Interviews
‘അറേഞ്ച്ഡ് മാരേജിനോട് താല്‍പര്യമില്ല, പ്രണയ വിവാഹത്തോടാണ് താല്‍പര്യം’ -മനസ് തുറന്ന് ശ്രീവിദ്യ

പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ലക്ഷ്മി നക്ഷത്ര അവതാരികയായുള്ള പരിപാടികളിൽ പ്രമുഖരായ മിനിസ്ക്രീൻ-ബിഗ്‌സ്‌ക്രീൻ താരങ്ങളാണ് പങ്കെടുക്കുന്നത്. ടമാർ പഠാറെന്ന പേരിൽ ആരംഭിച്ച പരിപാടിയുടെ രണ്ടാം സീസണാണ് ‘സ്റ്റാർ മാജിക്’. ഗെയിം ഷോകളും കളി-ചിരി തമാശകളും ഒരുക്കിയാണ് ഷോ മുന്നേറുന്നത്. കുടുംബ പ്രേക്ഷകരുടെ ടെൻഷനൊക്കെ ഒഴിവാക്കി ഫുൾ ചിരി മോഡിൽ നടത്തുന്ന പരിപാടി എന്ന നിലയ്ക്കാണ് സ്റ്റാർ മാജിക്ക് പ്രേക്ഷകരിലേക്ക് എത്തുന്നത്.
അനുമോള്‍, നോബി, നെല്‍സണ്‍, ഐശ്വര്യ, മൃദുല വിജയ്, യുവകൃഷ്ണ, ശ്രീവിദ്യ, ബിനു അടിമാലി, ശശാങ്കന്‍, അസീസ്, മാന്‍വി, ഷിയാസ് കരീം, ലക്ഷ്‌മി തുടങ്ങിയവരാണ് പരിപാടിയിലെ മറ്റ് മുഖ്യ മത്സരാർത്ഥികൾ. സ്റ്റാര്‍ മാജിക് വേദിയിലെ കുസൃതിയും കുറുമ്പുമൊക്കെയാണ് ശ്രീവിദ്യയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രീവിദ്യയെ ആളുകള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത് സ്റ്റാര്‍ മാജിക്കിലൂടെയാണ്. ഒരു പഴയ ബോംബ് കഥ, കുട്ടനാടന്‍ ബ്ലോഗ്, മാഫി ഡോണ തുടങ്ങിയവയാണ് ശ്രീവിദ്യ അഭിനയിച്ച ചിത്രങ്ങള്‍. നിരവധി ആരാധകരുള്ള ശ്രീവിദ്യ തന്റെ വിവാഹ സങ്കല്പത്തെ കുറിച്ച് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.
അറേഞ്ച്ഡ് മാരേജിനോട് തനിക്ക് താല്‍പര്യമില്ലെന്നും പ്രണയ വിവാഹത്തോടാണ് താല്‍പര്യം എന്നുമാണ് ശ്രീവിദ്യ പറയുന്നത്. ‘അറേഞ്ച്ഡ് മാരേജിനോട് എനിക്ക് അത്ര താല്‍പര്യമില്ല, പ്രണയ വിവാഹത്തോടാണ് താല്‍പര്യം. നിനക്ക് അങ്ങനെ ഒരാളെ കിട്ടുമോ എന്നാണ് വീട്ടുകാര്‍ ചോദിക്കുന്നത്. ഒരു ഭാഗത്ത് നാടന്‍ പെണ്‍ക്കുട്ടിഇമേജ് ഉണ്ടെങ്കിലും എനിക്ക് ഷോര്‍ട്സ് ഒക്കെ ഇട്ടോണ്ട് നടക്കാനാണ് ഇഷ്ടം.’ -ശ്രീവിദ്യ പറഞ്ഞു. മുന്‍പ് ഗള്‍ഫില്‍ നിന്നും ഏറ്റവുമധികം ആഗ്രഹിച്ച കാര്യം എന്താണെന്നുള്ള ചോദ്യത്തിന് ശ്രീവിദ്യ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
‘എന്റെ അച്ഛനാണ് ഗള്‍ഫില്‍ നിന്നും എത്താന്‍ ഞാനാഗ്രഹിക്കുന്ന കാര്യം. ഓര്‍മ്മ വച്ച കാലം മുതല്‍ എന്റെ അച്ഛന്‍ വിദേശത്താണ്. അമ്മ ഗര്‍ഭിണിയായിരിക്കെ പോയ അച്ഛന്‍ എനിക്ക് മൂന്നു വയസുള്ളപ്പോള്‍ ആണ് നാട്ടിലെത്തിയത്. അച്ഛന്‍ വന്നപ്പോള്‍ ഞാനും എന്റെ ഒരു കസിനും ഒരുമിച്ച് നില്‍ക്കുകയായിരുന്നു. ഇതില്‍ മകള്‍ ഏതാണ് എന്ന് തിരിച്ചറിയാന്‍ അച്ഛന് കഴിഞ്ഞില്ല. ഗള്‍ഫുകാരന്റെ മക്കള്‍ ലക്കിയാണ് എന്നാണ് എല്ലാവരുടെയും ധാരണ. അതെല്ലാം ശരിയാണ്. ഞാന്‍ ഏഴില്‍ പഠിക്കുമ്പോള്‍ നാട്ടില്‍ വന്നിട്ട് പോയ അച്ഛന്‍ പിന്നീട് വരുന്നത് ഞാന്‍ പ്ലസ് ടുവില്‍ പഠിക്കുമ്പോഴാണ്.’ -ശ്രീവിദ്യ പറഞ്ഞു.
‘പാവാട പ്രായത്തില്‍ നിന്നും ചുരിദാര്‍ ഇടുന്ന പ്രായത്തിലേക്ക് എത്തിയപ്പോഴും അച്ഛന് എന്നെ മനസിലായില്ല. ഞാന്‍ അച്ഛനെഴുതിയ കത്തുകളെല്ലാം അവിടെയുണ്ട്. കേരളത്തിലെ അറുപത് ശതമാനം പ്രവാസികളുടെ വീട്ടിലെയും അവസ്ഥ ഇതാണ്. കാണുമ്പോള്‍ വലിയ ആഡംബരമൊക്കെയാണ്. പക്ഷേ അച്ഛന്‍ ഞങ്ങളുടെ വളര്‍ച്ചയൊന്നും കണ്ടിട്ടില്ല. ഇപ്പോഴും അത് മിസ് ചെയ്യുന്നുണ്ട്.’ -ശ്രീവിദ്യ പറഞ്ഞു. കാസര്‍കോട് പെരുമ്പള സ്വദേശിയായ ശ്രീവിദ്യ കലോത്സവവേദികളിലും കേരളോത്സവ വേദികളിലും സജീവമായിരുന്നു. ഏവിയേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കി ജോലിയ്ക്ക് ശ്രമിക്കുമ്പോഴാണ് അഭിനയ ജീവിതത്തിന് തുടക്കമാവുന്നത്.
Interviews
ആരും പിന്തുണച്ചിരുന്നില്ല, അദ്ദേഹത്തിന് മറ്റൊരു ബന്ധമുണ്ടെന്ന് ഞാന്‍ അമ്മയോട് പറഞ്ഞിരുന്നതാണ്; വിവാഹ ശേഷം ഒറ്റയ്ക്കിരുന്ന് കരയുമായിരുന്നു -മനസ് തുറന്ന് അനന്യ

ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറി പിന്നീട് തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി മാറിയ നടിയാണ് അനന്യ. അടുത്ത വീട്ടിലെ കുട്ടിയെ പോലെ മലയാളികള്‍ സ്നേഹിച്ച അനന്യയുടെ യഥാര്‍ത്ഥ പേര് ആയില്യ എന്നാണ്. കൈനിറയെ സിനിമകളുമായി മലയാളത്തില്‍ തിളങ്ങി നില്‍ക്കവേയാണ് താരം അന്യ ഭാഷകളിലേക്ക് ചേക്കേറിയത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് അനന്യ. ഈ സമയം മറ്റ് ഭാഷകളില്‍ സജീവമായിരുന്ന അനന്യ ഇപ്പോള്‍ മലയാളത്തിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.
പൃഥ്വിരാജ് നായകനാകുന്ന ഭ്രമം എന്ന സിനിമയിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്. തിരിച്ചു വരാന്‍ നല്ലൊരു തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നു എന്ന് അനന്യ പറയുന്നു. വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് ഭ്രമത്തില്‍ അനന്യ അവതരിപ്പിക്കുന്നത്. അഭിനയ സാധ്യതയുള്ള വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണം എന്നാണ് തന്റെ ആഗ്രഹമെന്നും എന്നാല്‍ തന്നെ തേടിയെത്തുന്ന തിരക്കഥകള്‍ എല്ലാം ഒരേ രീതിയില്‍ ഉള്ളതാണ് എന്നുമാണ് അനന്യ പറയുന്നത്. ഏത് തര൦ കഥാപാത്രങ്ങളും തനിക്ക് വഴങ്ങും എന്ന് തെളിയിച്ച അനന്യ നൃത്ത വേദികളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിവാഹ ശേഷവും സിനിമകളില്‍ സജീവമായി അഭിനയിച്ചു വരികയാണ് അനന്യ ഇപ്പോള്‍.
ഏറെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു അനന്യയുടെ വിവാഹം. വിവാഹം കഴിഞ്ഞ ശേഷം അനന്യ നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലാകുന്നത്. വിവാഹവുമായി ബന്ധപ്പെട്ട് മാതാപിതാക്കളെ എതിരാക്കിയതില്‍ പശ്ചാത്താപമില്ലെന്നും സങ്കടം മാത്രമാണ് ഉള്ളതെന്നുമാണ് അനന്യ അഭിമുഖത്തില്‍ പറയുന്നത്. ‘ഒരിക്കലും മനസില്‍ നിന്നും ആ വേദന മാറില്ല. ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ കരച്ചില്‍ വരും. അച്ഛനെയും അമ്മയെയും ധിക്കരിച്ച് വിവാഹം ചെയ്‌തത് കൊണ്ട് തന്നെ ആരില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നില്ല. അച്ഛനെയും അമ്മയെയും കാണണം എന്ന് തോന്നുമ്പോള്‍ ഞാന്‍ വീട്ടിലേക്ക് പോകാറുണ്ട്. പക്ഷെ ഇപ്പോഴും ഞങ്ങള്‍ക്കിടെയില്‍ എന്തോ ഒരു അകലം ഉണ്ട്. ‘ -അനന്യ പറയുന്നു.
ആഞ്ജനേയന് മറ്റൊരു ബന്ധമുള്ള കാര്യം വീട്ടില്‍ അറിയാമായിരുന്നുവെന്നും അമ്മയോട് എല്ലാം പറഞ്ഞിരുന്നു വെന്നുമാണ് അനന്യ പറയുന്നത്. ‘ഒരിക്കല്‍ മുറിഞ്ഞു പോയതൊക്കെ കൂട്ടി യോജിപ്പിക്കണമെങ്കില്‍ കുറച്ച് സമയം വേണ്ടിവരും. ഭാവില്‍ എല്ലാ പ്രശനങ്ങളും പരിഹരിക്കാന്‍ പറ്റും എന്ന വിശ്വാസത്തിലാണ് ഞാന്‍. ആഞ്ജനേയന് മറ്റൊരു ബന്ധമുണ്ടെന്ന് വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഞാന്‍ അമ്മയോട് പറഞ്ഞിരുന്നതാണ്. ആ സമയത്ത് നിയമപരമായി അദ്ദേഹം ആ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. അവസാന ചില പേപ്പര്‍ വര്‍ക്കുകള്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.’ -അനന്യ കൂട്ടിച്ചേര്‍ത്തു.
‘ആദ്യമൊക്കെ അച്ഛനും അമ്മയും ഞങ്ങളെ പിന്തുണച്ചിരുന്നു. എന്നാല്‍, പിന്നീട് ആഞ്ജനേയനെ കുറിച്ച് പുരത്ത് നിന്നും ചില വിവരങ്ങള്‍ ലഭിച്ചതോടെ എതിര്‍ക്കുകയായിരുന്നു. ഒരിക്കലും എന്നെ സംബന്ധിച്ച് ദുരൂഹതകള്‍ നിറഞ്ഞ ആളായിരുന്നില്ല ആഞ്ജനേയന്‍. അദ്ദേഹം ആരാണെന്നും എന്താണെന്നും എനിക്കറിയാമായിരുന്നു. അദ്ദേഹത്തിന്റെ മുന്‍കാല ജീവിതത്തെ കുറിച്ചും മനസിലാക്കിയിട്ടാണ് ഞാന്‍ അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. ‘ -അനന്യ കൂട്ടിച്ചേര്‍ത്തു.
Interviews
അവള്‍ക്ക് കൊടുക്കാന്‍ പ്രേമലേഖനം എഴുതി തന്നത് സുഹൃത്ത്, അവന്റെ കയ്യക്ഷരം ഇഷ്ടപ്പെട്ട അവള്‍ അവനൊപ്പം പോയി -രസകരമായ അനുഭവം പറഞ്ഞ് ആസിഫ് അലി

യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി. ഋതു എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര മേഖലയിൽ ചുവടുവച്ച ആസിഫ് പിന്നീട് നായക നിരയിലേക്ക് ഉയരുകയായിരുന്നു. നടനെന്ന നിലയിൽ തന്റേതായൊരിടം മലയാളസിനിമയിൽ കണ്ടെത്തിയിട്ടുള്ള നടനാണ് ആസിഫ്. ആസിഫിനെ മാത്രമല്ല പ്രിയതമ സമയും മക്കളായ ആദമു ഹയയുമൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സമ പങ്കുവെക്കുന്ന വിശേഷങ്ങളും ശ്രദ്ധ നേടാറുണ്ട്.
നിഷാന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ക്കൊപ്പ൦ ‘ഋതു’ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര മേഖലയിൽ ചുവടുവച്ചു താരമാണ് ആസിഫ് അലി. വിജെ ജോലിക്കിടയിലായിരുന്നു അഭിനയത്തിലേക്ക് അവസരം ലഭിച്ച ആസിഫ് അതേറ്റെടുക്കുകയായിരുന്നു. തിയേറ്ററുകളില്‍ വന്‍വിജമായിരുന്നില്ലെങ്കിലും മികച്ച നിരൂപക പ്രശംസ സ്വന്തമാക്കിയ ചിത്രമാണ് ഋതു. സണ്ണി ഇമ്മട്ടിയെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ആസിഫിനെ പിന്നീട് തേടിയെത്തിയതെല്ലാം മികച്ച അവസരങ്ങളായിരുന്നു. സഹനടനായി ആരംഭിച്ച് പിന്നീട് നായക പരിവേഷമണിഞ്ഞു. അതിഥി താരമായും ആസിഫ് എത്തിയിരുന്നു.
ഒരിടയ്ക്ക് മലയാള സിനിമയിലെ ആസ്ഥാന ബിടെക്കുകാരൻ എന്ന ഇമേജിൽ വീണുപോയെങ്കിലും കക്ഷി അമ്മിണിപ്പിള്ള, ഉയരെ, കെട്ട്യോളാണ് എന്റെ മാലാഖ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച് ആസിഫ് പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. പൊതുവേദിയിലും മറ്റ് ചടങ്ങുകളിലുമെല്ലാം ആസിഫിനൊപ്പം കുടുംബവും ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ, പഠന കാലത്ത് നടന്ന രസകരമായ ഒരു സംഭവം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ആസിഫ്.സൂര്യ ടിവിയില്‍ സുരേഷ് ഗോപി അവതാരകനായി എത്തിയ അഞ്ചിനോടിഞ്ചോടിഞ്ച് എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ആസിഫ് പഴയ ഓര്‍മ്മകള്‍ പങ്കുവച്ചത്.
സ്കൂള്‍ പഠന കാലത്ത് തനിക്ക് ഇഷ്ടം തോന്നിയ ഒരുപാട് പേര്‍ ഉണ്ടായിരുന്നുവെന്നും ആരില്‍ നിന്നും തനിക്ക് പ്രണയ ലേഖനം ഒന്നും ലഭിച്ചിരുന്നില്ല എന്നുമാണ് ആസിഫ് പറയുന്നത്. സ്കൂള്‍ പഠനകാലത്ത് ഒരു ആവറേജ് വിദ്യാര്‍ത്ഥി മാത്രമായിരുന്നു താനെന്നും ഒരു ക്ലാസില്‍ പോലും താന്‍ മുന്‍ ബെഞ്ചില്‍ ഇരുന്നിട്ടില്ല എന്നും ആസിഫ് പറയുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ എപ്പോഴെങ്കിലും പ്രണയ ലേഖനം ലഭിച്ചിട്ടുണ്ടോ എന്ന് സുരേഷ് ഗോപി ചോദിക്കുമ്പോള്‍ കിട്ടിയിട്ടില്ല കൊടുത്തിട്ടുണ്ട് എന്നായിരുന്നു അസിഫിന്റെ മറുപടി. ‘ഞാന്‍ ബോര്‍ഡിംഗില്‍ ആണ് പഠിച്ചത്. സ്കൂള്‍ കാലം മുഴുവന്‍ ബോര്‍ഡിംഗില്‍ ആയിരുന്നു. അങ്ങനെയിരിക്കെ ഒരു പെണ്‍ക്കുട്ടിയോട് ഇഷ്ടം തോന്നി.’ -ആസിഫ് പറയുന്നു.
‘നല്ല കയ്യക്ഷരമുള്ള ഒരു സുഹൃത്തിനെ കൊണ്ട് അവന്റെ ഭാവനയില്‍ ഒരു പ്രണയ ലേഖനം എഴുതിപ്പിച്ച് ഞാന്‍ ആ പെണ്‍ക്കുട്ടിയ്ക്ക് കൊടുത്തു’ -ആസിഫ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ആ പെണ്ണ് അവന്റെ കൂടെ പോയോ എന്ന് സുരേഷ് ഗോപി ചോദിക്കുമ്പോള്‍ സ്വാഭാവികം, അവള്‍ക്ക് ആ കയ്യക്ഷരമാണ് ഇഷ്ടപ്പെട്ടത് എന്നായിരുന്നു ആസിഫിന്റെ മറുപടി. ‘ഏത് എക്സാമിന് ഇരുന്നാലും അടുത്തിരിക്കുന്ന പെണ്‍ക്കുട്ടികള്‍ എന്നെ ചതിച്ചിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റിയില്‍ ഒരു ഓഡിറ്റോറിയം തന്നെ എന്റെ പേരില്‍ ഉണ്ട്. ഞാന്‍ സപ്പ്ളി എഴുതാന്‍ കൊടുത്ത കാശിനാണ് ആ ഓഡിറ്റോറിയം ഉണ്ടാക്കിയത്.’ -ആസിഫ് തമാശയായി പറഞ്ഞു.
Interviews
‘അന്ന് അവന്‍ പോകുന്നത് മഞ്ജു നിറകണ്ണുകളോടെ നോക്കി നില്‍ക്കുമായിരുന്നു’ -വെളിപ്പെടുത്തലുമായി ഗിരിജാ വാര്യര്‍

ശ്രദ്ധേയമായ ചിത്രങ്ങൾ കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും രണ്ടാം വരവിൽ തരംഗം സൃഷ്ടിച്ച നായികയാണ് മഞ്ജു വാര്യർ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‌ത ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ രണ്ടാം വരവ്. പിന്നീട് സൂപ്പർ താരങ്ങളുടെയും യുവ താരങ്ങളുടെയും ഒപ്പം മഞ്ജു ചിത്രങ്ങൾ ചെയ്‌തു. നായികാ കഥാപാത്രങ്ങൾക്ക് പുറമെ കേന്ദ്ര കഥാപാത്രങ്ങളെയും താരം രണ്ടാം വരവിൽ അവതരിപ്പിച്ചിട്ടുണ്ട്. നിഷ്കളങ്കമായ ചിരിയും കുലീനമായ പെരുമാറ്റവും മഞ്ജുവിനെ മലയാളികൾക്കിടെ കൂടുതൽ പ്രിയങ്കരിയാക്കി.
മഞ്ജുവിനെ പോലെ തന്നെ മഞ്ജുവിന്റെ കുടുബാംഗങ്ങളും മലയാളികള്‍ക്ക് സുപരിചിതരാണ്. മകളെ കുറിച്ചുള്ള ഗിരിജ വാര്യറുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാണാന്‍ പോകുമ്പോള്‍ കൊണ്ടുപോകുന്ന വിഭവങ്ങളില്‍ മഞ്ജുവിനേറെ ഇഷ്ടം പുളിയുറുമ്പിന്റെ നിറത്തിലുള്ള വറുത്തുപൊടിച്ച ചമ്മന്തിപൊടിയാണ് എന്നാണ് അമ്മ പറയുന്നത്. ഗൃഹലക്ഷ്മിയ്ക്ക് വേണ്ടി എഴുതിയ പ്രത്യേക കുറിപ്പിലാണ് ഗിരിജ മകളെ കുറിച്ച് പറഞ്ഞിരിക്കുന്നത്. മധുവിന്റെ സുഹൃത്തുക്കള്‍ക്കും ആ ചമ്മന്തിപൊടിയാണ് ഇഷ്ടമെന്നും ഇപ്പോള്‍ വീട്ടിലെത്തിയാലും അവര്‍ ചോദിക്കുന്നത് അതാണെന്നും ഗിരിജ പറയുന്നു.
ഒഴിവ് ദിവസങ്ങളില്‍ വീട്ടിലെത്തുന്ന മഞ്ജുവും മധുവും ചമ്മന്തി പൊടിയ്ക്കും ഉള്ളി ചമ്മന്തിയ്ക്കും വേണ്ടി പരതാറുണ്ട് എന്നാണ് ഗിരിജ പറയുന്നത്. അടുത്തിടെ സൈനിക സ്കൂളിലെ പൂര്‍വ സംഗമത്തില്‍ പങ്കെടുക്കാന്‍ പോയതിനെ കുറിച്ചും ഗിരിജ കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. മൂത്ത മകന്‍ മധു പഠിച്ച ബാച്ചിന്റെ വകയായിരുന്നു സംഗമം. ‘പണ്ട് ചേട്ടനെ (മധു) സൈനിക സ്കൂളില്‍ പറഞ്ഞു വിടുമ്പോള്‍ അനിയത്തി (മഞ്ജു) നിറകണ്ണുകളോടെ നോക്കി നില്‍ക്കുമായിരുന്നു. ആ അനിയതിയയിരുന്നു ചടങ്ങില്‍ മുഖ്യ അതിഥി. ഒപ്പം ഞാനും ഉണ്ടായിരുന്നു.’ -ഗിരിജ കുറിച്ചു. അമ്മയെ കുറിച്ച് നൂറു നാവോടെ സംസാരിക്കുന്ന മഞ്ജുവിനെ പല വേദികളിലും പ്രേക്ഷകര്‍ കണ്ടിട്ടുള്ളതാണ്.
അച്ഛന്റെ മരണ ശേഷം ഷൂട്ടിങ്ങിനൊക്കെ പോകേണ്ടി വരുമ്പോള്‍ അമ്മ ഒറ്റയ്ക്കാണല്ലോ എന്ന ചിന്ത തന്നെ സങ്കടപ്പെടുത്താന്‍ തുടങ്ങിയിരുന്നു എന്ന് മുന്‍പ് മഞ്ജു പറഞ്ഞിട്ടുണ്ട്. ‘എന്നെ വിഷമിപ്പിക്കാതിരിക്കാനായിരിക്കാം അമ്മ ഇഷ്ടമുളള കാര്യങ്ങള്‍ കണ്ടെത്തി അതില്‍ മുഴുകിയത്. പിന്നീട് സന്തോഷത്തോടെയും കരുത്തോടെയുമാണ് അമ്മ മുന്നോട്ട് പോയത്. അമ്മ വീണ്ടും എഴുതിത്തുടങ്ങിയത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. അമ്മയുടെ മറ്റ് ആഗ്രഹങ്ങളും നടക്കുന്നുണ്ട്. കഥകളി പഠിക്കുന്നുണ്ട്. അതിൽ നിന്നും എനിക്ക് വലിയ പ്രചോദനം കിട്ടുന്നുണ്ട്. അമ്മയാണ് എന്റെ ലേഡി സൂപ്പർ സ്റ്റാർ’ -മഞ്ജു പറഞ്ഞിരുന്നു.
അതേസമയം, തന്റെ അഭിനയ മികവിലൂടെ മലയാളികളുടെ കൈയ്യടി നേടിയെടുത്ത മഞ്ജു നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. ബിജു മേനോന്‍, മഞ്ജു വാര്യര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കണ്ണെഴുതി പൊട്ടും തൊട്ട്, പത്രം എന്നീ സിനിമകളിലാണ് ഇരുവരും ഒടുവിലായി ഒരുമിച്ചഭിനയിച്ചത്.
-
Trending Social Media2 years ago
പാവമാണ് അവൻ, അവന്റെ ജീവിതമാണ് ഇല്ലാതാക്കുന്നത്; നിറകണ്ണുകളോടെ മണിക്കുട്ടന്റെ അമ്മ
-
Celebrities2 years ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media2 years ago
വന്ദനത്തിന് ശേഷം ഗാഥയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
-
Trending Social Media2 years ago
നവീനും ജാനകിക്കും മുന്നില്‍ സ്റ്റാർ മാജിക് താരങ്ങളുടെ ‘റാസ്പുടിൻ’ വേർഷൻ
-
Exclusive2 years ago
ഞാൻ വില്ലത്തിയല്ല, അമ്പിളിയ്ക്ക് ഏതോ ബെറ്റർ ചോയ്സുണ്ട്; ആദിത്യൻ-അമ്പിളി വിഷയത്തിൽ ഗ്രീഷ്മ
-
Trending Social Media2 years ago
ഞാൻ വിവാഹമോചിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്; ഋതുവുമായി നാല് വർഷമായി പ്രണയത്തിലാണെന്ന് ജിയാ ഇറാനി
-
Trending Social Media2 years ago
അന്നേ ഞാൻ പറഞ്ഞതാണ് ആ ബന്ധം അധികനാൾ നിലനിൽക്കില്ലെന്ന്; ആദിത്യനെതിരെ ജയന്റെ മകൻ മുരളി ജയൻ
-
Trending Social Media2 years ago
മമ്മൂട്ടിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറ്റിയ ആ വിവാഹ മോചന കേസ്; മനസ്സ് തുറന്ന് താരം