Connect with us

Celebrities

വാണി വിശ്വനാഥ് സിനിമയിലേക്ക് മടങ്ങിയെത്തുന്നു, നായകനായി ഭർത്താവ് ബാബുരാജ് തന്നെ

Published

on

7 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നമ്മുടെ ലേഡി സൂപ്പർസ്റ്റാർ വാണി വിശ്വനാഥ്. ഭർത്താവും നടനുമായ ബാബുരാജിന്‍റെ നായികയായി തന്നെയാണ് തിരിച്ചുവരവ് എന്നത് ആരാധകർക്ക് വലിയൊരു സർപ്രൈസ് തന്നെയാണ്. ഇരുവരും ഒന്നിക്കുന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ച് തിരുവനന്തപുരത്താണ് നടന്നത്. ‘ദി ക്രിമിനൽ ലോയർ’ എന്നാണ് സിനിമയുടെ പേര്. ക്രൈം ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്. നവാഗതനായ ജിതിൻ ജിത്തു സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ഉമേഷ് എസ് മോഹനാണ്. തേർഡ് ഐ മീഡിയ മേക്കേഴ്സിന്‍റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.

‘വീണ്ടും മലയാളിപ്രേക്ഷകരെ കാണാൻ പോകുന്നു എന്നതിൽ സന്തോഷം. ആ തിരിച്ചുവരവ് നല്ലൊരു കഥാപാത്രത്തിലൂടെയാണെന്നതും കൂടുതൽ സന്തോഷം. ഇങ്ങനെയൊരു കഥാപാത്രത്തിനു വേണ്ടി വാണി ചേച്ചികാത്തിരിക്കുകയായിരുന്നോ എന്ന് എല്ലാവരും ചോദിച്ചിരുന്നു. അങ്ങനെയല്ല. എന്റേതായ ചില കാര്യങ്ങൾക്കുവേണ്ടി സിനിമ മാറ്റിവച്ചു എന്നു മാത്രം. തിരിച്ചുവന്നപ്പോൾ അതൊരു നല്ല കഥാപാത്രത്തിലൂടെയാകുന്നത് നിമിത്തം മാത്രം’.–വാണി വിശ്വനാഥ് പറഞ്ഞു. ‘ത്രില്ലർ–ക്രൈം സിനിമകളുടെ ആരാധികയാണ് താനെന്നും ഈ ത്രെഡ് കേട്ടപ്പോൾ തന്നെ ഇഷ്ടമായെന്നും വാണി പറയുന്നു. ബാബുരാജിന്റെ കഥാപാത്രവും മികച്ചതാണെന്ന് താരം വെളിപ്പെടുത്തി. സോൾട്ട് ആൻഡ് പേപ്പറിലെ പോലെ ആളുകൾ ഏറ്റെടുക്കുന്ന കഥാപാത്രം ആയിരിക്കും ഇതെന്നും താരം പറഞ്ഞു.

തന്റെ അവസാന സിനിമയ്ക്ക് നൽകിയ പ്രോത്സാഹനം പോലെ തന്നെ തുടർന്നും ഇതുപോലുള്ള പ്രോത്സാഹനങ്ങൾ നൽകണമെന്നും വാണി പറഞ്ഞു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള വാണക്ക് സൂസന്ന (2000) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. ദ് കിങ്, ഇൻഡിപ്പെൻഡൻസ്, മാന്നാർമത്തായി സ്പീക്കിങ്ങ് തുടങ്ങിയ സിനിമകളിലെ വാണിയുടെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. 1986- ൽ ഇറങ്ങിയ മണ്ണുക്കുൾ വൈരം എന്ന തമിഴ് സിനിമയിലായിരുന്നു വാണി വിശ്വനാഥ് ആദ്യമായി അഭിനയിച്ചത്. 1987- ൽ മംഗല്യ ചാർത്ത് എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്.1989- ൽ ധർമ തേജ എന്ന സിനിമയിലൂടെ വാണി വിശ്വനാഥ് തെലുങ്കിലും ചുവടുറപ്പിച്ചു. കന്നഡ സിനിമകളിലും ചില ഹിന്ദി ചിത്രങ്ങളിലും വാണി അഭിനയിച്ചിട്ടുണ്ട്.

വാണി വിശ്വനാഥ് മലയാള സിനിമയിലെ മുൻ നിര താരമായി മാറുന്നത് 1995- ലായിരുന്നു. മമ്മൂട്ടിയോടൊപ്പം ദി കിംഗ്, മുകേഷിനോടൊപ്പം ശിപായിലഹള, മാന്നാർ മത്തായി സ്പീക്കിംഗ്, ജയറാമിനൊപ്പം മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത, മനോജ് കെ ജയനൊപ്പം സ്വർണ്ണ കിരീടം, സുരേഷ് ഗോപിയോടൊപ്പം തക്ഷശില എന്നീ ചിത്രങ്ങളിൽ 95- ൽ നായികയായി. തുടർന്നുള്ള വർഷങ്ങളിൽ വാണി വിശ്വനാഥ് നായികയായ നിരവധി ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങി. വലിയ വിജയം നേടിയ ഇൻഡിപെൻഡൻസ് പോലുള്ള ചിത്രങ്ങളിലൂടെ ആക്ഷൻ ഹീറോയിൻ എന്ന പരിവേഷവും വാണിയ്ക്ക് ലഭിച്ചു. മലയാള സിനിമകൾ കഴിഞ്ഞാൽ വാണി കൂടുതൽ തെലുങ്കു സിനിമകളിലാണ് നായികയായി അഭിനയിച്ചത്. 2002ലാണ് വാണി വിശ്വനാഥും ബാബുരാജും വിവാഹിതരാകുന്നത്. ആ‍ർച്ച, അദ്രി എന്നിവരാണ് മക്കള്‍. 2017ൽ നടി രാഷ്ട്രീയത്തിൽ സജീവമായി. മലയാളത്തിൽ 2014ൽ പുറത്തിറങ്ങിയ മാന്നാർ മത്തായി 2വിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.

 

Celebrities

ഭീമൻ്റെ വഴിയുമായി കുഞ്ചാക്കോ ബോബൻ, അടുത്ത വീട്ടിലേ പയ്യനിൽ നിന്നും വീട്ടിൽ കയറ്റാൻ പറ്റാത്ത പയ്യനിലേക്കുള്ള യാത്രയെന്ന് ചാക്കോച്ചൻ

Published

on

By

അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിച്ച് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന ചിത്രമാണ് ഭീമൻ്റെ വഴി. ചിത്രം സംവിധാനം ചെയ്യുന്നത് അഷ്റഫ് ഹംസയാണ്. ഇന്നലെയാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് കുഞ്ചാക്കോ ബോബൻ ഡൂൾ ന്യൂസിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഭീമന്റെ വഴി ഇറങ്ങുന്നതോടെ ‘അടുത്ത വീട്ടിലെ പയ്യന്‍’ എന്നുള്ളതില്‍ നിന്നും മാറി ‘വീട്ടില്‍ സൂക്ഷിച്ച് മാത്രം കേറ്റാന്‍ പറ്റുന്ന പയ്യന്‍’ എന്ന രീതിയിലേക്ക് ഭീമന്റെ വഴി ഇറങ്ങി കഴിയുമ്പോള്‍ ഞാന്‍ മാറിയേക്കാം’ എന്നാണ് ചാക്കോച്ചൻ പറയുന്നത്. അങ്ങനെ ആളുകള്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അത് ആ കഥാപാത്രത്തിന്റെ വിജയമായി ഞാന്‍ കാണും. അങ്ങനെ തന്നെ ആവട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നും താരം വ്യക്തമാക്കി.

മറ്റൊരു ചിത്രത്തിന്റെ കഥപറയാൻ എത്തിയതായിരുന്നു ചെമ്പൻ വിനോദ്. അത് കുറച്ചുകൂടി സീരിയസ് ആയ സബ്ജക്റ്റ് ആയിരുന്നു. സമീപകാലത്ത് തുടരെത്തുടരെ സീരിയസ് സബ്ജക്ട് ചെയ്യുന്നതുകൊണ്ട് അത് കുറച്ച് കഴിഞ്ഞ് ചെയ്യാമെന്ന് തീരുമാനിച്ചതെന്ന് കുഞ്ചാക്കോ പറയുന്നു. അപ്പോഴാണ് ചെമ്പന്‍ ‘മറ്റൊരു ചെറിയ സംഭവം ഉണ്ട്, ഒന്ന് കേട്ടുനോക്കൂ’ എന്ന് പറയുന്നത്. അങ്ങനെയൊരു ത്രെഡില്‍ നിന്നാണ് ഭീമന്റെ വഴിയിലേക്കെത്തുന്നത്. ത്രെഡ് കേട്ടപ്പോള്‍ താത്പര്യം തോന്നി. അതില്‍ കുറെ റിയല്‍ ലൈഫ് ക്യാരക്ടര്‍സ് ഉണ്ടായിരുന്നു. ചെമ്പന്റെ ഒരു കൂട്ടുകാരന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളായിരുന്നു കഥയുടെ അടിസ്ഥാനം എന്നാണ് ചാക്കോച്ചൻ പറയുന്നത്.

ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകൾ ഒക്കെ വളരെ വ്യത്യസ്തമാണെന്നാണ് ചാക്കോച്ചൻ പറയുന്നത്. ‘കൊസ്തേപ്പ്’, ‘ഭീമന്‍’ തുടങ്ങി വളരെ രസകരമായ കൗതുകം നിറഞ്ഞ പേരുകളാണ് ഓരോ കഥാപാത്രത്തിനുമുള്ളത്. ഭീമന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ മഹാഭാരതമാണ് ഓര്‍മ വരിക. ഈ പേര് വളരെ സാധാരണക്കാരന്റെ ജീവിത കാഴ്ചപ്പാടിലൂടെ പറയുമ്പോള്‍ നിറയെ ഫണ്‍ എലമെന്‍സ് ഉള്ള മറ്റൊരു ഭീമനെ നമുക്ക് കാണാന്‍ സാധിക്കും എന്നാണ് താരം പറയുന്നത്. ഷൂട്ടിങ് നടക്കുന്ന ഒറ്റ്‌ എന്ന ചിത്രത്തെക്കുറിച്ചും താരം മനസ് തുറന്നു. ’25 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ ആദ്യത്തെ തമിഴ് സിനിമ സംഭവിക്കുകയാണ്. ബിലിങ്വൽ ആയാണ് എടുക്കുന്നതെങ്കിലും തമിഴ് ഡയലോഗുകള്‍ എല്ലാം പ്രത്യേകം തന്നെയാണ് എടുക്കുന്നത്. തമിഴ് അത്യാവശ്യം കൈകാര്യം ചെയ്യുന്നത് കൊണ്ട് ഞാന്‍ തന്നെ ഡബ്ബ് ചെയ്യണം എന്നുള്ള ആഗ്രഹം ഉണ്ട്, കേട്ട് കഴിയുമ്പോള്‍ അവര്‍ക്കും കൂടി അത് തോന്നണം എന്നാണ് ഇപ്പോഴത്തെ ആഗ്രഹം’ ചാക്കോച്ചൻ പറഞ്ഞു.

Continue Reading

Celebrities

മിന്നൽ ശക്തിയുമായി അവൻ വരുന്നു: ആരാധകർക്ക് ബോണസ് ട്രെയ്‌ലറുമായി മിന്നൽ മുരളി ടീം

Published

on

By

ഡിസംബർ 24ന് റിലീസ് ചെയ്യാനിരിക്കെ ആരാധകർക്ക് കിടിലം സർപ്രൈസുമായി നെറ്റ്ഫ്ലിക്സ്ഉം മിന്നൽ മുരളി ടീമും. ആദ്യം പുറത്തുവിട്ട മിന്നൽ മുരളിയുടെ ട്രയ്ലർ രാജ്യത്തുടനീളം റെക്കോർഡുകൾ തകർത്ത് പ്രേക്ഷകഹൃദയങ്ങൾ കവർന്നുകൊണ്ടിരിക്കെയാണ് പുതിയ ബോണസ് ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മിന്നൽ ശക്തിയും തുടർന്നുള്ള സൂപ്പർ ഹീറോ പരിവേഷവും, സൂപ്പർ ഹീറോ ലോകവും തുടങ്ങിയ പുത്തൻ കാഴ്ചകൾ ആണ് ട്രെയ്‌ലർ നൽകുന്നത്. ട്രെയിലറിൽ നിന്നും ടീസറിൽനിന്നുമൊക്കെ വ്യത്യസ്തമായി സിനിമയുടെ പുതിയൊരു തലമാണ് ഈ ബോണസ് ട്രെയിലറിൽ കാണിച്ചിരിക്കുന്നത്.

ആദ്യമൊക്കെ ഓരോ കോമഡി എലമെന്റിൽ വന്നിരുന്ന പടം ഈ ടീസർ കൂടി വന്നതോടെ വേറെ ലെവലിലേക്ക് മാറുകയാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷം മിന്നൽ മുരളി തൂക്കും എന്നൊക്കെയാണ് ചിലരുടെ കമന്റുകൾ. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ഡബ്ബ് ചെയ്താണ് ചിത്രം മലയാളത്തിൽ പ്രീമിയർ ചെയ്യുന്നത്. ജയ്സൺ എന്ന കഥാപാത്രമായി ടൊവീനോ എത്തുന്നു. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ. തൊണ്ണൂറുകളാണ് സിനിമയുടെ കഥാപശ്ചാത്തലം. ‘ഗോദ’യ്ക്കു ശേഷം ടൊവീനോയെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നല്‍ മുരളി’ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ഗുരു സോമസുന്ദരം, ഹരിശ്രീ അശോകൻ, അജു വർഗീസ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മാണം. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വിഎഫ്എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ്. മനു ജഗദ് ആണ് കലാസംവിധാനം.

ട്രെയ്‌ലർ ആരാധകർ ഏറ്റെടുത്തതിൽ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകൻ ബേസിൽ ജോസഫ് അറിയിച്ചു. ‘ചിത്രത്തെ കാത്തിരിക്കുന്ന ആരാധകർക്കായി ഞങ്ങൾ ഒരുക്കിയ ഫാന്റസി ലോകത്തെ കുറിച്ചുള്ള സൂചനകൾ ആയാണ് ഇത് റിലീസ് ചെയ്യുന്നത്. പ്രേക്ഷകർക്ക് നല്ലൊരു സിനിമ നൽകാനും സിനിമയിലൂടെ അവരെ രസിപ്പിക്കാനുമാണ് ഞങ്ങളുടെ ശ്രമം. ബോണസ് ട്രെയിലറിലൂടെ പ്രേക്ഷകർക്ക് കൗതുകമുണ്ടാകുമെന്നും സിനിമ കാണുന്നതിൽ അവർ ആവേശഭരിതരാണെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു’ എന്നും ബേസിൽ പറഞ്ഞു. എന്തായാലും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Continue Reading

Celebrities

‘അടുക്കളയിലും അരങ്ങിലും പുരുഷനും സ്ത്രീയും ഒന്നാകുന്ന കാലം എന്ന് വരും’, ലിംഗസമത്വത്തിൻ്റെ പാട്ടുമായി ‘താര’

Published

on

By

സ്ത്രീ എന്നും പുരുഷന് അടിമയാണെന്ന ചിന്ത കൊണ്ട് നടക്കുന്ന പലരും ഇന്നും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ആ ചിന്തയുടെ കരണത്തുള്ള അടിയാണ് “താര” എന്ന ചിത്രത്തിലെ ഗാനം. ദെസ്വിൻ പ്രേം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ അനുശ്രീ അഭിനയിച്ച ഗാനം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ആണും പെണ്ണും തിരുനങ്കയും ഋതുമതിയും അവമതിയുമെല്ലാം ഒന്നിക്കുന്ന ഇടമായി അടുക്കള മാറുന്ന കാലത്തെ ആവിഷ്ക്കരിക്കുകയാണ് പാട്ട്. ലിംഗസമത്വത്തിൻ്റെ, നീതിയുടെ, സ്വതന്ത്ര്യത്തിൻ്റെ ഉണർത്തുപാട്ടായി ഇത് മാറുന്നു എന്നതാണ് പ്രത്യേകത. ട്രാൻസ്ജൻ്ററിനെ അടയാളപ്പെടുത്തുന്ന മലയാളത്തിലെ ആദ്യത്തെ പാട്ടുകൂടിയാണിത്. നമ്മുടെയെലാം പ്രിയങ്കരിയായ സിത്താരയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ജെബിൻ ജെ ബി പ്രഭ ജോസഫാണ് ‘താര നിര്‍മിക്കുന്നത്. സമീര്‍ പി എം ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. അന്റോണിയോ മോഷൻ പിക്ചേഴ്‍സ്, ക്ലോസ് ഷോട് എന്റര്‍ടെയ്‍ൻമെന്റ്സ്, സമീര്‍ മൂവീസ് എന്നീ ബാനറിലാണ് നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ഷാൻ പുലിക്കൂടൻ.കിടാവ് മേഞ്ഞ എന്ന ഗാനത്തിൽ അനുശ്രീയും സനൽ അമനുമാണ് അഭിനയിച്ചിരിക്കുന്നത്. ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന ‘സിതാര’യിലൂടെയും ‘ശിവ’യിലൂടെയുമാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. ‘സിതാര’യായി അനുശ്രീ വേഷമിടുമ്പോള്‍ ചിത്രത്തിലെ നായകൻ ‘ശിവ’യായി സനല്‍ അമൻ എത്തുന്നു. ഛായാഗ്രഹണം ബിബിൻ ബാലകൃഷ്‍ണൻ. വസ്‍ത്രാലങ്കാരം അഞ്‍ജന തങ്കച്ചൻ, കാസ്റ്റിംഗ് ഡയറക്ടർ ജെബിൻ ജെസ്‍മസ്, മേക്കപ്പ് മണികണ്ഠൻ മരത്താക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടർ സജിത്ത് പഗോമേത്, പിആർഒ പ്രതീഷ് ശേഖർ. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ ചിത്രീകരിച്ച ‘താര’ ഉടൻ ഒ.ടി.ടി പ്ലാറ്റ്ഫോമിലെത്തും.

ട്രാൻസ്ജൻ്ററിനെ അടയാളപ്പെടുത്തുന്ന മലയാളത്തിലെ ആദ്യത്തെ പാട്ടുകൂടിയാണിത്. ഇന്നും നമ്മുടെ നാടുകളിൽ പലവിധത്തിലുള്ള മിത്തുകൾ നിലനിൽക്കുന്നുണ്ട്. ട്രാൻസ്ജൻ്ററുകളെ അംഗീകരിക്കാൻ ഇന്നും നമ്മുടെ സമൂഹത്തിന് താല്പര്യമില്ല. പുരുഷനു മാത്രമല്ല, എല്ലാ മനുഷ്യർക്കും അടുക്കളയും അരങ്ങും ഒരുപോലെയാവണമെന്ന് പാട്ട് വാദിക്കുന്നു. പക്ഷെ അത് എന്ന് സാധ്യമാകുമെന്ന ചോദ്യവുമായി നിൽക്കുന്ന ആയിരം വിയർപ്പുടലുകളിലൂടെ അവസാനിക്കുന്ന പാട്ട് ആണുങ്ങൾ സുന്ദരന്മാരാകുന്നത് അടുക്കളകൂടി കൈകാര്യം ചെയ്യുമ്പോഴാണെന്ന് വെളിപ്പെടുത്തുന്നു.

Continue Reading

Updates

Celebrities3 days ago

ഭീമൻ്റെ വഴിയുമായി കുഞ്ചാക്കോ ബോബൻ, അടുത്ത വീട്ടിലേ പയ്യനിൽ നിന്നും വീട്ടിൽ കയറ്റാൻ പറ്റാത്ത പയ്യനിലേക്കുള്ള യാത്രയെന്ന് ചാക്കോച്ചൻ

അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിച്ച് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന ചിത്രമാണ് ഭീമൻ്റെ വഴി. ചിത്രം സംവിധാനം ചെയ്യുന്നത്...

Celebrities6 days ago

മിന്നൽ ശക്തിയുമായി അവൻ വരുന്നു: ആരാധകർക്ക് ബോണസ് ട്രെയ്‌ലറുമായി മിന്നൽ മുരളി ടീം

ഡിസംബർ 24ന് റിലീസ് ചെയ്യാനിരിക്കെ ആരാധകർക്ക് കിടിലം സർപ്രൈസുമായി നെറ്റ്ഫ്ലിക്സ്ഉം മിന്നൽ മുരളി ടീമും. ആദ്യം പുറത്തുവിട്ട മിന്നൽ മുരളിയുടെ ട്രയ്ലർ രാജ്യത്തുടനീളം റെക്കോർഡുകൾ തകർത്ത് പ്രേക്ഷകഹൃദയങ്ങൾ...

Celebrities2 weeks ago

‘അടുക്കളയിലും അരങ്ങിലും പുരുഷനും സ്ത്രീയും ഒന്നാകുന്ന കാലം എന്ന് വരും’, ലിംഗസമത്വത്തിൻ്റെ പാട്ടുമായി ‘താര’

സ്ത്രീ എന്നും പുരുഷന് അടിമയാണെന്ന ചിന്ത കൊണ്ട് നടക്കുന്ന പലരും ഇന്നും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ആ ചിന്തയുടെ കരണത്തുള്ള അടിയാണ് “താര” എന്ന ചിത്രത്തിലെ ഗാനം....

Celebrities2 weeks ago

തിയേറ്ററുകളിൽ കയ്യടി വാങ്ങി ആഹാ, വടം വലിയുടെ ഊർജം ജനങ്ങളിലേക്ക്

തിയേറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി ഇന്ദ്രജിത് നായകനായി എത്തിയ ചിത്രം ‘ആഹാ’. വടംവലി പ്രമേയമായി എത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ‘കുറുപ്പ്’ വൻ വിജയമായത്...

Celebrities2 weeks ago

ഒരു ഒന്നൊന്നര ‘കളർ പടം’, യൂട്യൂബിൽ ഹിറ്റ് ആയി ഷോർട്ട് ഫിലിം, ഒരു സിനിമ കണ്ട ഫീലെന്ന് ആരാധകർ

സോഷ്യൽ മീഡിയയിൽ വൈറലായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ‘കളര്‍ പടം’. 14 ഡേയ്‌സ് ഓഫ് ലവ് എന്ന ഹിറ്റ് ഷോര്‍ട് ഫിലിമിന് ശേഷം...

Celebrities4 weeks ago

‘കാവേരിയെ പണത്തിന് വേണ്ടി ഭീഷണിപ്പടുത്തിയെന്ന് കള്ളക്കേസ് നൽകി, ഒൻപത് മാസം ഗർഭിണി ആയിരുന്നപ്പോഴും കോടതി കയറി ഇറങ്ങി’, മനസ് തുറന്ന് പ്രിയങ്ക

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായ നടിയാണ് പ്രിയങ്ക. ഒരു കാലത്ത് ഒത്തിരി സിനിമകളിൽ താരം സജീവമായിരുന്നു. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം നടന്ന പഴയ ഒരു കേസിന്റെ...

Celebrities4 weeks ago

‘പലപ്പോഴും ആത്മഹത്യ ചെയ്യാൻ വരെ തോന്നി, അതിൻ്റെ കാരണം എല്ലാവരും അറിയണം ‘, തുറന്നു പറച്ചിലുമായി അർച്ചന കവി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് അർച്ചന കവി. നീലത്താമര എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2009-ലായിരുന്നു നീലത്താമര റിലീസായത്. അതിന്...

Celebrities4 weeks ago

വാപ്പച്ചിയുടെ ഫോൺ അടിച്ചുമാറ്റി സ്റ്റാറ്റസ് ഇട്ടത് ഞാൻ തന്നെയെന്ന് ദുൽഖർ, പടം കണ്ട് മമ്മൂക്ക പറഞ്ഞത് ഇങ്ങനെ!!

മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദുൽഖർ നായകനായി എത്തുന്ന കുറുപ്പ്. ചിത്രത്തിനായി നിരവധി പ്രമോഷനുകളാണ് ദുൽഖർ നടത്തുന്നത്. ബുർജ് ഖലീഫയിൽ വരെ ആദ്യമായി ട്രെയ്‌ലർ പ്രദർശിപ്പിക്കുന്ന മലയാള...

Celebrities1 month ago

‘എനിക്കൊരു മോളുണ്ട് എന്നത് എല്ലാർക്കും അറിയാവുന്ന കാര്യമാണ്, ലിവിങ് ടുഗതർ ആയിരുന്നപ്പോൾ കേരളത്തിൽ നിൽക്കക്കള്ളി ഇല്ലാതായി’, മനസ് തുറന്ന് ലേഖ എംജി ശ്രീകുമാർ

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് എം ജി ശ്രീകുമാറും ഭാര്യ ലേഖയും. ഇരുവരുടെയും ലിവിങ് ടുഗെതരും വിവാഹവും എല്ലാം വലിയ ചർച്ചയായിരുന്നു. 1988–ൽ തിരുവനന്തപുരം തൈക്കാട് ധർമശാസ്ത...

Celebrities1 month ago

24 ദിവസവും പട്ടിണി, തുടർച്ചയായി കാപ്പി മാത്രം കുടിച്ചു, സങ്കടം സഹിക്കാതെ ഷാരൂഖ്, ജാമ്യം കിട്ടിയതോടെ സഹതടവുകാർക്കും കുടുംബങ്ങൾക്കും സഹായം വാഗ്ദാനം ചെയ്ത് ആര്യൻ ഖാൻ

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്‍ത ആര്യന്‍ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത് ഇന്നാണ്. മൂന്നാഴ്ചകളായി രാജ്യമൊട്ടാകെ സശ്രദ്ധം വീക്ഷിച്ച...

Trending