Connect with us

Celebrities

1983 യും ഞാൻ സ്റ്റീവ് ലോപ്പസുമൊക്കെ ഞാൻ എഴുതിയിരുന്നെങ്കിൽ കൂടുതൽ തകർത്തേനെ – ശ്യാം പുഷ്ക്കരൻ

Published

on

സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍, 22 ഫെമെയില്‍ കോട്ടയം, ഇയോബിന്റെ പുസ്തകം, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ്‌ ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച തിരക്കഥാകൃത്താണ് ശ്യാം പുഷ്ക്കരന്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം കുമ്പളങ്ങി നൈറ്റ്സ് നിറഞ്ഞ സദസ്സില്‍ ഇന്ത്യയിലും പുറം രാജ്യങ്ങളിലുമായി പ്രദര്‍ശനം തുടരുകയാണ്. മലയാള മനോരമ ‘യുവ’ ആലപ്പുഴയില്‍ സംഘടിപ്പിച്ച ഒരു ‘തിരകഥ സംഭാഷണത്തില്‍’ ഒട്ടേറെ രസകരമായ കാര്യങ്ങള്‍ ശ്യാം പറയുകയുണ്ടായി.

പണ്ട് ചില സിനിമകള്‍ കാണുമ്പോള്‍ ഇതിലും നന്നായി എനിക്ക് എഴുതാന്‍ കഴിയുമല്ലോയെന്നു തോന്നുമായിരുന്നുവെന്ന് ശ്യാം പറഞ്ഞു. പകല്‍ ജോലി കഴിഞ്ഞു വരുന്നവര്‍ക്ക് ആസ്വദിക്കാന്‍ പറ്റിയ സിനിമയുണ്ടാക്കനാണ് താന്‍ ശ്രമിക്കാറുള്ളത്. ചില ഹിറ്റ്‌ സിനിമകള്‍ കാണുമ്പോള്‍ അത് എഴുതാന്‍ കഴിഞ്ഞില്ലല്ലോയെന്ന വിഷമം ഉണ്ടാവാറുണ്ടെന്നും 1983, ഞാന്‍ സ്റ്റീവ് ലോപസ് തുടങ്ങിയ ചിത്രങ്ങള്‍ താന്‍ എഴുതിയിരുന്നുവെങ്കില്‍ തകര്‍ത്തേനെ എന്നാണു അദ്ദേഹത്തിന്റെ ശക്തവും വിനീതവുമായ വിശ്വാസം എന്നും ശ്യാം പുഷ്ക്കരന്‍ കൂട്ടി ചേര്‍ത്തു. ഞാനെഴുതിയ സിനിമകള്‍ കാണുമ്പോള്‍  മിക്കപ്പോഴും ഖേദം തോന്നാറുണ്ട്. ടിവിയില്‍ കണ്ട് ഇറങ്ങി ഓടാറുണ്ട്. ചിലപ്പോള്‍ സിനിമ ഇറങ്ങി രണ്ട് ദിവസം കഴിഞ്ഞാണ് നല്ല ആശയം കിട്ടുയകയെന്ന് ശ്യാം പറയുന്നു.

വിവാദങ്ങള്‍ കുറച്ചുമാത്രമെ എന്നെ ബാധിച്ചിട്ടുള്ളു. വിവാദങ്ങളെ പേടിയാണ്. തകര്‍ന്നുപോകും. അപ്പോള്‍ ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളൊക്കെ ഡിലീറ്റ് ചെയ്യും. വര്‍ഷങ്ങളായി എന്തുപോസ്റ്റ് ചെയ്താലും തെറി കേള്‍ക്കുന്നവരെ ഓര്‍ക്കുമ്ബോള്‍ സങ്കടം തോന്നും. ഇന്റര്‍വ്യൂ ഒന്നും അധികം കൊടുക്കേണ്ടെന്നാണ് ദിലീഷ് പോത്തനെപോലുള്ള സുഹൃത്തുക്കള്‍ പറയാറുള്ളത്. ഞാനെന്തെങ്കിലും പറയും. ആളുകള്‍ ഫെയ്‌സ്ബുക്കില്‍ പൊങ്കാലയിടും. അടുത്തിടെ എനിക്കെതിരെ പൊങ്കാല പൊട്ടിപ്പുറപ്പെട്ട വിവരം ഞാനറിയുന്നത് വീ്ട്ടിനടുത്തുള്ള ക്ഷേത്രത്തിലെ പൊങ്കാല ഉദ്ഘാടനം ചെയ്യുന്നതിനിടെയാണെന്നും ശ്യാം പറഞ്ഞു. തനിക്ക് ശ്രീനിവാസനെ പോലെയൊരു തിരക്കഥകൃത്ത് ആവേണ്ട പകരം ലോഹിദദാസിനെ പോലെയൊരാള്‍ ആവാന്‍ ആണ് ആഗ്രഹമെന്നും ശ്യാം കൂട്ടി ചേര്‍ത്തു.

അടുത്തിടെ ശ്രീനിവാസന്‍റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം എന്ന ചിത്രം എന്ത് സന്ദേശമാണ് നല്‍കുന്നതെന്നു മനസ്സിലായിട്ടില്ല എന്ന് ശ്യാം പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു.പിന്നീട് സോഷ്യല്‍ മീഡിയയില്‍ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തും വന്നിരുന്നു.സന്ദേശം നല്‍കിയ സന്ദേശം ഒന്നൊന്നായി വിവരിച്ചു പലരും ഫെയിസ് ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും പോസ്റ്റ്‌ ചെയ്തിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Celebrities

ഞങ്ങളുടെ കുഞ്ഞെഴുത്തുകാരി, അല്ലിയുടെ പുതിയ കവിത വൈറല്‍; അവസാന വരികള്‍ എടുത്ത് പറഞ്ഞ് സുപ്രിയയുടെ പോസ്റ്റ്

Published

on

By

അച്ഛനെ പോലെ തന്നെ നിരവധി ആരാധകരുള്ള ഒരു താര സന്തതിയാണ് അലംകൃത എന്ന അല്ലിയും. പ്രേക്ഷകരുടെ പ്രിയ താരപുത്രിയാണ് പൃഥ്വിരാജ് സുകുമാരൻ- സുപ്രിയ മേനോൻ ദമ്പതികളുടെ മകൾ അലംകൃത എന്ന അല്ലി. അച്ഛനെ പോലെ തന്നെ നിരവധി ആരാധകരാണ് ഈ താരപുത്രിയ്ക്കുമുള്ളത്. മകളുടെ സ്വകാര്യത മാനിച്ച് അല്ലിയുടെ വളരെ ചുരുക്കം ചില ചിത്രങ്ങൾ മാത്രമാണ് സുപ്രിയയും പൃഥ്വിയും ഇതുവരെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുള്ളത്. വളരെ സാധാരണകാരിയായി മകളെ വളർത്താൻ ഇഷ്ടപ്പെടുന്ന പൃഥ്വി താരപുത്രി എന്ന വിശേഷണം മകൾക്ക് ബുദ്ധിമുട്ടാകരുത് എന്ന് ആഗ്രഹമുള്ള അച്ഛൻ കൂടിയാണ്.

അല്ലിയുടെ പിറന്നാൾ ദിനങ്ങളിൽ മാത്രമാണ് സാധാരണയായി മകളുടെ ചിത്രങ്ങൾ ഇവർ പങ്കുവയ്ക്കാറുള്ളത്. മറ്റെല്ലായിപ്പോഴും മുഖം വ്യക്തമാകാത്ത രീതിയിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് ചുരുക്കമാണെങ്കിലും മകളുടെ വിശേഷങ്ങൾ സുപ്രിയയും പൃഥ്വിയും പല അഭിമുഖങ്ങളിലും പങ്കുവച്ചിട്ടുണ്ട്. അങ്ങനെ ഏറ്റവും ഒടുവിലായി പങ്കുവച്ച വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അലംകൃത എഴുതിയ ഒരു ചെറിയ കവിതയാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. ആറ് വയസുകാരിയായ അലംകൃതയുടെ ഇംഗ്ലീഷ് കവിതയുടെ കയ്യെഴുത്ത് പ്രതിയാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്.

ജൂലൈ 22ാം തീയതി എന്ന് രേഖപ്പെടുത്തിയ പേജിലാണ് അല്ലി തന്റെ കവിത കുറിച്ചിരിക്കുന്നത്. അല്ലിയുടെ കവിതയിലെ അവസാനത്തെ വരികള്‍ എടുത്ത് പറഞ്ഞുക്കൊണ്ടാണ് സുപ്രിയ കവിത പങ്കുവച്ചിരിക്കുന്നത്. ഞങ്ങളുടെ കുഞ്ഞെഴുത്തുകാരി വീണ്ടും അത് ചെയ്തിരിക്കുന്നു. അതിലെ ആദ്യ പേജിലെ അവസാന വരി ‘ഭയത്തില്‍ നിന്ന് കരകയറാന്‍ ഞങ്ങളുടെ സുഹൃത്തുക്കള്‍ സഹായിക്കുന്നു’ എന്നാണെന്നാണ് സുപ്രിയ എടുത്തു പറയുന്നു. അച്ഛനും നടനുമായ പൃഥ്വിരാജിനെയും സുപ്രിയ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.

അലിയുടെ കലാവാസനയെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. അധികം അക്ഷര തെറ്റുകൾ വരുത്താതെ കവിതയെഴുതിയ അല്ലിയുടെ കയ്യക്ഷരത്തെ പുകഴ്ത്തുന്നവരും കുറവല്ല. എന്നാല്‍, ഇതാദ്യമായല്ല അല്ലി കവിത എഴുതുന്നത്. ഇതിന് മുന്‍പും അല്ലിയുടെ കവിത സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. മകളുടെ റഫ് നോട്ട് നോക്കിയപ്പോൾ കണ്ടത് രണ്ടു ചെറുകവിതകളാണ്. ഇത് അതിൽ ഒരെണ്ണമാണ്.’ എന്ന അടിക്കുറിപ്പോടെയാണ്‌ സുപ്രിയ അന്ന് കവിത പങ്കുവച്ചത്. സീറിയൽ ബോക്സിൽ മറഞ്ഞിരിക്കുന്ന വാക്കുകൾ കണ്ടെത്തുന്ന പൃഥ്വിയുടെയും അല്ലിയുടെ ചിത്ര൦ അടുത്തിടെ സുപ്രിയ പങ്കുവച്ചിരുന്നു.

‘വെള്ളിയാഴ്ച രാത്രിയിലെ നേരംപോക്ക്, ഡാഡയും മകളും കൂടെ സീറിയൽ ബോക്സിലെ മറഞ്ഞിരിക്കുന്ന വാക്കുകൾ കണ്ടുപിടിക്കുകയാണ്’ എന്നായിരുന്നു ആ ചിത്രത്തിന് താഴെ സുപ്രിയ കുറിച്ചിരുന്നത്. അല്ലിയുടെ പാതിമുഖം വ്യക്തമായിരുന്നില്ലെങ്കിലും ആ ചിത്രം ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. മുൻപ്, ഒഴിവ് സമയം വീടിനു പുറത്ത് ചെടികൾ നനയ്ക്കുന്ന അല്ലിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പൃഥ്വിരാജാണ് ഹോസുമായി നിന്ന് ചെടികൾ നനയ്ക്കുന്ന അല്ലിയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

Continue Reading

Celebrities

മാലിക്കിലെ വേഷം വേണ്ടെന്ന് വച്ചതാണ്, ഫഹദ് കണ്ടപ്പോൾ തന്നെ ചോദിച്ചു അന്ന് ഇന്റർവ്യൂ ചെയ്ത കുട്ടിയല്ലേ എന്ന്, മാലിക്കിലെ ഡോക്ടർ പാർവതി

Published

on

By

മഹേഷ് നാരായൺ, ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ചിത്രമാണ് മാലിക്. മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇടം നേടാൻ തക്ക വിധത്തിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഭിനയത്തിന്റെ കാര്യത്തിലായാലും ക്യാമറയുടെ കാര്യത്തിലായാലും കഥയുടെ കാര്യത്തിലായാലും മാലിക് ഒന്നിനൊന്ന് മെച്ചമാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികച്ച അഭിനയമാണ് കാഴ്ചച്ചവച്ചത്. മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിലെത്തിയ നിരവധി താരങ്ങൾ ചിത്രത്തിലുണ്ടായിരുന്നു. ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി, ഉടൻ പണത്തിലെ മീനാക്ഷി അങ്ങനെ നിരവധി പേർ. അക്കൂട്ടത്തിൽ ഒരാളാണ് പാര്‍വ്വതി കൃഷ്ണ. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിച്ചത്.

ഡോ. ​ഷെ​ര്‍​മി​ന്‍ എ​ന്ന ജ​യി​ല്‍ ഡോ​ക്ട​റു​ടെ വേ​ഷം അമിതാ​വേ​ശ​വും ആ​ഡം​ബ​ര​വു​മി​ല്ലാ​തെ മി​ക​ച്ച കൈ​യ​ട​ക്ക​ത്തോ​ടെ അവതരിപ്പിക്കുകയായിരുന്നു പാർവതി. ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം ആര്‍ക്കും അറിയില്ല, താന്‍ സസ്‌പെന്‍സ് ആയി വച്ചേക്കുകയായിരുന്നു എന്ന് പാര്‍വ്വതി പറയുന്നു. ബിഹൈന്റ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വ്വതി. മാലിക്കിലെ വേഷം വേണ്ട എന്ന് പറഞ്ഞ ആളാണ് ഞാന്‍. എനിക്ക് ഓഡിഷനില്‍ പങ്കെടുക്കുന്നത് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. ഓഡിഷന് പങ്കെടുക്കണം എന്ന കാരണത്താല്‍ പല സിനിമകളും ഞാന്‍ ഉപേക്ഷിച്ചിട്ടുണ്ട്. മാലിക്കിന് വേണ്ടി വിളിച്ചപ്പോഴും, ഇല്ല എനിക്ക് പറ്റില്ല എന്ന് തന്നെയാണ് ആദ്യം പറഞ്ഞത്. പിന്നീട് ഒന്ന് വന്ന്, സ്‌ക്രീന്‍ ടെസ്റ്റ് നടത്തൂ എന്ന് പറഞ്ഞപ്പോഴാണ് പോയത്. ആ വേഷം കിട്ടുകയും ചെയ്തു. ഒരുപാട് പേരെ ആ കഥാപാത്രത്തിന് വേണ്ടി ഓഡിഷന്‍ ചെയ്തിരുന്നു എന്നാണ് കേട്ടത് എന്ന് പാര്‍വ്വതി പറയുന്നു.

സിനിമ കണ്ട് പലരും വിളിയ്ക്കുകയും മസേജ് അയക്കുകയും അഭിനന്ദിയ്ക്കുകയും ചെയ്തിട്ടുണ്ട് എന്നും പാര്‍വ്വതി അഭിമുഖത്തിൽ പറഞ്ഞു. പണ്ട് ഫഹദിനെ അഭിമുഖം ചെയ്തതിന്റെ പേരില്‍ പലരും എന്നെ ട്രോള്‍ ചെയ്തിരുന്നു. ഫഹദിനെ പോലൊരു നടനോട് നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് കുളമാക്കി എന്ന് പറഞ്ഞായിരുന്നു ട്രോള്‍. അതേ ഫഹദിനൊപ്പം ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞപ്പോള്‍ ഞാനൊന്ന് അഹങ്കരിച്ചു എന്നും നടി പറഞ്ഞു. ഫഹദ് കണ്ടപ്പോള്‍ തന്നെ ചോദിച്ചുവത്രെ, അന്ന് അഭിമുഖം ചെയ്ത കുട്ടിയല്ലേ എന്ന്. സെറ്റ് ഭയങ്കര സീരിയസ് ആയിരുന്നു എന്നും അധികം കളിയും ചിരിയൊന്നും ഉണ്ടായിരുന്നില്ല എന്നും പാര്‍വ്വതി പറയുന്നു. എല്ലാവരും കഥാപാത്രങ്ങളായി തന്നെയാണ് പെരുമാറിയത്. ഞാന്‍ പോലും യാന്ത്രികമായി അങ്ങനെയാവുകയായിരുന്നു – പാര്‍വ്വതി പറഞ്ഞു

സീ​രി​യ​ലി​ല്‍ അ​ഭി​ന​യി​ച്ചാ​ല്‍ സി​നി​മ കി​ട്ടി​ല്ലെ​ന്നും കി​ട്ടി​യാ​ല്‍​ത്ത​ന്നെ ന​ല്ല വേ​ഷം കി​ട്ടില്ലെന്നു​മു​ള്ള അ​ബ​ദ്ധ​ധാ​ര​ണ​ക​ളെ പൊ​ളി​ച്ചെ​ഴു​തു​ക​യാ​ണു പാ​ര്‍​വ​തി. ത​മി​ഴി​ല്‍ നി​ന്നു വ​രെ, പ​ണ്ടേ വി​ളി​ച്ച​താ​ണു പാ​ര്‍​വ​തി​യെ, സി​നി​മ. പ​ക്ഷേ, ബി​ടെ​ക് പ​ഠ​ന​ത്തി​നൊ​പ്പം അ​ഡ്വ​ര്‍​ടൈ​സിം​ഗും മോ​ഡ​ലിം​ഗും ആം​ഗ​റിംഗു​മാ​യി പാ​ര്‍​വ​തി ഒതുങ്ങി​ക്കൂ​ടി. സി​വി​ല്‍ എ​ന്‍​ജി​നി​യ​റാ​യ​പ്പൊ​ഴും അ​ഭി​ന​യ​ത്തോ​ടു​ള്ള ഇ​ഷ്ടം സീ​രി​യ​ലി​ല്‍ തുടർന്നു. തു​ട​ക്കം കെ.​കെ.​രാ​ജീ​വ് സീ​രി​യ​ലി​ല്‍. ഒ​ടു​വി​ല്‍ ചെ​യ്ത​തു രാ​ത്രി​മ​ഴ; നാ​ലു വ​ര്‍​ഷം മു​മ്പ്.

Continue Reading

Celebrities

“മാലിക്കിലെ അമ്മയ്ക്ക് മകളേക്കാളും പ്രായം ഒരു വയസ്സ് കുറവ്…!” ഉടൻ പണത്തിൽ നിന്നും ബിഗ് സ്ക്രീനിലേക്കെത്തിയ മീനാക്ഷി

Published

on

By

മിനി സ്‌ക്രീനിലൂടെ മലയാളികൾക്ക് പരിചിതയാണ് മീനാക്ഷി രവീന്ദ്രൻ. നായികാ നായകൻ, ഉടൻ പണം തുടങ്ങി നിരവധി പരിപാടികളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മീനാക്ഷി. ഇപ്പോൾ ബിഗ് സ്ക്രീനിലും തന്റെ വരവ് അടയാളപ്പെടുത്തിയിരിക്കുകയാണ് മീനാക്ഷി. മഹേഷ് നാരായൺ, ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ചിത്രം മാലിക്കിലാണ് മീനാക്ഷി അഭിനയിച്ചിരിക്കുന്നത്. ഒരു വലിയ താരനിരയ്‌ക്കൊപ്പമാണ് മീനാക്ഷിയുടെ സിനിമ പ്രവേശം. സിനിമയിലുടനീളം താരത്തിന്റെ കഥാപാത്രമുണ്ട്.

ചിത്രത്തിൽ ഫഹദിന്റെയും നിമിഷയുടെയും മകളെയാണ് മീനാക്ഷിഎം എത്തിയത്. റംലത്ത് എന്നാണ് കഥാപാത്രത്തിന്റെ പേര്. സിനിമയിലുടന്നീളം മീനാക്ഷിയുടെ കഥാപാത്രം നിറഞ്ഞ് നിൽക്കുന്നുണ്ട്. ഫഹദിനും നിമിഷയ്ക്കും ഒപ്പമുള്ള കോമ്പിനേഷൻ സീനിലൊക്കെ മികച്ച പ്രകടനം ആണ് താരം കാഴ്ച വച്ചത്. നായികാ നായകൻ പരിപാടിയിലൂടെ മീനാക്ഷിയുടെ അഭിനയ മികവ് പ്രേക്ഷകർ കണ്ടതാണ്. എന്നാൽ ഇപ്പോൾ സിനിമയിൽ എത്തിയപ്പോൾ ഒത്തിരി മാറ്റം വന്നെന്നും, നല്ല ഇരുപ്പെത്തിയ നടിയെ പോലെ ഉണ്ടെന്നൊക്കെയാണ് ആരാധകരുടെ അഭിപ്രായം.

എന്നാൽ ഇതിനിടയ്ക്ക് മീനാക്ഷിയുടെ വയസ് ചികഞ്ഞാണ് ചിലർ എത്തിയത്. അമ്മയായി അഭിനയിച്ച നിമിഷ സജയനേക്കാൾ 1 വയസ് കൂടുതലാണ് മീനാക്ഷിക്ക് എന്നാണ് ആരാധകർ കണ്ടെത്തിയത്. മീനാക്ഷി ജനിച്ചത് തൊണ്ണൂറ്റിയാറിലാണ്. നിമിഷ ജനിച്ചതാവട്ടെ തൊണ്ണൂറ്റിയേഴിലും. മീനാക്ഷിക്ക് ഇരുപത്തിയഞ്ചും നിമിഷയ്ക്ക് ഇരുപത്തിനാലുമാണ് പ്രായം. എന്തായാലും ഇരുവരുടെയും അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

നായികാ നായകൻ എന്ന പരിപാടിയിലൂടെയാണ് മീനാക്ഷിയുടെ മിനി സ്ക്രീൻ അരങ്ങേറ്റം. അന്ന് ജോലി ചെയ്യുന്നതിനിടെ 1 മാസം ലീവ് എടുത്താണ് പരിപാടിയിൽ പങ്കെടുത്തത്. പിന്നെ മീനാക്ഷി ഒരു കുട്ടി താരമായി. പരിപാടിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവരിൽ ഒരാളായിരുന്നു മീനാക്ഷിയും. പിന്നെ മാറിമായത്തിലും ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇപ്പോൾ ഉടൻ പണം എന്ന പരിപാടിയാണ് മീനാക്ഷി അവതരിപ്പിക്കുന്നത്. ഒത്തിരി ആരാധകർ ഈ പരിപാടിക്കുണ്ട്.

പത്തൊന്‍പതാം വയസ്സിൽ സ്പൈസ് ജെറ്റിൽ കാബിൻ ക്രൂ ആയി കിട്ടിയ ജോലി, 22ാം വയസ്സിൽ രാജിവച്ച് തന്റെ പാഷന് പിറകെ യാത്ര തിരിച്ച താരം കൂടിയാണ് മീനാക്ഷി. ജോലി വിടാനുള്ള തീരുമാനം പോലും വളരെ പോസിറ്റീവ് ആയിട്ടാണ് കരുതുന്നത് എന്നാണ് മീനാക്ഷി ജോലി വിട്ടതിനെക്കുറിച്ച് പറഞ്ഞത്.

Continue Reading

Updates

Latest News16 hours ago

നടന്‍ മുകേഷും ഭാര്യ മേതില്‍ ദേവികയും വേര്‍പിരിയുന്നു; അവസാനിപ്പിക്കുന്നത് എട്ട് വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ബന്ധം

നടനു൦ നിര്‍മ്മാതാവുമായ മുകേഷും ഭാര്യ മേതില്‍ ടെവികയും എട്ട് വര്‍ഷം നീണ്ട ദാമ്പത്യ ബന്ധം ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട്...

Celebrities20 hours ago

ഞങ്ങളുടെ കുഞ്ഞെഴുത്തുകാരി, അല്ലിയുടെ പുതിയ കവിത വൈറല്‍; അവസാന വരികള്‍ എടുത്ത് പറഞ്ഞ് സുപ്രിയയുടെ പോസ്റ്റ്

അച്ഛനെ പോലെ തന്നെ നിരവധി ആരാധകരുള്ള ഒരു താര സന്തതിയാണ് അലംകൃത എന്ന അല്ലിയും. പ്രേക്ഷകരുടെ പ്രിയ താരപുത്രിയാണ് പൃഥ്വിരാജ് സുകുമാരൻ- സുപ്രിയ മേനോൻ ദമ്പതികളുടെ മകൾ...

Interviews4 days ago

നിനക്ക് ഗേള്‍ഫ്രണ്ട് ഉണ്ടെങ്കില്‍ എന്നോട് പറയുമോ എന്ന് അവനോട് ചോദിച്ചു,അവന്റെ മറുപടി കേട്ട് ഞെട്ടി; അനുഭവം പങ്കുവച്ച് മോഹിനി

നായകനൊപ്പം നില്‍ക്കുന്ന ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മരിയ നടിയാണ് മോഹിനി. ടൈപ്പ് കാസ്റ്റിംഗ് നടന്നിരുന്ന കാലത്ത് മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങി...

Serial News4 days ago

എന്നെ അടിമുടി നോക്കിയ ശേഷം വിജയ്‌ അകത്തേക്ക് പോയി, എന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി നടന്‍ ഷിജു

സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘നീയും ഞാനും’ എന്ന പരമ്പരയിലൂടെ വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിരിക്കുകയാണ് ഷിജു എആര്‍. സീരിയലിലെ രവിചന്ദ്ര വര്‍മ്മന്‍ എന്ന കഥാപാത്രം...

Reviews4 days ago

എന്തിനോ വേണ്ടി തിളച്ച സാമ്പാർ പൊലെ മേരി, മാലിക്കിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ആ സംഭവം: വൈറലായി റിവ്യൂ

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്ത ‘മാലിക്’ മികച്ച പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ആമസോണ്‍ പ്രൈമിലൂടെ ജൂലൈ പതിനഞ്ചിനാണ് മാലിക് റിലീസ് ചെയ്‌തത്‌....

Latest News5 days ago

ഫഹദിനെ തൂണിൽ കെട്ടിയിട്ട് അടിച്ചപ്പോള്‍ വേദന കൊണ്ടു പുളഞ്ഞു, ഒരുപാട് വിഷമം തോന്നിയിരുന്നു അത് -അനുഭവം പങ്കുവച്ച് കിരണ്‍

ഫഹദ് ഫാസില്‍- മഹേഷ്‌ നാരായണന്‍ കൂട്ടുക്കെട്ടില്‍ പിറന്ന മാലിക് എന്ന ചിത്രം ശ്രദ്ധ നേടുകയാണ്‌. പ്രകടനം കൊണ്ട് അമ്പരപ്പിച്ച ഒരുപിടി നല്ല അഭിനേതാക്കളുടെ ഒത്തുചേരല്‍ -ഒരു സിനിമ...

Exclusive5 days ago

സിനിമാക്കാരന്‍ എന്ന ഗമ മാത്രം, ജീവിക്കാന്‍ മുറുക്കാന്‍ കട; സുബ്രമണ്യന്‍ ചിരിപ്പിക്കുന്ന പടന്നയില്‍ അപ്പൂപ്പനായ കഥ

മലയാള സിനിമയിലെ ചിരിപ്പിക്കുന്ന അപ്പൂപ്പന്‍, ഈ ഒരൊറ്റ വിശേഷണം മാത്രം മതിയാകും കെടിഎസ് പടന്നയില്‍ എന്ന അതുല്യ കലാകാരന്‍ മലയാളികള്‍ക്ക് എത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് മനസിലാക്കാന്‍. നടനാകാനുള്ള...

Interviews5 days ago

ഒരു പരാജിതന്‍ ആയിട്ടാണ് ഞാനന്ന് വീട്ടിൽ കേറി ചെന്നത്, ചിലവ് ചുരുക്കി ജീവിക്കേണ്ടി വരുമെന്ന് സൗമ്യയോട് പറഞ്ഞു ; അനുഭവം പങ്കുവച്ച് വിനയ് ഫോര്‍ട്ട്‌

ഫഹദ് ഫാസില്‍- മഹേഷ്‌ നാരായണന്‍ കൂട്ടുക്കെട്ടില്‍ പിറന്ന മാലിക് എന്ന ചിത്രം ശ്രദ്ധ നേടുകയാണ്‌. പ്രകടനം കൊണ്ട് അമ്പരപ്പിച്ച ഒരുപിടി നല്ല അഭിനേതാക്കളുടെ ഒത്തുചേരല്‍ -ഒരു സിനിമ...

Trending Social Media5 days ago

മാളൂട്ടിയുടെ പിറന്നാള്‍ ആഘോഷമാക്കി മാമാട്ടിക്കുട്ടി, ഒപ്പം കൂടി സഹോദരനും; വീണ്ടും വൈറലായി ശാമിലിയും ശാലിനിയും

മലയാളത്തിലെ ബാലതാരങ്ങളുടെ പേരുകൾ പറയാൻ പറഞ്ഞാൽ ഓരോ മലയാളിയുടെയും മനസ്സിൽ ആദ്യം വരുന്ന പേരുകൾ ബേബി ശാലിനിയുടെയും ബേബി ശാമിലിയുടെയുമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. മലയാളികൾ ഇത്രയധികം...

Gallery6 days ago

മതത്തെ മറികടന്ന് ഒന്നിച്ച ബ്രാഹ്മണ യുവാവും ക്രിസ്ത്യാനി പെണ്ണും, മതമില്ലാതെ മക്കളും; ശാലിനിയുടെയും അജിത്തിന്റെയും ജീവിത കഥ

തെന്നിന്ത്യയിലെ സൂപ്പർ താരമാണെങ്കിലും ലളിതമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന നടനാണ് അജിത്ത്. ഭർത്താവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് നടിയും ഭാര്യയുമായ ശാലിനിയും ജീവിക്കുന്നത്. ഈ തയാറാകുടുംബത്തിന്റെ സന്തോഷങ്ങൾക്ക് പിന്നിൽ ആഡംബരങ്ങളില്ലാത്ത ലളിത...

Trending