Connect with us

Celebrities

ടൊവിനോ തോമസിന്റെ ഗ്യാരേജിലേക്ക് പുത്തന്‍ അതിഥി കൂടി : ആശംസകളുമായി ആരാധകര്‍

Published

on

യുവതാരനിരയില്‍ ശ്രദ്ധേയനായ നടന്‍ ടൊവിനോ തോമസിന്റെ ഗ്യാരേജിലേക്ക് പുത്തന്‍ അതിഥി കൂടി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് എര്‍ണാകുളം ഷോറൂമില്‍ നിന്ന് പുതിയ കാര്‍ സ്വന്തമാക്കിയത്.ബ്രിട്ടീഷ് വാഹനനിര്‍മാതാക്കളായ മിനിയുടെ പ്രത്യേക പതിപ്പായ സൈഡ്വാക്ക് എഡിഷനാണ് ടൊവിനോ സ്വന്തമാക്കിയത്. കുടുംബമൊത്താണ് താരം കാര്‍ വാങ്ങാന്‍ എത്തിയത്. ടെസ്റ്റ് ട്രൈവ് നടത്തുന്നതിന്റെയും കാറില്‍ ചേര്‍ന്നു നിന്നുള്ള ദൃശ്യങ്ങളും സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വന്നു കഴിഞ്ഞു.

സൈഡ്വാക്ക് എഡിഷന്റെ ഇന്ത്യയിലെത്തുന്ന 15 യൂണിറ്റിലൊന്നാണ് ടോവിനോ സ്വന്തമാക്കിത്.
ഭാര്യക്കും മക്കള്‍ക്കുമൊപ്പം കൊച്ചിയിലെ മിനി ഡീലര്‍ഷിപ്പിലെത്തിയ താരത്തെ ആരാധകര്‍ സ്വീകരിച്ച വീഡിയോകളും സോഷ്യല്‍മീഡിയയിലൂടെ വൈറലായി കഴിഞ്ഞു.മലയാള സിനിമയുടെ പ്രിയപ്പെട്ട താരങ്ങളായ കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നീ താരങ്ങളും എന്നിവരും അടുത്തിടെ മിനിയുടെ സ്പെഷ്യല്‍ എഡിഷന്‍ വാഹനങ്ങള്‍ സ്വന്തമാക്കിയിരുന്നു. കുഞ്ചാക്കോ ബോബന്‍ 60 ഇയര്‍ എഡിഷനും ജയസൂര്യ സമ്മര്‍ എഡിഷനുമാണ് നേടിയത്.

മലയാള സിനിമയുടെ പ്രിയപ്പെട്ട താരങ്ങളായ കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നീ താരങ്ങളും എന്നിവരും അടുത്തിടെ മിനിയുടെ സ്പെഷ്യല്‍ എഡിഷന്‍ വാഹനങ്ങള്‍ സ്വന്തമാക്കിയിരുന്നു. കുഞ്ചാക്കോ ബോബന്‍ 60 ഇയര്‍ എഡിഷനും ജയസൂര്യ സമ്മര്‍ എഡിഷനുമാണ് നേടിയത്. സൈഡ്വോക്ക് എഡിഷന്‍ എത്തുന്നത് ഡീപ്പ് ലഗൂണ മെറ്റാലിക്ക് എക്സ്റ്റീരിയര്‍ നിറമാണ്. 20 സെക്കന്റില്‍ തുറക്കാന്‍ സാധിക്കുന്ന സോഫ്റ്റ് ടോപ്പാണ് മറ്റൊരു പ്രത്യേകത. പുതുതായി ഡിസൈന്‍ ആരെയും ആകര്‍ഷിക്കുന്നതാണ.്17 ഇഞ്ച് ലൈറ്റ് അലോയി വീലുകളും സൈഡ് സ്‌കേര്‍ട്ട്, അലുമിനിയം സില്‍ തുടങ്ങിയവ വ്യത്യമാക്കുകയാണ്, പ്രീമിയം ഭാവത്തിലാണ് ഇന്റീരിയറിന്റെ ഡിസൈന്‍. ഇതിനുപുറമെ, പട്രോള്‍ ഫിനീഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള ഡോര്‍ പാനലുകളും ഇല്ലുമിനേറ്റഡ് കോക്ക്പിറ്റും ആഡംബര ഭാവത്തിന് മാറ്റു കൂട്ടുന്നുണ്ട്.

സൈഡ്വോക്ക് ലോഗോ നല്‍കിയിട്ടുള്ള ലെതര്‍ ഫിനീഷിങ്ങിലുള്ള സ്റ്റിറയിങ്ങ് വീലും ഇന്റീരിയറിന് കൂടുതല്‍ ഭംഗി നല്‍കുന്നു. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ട്വിന്‍ പവര്‍ ടര്‍ബോ എന്‍ജിനാണ് സൈഡ്വോക്ക് എഡിഷനുള്ളത്.192 ബിഎച്ച്പി പവറും 280 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. പുതുതായി വികസിപ്പിച്ച ഡബിള്‍ ക്ലെച്ച് ഏഴ് സ്പീഡ് സ്റ്റെപ്പ് ട്രോണിക്കാണ് ട്രാന്‍സ്മിഷന്‍. 230 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത, മാത്രമല്ല 7.1 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത നല്‍കുന്നു.

അടുത്തിടെയാണ് താരത്തിന് കുഞ്ഞ് പിറന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. ഈ ഓണക്കാലത്ത് കുടുംബ ചിത്രത്തിനൊപ്പം കുഞ്ഞു ടോവിയും ഉണ്ടായിരുന്നു. ഈ ലോക്ഡൗണ്‍ കാലത്താണ് താരത്തിന് മകന്‍ പിറന്നത്. മകനൊപ്പമുള്ള ചിത്രങ്ങളും ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു. മകന്റെ പേര് ടഹാന്‍ ടോവിനോ എന്നാണ്. ജാന്‍ എന്നാണ് വീട്ടില്‍ വിളിക്കുന്നത്. അടുത്തിടെ നടന് കള എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് താരത്തിന് പരിക്ക് പറ്റിയിരുന്നു . സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയത്താണ് അപകടം നടന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Celebrities

ലാലേട്ടന്റെയോ മമ്മൂക്കയുടെയോ ഒരു അനുഗ്രഹം മതി പിന്നെ ലൈഫ് സെറ്റാണ് : ശരണ്യ ആനന്ദ്

Published

on

By

ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശരണ്യ ആനന്ദ്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹവും തുടര്‍ന്നുള്ള വിശേഷങ്ങളും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായത്. നവംബര്‍ ആദ്യ ആഴ്ചയായിരുന്നു ശരണ്യയുടെ വിവാഹം നടന്നത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഗൂരുവായൂരില്‍ വെച്ചാണ് മനേഷ് രാജനുമായി ശരണ്യ വിവാഹിതയാവുന്നത്. വിവാഹത്തിന് ശേഷം താരം സോഷ്യല്‍മീഡിയയിലൂടെ വിശേഷങ്ങളെല്ലാം പ്രേക്ഷകരോട് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ടോക്സ് ലെറ്റ് മീ ടോക് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ താരം ചില തുറന്നു പറച്ചിലുകള്‍ നടത്തുകയാണ്.

അഭിനയ രംഗത്തേക്ക് ഇറങ്ങിയപ്പോള്‍ മമ്മൂട്ടിയുടെയും ലാലേട്ടന്റെയും അനുഗ്രഹം വാങ്ങി അഭിനയിക്കാന്‍ ഇറങ്ങിയതിനെ കുറിച്ച് ശരണ്യ പറഞ്ഞിരിക്കുന്നത്.മോഹന്‍ലാലിനൊപ്പം 1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന ചിത്രത്തില്‍ ചെറിയ മിലിറ്ററി നഴ്സിന്റെ വേഷമായിരുന്നു താരം ചെയ്തത്.ചിത്രത്തില്‍ ആ കഥാപാത്രം ചെയ്യുന്ന സമയത്ത് ലാലേട്ടന്റെ കൂടെയാണ് കോംപീനേഷന്‍ സീന്‍ എന്ന് സംവിധായകന്‍ പറഞ്ഞു. പിന്നെ താന്‍ ഒന്നും നോക്കിയില്ല, സമ്മതം പറഞ്ഞുവെന്ന് ശരണ്യ പറയുന്നു. അഭിനയരംഗത്ത് തിളങ്ങാന്‍ ലാലേട്ടന്റെയോ മമ്മൂക്കയുടെയോ ഒരു അനുഗ്രഹം മതി പിന്നെ ലൈഫ് സെറ്റാണെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍ എന്നും അതുകൊണ്ട് പിന്നെ വേറെ ഒന്നും നോക്കിയില്ല എന്നും താരം പറയുന്നു.

ആ ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് മമ്മൂക്കയുടെ കൂടെ നാന ഫോട്ടോഷൂട്ട് നടത്തിയുംതാരം ശ്രദ്ധ നേടിയിരുന്നു. പന്ത്രണ്ട് പുതുമുഖങ്ങള്‍ക്ക് ഇടയില്‍ മമ്മൂക്ക നില്‍ക്കുന്നതായിരുന്നു തീം.. അവരില്‍ ഒരാളായി ശരണ്യയും ഉണ്ടായിരുന്നു. ആദ്യമൊക്കെ മമ്മൂക്കയുടെ കൂടെ ഫോട്ടോ എടുക്കാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. അങ്ങനെ ആ ആഗ്രഹം സാധിച്ചപ്പോള്‍ ഒരുപാട് സന്തോഷമായി എന്നും താരം പറയുന്നു.
അന്ന് മമ്മൂക്കയോട് അനുഗ്രഹം വാങ്ങിയിരുന്നു എന്നും ശരണ്യ പറയുന്നു.

അടുത്തിടെയാണ് തെന്നിന്ത്യന്‍ താരം ശരണ്യ ആനന്ദ് കുടുബ വിളക്ക് പരമ്പരയില് എത്തിച്ചേര്‍ന്നത്, നേരത്തെ വേദിക എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച നടി പരമ്പരയില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നാണ് ശരണ്യ പാരമ്പരയിലേക്ക് വന്നത്. പ്രമുഖ മാധ്യമങ്ങളെല്ലാം ശരണ്യയുടെ വിവാഹ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ അതേ പിന്തുണ തന്നെയാണ് ശരണ്യയ്ക്ക് മിനി സ്‌ക്രീന്‍ പ്രേക്ഷകരും നല്‍കുന്നത്. അദ്ദേഹത്തിന്റെ പേര് ഇനി തന്റെയൊപ്പം കാണുമെന്നു ചൂണ്ടിക്കാട്ടിയാണ് ശരണ്യ വിവാഹ വാര്‍ത്ത പുറത്തു വിട്ടത്.വിവാഹവും തുടര്‍ന്നുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലും വൈറല്‍ ആയിരുന്നു.

ആകാശ ഗംഗ 2, മാമാങ്കം എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ സിനിമകള്‍.നടി എന്നതില്‍ ഉപരി ഒരു ഫാഷന്‍ ഡിസൈനറും കൊറിയോഗ്രാഫറും മോഡലുമാണ്. തമിഴിലൂടെയാണ് സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്സിലൂടെയാണ് മലയാളത്തില്‍ തുടക്കമിട്ടത്. തുടര്‍ന്ന് അച്ചായന്‍സ്, ചങ്ക്‌സ്, കപ്പു ചീനോ തുടങ്ങിയ ചിത്രങ്ങളിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്. സുജാതയുടെയും ആനന്ദ് രാഘവന്റെയും മകളായി താരം ജനിച്ചത് സൂററ്റിലായിരുന്നു.അടൂരാണ് ശരണ്യയുടെ യഥാര്‍ത്ഥ സ്വദേശം. വിവാഹ വാര്‍ത്ത പുറത്തു വന്നതു മുതല്‍ നിരവധി പേരാണ് നടിയ്ക്ക് ആശംസകളുമായി എത്തിയിട്ടുള്ളത്.

Continue Reading

Celebrities

മകന്റെ പ്രിയപ്പെട്ട ദിവസം : സായുവിന് ആശംസകളുമായി നവ്യ നായര്‍

Published

on

By

സോഷ്യല്‍മീഡിയയിലൂടെ സന്തോഷവാര്‍ത്തയുമായി നടി നവ്യ നായര്‍. മകന്‍ സായുവിന്റെ പിറന്നാള്‍ വാര്‍ത്തയാണ് താരം ഇത്തവണ പങ്കിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ മകന്‍ സായികൃഷ്ണയ്ക്കൊപ്പമുളള നവ്യയുടെ മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പിറന്നാള്‍ ദിനം പുറത്ത് വന്ന പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

മകന് ജന്മ ദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് കുടുംബത്തിനൊപ്പമുളള പുതിയ ചിത്രം നടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ആശംസകളുമായി പോസ്റ്റിന് താഴെ എത്തിയത്. അഭിനയ ജീവിതത്തില്‍ സജീവമല്ലെങ്കിലും നവ്യ സോഷ്യല്മീഡിയയില്‍ വളരെ ആക്ടീവാണ്. താരം ആരാധകര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ മറുപടിയും നല്‍കാറുണ്ട്.

വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്ത നടി ഒരുത്തി എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത് കോവിഡ് കാലത്തിന് മുന്‍പെ ആയിരുന്നു. അടുത്തിടെയാണ് താരത്തിന്റെ സഹോദരന്റെ വിവാഹം കഴിഞ്ഞത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് താരത്തിന്റെ സഹോദരന്‍ രാഹുലിന്റെ വിവാഹം ചെറിയ രീതിയില്‍ കഴിഞ്ഞത്.

വിവാഹത്തിന്റെ ചിത്രങ്ങളല്ലാം സോഷ്യല്‍ മീഡിയയില്‍ നവ്യ തന്നെ പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ അനിയനെ കുറിച്ചുള്ള രസകരമായ പോസ്റ്റ് നവ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിരുന്നു. അനിയന്റെ കല്യാണ വാര്‍ത്ത പങ്കു വെച്ചു കൊണ്ട് എഴുതിയ കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു.

വിവാഹ ദിനത്തില്‍ ഗോള്‍ഡന്‍ നിറവും കടും പച്ച നിറവും ഇട കലര്‍ന്ന വലിയ ബോര്‍ഡറുള്ള മഞ്ഞ പട്ടുസാരിയിലുള്ള നവ്യയുടെ ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. നവ്യയുടെ പിറന്നാളും ഈ അടുത്ത് തന്നെയാണ് ആഘോഷിച്ചത്. സോഷ്യല്‍മീഡിയയിലൂടെപിറന്നാള്‍ ദിനത്തില്‍ പങ്കുവച്ച പോസ്റ്റും ഏറെ ശ്രദ്ധ നേടിയിരുന്നു.മകന്‍ സായ് കൃഷ്ണയും സഹോദരനും കൂടെയാണ് നടിയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് നല്‍കിയത്.

വിവാഹത്തിനുശേഷം താരം സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കു വയ്ക്കാറുണ്ട്. താരത്തിന് സായ് കൃഷ്ണ എന്ന് ഒരു മകന്‍ ആണുള്ളത്. അഭിനയത്തോടുള്ള അതേ ഇഷ്ടം നടിയ്ക്ക് നൃത്തത്തോടുമുണ്ട്. നൃത്തവും ഒരുപോലെ കൊണ്ടുപോകുന്ന നവ്യ നിരവധി സ്റ്റേജ് ഷോകളുടെ ഭാഗമായിട്ടുണ്ട്. ഇതിനിടയില്‍ ഒരു ചാനലില്‍ അവതാരകനായി എത്തി താരം ശ്രദ്ധനേടിയിരുന്നു. പിന്നീടാണ് സിനിമയിലേക്കുള്ള തിരിച്ചു വരവ് അറിയിച്ചത്. സന്തോഷ് എന്നാണ് നവ്യയുടെ ഭര്‍ത്താവിന്റെ പേര്. അദ്ദേഹം ഒരു ബിസിനസ്സുകാരനാണ്. ഈ അടുത്ത് കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ സിനിമ അഭിനയത്തില്‍ ഭര്‍ത്താവ് നല്‍കാറുള്ള പിന്തുണ യെക്കുറിച്ച് നടി മനസ്സു തുറന്നിരുന്നു.അഭിനയ ജീവിതത്തില്‍ ഏററവും അധികം പിന്തുണ നല്‍കുന്നത് ഭര്‍ത്താവാണെന്നും പെണ്ണുകാണാന്‍ വന്ന ദിവസവും അദ്ദേഹം കല ഒരിക്കലും ഉപേക്ഷിക്കരുത് എന്നാണ് ആവശ്യപ്പെട്ടതെന്നും നവ്യ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Celebrities

എന്റെ യഥാര്‍ത്ഥ പേര് അതല്ല : തെറ്റിധാരണ തിരുത്തി ബിന്ദു പണിക്കരുടെ മകള്‍

Published

on

By

മലയാളത്തിന്റെ പ്രിയപ്പെട്ട നടി ബിന്ദു പണിക്കരുടെ മകളാണ് കല്യാണി ബി ആര്‍. സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും താരവും അമ്മയെ പോലെ ഒരു സെലിബ്രിറ്റിയാണ്. അമ്മയ്ക്കൊപ്പമുള്ള ഡബ്സ്മാഷ് വീഡിയോസിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. സോഷ്യല്‍ മീഡിയയില്‍ കല്യാണി എന്നതിനെക്കാളും അരുന്ധതി പണിക്കര്‍ എന്ന പേരിലാണ് താരപുത്രി കൂടുതലും അറിയപ്പെട്ടിരുന്നത്. താരത്തിന്റെ യഥാര്‍ഥ പേര് അരുന്ധതി എന്നാണെന്നും വീട്ടില്‍ ചെല്ല പ്പേരായി വിളിക്കുന്നതാണ് കല്യാണിയെന്നും ആദ്യം പലരും കരുതി.

ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ നടി താരം തന്നെ വെളിപ്പെടുത്തുകയാണ്. അരുന്ധതി പണിക്കര്‍ എന്ന പേര് എങ്ങനെയാണ് വന്നതെന്ന കാര്യം തനിക്ക് പോലും അറിയില്ലെന്നാണ് അഭിമുഖത്തിലൂടെ കല്യാണി വ്യക്തമാക്കിയിരിക്കുന്നത്. താരത്തെ എല്ലാവരും കല്യാണി എന്നാണ് വിളിക്കുന്നതെന്നും യഥാര്‍ത്ഥ പേര് കല്യാണി എന്നു തന്നെയാണെന്നും താരം തുറന്നു പറഞ്ഞിരിക്കുകയാണ്.

പൊതുവേ താരങ്ങളുടെ മക്കളുടെ സിനിമാ പ്രവേശനം ആളുകള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. കല്യാണിയുടെ പ്രവേശനവും ആരാധകര്‍ ഉറ്റു നേക്കികൊണ്ടിരിക്കുകയാണ്. ഇത് വരെ ഒരു സിനിമയില്‍ പോലും അഭിനയിച്ചില്ലെങ്കിലും കല്യാണി സോഷ്യല്‍ മീഡിയയിലൂടെയും ടിക്ടോക്കിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്.

അടുത്തിടെ ഇന്‍സ്റ്റഗ്രാമിലൂടെ താരത്തിന്റെ ഏറ്റവും പുതിയ ഡാന്‍സ് വീഡിയോ വൈറലായിരുന്നു. സ്റ്റൈലിഷ് ലുക്കിലാണ് താരം സുഹൃത്തുമൊത്ത് ഡാന്‍സ് ചെയ്യുന്നത്. ഇതിനുമുമ്പും നിരവധി ഡാന്‍സ് വീഡിയോ കല്യാണി സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിട്ടുണ്ട്. ഡ്രങ്ക് ഇന്‍ എ ഷാപ് എന്ന റാപ്പ് സോങ്ങിനാണ് താരം ചുവടു വച്ചത്. അമ്മ ബിന്ദു പണിക്കര്‍ അഭിനയിച്ച കോമഡി കഥാപാത്രങ്ങള്‍ എല്ലാം കല്യാണി ടിക് ടോക്കിലൂടെ വീണ്ടും അവതരിപ്പിച്ച് കല്യാണി കൈയ്യടി നേടിയിരുന്നു. കോമഡി വീഡിയോകള്‍ ചെയ്തപ്പോഴാണ് ആളുകള്‍ താരത്തെ ശ്രദ്ധിച്ചു തുടങ്ങിയതും ബിന്ദുവിന്റെ മകളാണ് കല്യാണിയെന്നും തിരിച്ചറിഞ്ഞതും. അഭിനയം ഇഷ്ടമാണെന്നും പക്ഷെ ഇപ്പോഴുണ്ടാകില്ലെന്നും കല്യാണി അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.

അടുത്തിടെ കല്യാണിയുടെ ബ്രൈഡല്‍ ലുക്കിലുള്ള ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയിരുന്നു.ഇതിന് മുന്‍പും താരം ഫോട്ടോഷൂട്ടുകള്‍ നടത്തി ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഓണക്കാലത്തെ താരത്തിന്റെ പുതിയ ലുക്കും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ടിക് ടോക്ക് നൃത്തം, അഭിനയം മാത്രമല്ല താരം ഒരു ചെറിയ ബിസിനസ് കാരി കൂടിയാണ്. ‘ലഷ് ബൈ കല്യാണി’ എന്ന പേരില്‍ ഒരു റീസെല്ലിംഗ് ക്ലോത്തിങ് ഷോപ്പിന്റെ ഉടമകൂടിയാണ് ഈ താരപുത്രി. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ചുരുങ്ങിയ സമയംകൊണ്ടാണ് ശ്രദ്ധേയമാകാറ്. താരം സായ്കുമാറിനൊപ്പമുള്ള ചിത്രവും ബിന്ദു പണിക്കരിനൊപ്പമുള്ള ചിത്രവും സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. നിരവധി ഫോട്ടോഷൂട്ടുകള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. വീഡിയോകള്‍ മിക്കതും ഡാന്‍സ് തന്നെയാണ്. നൃത്തത്തെ താരം വളരെ അധികം സ്‌നേഹിക്കുന്നുണ്ടെന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

Continue Reading

Updates

Exclusive11 hours ago

ഏറ്റവും അധികം സന്തോഷിച്ചത് ഗര്‍ഭിണിയായതിന് ശേഷമുള്ള ചടങ്ങില്‍ : ദിവ്യ ഉണ്ണി

മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് ദിവ്യ  ഉണ്ണി.ഒരുകാലത്ത് നായികയായി തിളങ്ങി നിന്ന താരം വിവാഹത്തോട് കൂടി അഭിനയ രംഗത്ത് നിന്ന് ഇടവേള എടുക്കുകയായിരുന്നു. പക്ഷെ...

Celebrities13 hours ago

ലാലേട്ടന്റെയോ മമ്മൂക്കയുടെയോ ഒരു അനുഗ്രഹം മതി പിന്നെ ലൈഫ് സെറ്റാണ് : ശരണ്യ ആനന്ദ്

ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശരണ്യ ആനന്ദ്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹവും തുടര്‍ന്നുള്ള വിശേഷങ്ങളും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായത്....

Gallery16 hours ago

ജംഗിള്‍ ബുക്ക് – മണ്ണിന്റെ മണമറിഞ്ഞ് കാന്തല്ലൂർ കാഴ്ചകളിൽ മുഴുകാൻ ഒരു കിടിലന്‍ പ്ലാസ്റ്റിക് രഹിത റിസോർട്ട്. 

മണ്ണിന്റെ മണമറിഞ്ഞ് കാന്തല്ലൂർ കാഴ്ചകളിൽ മുഴുകാൻ ഒരു പ്ലാസ്റ്റിക് രഹിത റിസോർട്ട്.  കേരളത്തിന്റെ യഥാർത്ഥ പച്ചപ്പും പ്രകൃതി ഭംഗിയും അടുത്തറിയണമെങ്കിൽ കാന്തല്ലൂരേക്ക് യാത്ര പോകണം. ഇടുക്കി ജില്ലയിൽ...

Celebrities1 day ago

മകന്റെ പ്രിയപ്പെട്ട ദിവസം : സായുവിന് ആശംസകളുമായി നവ്യ നായര്‍

സോഷ്യല്‍മീഡിയയിലൂടെ സന്തോഷവാര്‍ത്തയുമായി നടി നവ്യ നായര്‍. മകന്‍ സായുവിന്റെ പിറന്നാള്‍ വാര്‍ത്തയാണ് താരം ഇത്തവണ പങ്കിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ മകന്‍ സായികൃഷ്ണയ്ക്കൊപ്പമുളള നവ്യയുടെ മിക്ക ചിത്രങ്ങളും ആരാധകര്‍...

Celebrities1 day ago

എന്റെ യഥാര്‍ത്ഥ പേര് അതല്ല : തെറ്റിധാരണ തിരുത്തി ബിന്ദു പണിക്കരുടെ മകള്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടി ബിന്ദു പണിക്കരുടെ മകളാണ് കല്യാണി ബി ആര്‍. സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും താരവും അമ്മയെ പോലെ ഒരു സെലിബ്രിറ്റിയാണ്. അമ്മയ്ക്കൊപ്പമുള്ള ഡബ്സ്മാഷ് വീഡിയോസിലൂടെയാണ് താരം...

Celebrities1 day ago

സുന്ദരദാമ്പത്യത്തിന് 18 വര്‍ഷം; സംയുക്തയ്ക്കും ബിജു മേനോനും ആശംസകളുമായി ആരാധകര്‍

ബിജു മേനോനും സംയുക്ത വര്‍മ്മയും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ താരങ്ങളാണ്. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ മുന്‍നിര നായികയായി മാറിയ സംയുക്ത വര്‍മ്മ ബിജു മേനോനെ വിവാഹം...

Celebrities2 days ago

ഇതൊരു ‘സരിഗമപ’ പ്രണയ കഥ ; തെരേസയ്ക്ക് മിന്നുചാർത്താനൊരുങ്ങി ലിബിൻ സഖറിയ

സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയുടെ ടൈറ്റിൽ വിന്നറാണ് ലിബിൻ സ്‌കറിയ. പ്രേക്ഷകർ ഒന്നടങ്കം ആഗ്രഹിച്ചിരുന്ന വിജയമാണ് ലിബിൻ സ്വന്തമാക്കിയത്. ലോക്ക് ഡൗൺ കാലത്ത് വിജയകിരീടം ചൂടിയ...

Celebrities2 days ago

പിറന്നാളിന് വിഘ്‌നേഷ് ഒപ്പമില്ലാത്ത സങ്കടത്തിൽ നയൻസ്; കിടിലൻ സർപ്രൈസുമായി ഞെട്ടിച്ച് സഹോദരൻ

പതിനേഴ് വർഷങ്ങൾക്ക് മുൻപ് മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നയൻതാര മുപ്പത്തിയാറാം വയസിലേക്ക് ചുവടുവെച്ചു കഴിഞ്ഞു. അന്ന് കണ്ട പത്തൊൻപതുകാരിയായ തിരുവല്ല സ്വദേശിനി...

Celebrities2 days ago

നിങ്ങളുടെ അളവറ്റ സ്‌നേഹത്തിന് നന്ദി : കൂടത്തായ് ഇനി ഇല്ലെന്ന് മുക്ത

ടെലിവിഷന്‍ പ്രേക്ഷകര്‍ ത്രില്ലടിച്ച് കണ്ടുകൊണ്ടിരുന്ന പരമ്പരകളിലൊന്നായിരുന്നു ഫ്‌ളവേര്‍സില്‍ സംപ്രേക്ഷണം ചെയ്ത കൂടത്തായി. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയ്ക്ക് തുടക്കംമുതല്‍ നിരവധി ആരാധകരായിരുന്നു ഉള്ളത്. ഇപ്പോഴിതാ പരമ്പര...

Latest News2 days ago

തന്റെ ആദ്യ നായിക ഷക്കീല അന്ന് തന്റെ തലയിൽ കൈവച്ച് തന്നോട് പറഞ്ഞു ‘നിങ്ങൾ ക്ലിക്ക് ആകും’

നടനായും അവതാരകനായും നമ്മൾ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ആളാണ് കൂട്ടിക്കൽ ജയചന്ദ്രൻ. വളരെ കുറച്ച് സിനിമകൾ മാത്രമേ അദ്ദേഹം ചെയ്തിരുന്നുള്ളു എങ്കിലും അവയെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയ...

Trending