Connect with us

Celebrities

അല്ലിയും പൃഥ്വിരാജും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങനെയായിരിക്കും : ഡാന്‍സ് വീഡിയോ പങ്കുവെച്ച് സുപ്രിയ

Published

on

സിനിമ താരമല്ലെങ്കിലും സിനിമയോട് വളരെ അടുത്ത് പരിചയമുള്ള സെലിബ്രിറ്റിയാണ് സുപ്രിയ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കു വയ്ക്കാറുള്ള ചിത്രങളെല്ലാം പ്രേക്ഷക ശ്രദ്ദ നേടാറുണ്ട്. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയിലൂടെ സുപ്രിയ പങ്കു വെച്ച പോസ്റ്റാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.ഒരു അച്ഛനും മകളും തമ്മിലുള്ള ഡാന്‍സ് വീഡിയോയാണ് സുപ്രിയ പങ്കു വച്ചത്. പൃഥ്വിയെ മെന്‍ഷന്‍ ചെയ്ത കൊണ്ട് ആണ് താരം പോസ്റ്റ് ഷെയര്‍ ചെയ്തത്. അല്ലിയും പൃഥ്വിരാജും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങനെയായിരിക്കും  എന്നാണ് പോസ്റ്റില്‍ കുറിപ്പ് ആയി നല്‍കിയത്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട കുടുംബങ്ങളില്‍ ഒന്നാണ് പൃഥ്വിയുടേത്. കഴിഞ്ഞ വര്‍ഷം പൃഥ്വിയുടെ സംവിധാനത്തില്‍ പിറന്ന ലൂസിഫറില്‍ സഹോദരന്‍ ഇന്ദ്രജിത്തും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രാധാന്യമുള്ള കഥാപാത്രം തന്നെ ആയിരുന്നു ഇന്ദ്രജിത്തിനും നല്‍കിയിരുന്നത്. താരങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലും വളരെയധികം സജീവമാണ്. പൂര്‍ണ്ണിമ വസ്ത്ര വിപണന രംഗത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ പ്രാണ എന്ന ബ്രാന്‍ഡ് ഏറെ പ്രേക്ഷകര്ക്ക് വളരെ പരിചിതമാണ്.

താരങ്ങളുടെ അമ്മ മല്ലികയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മല്ലികയെ പ്രളയത്തില്‍ നിന്നും മാറ്റി പാര്‍പ്പിച്ചതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ പ്രളയ കാലത്തും താരത്തെ വീടിനുള്ളില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. സാമൂഹിക പ്രാധാന്യ വിഷയങ്ങളിലും മല്ലിക തന്റെ അഭിപ്രായങ്ങള്‍ പ്രേക്ഷകരെ അറിയിക്കാറുണ്ട്. താരത്തിന്റെ അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദേയമാകാറുണ്ട്.

 

View this post on Instagram

 

@therealprithvi Is this going to be you and ally 15 years from now? Video by @rose.tintedlife #FatherDaughterDancing#Daada&Ally

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

Celebrities

ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ്

Published

on

By

67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ് വിജയിയായി തിരഞ്ഞെടുത്തത്. 2021-ൽ കോവിഡ് കാരണം ഫിലിംഫെയർ അവാർഡുകൾ നടന്നിരുന്നില്ല. ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തുകയാണ്. മലയാളത്തിൽ മികച്ച പിന്നണി ഗായകൻ ഷഹബാസ് അമൻ ആയപ്പോൾ തമിഴിൽ അവാർഡ് നേടിയതും ഒരു മലയാളിയാണ്. സൂരറൈ പോട്രിലെ ആഗാസം എന്ന ഗാനത്തിന് ക്രിസ്റ്റിൻ ജോസിനും ഗോവിന്ദ് വസന്തയ്ക്കുമാണ് അവാർഡ് ലഭിച്ചത്. കേരളത്തിലെ ഫേമസ് ബാൻഡ് ആയ തൈക്കൂടം ബ്രിഡ്ജിലെ വൊക്കലിസ്റ്റാണ് ക്രിസ്റ്റിൻ ജോസ്.

ഫഹദ് ഫാസിൽ അഭിനയിച്ച നോർത്ത് 24 കാതത്തിലെ ‘പൊൻതാരം വന്നേ’, എൻട്രി ചിത്രത്തിലെ ടൈറ്റിൽ സോങ്, ഹൺഡ്രഡ് ഡേയ്സ് ഓഫ് ലവ് എന്ന ചിത്രത്തിലെ ‘മഞ്ഞിലൂടെ’, സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ ‘പച്ചപ്പായൽ’ എന്ന ഗാനമൊക്കെ ആലപിച്ചത് ക്രിസ്റ്റിൻ ജോസ് ആണ്. തമിഴിൽ സൂരറൈ പോട്രൂ കൂടാതെ തെലുങ്കിൽ യെവദേ സുബ്രഹ്മണ്യം എന്ന ചിത്രത്തിലും പാടിയിട്ടുണ്ട്.

കപ്പ ടിവി സംപ്രേഷണം ചെയ്ത മ്യൂസിക്ക് മോജോ എന്ന് പരിപാടിയിലൂടെയാണ് ക്രിസ്റ്റിൻ ജോസ് ഉൾപ്പെടെ ഉള്ളവർ രംഗ പ്രവേശനം ചെയ്തത്. 2013 സെപ്റ്റംബർ 28 നാണ് ഇവർ ആദ്യമായി പൊതുവേദിയിലെത്തിയത്. മോഡൽ എഞ്ചിനീയറിംഗ് കോളേജിലെ വേദിയിൽ 45 മിനിട്ട് നീളുന്ന ഗാന പരിപാടി അവതരിപ്പിച്ച് തൈക്കൂട്ടം ബ്രിഡ്ജ് എന്ന് ബാന്റ് ശ്രദ്ധേയമായി. സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയും ഗായകനായ സിദ്ധാർത്ഥ് മേനോനും ചേർന്നാണ് തൈക്കുടം ബ്രിഡ്ജ് സ്ഥാപിച്ചത്. ക്രിസ്റ്റിൻ ജോസ് ഉൾപ്പെടെ പത്തോളം പേർ ബാൻഡിലുണ്ട്.

ഇത്തവണത്തെ ഫിലിം ഫെയർ അവാർഡിൽ മികച്ച നടൻ ആയിബിജു മേനോൻ (അയ്യപ്പനും കോശിയും), മികച്ച നടി ആയിനിമിഷ സജയൻ ( ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ) എന്നിവരെയാണ് തിരഞ്ഞെടുത്തത്. മികച്ച ചിത്രം – അയ്യപ്പനും കോശിയും ആണ്. മികച്ച സംവിധായകൻ – സെന്ന ഹെഗ്‌ഡെ (തിങ്കളാഴ്ച്ച നിശ്ചയം), മികച്ച സഹനടൻ – ജോജു ജോർജ്ജ് (നായാട്ട്), മികച്ച സഹനടി – ഗൗരി നന്ദ (അയ്യപ്പനും കോശിയും), മികച്ച സംഗീത ആൽബം – എം ജയചന്ദ്രൻ (സൂഫിയും സുജാതയും ), മികച്ച വരികൾ – റഫീഖ് അഹമ്മദ് (അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അരിയതറിയാതെ), മികച്ച പിന്നണി ഗായകൻ – ഷഹബാസ് അമൻ (വെള്ളത്തിലെ ആകാശമായവളെ), മികച്ച പിന്നണി ഗായിക – കെ.എസ്.ചിത്ര (മാലിക്കിലെ തീരമേ) എന്നിവരാണ്.

Continue Reading

Celebrities

മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും

Published

on

By

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ് റഹ്മാൻ, നിർമ്മാതാവ് ആഷിക്ക് ഉസ്മാൻ, തിരക്കഥാകൃത്ത് മുഹ്‌സിൻ പരാരി എന്നിവർ പങ്കെടുത്തു. ഓഗസ്റ്റ് 12ന് തിയേറ്ററിൽ എത്തുന്ന തല്ലുമാലയുടെ ബുക്കിംഗ് ജി.സി.സിയിൽ ആരംഭിച്ചു കഴിഞ്ഞു. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ.

കല്യാണി പ്രിയദർശൻ നായികാ വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ, ഒരു യുവാവിന്റെ കോളേജ് കാലഘട്ടം മുതൽ അവന്റെ 30 വയസ്സ് വരെ നീണ്ടുനിൽക്കുന്ന കഥ മലബാർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. തലശ്ശേരി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഇതിനു പുറമെ ദുബായി ഷെഡ്യൂളും ഉണ്ട്. ഇൻസ്റ്റാ റീലുകൾക്കും വീഡിയോകൾക്കും പ്രശസ്തരായ കുറച്ച് യുവാക്കളും ചില അറബ് അഭിനേതാക്കളും സിനിമയുടെ ഭാഗമായി ഉണ്ടാകും. അതേസമയം ചിത്രത്തെപ്പറ്റി സെൻസർ ബോർഡ് പറഞ്ഞതും വൈറലായിരുന്നു. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ ഉദ്ധരിച്ച് ഫോറം കേരളയാണ് റിപ്പോര്‍ട്ട് പങ്കുവെച്ചത്. ഗംഭീര അഭിപ്രായം പങ്കുവെച്ച സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ചിത്രത്തിലെ സംഘട്ടനത്തെയും പാട്ടുകളെയും പ്രശംസിച്ചു. പൂര്‍ണമായും പുതിയ രീതിയിലുള്ള സിനിമാ അവതരണമാണ് ചിതത്തിലേതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സിനിമ തിയറ്ററുകളില്‍ ഉറച്ച വിജയമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സിനിമയിലെ ഗാനങ്ങൾ യൂത്തിനെ ഹരം കൊള്ളിക്കുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. അടുത്തിടെ ഒരു നൃത്ത നമ്പർ സിനിമയിൽ നിന്നും പുറത്തുവന്നിരുന്നു. ടൊവിനോ, ഷൈൻ ടോം എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് നൃത്ത രംഗത്തിലുള്ളത്. വിഷ്ണു വിജയ്, മുഹ്‌സിൻ പരാരി, ഷെമ്പഗരാജ്, സന്തോഷ് ഹരിഹരൻ, ശ്രീരാജ്, സ്വാതി ദാസ്, ഓസ്റ്റിൻ ഡാൻ, ലുക്മാൻ അവറാൻ, അദ്രി ജോ, ഗോകുലൻ, ബിനു പപ്പു എന്നിവർ ചേർന്ന് പാടിയിരിക്കുന്നു. സംഗീതം – വിഷ്ണു വിജയ് കൊറിയോഗ്രാഫർ – ഷോബി പോൾരാജ്, സംഘട്ടനം – സുപ്രീം സുന്ദർ, കലാ സംവിധാനം – ഗോകുൽ ദാസ്, ശബ്ദ മിശ്രണം – വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കർ, മേക്കപ്പ് – റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം – മഷർ ഹംസ, ചീഫ്‌ അസ്സോസിയേറ്റ് – റഫീക്ക് ഇബ്രാഹിം & ശിൽപ അലക്സാണ്ടർ, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, സ്റ്റിൽസ് – ജസ്റ്റിൻ ജെയിംസ്, വാർത്താപ്രചാരണം – എ.എസ്. ദിനേശ്, പോസ്റ്റർ – ഓൾഡ്മോങ്ക്‌സ്, മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിംഗ് – പപ്പെറ്റ് മീഡിയ.

Continue Reading

Celebrities

നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ

Published

on

By

ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന് മുൻപ് സൂക്ഷിക്കുക” എന്ന മുന്നറിയിപ്പോടുകൂടിയ പോസ്റ്ററാണ്‌ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്‌. പരിമിതമായ ഇടങ്ങളിലും അടഞ്ഞ സ്ഥലങ്ങളിലുമൊക്കെ പരിഭ്രാന്തത ഉണർത്തുന്ന ഒരു മാനസികാവസ്ഥയെയാണ് ക്ലോസ്ട്രോഫോബിയ എന്ന് വിളിക്കുന്നത്. സമൂഹത്തിൽ 12.5 ശതമാനത്തോളം ആൾകാർക്ക് ചെറുതും വലുതുമായുള്ള രീതിയിൽ അനുഭവിക്കുന്ന ഒരു മാനസികാവസ്ഥ കൂടിയാണിത്. അതുകൊണ്ട് ഈ മുന്നറിയിപ്പ് മനസിലാക്കി അത് നേരിടാൻ താല്പര്യമുള്ളവർ മാത്രം സിനിമ കാണുക എന്നാണ് അണിയറപ്രവർത്തകർ പങ്കുവയ്ക്കുന്നത്.

ജൂലൈ 22ന് ചിത്രം തിയറ്ററുകളിൽ എത്തും. ‘സെഞ്ച്വറി റിലീസ്’ ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിക്കുകയായിരുന്നു. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ട്രാന്‍സിനു ശേഷം ഫഹദിന്‍റേതായി ഒരു മലയാള ചിത്രവും തിയറ്ററുകളില്‍ എത്തിയിട്ടില്ല. അതേസമയം നാല് ചിത്രങ്ങള്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയും എത്തി.

ഇതോടെ ചിത്രത്തെപ്പറ്റി കൂടുതൽ ആകാംഷയാണ് ആരാധകരിൽ നിറഞ്ഞിരിക്കുന്നത്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയുടെ ‘ഷോമാൻ’ ഫാസിലിന്‍റെ നിര്‍മാണത്തില്‍ ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രമാണ് മലയൻകുഞ്ഞ്. നവാഗതനായ സജിമോനാണ് ചിത്രത്തിൻ്റെ സംവിധായകൻ. രജിഷാ വിജയൻ ആണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അർജുൻ അശോകൻ, ജോണി ആൻ്റണി, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

30 വർഷങ്ങൾക്ക് ശേഷം സംഗീത സാമ്രാട്ട് എആർ റഹ്മാൻ മലയാള സംഗീതലോകത്ത് തിരിച്ചു വരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 1992ൽ വന്ന ‘യോദ്ധ’യാണ് ഇതിന് മുൻപ് റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയ ഒരേയൊരു മലയാള ചലച്ചിത്രം. മലയൻകുഞ്ഞ് കൂടാതെ ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ‘ആടുജീവിതം’ റഹ്മാൻ ഇതിനോടകം സംഗീതം നിർവഹിച്ച മറ്റൊരു മലയാള ചലച്ചിത്രമാണ്.

മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: പി. കെ. ശ്രീകുമാർ, സൗണ്ട് ഡിസൈന്‍: വിഷ്‍ണു ഗോവിന്ദ്-ശ്രീ ശങ്കർ, സിങ്ക് സൗണ്ട്: വൈശാഖ്. പി. വി, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്‍ണന്‍, സംഘട്ടനം: റിയാസ്-ഹബീബ്, ഡിസൈൻ: ജയറാം രാമചന്ദ്രൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹെയിൻസ്, വാർത്താ പ്രചരണം: എം. ആർ. പ്രൊഫഷണൽ.

Continue Reading

Updates

Reviews1 month ago

നടൻ ജയൻ മരിച്ചതോ കൊന്നതോ? ഞെട്ടിക്കുന്ന വിവരങ്ങളുമായി അന്വേഷണാത്മക നോവൽ രചിച്ച് അൻവർ അബ്ദുള്ള

മലയാളികളുടെ എക്കാലത്തെയും സൂപ്പർ ഹീറോയാണ് നടൻ ജയൻ. ഇന്നും അദ്ദേഹത്തെ അനുസ്മരിക്കാത്തവർ ചുരുക്കമാണ്. നിലവിൽ ജയന്റെ മരണത്തെപ്പറ്റി അന്വേഷണാത്മക നോവൽ രചിച്ചിരിക്കുകയാണ് എഴുത്തുകാരൻ അൻവർ അബ്ദുള്ള. 1980...

Celebrities4 months ago

ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ്

67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ്...

Celebrities6 months ago

മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ്...

Celebrities7 months ago

നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ

ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന്...

Uncategorized7 months ago

3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത്

‘യോദ്ധ’യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. ‘ചോലപ്പെണ്ണേ’ എന്ന്...

Uncategorized7 months ago

“ആടലോടകം ആടി നിക്കണ്‌, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത്

കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. അതി മനോഹര പ്രണയഗാനം ഇതിനകം 1 ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ആടലോടകം...

Uncategorized7 months ago

മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ്...

Celebrities9 months ago

തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!!

പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം...

Celebrities9 months ago

ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ

പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ...

Celebrities10 months ago

മലയാളം പറയാൻ മടിക്കുന്ന മലയാളികൾക്കിടയിൽ തനി മലയാളിയായി ബിഗ് ബോസിൽ കസറി അപർണ മൾബറി

ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ മലയാളികളുടെ പ്രിയങ്കരിയാണ് അപർണ മൾബറി എന്ന ഇൻവെർട്ടഡ് കോക്കനറ്റ്. ഏതൊരു മലയാളിയെക്കാളും നല്ല ശുദ്ധ മലയാളം പറയുന്ന അപർണ എല്ലാവര്ക്കും...

Trending

instagram takipçi satın al