‍ത്ത എത്തിയത്.’ -വിനീത് പറയുന്നു.
Uncategorized
3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത്

‘യോദ്ധ’യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. ‘ചോലപ്പെണ്ണേ’ എന്ന് തുടങ്ങുന്ന മെലഡി ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. വിനായക് ശശികുമാർ ആണ് ഗാനത്തിന് വരികൾ രചിച്ചത്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയുടെ ‘ഷോമാൻ’ ഫാസിലിന്‍റെ നിര്‍മാണത്തില്‍ ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രമാണ് മലയൻകുഞ്ഞ്. നവാഗതനായ സജിമോനാണ് ചിത്രത്തിൻ്റെ സംവിധായകൻ. ജൂലൈ 22ന് ചിത്രം തിയറ്ററുകളിൽ എത്തും. ‘സെഞ്ച്വറി റിലീസ്’ ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
1992ൽ വന്ന ‘യോദ്ധ’യാണ് ഇതിന് മുൻപ് റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയ ഒരേയൊരു മലയാള ചലച്ചിത്രം. മലയൻകുഞ്ഞ് കൂടാതെ ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ‘ആടുജീവിതം’ റഹ്മാൻ ഇതിനോടകം സംഗീതം നിർവഹിച്ച മറ്റൊരു മലയാള ചലച്ചിത്രമാണ്. രജിഷാ വിജയൻ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അർജുൻ അശോകൻ, ജോണി ആൻ്റണി, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ജൂലൈ 22ന് ചിത്രം തിയറ്ററുകളില്‍ എത്തും. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ട്രാന്‍സിനു ശേഷം ഫഹദിന്‍റേതായി ഒരു മലയാള ചിത്രവും തിയറ്ററുകളില്‍ എത്തിയിട്ടില്ല. അതേസമയം നാല് ചിത്രങ്ങള്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയും എത്തി.
കൊവിഡ് കാലത്ത് ഒടിടി റിലീസുകളിലൂടെ വലിയ പ്രേക്ഷകപ്രീതി സ്വന്തമാക്കിയ നടന്‍ കൂടിയാണ് ഫഹദ്. സി യു സൂണിനും ജോജിക്കുമൊക്കെ മലയാളികളല്ലാത്ത പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നു. അതേസമയം പിന്നീടെത്തിയ ഫഹദിന്‍റെ മറുഭാഷാ റിലീസുകളായ പുഷ്പയും വിക്രവും തിയറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം നേടി. രണ്ടും പാന്‍ ഇന്ത്യന്‍ ചിത്രങ്ങളായതും ഫഹദിന്‍റെ സ്വീകാര്യത വര്‍ധിപ്പിച്ച ഘടകമാണ്. ഇവയ്ക്കൊക്കെ ശേഷമെത്തുന്ന മലയന്‍കുഞ്ഞ് തിയറ്ററുകളിലെത്തുമ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് അതിന്‍റെ നേട്ടം ഉണ്ടാവുമെന്നാണ് പൊതു വിലയിരുത്തല്‍.
മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: പി. കെ. ശ്രീകുമാർ, സൗണ്ട് ഡിസൈന്‍: വിഷ്‍ണു ഗോവിന്ദ്-ശ്രീ ശങ്കർ, സിങ്ക് സൗണ്ട്: വൈശാഖ്. പി. വി, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്‍ണന്‍, സംഘട്ടനം: റിയാസ്-ഹബീബ്, ഡിസൈൻ: ജയറാം രാമചന്ദ്രൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹെയിൻസ്, വാർത്താ പ്രചരണം: എം. ആർ. പ്രൊഫഷണൽ.
Uncategorized
“ആടലോടകം ആടി നിക്കണ്, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത്

കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. അതി മനോഹര പ്രണയഗാനം ഇതിനകം 1 ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ആടലോടകം ആടി നിക്കണ്’ എന്നാരംഭിക്കുന്ന ഗാനം ഷഹബാസ് അമനും സൗമ്യ രാമകൃഷ്ണനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഈണം കൊണ്ടും വരികൾ കൊണ്ടും മനോഹരമായ ഗാനം ഇതിനകം ജനഹൃദയം കീഴടക്കി കഴിഞ്ഞു. പാട്ടിൽ കുഞ്ചാക്കോ ബോബനും ഗായത്രിയുമാണ് ഉള്ളത്. ഇരുവരുടെയും റൊമാൻസ് ആണ് പാട്ടിന്റെ ഇതിവൃത്തം. കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്.
ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ് ഹീറോ ലുക്ക് ചാക്കോച്ചൻ വിട്ടിട്ട് കുറച്ചു നാളുകളായെങ്കിലും പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ത്രില്ലർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. കാസർകോടുകാരനായ രാജീവൻ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് ചാക്കോച്ചൻ കാഴ്ച വച്ചിരിക്കുന്നത്. ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പേര് പോലെത്തന്നെ വളരെ വ്യത്യസ്തമായാണ് ടീസറും ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ അഭിനയജീവിതത്തിലെ ഏറ്റവും വേറിട്ട കഥാപാത്രങ്ങളിലൊന്നാകും രാജീവൻ.
ഒരു നാട്ടിൽ പുറത്തു നടക്കുന്ന സംഭവങ്ങളാണ് സിനിമയിലുള്ളത്. ടീസറിലും ഇതാണ് വ്യക്തമാക്കുന്നത്. നാലഞ്ചുപേര് ഷട്ടിൽ കളിക്കുന്നത് കാണിച്ചുകൊണ്ട് ആരംഭിക്കുന്ന ടീസർ ചെന്നെത്തുന്നത് ഷട്ടിൽ കോർട്ടിലെ കൊലപാതക കഥ വിസ്തരിച്ച് കോടതി മുറിക്കുള്ളിൽ നിൽക്കുന്ന രാജീവനിലാണ്. ഷട്ടിൽ കളിക്കുന്നതിനിടയിലെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിലെത്തി; “എന്നെ നായ കടിക്കാൻ കാരണം, കരാറ് മാറ്റാൻ നിങ്ങൾ ഇട്ട ഒപ്പാന്ന് ല്ലേ…” എന്ന് വാദിച്ച് രാജീവൻ കോടതിയിൽ നിൽക്കുന്നത് മറ്റൊരാവശ്യത്തിന്. ആഗസ്റ്റ് 12 ന് തിയറ്ററുകളിലെത്തുന്ന ഈ ചിത്രം ചാക്കോച്ചന്റെ കരിയറിലെ ബിഗ് ബ്ഡ്ജറ്റ് ചിത്രമാണ്. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ‘സൂപ്പർ ഡീലക്സ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മനോജ് കണ്ണോത്ത് ചിത്രസംയോജനവും ജോതിഷ് ശങ്കർ കലാസംവിധാനവും നിർവഹിക്കുന്നു. വൈശാഖ് സുഗുണൻ രചിച്ച വരികൾക്ക് ഡോൺ വിൻസെന്‍റ് സംഗീതം ഒരുക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ അരുൺ സി തമ്പി, സൗണ്ട് ഡിസൈനിങ് ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ് വിപിൻ നായർ, വസ്ത്രാലങ്കാരം മെൽവി ജെ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് മാധവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജംഷീർ പുറക്കാട്ടിരി, ഫിനാൻസ് കൺട്രോളർ ജോബീഷ് ആന്‍റണി, സ്റ്റിൽസ് ഷാലു പേയാട്, പരസ്യകല ഓൾഡ് മങ്ക്സ്, പിആർഒ മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ഹെയിൻസ്.
ആഗസ്റ്റ് 12 ന് തിയറ്ററുകളിലെത്തുന്ന ഈ ചിത്രം ചാക്കോച്ചന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണ്. എസ്ടികെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ്. ടി. കുരുവിള നിർമാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്‌ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമാണവും നിർവഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിർമാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്.
Uncategorized
മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ് ഹീറോ ലുക്ക് ചാക്കോച്ചൻ വിട്ടിട്ട് കുറച്ചു നാളുകളായെങ്കിലും പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ത്രില്ലർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. കാസർകോടുകാരനായ രാജീവൻ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് ചാക്കോച്ചൻ കാഴ്ച വച്ചിരിക്കുന്നത്. ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പേര് പോലെത്തന്നെ വളരെ വ്യത്യസ്തമായാണ് ടീസറും ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ അഭിനയജീവിതത്തിലെ ഏറ്റവും വേറിട്ട കഥാപാത്രങ്ങളിലൊന്നാകും രാജീവൻ.
ഒരു നാട്ടിൽ പുറത്തു നടക്കുന്ന സംഭവങ്ങളാണ് ടീസറിലുള്ളത്. നാലഞ്ചുപേര് ഷട്ടിൽ കളിക്കുന്നത് കാണിച്ചുകൊണ്ട് ആരംഭിക്കുന്ന ടീസർ ചെന്നെത്തുന്നത് ഷട്ടിൽ കോർട്ടിലെ കൊലപാതക കഥ വിസ്തരിച്ച് കോടതി മുറിക്കുള്ളിൽ നിൽക്കുന്ന രാജീവനിലാണ്. ഷട്ടിൽ കളിക്കുന്നതിനിടയിലെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിലെത്തി; “എന്നെ നായ കടിക്കാൻ കാരണം, കരാറ് മാറ്റാൻ നിങ്ങൾ ഇട്ട ഒപ്പാന്ന് ല്ലേ…” എന്ന് വാദിച്ച് രാജീവൻ കോടതിയിൽ നിൽക്കുന്നത് മറ്റൊരാവശ്യത്തിന്. ആഗസ്റ്റ് 12 ന് തിയറ്ററുകളിലെത്തുന്ന ഈ ചിത്രം ചാക്കോച്ചന്റെ കരിയറിലെ ബിഗ് ബ്ഡ്ജറ്റ് ചിത്രമാണ്. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ‘സൂപ്പർ ഡീലക്സ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മനോജ് കണ്ണോത്ത് ചിത്രസംയോജനവും ജോതിഷ് ശങ്കർ കലാസംവിധാനവും നിർവഹിക്കുന്നു. വൈശാഖ് സുഗുണൻ രചിച്ച വരികൾക്ക് ഡോൺ വിൻസെന്‍റ് സംഗീതം ഒരുക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ അരുൺ സി തമ്പി, സൗണ്ട് ഡിസൈനിങ് ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ് വിപിൻ നായർ, വസ്ത്രാലങ്കാരം മെൽവി ജെ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് മാധവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജംഷീർ പുറക്കാട്ടിരി, ഫിനാൻസ് കൺട്രോളർ ജോബീഷ് ആന്‍റണി, സ്റ്റിൽസ് ഷാലു പേയാട്, പരസ്യകല ഓൾഡ് മങ്ക്സ്, പിആർഒ മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ഹെയിൻസ്.
ആഗസ്റ്റ് 12 ന് തിയറ്ററുകളിലെത്തുന്ന ഈ ചിത്രം ചാക്കോച്ചന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണ്. എസ്ടികെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ്. ടി. കുരുവിള നിർമാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്‌ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമാണവും നിർവഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിർമാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്.
-
Trending Social Media2 years ago
പാവമാണ് അവൻ, അവന്റെ ജീവിതമാണ് ഇല്ലാതാക്കുന്നത്; നിറകണ്ണുകളോടെ മണിക്കുട്ടന്റെ അമ്മ
-
Celebrities3 years ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media2 years ago
വന്ദനത്തിന് ശേഷം ഗാഥയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
-
Trending Social Media2 years ago
നവീനും ജാനകിക്കും മുന്നില്‍ സ്റ്റാർ മാജിക് താരങ്ങളുടെ ‘റാസ്പുടിൻ’ വേർഷൻ
-
Exclusive2 years ago
ഞാൻ വില്ലത്തിയല്ല, അമ്പിളിയ്ക്ക് ഏതോ ബെറ്റർ ചോയ്സുണ്ട്; ആദിത്യൻ-അമ്പിളി വിഷയത്തിൽ ഗ്രീഷ്മ
-
Trending Social Media2 years ago
ഞാൻ വിവാഹമോചിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്; ഋതുവുമായി നാല് വർഷമായി പ്രണയത്തിലാണെന്ന് ജിയാ ഇറാനി
-
Trending Social Media2 years ago
അന്നേ ഞാൻ പറഞ്ഞതാണ് ആ ബന്ധം അധികനാൾ നിലനിൽക്കില്ലെന്ന്; ആദിത്യനെതിരെ ജയന്റെ മകൻ മുരളി ജയൻ
-
Trending Social Media2 years ago
മമ്മൂട്ടിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറ്റിയ ആ വിവാഹ മോചന കേസ്; മനസ്സ് തുറന്ന് താരം