Events
മൈ ഫേവറൈറ് കളർ ഈസ് കറുപ്പും ചുമലയും, വൈറലായ ഈ കുട്ടിയുടെയും ടീച്ചറുടെയും വീഡിയോ കാണാം.

സോഷ്യൽ മീഡിയ വഴി ഒരു വീഡിയോയോ വാർത്തയോ സ്പ്രെഡ് ചെയ്യാൻ മണിക്കൂറുകൾ മതിയെന്നു നമുക്ക് ഏവർക്കുമറിയാം. അത്രക്ക് പവർഫുൾ പ്ലാറ്റഫോമാണീ ഫേസ്ബുക്കും വാട്സ്ആപ്പുമെല്ലാം. കഴിഞ്ഞ ദിവസം പോസ്റ്റ് ലേഖനത്തിൽ പറഞ്ഞ പോലെ ഒരാളെ ഒരൊറ്റ ദിവസം കൊണ്ട് പ്രസിദ്ധനാക്കാനും കുപ്രസിദ്ധനാക്കാനും കഴിവുള്ളൊരു വേദിയാണീ സോഷ്യൽ മീഡിയ. ഇന്നലെ വിറക് വെട്ടുന്നതിനിടയിൽ അസാധ്യമായി പാടി കൊണ്ടൊരാൾ സമൂഹ മാധ്യമങ്ങളിലൂടെ ജനശ്രദ്ധയാകർഷിച്ചിരുന്നു. നിരവധിയാളുകളാണാ വീഡിയോ ഷെയർ ചെയ്തിരുന്നത്.
ഇന്നിപ്പോൾ ഇംഗ്ലീഷ് പഠിപ്പിക്കൊന്നൊരു ടീച്ചറും കുട്ടിയുമാണ് സോഷ്യൽ മീഡിയ വഴി പ്രസിദ്ധരായി കൊണ്ടിരിക്കുന്നത്. വളരെ രസകരമായ ചോദ്യോത്തരങ്ങളിലൂടെ ടീച്ചറും വിദ്യാർത്ഥിയും പ്രേക്ഷകരുടെ മനം കവർന്നു കൊണ്ടിരിക്കുകയാണ്. കുട്ടിയുടെ നിഷ്കളങ്കമായ ഇംഗ്ലീഷ് കണ്ടു നിരവധിയാളുകളാണ് പിന്തുണയുമായി കമന്റ് ബോക്സിൽ വന്നത്. മൈ ഫേവറൈറ്റ് കളർ ഈസ് കറുപ്പും ചുമലയും എന്ന് കുട്ടി പറയുമ്പോളും അത് തിരുത്തി ഇംഗ്ലീഷ് ഭാഷയിൽ ആ അദ്ധ്യാപിക പറഞ്ഞു കൊടുക്കുന്നുമുണ്ട്.
രസകരമായ രീതിയിലുള്ള കുട്ടിയുടെ ഇംഗ്ലീഷ് കണ്ടു നമ്മുടെയെല്ലാം കുട്ടിക്കാലം ഓർമ്മ വരുമെന്ന കാര്യം തീർച്ചയാണ്. സെൽഫ് ഇൻട്രൊഡക്ഷൻ എന്ന വിഷയത്തിൽ കുട്ടി സ്വയം ഇംഗ്ലീഷിൽ പരിചയപ്പെടുത്തുകയായിരുന്നു. ഇഷ്ട്ടപെട്ട വസ്ത്രം എന്തെന്ന് ടീച്ചർ ചോദിക്കുന്ന വേളയിൽ മൈ ഫേവറൈറ്റ് ഡ്രസ്സ് ഈസ് ഫുൾ കൈ ഷർട്ടും ജീൻസുമെന്നുള്ള ഉത്തരമാണ് കുട്ടി നൽകിയത്. നിഷ്ക്കളങ്കത തുളുമ്പുന്ന ആഖ്യാന ശൈലിയായിരുന്നു കുട്ടിയുടേത്. ചുരുങ്ങിയ സമയം കൊണ്ട് ആയിരത്തോളം പേരാണ് വീഡിയോക്ക് ലൈക്ക് നൽകിയത്.
ഇതിനോടകം അറുപത്തിആറായിരം പേരാണ് വീഡിയോ കണ്ടത്. കുട്ടിക്ക് പിന്തുണയുമായി വന്നവരുടെ ശ്രദ്ദിക്കപ്പെട്ട ഏതാനം കമെന്റുകൾ ഇതൊക്കെയായിരുന്നു “മോനെ നീ വലിയ ഒരു ആളാകുമെടാ നിന്റെ ആ നിഷ്കളങ്കമായ മനസ്സ് അത് മതി. പിന്നെ നീ പഠിക്കുന്നത് സർക്കാർ സ്കൂൾ അല്ലെ അവിടുന്ന് വരുന്ന പിള്ളേരെ തോല്പിക്കാൻ പറ്റില്ല ജീവിതത്തിൽ എന്തേലും ഓക്കേ നേടാൻ പറ്റും, ഇതിലെ ശരിയും ശരികേടും ചിന്തിക്കാതെ കുട്ടിയുടെ സ്പിരിറ്റിനെ എൻകറേജ് ചെയ്യുന്ന അദ്ധ്യാപികയും തന്നാലാവുന്ന വിധം പറയുകയും ചെയ്യുന്ന കുട്ടിയും മനസ്സിലവശേഷിപ്പിക്കുന്നത് സന്തോഷ ഭാവമാണ്. മിടുക്കനായ കുട്ടി.” സ്കൂൾ ഏതാണെന്നു അറിയില്ല ഏതായാലും സിബിഎസ്സി സ്കൂളുകളിൽ മാത്രം ഇംഗ്ലീഷ് പഠിപ്പിച്ചാൽ പോരല്ലോ നമ്മുടെ നാട്ടിൻപുറങ്ങളിലെ സർക്കാർ വിദ്യാലയങ്ങളിലും കുട്ടികൾ ഇതര ഭാഷകൾ പഠിച്ചു വളരട്ടെ.
Celebrities
ജീവിതത്തിലെ സ്പെഷ്യൽ ദിവസത്തെ കുറിച്ച് ദേവി ചന്ദന, ആശംസകളുമായി ആരാധകർ

സീരിയല്‍ രംഗത്ത് നിന്നും സിനിമയിലേക്ക് ചുവടുറപ്പിച്ച നടിയാണ് ദേവി ചന്ദന. ആദ്യം കോമഡി സ്കിറ്റുകളിലൂടെ ആരാധകരുടെ സ്നേഹം പിടിച്ചുപറ്റി. തുടർന്ന് സീരിയലുകളിലും സിനിമകളിലും സജീവമായി. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് താരം. ഗായകനായ കിഷോർ വർമ്മയാണ് ദേവി ചന്ദനയുടെ ഭർത്താവ്. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് ദേവി ചന്ദന. സീരിയൽ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളും താരം ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തെക്കുറിച്ച് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ദേവി. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസം, തങ്ങളുടെ വിവാഹജീവിതം 16 വര്‍ഷം പൂർത്തിയാക്കി എന്നൊക്കെയാണ് തന്റെയും ഭർത്താവിന്റെയും മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് ദേവി കുറിച്ചത്.

‘ഒരുമിച്ച് 16 വർഷം പൂർത്തിയാക്കുന്നു. എന്നെ സഹിച്ച് ഒപ്പം നിന്നതിന് നന്ദി. വർഷം കഴിയുന്തോറും നമ്മുടെ ബന്ധം കൂടുതൽ ദൃഢമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഒരുമയ്ക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെ. വിവാഹ വാർഷികാശംസകൾ… കിഷോറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ദേവി ചന്ദന കുറിച്ചു. പോസ്റ്റ് ഇതിനകം വൈറൽ ആയി കഴിഞ്ഞു. നിരവധി ആരാധകർ ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.
കലാഭവന്റെ ഓഡിറ്റോറിയത്തിൽ വച്ചാണ് കിഷോറും ദേവി ചന്ദനയും ആദ്യമായി കണ്ട് മുട്ടുന്നത്. പിന്നീട് ഇവർ പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് വിവാഹിതരാവുകയും ചെയ്തു. വിവാഹത്തിന് ശേഷം വണ്ണത്തിന്റെ പേരിൽ നടിക്ക് വലിയ പരിഹാസം നേരിടേണ്ടി വന്നു. തുടർന്ന് വാശിക്ക് താരം ശരീര ഭാരം കുറയ്ക്കുകയായിരുന്നു. ഇപ്പോൾ മെലിഞ്ഞ ദേവി ചന്ദനയാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
ആനീസ് കിച്ചൻ എന്ന പരിപാടിയിൽ തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത് വൈറലായിരുന്നു. ‘ഭർത്താവുമായി ചില ഫങ്ഷനൊക്കെ പോകുമ്പോള്‍, ഒരുമിച്ച് കാണുമ്പോള്‍ ചിലര്‍ ചോദിയ്ക്കും ‘സഹോദരനായിരിക്കുമല്ലേ..’ എന്ന്. ആ ചോദ്യം ഞാന്‍ കാര്യമാക്കിയില്ല. പിന്നെയും തടി വച്ചപ്പോള്‍ അനിയനായിരിയ്ക്കുമല്ലേ എന്ന ചോദ്യം വന്നു. അതും ഞാന്‍ സഹിച്ചു. പിന്നെയും ഞാന്‍ തടി വച്ചു.. ഒരു ഘട്ടം വന്നപ്പോള്‍ ‘കൂടെ നില്ക്കുന്നതാരാ, മകനാണോ’ എന്ന് വരെ ചോദിച്ചു. അമ്മ സത്യം, ആ ചോദ്യം എനിക്ക് സഹിച്ചില്ല’ താരം പറഞ്ഞു. തുടർന്നാണ് തടി കുറക്കാൻ തീരുമാനിച്ചതെന്നും താരം പറയുന്നു.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പൗർണമിത്തിങ്കൾ സീരിയലിലാണ് ദേവി ചന്ദന ഇപ്പോൾ അഭിനയിക്കുന്നത്. വസന്ത മല്ലിക എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നെഗറ്റീവ് കഥാപാത്രമാണെങ്കിലും ദേവിയുടെ വസന്ത മല്ലിക എന്ന കഥാപാത്രത്തിന് ആരാധകർ ഏറെയാണ്. സംഭവം വില്ലത്തിയാണെങ്കിലും ചിരിക്കാനുള്ള ഒത്തിരി വകകൾ താരം നൽകുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് താരം ഇപ്പോൾ സീരിയലിൽ സജീവമായിരിക്കുന്നത്.
Celebrities
“സ്കൂളിൽ തന്റെ ജൂനിയർ ആയ പെൺകുട്ടി ആയിരുന്നു അവൾ”. നോർത്ത് ഇന്ത്യൻ കുടുംബത്തിലെ അമാലിനെ സ്വന്തമാക്കിയ കഥ പറഞ്ഞ് ദുൽക്കർ

മലയാള സിനിമയിൽ ഏറ്റവുമധികം ആരാധകരുള്ള നടന്മാരുടെ പേര് നോക്കിയാൽ മുൻപന്തിയിൽ ദുൽഖർ സൽമാൻ എന്ന പേര് കേൾക്കാം. മമ്മൂട്ടിയെന്ന നടന്റെ മകൻ എന്നതിലുപരി സ്വന്തം കഴിവും അഭിനയവും കൊണ്ട് തന്റേതായ ആരാധകരെ സൃഷ്ടിച്ച നടനാണ് ദുൽഖർ. താരത്തിന്റെ ആരാധകരിൽ കൂടുതൽ പേരും യുവാക്കളാണ്. ദുൽഖർ അമാലു ജോടിയ്ക്കും ഒത്തിരി ആരാധകരുണ്ട്. അമാലു സിനിമയിൽ ഇല്ലെങ്കിലും നടിമാരെ വെല്ലുന്ന സൗന്ദര്യമാണ് താരത്തിനുള്ളത്. അതുകൊണ്ട് തന്നെ ക്യൂട്ട് ജോഡികളാണ് ഇരുവരും.
2011 ഡിസംബര്‍ 22-നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നെെ സ്വദേശിയായ അമാൽ ആര്‍ക്കിടെക്റ്റ് ആണ്. വിവാഹ ശേഷം 2012-ലായിരുന്നു ദുല്‍ഖര്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. അമാലുവുമായി പ്രണയ വിവാഹമായിരുന്നോ എന്ന ചോദ്യത്തിന് വീട്ടുകാർ കണ്ട് ഇഷ്ടപ്പെട്ട് വിവാഹം നടന്നതാണ് എന്നാണ് ദുൽഖർ എപ്പോഴും പറഞ്ഞിരുന്നത്. എന്നാൽ സംഭവം അങ്ങനെ അല്ല എന്നാണ് നാഷണൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ചെന്നൈയിൽ സ്ഥിര താമസമാക്കിയ നോർത്ത് ഇന്ത്യൻ മുസ്ലിം കുടുംബമാണ് അമാലുവിന്റേത്. 25 വയസുള്ളപ്പോഴായിരുന്നു 20 വയസുള്ള അമാലുവുമായി ദുൽഖറിന്റെ വിവാഹം. ഇരുവരും ഒരേ സ്കൂളിൽ പഠിച്ചവരാണ്. ദുൽഖറിനേക്കാൾ 5 വർഷം ജൂനിയർ ആയിരുന്നു അമാലു.

അമേരിക്കയിൽ നിന്നും ബിരുദം നേടി ചെന്നൈയിലെത്തിയപ്പോഴാണ് അമാലുവുമായുള്ള വിവാഹം നടക്കുന്നത്. ”അമേരിക്കയിൽനിന്ന് പഠനം പൂർത്തിയാക്കി മടങ്ങി വന്നതിന് ശേഷം എനിക്ക് വിവാഹം ആലോചിക്കാൻ തുടങ്ങി. എല്ലാവരും എനിക്ക് ചേരുന്ന പെൺകുട്ടിക്കുള്ള തിരിച്ചിലിൽ ആയിരുന്നു. സ്കൂളിൽ എന്നേക്കാൾ അഞ്ചു വർഷം ജൂനിയറായിരുന്ന ഒരു പെൺകുട്ടിയുടെ കാര്യം സുഹൃത്തുക്കളും കുടുംബവും എന്നോട് സൂചിപ്പിച്ചു. എന്റെ സുഹൃത്തുക്കൾ ആ കുട്ടിയുടെയും എന്റേയും ബയോഡേറ്റകൾ തമ്മിലുള്ള പൊരുത്തം നോക്കി” ദുൽഖർ പറയുന്നു.
പിന്നീട് എവിടെ പോയാലും ആ പെണ്‍കുട്ടിയെ അവിടെ കാണും. ഒരു സിനിമ കാണാൻ പോയാൽ ആ പെൺകുട്ടി അതേ സിനിമയ്ക്ക് വന്നിരിക്കും. ‘ഞാൻ പോലും അറിയാതെ ആ പെൺകുട്ടിയോട് ഒരടുപ്പം തോന്നി. ദിവ്യമായ എന്തോ ഒരു തോന്നൽ. അന്ന് മനസ്സിലുറപ്പിച്ചു, ഇവളെ തന്നെയാണ് ഞാൻ വിവാഹം കഴിക്കേണ്ടത്’ ദുൽഖർ മനസ് തുറന്നു. അങ്ങനെ അമാലിനോട് ഇത് തുറന്ന് പറയാനുള്ള ധെെര്യമായപ്പോൾ ഒരു കാപ്പി കുടിക്കാൻ ക്ഷണിച്ചെന്നും, അങ്ങനെ കാര്യം അവതരിപ്പിച്ചെന്നും താരം പറയുന്നു. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു.
തുടർന്ന് സംഭവം വീട്ടിൽ അവതരിപ്പിക്കുകയും ഇരുകുടുംബങ്ങളും വിവാഹവുമായി മുന്നോട്ട് പോവുകയും ചെയ്തു. 2017 മേയ് അഞ്ചിന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മറിയം അമീറ സല്മാന് എന്നാണ് കുഞ്ഞിന്റേ പേര്. മുത്തച്ഛനെക്കാളും അച്ഛനെക്കാളും ഇപ്പോൾ ആരാധകർ മറിയത്തിനുണ്ട്. മകളുടെ ചിത്രം താരം വളരെ ചുരുക്കമേ ആരാധകരുമായി പങ്കുവയ്ക്കാറുള്ളു.
Events
കൃഷ്ണനും രാധയും ജീവിതത്തിലും ഒന്നിക്കുന്നു, ശുഭ വാർത്ത കേൾക്കാൻ കാത്തിരുന്ന് ആരാധകർ

ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ജോഡിയാണ് രാധാകൃഷ്ണ സീരിയലിലെ രാധയും കൃഷ്ണനും. മലയാളത്തിലും കണ്ണന്റെ രാധ എന്ന പേരിൽ സീരിയൽ സംപ്രേഷണം ചെയ്യുന്നുണ്ട്. ഏഷ്യാനെറ്റിലാണ് മൊഴിമാറ്റം ചെയ്ത് സീരിയൽ സംപ്രേഷണം ചെയ്യുന്നത്. സുമേധ് മുദ്ഗൽകർ ആണ് പരമ്പരയിൽ കൃഷ്ണനായി വേഷമിടുന്നത്. മല്ലിക സിംഗ് രാധയായും തകർത്തഭിനയിക്കുന്നു. ഒത്തിരി തവണ പോപ്പുലർ ജോഡിക്കുള്ള അവാർഡ് നേരിയവരാണ് ഇരുവരും. എന്നാൽ ഇപ്പോൾ ആരാധകർക്ക് ഒരു സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്.
മിനിസ്ക്രീനിൽ മാത്രമല്ല ജീവിതത്തിലും കണ്ണനും രാധയും ഒരുമിക്കാൻ പോവുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. സ്ക്രീനിൽ കൃഷ്ണനും രാധയുമായി തകർത്ത് പ്രണയിച്ച് ഇപ്പോൾ ഇരുവരും ജീവിതത്തിലും പ്രണയിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ ഒത്തിരി കാലങ്ങളായി വന്നിരുന്നെങ്കിലും ഇരുവരും സംഭവം നിഷേധിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ സംസാരിച്ചിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടു കൂടിയായാണ് ഇരുവരും യഥാർത്ഥ ജീവിതത്തിൽ വിവാഹിതരാകാൻ ഒരുങ്ങുകയാണ് എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായത്.

വാർത്ത പുറത്ത് വന്നതോട് കൂടി ആരാധകർ സന്തോഷത്തിലാണ്. എപ്പോഴാണ് വിവാഹം എന്നാണ് അവരുടെ ചോദ്യം. കണ്ണനേം രാധയേം ഒരുമിച്ച് കാണാനാണ് ഞങ്ങൾക്കും ഇഷ്ടം എന്നൊക്കെയാണ് ചിലർ പറയുന്നത്. എന്തായാലും ഇക്കാര്യം ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു രാധാകൃഷ്ണ പരമ്പര 600 എപ്പിസോഡുകൾ പൂർത്തിയാക്കിയത്. രണ്ടു വർഷത്തോളമായി വളരെ വിജയകരമായാണ് സീരിയൽ ഓടിക്കൊണ്ടിരിക്കുന്നത്. പരമ്പരയുടെ പ്രധാന ആകർഷണവും സുമേധും മല്ലികയും തന്നെയാണ്.
മഹർഷ്ട്രയിലെ പൂനൈ സ്വദേശിയാണ് സുമേധ്. ദിൽ ദോസ്തി ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരം മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. മികച്ച ഒരു ഡാൻസർ കൂടിയാണ് താരം. തുടർന്നാണ് രാധകൃഷ്ണ എന്ന പരമ്പരയിലേക്ക് അവസരം ലഭിക്കുന്നത്. തുർന്നാണ് താരത്തിന്റെ ജീവിതം തന്നെ മാറി മറയുന്നത്. സീരിയലിലൂടെ ഒത്തിരി ആരാധകരെ സുമേധ് നേടി. ഒത്തിരി ഫാൻ പേജുകൾ നടന്റെ പേരിൽ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇന്ത്യയിലുടനീളം താരത്തിന് ആരാധകരുണ്ട്. കേരളത്തിലും ഒത്തിരി ഫാൻസ് ഉള്ള താരമാണ് സുമേധ്.
ജമ്മു കശ്മീർ സ്വദേശിയായ മല്ലിക സിംഗിനും ആരാധകർ ഒത്തിരിയാണ്. യാദൃശ്ചികമായാണ് താരം അഭിനയ മേഖലയിലെത്തുന്നത്. മുംബൈയിലുള്ള മാതാപിതാക്കളുടെ വീട് സന്ദർശിക്കാൻ എത്തിയതായിരുന്നു താരം. അപ്പോഴാണ് രാധ കൃഷ്ണ പരമ്പരയ്ക്കുള്ള ഓഡിഷനെക്കുറിച്ച് അറിയുന്നത്. അങ്ങനെ ഒരു കൗതുകത്തിന് ഓഡിഷനിൽ പങ്കെടുത്തു. അങ്ങനെയാണ് അണിയറപ്രവർത്തകർ രാധയുടെ വേഷത്തിനായി മല്ലികയെ തിരഞ്ഞെടുക്കുകയും, പിന്നീട് താരത്തെ വേഷം ചെയ്യാനായി സമീപിക്കുന്നത്. സുമേധിന്റെയും മല്ലികയുടെയും ഓൺ സ്ക്രീൻ ജോഡി പോലെത്തന്നെ ഓഫ് സ്ക്രീനിലും ഇവർ ഒന്നിച്ച് ചേരാനാണ് ആരാധകർ ആഗ്രഹിക്കുന്നത്. ഇത് എത്രയും പെട്ടെന്ന് നടക്കും എന്ന് തന്നെയാണ് അവരുടെ പ്രതീക്ഷയും.
-
Celebrities3 months ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media5 months ago
നാട് നീളെ സുഖമല്ലേ ബോർഡുകൾ, കാര്യമറിയാതെ നാട്ടുകാർ
-
Celebrities9 months ago
മിയ ഇനി അശ്വിന് സ്വന്തം !!! വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്ത്
-
Exclusive2 months ago
മിനി സ്ക്രീൻ താരം സ്വാതി നിത്യാനന്ദക്ക് മാല ചാർത്തി യൂട്യൂബർ കാർത്തിക് സൂര്യ ; വിവാഹ നിശ്ചയം ഡ്യൂപ്ലിക്കേറ്റ് ആണെങ്കിലും ഫോട്ടോ എടുത്തപ്പോൾ നാണം വന്നു ഗയ്സ് എന്ന് കാർത്തിക്ക്
-
Kollywood1 year ago
നടി സ്നേഹ വീണ്ടും അമ്മയായി! കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് താരദമ്പതികള്‍
-
Celebrities3 months ago
ആകാശ ദൂതിലെ ആനി ഇപ്പോൾ ഇവിടുണ്ട്. സ്വന്തമായി വിമാനവും, ഏക്കറുകൾക്ക് നടുവിലെ ബംഗ്ലാവും
-
Movies1 year ago
അന്ന് നീളന്‍ മുടിക്കാരി ആരതി, ഇന്ന് മോഡേണായി, ഓർമകളിൽ മഞ്ജു, വീഡിയോ വൈറൽ!!
-
Mollywood1 year ago
മക്കള്‍ വളരുന്നതും സ്കൂളില്‍ പോവുന്നതുമൊന്നും കാണാന്‍ എനിക്ക് യോഗമുണ്ടായിട്ടില്ല! തുറന്ന് പറഞ്ഞ് മോഹൻലാൽ
You must be logged in to post a comment Login