Connect with us

Celebrities

അകറ്റിനിര്‍ത്തുകയല്ല,ചേര്‍ത്തുനിര്‍ത്തുകയാണ് വേണ്ടത് !!! ലോകേഷ് ബാബുവിന് സഹായങ്ങളുമായി വിജയ്‌സേതുപതി

Published

on

പക്ഷാഘാതം പിടിപെട്ട് ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നുപോയിരിക്കുകയാണ് നടന്‍ ലോകേഷ് ബാബുവിന്. ഇപ്പോഴിതാ അദ്ദേഹത്തെ കാണാന്‍ വിജയ്‌ േസതുപതി നേരിട്ട് എത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ സംഭവത്തെക്കുറിച്ച് ഒരു ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ച വരികള്‍ ശ്രദ്ദ നേടുകയാണ്.

ലോകേഷിന്റെ വാര്‍ത്ത അറിഞ്ഞ ഉടന്‍ തിരക്കുകളൊക്കെ മാറ്റിവച്ച് വിജയ് സേതുപതി അദ്ദേഹത്തിനരികല്‍ എത്തികയും സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. നാനും റൗഡി താന്‍ എന്ന സിനിമയിലെ ഒരൊറ്റ സീനില്‍ ഒരു ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട കലാകാരനാണ് ലോകേഷ് ബാബു. എന്നിട്ടുകൂടി അദ്ദേഹത്തിന് വേണ്ട സഹായങ്ങള്‍ എല്ലാം നല്‍കിയ ശേഷമാണ് വിജയ് സേതുപതി അവിടെനിന്നും മടങ്ങിയത്.

കുറിപ്പ് വായിക്കാം:

ചില മനുഷ്യരെ കണ്ടിട്ടില്ലേ??നോട്ടത്തിലും, നടത്തത്തിലും,എന്തിന്,മൗനത്തില്‍ പോലും വല്ലാത്തൊരു സാത്വികതയാണ്..അഹംഭാവമില്ലാതെ..ഉയര്‍ച്ച-താഴ്ചകളില്‍ ഒരിക്കല്‍ പോലും കണ്ണ് മഞ്ഞളിക്കാതെ..പിന്നിട്ട വഴിത്താരകളെ മറക്കാതെ ‘നിങ്ങളെ പോലെ ഞാനും ഒരു മനുഷ്യന്‍’ എന്ന വസ്തുത മനസ്സിലാക്കി,അതിനെ അംഗീകരിച്ച് ജീവിക്കുന്ന അപൂര്‍വം ചില മനുഷ്യര്‍..ഒരുപാട് തിരക്കുകള്‍ക്കിടയിലും,തങ്ങളെ തേടി വരുന്നവരേയും,തങ്ങളുടെ സഹായം ആവശ്യമുള്ളവരേയും ഗൗനിക്കാന്‍ വേണ്ടത്ര സമയം കണ്ടെത്തുന്നവര്‍..ആവശ്യമുള്ളവര്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേട്ട്,അവരോട് ചിരിച്ചുകൊണ്ട് സംസാരിച്ച്,ഇനിയും കാണാം എന്ന് പറഞ്ഞ് യാത്രയയ്ക്കുന്നവര്‍..അങ്ങനെയുള്ളവര്‍ ഇപ്പോഴും ഇവിടെയൊക്കെ ഉണ്ട്,അതും കോളിവുഡ് പോലെ വലിയൊരു സിനിമാചക്രവാളത്തില്‍പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല,ഇന്നലെ ഒരു വാര്‍ത്ത കണ്ടിരുന്നു..വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത് വിജയ് സേതുപതിയും നയന്‍ താരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച #നാനും_റൗഡി_താന്‍ എന്ന സിനിമയിലെ ഒരൊറ്റ സീനില്‍..ഒരു ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍..പേര് #ലോകേഷ്_ബാബു..പക്ഷാഘാതം പിടിപെട്ട് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് ഇന്നയാള്‍ ആശുപത്രിക്കിടക്കയില്‍ സഹായഹസ്തത്തിനായി മല്ലടിക്കുകയാണ്.വാര്‍ത്ത കേട്ടറിഞ്ഞ സിനിമയിലെ നായകന്‍ വിജയ് സേതുപതി മറ്റ് തിരക്കുകളെല്ലാം മാറ്റി വച്ച് ആശുപത്രിയിലേക്ക് ഓടിവരികയും ലോകേഷിനെ സന്ദര്‍ശിക്കുകയും ചെയ്തു.അയാള്‍ക്ക് വേണ്ട സഹായങ്ങളെല്ലാം നല്‍കി,മികച്ച ചികിത്സയടക്കമുള്ള കാര്യങ്ങള്‍ കൂടി ഉറപ്പ് വരുത്തിയ ശേഷമാണ് വിജയ് ആശുപത്രി വിട്ടത്ദിവസം നൂറുകണക്കിന് ആളുകളെ കണ്ടു കൊണ്ടിരിക്കുന്ന ഒരു വ്യക്തി തന്റെ സിനിമയില്‍ കേവലം ഒരൊറ്റ സീനില്‍ മാത്രം അഭിനയിച്ച ഒരാളെ ഓര്‍ത്തെടുക്കുക്കുക..അയാള്‍ക്ക് അടിയന്തിരമായി ഒരു ആപത്ത് വരുമ്പോള്‍ മറ്റെല്ലാം മറന്ന് ഓടിവരിക..എത്ര വലിയ തിരക്കാണെങ്കിലും നാമെല്ലാം മനുഷ്യരാണെന്ന ആത്യന്തികമായ തിരിച്ചറിവ്,ആ തിരിച്ചറിവിന് മുന്നിലാണ് ഒരു നടന്‍ എന്നതിലുപരി വിജയ് സേതുപതി,ഒരു നല്ല മനുഷ്യനാണെന്ന് കൂടി ഊട്ടിയുറപ്പിക്കപ്പെടുന്നത്.ഒരു സിനിമയില്‍ അഭിനയിച്ചാല്‍ ലോകം കീഴടക്കി എന്ന ദൃഷ്ടാന്തത്തില്‍ ജീവിക്കുന്ന പലരോടുമുള്ള,മറുപടി കൂടിയാണ് ഈ മനുഷ്യന്‍.

ജീവിതവും സിനിമയും രണ്ടല്ല ഇയാള്‍ക്ക്,അത് കൊണ്ടു തന്നെ ജീവിതത്തില്‍ അഭിനയിക്കാനുമറിയില്ല.ഓരോ കഥാപാത്രത്തിനായി അങ്ങേയറ്റം പരിണാമവിധേയനാകുമ്പോഴും മനുഷ്യന്‍ എന്ന പദത്തിനോട് അത്രമാത്രം എളിമയും കൂറും പുലര്‍ത്താന്‍ നിരന്തരം അയാള്‍ ശ്രമിക്കാറുണ്ട്.എന്താണ് താങ്കളുടെ വിജയരഹസ്യമെന്ന ചോദ്യത്തിന് ഒരിക്കല്‍ വിജയ് സേതുപതി പറഞ്ഞ മറുപടി കൂടി നാം ഇതിനോട് കൂട്ടി വായിക്കണം.’നാം പോലും അറിയാത്ത ഒരുപാടിടങ്ങളില്‍ നിന്ന് നമുക്ക് സ്‌നേഹം കിട്ടുന്നു,അപ്പോള്‍ നമ്മള്‍ തിരിച്ചു കൊടുക്കേണ്ടതും ആ സ്‌നേഹമാണ്..അതിനേക്കാള്‍ വലുതായി ഈ ലോകത്ത് ഒന്നുമില്ല.അകറ്റിനിര്‍ത്തുകയല്ല,ചേര്‍ത്തുനിര്‍ത്തുകയാണ് വേണ്ടത്.”സ്‌നേഹമാണ് ആത്യന്തികമായി തന്റെ വിജയരഹസ്യമെന്ന് എപ്പോഴും വിജയ് സേതുപതി പറഞ്ഞു വയ്ക്കുന്നു.എന്തുകൊണ്ട് ദൈവമെന്ന അതീന്ദ്രിയ ശക്തിയില്‍ വിശ്വസിക്കുന്നില്ല എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമുണ്ട് വിജയ്ക്ക്.മാനവരാശിയുടെ സ്‌നേഹവും കരുതലും കൊണ്ട് മെനഞ്ഞെടുത്തതാണ് ഈ ലോകമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും അതിനേക്കാള്‍ വലിയ അത്ഭുതമൊന്നും ഇവിടെ വേറെയില്ലെന്ന് വിശ്വസിക്കുന്നതായും പെരിയാര്‍ രാമസ്വാമി നായ്ക്കരുടെ മൂല്യങ്ങളെ പിന്തുടരുന്ന വിജയ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്..സ്‌നേഹത്തിനു മുകളില്‍,എന്ത് ദൈവം എന്ന അയാളുടെ ചോദ്യം പോലും ഇക്കാലത്ത് എത്രമേല്‍ തീവ്രവും കാലികപ്രസക്തവുമാണ്

ഭാഗ്യത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ഥത തന്നെയാണ് പരമപ്രധാനമെന്നും അയാള്‍ അടിയുറച്ചു വിശ്വസിക്കുന്നു.ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ച സിനിമകളില്‍ നിന്നുണ്ടായ ചെറിയ ചില അപമാനങ്ങളില്‍,അയാള്‍ ഇങ്ങനെ വിചാരിച്ചു : ‘ചിലര്‍ നല്ലത് ചെയ്ത് നമുക്ക് പാഠം നല്‍കും,മറ്റു ചിലര്‍ മോശം കാര്യങ്ങള്‍ ചെയ്തും.’ അടിസ്ഥാനപരമായി ഇത്തരം പാഠങ്ങളാണ് സിനിമയിലും ജീവിതത്തിലും മുന്നേറാനുള്ള അയാളുടെ ഉത്തേജനം, ആദ്യമായി സ്റ്റേജില്‍ കയറിയപ്പോള്‍ വിക്കിവിയര്‍ത്ത്,നിലത്തേക്ക് പതിക്കുമെന്ന് സ്വയം ചിന്തിച്ച മനുഷ്യനില്‍ നിന്ന്…????
ചെറുപ്പത്തില്‍ മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍,സങ്കോചം കൊണ്ട് കിതക്കുന്നവനില്‍ നിന്ന്…പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ പോലും നാണിക്കുന്നവനില്‍ നിന്ന്…????
വേണ്ടപ്പെട്ടവര്‍ ആരും തന്നെ സിനിമാരംഗത്തില്ലാതിരുന്നിട്ടും സിനിമയെ മാത്രം സ്വപ്നം കണ്ട ചെറുപ്പക്കാരനില്‍ നിന്ന് ലോകമറിയുന്ന സിനിമാനടനിലേക്കുള്ള സഞ്ചാരപഥത്തില്‍,ഒരിക്കല്‍ പോലും മനുഷ്യന്‍ എന്ന സ്വത്വബോധം കൈമോശം വരാതിരിക്കുക എന്നത് ഒരു സെലിബ്രിറ്റിയെ സംബന്ധിച്ചിടത്തോളം നിസ്സാരകാര്യമല്ല..അവിടെയാണ് വിജയ് സേതുപതി തലയുയര്‍ത്തി നില്‍ക്കുന്നത്.സ്വയം പ്രഖ്യാപിത സൂപ്പര്‍ സ്റ്റാറുകള്‍ക്കിടയില്‍ വിനയാന്വിതനായും,അതിനേക്കാള്‍ ഉന്നതിയില്‍ ഒരു പച്ചമനുഷ്യനായും വിജയ് വിരാജിക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം അദ്ദേഹമൊരിക്കലും വിജയിച്ചവന്റെയോ മുകളിലെത്തിയവന്റെയോ പാത പിന്‍പറ്റി കയറി വന്നവനെന്നല്ല,മറിച്ച് ധൈര്യവും പോസിറ്റിവിറ്റിയുമാണ് വിജയ് എന്ന വ്യക്തിയുടെ ചാലകശക്തിയായി എല്ലാ കാലത്തും നിലയുറപ്പിച്ചത് എന്ന് തന്നെയാണ്..പൊരുതി നേടിയ വിജയം എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് അയാളുടെ ഓരോ ചെയ്തികളിലും,അയാള്‍ പോലുമറിയാതെ പ്രതിഫലിക്കുന്നുമുണ്ട്.’Ennai Madhikkaathavargale Naanum Mathippathillai..Adharkku Neengal Vaykkum Peyar Thalaikkanam Enraal Naan Vaykkum Peyar Thanmanam'(എന്നെ വില വയ്ക്കാത്തവരെ ഞാനും വില വയ്ക്കാറില്ല..അതിന് നിങ്ങളിട്ട പേര് തലക്കനം എന്നാണെങ്കില്‍ ഞാനതിനിട്ട പേര് അഭിമാനമെന്നാണ്)

??Makkal Selvan??

Celebrities

ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ്

Published

on

By

67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ് വിജയിയായി തിരഞ്ഞെടുത്തത്. 2021-ൽ കോവിഡ് കാരണം ഫിലിംഫെയർ അവാർഡുകൾ നടന്നിരുന്നില്ല. ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തുകയാണ്. മലയാളത്തിൽ മികച്ച പിന്നണി ഗായകൻ ഷഹബാസ് അമൻ ആയപ്പോൾ തമിഴിൽ അവാർഡ് നേടിയതും ഒരു മലയാളിയാണ്. സൂരറൈ പോട്രിലെ ആഗാസം എന്ന ഗാനത്തിന് ക്രിസ്റ്റിൻ ജോസിനും ഗോവിന്ദ് വസന്തയ്ക്കുമാണ് അവാർഡ് ലഭിച്ചത്. കേരളത്തിലെ ഫേമസ് ബാൻഡ് ആയ തൈക്കൂടം ബ്രിഡ്ജിലെ വൊക്കലിസ്റ്റാണ് ക്രിസ്റ്റിൻ ജോസ്.

ഫഹദ് ഫാസിൽ അഭിനയിച്ച നോർത്ത് 24 കാതത്തിലെ ‘പൊൻതാരം വന്നേ’, എൻട്രി ചിത്രത്തിലെ ടൈറ്റിൽ സോങ്, ഹൺഡ്രഡ് ഡേയ്സ് ഓഫ് ലവ് എന്ന ചിത്രത്തിലെ ‘മഞ്ഞിലൂടെ’, സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ ‘പച്ചപ്പായൽ’ എന്ന ഗാനമൊക്കെ ആലപിച്ചത് ക്രിസ്റ്റിൻ ജോസ് ആണ്. തമിഴിൽ സൂരറൈ പോട്രൂ കൂടാതെ തെലുങ്കിൽ യെവദേ സുബ്രഹ്മണ്യം എന്ന ചിത്രത്തിലും പാടിയിട്ടുണ്ട്.

കപ്പ ടിവി സംപ്രേഷണം ചെയ്ത മ്യൂസിക്ക് മോജോ എന്ന് പരിപാടിയിലൂടെയാണ് ക്രിസ്റ്റിൻ ജോസ് ഉൾപ്പെടെ ഉള്ളവർ രംഗ പ്രവേശനം ചെയ്തത്. 2013 സെപ്റ്റംബർ 28 നാണ് ഇവർ ആദ്യമായി പൊതുവേദിയിലെത്തിയത്. മോഡൽ എഞ്ചിനീയറിംഗ് കോളേജിലെ വേദിയിൽ 45 മിനിട്ട് നീളുന്ന ഗാന പരിപാടി അവതരിപ്പിച്ച് തൈക്കൂട്ടം ബ്രിഡ്ജ് എന്ന് ബാന്റ് ശ്രദ്ധേയമായി. സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയും ഗായകനായ സിദ്ധാർത്ഥ് മേനോനും ചേർന്നാണ് തൈക്കുടം ബ്രിഡ്ജ് സ്ഥാപിച്ചത്. ക്രിസ്റ്റിൻ ജോസ് ഉൾപ്പെടെ പത്തോളം പേർ ബാൻഡിലുണ്ട്.

ഇത്തവണത്തെ ഫിലിം ഫെയർ അവാർഡിൽ മികച്ച നടൻ ആയിബിജു മേനോൻ (അയ്യപ്പനും കോശിയും), മികച്ച നടി ആയിനിമിഷ സജയൻ ( ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ) എന്നിവരെയാണ് തിരഞ്ഞെടുത്തത്. മികച്ച ചിത്രം – അയ്യപ്പനും കോശിയും ആണ്. മികച്ച സംവിധായകൻ – സെന്ന ഹെഗ്‌ഡെ (തിങ്കളാഴ്ച്ച നിശ്ചയം), മികച്ച സഹനടൻ – ജോജു ജോർജ്ജ് (നായാട്ട്), മികച്ച സഹനടി – ഗൗരി നന്ദ (അയ്യപ്പനും കോശിയും), മികച്ച സംഗീത ആൽബം – എം ജയചന്ദ്രൻ (സൂഫിയും സുജാതയും ), മികച്ച വരികൾ – റഫീഖ് അഹമ്മദ് (അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അരിയതറിയാതെ), മികച്ച പിന്നണി ഗായകൻ – ഷഹബാസ് അമൻ (വെള്ളത്തിലെ ആകാശമായവളെ), മികച്ച പിന്നണി ഗായിക – കെ.എസ്.ചിത്ര (മാലിക്കിലെ തീരമേ) എന്നിവരാണ്.

Continue Reading

Celebrities

മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും

Published

on

By

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ് റഹ്മാൻ, നിർമ്മാതാവ് ആഷിക്ക് ഉസ്മാൻ, തിരക്കഥാകൃത്ത് മുഹ്‌സിൻ പരാരി എന്നിവർ പങ്കെടുത്തു. ഓഗസ്റ്റ് 12ന് തിയേറ്ററിൽ എത്തുന്ന തല്ലുമാലയുടെ ബുക്കിംഗ് ജി.സി.സിയിൽ ആരംഭിച്ചു കഴിഞ്ഞു. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ.

കല്യാണി പ്രിയദർശൻ നായികാ വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ, ഒരു യുവാവിന്റെ കോളേജ് കാലഘട്ടം മുതൽ അവന്റെ 30 വയസ്സ് വരെ നീണ്ടുനിൽക്കുന്ന കഥ മലബാർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. തലശ്ശേരി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഇതിനു പുറമെ ദുബായി ഷെഡ്യൂളും ഉണ്ട്. ഇൻസ്റ്റാ റീലുകൾക്കും വീഡിയോകൾക്കും പ്രശസ്തരായ കുറച്ച് യുവാക്കളും ചില അറബ് അഭിനേതാക്കളും സിനിമയുടെ ഭാഗമായി ഉണ്ടാകും. അതേസമയം ചിത്രത്തെപ്പറ്റി സെൻസർ ബോർഡ് പറഞ്ഞതും വൈറലായിരുന്നു. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ ഉദ്ധരിച്ച് ഫോറം കേരളയാണ് റിപ്പോര്‍ട്ട് പങ്കുവെച്ചത്. ഗംഭീര അഭിപ്രായം പങ്കുവെച്ച സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ചിത്രത്തിലെ സംഘട്ടനത്തെയും പാട്ടുകളെയും പ്രശംസിച്ചു. പൂര്‍ണമായും പുതിയ രീതിയിലുള്ള സിനിമാ അവതരണമാണ് ചിതത്തിലേതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സിനിമ തിയറ്ററുകളില്‍ ഉറച്ച വിജയമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സിനിമയിലെ ഗാനങ്ങൾ യൂത്തിനെ ഹരം കൊള്ളിക്കുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. അടുത്തിടെ ഒരു നൃത്ത നമ്പർ സിനിമയിൽ നിന്നും പുറത്തുവന്നിരുന്നു. ടൊവിനോ, ഷൈൻ ടോം എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് നൃത്ത രംഗത്തിലുള്ളത്. വിഷ്ണു വിജയ്, മുഹ്‌സിൻ പരാരി, ഷെമ്പഗരാജ്, സന്തോഷ് ഹരിഹരൻ, ശ്രീരാജ്, സ്വാതി ദാസ്, ഓസ്റ്റിൻ ഡാൻ, ലുക്മാൻ അവറാൻ, അദ്രി ജോ, ഗോകുലൻ, ബിനു പപ്പു എന്നിവർ ചേർന്ന് പാടിയിരിക്കുന്നു. സംഗീതം – വിഷ്ണു വിജയ് കൊറിയോഗ്രാഫർ – ഷോബി പോൾരാജ്, സംഘട്ടനം – സുപ്രീം സുന്ദർ, കലാ സംവിധാനം – ഗോകുൽ ദാസ്, ശബ്ദ മിശ്രണം – വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കർ, മേക്കപ്പ് – റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം – മഷർ ഹംസ, ചീഫ്‌ അസ്സോസിയേറ്റ് – റഫീക്ക് ഇബ്രാഹിം & ശിൽപ അലക്സാണ്ടർ, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, സ്റ്റിൽസ് – ജസ്റ്റിൻ ജെയിംസ്, വാർത്താപ്രചാരണം – എ.എസ്. ദിനേശ്, പോസ്റ്റർ – ഓൾഡ്മോങ്ക്‌സ്, മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിംഗ് – പപ്പെറ്റ് മീഡിയ.

Continue Reading

Celebrities

നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ

Published

on

By

ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന് മുൻപ് സൂക്ഷിക്കുക” എന്ന മുന്നറിയിപ്പോടുകൂടിയ പോസ്റ്ററാണ്‌ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്‌. പരിമിതമായ ഇടങ്ങളിലും അടഞ്ഞ സ്ഥലങ്ങളിലുമൊക്കെ പരിഭ്രാന്തത ഉണർത്തുന്ന ഒരു മാനസികാവസ്ഥയെയാണ് ക്ലോസ്ട്രോഫോബിയ എന്ന് വിളിക്കുന്നത്. സമൂഹത്തിൽ 12.5 ശതമാനത്തോളം ആൾകാർക്ക് ചെറുതും വലുതുമായുള്ള രീതിയിൽ അനുഭവിക്കുന്ന ഒരു മാനസികാവസ്ഥ കൂടിയാണിത്. അതുകൊണ്ട് ഈ മുന്നറിയിപ്പ് മനസിലാക്കി അത് നേരിടാൻ താല്പര്യമുള്ളവർ മാത്രം സിനിമ കാണുക എന്നാണ് അണിയറപ്രവർത്തകർ പങ്കുവയ്ക്കുന്നത്.

ജൂലൈ 22ന് ചിത്രം തിയറ്ററുകളിൽ എത്തും. ‘സെഞ്ച്വറി റിലീസ്’ ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിക്കുകയായിരുന്നു. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ട്രാന്‍സിനു ശേഷം ഫഹദിന്‍റേതായി ഒരു മലയാള ചിത്രവും തിയറ്ററുകളില്‍ എത്തിയിട്ടില്ല. അതേസമയം നാല് ചിത്രങ്ങള്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയും എത്തി.

ഇതോടെ ചിത്രത്തെപ്പറ്റി കൂടുതൽ ആകാംഷയാണ് ആരാധകരിൽ നിറഞ്ഞിരിക്കുന്നത്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയുടെ ‘ഷോമാൻ’ ഫാസിലിന്‍റെ നിര്‍മാണത്തില്‍ ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രമാണ് മലയൻകുഞ്ഞ്. നവാഗതനായ സജിമോനാണ് ചിത്രത്തിൻ്റെ സംവിധായകൻ. രജിഷാ വിജയൻ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അർജുൻ അശോകൻ, ജോണി ആൻ്റണി, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

30 വർഷങ്ങൾക്ക് ശേഷം സംഗീത സാമ്രാട്ട് എആർ റഹ്മാൻ മലയാള സംഗീതലോകത്ത് തിരിച്ചു വരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 1992ൽ വന്ന ‘യോദ്ധ’യാണ് ഇതിന് മുൻപ് റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയ ഒരേയൊരു മലയാള ചലച്ചിത്രം. മലയൻകുഞ്ഞ് കൂടാതെ ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ‘ആടുജീവിതം’ റഹ്മാൻ ഇതിനോടകം സംഗീതം നിർവഹിച്ച മറ്റൊരു മലയാള ചലച്ചിത്രമാണ്.

മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: പി. കെ. ശ്രീകുമാർ, സൗണ്ട് ഡിസൈന്‍: വിഷ്‍ണു ഗോവിന്ദ്-ശ്രീ ശങ്കർ, സിങ്ക് സൗണ്ട്: വൈശാഖ്. പി. വി, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്‍ണന്‍, സംഘട്ടനം: റിയാസ്-ഹബീബ്, ഡിസൈൻ: ജയറാം രാമചന്ദ്രൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹെയിൻസ്, വാർത്താ പ്രചരണം: എം. ആർ. പ്രൊഫഷണൽ.

Continue Reading

Updates

Reviews2 months ago

നടൻ ജയൻ മരിച്ചതോ കൊന്നതോ? ഞെട്ടിക്കുന്ന വിവരങ്ങളുമായി അന്വേഷണാത്മക നോവൽ രചിച്ച് അൻവർ അബ്ദുള്ള

മലയാളികളുടെ എക്കാലത്തെയും സൂപ്പർ ഹീറോയാണ് നടൻ ജയൻ. ഇന്നും അദ്ദേഹത്തെ അനുസ്മരിക്കാത്തവർ ചുരുക്കമാണ്. നിലവിൽ ജയന്റെ മരണത്തെപ്പറ്റി അന്വേഷണാത്മക നോവൽ രചിച്ചിരിക്കുകയാണ് എഴുത്തുകാരൻ അൻവർ അബ്ദുള്ള. 1980...

Celebrities4 months ago

ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ്

67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ്...

Celebrities6 months ago

മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ്...

Celebrities7 months ago

നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ

ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന്...

Uncategorized7 months ago

3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത്

‘യോദ്ധ’യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. ‘ചോലപ്പെണ്ണേ’ എന്ന്...

Uncategorized7 months ago

“ആടലോടകം ആടി നിക്കണ്‌, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത്

കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. അതി മനോഹര പ്രണയഗാനം ഇതിനകം 1 ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ആടലോടകം...

Uncategorized7 months ago

മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ്...

Celebrities9 months ago

തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!!

പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം...

Celebrities9 months ago

ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ

പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ...

Celebrities10 months ago

മലയാളം പറയാൻ മടിക്കുന്ന മലയാളികൾക്കിടയിൽ തനി മലയാളിയായി ബിഗ് ബോസിൽ കസറി അപർണ മൾബറി

ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ മലയാളികളുടെ പ്രിയങ്കരിയാണ് അപർണ മൾബറി എന്ന ഇൻവെർട്ടഡ് കോക്കനറ്റ്. ഏതൊരു മലയാളിയെക്കാളും നല്ല ശുദ്ധ മലയാളം പറയുന്ന അപർണ എല്ലാവര്ക്കും...

Trending

instagram takipçi satın al