Connect with us

Exclusive

കല്പനയോട് പറയാതെ പുതിയ ജീവിതം തിരഞ്ഞെടുത്തു, മരണത്തിന് മുൻപും പിണക്കം മാറ്റാൻ കഴിഞ്ഞില്ല, വൈറലായി ഉർവ്വശിയുടെ വാക്കുകൾ

Published

on

മലയാള സിനിമയിലെ മണിമുത്തുകളാണ് നടി ഉർവ്വശിയും സഹോദരിമാരും. കല്പന, ഉർവ്വശി തുടങ്ങിയവരൊക്കെ തങ്ങളുടെ കഥാപാത്രങ്ങൾ കൊണ്ട് നമ്മളെ അതിശയിപ്പിച്ചതിന് കണക്കുകളില്ല. നായികയായി ഉർവ്വശി തിളങ്ങിയപ്പോൾ തമാശകൊണ്ട് നമ്മെയെല്ലാം പൊട്ടിചിരിപ്പിക്കുകയായിരുന്നു കല്പന ചേച്ചി. മലയാളം, തമിഴ്, കന്നഡ തുടങ്ങി നിരവധി ഭാഷകളിൽ ഇരുവരും ഒത്തിരി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വളരെ വലിയൊരു ഞെട്ടലോടെയായിരുന്നു സിനിമാലോകം കല്പനയുടെ വിയോഗ വാർത്ത കേട്ടത്.

ഇന്ന് അമ്പത്തിരണ്ടാം പിറന്നാൾ പിറന്നാൾ ആഘോഷിക്കുന്ന ഉർവ്വശിയുടെ പഴയ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വീഡിയോയിൽ കല്പന ചേച്ചിയുമായുള്ള ബന്ധത്തെക്കുറിച്ചും, പിണക്കങ്ങളും ഇണക്കങ്ങളെക്കുറിച്ചുമെല്ലാം ഉർവ്വശി വെളിപ്പെടുത്തിയിട്ടുണ്ട്. മഴവിൽ മനോരമയിൽ റിമി ടോമി അവതാരികയായി എത്തിയ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലാണ് ഉർവ്വശി മനസ് തുറന്നിരിക്കുന്നത്.

മൂത്ത ചേച്ചിയായത് കൊണ്ടുതന്നെ കല്പന ചേച്ചിയാണ് തന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് എന്നും, ഇടുന്ന ഡ്രെസ് മുതൽ ധരിക്കുന്ന ആഭരണം വരെ തീരുമാനിച്ചിരുന്നത് ചേച്ചി ആയിരുന്നെന്നും താരം ഓർക്കുന്നു. എന്നാൽ ജീവിതത്തിലെ വലിയൊരു കാര്യം കല്പനയോട് പറയാതെ താൻ തീരുമാനിച്ചതിനാൽ അതിന്റെ പേരിൽ ഇരുവർക്കും ഇടയിൽ സൗന്ദര്യപ്പിണക്കം ഉണ്ടായിരുന്നു എന്നാണ് ഉർവ്വശി പറയുന്നത്.

അതിന്റെ പേരിൽ ഒത്തിരി കാലം മിണ്ടാതിരുന്നിട്ടുണ്ടെന്നും, എന്തെങ്കിലും പ്രശ്നം വരുമ്പോൾ താൻ അന്നേ പറഞ്ഞതല്ലേ എന്ന് പറയുമായിരുന്നു എന്നും താരം പറയുന്നു. ഒടുവിൽ ഭർത്താവിന്റെ നിർബന്ധപ്രകാരം കല്പനയുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനായി വീട്ടിൽ പോയെന്നും എന്നാൽ അതെ ദിവസമായിരുന്നു കല്പന മരണപ്പെട്ടതെന്നും താരം വെളിപ്പെടുത്തി.

ജീവിതത്തിൽ ഏറ്റവും സങ്കടം ഉണ്ടായ സംഭവം ഏതാണെന്ന ചോദ്യത്തിന് അനിയന്റെ മരണം ആണെന്നാണ് ഉർവ്വശി പറഞ്ഞത്. അനിയൻ പ്രിൻസ് മരിച്ച് ദിവസങ്ങൾക്കുള്ളിലായിരുന്നു ഒരു കോമഡി ഷോ അവതരിപ്പിക്കേണ്ടി വന്നതെന്നും, പരിപാടിയിൽ കല്പന ചേച്ചിയും, താനും ജഗതിച്ചേട്ടനും മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ഉർവ്വശി പറയുന്നു.

“ഞങ്ങൾ മൂന്ന് പേർ മാത്രമാണ് പരിപാടി അവതരിപ്പിക്കാൻ ഉണ്ടായിരുന്നത്. ഏകദേശം മൂന്ന് മണിക്കൂറോളം പരിപാടി അവതരിപ്പിക്കുമ്പോഴും സ്റ്റേജിന് അടുത്ത റൂമിലിരിക്കുന്ന അമ്മയോട് ആരും അനിയനെക്കുറിച്ച് ചോദിക്കരുതേ എന്ന ഭയം മാത്രമായിരുന്നു എനിക്കും ചേച്ചിക്കും ഉണ്ടായിരുന്നത്. ഉള്ളിലുള്ള വേദനകൾ അടിച്ചമർത്തി മറ്റുള്ളവരെ ചിരിപ്പിക്കുക എന്നത് വലിയൊരു കാര്യം തന്നെയാണ്” ഉർവ്വശി പറയുന്നു.

പ്രണയം തോന്നിയ നായകൻ ആരാണെന്ന ചോദ്യത്തിന് ഞെട്ടിപ്പിക്കുന്ന ഉത്തരമാണ് താരം നൽകിയത്. തനിക്ക് പ്രണയ സീനുകൾ എടുക്കുന്നത് ഒത്തിരി ബുദ്ധിമുട്ടായിരുന്നു എന്നും ജയറുമായുള്ള സീനുകളിൽ കെട്ടിപ്പിടിക്കുന്നു സമയങ്ങളിൽ അദ്ദേഹത്തെ നഖം വച്ച് കുത്തിയിരുന്നു എന്നൊക്കെ താരം റിമിയുമായി പങ്കുവച്ചു. ജീവിതത്തിൽ ഒറ്റപ്പെട്ട നിമിഷം ഏതാണെന്ന് ചോദിച്ചപ്പോൾ ഫ്ലൈറ്റിൽ വച്ച് ബാത്‌റൂമിൽ കുടുങ്ങിപ്പോയതാണെന്നാണ് ഉർവ്വശി പറഞ്ഞത്.

Exclusive

കല്യാണം കഴിക്കാന്‍ വീട്ടില്‍ നിന്നോ നാട്ടില്‍ നിന്നോ സമ്മര്‍ദ്ദം ഇല്ല, അടിച്ച് പാമ്പായാല്‍ വീട്ടില്‍ കൊണ്ട് വിടാന്‍ മോഹന്‍ലാലിനെ വിളിക്കും -മനസ്‌ തുറന്ന് ഉണ്ണി മുകുന്ദന്‍

Published

on

By

മലയാള ചലച്ചിത്ര മേഖലയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ കരിയറില്‍ മുന്നേറുന്ന ഉണ്ണി മുകുന്ദന്‍ ആരാധക പിന്തുണയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും വേണ്ടി ശരീരത്തെ മാറ്റിയെടുക്കാനും ലുക്കില്‍ വ്യത്യസ്തത കൊണ്ടുവരാനും ശ്രദ്ധിക്കാറുള്ള ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. താരത്തിന്റെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം മികച്ച പിന്തുണയാണ് ആരാധകരില്‍ നിന്നും ലഭിക്കാറുള്ളത്. ഇതിനെല്ലാം പുറമേ, മലയാള സിനിമയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ കൂടിയാണ് ഉണ്ണി മുകുന്ദന്‍.

മലയാള സിനിമയില്‍ അവിവാഹിതരായ നടന്മാര്‍ വളരെ ചുരുക്കമാണ്. അതില്‍ ഒരാളാണ് ഉണ്ണി. അതുക്കൊണ്ട് തന്നെ മലയാളി പെണ്‍ക്കുട്ടികളുടെ ഉറക്കം കെടുത്തുന്ന നടന്‍ എന്നൊരു പേരും ഉണ്ണി മുകുന്ദനുണ്ട്. പൃഥ്വിരാജ്, മംമ്താ മോഹന്‍ദാസ്‌ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഭ്രമം എന്ന സിനിമയാണ് ഉണ്ണി മുകുന്ദന്റെതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‌തത്‌. ഓടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടിയാണ് മുന്നേറുന്നത്. ഇപ്പോഴിതാ, ഭ്രമത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദന്‍ നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പൃഥ്വിരാജിനോട് ആരോഗ്യകരമായ ഒരു അസൂയ തനിക്കുണ്ട് എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ‘നമ്മള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന തര൦ സിനിമകള്‍ ചെയ്യുന്ന നടനാണ്‌ രാജു. എല്ലാതരം സിനിമകളിലും രാജുവിനെ നമുക്ക് നായകനാക്കാനാകും. ജോലിയോടുള്ള രാജുവിന്റെ ധര്‍മ്മം, വ്യക്തത, ആത്മസമര്‍പ്പണം ഒക്കെ കാണുമ്പോള്‍ നമ്മള്‍ക്കും അങ്ങനെ ആയാല്‍ കൊള്ളാം എന്ന് തോന്നും. അതുക്കൊണ്ട് തന്നെ രാജുവിനോട് എനിക്ക് ആരോഗ്യകരമായ ഒരു അസൂയയുണ്ട്. അത്രയും മികച്ച ഒരു നടനാണ് അദ്ദേഹം. അതുക്കൊണ്ടാണ് നമുക്കും അതൊരു പ്രചോദനമാകുന്നത്.’ -ഉണ്ണി മുകുന്ദന്‍ പറയുന്നു.

‘അടിച്ച് പാമ്പായി ആരും വീട്ടില്‍ കൊണ്ടുപ്പോയി ആക്കേണ്ട സ്ഥിതി ഇതുവരെ ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ടായാല്‍ വീട്ടിലെത്തിക്കാന്‍ മോഹന്‍ലാലിനെ അല്ലെങ്കില്‍ സൈജു കുറുപ്പിനെ വിളിക്കും’ -ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഏറ്റവും സുന്ദരിയായ അഭിനേത്രിയായി ആരെയാണ് തോന്നിയിട്ടുള്ളത് എന്ന ചോദ്യത്തിന് എല്ലാവരെയും അങ്ങനെ സുന്ദരികളായി തോന്നിയിട്ടുണ്ട് എന്നായിരുന്നു ഉണ്ണിയുടെ മറുപടി. അങ്ങനെ സുന്ദരിയെന്നു ഒരാളുടെ പേര് മാത്രം പറയാന്‍ സാധിക്കില്ല എന്നും ഉണ്ണി പറയുന്നു. വര്‍ക്ക്ഔട്ട്‌ ചെയ്യുന്നതിന് എളുപ്പ വഴികള്‍ ഒന്നുമില്ല എന്നും ഒരു ചോദ്യത്തിന് മറുപടിയായി ഉണ്ണി പറയുന്നുണ്ട്.

‘കല്യാണം കഴിക്കാന്‍ പറഞ്ഞു വീട്ടില്‍ നിന്നോ നാട്ടില്‍ നിന്നോ ആരും നിര്‍ബന്ധിക്കാറില്ല. വല്ലപ്പോഴും അഭിമുഖ൦ ചെയ്യുന്നവരാണ് കല്യാണത്തെ കുറിച്ച് എന്നെ ഓര്‍മിപ്പിക്കുന്നത്.’ -ഉണ്ണി വ്യക്തമാക്കി. വിഷ്ണു മോഹന്‍ തിരക്കഥയെഴുതി
സംവിധാനം ചെയ്യുന്ന ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍
അഭിനയിക്കുന്നത്. ഒരു പക്കാ ഫാമിലി എന്റർടൈനർ ആയിട്ട്‌ ഒരുങ്ങുന്ന മേപ്പടിയാനിൽ
അഞ്ജു കുര്യനാണ് നായിക‌.

ജയകൃഷ്ണൻ എന്ന മെക്കാനിക്കിന്റെ കഥാപത്രമാണ്
സിനിമയിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്. ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, കലാഭവൻ ഷാജോൺ, നിഷ സാരംഗ്‌ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന
കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Continue Reading

Exclusive

ഞാന്‍ പേര്‍ളിയുടെ ഒരു വലിയ ഫാനാണ്; എനിക്കവളെ ഒരുപാട് ഇഷ്ടമാണ്, അത് അവള്‍ക്കും അറിയാം -പേര്‍ളി മാണിയെ കുറിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

Published

on

By

വളരെ കുറച്ചു സിനിമകളിലൂടെ മലയാളി മനസുകളില്‍ ഇടം നേടിയ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പൂര്‍ണിമ തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള രസകരമായ നിമിഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്നത് പതിവാണ്. പൂര്‍ണിമയെ പോലെ തന്നെ ആ കുടുംബത്തിലെ മറ്റെല്ലാവരും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരാണ്. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം ഈ താരകുടുംബം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

നടി എന്നതിന് പുറമേ കേരളത്തിലെ അറിയപ്പെടുന്ന ഒരു ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് പൂര്‍ണിമ. ധരിക്കുന്ന വസ്ത്രങ്ങളിലും ആഭരണങ്ങളിലും തന്റെതായ ഫാഷന്‍ സ്റ്റേറ്റ്മെന്റുകള്‍ നല്‍കാറുള്ള പൂര്‍ണിമ അടുത്തിടെ Outstanding Woman Entrepreneur of Kerala എന്ന ശ്രദ്ധേയ വനിതാ സംരംഭകത്വ അവാര്‍ഡും നേടിയിരുന്നു. സിനിമാ-സീരിയല്‍ എന്ന നിലയില്‍ നിന്നും സംരംഭക എന്ന നിലയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച വ്യക്തി കൂടിയാണ് പൂര്‍ണിമ. 2013ലാണ് പൂര്‍ണിമ ‘പ്രാണ’ എന്ന സ്ഥാപനം ആരംഭിക്കുന്നത്. വളരെ കുറച്ച് നാളുകള്‍ കൊണ്ട് തന്നെ പൂര്‍ണിമയുടെ ഈ സംരംഭം മലയാളികളുടെ ശ്രദ്ധ ആകര്‍ഷിച്ചു.

ഇന്ത്യന്‍, വെസ്റ്റേണ്‍ ട്രെന്‍ഡുകള്‍ക്കൊപ്പം കേരള കൈത്തറിയിലും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു പ്രാണയുടെ പ്രവര്‍ത്തനങ്ങള്‍. ഇതൊക്കെയാണെങ്കിലും മക്കളായ പ്രാര്‍ത്ഥനയുടെയും നക്ഷത്രയുടെയും അടുത്ത സുഹൃത്ത് കൂടിയാണ് പൂര്‍ണിമ. അടുത്തിടെ, മക്കള്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും ഒപ്പം വെക്കേഷന്‍ ആഘോഷിക്കുന്ന തന്റെ ചിത്രങ്ങള്‍ പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അവതാരകയും നടിയുമായ പേര്‍ളി മാണിയെ കുറിച്ച് പൂര്‍ണിമ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പേര്‍ളി അവതരിപ്പിച്ച അഭിമുഖ പരിപാടിയില്‍ സംസാരിക്കവെയാണ് താരം മനസ് തുറന്നത്. താനൊരു വലിയ പേര്‍ളി ഫാനാണ് എന്നാണ് പൂര്‍ണിമ പറയുന്നത്.

‘ഞാനൊരു വലിയ പേര്‍ളി ഫാനാണ്. അവളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം ക്യാമറയ്ക്ക് മുന്‍പിലാണെങ്കിലും പിന്നിലാണെങ്കിലും അവള്‍ ഒരുപ്പോലെയാണ്. ചിരിച്ചും ചിരിപ്പിച്ചുമാണ് പേര്‍ളിയെ കാണാറുള്ളത്. സന്തോഷമാണെങ്കിലും ചമ്മലാണെങ്കിലും അത് അവളുടെ മുഖത്ത് കാണാം. വളരെ കൂള്‍ കൂളായി ഇടപഴകുന്ന ആളാണ് പേര്‍ളി. എനിക്ക് പേര്‍ളിയെ ഒരുപാട് ഇഷ്ടമാണ്. അത് അവള്‍ക്കും അറിയാം.’ -പൂര്‍ണിമ പറയുന്നു. പൂര്‍ണിമയുടെ ഈ വാക്കുകള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

അവതാരികയായി അരങ്ങേറി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് പേർളി മാണി. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധക പിന്തുണ വർധിച്ച പേർളി പിന്നീട് യൂട്യൂബ് ചാനലിലൂടെ സജീവമാകുകയിരുന്നു. ശ്രീനിഷും പേര്‍ളിയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ഏറ്റെടുത്ത സോഷ്യൽ മീഡിയ പേർളിയുടെ ഗർഭകാലവും ആഘോഷമാക്കിയിരുന്നു. പേർളിഷ് എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ഈ താരദമ്പതികൾക്ക് 2021 മാർച്ച് 20നാണ് പെൺകുഞ്ഞ് പിറന്നത്. മകൾ ജനിച്ച വിവരം ആദ്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് ശ്രീനിഷാണ്.

Continue Reading

Exclusive

അഭിമുഖത്തിനിടെ മകള്‍ കരഞ്ഞു, പേര്‍ളി ചെയ്‌തത്‌ കണ്ട് കയ്യടിച്ച് ആരാധകര്‍; സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും അഭിമാനമാണ് പേര്‍ളിയെന്ന് സോഷ്യല്‍ മീഡിയ

Published

on

By

അവതാരകയായ പേർളി മാണിയുടെയും നടൻ ശ്രീനിഷിന്റെയും പ്രണയവും വിവാഹവുമെല്ലാം ആഘോഷമാക്കിയവരാണ് മലയാളികൾ. അവതാരികയായി അരങ്ങേറി മലയാളികളുടെ പ്രിയങ്കരിയായി മാറിയ പേർളിയും നടൻ ശ്രീനിഷും കണ്ടുമുട്ടുന്നതും അടുപ്പത്തിലാകുന്നതുമെല്ലാം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. ലോകമെമ്പാടുമുള്ള മലയാളികളെ സാക്ഷിയാക്കിയാണ് പേർളിയും ശ്രീനിഷും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. ഇരുവരുടെയും പ്രണയവും വിവാഹവും ദാമ്പത്യവുമെല്ലാം അടുത്ത സുഹൃത്തിനെ പോലെ മലയാളികൾക്ക് അറിയാം എന്ന് വേണം പറയാൻ.

ബിഗ് ബോസ് വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ഇരുവരും ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ശ്രീനിഷും പേര്‍ളിയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ഏറ്റെടുത്ത സോഷ്യൽ മീഡിയ പേർളിയുടെ ഗർഭകാലവും ആഘോഷമാക്കിയിരുന്നു. പേർളിഷ് എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താര ദമ്പതികളുടെ മകള്‍ നിലയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അവതാരക എന്നതിന് പുറമേ അമ്മ എന്ന നിലയിലാണ് പേര്‍ളിയെ ഇപ്പോള്‍ ആരാധകര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അടുത്തിടെ സൈമ അവാര്‍ഡ്സില്‍ പങ്കെടുക്കാന്‍ മകള്‍ക്കൊപ്പമെത്തിയ പേര്‍ളിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

എല്ലാവിധ പിന്തുണയും നല്‍കി പേര്‍ളിയ്ക്കൊപ്പം തന്നെ നില്‍ക്കുന്ന ആളാണ് ശ്രീനിഷും. കരിയറില്‍ ഉയരാന്‍ ഭാര്യയെ സഹായിച്ച് ഒപ്പം നില്‍ക്കുന്ന ശ്രീനിഷിനെയും ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്. ഇപ്പോഴിതാ, കാണെക്കാണെ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പേര്‍ളി നടത്തിയ അഭിമുഖത്തിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ടോവിനോ തോമസ്‌, ഐശ്വര്യ ലക്ഷ്മി, നിര്‍മ്മാതാവ് എന്നിവരാണ്‌ അഭിമുഖത്തില്‍ പങ്കെടുത്തത്. ഗൂഗിള്‍ മീറ്റില്‍ അഭിമുഖം പുരോഗമിക്കുന്നതിനിടെയാണ് നില കരഞ്ഞത്. മകളുടെ കരച്ചില്‍ കേട്ട് പേര്‍ളിയുടെ ശ്രദ്ധ തിരിയുന്നുണ്ടെങ്കിലും അഭിമുഖം ഭംഗിയായി തന്നെ നടക്കുന്നുണ്ട്.

ശ്രീനിഷ് എത്ര ശ്രമിച്ചിട്ടും നില കരച്ചില്‍ നിര്‍ത്താതെ വന്നതോടെ ക്ഷമ ചോദിച്ച് പേര്‍ളി കുഞ്ഞിനെ എടുത്ത് തോളിലിട്ടു. വീണ്ടും ക്ഷമ ചോദിച്ചെങ്കിലും അത് സാരമില്ല ഞങ്ങള്‍ക്കും നിലയെ പരിചയപ്പെടാമല്ലോ എന്നായിരുന്നു ടോവിനോയുടെ മറുപടി. കരച്ചില്‍ അടങ്ങുന്നത് വരെ കുഞ്ഞിനെ തോളിലിട്ടാണ് പേര്‍ളി അഭിമുഖം നടത്തിയത്. ഇതിനോടകം തന്നെ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും നിരവധി പേര്‍ പേര്‍ളിയെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു. ഏതൊരു സ്ത്രീയ്ക്കും അമ്മയ്ക്കും അഭിമാനമാണ് പേര്‍ളി എന്നാണ് ആരാധകര്‍ പറയുന്നത്. കരിയറിനും കുടുംബ ജീവിതത്തിനും തുല്യ പ്രാധാന്യം നല്‍കി മുന്‍പോട്ട് പോകുന്ന ആളാണ് പേര്‍ളിയെന്നും ആരാധകര്‍ പറയുന്നു.

ബിഗ് ബിസ് വീടിനുള്ളിലെ പേര്‍ളിയുടെയും ശ്രീനിയുടെയും പ്രണയത്തെ മത്സരത്തിന് വേണ്ടി നടത്തുന്ന വെറും ഡ്രാമയാണ് പലരും വിധിയെഴുതിയിരുന്നു. എന്നാല്‍, ബിഗ്‌ബോസില്‍ നിന്ന് പുറത്തെത്തിയിട്ടും ഇരുവരും പരസ്പരം കൈവിടാതെ നിന്നതോടെ ആരാധകരും ഇവര്‍ക്ക് സപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പിന്നീട്, ശ്രീനിഷും പേര്‍ളിയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കുന്നതാണ് മലയാളികൾ കണ്ടത്. 2021 മാർച്ച് 20നാണ് പേർളിയ്ക്കും ശ്രീനിഷിനും പെൺകുഞ്ഞ് പിറന്നത്. മകൾ ജനിച്ച വിവരം ആദ്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് ശ്രീനിഷാണ്.

Continue Reading

Updates

Celebrities16 hours ago

മീര ജാസ്മിൻ ഏട്ടത്തിയമ്മയായി വരുന്നതിൽ നിനക്ക് കുഴപ്പമുണ്ടോ? ധ്യാനോട് വിനീത് ശ്രീനിവാസൻ

മലയാളത്തിലെ ജനപ്രിയ താരകുടുംബങ്ങളിൽ ഒന്നാണ് നടൻ ശ്രീനിവാസന്റേത്. ശ്രീനിവാസനും മക്കളായ വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും എല്ലാം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇപ്പോൾ ഇവരുടെ പഴയ ഒരു...

Celebrities2 days ago

‘മുല്ലപ്പെരിയാർ പൊട്ടാനിരിക്കുമ്പോഴാണോടി നിൻ്റെ പുകവലി’, റിമ കല്ലിങ്കലിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ കമന്റുകൾ

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് റിമ കല്ലിങ്കൽ. സോഷ്യൽ മീഡിയയിലും റിമ സജീവമാണ്. ഒത്തിരി ഫോട്ടോകളും വീഡിയോകളും റിമ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു ചിത്രം പങ്കുവച്ചതിന് സമൂഹമാധ്യമങ്ങളിൽ...

Celebrities2 days ago

‘മേക്കപ്പ് മാന് മേക്കപ്പിട്ട് പ്രണവ് മോഹൻലാൽ’, ഹൃദയത്തിൻ്റെ വിശേഷങ്ങളുമായി വിനീത് ശ്രീനിവാസൻ

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഹൃദയം’. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്....

Celebrities3 days ago

വാണി വിശ്വനാഥ് സിനിമയിലേക്ക് മടങ്ങിയെത്തുന്നു, നായകനായി ഭർത്താവ് ബാബുരാജ് തന്നെ

7 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നമ്മുടെ ലേഡി സൂപ്പർസ്റ്റാർ വാണി വിശ്വനാഥ്. ഭർത്താവും നടനുമായ ബാബുരാജിന്‍റെ നായികയായി തന്നെയാണ് തിരിച്ചുവരവ് എന്നത് ആരാധകർക്ക് വലിയൊരു...

Celebrities6 days ago

കോപ്പി സുന്ദർ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ വിഷമം ആകാറുണ്ടോ? കിടിലൻ മറുപടിയുമായി ഗോപി സുന്ദർ

പുതുതലമുറ സംഗീത സംവിധായകരില്‍ മുന്‍നിരയില്‍ സ്ഥാനമുള്ള ആളാണ്‌ ഗോപി സുന്ദര്‍. പാട്ടിന്‍റെ സംഗീതത്തിനൊപ്പം സാങ്കേതികതയില്‍ ഉള്ള പൂര്‍ണ്ണതയാണ് ഗോപി സുന്ദറിനെ വ്യത്യസ്തന്‍ ആക്കുന്നത്. അതുപോലെ തന്നെ വിവാദങ്ങളിലും...

Celebrities7 days ago

പൈസ വീട്ടിൽ എത്തിച്ചില്ലെങ്കിൽ ഷൂട്ടിംഗിന് വരില്ലെന്ന് ഹരിശ്രീ അശോകൻ, സ്ഥലം വിറ്റ് 1 ലക്ഷം രൂപ കൊടുത്ത് സലിം കുമാർ, അച്ഛൻ ഉറങ്ങാത്ത വീടിൻ്റെ വിശേഷങ്ങൾ

സലിം കുമാർ എന്ന നടൻ്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് അച്ഛൻ ഉറങ്ങാത്ത വീട്. 2006ലാണ് ചിത്രം പുറത്തിറങ്ങിയത്. ലാൽ ജോസാണ് ചിത്രം സം‌വിധാനം ചെയ്തത്. സൂര്യനെല്ലി...

Celebrities7 days ago

മലയാള സിനിമയിൽ ലിപ്ലോക്ക് സീനുകൾ ആണുങ്ങൾക്ക് മാത്രമേ ചെയ്യാൻ പറ്റുള്ളൂ എന്നുണ്ടോ? പെൺകുട്ടികൾക്ക് പറ്റില്ലേ? കുറിക്ക് കൊള്ളുന്ന മറുപടിയുമായി ദുർഗ കൃഷ്ണ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന പേരാണ് നടി ദുര്ഗ കൃഷ്ണയുടേത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി ദുർഗ കൃഷ്ണയ്ക്കും. ഭർത്താവിനുമെതിരെ സൈബർ അറ്റാക്കുകൾ...

Celebrities1 week ago

‘കുറുപ്പ്’ നവംബറിൽ എത്തുമെന്ന് സൂചന, വില്ലനാണോ നായകനാണോ? ആകാംഷയോടെ ആരാധകർ

കുറുപ്പ് റിലീസിനായി കാത്തിരിക്കുകയാണ് ദുല്‍ഖര്‍ ആരാധകര്‍. നേരത്തെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ദുല്‍ഖര്‍ തന്നെ അതിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം തീയറ്റര്‍ റിലീസിന് ഒരുങ്ങുന്നു എന്നാണ്...

Celebrities1 week ago

സ്വന്തം കിളിക്ക് ‘കോഴി’ കേക്കൊരുക്കി രമേശ് പിഷാരടി, ഭാര്യയുടെ തല്ല് കിട്ടുന്നത് കൊണ്ടാണോ ക്യാപ്‌ഷൻ ഇല്ലാത്തതെന്ന് ആരാധകർ

ഭാര്യ സൗമ്യയുടെ പിറന്നാള്‍ ദിനം സ്പെഷൽ കേക്കുമായി രമേശ് പിഷാരടി. കോഴിയുടെ രൂപത്തിലുള്ള കേക്കാണ് പിഷാരടി സൗമ്യയ്ക്കായി ഒരുക്കിയത്. ജന്മദിനാശംസകൾ കിളി എന്നും കേക്കിൽ എഴുതിയിട്ടുണ്ട്. പിഷാരടി...

Celebrities1 week ago

‘പച്ച ചുരിദാറുമിട്ട് ഞാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കും, ചേട്ടന്‍ വരണം’; മുകേഷിനെ ഫോൺ വിളിച്ച് പറ്റിച്ച് മേനകയും ലിസിയും

മലയാളികളുടെ ഇഷ്ട താരങ്ങളാണ് മുകേഷും മേനകയും ലിസിയുമെല്ലാം. ഒരുകാലത്ത് ഈ നായികമാർ സൃഷ്‌ടിച്ച ഓളം ഒന്ന് വേറെ തന്നെയാണ്. ഇവർ മൂന്ന് പേരും നല്ല സുഹൃത്തുക്കളാണ്. ഇപ്പോൾ...

Trending