Movies
ഷൈലോക്ക്’ റിവ്യൂ!! ഒരു മരണ മാസ്സ് മമ്മൂട്ടി ചിത്രം.

അജയ് വാസുദേവ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഷൈലോക്ക് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. കേരളത്തില്‍ 225ല്‍ അധികം സെന്ററുകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസറുകള്‍ക്കും വിഡിയോ ഗാനത്തിനുമെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകര്‍ക്കിടയില്‍ ലഭിച്ചിട്ടുള്ളത്. ഫാന്‍സിനും കുടുംബങ്ങള്‍ക്കും ഒരു പോലെ ആസ്വദിക്കാവുന്ന ചിത്രമാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ആദ്യ പ്രദര്‍ശനങ്ങള്‍ കഴിയുമ്ബോള്‍ പുറത്തു വരുന്ന പ്രതികരണങ്ങള്‍ കാണാം.
എല്ലായിടത്തുനിന്നും നല്ല റെസ്പോൻസാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ നല്ല റിവ്യൂ ആണ് നൽകുന്നത്. സിനിമയുടെ പ്രേമേയം ഇങ്ങനെ: സിനിമാ നിര്‍മാതാക്കള്‍ക്കു പണം കടം കൊടുക്കുന്ന ബോസ് എന്ന പലിശക്കാരന്. മലയാള സിനിമയില്‍ അയാള്‍ക്കു കടക്കാരന് ആവാത്ത നിര്‍മാതാക്കള്‍ ഇല്ലെന്ന് പറയാം. കൊടുത്ത പണം തിരിച്ചു കിട്ടാന്‍ എന്ത് അലമ്പും കാണിക്കുന്ന അയാള്‍ക്ക് ഷൈലോക് എന്നും ഇരട്ട പേരുണ്ട് (ഷേക്സ്പീയര് കഥാപാത്രത്തിന്റെ റഫറന്‍സ്).
മമ്മൂട്ടിയെ ഏറ്റവും സ്റ്റൈലിഷായി അവതരിപ്പിച്ചിരിക്കുന്നു. ഗോപി സുന്ദറിന്റേതാണ് സംഗീതം. തമിഴ് താരം രാജ് കിരണും മീനയും ബിബിന്‍ ജോര്‍ജും പ്രധാന വേഷങ്ങളിലുണ്ട്. യു/എ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രത്തിന് 2 മണിക്കൂര്‍ 10 മിനുറ്റാണ് ദൈര്‍ഘ്യം. നവാഗതരായ ബിപിന്‍ മോഹനും അനീഷ് ഹമീദും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ചിത്രത്തിന്റെ തമിഴ് പതിപ്പ് കുബേരന് ഈ മാസം തന്നെ തിയറ്ററുകളില്‍ എത്തും. രാജ് കിരണാണ് തമിഴ് പതിപ്പിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
കടം വാങ്ങിയിട്ട് തിരിച്ചു കൊടുക്കാത്ത, ഫോണ്‍ കാളുകള്‍ പോലും അറ്റന്‍ഡ് ചെയ്യാത്ത നിര്‍മാതാവ് പ്രതാപ വര്‍മയുമായുള്ള കൊമ്പു കോര്‍ക്കലില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. ആക്ഷനും അലമ്പും തമാശകളും സിനിമാ ഡയലോഗുകളും ആയി ബോസ്സിന്റെ താണ്ഡവം ആണ് ഇന്റര്‍വെല്‍ വരെ.
ഒന്നാം ഭാഗത്തിന്റെ ഫോക്കസ് കോമഡിയാണെങ്കില്‍ രണ്ടാം ഭാഗത്തിന്റെ ഹൈലൈറ്റ് ഒരു പ്രതികാര കഥയാണ്. രജനികാന്ത് ഫാന്‍ ആയ നായകന് ഉള്ളത് കൊണ്ട് കൂടിയാവാം തമിഴ് സിനിമാ റഫറന്സുകളുടെ ധാരാളിത്തവും ചിത്രത്തില്‍ കാണാം. മൊത്തത്തില്‍ ഫാന്‍സിനു ആഘോഷിക്കാവുന്ന ഒരു മാസ് മമ്മൂട്ടി ചിത്രമായി ‘ഷൈലോക്കി’നെ വിലയിരുത്താം.
Gallery
ഇത് ഞങ്ങളുടെ ലോകം ചിത്രത്തിലെ നായിക ഇപ്പോൾ എവിടെയാണ് ; സ്വേത ബസുവിന്റെ വിശേഷങ്ങൾ

സ്വേത ബസു എന്ന പേര് കേട്ടാൽ ചിലപ്പോൾ മലയാളികൾക്ക് ഓർമയുണ്ടാവണം എന്നില്ല. എന്നാൽ ഇത് ഞങ്ങളുടെ ലോകം എന്ന ചിത്രത്തിലെ നായികയെ നമുക്കെല്ലാവർക്കും പരിചയമുണ്ടാവും. ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് സ്വേത ബസു. ബാല താരമായി ആയിരുന്നു സ്നേഹയുടെ സിനിമാ പ്രവേശം. പിന്നീട് ” കൊത്ത മങ്കരു ലോകം ” എന്ന പേരിൽ തെലുങ്കിൽ റിലീസ് ആയ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.
മികച്ച പ്രതികരണത്തോടും അഭിപ്രായത്തോടും കൂടി ചിത്രം ഹിറ്റായതോടെ നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു. ” ഇത് ഞങ്ങളുടെ ലോകം ” എന്ന പേരിലാണ് ചിത്രം മലയാളത്തിലേക്ക് എത്തിയത്. അന്യ ഭാഷ ചിത്രങ്ങൾ ഇരു കയ്യും സ്വീകരിക്കുന്ന മലയാളി പ്രേക്ഷകർ മൊഴിമാറ്റം ചെയ്തുവന്ന ഈ ചിത്രവും ഏറ്റെടുക്കുകയായിരുന്നു. കോളേജ് കാലവും പ്രണയവുമൊക്കെ എടുത്തുപറഞ്ഞ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു മലയാളി പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.അതോടെ ശ്വേതാ മലയാളി പ്രേഷകരുടെ പ്രിയ നടിയായി മാറി.

ബാലതാരമായിട്ടാണ് ശ്വേത സിനിമാലോകത്തേക്ക് എത്തിയത്. മക്ഡി എന്ന ചിത്രത്തിലൂടെ മികച്ച ബാല താരത്തിനുള്ള അവാർഡ് താരം നേടിയിരുന്നു. ബാല താരത്തിൽ നിന്നും നായികാ നടിയായി സ്വേതയുടെ മാറ്റം വളരെ പെട്ടെന്നായിരുന്നു. നിരവധി സിനിമയിൽ താരം അഭിനയിക്കുകയുണ്ടായി. എന്നാൽ വളരെ പെട്ടെന്നായിരുന്നു എല്ലാം മാറിമറിഞ്ഞത്. സിനിമയിൽ കത്തി നിൽക്കുമ്പോൾ മോശം പ്രവർത്തിയുമായി ബന്ധപെട്ടു താരത്തിനെ പോലീസ് അറസ്റ് ചെയ്തത് വലിയ വാർത്തയായി മാറിയിരുന്നു. ഇതോടെ താരത്തിന്റെ കരിയറിന് തിരിച്ചടി ലഭിച്ചു. എങ്കിലും പിന്നീട് മിനി സ്ക്രീനിലൂടെ വീണ്ടും തിരിച്ചുവരവ് നടത്തുകയും ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും സജീവ സാന്നിധ്യമായി മാറുകയും ചെയ്തു.
ഹിന്ദിയിൽ ചന്ദ്ര കാന്ത എന്ന സീരിയൽ ഹിറ്റ് ആയി മാറിയിരുന്നു. എന്നാൽ താരത്തിന്റെ വിവാഹ ജീവിതം അത്ര ഹിറ്റ് ആയിരുന്നില്ല. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ 2018 ൽ ആയിരുന്നു ശ്വേത വിവാഹിതയായത്. യുവ സംവിധായകൻ രോഹിത്ത് മിത്തലിനെ ആയിരുന്നു താരം വിവാഹം ചെയ്തത് . ഇരുവരുടെയും വിവാഹ വിഡിയോകളും ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു. എന്നാൽ ആ ദാമ്പത്യ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല.2018 ൽ വിവാഹിതരായ ഇരുവരും 2019 ൽ വിവാഹമോചിതരായി.ഒന്നാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു വേർപിരിയാൻ ഉള്ള തീരുമാനം ഇരുവരും എടുത്തത്.
ശ്വേത തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പരസ്പര സമ്മതത്തോടെയാണ് തങ്ങൾ പിരിയുന്നതെന്നും ദാമ്പത്യ ബന്ധം അവസാനിച്ചാലും ഇരുവരും നല്ല സുഹൃത്തുക്കളാണെന്നും സ്വേത വെളിപ്പെടുത്തിയിരുന്നു. വീണ്ടും പ്രണയത്തിലാകുമോ എന്ന ചോദ്യത്തിന്, “തീർച്ചയായും പ്രണയം എന്ന ആശയത്തെയോ പ്രണയത്തിലാകുന്നതിനെയോ ഞാൻ അകറ്റി നിർത്തിയിട്ടില്ല. പക്ഷേ ഇപ്പോൾ എന്റെ ഏക ശ്രദ്ധ കരിയറും ജോലിയും മാത്രമാണ്. സ്നേഹം ജൈവികമായി സംഭവിക്കുന്ന ഒന്നാണ്. അത് സംഭവിച്ചില്ലെങ്കിൽ ഒരു കുഴപ്പവുമില്ല. അതിനെ അന്വേഷിച്ച് പോകുന്നുമില്ല,” എന്നായിരുന്നു ശ്വേതയുടെ മറുപടി.
Gallery
ലൂസിഫറിന്റെ സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ ആയിരുന്നില്ല, സിനിമ സംവിധാനം ചെയ്യാനായി ആദ്യം തീരുമാനിച്ചിരുന്നത് മറ്റൊരാളെ, വെളിപ്പെടുത്തലുമായി ആന്റണി പെരുമ്പാവൂർ

പൃഥ്വിരാജ് എന്ന നടനെ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ഒരു കാലത്ത് തന്നെ അഹങ്കാരി എന്ന് വിളിച്ചവരെ കൊണ്ട് തന്നെ അഭിനയം കൊണ്ട് അത് മാറ്റി പറയിപ്പിച്ച നടനാണ് പ്രിത്വി. 2019ൽ അഭിനയിക്കാൻ മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങും എന്ന് താരം തെളിയിച്ചിരുന്നു. മലയാളികളുടെ താര രാജാവ് ലാലേട്ടനെ നായകനാക്കി വമ്പൻ ഹിറ്റ് ആയി മാറിയ ലൂസിഫർ ആയിരുന്നു പ്രിത്വിയുടെ ആദ്യ ചിത്രം. മലയാളത്തിലെ ആദ്യ 200 കോടി കളക്ഷൻ നേടിയ ചിത്രം എന്ന ബഹുമതിയും ലൂസിഫറിനുണ്ട്. മോഹൻലാലിൻറെ ഏറ്റവും വലിയ ഫാൻ ബോയ് ആയ പൃഥ്വി ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പണിപ്പുരയിലാണ്.
എന്നാൽ, പൃഥ്വിരാജ് ആയിരുന്നില്ല ലൂസിഫർ സംവിധാനം ചെയ്യേണ്ടിയിരുന്നത് എന്നാണ് ചിത്രത്തിന്റെ നിർമാതാവായ ആന്റണി പെരുമ്പാവൂർ വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയുടെ സംവിധായകനായി ആദ്യം രാജേഷ് പിള്ളയെ ആയിരുന്നു തീരുമാനിച്ചിരുന്നതെന്ന് മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ ആന്റണി പെരുമ്പാവൂർ അറിയിച്ചു.
എട്ട് വർഷം മുൻപാണ് തിരക്കഥാകൃത്ത് മുരളി ഗോപി ആശീർവാദിന് വേണ്ടി ലൂസിഫർ എന്ന പേരിൽ ഒരു സിനിമ ചെയ്യാമെന്ന് ഏൽക്കുന്നത്. അന്ന് രാജേഷ് പിള്ളയെ ആയിരുന്നു സംവിധായകൻ ആയി തീരുമാനിച്ചിരുന്നത്. എന്നാൽ, 2016ൽ രാജേഷ് പിള്ള അപ്രതീക്ഷിതമായി വിടപറഞ്ഞു. അതിനുശേഷം പല കാരണങ്ങളാൽ സിനിമ വൈകിപ്പോകുകയായിരുന്നുവെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു.
ഹൈദരാബാദിൽ പൃഥ്വിരാജ് നായകനായ ടിയാൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മുരളി ഗോപി വീണ്ടും തന്നെ വിളിച്ചതായും, സിനിമ ആരെ വെച്ച് ഡയറക്ട് ചെയ്യിക്കാനാണ് പരിപാടി എന്ന് ചോദിച്ചതായും ആന്റണി പറഞ്ഞു. അതൊന്നും തീരുമാനിച്ചിട്ടില്ലെന്ന് ആന്റണി മറുപടി നൽകി. അപ്പോഴാണ് കഥയിലെ ട്വിസ്റ്റ് സംഭവിച്ചത്. സിനിമയുടെ കഥ പൃഥ്വിരാജിനോട് പറഞ്ഞിരുന്നുവെന്നും അയാൾ സിനിമ സംവിധാനം ചെയ്തോട്ടെ എന്ന് ചോദിച്ചുവെന്നും മുരളി ഗോപി ആന്റണിയോട് പറഞ്ഞു.
“എന്ത് ചെയ്യണമെന്ന് മുരളി ചോദിച്ചപ്പോൾ എനിയ്ക്കു പെട്ടന്ന് മറുപടി പറയുവാൻ കഴിഞ്ഞില്ല. ഞാൻ ലാൽ സാറിനോട് ചോദിച്ചു. ” അത് കൊള്ളാലോ രാജു പടം ഡയറക്ട് ചെയ്യാൻ പോകയാണോ, നമുക്ക് ചെയ്യാം’. അടുത്ത ദിവസം തന്നെ ഞാൻ ഹൈദരാബാദിലേക്ക് പോയി. ആ പ്രോജെക്റ്റിനെ കുറിച്ച് ധാരണയാക്കി” ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഇത്രയും കാലം താനാണ് മോഹൻലാലിൻറെ ഏറ്റവും വലിയ ഫാൻ എന്ന് ധരിച്ചിരുന്നതായും എന്നാൽ ലൂസിഫർ കണ്ടതിന് ശേഷം അത് മാറിയെന്നും ആന്റണി കൂട്ടിച്ചേർത്തു.
എമ്പുരാന്റെ കഥ എഴുതി കഴിഞ്ഞപ്പോൾ ഇതിനൊരു മൂന്നാം ഭാഗത്തിന് സ്കോപ് ഉണ്ടെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞതായും ആന്റണി പറഞ്ഞു. ദൈവം സഹായിച്ചാൽ അതും നടക്കുമെന്ന പ്രതീക്ഷയും അദ്ദേഹം അഭിമുഖത്തിൽ പങ്കുവച്ചു. എന്തായാലും ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Gallery
മോഹൻലാലിന്റെ അഭിനയം കണ്ട് ‘ഇയാൾ പോരല്ലോ’ എന്നാണ് ആദ്യം സിദ്ദിക്കിനോട് പറഞ്ഞത്.

മലയാള സിനിമയിൽ സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ മുൻപന്തിയിലാണ് മോഹൻലാൽ. എപ്പോഴും സംസാരിച്ചില്ലെങ്കിലും യാതൊരു കോൺടാക്റ്റ് ഇല്ലെങ്കിലും നേരിൽ കാണുമ്പോൾ ഒരു ആത്മബന്ധം മോഹൻലാൽ പുലർത്താറുണ്ട് എന്ന് പല താരങ്ങളും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, മോഹന്‍ലാലുമായുള്ള അടുപ്പത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് നടൻ ലാൽ. മോഹൻലാലിനൊപ്പം ഒരു ടെലിവിഷൻ ഷോയിൽ പങ്കെടുത്തപ്പോഴാണ് ലാൽ അധികം പ്രസിദ്ധമല്ലാത്ത സൗഹൃദകഥ പങ്കുവെച്ചത്.
മോഹൻലാലിൻറെ അഭിനയത്തെക്കുറിച്ചുള്ള സൂക്ഷ്മമായ നിരീക്ഷണമാണ് ലാൽ പങ്കുവയ്ക്കുന്നത്. വിയറ്റ്നാം കോളനി സംവിധാനം ചെയ്യുന്ന സമയത്ത് ആദ്യ ദിവസം തന്നെ ലാൽ മോഹൻലാലിൻറെ അഭിനയം പോരല്ലോ എന്ന് കരുതിയതായി പറയുന്നു. വെറുതെ വന്നു നിൽക്കുന്നു, പോകുന്നു. ഇത് ശെരിയാകുന്നില്ലാലോ എന്ന് സിദ്ധിക്കിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെയും അഭിപ്രായം അതാണ്. എന്നാൽ പിന്നീട് അത് സ്ക്രീനിൽ കണ്ടപ്പോഴാണ് ഇതാണ് യഥാർത്ഥ അഭിനയം എന്ന് മനസിലായതെന്ന് ലാൽ പറയുന്നു. അഭിനയിക്കാതെ അഭിനയിക്കുന്ന കലയാണ് മോഹൻലാലിനുള്ളത് എന്ന് ലാൽ പറയുമ്പോൾ ചിരിയോടെ കേട്ടിരിക്കുകയാണ് മോഹൻലാൽ.
അഭിനയത്തിൽ താൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതും മോഹൻലാലിൻറെ അഭിനയത്തിന്റെ കണ്ടറിഞ്ഞാണ് എന്നും ലാൽ പറയുന്നു. മോഹന്‍ലാലുമായുള്ള സൗഹൃദമാണ് ഏറ്റവും കൗതുകകരമായ കാര്യമായി ലാൽ എടുത്തു പറയുന്നത്. എവിടെയെങ്കിലും വെച്ച് കാണുമ്പൊൾ ഇയാളാണെന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് തോന്നിക്കും. സംസാരിക്കുമ്പോളും അടുത്തിടപഴകുമ്പോളും അങ്ങനെയൊരു അടുപ്പം തോന്നും. എന്നാൽ അവിടെ നിന്നും പോന്നു കഴിഞ്ഞാൽ പിന്നെ യാതൊരു കോണ്ടാക്ടുമില്ല. പക്ഷെ കാണുമ്പോഴെല്ലാം അടുപ്പം തോന്നിക്കുന്ന ഒരു മാജിക് മോഹൻലാലിലുണ്ട് എന്ന് ലാൽ പറയുന്നു.

ഫാസിലിനൊപ്പം ധാരാളം ചിത്രങ്ങൾ ചെയ്തതു കൊണ്ട് വ്യക്തിപരമായ അടുപ്പമുണ്ട് മോഹൻലാലിന്. ആ അടുപ്പം അദ്ദേഹത്തിന്റെ അസ്സിസ്റ്റന്റ്റ് ഡയറക്ടർമാരോടും ഉണ്ട്. അവരെന്നല്ല, ഏത് സിനിമയിലെയും അസ്സിസ്ടന്റ് ഡയറക്ടർമാരോടാണ് തനിക്ക് കൂടുതൽ അടുപ്പമെന്നും, സംവിധായകനോട് നേരിട്ട് പറയാൻ പറ്റാത്ത കാര്യങ്ങൾ അവരോട് പറയുമെന്നും പറഞ്ഞാൽ സംവിധായകന്റെ ചീത്ത അവർ കേട്ടാൽ മതിയല്ലോ എന്നും മോഹൻലാൽ സരസമായി പറയുന്നു. അന്നു മുതൽ ലാലുമായി നല്ലൊരു സൗഹൃദം കെട്ടിപ്പടുത്താൻ ശ്രമിക്കാറുണ്ടായിരുന്നു എന്ന് മോഹൻലാൽ പറയുന്നു. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ആദ്യമായി ലാലിനെയും സിദ്ദിഖിനെയും കണ്ടതെന്നും മോഹൻലാൽ പറയുന്നു.
സൗഹൃദത്തിനിടക്ക് മോഹൻലാൽ ഒപ്പിച്ച കുസൃതിയും ലാൽ പങ്കു വയ്ക്കുന്നു. ഒരു സിനിമാ ഷൂട്ടിങ്ങിനിടെ ലാലുമായി സംസാരിച്ച് നിൽകുമ്പോൾ കെ പി ഉമ്മർ നടന്നു പോകുകയാണ്. അപ്പോൾ ഒരു കാര്യവുമില്ലാതെ ‘അയ്യോ, ലാലേ..അങ്ങനെ പറയല്ലേ. ഒന്നുമില്ലേലും പ്രായമായ ആളല്ലേ’ എന്ന് മോഹൻലാൽ ലാലിനോട് പറയുകയാണ്. അത് കേട്ടിട്ട് കെ പി ഉമ്മർ തിരികെ വന്ന് ലാലിനോടായി പറഞ്ഞു..’മൂന്നക്ഷരം..അത് നഷ്ടപ്പെടുത്തരുത്’. ഇന്നും മോഹൻലാലിൻറെ ഇത്തിരി കടന്നു പോയ ആ തമാശ ലാൽ ഓർത്തു വെച്ചിട്ടുണ്ട്. സെറ്റിൽ ബോറടിച്ചിരിക്കുമ്പോൾ ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നുമെന്നാണ് മോഹൻലാലിൻറെ രസകരമായ മറുപടി.
-
Celebrities3 months ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media4 months ago
നാട് നീളെ സുഖമല്ലേ ബോർഡുകൾ, കാര്യമറിയാതെ നാട്ടുകാർ
-
Celebrities9 months ago
മിയ ഇനി അശ്വിന് സ്വന്തം !!! വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്ത്
-
Exclusive1 month ago
മിനി സ്ക്രീൻ താരം സ്വാതി നിത്യാനന്ദക്ക് മാല ചാർത്തി യൂട്യൂബർ കാർത്തിക് സൂര്യ ; വിവാഹ നിശ്ചയം ഡ്യൂപ്ലിക്കേറ്റ് ആണെങ്കിലും ഫോട്ടോ എടുത്തപ്പോൾ നാണം വന്നു ഗയ്സ് എന്ന് കാർത്തിക്ക്
-
Kollywood1 year ago
നടി സ്നേഹ വീണ്ടും അമ്മയായി! കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് താരദമ്പതികള്‍
-
Celebrities3 months ago
ആകാശ ദൂതിലെ ആനി ഇപ്പോൾ ഇവിടുണ്ട്. സ്വന്തമായി വിമാനവും, ഏക്കറുകൾക്ക് നടുവിലെ ബംഗ്ലാവും
-
Movies1 year ago
അന്ന് നീളന്‍ മുടിക്കാരി ആരതി, ഇന്ന് മോഡേണായി, ഓർമകളിൽ മഞ്ജു, വീഡിയോ വൈറൽ!!
-
Mollywood1 year ago
മക്കള്‍ വളരുന്നതും സ്കൂളില്‍ പോവുന്നതുമൊന്നും കാണാന്‍ എനിക്ക് യോഗമുണ്ടായിട്ടില്ല! തുറന്ന് പറഞ്ഞ് മോഹൻലാൽ
You must be logged in to post a comment Login