Connect with us

Serial News

സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകുമ്പോള്‍ ആളുകള്‍ പിടിച്ചു നിര്‍ത്തും, പിന്നെ ചോദിക്കുന്നത് ഇങ്ങനെ; കുടുംബവിളക്കില്‍ അഭിനയിച്ച ശേഷ൦ സംഭവിച്ചതിനെ കുറിച്ച് ശ്രീജിത്ത് വിജയ്‌

Published

on

ടികെ രാജീവ്‌ സംവിധാനം ചെയ്ത ‘രതിനിര്‍വേദം’ എന്ന സിനിമയിലെ പപ്പു എന്നാ ഒരു കഥാപാത്രം മാത്രം മതി ശ്രീജിത്ത്‌ വിജയ്‌ എന്ന നടനെ മലയാളികള്‍ ഓര്‍ത്തെടുക്കാന്‍. ഹേമന്ദ് നായകനായ ‘ലിവിംഗ് ടുഗദര്‍’ ആണ് ആദ്യ ചിത്രമെങ്കിലും രതിനിര്‍വേദത്തിലെ പ്രകടനമാണ് ഏറെ ശ്രദ്ധ നേടിയത്. മലയാളത്തിന് പുറമേ നിരവധി തമിഴ് സിനിമകളുടെയും ഭാഗമായിട്ടുള്ള ശ്രീജിത്ത്‌ മലയാള മിനിസ്ക്രീനിലും ശ്രദ്ധേയ സാന്നിധ്യമാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘കുടുംബ വിളക്ക്’ എന്ന സീരിയലില്‍ ശ്രദ്ധേയ കഥാപാത്രത്തെയാണ് ശ്രീജിത്ത്‌ അവതരിപ്പിച്ചിരുന്നത്. അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനിടെ സീരിയലില്‍ നിന്നും ശ്രീജിത്ത്‌ പിന്മാറുകയായിരുന്നു.

നിലവില്‍ ആനന്ദ് നാരായണ്‍ എന്ന നടനാണ് സീരിയലില്‍ അനിരുദ്ധ് എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, സീരിയലുകളും സിനിമയും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ശ്രീജിത്ത്‌. ‘സീരിയലും സിനിമയും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. സിനിമയില്‍ കുരധികം സമയം കിട്ടും, സ്ക്രിപ്റ്റ് വായിക്കാനും പഠിക്കാനും. സീരിയലില്‍ അങ്ങനെയല്ല. എല്ലാ ദിവസവും പോകണം. കുറച്ച് എപ്പിസോഡുകള്‍ കഴിയും[ഓള്‍ ബോറടിക്കാന്‍ തുടങ്ങും. പിന്നെ സ്ക്രിപ്റ്റ് ഒന്നും കാണില്ല. മാക്സിമം എപ്പിസോഡ് എടുക്കുക മാത്രമായിരിക്കും ലക്ഷ്യം.’ -ശ്രീജിത്ത്‌ പറയുന്നു.

 

‘സീരിയലും സിനിമയും നമ്മള്‍ക്ക് താരതമ്യം ചെയ്യാന്‍ പറ്റില്ല. വീട്ടിലിരിക്കുന്ന പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് സീരിയല്‍. അവരുടെ സന്തോഷമാണ് അത്. കുറച്ച് ഡ്രാമയുണ്ടെങ്കിലേ അത് വര്‍ക്കാകൂ. സീരിയലിനു കിട്ടുന്ന സ്വീകാര്യത കൂടുതലായിരിക്കും, പ്രത്യേകിച്ചും അമ്മമാരില്‍ നിന്ന്. അവര്‍ക്ക് നമ്മള്‍ മകനായിരിക്കും. വില്ലന്‍ വേഷമാണെങ്കില്‍ പിന്നെ പറയണ്ട. നെഗറ്റീവ് ഷെയ്ഡ് വീഴാം.’-ശ്രീജിത്ത്‌ പറഞ്ഞു. കൂടാതെ, കുടുംബവിളക്കിലെ അനിരുദ്ധ് എന്ന കഥാപാത്രം മലയാളി അമ്മമാര്‍ക്കിടെയില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നും ശ്രീജിത്ത്‌ പറയുന്നു. പുറത്തെവിടെയെങ്കിലും വച്ച് കാണുമ്പോള്‍ ചേച്ചിമാരും അമ്മമാരും വഴക്ക് പറയാറുണ്ടെന്നും ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തില്‍ ശ്രീജിത്ത്‌ പറഞ്ഞു.

‘കുടുംബവിളക്ക് സീരിയലില്‍ നെഗറ്റീവ് കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചിരുന്നത്. ആ സമയത്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒക്കെ പോകുമ്പോള്‍ പിടിച്ചു നിര്‍ത്തി ആളുകള്‍ ഇങ്ങനെയാണോ അമ്മയോട് പെരുമാറുന്നത്? എന്നൊക്കെ ചോദിക്കും. എനിക്കത്തരം അനുഭവങ്ങള്‍ ആദ്യമാണ്. ഞാന്‍ ദേഷ്യക്കാരനായ ഒരു മകനാണ് എന്നാണ് അവരുടെ വിചാര൦. ഞാന്‍ ഭയങ്കര പാവമാണ്, എന്റെ വീട്ടിലും ഒരു അമ്മയുണ്ട്‌. അമ്മയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. സീരിയലില്‍ കഥാപാത്രം അങ്ങനെയാണ് എന്ന് പറഞ്ഞു ഞാന്‍ അവരെ സമാധാനിപ്പിച്ച് വിടും.’ -ശ്രീജിത്ത്‌ വ്യക്തമാക്കി.

വീട്ടില്‍ വില്ലത്തരം ഉണ്ടോയെന്ന ചോദ്യത്തിന് കുറച്ചൊക്കെ വില്ലത്തരം ഉണ്ടെന്നായിരുന്നു ഭാര്യ അര്‍ച്ചനയുടെ മറുപടി. അനാവശ്യമായി ദേഷ്യപ്പെടാറുണ്ട്, പക്ഷെ ഭയങ്കര കെയറിംഗ് ആണ്. ഭര്‍ത്താവ് സെലിബ്രിറ്റിയായത് എല്ലാവര്‍ക്കും കൗതുകമാണ്. എല്ലാവര്ക്കും ശ്രീജിത്തിനോട് ആ ഇഷ്ടം ഉണ്ട്.’ -അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. പ്രശസ്ത ചലച്ചിത്ര നടി മീര വാസുദേവ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന
കാരണം കൊണ്ട് തന്നെ ഏറെ ശ്രദ്ധ നേടിയ സീരിയൽ ആണ്
കുടുംബവിളക്ക്. റേറ്റിങ്ങിൽ എന്നും മുൻ പന്തിയിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്.
സുമിത്രയുടെ വില എന്തെന്ന് മനസിലാക്കാതെ സഹപ്രവര്‍ത്തകയായ വേദികയെ പ്രണയിക്കുന്ന വ്യക്തിയാണ് ഭര്‍ത്താവ് സിദ്ധാര്‍ത്ഥ്‌. അനിരുദ്ധ്, പ്രതീഷ്, ശീതള്‍ എന്നീ മൂന്ന് മക്കളുടെ അമ്മയാണ് സുമിത്ര.

Serial News

എന്നെ അടിമുടി നോക്കിയ ശേഷം വിജയ്‌ അകത്തേക്ക് പോയി, എന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി നടന്‍ ഷിജു

Published

on

By

സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘നീയും ഞാനും’ എന്ന പരമ്പരയിലൂടെ വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിരിക്കുകയാണ് ഷിജു എആര്‍. സീരിയലിലെ രവിചന്ദ്ര വര്‍മ്മന്‍ എന്ന കഥാപാത്രം ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘സ്വന്തം’ എന്നാ പരമ്പരയിലൂടെയാണ് താരം ആദ്യമായി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്.പിന്നീട് നായക വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും തിളങ്ങി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് നീയും ഞാനും സംപ്രേക്ഷണം ആരംഭിച്ചത്.

വര്‍ഷങ്ങളായി മലയാള സീരിയല്‍-സിനിമ രംഗത്ത് സജീവമായുള്ള ഷിജു സഹനടനായാണ് കൂടുതല്‍ വേഷങ്ങള്‍ കൈക്കാര്യം ചെയ്തിട്ടുള്ളത്. മലയാളത്തിനു പുറമേ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഷിജു അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ദളപതി വിജയെ കുറിച്ചുള്ള ഒരു അനുഭവം പങ്കുവച്ച് രംഗത്തെത്തി യിരിക്കുകയാണ് ഷിജു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം അനുഭവം പങ്കുവച്ചത്. താന്‍ വിജയുടെ കൂടെ ഒരു പടം ചെയ്യേണ്ടതായിരുന്നു എന്നും അത് മിസായി പോയി എന്നുമാണ് താരം പറയുന്നത്.

‘മിസായി എന്ന് പറയുന്നത് ശരിയല്ല. നെഗറ്റീവ് കഥാപാത്രമായിരുന്നു ചിത്രത്തില്‍ വിജയുടെത്. ശെല്‍വയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. നല്ല കുറെ പാട്ടുകള്‍ ഉള്ള ഒരു സിനിമയായിരുന്നു. വിജയ്‌ ഉയര്‍ന്നു വരുന്ന സമയമാണ്. കാതലുക്ക് മരിയാദ ഹിറ്റായി നില്‍ക്കുന്ന സമയം. വിജയ്‌ എന്നെ കാണണം എന്ന് പറഞ്ഞു. ഞാന്‍ അവരുടെ ഓഫീസില്‍ പോയി. എന്നെ കണ്ടപ്പോള്‍ വിജയ്‌ മൊത്തത്തില്‍ ഒന്ന് നോക്കി. എന്നിട്ട് അകത്തേക്ക് പോയി. പുള്ളിക്ക് എന്റെ കൂടെ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. അത് പുള്ളിയുടെ ഒരു ബിസിനസായാണ് എനിക്ക് തോനിയത്.’-ഷിജു പറയുന്നു.

‘പുള്ളി അത്രയും ശ്രദ്ധിച്ചാണ് അഭിനയിക്കുന്നത്. ആ ഫിഗറിനൊപ്പം ഞാന്‍ ചെയ്താല്‍ ഞാന്‍ മൊത്തത്തില്‍ നെഗറ്റീവായി പോകും അപ്പൊ നമ്മള്‍ വിചാരിക്കും പോലെ കഥ പോകണം എന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. അത് പുള്ളിയുടെ ഒരു ശ്രദ്ധയാണ്. അങ്ങനെയൊക്കെ ശ്രദ്ധിച്ച് സിനിമകള്‍ ചെയ്‌തത്‌ കൊണ്ടാണ് പുള്ളി ഇപ്പോഴും സൂപ്പര്‍ സ്റ്റാറായി നില്‍ക്കുന്നത്.’ -ഷിജു കൂട്ടിച്ചേര്‍ത്തു. ആക്ഷനും കട്ടിനും ഇടയിലുള്ള സമയമാണ് തന്റെ ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള സമയമെന്നും അദ്ദേഹം പറഞ്ഞു. ടെന്‍ഷന്‍ എല്ലാം മറക്കുന്നത് അപ്പോഴാണെന്നും ഷിജു പറയുന്നു.

‘അഭിനയത്തില്‍ ഏറെ സ്വാധീനിച്ചിട്ടുള്ള വ്യക്തികളാണ് ലാലേട്ടനും മമ്മൂക്കയും. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നന്നായി മലയാളം റെന്‍ഡര്‍ ചെയ്യുന്ന നടന്‍ മോഹന്‍ലാലാണ്. ഇമോഷണല്‍ രംഗങ്ങളും ദേഷ്യപ്പെടുന്ന രംഗങ്ങളും മമ്മൂക്ക ചെയ്യുമ്പോഴാണ് നല്ലത്. അതെല്ലാം എന്റെ ജീവിതത്തില്‍ പ്രചോദനമാണ്. 29 വര്‍ഷമായിട്ട് മലയാളം ഇന്‍ഡസ്ട്രിയിലുണ്ട്. നമ്മള് കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുക. ഞാന്‍ സീരിയല്‍ ചെയ്യുമ്പോള്‍ സിനിമ കിട്ടിയില്ല എന്ന് പറഞ്ഞ് വിഷമിക്കാറില്ല. ചെയ്യുന്ന കാര്യങ്ങള്‍ ആസ്വദിക്കുന്നതാണ് എന്റെ രീതി.’ -ഷിജു കൂട്ടിച്ചേര്‍ത്തു

Continue Reading

Serial News

ആഗ്രഹിച്ചത് ഡോക്ടറാകാന്‍, പക്ഷെ നടിയായി; അപ്രതീക്ഷിതമായി ഭര്‍ത്താവിന്റെ വിയോഗം, മകളാണ് ഇപ്പോള്‍ സപ്പോര്‍ട്ട് – ഇന്ദുലേഖയുടെ ജീവിതം

Published

on

By

2021 ൽ സംപ്രേക്ഷണം ആരംഭിച്ച് പ്രേക്ഷക പ്രീതി നേടിയ സീരിയലാണ് ‘കൂടെവിടെ’. മലയാളികളുടെ പ്രിയ താരം കൃഷ്‌ണകുമാർ മിനിസ്ക്രീനിലേക്ക് തിരിച്ചു വരവ് നടത്തിയ സീരിയൽ കൂടിയാണ് കൂടെവിടെ. ഏഷ്യാനെറ്റ് ചാനലിലാണ് കൂടെവിടെ സംപ്രേക്ഷണം ചെയ്യുന്നത്. പഠിക്കാൻ അതിയായ ആഗ്രഹമുള്ള സൂര്യ എന്ന പെൺകുട്ടിയുടെയും അവൾക്ക് ചുറ്റുമുള്ള കുറെ ആളുകളുടെയും കഥ പറയുന്ന സീരിയലാണ് കൂടെവിടെ. പഠിക്കാനായി സൂര്യ നടത്തുന്ന പ്രയത്നങ്ങളും, അതിനായി നടത്തുന്ന പോരാട്ടങ്ങളും സീരിയലിൽ വിശദീകരിക്കുന്നു.

കുടുംബ ബന്ധങ്ങളുടെ തീഷ്‌ണതയും സീരിയലിന്റെ പ്രമേയത്തിൽ ഉൾപ്പെട്ടിരിക്കുന്നു. പരമ്പരയിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നാണ് ലക്ഷ്മി. മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ ഇന്ദുലേഖയാണ് പരമ്പരയില്‍ ലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദൂരദര്‍ശന്‍ കാലം മുതല്‍ തന്നെ മലയാളികള്‍ക്ക് സുപരിചിതയായ ഇന്ദുലേഖ ഇതുവരെ ഏകദേശം 75ഓളം സീരിയലുകളിലാണ്‌ അഭിനയിച്ചിട്ടുള്ളത്. 25 വര്‍ഷമായി അഭിനയ മേഖലയില്‍ സജീവയായ ഇന്ദുലേഖ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

മൂന്നര വയസ് മുതല്‍ നൃത്തം അഭ്യസിച്ചിരുന്ന ഇന്ദുലേഖ വളരെ യാദൃശ്ചികമായാണ് സീരിയലിലേക്ക് എത്തുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘ഹീറോസ്’ എന്ന സീരിയലിലാണ് ആദ്യമായി താരം അഭിനയിക്കുന്നത്. തുടര്‍ന്ന് നിരവധി മെഗാ സീരിയലുകളുടെയും ടെലിഫിലിമുകളിലും അഭിനയിച്ച ഇന്ദുലേഖ 15 സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ചെറുപ്പത്തില്‍ ഡോക്ടര്‍ ആകണമെന്നായിരുന്നു ഇന്ദുലേഖയുടെ ആഗ്രഹം. എന്നാല്‍, അത് സാധിച്ചില്ല. MBA ബിരുദധാരിയായ ഇന്ദുലേഖ ബാങ്കുകളിലും ജോലി ചെയ്തിട്ടുണ്ട്.

ഏറെ പ്രതിസന്ധികള്‍ തരാം ചെയ്ത് മുന്നേറുന്ന ഒരു വീട്ടമ്മ കൂടിയാണ് ഇന്ദുലേഖ. ശങ്കരന്‍ പോറ്റിയാണ് താരത്തിന്റെ ഭര്‍ത്താവ്. വാഹനാപകടത്തില്‍ പരിക്കേറ്റ് രണ്ടു വര്‍ഷത്തോളം കിടപ്പിലായിരുന്ന അദ്ദേഹം ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്‌ മരണപ്പെട്ടത്. പുറത്ത് നിന്ന് നോക്കുമ്പോള്‍ നമ്മള്‍ ഗ്ലാമര്‍ ലോകത്താണ്. സന്തോഷം മാത്രമുള്ളവരാണ് നമ്മളെന്നാണ് ആളുകളുടെ ധാരണ. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവിനെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യുമ്പോള്‍ ഞാന്‍ ദേവി മഹാത്മ്യം സീരിയലിൽ ദേവിയായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ആ സമയം അധികം ബ്രെക്കെടുത്ത് മാറി നില്ക്കാന്‍ സാധിക്കുമായിരുന്നില്ല. ഞാന്‍ പോയില്ലെങ്കില്‍ ടെലികാസ്റ്റ് മുടങ്ങുമെന്ന അവസ്ഥയായിരുന്നു.

അങ്ങനെ വന്നപ്പോള്‍ അദ്ദേഹത്തെ നോക്കാന്‍ ഒരു നഴ്സിനെ ഏല്‍പ്പിച്ച് ഞാന്‍ ഷൂട്ടിന് പോയി.അന്ന് ഇതെല്ലം നേരിട്ടറിയാവുന്ന ചിലര്‍ ഭര്‍ത്താവ് വയ്യാതെ കിട്ടക്കുമ്പോള്‍ മേക്കപ്പിട്ട് അഭിനയിക്കാന്‍ പോയിരിക്കുന്നു എന്ന് പറഞ്ഞ് കുറ്റപ്പെടുത്തി. ജീവിതത്തില്‍ തളര്‍ന്നു പോയ ഒരു സമയമായിരുന്നു അത്. ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീ എങ്ങനെ ജീവിക്കണം എന്തൊക്കെ ചെയ്യണം എന്ന് തീരുമാനിക്കുന്ന ഒരു സമൂഹമാണ്‌ ഇത്. ചെയ്യുന്ന കാര്യങ്ങള്‍ വീട്ടുകാരെ മാത്രം ബോധിപ്പിച്ചാല്‍ മതിയെന്ന് വിശ്വസിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നത്. മകളാണ് ഏറ്റവും വലിയ സപ്പോര്‍ട്ട്. അഭിനയത്തിലും വസ്ത്രത്തിലുമെല്ലാം അവള്‍ അഭിപ്രായം പറയും. അവളാണ് എന്റെ ഏറ്റവും വലിയ ശക്തി.

Continue Reading

Serial News

വിവാഹ ശേഷമുള്ള മറ്റൊരു സന്തോഷം, പുതിയ ജീവിതം പുതിയ വീട്ടിൽ; പുതിയ വീടിന്റെ പാല് കാച്ചൽ ചടങ്ങ് പങ്കുവച്ച് മൃദുല, ഏറ്റെടുത്ത് ആരാധകരും

Published

on

By

സീരിയല്‍ നടിയും നര്‍ത്തകിയുമായ മൃദുല വിജയുടെയും നടന്‍ യുവ കൃഷ്ണയുടെയും വിവാഹ വാര്‍ത്തയും വിവാഹ ചിത്രങ്ങളു൦ ഇപ്പോഴും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്‌. ജൂലൈ എട്ടാം തീയതിയായിരുന്നു ഒരുവരുടെയും വിവാഹം. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമണ്‌ പങ്കെടുത്തത്. രാവിലെ എട്ടിനും 8.15നും ഇടയിലുളള ശുഭ മൂഹൂര്‍ത്തത്തിലായിരുന്നു വിവാഹം. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു വിവാഹം.

ഇപ്പോഴിതാ, വിവാഹ ശേഷമുള്ള തങ്ങളുടെ ഏറ്റവും പുതിയ സന്തോഷത്തെ കുറിച്ച് പറഞ്ഞുക്കൊണ്ട് മൃദുല പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തങ്ങളുടെ പുതിയ ഫ്ലാറ്റിന്റെ പാലുകാച്ചല്‍ ചടങ്ങിന്റെ ചിത്രങ്ങളാണ്‌ മൃദുല ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്നേഹം കൊണ്ടും സന്തോഷം കൊണ്ടും നമ്മുടെ വീട് നിറയ്ക്കാം എന്ന അടിക്കുറിപ്പോടെയാണ് മൃദുല ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. പുതിയ ജീവിതം ആസ്വദിക്കുകയാണ് എന്ന അടിക്കുറിപ്പോടെ താന്‍ ഒറ്റയ്ക്കുള്ള ഒരു ചിത്രവും മൃദുല പങ്കുവച്ചിട്ടുണ്ട്.

വിവാഹ ശേഷം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ വിവരവും ഇന്‍സ്റ്റഗ്രാമിലൂടെ യുവ അറിയിച്ചിരുന്നു. മിനി സ്ക്രീൻ പ്രേക്ഷകർ ഏറെ നാളായി കാത്തിരുന്ന വിവാഹമായിരുന്നു ഇരുവരുടേതും.സിമ്പിള്‍ ലുക്കിലാണ് മൃദുല വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷേത്രത്തില്‍ എത്തിയത്. സെറ്റ് സാരിയും വളരെ കുറച്ച് ആഭരണങ്ങളും മാത്രമാണ് മൃദുല ധരിച്ചിരുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായ വികസാണ് നവവധുവായി മൃദുലയെ അണിയിച്ചൊരുക്കിയത്. ബലരാമപുരത്തെ മംഗല്യ കസവ് ടീം തയ്യാറാക്കിയ ഗോള്‍ഡ് കസവ് പട്ടുസാരിയാണ് മൃദുല വിവാഹത്തിന് ഉടുത്തിരുന്നത്.

കഴിഞ്ഞ വര്‍ഷമായിരുന്നു യുവയുടെയും മൃദുലയുടെയും വിവാഹ നിശ്ചയം. ഇതൊരു പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച ഒരു വിവാഹമാണെന്നും ഇരുവരും മുന്‍പ് പറഞ്ഞിട്ടുണ്ട്. മഴവില്‍ മാനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ ശ്രദ്ധേയനായ നടനാണ് യുവ. മോഡലായിരുന്ന യുവ 2005 ൽ ‘തക തിമി താ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ മേഖലയില്‍ ചുവടുവച്ചത്. സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും വിവാഹ തീയതി അറിയിച്ചത്.

മിനിസ്ക്രീന്‍ പരമ്പരകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് മൃദുല വിജയ്‌. ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷക പ്രീതി നേടിയ മൃദുല സ്റ്റാര്‍ മാജിക് ഷോയിലെ ശ്രദ്ധേയ സാന്നിധ്യമാണ്. ഇരുവരുടേതും. വിവാഹത്തിനു മുന്നോടിയായുള്ള ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ മുന്‍പ് വൈറലായി മാറിയിരുന്നു. ഹൽദി ആഘോഷങ്ങളുടെ വീഡിയോയും ഇരുവരുടേയും യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ടിരുന്നു. ഇതൊരു പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച ഒരു വിവാഹമാണെന്നും ഇരുവരും മുന്‍പ് പറഞ്ഞിട്ടുണ്ട്.

 

Continue Reading

Updates

Latest News16 hours ago

നടന്‍ മുകേഷും ഭാര്യ മേതില്‍ ദേവികയും വേര്‍പിരിയുന്നു; അവസാനിപ്പിക്കുന്നത് എട്ട് വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ബന്ധം

നടനു൦ നിര്‍മ്മാതാവുമായ മുകേഷും ഭാര്യ മേതില്‍ ടെവികയും എട്ട് വര്‍ഷം നീണ്ട ദാമ്പത്യ ബന്ധം ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട്...

Celebrities20 hours ago

ഞങ്ങളുടെ കുഞ്ഞെഴുത്തുകാരി, അല്ലിയുടെ പുതിയ കവിത വൈറല്‍; അവസാന വരികള്‍ എടുത്ത് പറഞ്ഞ് സുപ്രിയയുടെ പോസ്റ്റ്

അച്ഛനെ പോലെ തന്നെ നിരവധി ആരാധകരുള്ള ഒരു താര സന്തതിയാണ് അലംകൃത എന്ന അല്ലിയും. പ്രേക്ഷകരുടെ പ്രിയ താരപുത്രിയാണ് പൃഥ്വിരാജ് സുകുമാരൻ- സുപ്രിയ മേനോൻ ദമ്പതികളുടെ മകൾ...

Interviews4 days ago

നിനക്ക് ഗേള്‍ഫ്രണ്ട് ഉണ്ടെങ്കില്‍ എന്നോട് പറയുമോ എന്ന് അവനോട് ചോദിച്ചു,അവന്റെ മറുപടി കേട്ട് ഞെട്ടി; അനുഭവം പങ്കുവച്ച് മോഹിനി

നായകനൊപ്പം നില്‍ക്കുന്ന ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മരിയ നടിയാണ് മോഹിനി. ടൈപ്പ് കാസ്റ്റിംഗ് നടന്നിരുന്ന കാലത്ത് മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങി...

Serial News4 days ago

എന്നെ അടിമുടി നോക്കിയ ശേഷം വിജയ്‌ അകത്തേക്ക് പോയി, എന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി നടന്‍ ഷിജു

സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘നീയും ഞാനും’ എന്ന പരമ്പരയിലൂടെ വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിരിക്കുകയാണ് ഷിജു എആര്‍. സീരിയലിലെ രവിചന്ദ്ര വര്‍മ്മന്‍ എന്ന കഥാപാത്രം...

Reviews4 days ago

എന്തിനോ വേണ്ടി തിളച്ച സാമ്പാർ പൊലെ മേരി, മാലിക്കിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ആ സംഭവം: വൈറലായി റിവ്യൂ

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്ത ‘മാലിക്’ മികച്ച പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ആമസോണ്‍ പ്രൈമിലൂടെ ജൂലൈ പതിനഞ്ചിനാണ് മാലിക് റിലീസ് ചെയ്‌തത്‌....

Latest News5 days ago

ഫഹദിനെ തൂണിൽ കെട്ടിയിട്ട് അടിച്ചപ്പോള്‍ വേദന കൊണ്ടു പുളഞ്ഞു, ഒരുപാട് വിഷമം തോന്നിയിരുന്നു അത് -അനുഭവം പങ്കുവച്ച് കിരണ്‍

ഫഹദ് ഫാസില്‍- മഹേഷ്‌ നാരായണന്‍ കൂട്ടുക്കെട്ടില്‍ പിറന്ന മാലിക് എന്ന ചിത്രം ശ്രദ്ധ നേടുകയാണ്‌. പ്രകടനം കൊണ്ട് അമ്പരപ്പിച്ച ഒരുപിടി നല്ല അഭിനേതാക്കളുടെ ഒത്തുചേരല്‍ -ഒരു സിനിമ...

Exclusive5 days ago

സിനിമാക്കാരന്‍ എന്ന ഗമ മാത്രം, ജീവിക്കാന്‍ മുറുക്കാന്‍ കട; സുബ്രമണ്യന്‍ ചിരിപ്പിക്കുന്ന പടന്നയില്‍ അപ്പൂപ്പനായ കഥ

മലയാള സിനിമയിലെ ചിരിപ്പിക്കുന്ന അപ്പൂപ്പന്‍, ഈ ഒരൊറ്റ വിശേഷണം മാത്രം മതിയാകും കെടിഎസ് പടന്നയില്‍ എന്ന അതുല്യ കലാകാരന്‍ മലയാളികള്‍ക്ക് എത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് മനസിലാക്കാന്‍. നടനാകാനുള്ള...

Interviews5 days ago

ഒരു പരാജിതന്‍ ആയിട്ടാണ് ഞാനന്ന് വീട്ടിൽ കേറി ചെന്നത്, ചിലവ് ചുരുക്കി ജീവിക്കേണ്ടി വരുമെന്ന് സൗമ്യയോട് പറഞ്ഞു ; അനുഭവം പങ്കുവച്ച് വിനയ് ഫോര്‍ട്ട്‌

ഫഹദ് ഫാസില്‍- മഹേഷ്‌ നാരായണന്‍ കൂട്ടുക്കെട്ടില്‍ പിറന്ന മാലിക് എന്ന ചിത്രം ശ്രദ്ധ നേടുകയാണ്‌. പ്രകടനം കൊണ്ട് അമ്പരപ്പിച്ച ഒരുപിടി നല്ല അഭിനേതാക്കളുടെ ഒത്തുചേരല്‍ -ഒരു സിനിമ...

Trending Social Media5 days ago

മാളൂട്ടിയുടെ പിറന്നാള്‍ ആഘോഷമാക്കി മാമാട്ടിക്കുട്ടി, ഒപ്പം കൂടി സഹോദരനും; വീണ്ടും വൈറലായി ശാമിലിയും ശാലിനിയും

മലയാളത്തിലെ ബാലതാരങ്ങളുടെ പേരുകൾ പറയാൻ പറഞ്ഞാൽ ഓരോ മലയാളിയുടെയും മനസ്സിൽ ആദ്യം വരുന്ന പേരുകൾ ബേബി ശാലിനിയുടെയും ബേബി ശാമിലിയുടെയുമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. മലയാളികൾ ഇത്രയധികം...

Gallery6 days ago

മതത്തെ മറികടന്ന് ഒന്നിച്ച ബ്രാഹ്മണ യുവാവും ക്രിസ്ത്യാനി പെണ്ണും, മതമില്ലാതെ മക്കളും; ശാലിനിയുടെയും അജിത്തിന്റെയും ജീവിത കഥ

തെന്നിന്ത്യയിലെ സൂപ്പർ താരമാണെങ്കിലും ലളിതമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന നടനാണ് അജിത്ത്. ഭർത്താവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് നടിയും ഭാര്യയുമായ ശാലിനിയും ജീവിക്കുന്നത്. ഈ തയാറാകുടുംബത്തിന്റെ സന്തോഷങ്ങൾക്ക് പിന്നിൽ ആഡംബരങ്ങളില്ലാത്ത ലളിത...

Trending