Connect with us

Exclusive

നല്ല പാതിയ്ക്ക് പിറന്നാൾ ചുംബനം നൽകി  സൗഭാഗ്യ വെങ്കിടേഷ്

Published

on

പ്രിയപ്പെട്ടവന് പിറന്നാൾ ചുംബനം നൽകി സോഷ്യൽ മീഡിയയുടെ ഡബ്സ്മാഷ് ക്വീൻ സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യ -അർജുൻ വിവാഹശേഷമുള്ള ആദ്യത്തെ  പിറന്നാൾ ആണ് ഇത്.  അതുകൊണ്ടു തന്നെ താരം അർജുന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ചു. സോഷ്യൽ മീഡിയയിലൂടെ ചുംബനം നൽകുന്ന ചിത്രവും സൗഭാഗ്യ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരുള്ള താരങ്ങൾക്ക് ആശംസകളുമായി എത്തിയതും അനേകം ആളുകളാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ അർജുനും സൗഭാഗ്യയും തങ്ങളുടെ പ്രണയം നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരങ്ങളുടെ ചിത്രങ്ങളെല്ലാം വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമാകാറ്. പിറന്നാളിന് പങ്കുവെച്ച പുതിയ ചിത്രവും ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമായത്.

പ്രമുഖ നടിയായ താര കല്യാണിന്റെ മകള്‍ കൂടിയാണ് സൗഭാഗ്യ. അഭിനയത്തോടൊപ്പം നൃത്ത രംഗത്തും താരം വളരെ സജീവമാണ്.അടുത്തിടെ താരത്തിന്റെ വിവാഹ വാര്‍ത്തയും പിന്നീട് നടന്ന അഭിമുഖങ്ങളും   സോഷ്യല്‍ മീഡിയ ഏറെ ആഘോഷിച്ചിരുന്നു.ഫെബ്രുവരി 19, 20 ദിവസങ്ങളിലായാണ് ഇവരുടെ വിവാഹം ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് നടന്നത്.

താരത്തിനൊപ്പം ടിക്ടോക്കില്‍ സജീവമായിരുന്ന അര്‍ജുനെയാണ് താരം വിവാഹം ചെയ്തത്, കുടുംബ വിശേഷങ്ങള്‍ എല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്. നൃത്ത വിദ്യാലയത്തില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ആദ്യം ഇരുവരും വളരെ ദേഷ്യക്കാരനായിരുന്നു. അന്ന് അര്‍ജുന്‍ ചേട്ടന്‍ നല്ല രീതിയില്‍ ഡാന്‍സ് ചെയ്യും. നന്നായി പഠിക്കും. തമാശ പറയും. ആളുകളോട് നന്നായി പെരുമാറുമായിരുന്നു. ആ ടൈമിലാണ് തനിക്ക് ചേട്ടനൊടൊരു ക്രഷ് തോന്നുന്നത്, പക്ഷെ അമ്മയോട് പറയാന്‍ ധൈര്യമില്ലായിരുന്നു. പക്ഷെ അര്‍ജുനോട് പ്രണയം വെളിപ്പെടുത്തിയെന്നും സൗഭാഗ്യ പറയുന്നു.  വിവാഹം കഴിഞ്ഞ സമയത്ത് അടിച്ചുപൊളിക്കണം എന്ന പ്ലാനിട്ടപ്പോഴാണ് ലോക്ഡൗണ് വന്നത്.

മാക്‌സിമം അടിച്ചുപൊളിക്കാം എന്ന് വിചാരിച്ചതൊക്കെ വെള്ളത്തിലായി, ഹണിമൂണിനായി നിരവധി സ്ഥലങ്ങള്‍ പ്ലാന്‍ ചെയ്ത് വച്ചതായിരുന്നു. പക്ഷെ ലോക്ഡൗണ്‍ അതെല്ലാം കുളമാക്കിയെന്നും എല്ലാം പഴയപോലെ ശരിയാകാന്‍ പ്രാര്‍ത്ഥിക്കുകയാണെന്നും അതിന് ശേഷം ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര പോകണമെന്നും സൗഭാഗ്യ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഫ്‌ലവേര്‍സില്‍ പുതിയതായി ആരംഭിച്ച ചക്കപ്പഴം എന്ന സീരിയലില്‍ അര്‍ജുന്‍ ഇപ്പോള്‍ അഭിനയിക്കന്നുണ്ട്. അഭിമുഖങ്ങളിലൂടെ സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് സൗഭാഗ്യ നേരത്തെ പറഞ്ഞിരുന്നു.

ഇരുവരും ആരും അറിയാതെ പ്രണയിക്കുന്ന സമയത്ത് പുറത്ത് പോകുമായിരുന്നു. അപ്പോള്‍ എല്ലാവരും ചോദിക്കുകയും സംശയത്തോടെ നോക്കുകയും ചെയ്യുമായിരുന്നു, ആളുകള്‍ക്ക് അറിയില്ലല്ലോ തങ്ങള്‍ പ്രണയത്തിലാണെന്ന്, പലരും കാണുമ്പോള്‍ അമ്മയെ കൊണ്ടു വന്നില്ലെ അമ്മൂമ്മയെ കൊണ്ടു വന്നില്ലെ എന്നൊക്കെ ചോദിക്കുമായിരുന്നുവെന്നും എന്തെങ്കിലും കള്ളം പറഞ്ഞ് സാധാരണ അവിടെ നിന്ന് പോകാറാണ് പതിവെന്നും അര്‍ജുന്‍ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തങ്ങളുടെ കുടുംബത്തെ എല്ലാവർക്കും അറിയുന്നതിനാൽ ഒരുമിച്ച് പുറത്ത് കറങ്ങാൻ പോകാൻ ബുദ്ധിമുട്ട് ആയിരുന്നുവെന്നും  താരങ്ങൾ പറഞ്ഞു.

Exclusive

മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി പേർളി മാണി!!!

Published

on

By

പേർളി മാണി  ആദ്യത്തെ കുഞ്ഞിനായിയുള്ള കാത്തിരിപ്പിലാണ്. ഈ ലോക്ഡൗൺ കാലത്താണ് താരം  ഗർഭിണിയാണെന്നുള്ള വാർത്ത പുറത്തുവിട്ടത്. സോഷ്യൽ മീഡിയയിലൂടെ
ഇപ്പോഴിതാ മെറ്റേണിറ്റി  ഡ്രസ്സില്‍ അതിമനോഹരിയായി നില്‍ക്കുന്ന പേളിയുടെ മനോഹര ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ  വൈറലായിരിക്കുന്നത്. ചിത്രങ്ങള്‍ പേളി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചത്. രസകരമായ കുറിപ്പാണ് ചിത്രത്തിന് താഴെ കുറിച്ചത്. ഇളം നീല നിറത്തിലുള്ള ലോങ് മെറ്റേണിറ്റി ഡ്രസ്സാണ് പേർളി ചിത്രത്തിൽ ധരിച്ചിരിക്കുന്നത്. വെല്‍വെറ്റ് മെറ്റീരിയലിലുള്ള ഡ്രസിൽ സുന്ദരിയായാണ് പേർളിയുള്ളത് .

ഭർത്താവ് ശ്രീനിഷ് അടക്കം നിരവധി പേരാണ് കമെൻറ് ചെയ്തത്. ചിരിക്കാൻ പറഞ്ഞു ചിരിച്ചു എന്ന വരികളാണ് ഒരു ചിത്രത്തിന് താഴെ കുറിച്ചത്. ചെറിയ വയർ വന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് മറ്റൊരു മനോഹരമായ ചിത്രം പോസ്റ്റ് ചെയ്തത്.

അടുത്തിടെ താരം 14 ആഴ്ചയുള്ള ക്യൂട്ട് ബംമ്പുമായുള്ള ചിത്രം പങ്കുവച്ചിരുന്നു. ചിത്രം വൈറൽ ആയിരുന്നു.ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ് ബോസ് എന്ന ജനപ്രിയ  റിയാലിറ്റി ഷോയ്ക്ക് ശേഷവും പേളി യുടെ വിശേഷങ്ങൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പേർളിയും ശ്രീനിഷും രസകരമായ തങ്ങളുടെ അനുഭവങ്ങളെല്ലാം  പോസ്റ്റുകളിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ പേർളി അമ്മയാകുന്നു എന്ന വാർത്ത പുറത്തുവിട്ടപ്പോഴും ആശംസകളുടെ ബഹളമായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു അമ്മയാകുന്നു എന്ന സന്തോഷ വാർത്ത പുറത്തുവിട്ടത്. നിരവധി താരങ്ങളായിരുന്നു കുഞ്ഞുപേർളി വരുന്ന സന്തോഷത്തിന് ആശംസ അറിയിച്ചിരുന്നത്.ഓണത്തിനോട്  അനുബന്ധിച്ചുള്ള പ്രത്യേക ഫോട്ടോഷൂട്ടിലും ഇരുവരും അമ്മയും അച്ഛനും ആകുന്നതിന്റെ രസകരമായ മുഹൂർത്തങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

താരത്തിൻറെ ആദ്യത്തെ മെറ്റേണിറ്റി ഫോട്ടോഷൂട്ടി ന് നിരവധി താരങ്ങളും കമൻറുകളുമായി എത്തിയിരുന്നു. നടി ദീപ്തി സതി  ,ഷിയാസ് കരീം ‘പാർവതിനായർ  തുടങ്ങിയവർ ചിത്രത്തിന് കമൻറുകൾ നൽകിയിരുന്നു. ചിരിക്കാൻ പറഞ്ഞു ചിരിച്ചു എന്ന കുറിപ്പോടുകൂടി പങ്കുവെച്ച ചിത്രത്തിന് നല്ല അനുസരണയുള്ള കുട്ടി എന്നായിരുന്നു ശ്രീനിഷ് കമന്റ് നൽകിയത്. പണ്ടു തൊട്ടെ നല്ല  കുട്ടിയാണെന്ന് പേർളി  അതിനു മറുപടി നൽകിയിട്ടുണ്ട്. മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത് ജിക്സൺ ആണ്. ജിക്സൺ ഫോട്ടോഗ്രാഫി എന്ന പേജിലൂടെയും ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു’
അടുത്തിടെ  സെലിബ്രിറ്റികളുടെ വൈറൽ ഫോട്ടോഷൂട്ട് കൾ എല്ലാം എടുത്തത് ജിക്സൺ ആണ്.

ഗർഭ കാലത്തിൻറെ 14 ആഴ്ചകൾ പിന്നിട്ട പേളിയുടെ ഇനിയുള്ള സന്തോഷ നിമിഷങ്ങൾ പ്രേക്ഷകർ കാണാനുള്ള ആകാംക്ഷയിലാണ്. ഗർഭകാല അസ്വസ്ഥതകളും ശാരീരിക വിഷമതകൾ എല്ലാമുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. ലോക്ഡോൺ കാലത്ത് പേർളിയും ശ്രീനിഷും ഒരുക്കിയ വെബ്സീരീസ് ഏറെ ശ്രദ്ധനേടിയിരുന്നു. ഏറെ ക്രിയേറ്റീവ് ആയി വീഡിയോ ചെയ്തിരുന്നതും ഈ കോവിഡ് കാലത്തായിരുന്നു. മികച്ച അഭിപ്രായത്തോടെ മുന്നോട്ട് പോകുമ്പോഴായിരുന്നു ഗർഭിണിയാണെന്ന വാർത്ത പുറത്തുവിട്ടത് . ഇപ്പോൾ വെബ്സീരീസ് പുതിയ എപ്പിസോഡുകൾ ഒന്ന് പുറത്തുവിട്ടില്ല.ഇനി കുഞ്ഞ്  വന്നതിനുശേഷം ശേഷമായിരിക്കും പേളി കൂടുതൽ ആക്ടീവ് ആകുകഎന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. സി കേരളം ചാനലിൽ താരങ്ങൾ  ഒരുമിച്ചുള്ള ഷോയും ശ്രദ്ധനേടിയിരുന്നു.

Continue Reading

Exclusive

എനിക്ക് വഴികാട്ടിയായ കാവൽ മാലാഖ: അച്ഛനെക്കുറിച്ച് ഭാവന

Published

on

By

പരിമളം എന്ന കഥാപാത്രത്ത അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ഭാവന.ആദ്യ ചിത്രത്തില്‍ നായികയായി ആയിരുന്നില്ല ഭാവന തിളങ്ങിയത്. പക്ഷെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പരിമളത്തെ മലയാളികള്‍ അന്വേഷിച്ചു തുടങ്ങി.

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലായിരുന്നു അരങ്ങേറ്റം. പിന്നീട് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം മലയാളത്തില്‍ തിളങ്ങി. കൈ നിറയെ ചിത്രങ്ങള്‍ ലഭിച്ചതോടെ താരത്തിന് അന്യ ഭാഷകളിലേക്കും അവസരം ലഭിച്ചു. പതിനാറാം വയസ്സില്‍ ആയിരുന്നു ഭാവനയുടെ ചലച്ചിത്രാഭിനയത്തിന്റെ തുടക്കം. നമ്മള്‍ എന്ന ചിത്രം താരതമ്യേനെ സാമ്പത്തിക വിജയം നേടിയതിന് ശേഷമാണ് താരത്തിന് ഭാഗ്യം ലഭിച്ചത്. മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ തുടങ്ങിയവർക്കൊപ്പം വേഷമിട്ടു.

ജനപ്രിയ നടന്‍ ദിലീപ് നായകനായി എത്തിയ 2003ല്‍ പുറത്തിറങ്ങിയ സി ഐ ഡി മൂസ , ക്രോണിക് ബാച്ചലര്‍’ എന്നീ ചിത്രങ്ങളിലും ഭാവന വേഷമിട്ടു.
2004-ലെ ഭാവന നായികയായി എത്തിയ ചിത്രങ്ങളായ യൂത്ത് ഫെസ്റ്റിവല്‍, പറയാം, ബംഗ്ലാവില്‍ ഔത, എന്നിവ വന്‍ പരാജയങ്ങളായിരുന്നു. പക്ഷെ താരത്തിന് 2005 ല്‍ വീണ്ടും നല്ല ചിത്രങ്ങള്‍ ലഭിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്‌കാരവും ഭാവന സ്വന്തമാക്കിയിട്ടുണ്ട്. യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്. സിനിമയിലേക്ക് വന്നപ്പോഴാണ് പേര് മാറ്റിയത്.

സോഷ്യല്‍ മീഡിയയിലൂടെ തന്റെ സിനിമാ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷങ്ങളും പ്രതീക്ഷകളുമെല്ലാം  ഭാവന  പങ്കുവെക്കാറുണ്ട്.
ഭാവനയുടെ ചിത്രങ്ങള്‍ക്കും കുറിപ്പുകള്‍ക്കെല്ലാം ആരാധകർ സ്വീകരിക്കാറുണ്ട്.കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി താരം പങ്കുവച്ചത്  സമാധാനം കാക്കുന്ന ഒരു കാവല്‍ മാലാഖയെ കുറിച്ചായിരുന്നു. മറ്റാരുമല്ല അത് താരത്തിനെ  അകാലത്തില്‍ വിട്ടുപിരിഞ്ഞ  അച്ഛനെ കുറിച്ചായിരുന്നു. താരത്തിന്റെ അച്ഛന്‍ ജീവിതത്തില്‍ നിന്നും വിട്ടു പോയിട്ട് അഞ്ച് വര്‍ഷം പൂർത്തിയാവുകയാണ്.

എന്നെ കാക്കുന്ന ഒരു കാവല്‍ മാലാഖയുണ്ട് അദ്ദേഹത്തെ ഞാന്‍ അച്ഛന്‍ എന്ന് വിളിക്കും’ അച്ഛനൊപ്പമില്ലാത്ത അഞ്ച് വര്‍ഷം’ എന്നാണ് താരം എഴുതിയത്. 2015 സെപ്റ്റംബര്‍ 24 നാണ് ഭാവനയുടെ അച്ഛന്‍ ബാലചന്ദ്രന്‍ മരണപ്പെട്ടത്.
മരിക്കുമ്പോൾ 59 വയസുമാത്രമായിരുന്നു പ്രായം.  അച്ഛനെ ഒരു പാട് ഇഷ്ടപ്പെടുന്ന ഭാവന എല്ലാവരേയും പോലെ തന്നെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് അച്ഛന്റെ മരണം എന്ന് ഭാവന പറഞ്ഞിരുന്നു.

ഭാവന ലോക്ക് ഡൗണ്‍ വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.  നവീനുമൊത്തുളള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദേയമാകാറുണ്ട്.
ഏറെ കാലമായി മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഭാവനയുടെ തിരിച്ചു വരവ് പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. മലയാളത്തില്‍ ചില പരസ്യ ചിത്രങ്ങളിലും മോഡലിങ് ഫോട്ടോഷൂട്ടുകളിലും ഭാവന പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് വിവാഹ ശേഷം താരം പൂര്‍ണമായും മലയാളത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. പ്രശസ്ത കന്നഡ നിര്‍മാതാവ് നവീനെയാണ് താരം വിവാഹം ചെയ്തത്. കര്‍ണാടകയുടെ മരുമകളായി താരം ബംഗളുരുവിലായിരുന്നു താമസം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

 

Continue Reading

Exclusive

സ്‌റ്റേജ് ഷോ ആയിരുന്നു പ്രധാന വരുമാനം, ലോക്ക് ഡൗൺ കാലത്ത് അതും നിലച്ചു, ആശ്വാസമായത് ‘പ്രീമിയർ പത്മിനി’! പ്രതിസന്ധി കാലത്തും ചിരി നിറച്ച് നോബിയും കൂട്ടരും

Published

on

By

മിനിസ്‌ക്രീന്‍ കോമഡി പ്രോഗ്രാമിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് നോബി. മിനി സ്‌ക്രീനിലൂടെ തിളങ്ങിയ താരം പിന്നിട് മലയാള സിനിമയിലും എത്തിയിരുന്നു. കോമെഡി ഷോ വേദികളിലൂടെയാണ് നോബി ആരാധകര്‍ക്ക് വളരെ പ്രിയങ്കരനായത്. തിരുവനന്തപുരം സ്വദേശിയാണ്. ഈ ലോക്ഡൗണ്‍ വന്നപ്പോള്‍ സ്‌റ്റേജ് ഷോകളെല്ലാം നിന്നു. എപ്പോഴും ചെയ്തു കൊണ്ടിരുന്ന തൊഴില്‍ നിന്നപ്പോള്‍ വരുമാനം ഇല്ലാതെയായി എന്നും നോബി പറയുന്നു. മറ്റു സ്റ്റേജ് താരങ്ങള്‍ക്ക് സംഭവിക്കുന്നത് പോലെ തന്നെ തനിക്കും സാമ്പത്തികമായ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും അതിന്റെ പ്രധാന കാരണം കൂടുതല്‍ ആശ്രയിക്കുന്നത് സ്റ്റേജ് പരിപാടികളെയാണ് എന്നും നോബി പറഞ്ഞു.

സ്വന്തമായി ട്രൂപ്പുണ്ട് വീട്ടിലേക്കുള്ള പ്രധാന വരുമാനവും അതില്‍ നിന്നാണ്. എപ്പോഴും ഓണം കാലം എന്നത് സ്‌റ്റേജ് ഷോ അവതാരകരെ സംബന്ധിച്ച് ചാകരായിരുന്നു. വിദേശ രാജ്യങ്ങളിലൊക്കെ ഈ സീസണിലാണ് കൂടുതല്‍ ഷോകള്‍ നടക്കാറുള്ളത്. കോവിഡ് കാലമായതിനാല്‍ എല്ലാം വേണ്ടെന്നു വച്ചു. അത് വലിയ തിരിച്ചടിയായി എന്നും നോബി പറഞ്ഞു, പരിപാടികളെല്ലാം നിന്നപ്പോള്‍ ആകെ ബുദ്ധിമുട്ടിയെന്നും താന്‍ മാത്രമല്ല മറ്റു കലാകാരന്‍മാരും ഇതേ അവസ്ഥയില്‍ ആയിരുന്നുവെന്നും താരം കൂട്ടിചേര്‍ത്തു.

സാമ്പത്തികമായി നേട്ടങ്ങളൊന്നും കോവിഡ് കാലത്ത് ലഭിച്ചിലെങ്കിലും നേരിടാനാകാത്ത പ്രതിസന്ധികളുണ്ടായില്ല എന്നും എല്ലാം അഡ്ജസ്റ്റ് ചെയ്ത് പോകും, മാത്രമല്ല വലിയ ആഡംബരങ്ങൾ ഒന്നുമില്ലാതെ, ലളിതമായി ജീവിക്കുന്ന ആളാണ് താനെന്നും അതുകൊണ്ട് പ്രശ്‌നമില്ലായിരുന്നുവെന്നും താരം പറഞ്ഞു. കോവിഡ് കാലത്ത് മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ ഇപ്പോള്‍ വലിയ പ്രശ്‌നത്തിലാണ്. പലരും പട്ടിണിയാണ് എന്നതാണ് സത്യം. മറ്റ് തൊഴില്‍ തേടിയവരും ഈ ധാരാളം സമയത്ത് ഉണ്ടായിരുന്നു.

ഈ കോവിഡ് കാലത്ത് താരം പ്രീമിയര്‍ പദ്മിനിയുടെ വെബ് സീരിസില്‍ സജീവമാണ്. വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായതോടെ അവസരം ചോദിച്ച് പലരും വിളിക്കാറുണ്ട്. പക്ഷേ, തങ്ങള്‍ നിസഹായരാണ് കാരണം ഇവിടെ ഒരു കൂട്ടായ്മ പോലെയാണ് കാര്യങ്ങള്‍ നടക്കുന്നത്. അവരെ വിളിച്ചു വരുത്തിയാല്‍ പ്രതിഫലം കൊടുക്കുക ബുദ്ധിമുട്ടായതിനാല്‍ പലരോടും നോ പറയും.പലരുടെയും അവസ്ഥ അറിയുമ്പോള്‍ സങ്കടം തോന്നുമെന്നും വേറെ വഴിയില്ലെന്നും നോബി പറയുന്നു.

നൂറു കണക്കിന് യൂ ട്യൂബ് ചാനലുകളും വെബ് സീരിസുകളുമാണ് കോവിഡ് കാലത്ത് വന്നത്. ‘ദി പ്രീമിയര്‍ പത്മിനി’യും പ്രേക്ഷക ശ്രദ്ധ നേടിയതില്‍ സന്തോഷമുണ്ടെന്നും നാട്ടുമ്പുറവും രസകരമായ ജീവിതവുമാണ് ‘ദി പ്രീമിയര്‍ പത്മിനി’യിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. ‘ലോക്ക് ഡൗണ്‍, അണ്‍ലോക്ക് അപാരത’കളെയും ഏറ്റവുമൊടുവില്‍ ‘സുനിയുടെ മോനെ’യും ജനങ്ങള്‍ ഏറ്റെടുത്തു. വെബ്‌സീരിസില്‍ പ്രതിഫലം പ്രതീക്ഷിക്കാതെയാണ് സ്ഥിരം ആര്‍ട്ടിസ്റ്റുകള്‍ സഹകരിക്കുന്നത് എന്നും നോബി പറഞ്ഞു.

ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ വെബ് സീരിസ് ആയിരുന്നു പ്രീമിയര്‍ പദ്മിനിയുടെ ലോക്ക് ഡൌണ്‍ അപാരത. കോമഡി സ്‌കിറ്റുകളിലൂടെ മലയാളികള്‍ക്ക് ഏവര്‍ക്കും സുപരിചിതരായ അസീസ് നെടുമങ്ങാട്, അഖില്‍ കവലയൂര്‍, കുട്ടി അഖില്‍ എന്നിവര്‍ അടങ്ങുന്നതാണ് ടീം പ്രീമിയര്‍ പദ്മിനി. അനൂപ് ബാഹുലേയന്‍ ആയിരുന്നു ലോക്ക് ഡൌണ്‍ അപാരതയുടെയും പിന്നീട് വന്ന വെബ് സീരീസുകളായ ‘അണ്‍ലോക്ക് അപാരത’യുടെയും ‘സുനിയുടെ മോന്റെയും’ സംവിധായകന്‍. കാര്‍ കാര്‍ഡിയാക് കെയറിന്റെ ബാനറില്‍ പ്രവീണ്‍ പി ജെ ആണ് നിര്‍മ്മാണം.

പ്രിമീയര്‍ പദ്മിനിയുടെ ഏറ്റവും പുതിയ വെബ് സീരീസായ പാലക്കാടന്‍ തമ്പിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും തുടര്‍ന്നുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. സിനിമ താരം ഷാജു ശ്രീധര്‍ ആണ് പാലക്കാടന്‍ തമ്പിയായി എത്തുന്നത്. അനൂപ് ബാഹുലേയന്‍ തന്നെ ആണ് പാലക്കാടന്‍ തമ്പിയുടെയും സംവിധായകന്‍.

Continue Reading

Updates

Exclusive1 hour ago

മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി പേർളി മാണി!!!

പേർളി മാണി  ആദ്യത്തെ കുഞ്ഞിനായിയുള്ള കാത്തിരിപ്പിലാണ്. ഈ ലോക്ഡൗൺ കാലത്താണ് താരം  ഗർഭിണിയാണെന്നുള്ള വാർത്ത പുറത്തുവിട്ടത്. സോഷ്യൽ മീഡിയയിലൂടെ ഇപ്പോഴിതാ മെറ്റേണിറ്റി  ഡ്രസ്സില്‍ അതിമനോഹരിയായി നില്‍ക്കുന്ന പേളിയുടെ...

Exclusive16 hours ago

എനിക്ക് വഴികാട്ടിയായ കാവൽ മാലാഖ: അച്ഛനെക്കുറിച്ച് ഭാവന

പരിമളം എന്ന കഥാപാത്രത്ത അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ഭാവന.ആദ്യ ചിത്രത്തില്‍ നായികയായി ആയിരുന്നില്ല ഭാവന തിളങ്ങിയത്. പക്ഷെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പരിമളത്തെ മലയാളികള്‍...

Exclusive23 hours ago

സ്‌റ്റേജ് ഷോ ആയിരുന്നു പ്രധാന വരുമാനം, ലോക്ക് ഡൗൺ കാലത്ത് അതും നിലച്ചു, ആശ്വാസമായത് ‘പ്രീമിയർ പത്മിനി’! പ്രതിസന്ധി കാലത്തും ചിരി നിറച്ച് നോബിയും കൂട്ടരും

മിനിസ്‌ക്രീന്‍ കോമഡി പ്രോഗ്രാമിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് നോബി. മിനി സ്‌ക്രീനിലൂടെ തിളങ്ങിയ താരം പിന്നിട് മലയാള സിനിമയിലും എത്തിയിരുന്നു. കോമെഡി ഷോ വേദികളിലൂടെയാണ് നോബി ആരാധകര്‍ക്ക്...

Celebrities24 hours ago

ബഷീറിന് പിറന്നാള്‍ സമ്മാനമായി ബിഎംഡബ്ല്യു കാര്‍ : ആഘോഷം പൊടിപൊടിച്ച് കുടുംബം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കുടുംബമാണ് ബഷീര്‍ ബഷിയുടേത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ബഷീര്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. ഷോയില്‍...

Celebrities2 days ago

മകളുടെ പിറന്നാളിന് അനാഥകുഞ്ഞുങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ച് ബാല ; പാപ്പുവിന് ആശംസകളുമായി ആരാധകര്‍

നടന്‍ ബാലയുടെയും അമൃത സുരേഷിന്റെയും മകള്‍ പാപ്പുവിന്റെ ജന്‍മദിനം കഴിഞ്ഞ ദിവസമായിരുന്നു ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി നടന്‍ ബാലയും അമൃതയും എത്തിയിരുന്നു. രണ്ടു...

Celebrities2 days ago

ഭര്‍ത്താവ്, കാമുകന്‍, ആങ്ങള, മൂന്നു കൂട്ടരോടും ദയവുചെയ്ത് പഠിപ്പിക്കാനോ കൂടെ വരാനോ ആവശ്യപ്പെടരുത് : കുറിപ്പ്

ഡ്രൈവിംഗ് അറിയാത്ത പെണ്‍കുട്ടികള്‍ /സ്ത്രീകള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എന്ത് പേടിയുണ്ടെങ്കിലും അതങ്ങ് പഠിച്ചെടുക്കണമെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍മീഡിയയിലൂടെ ടിപ്‌സുകള്‍ പരിചയപ്പെടുത്തിയ ഷാനിബയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. പലപ്പോഴും സ്ത്രീകള്‍ക്ക് ഡ്രൈവിങ്...

Celebrities2 days ago

ഇതിലെ പൈങ്കിളി പ്രയോഗങ്ങളും ഭാഷയും ഞങ്ങളുടെത് അല്ല: കള്ളങ്ങള്‍ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ ; പ്രമുഖ മാധ്യമത്തിനെതിരെ തുറന്നടിച്ച് റോഷന്‍ മാത്യു

ഫഹദ് ഫാസില്‍, ദര്‍ശന, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് സീ യൂ സൂണ്‍. ചിത്രം സംവിധാനം ചെയ്തത് മഹേഷ് നാരായണ്‍ ആണ്. ഈ ലോക്ഡൗണ്‍...

Celebrities3 days ago

ആ സിനിമ എങ്ങാനും ചെയ്താല്‍ ഞാന്‍ അച്ഛനോട് പിന്നെ മിണ്ടൂല !!! മീനാക്ഷി പറഞ്ഞത് കൊണ്ട് ഒഴിവാക്കിയ ചിത്രം : ദിലീപ്

സിനിമയില്‍ സജീവമല്ലെങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരപുത്രി ആണ് മീനാക്ഷി ദിലീപ്.ഒരു ചിത്രത്തില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷിയുടെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. ദിലീപ് പങ്കുവെക്കാറുള്ള വിശേഷങ്ങളില്‍...

Celebrities3 days ago

അന്നത്തെ സംഭവത്തിന് ശേഷം വലത് കണ്ണിന്റെ കാഴ്ച പൂര്‍ണമായി ലഭിച്ചിട്ടില്ല : രജിത്തിനെതിരെ പോലീസില്‍ പരാതിയുമായി രേഷ്മ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ജനപ്രിയ ഷോ ബിഗ് ബോസ് സീസണ്‍ 2 വിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രേഷ്മ. ഷോ അവസാനിച്ചിട്ട് നാളുകളേറെയായെങ്കിലും സൈബര്‍ ആക്രമണങ്ങള്‍ താരത്തെ...

Celebrities3 days ago

പൈനാപ്പിള്‍ പിസ കാണുമ്പോഴും പൈനാപ്പിള്‍ പെണ്ണേ എന്ന് കേള്‍ക്കുമ്പോഴും പൃഥ്വിരാജിനെ ഓര്‍മവരും : ട്രോളുമായി സുപ്രിയ

മലയാള സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സുപ്രിയ മേനോന്‍. ഈ ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സന്തോഷ നിമിഷങ്ങളെല്ലാം താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിനെ ട്രോളി...

Trending