Connect with us

Celebrities

എജ്യാതി ഡാന്‍സ്.. ഉപ്പും മുളകിലെ മുടിയന്റെ ഡാന്‍സ് കണ്ടു ഞെട്ടി സോഷ്യല്‍ മീഡിയ

Published

on

മലയാളത്തില്‍ ഏറ്റവും ജനപ്രീതി നേടിയ ടെലിവിഷന്‍ പരമ്പരകളില്‍ ഒന്നാണ് ഫ്ലവേര്‍സ് ചാനല്‍ സംപ്രേക്ഷണം ചെയ്തു വരുന്ന ഉപ്പും മുളകുമെന്ന പരമ്പര. പതിവ് കണ്ണീര്‍ സീരിയലുകളില്‍ പോലെ തുടര്‍ച്ചയായി ഒരു കഥ പറഞ്ഞു പോവാതെ ഓരോ ദിവസവും രസകരമായ എന്തേലും കാര്യങ്ങള്‍ അവതരിപ്പിച്ചു പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു പരമ്പര ആണിത്. റിയലിസ്റ്റിക് സംഭാഷണങ്ങളിലൂടെ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ പ്രീതി പെടുത്തുന്ന ഒരു പരമ്പരയാണ് ഉപ്പും മുളകും.നീലുവും ലച്ചുവും മുടിയനും ശിവാനിയും കുഞ്ഞാവയും എല്ലാമടങ്ങുന്ന ബാലുവിന്റെ കുടുംബം പ്രേക്ഷകര്‍ ഏറ്റെടുത്തു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു പരിപാടിയുടെ വിജയം. നിറയെ തമാശകള്‍ നിറച്ചു യഥാര്‍ത്ഥത്തില്‍ ഒരു കുടുംബ ജീവിതത്തില്‍ നടക്കുന്ന നിമിഷങ്ങളാണ് ഉപ്പും മുളകിലൂടെ പ്രേക്ഷകരെ കാണിക്കുന്നത്.

പരമ്പരയില്‍ വിഷ്ണുവെന്ന മുടിയനായി അഭിനയിക്കുന്നത് ഋഷി എസ കുമാര്‍ ആണ്. തന്‍റെ വ്യത്യസ്തമായ മുടി കാരണം വിഷ്ണുവെന്ന പേരിനെക്കാളും മുടിയനെന്നു വിളിക്കാനാണു മലയാളികള്‍ക്കിഷ്ടം. ഋഷി ഒരു ഒന്നാന്തരം ഡാന്‍സര്‍ കൂടിയാണ്. നിരവധി ഡാന്‍സ് വീഡിയോകള്‍ ആണ് ഇതിനോടകം ഋഷി തന്‍റെ ഇന്സ്ടാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക്കുകളില്‍ ഒന്നായ മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായ ചന്ദ്രമുഖിയിലെ ജ്യോതിക പാടി അഭിനയിച്ച രാരാ എന്ന് തുടങ്ങുന്ന ഗാനത്തിന് മുടിയന്‍ ചുവട് വെച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അസാധ്യമായ മേയ് വഴക്കത്തോടെ ഉള്ള മുടിയന്റെ ഡാന്‍സ് കണ്ടു  മലയാളികള്‍ ഞെട്ടിയിരുന്നു.

ഉപ്പും മുളകും സീരിയലിലെ മുടിയനായ ഫ്രീക്കൻ വീട്ടമ്മമാരും കുട്ടികളുമടങ്ങുന്ന ആരാധകവൃന്ദത്തിന് സ്വന്തം കുടുംബാംഗത്തെ പോലെ പ്രിയപ്പെട്ടവനാണ്. ഡി ഫോര്‍ ഡാൻസിലൂടെ മിനിസ്ക്രീനിലേക്ക് ചുവടെടുത്തു വെച്ച ഋഷിയുടെ തലവര ഉപ്പും മുളകിലൂടെ മാറി മറിഞ്ഞു.കാണുമ്പോൾ കൗതുകം തോന്നുന്ന മുടിയും വലിയ കണ്ണടയും വെച്ച സദാ സമയം ഡാൻസ് കളിച് നടക്കുന്ന “മുടിയൻ ചേട്ടനെ” ആരാധകരിൽ എല്ല പ്രായക്കാരുമുണ്ട്. സ്വാഭാവിക അഭിനയ ശൈലി പിന്തുടരുന്ന ഋഷി പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന സിനിമയിലും ഒരു വേഷം ചെയ്തിട്ടുണ്ട്.ഏതായാലും ഉപ്പും മുളകും പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളെ പറ്റിയും പറയാനേറെ ഉണ്ട്. ടെലിവിഷനിൽ കൂടാതെ മുളകിന് വ്യൂവേഴ്സ് നിരവധിയാണ്. പല എപ്പിഡോടുകളും യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടാറുണ്ട്.

Source: ThePrimeTime

Click to comment

You must be logged in to post a comment Login

Leave a Reply

Celebrities

സുചിത്രയുമായുള്ള വിവാഹം ജാതകം കാരണം മുടങ്ങി, രണ്ട് വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ ഇഷ്ടനായകൻ മോഹൻലാലിനെ തന്നെ ജീവിതപാതിയാക്കി

Published

on

By

മോഹൻലാലിനെ ഇഷ്ടമല്ലാത്ത മലയാളികൾ ഉണ്ടാകുമോ? സംശയമാണ്. എത്രയൊക്കെ ഫാൻ ഫൈറ്റുകൾ ഉണ്ടായാലും ഉള്ളിന്റെ ഉള്ളിൽ ഒരു ലാലേട്ടൻ ആരാധകർ എല്ലാവരുടെയും മനസ്സിൽ ഒളിച്ച് കിടപ്പുണ്ടാകും. അങ്ങനെ ഉള്ള ആ താര നായകനെ സ്വന്തമാക്കിയതാണെങ്കിൽ സുചിത്രയും. ഇപ്പോൾ 33 വർഷത്തെ ദാമ്പത്യ ജീവിതം ആഘോഷമാക്കുന്ന ഇരുവരുടെയും ജീവിതത്തിൽ അധികം ആരും അറിയാത്ത ചില പ്രണയ സംഭവങ്ങൾ നടന്നിട്ടുണ്ട്. കുട്ടിക്കാലം മുതലേ തന്നെ സിനിമയെക്കുറിച്ച് അറിഞ്ഞാണ് സുചിത്ര വളര്‍ന്നത്. അച്ഛനും ചേട്ടനും സിനിമാരംഗത്ത് സജീവമായിരുന്നു. പ്രശസ്ത നിർമാതാവ് ബാലാജിയുടെ മകളാണ് സുചിത്ര.

മോഹൻലാലും സുചിത്രയും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് പല അഭിമുഖത്തിലൂടെയും വ്യക്തമായിട്ടുള്ളത്. മോഹന്‍ലാല്‍ അഭിനയിച്ച സിനിമകള്‍ കണ്ട് സുചിത്രയ്ക്ക് അറിയാതെയൊരു ഇഷ്ടം മനസ്സില്‍ തോന്നിയിരുന്നു. കത്തുകളിലൂടെ ആ ഇഷ്ടം പ്രകടിപ്പിച്ചിരുന്നു. തുടക്കത്തിലൊന്നും ഈ ഇഷ്ടം മനസ്സിലായെങ്കിലും പിന്നീട് സുചിയുടെ പ്രണയം അറിഞ്ഞിരുന്നുവെന്ന് മുന്‍പ് സുരേഷ് ബാലാജി പറഞ്ഞിരുന്നു. സുചിത്ര മോഹന്‍ലാലിനോടുള്ള ഇഷ്ടത്തെക്കുറിച്ച് ആദ്യം പറഞ്ഞത് സുകുമാരിയോടായിരുന്നു. കാര്യങ്ങള്‍ നീക്കാനായി സഹായിച്ചതും സുകുമാരിയായിരുന്നു. ചെന്നൈയിലെ ഒരു വിവാഹ ചടങ്ങില്‍ വെച്ചായിരുന്നു മോഹന്‍ലാലും സുചിത്രയും ആദ്യമായി നേരില്‍ കണ്ടത്. നേരില്‍ കണ്ടതോടെ സുചിത്രയുടെ ഇഷ്ടം കൂടുകയായിരുന്നു.

തുടർന്നാണ് സുചിത്രയെ മോഹന്‍ലാലുമായി വിവാഹം കഴിപ്പിക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ ഇരുവരുടെയും ജാതകം ചേരില്ലെന്ന് കണ്ടതോടെ വിവാഹം വേണ്ടെന്ന് ഇരുകുടുംബങ്ങളും തീരുമാനിച്ചു. വിവാഹം നടക്കില്ലെന്ന് അറിഞ്ഞതോടെ മോഹന്‍ലാല്‍ വീണ്ടും അഭിനയത്തിലേക്കും സുചിത്ര ചെന്നൈയിലേക്കും തിരിച്ച് പോയി. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറും സുചിത്ര അവരുടെ ബന്ധുക്കളുടെ കോഴിക്കോടുള്ള വീട്ടിലെത്തി. അങ്ങനെ വീണ്ടും സുചിത്രയുടെ വിവാഹാലോചന മോഹന്‍ലാലിന് വീണ്ടും ലഭിച്ചു. ഇരുവരുടെയും ജാതകം നോക്കിയതില്‍ തെറ്റ് പറ്റിയതാണെന്ന് പിന്നീട് മോഹന്‍ലാല്‍ മനസിലാക്കി. മാത്രമല്ല കഴിഞ്ഞ രണ്ട് വര്‍ഷവും സുചിത്ര തനിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. അക്കാര്യം അറിഞ്ഞതോടെ താരത്തിന് മറുപടി പോലും പറയാന്‍ സാധിച്ചില്ല. അങ്ങനെ ആ വിവാഹം നടന്നു.

ഇന്ന് പ്രണവ്, വിസ്മയ എന്ന രണ്ട് മക്കൾ ഇരുവർക്കും ഉണ്ട്. അടുത്തിടെ മോഹൻലാലിനെക്കുറിച്ച് സുചിത്ര പറഞ്ഞ വാക്കുകളും ശ്രദ്ധേയമായിരുന്നു. ബറോസിന്റെ പൂജ ചടങ്ങിലാണ് അധികം സംസാരിച്ചു കണ്ടിട്ടില്ലാത്ത സുചിത്ര സംസാരിച്ച് കണ്ടത്. ”കഴിഞ്ഞ കാലങ്ങളിലെല്ലാം ഞാന്‍ ഒരു ലോ പ്രൊഫൈല്‍ ബാക്ക് സീറ്റ് എടുക്കാന്‍ തീരുമാനിച്ച് മാറിനില്‍ക്കുകയായിരുന്നു. അപ്പുവിന്റെ (പ്രണവ് മോഹന്‍ലാലില്‍) ആദ്യ സിനിമയുമായി ബന്ധപ്പെട്ടാണ് ഞാന്‍ ഒടുവില്‍ സംസാരിച്ചത്. ഇന്ന് ചേട്ടന്റെ (മോഹന്‍ലാല്‍) ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളില്‍ ഒന്നാണ്. ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹം എല്ലാം നേടി. ഒരു സംവിധായകന്‍ എന്ന നിലയില്‍ പുതിയ ഒരു തുടക്കമാണിത്. ഇന്ന് എന്തെങ്കിലും സംസാരിച്ചേ മതിയാകൂ എന്ന് തോന്നി.

നവോദയുടെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. അതും വില്ലനായി. അന്ന് ഞാന്‍ അദ്ദേഹത്തെ വെറുത്തു. വില്ലനായി അദ്ദേഹം അഭിനയിച്ചപ്പോഴെല്ലാം ഞാന്‍ അദ്ദേഹത്തെ വെറുത്തു. അങ്ങനെ വെറുപ്പ് തോന്നിയതിന് കാരണം, അദ്ദേഹം ചെയ്യുന്ന ജോലിയില്‍ നല്ലതായത് കൊണ്ടുമാത്രമാണ്. നവോദയയുടെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രം മുതലാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. ആ ഇഷ്ടം അവിടെ അവസാനിച്ചില്ല. ഞങ്ങള്‍ വിവാഹിതരായി. ഇന്ന് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹം.” ബോറോസ് സംവിധാനം ചെയ്യാനുള്ള മോഹന്‍ലാലിന്റെ തീരുമാനം നല്ലതാണെന്നും സുചിത്ര പറഞ്ഞു. താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സംവിധായകനായി മോഹന്‍ലാല്‍ മാറുമെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.

Continue Reading

Celebrities

ഫോണെടുത്തില്ല, ഒടുക്കം കിട്ടിയത് ചേച്ചിയുടെ ചീത്ത; തുറന്നുപറച്ചിലിന് പിന്നാലെ തിങ്കളിനെയും ഡിംപലിനെയും ബ്ലോക്ക് ചെയ്‌ത്‌ ബാനു

Published

on

By

ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ പ്രേക്ഷകർക്കെല്ലാം ഒരുപോലെ മിസ്സ് ചെയ്യുന്ന മത്സരാർത്ഥിയാണ് ഡിംപൽ ഭാൽ. ബിഗ് ബോസിൽ വരും മുൻപ് പലരും പേര് പോലും കേട്ടിട്ടില്ലാത്ത ഡിംപലിപ്പോൾ മലയാളികൾക്ക് പ്രിയങ്കരിയാണ്. പിതാവിന്റെ വിയോഗത്തെ തുടർന്നാണ് വ്യാഴാഴ്ച് ഡിംപൽ ഷോയിൽ നിന്നും പുറത്ത് പോയത്. സഹോദരി തിങ്കൾ ഭാൽ മുഖേനയാണ് മരണവാർത്ത ഡിംപലിനെ അറിയിച്ചത്. ഡൽഹിയിൽ വച്ച് ബുധനാഴ്ച പുലര്‍ച്ചയോടെയായിരുന്നു ഡിംപലിന്റെ പിതാവിന്റെ മരണം. കലശലായ പനി ബാധിച്ചതിനെ തുടർന്നു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

ഷോയിൽ നിന്നും പുറത്തിറങ്ങിയ ഡിംപലിപ്പോൾ തന്നെ പരിഗണിക്കുന്നില്ലെന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് സഹമത്സരാർത്ഥിയായ മജ്‌സിയാ ബാനു. താൻ വിളിക്കുമ്പോഴൊന്നും ഡിംപൽ ഫോണെടുക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ടുള്ള മജ്‌സിയുടെ സംഭാഷണത്തിന്റെ വോയ്‌സ് ക്ലിപ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് തവണ ഡിംപലിനെ വിളിച്ചിട്ടും ഫോണെടുത്തില്ലെന്നും ഇടയ്ക്ക് തിങ്കൾ ഫോണെടുത്ത് ഇങ്ങനെ വിളിക്കുന്നതെന്തിനാണെന്ന് ചോദിച്ചിരുന്നുവെന്നും മജ്‌സിയ പറയുന്നു.

ബിഗ് ബോസിൽ വച്ചാണ് ഡിംപലിനെ പരിചയപ്പെടുന്നത്. അവളെപ്പോലെ തന്നെ എനിക്കും പേഴ്സണാലിറ്റിയും വാല്യൂവും ഉണ്ട്. അവളുടെ യൂണിഫോ൦ പ്രശ്‌ന൦ നടക്കുന്ന സമയത്ത് ഈ പറയുന്ന മണിക്കുട്ടൻ പോലും അവൾക്കൊപ്പം ഉണ്ടായിരുന്നില്ല. മണിക്കുട്ടന് എല്ലാത്തിനും സൂര്യയായിരുന്നു. ഞാൻ ഷോയിൽ നിന്നും പുറത്തയ ശേഷമാണ് മണിക്കുട്ടനുമായി കട്ട ഫ്രണ്ട്ഷിപ്പായത്. ഞാന്‍ അവിടെ ഉണ്ടായിരുന്ന സമയം വരെ നിന്റെ ഫ്രണ്ട് ആരാ ഡിംപു, ഡിംപുവിന്റെ ഫ്രണ്ട് ആരാ ബാനു അങ്ങനെയായിരുന്നു. എന്റെ ഫ്രണ്ട്ഷിപ്പ് എന്താണെന്ന് എനിക്കറിയാം. -ബാനു പറയുന്നു.

അത് അവളുടെ അവസ്ഥ കൊണ്ടാകും എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ, അങ്ങനെയല്ല. ഒരുപാട് സ്ഥലത്ത് അവൾ ആക്റ്റിവാണ്. ഒരു കൺസിഡറേഷൻ എനിക്ക് തരാമായിരുന്നു. ഡിംപൽ നാട്ടിലെത്തി എന്ന് എനിക്ക് വിവരം ലഭിച്ചിരുന്നു. നാട്ടിലും അവർക്കെന്തൊക്കെയോ ചടങ്ങുകൾ ഉണ്ട്. അവര് അത്യാവശ്യം ഓക്കെയാണ്. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോസും വീഡിയോയും സ്റ്റാറ്റസുമൊക്കെ കാണുന്നുണ്ട്. അതിനിടയില്‍ ഇങ്ങനെ പെരുമാറുമ്പോള്‍ വല്ലാതെ സങ്കടമുണ്ട്. ഷോയിൽ നിന്നു൦ പുറത്തിറങ്ങി ആദ്യ൦ പോയത് ഡിംപലിന്റെ വീട്ടിലേക്കാണ് എന്നും ബാനു പറയുന്നു.

കോഴിക്കോടേക്കാണ്‌ ആദ്യം ടിക്കറ്റ് കിട്ടിയത്. അത് ഞാൻ കൊച്ചിയിലേക്ക് മാറ്റി. ഡിംപലിന്റെ വീട്ടിൽ പോകണം. ചേച്ചിയെ കണ്ട് അവളുടെ വിശേഷങ്ങൾ പറയണം.അവളുടെ വീട്ടിൽ രണ്ട് ദിവസം നിന്നിട്ടേ പോകൂ എന്നൊക്കെ കരുതി അങ്ങോട്ടാണ് ആദ്യ൦ പോയത്. ഇത്രയും ദിവസം മാറി നിന്നിട്ട് ആദ്യം ഞാന്‍ പോയത് അവരുടെ വീട്ടിലേക്കായിരുന്നു. ഇതൊക്കെ പറഞ്ഞു കൂട്ടത്തിലുള്ള ആളുകളൊക്കെ കളിയാക്കിത്തുടങ്ങി. നിനക്കറിയാഞ്ഞിട്ടാണ് സൗഹൃദമൊക്കെ ചിലര്‍ക്ക് ഗെയിം സ്ട്രാറ്റജിയാണ്, അതൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ സങ്കടം തോന്നു൦ എന്നുമാണ് വോയിസ് ക്ലിപ്പിൽ ബാനു പറയുന്നത്. ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ഡിംപലിനെയും സഹോദരിയെയും അണ്‍ഫോളോ ചെയ്തിരിക്കുകയാണ് മജ്‌സിയ.

Continue Reading

Celebrities

ദിയ ഓൺലൈനിൽ ഓർഡർ ചെയ്‌ത പാക്കറ്റ് കണ്ട് അഹാന ഞെട്ടി; അഹാനയുടെ ഇൻസ്റ്റാ സ്റ്റോറി ഏറ്റെടുത്ത് ആരാധകർ

Published

on

മലയാള ചലച്ചിത്ര മേഖലയിലും ഇൻസ്റ്റഗ്രാമിലും യൂട്യുബിലും എല്ലാം സജീവമായ ഒരു താരകുടുംബമാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ നടൻ കൃഷ്‌ണകുമാറിന്റേത്. കുടുംബത്തിലെയും സിനിമയിലെയും എല്ലാ വിശേഷങ്ങളും ഈ താരകുടുംബം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ട്യൂബിലും ഇൻസ്റ്റഗ്രാമിലും അപ്‌ലോഡ് ചെയ്യുന്ന ഇവരുടെ ചിത്രങ്ങളും വിഡിയോകളും നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. കുടുംബത്തിലെ ആറുപേർക്കും സ്വന്തമായി യൂട്യൂബ് ചാനലുകളുമുണ്ട്. അടുത്തിടെ ആറുപേർക്കും യൂട്യൂബിന്റെ സിൽവർ പ്ലേ ബട്ടണും ലഭിച്ചിരുന്നു.

അച്ഛനായ കൃഷ്‌ണകുമാറിന് പിന്നാലെ അഹാന, ഇഷാനി, ഹൻസിക എന്നിവർ അഭിനയരംഗത്തേക്ക് എത്തിയെങ്കിലും രണ്ടാമത്തെ മകൾ ദിയ യുട്യൂബ് വീഡിയോകളിലൂടെ തന്റെ സ്ഥാനം നേടിയെടുക്കുകയായിരുന്നു. ഇപ്പോഴിതാ, തങ്ങളുടെ വീട്ടിലുണ്ടായ രസകരമായ ഒരു സംഭവം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അഹാന. ദിയ ഓൺലൈനിൽ ഓർഡർ ചെയ്‌ത്‌ വീട്ടിലെത്തിയ പാഴ്സൽ കണ്ട് ഞെട്ടിയ കഥയാണ് അഹാന പങ്കുവച്ചിരിക്കുന്നത്. ഉള്ളിൽ എന്താകും എന്നറിയാനുള്ള ആകാംഷയോടെയാണ് താൻ പാക്കറ്റ് തുറന്നത് എന്നാണ് അഹാന പറയുന്നത്.

ആകാംഷയോടെ പാക്കറ്റ് തുറന്നപ്പോൾ കണ്ടത് ഒരു കൂടു നിറയെ പല്ലികളെയാണ് എന്ന് പറയുകയാണ് അഹാന. ജീവനുള്ളവയോ ചത്ത പല്ലിയോ അല്ല കേട്ടോ പായ്ക്കറ്റിനുള്ളിൽ. പല്ലിയുടെ രൂപത്തിലുള്ള പെൻസിലോ ഇറെസറോ ആണ് അതെന്നാണ് കാണുമ്പൊൾ തോന്നുന്നത്. എന്താണെങ്കിലും അഹാനയുടെ ഈ സ്റ്റോറി വൈറലായി മാറി.‘ഞാൻ സ്റ്റീവ് ലോപസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാനയുടെ സിനിമാ അരങ്ങേറ്റം. ലൂക്ക എന്ന ചിത്രത്തിലെ അഹാനയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പതിനെട്ടാം പടി തുടങ്ങിയവയാണ് അഹാന അഭിനയിച്ച മറ്റ് ചിത്രങ്ങൾ. നാൻസി റാണി, പിടികിട്ടാപുള്ളി, അടി തുടങ്ങിയവയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന അഹാനയുടെ ചിത്രങ്ങൾ. ‘ലൂക്ക’ എന്ന ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം അഭിനയിച്ചായിരുന്നു ഹൻസികയുടെ സിനിമാ അരങ്ങേറ്റം.ഇവരുടെ അമ്മ സിന്ധു കൃഷ്‌ണയും പ്രേക്ഷകർക്ക് സുപരിചിതയാണ്. അഹാനയുടെ സിനിമാ പ്രവേശത്തിന് ശേഷമാണ് മറ്റ് മൂവരും ശ്രദ്ധിക്കപ്പെട്ടത്.

രാഷ്ട്രീയ പശ്ചാത്തലത്തിൽ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ്‌ സംവിധാനം ചെയ്‌ത ‘വൺ’ എന്ന ചിത്രത്തിലൂടെയായിരുന്നു ഇഷാനിയുടെ അരങ്ങേറ്റം. ചെറിയ കഥാപാത്രങ്ങൾക്ക് പോലും വലിയ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് ഇഷാനി അവതരിപ്പിച്ചത്. മുൻപ്, തന്റെ സഹോദരിമാരെ കുറിച്ചും സിനിമയുടെ വിശേഷങ്ങളെ കുറിച്ചുമൊക്കെയുള്ള വിശേഷങ്ങൾ ഇഷാനി പങ്കുവച്ചിരുന്നു. ‘പുറമെ സന്തുഷ്‌ട കുടുംബമായി തോന്നുമെങ്കിലും ഞങ്ങളെപ്പോഴും അടിയും പിടിയുമാണ്.’ എന്നായിരുന്നു ഇഷാനി പറഞ്ഞത്.

ലേബൽ എം ഡിസൈനേഴ്സിനു വേണ്ടി ഇവർ നടത്തിയ ക്രിസ്ത്യൻ ബ്രൈഡൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അടുത്തിടെ സമൂഹ മാധ്യമങ്ങൾ കീഴടക്കിയിരുന്നു. കൃഷ്‌ണകുമാറിന്റെ ഭാര്യ സിന്ധുവും ഫോട്ടോഷൂട്ടിന്റെ ഭാഗമായിരുന്നു. ലോക്ക് ഡൗൺ കാലത്ത് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട ഒരാളാണ് ദിയ. ടിക് ടോക്കിലൂടെയായിരുന്നു താരപുത്രിയുടെ എൻട്രി. പിന്നീട് യൂട്യൂബ് ചാനലിലൂടേയും ഇൻഫ്ലുവൻസർ മാർക്കറ്റിങ്ങിലൂടേയും ദിയ ആരാധകരെ സൃഷ്ടിക്കുകയായിരുന്നു. ചുരുക്കം പറഞ്ഞാൽ ‘നടൻ കൃഷ്ണകുമാറിന്റെ മകൾ’ എന്ന ലേബലിൽ നിന്നും യൂട്യൂബർ, ഇൻഫ്ലുവൻസർ തുടങ്ങി വിവിധ മേഖലകളിൽ മേൽവിലാസം കണ്ടെത്താൻ ദിയയ്ക്ക് കഴിഞ്ഞു.

Continue Reading

Updates

Trending Social Media14 hours ago

വെള്ളമില്ലാത്ത സ്വിമ്മിംഗ് പൂളും മീൻ കുളവും; മിയയുടെ വീട് പരിചയപ്പെടുത്തി ജിപി

കുടുംബ സദസ്സുകളുടെ പ്രിയങ്കരനായ അവതാരകനും നടനുമൊക്കെയാണ് ജീപി എന്ന ഗോവിന്ദ് പദ്മസൂര്യ, സീ കേരളത്തിന്റെ ‘മിസ്റ്റർ ആൻഡ് മിസ്സിസ്’ എന്ന പുതിയ റിയാലിറ്റി ഷോയുടെ വിധികർത്താവായാണ്ഒ രിടവേളക്ക്...

Serial News15 hours ago

ഇതൊക്കെയാണ് പ്രശ്‌നങ്ങൾ; ലൊക്കേഷനിൽ നിന്നും എന്തുക്കൊണ്ട് ഇടവേളയെടുത്തു എന്ന് വ്യക്തമാക്കി ജിസ്‌മി

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജിസ്‌മി. മഴവിൽ മനോരമയിൽ സംപ്രേക്ഷണ൦ ചെയ്യുന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലെ വില്ലത്തി കഥാപാത്രത്തിലൂടെയാണ് ജിസ്‌മി കൂടുതൽ സുപരിചിതയായത്. പരമ്പരയിലെ...

Trending Social Media22 hours ago

ഞങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നവൾ, എന്റെ സുന്ദരി ഉമ്മച്ചി; നീ ഞങ്ങളെ കരയിപ്പിക്കുമോ എന്ന് ദുൽഖറിനോട് കൂട്ടുകാർ

സെക്കൻഡ് ഷോ എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമാ മേഖലയിൽ ചുവടുവച്ച് പിന്നീട് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിലെ യുവനടന്മാരിൽ...

Trending Social Media22 hours ago

വീട്ടിൽ പൂർണിമയെ ഏറ്റവും കൂടുതൽ പേടിക്കുന്ന ആൾ; അമ്മ പേര് വിളിച്ചാൽ തന്നെ അവൻ പേടിക്കുമെന്ന് പാച്ചുവും

മലയാളത്തിൽ ഒരുപാടു താരദമ്പതികൾ ഉണ്ടെങ്കിലും ഇന്ദ്രജിത്-പൂർണിമ ജോഡി പ്രേക്ഷകർക്ക് കുറച്ച് സ്പെഷ്യലാണ്. ജീവിതം ഒരുപാട് ആഘോഷമാക്കിയ ഇരുവരെയു൦ പ്രേക്ഷകർ ഒരുപോലെ സ്നേഹിക്കുന്നു എന്നതാണ് ഇതിന് കാരണം.സോഷ്യൽ മീഡിയയിൽ...

Trending Social Media23 hours ago

ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് അതാണ്, പക്ഷേ മറ്റൊരു കാര്യം ചിന്തിക്കുമ്പോൾ അത് ബാലൻസാകും; മനസ് തുറന്ന് നമിതാ പ്രമോദ്

മലയാള ചലച്ചിത്ര ലോകത്തെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നമിത പ്രമോദ്. ബാലതാരമായി അഭിനയ രംഗത്തെത്തിയ നമിത പിന്നീട് ബിഗ്‌സ്‌ക്രീനിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കുകയായിരുന്നു. മലയാള സിനിമയുടെ ഗതിമാറ്റിയ...

Serial News2 days ago

ആരാണ് അനൂപിന്റെ കാമുകി ഇഷ; വീഡിയോ റിലീസ് ചെയ്‌തതോടെ സീരിയൽ താരത്തെ സംശയിച്ച് ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് അനൂപ്. ഒന്നാം ദിവസം മുതൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന അനൂപിന് ആരാധകർ ഏറെയാണ്....

Serial News2 days ago

സൂരജേട്ടാ, നിങ്ങളെന്തിനാണ് പോയത്, തിരികെ വരൂ; ദേവയോട് ആരാധകരുടെ അപേക്ഷ!

ടിക് ടോക് വീഡിയോകളിലൂടെ മലയാള മിനിസ്‌ക്രീനിൽ എത്തിയ താരമാണ് സൂരജ് സൺ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘പാടാത്ത പൈങ്കിളി’ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ ‘ദേവ’ എന്ന്...

Trending Social Media2 days ago

ഊർവ്വശിയെയും കൽപ്പനയെയും അനുകരിച്ച് ശ്രദ്ധ നേടി; സോഷ്യൽ മീഡിയയിൽ സ്റ്റാറായ കുഞ്ഞാറ്റ

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചിട്ടും സിനിമയിൽ ഇതുവരെ കൈവയ്ക്കാത്ത ഒരു താരസന്തതിയാണ് മനോജ് കെ ജയന്റെയും ഊർവ്വശിയുടെയും മകളായ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി. സിനിമയിൽ ഇതുവരെ അരങ്ങേറ്റം...

Trending Social Media2 days ago

‘മില മോൾ ഒടുവിൽ മിസിസ് ആയി’ -പ്രിയപ്പെട്ട കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി രഞ്ജിനി

ചലച്ചിത്ര താരം സണ്ണി വെയ്‌നിനെ പോലെ തന്നെ മലയാളികൾക്ക് സുപരിചിതരാണ് ഭാര്യയും നർത്തകിയുമായ രഞ്ജിനിയും പ്രിയപ്പെട്ട വളർത്തുനായ ബാലു മിൻപിനും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരുടെയും ചിത്രങ്ങളും...

Trending Social Media3 days ago

“മഞ്ജു ചെറുപ്പമായി.. പ്രായം പിറകോട്ടു സഞ്ചരിയ്ക്കുന്നു.. ഇതൊന്നും കേള്‍ക്കുന്നതേ എനിക്കിഷ്ടമല്ല”

മലയാളികളുടെ ‘ലേഡി സൂപ്പർ സ്റ്റാർ’ മഞ്ജു വാര്യർ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന മഞ്ജുവിന്റെ ചിത്രങ്ങളെല്ലാം തന്നെ വളരെ പെട്ടന്നാണ് വൈറലായി...

Trending