Exclusive
കല്യാണം കഴിക്കാന്‍ വീട്ടില്‍ നിന്നോ നാട്ടില്‍ നിന്നോ സമ്മര്‍ദ്ദം ഇല്ല, അടിച്ച് പാമ്പായാല്‍ വീട്ടില്‍ കൊണ്ട് വിടാന്‍ മോഹന്‍ലാലിനെ വിളിക്കും -മനസ് തുറന്ന് ഉണ്ണി മുകുന്ദന്‍

മലയാള ചലച്ചിത്ര മേഖലയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ കരിയറില്‍ മുന്നേറുന്ന ഉണ്ണി മുകുന്ദന്‍ ആരാധക പിന്തുണയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും വേണ്ടി ശരീരത്തെ മാറ്റിയെടുക്കാനും ലുക്കില്‍ വ്യത്യസ്തത കൊണ്ടുവരാനും ശ്രദ്ധിക്കാറുള്ള ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. താരത്തിന്റെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം മികച്ച പിന്തുണയാണ് ആരാധകരില്‍ നിന്നും ലഭിക്കാറുള്ളത്. ഇതിനെല്ലാം പുറമേ, മലയാള സിനിമയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ കൂടിയാണ് ഉണ്ണി മുകുന്ദന്‍.
മലയാള സിനിമയില്‍ അവിവാഹിതരായ നടന്മാര്‍ വളരെ ചുരുക്കമാണ്. അതില്‍ ഒരാളാണ് ഉണ്ണി. അതുക്കൊണ്ട് തന്നെ മലയാളി പെണ്‍ക്കുട്ടികളുടെ ഉറക്കം കെടുത്തുന്ന നടന്‍ എന്നൊരു പേരും ഉണ്ണി മുകുന്ദനുണ്ട്. പൃഥ്വിരാജ്, മംമ്താ മോഹന്‍ദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഭ്രമം എന്ന സിനിമയാണ് ഉണ്ണി മുകുന്ദന്റെതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‌തത്. ഓടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടിയാണ് മുന്നേറുന്നത്. ഇപ്പോഴിതാ, ഭ്രമത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദന്‍ നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പൃഥ്വിരാജിനോട് ആരോഗ്യകരമായ ഒരു അസൂയ തനിക്കുണ്ട് എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ‘നമ്മള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന തര൦ സിനിമകള്‍ ചെയ്യുന്ന നടനാണ് രാജു. എല്ലാതരം സിനിമകളിലും രാജുവിനെ നമുക്ക് നായകനാക്കാനാകും. ജോലിയോടുള്ള രാജുവിന്റെ ധര്‍മ്മം, വ്യക്തത, ആത്മസമര്‍പ്പണം ഒക്കെ കാണുമ്പോള്‍ നമ്മള്‍ക്കും അങ്ങനെ ആയാല്‍ കൊള്ളാം എന്ന് തോന്നും. അതുക്കൊണ്ട് തന്നെ രാജുവിനോട് എനിക്ക് ആരോഗ്യകരമായ ഒരു അസൂയയുണ്ട്. അത്രയും മികച്ച ഒരു നടനാണ് അദ്ദേഹം. അതുക്കൊണ്ടാണ് നമുക്കും അതൊരു പ്രചോദനമാകുന്നത്.’ -ഉണ്ണി മുകുന്ദന്‍ പറയുന്നു.
‘അടിച്ച് പാമ്പായി ആരും വീട്ടില്‍ കൊണ്ടുപ്പോയി ആക്കേണ്ട സ്ഥിതി ഇതുവരെ ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ടായാല്‍ വീട്ടിലെത്തിക്കാന്‍ മോഹന്‍ലാലിനെ അല്ലെങ്കില്‍ സൈജു കുറുപ്പിനെ വിളിക്കും’ -ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഏറ്റവും സുന്ദരിയായ അഭിനേത്രിയായി ആരെയാണ് തോന്നിയിട്ടുള്ളത് എന്ന ചോദ്യത്തിന് എല്ലാവരെയും അങ്ങനെ സുന്ദരികളായി തോന്നിയിട്ടുണ്ട് എന്നായിരുന്നു ഉണ്ണിയുടെ മറുപടി. അങ്ങനെ സുന്ദരിയെന്നു ഒരാളുടെ പേര് മാത്രം പറയാന്‍ സാധിക്കില്ല എന്നും ഉണ്ണി പറയുന്നു. വര്‍ക്ക്ഔട്ട് ചെയ്യുന്നതിന് എളുപ്പ വഴികള്‍ ഒന്നുമില്ല എന്നും ഒരു ചോദ്യത്തിന് മറുപടിയായി ഉണ്ണി പറയുന്നുണ്ട്.
‘കല്യാണം കഴിക്കാന്‍ പറഞ്ഞു വീട്ടില്‍ നിന്നോ നാട്ടില്‍ നിന്നോ ആരും നിര്‍ബന്ധിക്കാറില്ല. വല്ലപ്പോഴും അഭിമുഖ൦ ചെയ്യുന്നവരാണ് കല്യാണത്തെ കുറിച്ച് എന്നെ ഓര്‍മിപ്പിക്കുന്നത്.’ -ഉണ്ണി വ്യക്തമാക്കി. വിഷ്ണു മോഹന്‍ തിരക്കഥയെഴുതി
സംവിധാനം ചെയ്യുന്ന ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍
അഭിനയിക്കുന്നത്. ഒരു പക്കാ ഫാമിലി എന്റർടൈനർ ആയിട്ട് ഒരുങ്ങുന്ന മേപ്പടിയാനിൽ
അഞ്ജു കുര്യനാണ് നായിക.
ജയകൃഷ്ണൻ എന്ന മെക്കാനിക്കിന്റെ കഥാപത്രമാണ്
സിനിമയിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, കലാഭവൻ ഷാജോൺ, നിഷ സാരംഗ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന
കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Exclusive
ഞാന്‍ പേര്‍ളിയുടെ ഒരു വലിയ ഫാനാണ്; എനിക്കവളെ ഒരുപാട് ഇഷ്ടമാണ്, അത് അവള്‍ക്കും അറിയാം -പേര്‍ളി മാണിയെ കുറിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

വളരെ കുറച്ചു സിനിമകളിലൂടെ മലയാളി മനസുകളില്‍ ഇടം നേടിയ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പൂര്‍ണിമ തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള രസകരമായ നിമിഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്നത് പതിവാണ്. പൂര്‍ണിമയെ പോലെ തന്നെ ആ കുടുംബത്തിലെ മറ്റെല്ലാവരും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരാണ്. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം ഈ താരകുടുംബം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
നടി എന്നതിന് പുറമേ കേരളത്തിലെ അറിയപ്പെടുന്ന ഒരു ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് പൂര്‍ണിമ. ധരിക്കുന്ന വസ്ത്രങ്ങളിലും ആഭരണങ്ങളിലും തന്റെതായ ഫാഷന്‍ സ്റ്റേറ്റ്മെന്റുകള്‍ നല്‍കാറുള്ള പൂര്‍ണിമ അടുത്തിടെ Outstanding Woman Entrepreneur of Kerala എന്ന ശ്രദ്ധേയ വനിതാ സംരംഭകത്വ അവാര്‍ഡും നേടിയിരുന്നു. സിനിമാ-സീരിയല്‍ എന്ന നിലയില്‍ നിന്നും സംരംഭക എന്ന നിലയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച വ്യക്തി കൂടിയാണ് പൂര്‍ണിമ. 2013ലാണ് പൂര്‍ണിമ ‘പ്രാണ’ എന്ന സ്ഥാപനം ആരംഭിക്കുന്നത്. വളരെ കുറച്ച് നാളുകള്‍ കൊണ്ട് തന്നെ പൂര്‍ണിമയുടെ ഈ സംരംഭം മലയാളികളുടെ ശ്രദ്ധ ആകര്‍ഷിച്ചു.
ഇന്ത്യന്‍, വെസ്റ്റേണ്‍ ട്രെന്‍ഡുകള്‍ക്കൊപ്പം കേരള കൈത്തറിയിലും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു പ്രാണയുടെ പ്രവര്‍ത്തനങ്ങള്‍. ഇതൊക്കെയാണെങ്കിലും മക്കളായ പ്രാര്‍ത്ഥനയുടെയും നക്ഷത്രയുടെയും അടുത്ത സുഹൃത്ത് കൂടിയാണ് പൂര്‍ണിമ. അടുത്തിടെ, മക്കള്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും ഒപ്പം വെക്കേഷന്‍ ആഘോഷിക്കുന്ന തന്റെ ചിത്രങ്ങള്‍ പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അവതാരകയും നടിയുമായ പേര്‍ളി മാണിയെ കുറിച്ച് പൂര്‍ണിമ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പേര്‍ളി അവതരിപ്പിച്ച അഭിമുഖ പരിപാടിയില്‍ സംസാരിക്കവെയാണ് താരം മനസ് തുറന്നത്. താനൊരു വലിയ പേര്‍ളി ഫാനാണ് എന്നാണ് പൂര്‍ണിമ പറയുന്നത്.
‘ഞാനൊരു വലിയ പേര്‍ളി ഫാനാണ്. അവളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം ക്യാമറയ്ക്ക് മുന്‍പിലാണെങ്കിലും പിന്നിലാണെങ്കിലും അവള്‍ ഒരുപ്പോലെയാണ്. ചിരിച്ചും ചിരിപ്പിച്ചുമാണ് പേര്‍ളിയെ കാണാറുള്ളത്. സന്തോഷമാണെങ്കിലും ചമ്മലാണെങ്കിലും അത് അവളുടെ മുഖത്ത് കാണാം. വളരെ കൂള്‍ കൂളായി ഇടപഴകുന്ന ആളാണ് പേര്‍ളി. എനിക്ക് പേര്‍ളിയെ ഒരുപാട് ഇഷ്ടമാണ്. അത് അവള്‍ക്കും അറിയാം.’ -പൂര്‍ണിമ പറയുന്നു. പൂര്‍ണിമയുടെ ഈ വാക്കുകള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
അവതാരികയായി അരങ്ങേറി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് പേർളി മാണി. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധക പിന്തുണ വർധിച്ച പേർളി പിന്നീട് യൂട്യൂബ് ചാനലിലൂടെ സജീവമാകുകയിരുന്നു. ശ്രീനിഷും പേര്‍ളിയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ഏറ്റെടുത്ത സോഷ്യൽ മീഡിയ പേർളിയുടെ ഗർഭകാലവും ആഘോഷമാക്കിയിരുന്നു. പേർളിഷ് എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ഈ താരദമ്പതികൾക്ക് 2021 മാർച്ച് 20നാണ് പെൺകുഞ്ഞ് പിറന്നത്. മകൾ ജനിച്ച വിവരം ആദ്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് ശ്രീനിഷാണ്.
Exclusive
അഭിമുഖത്തിനിടെ മകള്‍ കരഞ്ഞു, പേര്‍ളി ചെയ്‌തത് കണ്ട് കയ്യടിച്ച് ആരാധകര്‍; സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും അഭിമാനമാണ് പേര്‍ളിയെന്ന് സോഷ്യല്‍ മീഡിയ

അവതാരകയായ പേർളി മാണിയുടെയും നടൻ ശ്രീനിഷിന്റെയും പ്രണയവും വിവാഹവുമെല്ലാം ആഘോഷമാക്കിയവരാണ് മലയാളികൾ. അവതാരികയായി അരങ്ങേറി മലയാളികളുടെ പ്രിയങ്കരിയായി മാറിയ പേർളിയും നടൻ ശ്രീനിഷും കണ്ടുമുട്ടുന്നതും അടുപ്പത്തിലാകുന്നതുമെല്ലാം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. ലോകമെമ്പാടുമുള്ള മലയാളികളെ സാക്ഷിയാക്കിയാണ് പേർളിയും ശ്രീനിഷും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. ഇരുവരുടെയും പ്രണയവും വിവാഹവും ദാമ്പത്യവുമെല്ലാം അടുത്ത സുഹൃത്തിനെ പോലെ മലയാളികൾക്ക് അറിയാം എന്ന് വേണം പറയാൻ.
ബിഗ് ബോസ് വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ഇരുവരും ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ശ്രീനിഷും പേര്‍ളിയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ഏറ്റെടുത്ത സോഷ്യൽ മീഡിയ പേർളിയുടെ ഗർഭകാലവും ആഘോഷമാക്കിയിരുന്നു. പേർളിഷ് എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താര ദമ്പതികളുടെ മകള്‍ നിലയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അവതാരക എന്നതിന് പുറമേ അമ്മ എന്ന നിലയിലാണ് പേര്‍ളിയെ ഇപ്പോള്‍ ആരാധകര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അടുത്തിടെ സൈമ അവാര്‍ഡ്സില്‍ പങ്കെടുക്കാന്‍ മകള്‍ക്കൊപ്പമെത്തിയ പേര്‍ളിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
എല്ലാവിധ പിന്തുണയും നല്‍കി പേര്‍ളിയ്ക്കൊപ്പം തന്നെ നില്‍ക്കുന്ന ആളാണ് ശ്രീനിഷും. കരിയറില്‍ ഉയരാന്‍ ഭാര്യയെ സഹായിച്ച് ഒപ്പം നില്‍ക്കുന്ന ശ്രീനിഷിനെയും ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്. ഇപ്പോഴിതാ, കാണെക്കാണെ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പേര്‍ളി നടത്തിയ അഭിമുഖത്തിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, നിര്‍മ്മാതാവ് എന്നിവരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. ഗൂഗിള്‍ മീറ്റില്‍ അഭിമുഖം പുരോഗമിക്കുന്നതിനിടെയാണ് നില കരഞ്ഞത്. മകളുടെ കരച്ചില്‍ കേട്ട് പേര്‍ളിയുടെ ശ്രദ്ധ തിരിയുന്നുണ്ടെങ്കിലും അഭിമുഖം ഭംഗിയായി തന്നെ നടക്കുന്നുണ്ട്.
ശ്രീനിഷ് എത്ര ശ്രമിച്ചിട്ടും നില കരച്ചില്‍ നിര്‍ത്താതെ വന്നതോടെ ക്ഷമ ചോദിച്ച് പേര്‍ളി കുഞ്ഞിനെ എടുത്ത് തോളിലിട്ടു. വീണ്ടും ക്ഷമ ചോദിച്ചെങ്കിലും അത് സാരമില്ല ഞങ്ങള്‍ക്കും നിലയെ പരിചയപ്പെടാമല്ലോ എന്നായിരുന്നു ടോവിനോയുടെ മറുപടി. കരച്ചില്‍ അടങ്ങുന്നത് വരെ കുഞ്ഞിനെ തോളിലിട്ടാണ് പേര്‍ളി അഭിമുഖം നടത്തിയത്. ഇതിനോടകം തന്നെ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും നിരവധി പേര്‍ പേര്‍ളിയെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു. ഏതൊരു സ്ത്രീയ്ക്കും അമ്മയ്ക്കും അഭിമാനമാണ് പേര്‍ളി എന്നാണ് ആരാധകര്‍ പറയുന്നത്. കരിയറിനും കുടുംബ ജീവിതത്തിനും തുല്യ പ്രാധാന്യം നല്‍കി മുന്‍പോട്ട് പോകുന്ന ആളാണ് പേര്‍ളിയെന്നും ആരാധകര്‍ പറയുന്നു.
ബിഗ് ബിസ് വീടിനുള്ളിലെ പേര്‍ളിയുടെയും ശ്രീനിയുടെയും പ്രണയത്തെ മത്സരത്തിന് വേണ്ടി നടത്തുന്ന വെറും ഡ്രാമയാണ് പലരും വിധിയെഴുതിയിരുന്നു. എന്നാല്‍, ബിഗ്‌ബോസില്‍ നിന്ന് പുറത്തെത്തിയിട്ടും ഇരുവരും പരസ്പരം കൈവിടാതെ നിന്നതോടെ ആരാധകരും ഇവര്‍ക്ക് സപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പിന്നീട്, ശ്രീനിഷും പേര്‍ളിയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കുന്നതാണ് മലയാളികൾ കണ്ടത്. 2021 മാർച്ച് 20നാണ് പേർളിയ്ക്കും ശ്രീനിഷിനും പെൺകുഞ്ഞ് പിറന്നത്. മകൾ ജനിച്ച വിവരം ആദ്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് ശ്രീനിഷാണ്.
Exclusive
ഒരു രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞാണ് രാജു എന്നെ വിളിച്ചത്, വേറെന്ത് സൗഭാഗ്യമാണ് ഇതില്‍ കൂടുതല്‍ വേണ്ടത് -മനസ് തുറന്ന് മല്ലിക സുകുമാരന്‍

45 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് മല്ലിക സുകുമാരന്‍. അന്തരിച്ച നടന്‍ സുകുമാരനാണ് മല്ലികയുടെ ഭര്‍ത്താവ്. മക്കളായ പൃഥ്വിരാജു൦ ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും ചെറുമക്കളായ പ്രാർത്ഥനയും നക്ഷത്രയും അല്ലിയുമെല്ലാം മലയാളികൾക്ക് സുപരിചിതരാണ്. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരായ ഈ താര കുടുംബത്തിലെ എല്ലാവരും തന്നെ സിനിമയിലും സോഷ്യല്‍ മീഡിയയിലുമെല്ലാം തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയിട്ടുള്ളവരാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം തന്നെ തങ്ങളുടെ കുടുംബ വിശേഷങ്ങളും ഈ താരകുടുംബം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ‘ബ്രോ ഡാഡി’യില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മല്ലിക സുകുമാരനിപ്പോള്‍. മകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ അമ്മയുടെ വേഷം ചെയ്യാന്‍ സാധിച്ചത് തന്നെ സംബന്ധിച്ച് സ്വപ്ന തുല്യമായ കാര്യമാണ് എന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്‍ മനസ് തുറന്നിരിക്കുന്നത്. ഉത്തരവാദിത്തങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് ഫ്രീയായപ്പോഴാണ് വീണ്ടും സിനിമയിലേക്ക് വരണം എന്ന ആഗ്രഹാമുണ്ടയത് എന്നാണ് മല്ലിക പറയുന്നത്.
സാറാസിലെ കഥാപാത്രം കണ്ട് ഒരുപാട് പേര്‍ വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്നും അതിനെല്ലാം നന്ദി പറയേണ്ടത് ജൂഡിനോടാണെന്നും മല്ലിക പറയുന്നു. ‘ആഗ്രഹിച്ചത് അമ്മ വേഷങ്ങള്‍ തന്നെയാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും ജയറാമിന്റെയും ദിലീപിന്റെയും ഒക്കെ അമ്മ വേഷങ്ങള്‍ ചെയ്യണമെന്ന അതിമോഹം ഉണ്ടായിരുന്നു. ജയറാമിന്റെയും ദിലീപിന്റെയും അമ്മയുടെ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഒപ്പം ചില നല്ല വേഷങ്ങളും കിട്ടി. അടുത്തിടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് സാറാസിലെ അമ്മച്ചിയുടേത്. ആ സിനിമയ്ക്ക് ശേഷം ഒരുപാട് പേര്‍ നേരിട്ടും അല്ലാതെയും അഭിനന്ദിച്ചു. ജൂഡിനോടാണ് അതിനെല്ലാം നന്ദി പറയേണ്ടത്.’ -മല്ലിക പറഞ്ഞു.
‘ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനേഴിന് എന്നോടൊരു രഹസ്യം പറയാനുണ്ട് എന്ന് പറഞ്ഞാണ് രാജു എന്നെ വിളിക്കുന്നത്. സിനിമാ കാര്യമാകില്ല എന്നായിരുന്നു എന്റെ ഊഹം. എന്നാല്‍, എന്റെ പ്രതീക്ഷകളെല്ലാം തെറ്റി. അവന്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന സിനിമയിലെ എന്റെ കഥാപാത്രത്തെ കുറിച്ചാണ് അന്ന് എന്നോട് പറഞ്ഞത്. കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ചിത്രത്തില്‍ മോഹന്‍ലാലിന്റെ അമ്മയുടെ വേഷമാണ് എനിക്ക്. അച്ഛനും മകനുമായിട്ടാണ് ലാലും രാജുവും അതില്‍ അഭിനയിക്കുന്നത്. ലാലിന്‍റെ അമ്മയാകുമ്പോള്‍ സ്വാഭാവികമായിട്ടും രാജുവിന്റെ അമ്മൂമ്മയാകും. വേറെന്ത് സൗഭാഗ്യമാണ് ഇതില്‍ കൂടുതല്‍ വേണ്ടത്.’ -മല്ലിക പറഞ്ഞു.
ലൂസിഫറിന് ശേഷം പൃഥ്വി സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യില്‍ മോഹന്‍ലാല്‍ ആണ് നായകന്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്റെ’ ചിത്രീകരണം താല്‍കാലികമായി നിര്‍ത്തിവച്ചാണ് താരം ബ്രോ ഡാഡിയുടെ ഷൂട്ടിംഗുമായി മുന്‍പോട്ട് പോയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ് ബ്രോ ഡാഡിയെന്നു മുന്‍പ് പൃഥ്വി പറഞ്ഞിട്ടുണ്ട്. മീനാ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മോഹന്‍ലാല്‍, പൃഥ്വിരാജ്, കല്യാണി, മീനാ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്ര൦ മൂന്നു സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ഒരു ക്രിസ്ത്യന്‍ കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്ര൦ നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്.
-
Trending Social Media2 years ago
പാവമാണ് അവൻ, അവന്റെ ജീവിതമാണ് ഇല്ലാതാക്കുന്നത്; നിറകണ്ണുകളോടെ മണിക്കുട്ടന്റെ അമ്മ
-
Celebrities3 years ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media2 years ago
വന്ദനത്തിന് ശേഷം ഗാഥയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
-
Trending Social Media2 years ago
നവീനും ജാനകിക്കും മുന്നില്‍ സ്റ്റാർ മാജിക് താരങ്ങളുടെ ‘റാസ്പുടിൻ’ വേർഷൻ
-
Exclusive2 years ago
ഞാൻ വില്ലത്തിയല്ല, അമ്പിളിയ്ക്ക് ഏതോ ബെറ്റർ ചോയ്സുണ്ട്; ആദിത്യൻ-അമ്പിളി വിഷയത്തിൽ ഗ്രീഷ്മ
-
Trending Social Media2 years ago
ഞാൻ വിവാഹമോചിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്; ഋതുവുമായി നാല് വർഷമായി പ്രണയത്തിലാണെന്ന് ജിയാ ഇറാനി
-
Trending Social Media2 years ago
അന്നേ ഞാൻ പറഞ്ഞതാണ് ആ ബന്ധം അധികനാൾ നിലനിൽക്കില്ലെന്ന്; ആദിത്യനെതിരെ ജയന്റെ മകൻ മുരളി ജയൻ
-
Trending Social Media2 years ago
മമ്മൂട്ടിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറ്റിയ ആ വിവാഹ മോചന കേസ്; മനസ്സ് തുറന്ന് താരം