Connect with us

Mollywood

ട്രാൻസ് സിനിമ റിവ്യൂ ! ആദ്യ പ്രേക്ഷക പ്രതികരണമറിയാം ! വീഡിയോ

Published

on

മലയാളി പ്രേക്ഷകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ട്രാൻസ്. വളരെ പ്രേത്യേകതകൾ നിറഞ്ഞ സിനിമയാണിത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഫഹദ്-നസ്രിയ-അൻവർ‍ റഷീദ്-അമൽ നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ ട്രാൻസ് ഇന്ന് തീയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും പാട്ടുകളും ട്രെയിലറും കണ്ട് ആകാംക്ഷയുടെ കൊടുമുടിയിലാണ് ഏവരും. സംസ്ഥാന സെൻസർ ബോർഡ് അനുമതി നിഷേധിച്ച ‘ട്രാൻസി’ന് ദേശീയ സെൻസർ ബോർഡിന്‍റെ റിവൈസിംഗ് കമ്മറ്റി ചിത്രത്തിലെ ഒരു രംഗവും ഒഴിവാക്കാതെ സിനിമയ്ക്ക് ക്ലീൻ U/A സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു.

സോഷ്യൽ മീഡിയ പ്രതികരണത്തിൽ നിന്നും തിയറ്ററിൽ നിന്നുമുള്ള പ്രേക്ഷക പ്രീതികരങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത് ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിക്കുന്നത്. 2.5 റേറ്റിങ്ങാണ് ചിത്രത്തിന് ലഭിക്കുന്ന്നത്.

ചിത്രത്തിന്‍റെ റിലീസ് തിയതി ഫെബ്രുവരി 14ൽ നിന്ന് 20ലേക്ക് മാറ്റിവെക്കുകയായിരുന്നു.മൂന്നു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. അൻവര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദും നസ്രിയ ഇതുവരെ കാണാത്ത ഗെറ്റപ്പിലും കഥാപാത്ര സവിശേഷതകളിലുമാണ് സിനിമയില്‍.

വിജു പ്രസാദ് എന്ന മോട്ടിവേഷണൽ സ്പീക്കറായി ഫഹദ് എത്തുമ്പോൾ എസ്തേർ ലോപ്പസ് എന്ന കഥാപാത്രമായാണ് നസ്രിയ എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലർ പുറത്തു വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചിത്രത്തെ കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. ആത്മീയാചാര്യൻ ഓഷോയുടെ ജീവിതവുമായി ചിത്രത്തിന് ബന്ധമുണ്ടോ എന്ന രീതിയിലുള്ള ചർച്ചകളാണ് ഇതിലധികവും. ഏതായാലും ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം മലയാളത്തിലെ ഹിറ്റ് സംവിധായകൻ തിരിച്ചെത്തുമ്പോൾ ട്രാൻസിനെ പ്രേക്ഷകർ ഏറ്റെടുക്കുമോ എന്നു വരും ദിവസങ്ങളില്‍ നമുക്ക് അറിയാം.

Latest News

‘ഫിലിം സിറ്റിക്ക് 1 ലക്ഷം രൂപ പിഴ’, ബിഗ് ബോസ്സ് സെറ്റ് പൂട്ടി സീൽ ചെയ്ത് തമിഴ് നാട് സർക്കാർ ; വിശദീകരണവുമായി ചാനൽ

Published

on

ചെന്നൈയിൽ ഷൂട്ടി൦ഗ് പുരോഗമിച്ചു കൊണ്ടിരുന്ന ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ ചിത്രീകരണം നിർത്തിവച്ചു. കോവിഡ് നിയന്ത്രണ മാർഗ നിർദേശങ്ങൾ പാലിച്ചില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. അണിയറ പ്രവർത്തകരിൽ ചിലർക്ക് കൊറോണ ബാധിച്ചു എന്ന് മുൻപ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ, ഇവർ സെറ്റിൽ സ്ഥിരമായി വരുന്നവർ അല്ലെന്നും ഇവരുമായി സമ്പർക്കം പുലർത്തിയവരെ ക്വാറൻറ്റയിനിൽ ആക്കിയെന്നുമാണ് അധികൃതർ അറിയിച്ചിരുന്നത്. ഇതിനിടെയാണ് പോലീസിന്റെ ഇടപെടൽ. ലോക്ക്ഡൗണിന് ശേഷം മത്സരം പുനരാരംഭിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.

ഇതിന്റെ ഭാഗമായി മത്സരാർത്ഥികളെ ഹോട്ടൽ മുറികളിലേക്ക് മാറ്റിയിരിക്കുകയാണ്. നേരത്തെ, കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഷോ നീട്ടിവച്ചിരുന്നു. 100 ദിവസം കൊണ്ട് പൂർത്തിയാക്കേണ്ട ഷോ രണ്ടാഴ്ച കൂടി നീട്ടുകയായിരുന്നു. ഒരാഴ്ചത്തെ എലിമിനേഷനും അധികൃതർ ഒഴിവാക്കിയിരുന്നു. നിലവിൽ 94 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ് മത്സരം. ഗ്രാൻഡ് ഫിനാലെയോട് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് തമിഴ്നാട് പോലീസിന്റെ ഇടപെടൽ മൂലം ഷോ നിർത്തിവച്ചിരിക്കുന്നത്.

ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനു ശേഷം തമിഴ്നാട്ടിൽ തുടർന്നു വന്നിരുന്ന ഒരേയൊരു ഷൂട്ടിംഗ് ബിഗ് ബോസ് മലയാളം മൂന്നാം സീസണിന്റേത് ആയിരുന്നു. ചെന്നൈയിലെ EVP ഫിലിം സിറ്റിയിലാണ് ബിഗ് ബോസിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്. മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയതിന് ഫിലിം സിറ്റിക്ക് 1 ലക്ഷം രൂപ പിഴ ചുമത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. നോബി, ഡിംപല്‍, കിടിലം ഫിറോസ്, മണിക്കുട്ടൻ, മജ്‍സിയ ഭാനു, സൂര്യ ജെ മേനോൻ, ലക്ഷ്‍മി ജയൻ, സായ് വിഷ്‍ണു, അനൂപ് കൃഷ്‍ണൻ, അഡോണി ടി ജോണ്‍, റംസാൻ മുഹമ്മദ്, റിതു മന്ത്ര, സന്ധ്യാ മനോജ്, ഭാഗ്യലക്ഷ്‍മി, ഫിറോസ്-സജ്‌ന, മിഷേൽ, ഏഞ്ചൽ, രമ്യ പണിക്കർ എന്നിവരായിരുന്നു ഷോയിലെ മത്സരാർത്ഥികൾ

കിടിലൻ ഫിറോസ്, റിതു മന്ത്ര, സായ് വിഷ്‍ണു, റംസാൻ, മണിക്കുട്ടൻ, നോബി, ഡിംപല്‍, അനൂപ് കൃഷ്‍ണൻ എന്നിവരാണ് ഇനിയും ഷോയിൽ തുടരുന്നത്. കൊവിഡിന്റെ വ്യാപനം മൂലം ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ താല്‍കാലികമായാണ് ഷോ നിര്‍ത്തിവയ്‍ക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. പ്രതിസന്ധി മാറിയാൽ ഉടൻതന്നെ ബിഗ് ബോസ്സിന്റെ സംപ്രേക്ഷണം പുന:രാരംഭിക്കുന്നതായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ രണ്ടാഴ്ച കൂടി നീട്ടിയ ഷോയുടെ ഫിനാലെ ജൂൺ ആറിന് നടത്താനായിരുന്നു ചാനലിന്റെ തീരുമാനം. ഫെബ്രുവരി 14നാണ് ബിഗ് ബോസ് സംപ്രേക്ഷണം ആരംഭിച്ചത്. കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ മെയ് 10 നായിരുന്നു തമിഴ്നാട്ടിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. 24 വരെയാണ് ലോക്ക്ഡൗൺ. അച്ഛന്റെ വിയോഗത്തോടെ ഷോയിൽ നിന്നും പുറത്ത് പോയ ഡിംപൽ കഴിഞ്ഞ ആഴ്ചയായിരുന്നു ഷോയിലേക്ക് തിരിച്ചെത്തിയത്. രമ്യ, സൂര്യ എന്നിവരാണ് ഒടുവിൽ പുറത്തായത്.

Continue Reading

Latest News

ദുൽഖറിൻ്റെ കാര്യത്തിൽ നീ എന്തിന് കയറി ഇടപെട്ടു, സിദ്ധിക്കിനോട് അന്ന് മമ്മൂക്ക പറഞ്ഞ വാക്കുകൾ

Published

on

മലയാള സിനിമയിൽ ഒത്തിരി ആരാധകരുള്ള താര കുടുംബമാണ് മമ്മൂട്ടിയുടേത്. മകൻ ദുൽഖർ യുവാക്കളുടെ ഹരമാണ്. മെഗാസ്റ്റാർ മമ്മൂക്കയുടെ മകനായിട്ടും ചെറിയ ഒരു ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ സിനിമ പ്രവേശം. 2012ൽ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമാ ലോകത്തേക്കെത്തുന്നത്. രണ്ടാമത്തെ ചിത്രം ആയ ഉസ്താദ് ഹോട്ടൽ ദുൽഖറിന്റെ കരിയറെ തന്നെ മാറ്റി മറിച്ച പടമായിരുന്നു. ചിത്രത്തിൽ താരത്തിന്റെ പിതാവിന്റെ വേഷം ചെയ്തത് നടൻ സിദ്ധിഖ് ആയിരുന്നു.

ഇപ്പോൾ ഒരു സ്വകാര്യ റേഡിയോ എഫ് എം ചാനലിന് സിദ്ധിഖ് നൽകിയ അഭിമുഖം വൈറലായിരിക്കുകയാണ്. ദുൽഖറിനെയും മമ്മൂക്കയെയും കുറിച്ചുള്ള രസകരമായ അനുഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഉസ്താദ് ഹോട്ടലിലും, കംമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തിലും ദുല്‍ഖറിന്റെ അച്ഛന്റെ വേഷം കൈകാര്യം ചെയ്തത് സിദ്ധിഖ് ആയിരുന്നു. ഉസ്താദ് ഹോട്ടലിന്റെ ചിത്രീകരണത്തിനിടെ നടന്ന ഒരു അനുഭവമാണ് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ദുൽഖറിന്റെ സീനിൽ താൻ ഇടപെട്ടതും, പിന്നീട് ഇതറിഞ്ഞ മമ്മൂക്ക തന്നെ വിളിച്ച് ദുൽഖറിന്റെ കാര്യത്തിൽ നീ എന്തിനാ ഇടപെടുന്നത് എന്ന് വഴക്ക് പറഞ്ഞതായും സിദ്ധിഖ് പറയുന്നു.

ഉസ്താദ് ഹോട്ടലിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഷൂട്ടിങ്ങിനിടെ ദുല്‍ഖര്‍ അഭിനയിച്ച ഒരു ഭാഗം വീണ്ടും എടുക്കണമെന്ന് അതിന്റെ ക്യാമറാമാന്‍ പറയുകയുണ്ടായി. അത്ര നന്നായി അഭിനയിച്ച ഷോട്ട് എന്തുകൊണ്ട് വീണ്ടും റീടേക്കിന് പോകണമെന്ന് സിദ്ധിഖ് ചോദിച്ചു. അതില്‍ ചില കാര്യങ്ങളുണ്ട് സാറിന് പറഞ്ഞാല്‍ മനസിലാവില്ല എന്നായിരുന്നു ക്യാമറമാന്റെ മറുപടി. അങ്ങനെ എന്നെ മനസിലാക്കി തരാന്‍ കഴിയാത്ത സീന്‍ വീണ്ടും എടുക്കണ്ട എന്ന് സിദ്ധിഖും മറുപടി നൽകി. വീണ്ടും റീടേക്കിന് പോയാല്‍ അഭിനയിക്കാന്‍ താൻ തയ്യാറല്ലെന്നും സിദ്ധിഖ് വ്യക്തമാക്കി. അങ്ങനെ ആദ്യത്തെ സീൻ തന്നെ സിനിമയിൽ ഉൾപ്പെടുത്തി എന്നാണ് സിദ്ധിഖ് പറയുന്നത്.

“ദുല്‍ഖര്‍ അഭിനയിച്ച ആ രംഗത്തിന് പിന്നെ ഒരു പ്രശ്‌നവും സിനിമ കണ്ട ആര്‍ക്കും തോന്നിയില്ല. അത്ര നന്നായി ദുല്‍ഖര്‍ ചെയ്തു എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു” സിദ്ധിഖ് പറയുന്നു. എന്നാല്‍ ഈ കാര്യം മമ്മൂക്ക അറിഞ്ഞപ്പോള്‍ തന്നെ വഴക്ക് പറയുകയാണ് ചെയ്തത് എന്നാണ് താരം പറയുന്നത്. അവന്‍ കാര്യങ്ങള്‍ പഠിച്ചുവരട്ടെയെന്നും, അങ്ങനെ റീടേക്കുകള്‍ എടുത്തല്ലേ ഒരോരുത്തരും വളര്‍ന്നുവരുന്നത് എന്നൊക്കെയാണ് മമ്മൂക്ക സിദ്ധിഖിനോട് പറഞ്ഞത്. അവനെ വീണ്ടും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ നീ എന്തിനാ അങ്ങനെ കയറി ഇടപെട്ടത് എന്ന് മമ്മൂക്ക ചോദിച്ചതായും താരം വെളിപ്പെടുത്തി.

നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് സിദ്ധിഖ്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. ഏത് തരം കഥാപാത്രങ്ങളായാലും തന്റെ അഭിനയ മികവുകൊണ്ട് സിദ്ധിഖ് മികവുറ്റതാക്കിയിരുന്നു. സഹനടനായുളള വേഷങ്ങളിലാണ് സിദ്ധിഖ് ഇപ്പോള്‍ കൂടുതല്‍ സിനിമകളിലും എത്തുന്നത്.

Continue Reading

Latest News

വെറൈറ്റിയാണ് സാറെ ഇവന്റെ മെയിന്‍; ഈ മനസ്സു നിറയെ സിനിമയാണ്

Published

on

വിശാഖ് നന്ദു; ചിലര്‍ക്കെങ്കിലും പരിചിതമാണ് ഈ പേര്. പൊന്മുട്ടയുടെ ഷോട്‌സ് വീഡിയോയിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിയ്ക്കുന്ന സംവിധായകനാണ് വിശാഖ്. ഉള്ളില്‍ നിറയെ സിനിമയെ സ്‌നേഹിയ്ക്കുന്ന ചെറുപ്പക്കാരന്‍. വ്യത്യസ്തമായ കണ്ടെന്റുകളാണ് വിശാഖിന്റെ സംവിധാന മികവിലെ പ്രധാന ആകര്‍ഷണം. ന്യൂ ജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ വെറൈറ്റി.

മകന്‍ ഒരു എഞ്ചിനിയറാകണമെന്നായിരുന്നു വിശാഖിന്റെ മാതാപിതാക്കളുടെ ആഗ്രഹം. അങ്ങനെയാണ് പ്ലസ് ടു കഴിഞ്ഞ് ബി ടെക്കിന് ചോര്‍ന്നതും. എന്നാല്‍ മൂന്ന് വര്‍ഷംകൊണ്ട് തന്റെ മേഖല അതല്ലെന്ന് വിശാഖ് തിരിച്ചിറഞ്ഞു. അങ്ങനെ അവിടം വിട്ടിറങ്ങി. സിനിമയാണ് പ്രിയപ്പെട്ടത് എന്നു പറഞ്ഞപ്പോള്‍ മാതാപിതാക്കളും പിന്‍തിരിപ്പിയ്ക്കാന്‍ ശ്രമിച്ചില്ല.

ആഡ് ഫിലിംസില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു തുടക്കം. പിന്നീട് ഹ്രസ്വചിത്രങ്ങള്‍ ചെയ്തു തുടങ്ങി, വിശാഖ് ഒരുക്കിയ ഹ്രസ്വചിത്രങ്ങള്‍ പലതും സൈബര്‍ ഇടങ്ങളില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. ഫ്‌ളവേഴ്‌സ് ചാനലിൽ കണ്ടെന്റ് ക്രിയേറ്റർ ആയിട്ടായിരുന്നു വിശാഖിന്റെ തുടക്കം വിശാഖിന്റെ നിരവധി വിഡിയോകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചു കഴിഞ്ഞു . ഫ്‌ളവേഴ്‌സ് ടീവിയിൽ വന്ന വാലെന്റൈൻ ഡേ സ്പെഷ്യലും , വിമൻസ് ഡേ സ്പെഷ്യലും , തഗ് അമ്മയും ഒക്കെ തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രെധ നേടിയതായിരുന്നു .

ലോക്ക് ടൗണിനു ശേഷം പ്രേക്ഷകരെ ഒട്ടും നിരാശ പെടുത്താതെ തന്നെയായിരുന്നു അഞ്ചു സുന്ദരികളുടെ കഥ പറഞ്ഞ വിശാഖിന്റെ പ്രെഗ്ളി തിങ്ങ്സ് വെബ്സെരിസിന്റെ വരവും. പുതിയ ജനറേഷന്റെ കഥ പറഞ്ഞ പ്രെഗ്ളി തിങ്ങ്സ് മേക്കിങ്ങിലും കഥയിലും പുതിയ അനുഭവം തന്നെയായിരുന്നു പ്രേക്ഷകർക്ക് സമ്മാനിച്ചത് . എക്‌സ്‌ക്ലൂസീവ് ഒറിജിനല്‍സ് എന്ന കമ്പനിയുടെ ഫൗണ്ടര്‍ കൂടിയാണ് ഈ ചെറുപ്പക്കാരന്‍. മികച്ച ഒരു സിനിമ സംവിധാനം ചെയ്യുക എന്ന തന്റെ സ്വപ്‌നത്തിന് പിന്നാലെയാണ് വിശാഖ്….

Continue Reading

Updates

Exclusive7 hours ago

മഞ്ജു ചേച്ചി എന്റെ കാരവാനിൽ വന്ന് അപ്രതീക്ഷിതമായി തന്ന ആ സമ്മാനം ; മഞ്ജു വാര്യരെ കുറിച്ച് അനശ്വര രാജൻ

ബാല താരത്തില്‍ നിന്ന് നായിക പദവിയിലേക്ക് അടുക്കുന്ന താരമാണ് അനശ്വര രാജന്‍. ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത ഉദാഹരണം സുജാതയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നത്. ചിത്രത്തില്‍...

Exclusive8 hours ago

ഞാന്‍ വര്‍ക്ക് ചെയ്ത ഒരു സിനിമയിലും അഭിനയത്തിന് എനിക്ക് പൈസ കിട്ടിയിട്ടില്ല: തുറന്നുപറഞ്ഞ് നന്ദു പൊതുവാള്‍

ചെറിയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാളികള്‍ക്ക് സുപരിചിതമായ താരമാണ് നന്ദു പൊതുവാള്‍. പേര് അറിയില്ലെങ്കിലുംസ്‌ക്രീനില്‍ നന്ദുവിനെ കണ്ടാല്‍ മലയാളികള്‍ തിരിച്ചറിയുമായിരുന്നു. മലയാള സിനിമയില്‍ ചെറിയ കഥാപാത്രങ്ങളില്‍ മാത്രമെ നന്ദു...

Exclusive1 day ago

ആയുര്‍വേദ ചികിത്സകള്‍, ആരോഗ്യസംരക്ഷണം; വിവാഹത്തിന് സുന്ദരിയാകാന്‍ തീരുമാനിച്ച് പേളിയുടെ സഹോദരി

കുഞ്ഞ് പിറന്ന ശേഷം പേര്‌ളിയുടെ കുടുംബത്തില്‍ ആഘോഷങ്ങളുടെ തിരക്കാണ്. പേര്‍ളി 9ാം മാസത്തില്‍ ആയിരുന്നപ്പോഴാണ് സഹോദരി റേച്ചലിന്റെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്. നിശ്ചയവും ഗംഭീരമായി കഴിഞ്ഞിരുന്നു....

Trending Social Media1 day ago

വെറ്റില സ്വീകരിച്ച് വരനെ അനുഗ്രഹിച്ച് കാവ്യ, ട്രോളി ദിലീപും; വൈറലായി വീഡിയോ

‘പൂക്കാലം വരവായി’ എന്ന മലയാള ചലച്ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന...

Celebrities2 days ago

അന്ന് ചാക്കോച്ചൻ്റെ മുഖത്തടിച്ചതിന് മാപ്പ് പറയാൻ ചെന്ന എന്നെയാണ് ചാക്കോച്ചൻ സമധാനിപ്പിച്ചത് : മനസ്സ് തുറന്ന് മഞ്ജു വാര്യർ

മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യർ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയനായികയായി മാറുകയായിരുന്നു താരം. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും മഞ്ജു വാര്യര്‍ക്ക്...

Celebrities2 days ago

ലാൽ ജോസിൻ്റെ മകൾക്കൊപ്പം മീനാക്ഷി ദിലീപ്, സൗഹൃദത്തിൻ്റെ കാര്യത്തിൽ മകൾ അച്ഛനെ പോലെ തന്നെയെന്ന് ആരാധകർ

സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മലയാളികൾക്ക് സുപരിചിതയാണ് മീനാക്ഷി ദിലീപ്. സുപരിചിത മാത്രമല്ല താരപുത്രിക്ക് ഒത്തിരി ആരാധകരുമുണ്ട്. അടുത്തിടെയായിരുന്നു മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ ആക്ടീവായത്. ഇന്‍സ്റ്റഗ്രാമിലെ വരവില്‍ സന്തോഷം അറിയിച്ച്...

Celebrities2 days ago

നിൻ്റെ ഈ ആക്രമണത്തിന് ഇരയാകാത്ത എതെങ്കിലും നടീനടന്‍മാരുണ്ടോ ; നിവിനോട് സണ്ണി വെയ്ൻ, തക്ക മറുപടി നൽകി നിവിൻ

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരാണ് സണ്ണി വെയ്‌നും നിവിൻ പോളിയും. നടന്മാർ എന്നതിലുപരി ഇരുവരും നല്ല സുഹൃത്തുക്കളാണ്. ഇപ്പോൾ സണ്ണിയുമായി നടന്ന രസകരമായ അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നിവിൻ പോളി....

Celebrities2 days ago

കുഞ്ഞു മറിയത്തിൻ്റെ മുടി പിന്നിയൊതുക്കുന്ന മമ്മൂട്ടി, ഫാദേഴ്‌സ് ഡേയ്ക്ക് ഇതിലും ക്യൂട്ട് ചിത്രം കാണാൻ കിട്ടില്ലെന്ന് ആരാധകർ

സംഭവം മമ്മൂക്ക വല്യ മെഗാസ്റ്റാർ ആണെങ്കിലും കൊച്ചുമകളുടെ മുന്നിൽ ഒരു സാധാരണ ഉപ്പുപ്പാ ആയി മാറുകയാണ്. ഫാദേഴ്‌സ് ഡേ ദിനത്തിൽ ദുൽഖർ ഉപ്പയുടെയും മകളുടെയും ചിത്രം പങ്കുവച്ചപ്പോഴാണ്...

Exclusive2 days ago

വിവാഹം വരെ രസഹ്യം, ഭാര്യയുടെ ചിത്രം പങ്കുവയ്ക്കാറില്ല; ആരാധകരുടെ ആവശ്യപ്രകാരം സന്തോഷനിമിഷവുമായി സൂഫി എന്ന ദേവ് മോഹന്‍

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ദേവ് മോഹന്‍. ഒരൊറ്റ സിനിമയിലെ അഭിനയിച്ചുള്ളുവെങ്കിലും ആരാധകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ദേവിന്...

Celebrities3 days ago

മണിച്ചിത്രത്താഴിന് ശേഷം മലയാളത്തിൽ നിന്ന് വിളികളൊന്നും വന്നില്ലെന്ന് നാഗവല്ലിയുടെ രാമനാഥൻ, പിന്നെ ഫാസിലിനെ കണ്ടിട്ട് പോലുമില്ലെന്ന് താരം

മലയാളത്തിൽ ഏറ്റവും അധികം ആരാധകരുടെ ചിത്രമാണ് മണിച്ചിത്രത്താഴ്. ഓരോ മലയാളിയും രണ്ടിൽ കൂടുതൽ തവണ ഈ ചിത്രം കണ്ടിട്ടുണ്ടാവും. ഓരോ തവണ ടീവിയിൽ വരുമ്പോഴും കാണാൻ ആളുകൾ...

Trending