Gallery
ആരാണ് കുമ്പളങ്ങിയിലെ ഷമ്മി ?? മനശാസ്ത്രന്ജന്റെ കുറിപ്പ് വൈറലാവുന്നു.

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ ലഭിച്ച കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയെന്ന കഥാപാത്രത്തെ കുറിച്ച് മനഃശാസ്ത്രജ്ഞനായ ഡോക്ടര്‍ ബോബന്‍ ഇറാനിമോസ് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുകയാണ്. പോസ്റ്റ് വായിക്കാം “ഷേവ് ചെയ്ത് മുഖം മിനുക്കി, മീശയുടെ അരികുകൾ കൃത്യമായി വെട്ടി ഒതുക്കി, അലക്കി തേച്ച വസ്ത്രവുമിട്ട് ചുണ്ടിൽ കള്ള ചിരിയുമായിയാണ് കുമ്പളങ്ങിയിലെ ഷമ്മി കടന്നു വരുന്നത്. പുറമെ മാന്യനായി പെരുമാറുന്ന ഷമ്മി ഉപദേശം കൊണ്ട് മറ്റുള്ളവരെ കീഴ്പ്പെടുത്തി സ്തീകളെ വരച്ച വരയിൽ നിർത്തി അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്ന ആൺകോയ്മയുടെ പ്രതിനിധി എന്ന നിർവ്വചനത്തിന് അർഹനാണ്. താൻ പറയുന്നത് മാത്രമാണ് ശരിയെന്ന് കടും പിടുത്തം പിടിക്കുന്ന സ്ത്രീയുടെ ശബ്ദം വീട്ടിൽ ഉയർന്ന് കേൾക്കരുതെന്ന് കരുതുന്ന മലയാളിയുടെ ആണധികാരത്തിന്റെ പ്രതിനിധി മാത്രമാണോ അയാൾ ? അധികാരം കൈയ്യേറുന്ന പുരുഷൻ എന്ന നിർവ്വചനങ്ങൾക്കപ്പുറത്ത് രോഗാതുരമായ വ്യക്തിത്വത്തിന്റെ ചില അടയാളങ്ങൾ ഷമ്മിയിൽ കാണാൻ കഴിയും.
തേച്ചെടുത്ത വസ്ത്രത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന വ്യക്തിത്വ വൈകല്യത്തിന്റെ പേഴ്സണാലിറ്റി ഡിസോഡേഴ്സിന്റെ ചില ലക്ഷണങ്ങൾ വളരെ ശ്രദ്ധയോട് കൂടി നോക്കിയാൽ കണ്ടെത്താനാകും. മാനസികാരോഗ്യ ചികിത്സകരെ വല്ലാതെ കുഴക്കുന്ന ഒന്നാണ് പേഴ്സണാലിറ്റി ഡിസോഡേഴ്സ്. ഒരു കാർഡിയോളജിസ്റ്റ് തന്റെ രോഗിയിൽ ഇലക്ട്രോ കാർഡിയോഗ്രാം ഉപയോഗിച്ച് ഹൃദയത്തിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന താളപ്പിഴകൾ കണ്ടെത്തുന്നത് പോലെയോ ഒരു പൾമോണോളജിസ്റ്റ് സ്പൈറോമട്രി ടെസ്റ്റ് ഉപയോഗിച്ച് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കണ്ടെത്തുന്ന പോലെയോ രോഗം നിർണ്ണയം നടത്തി അത്ര പെട്ടെന്ന് കണ്ടെത്താവുന്ന ഒന്നല്ല ഇത്. ഈ രോഗമുള്ളവർ നോർമൽ ആണെന്നു സ്വയം വിശ്വസിക്കുകയും മറ്റുള്ളവർക്കാണ് പ്രശ്നമെന്ന് പറയുകയും ചെയ്യും. അതു കൊണ്ട് തന്നെ ചികിത്സക്കായി മാനസികാരോഗ്യ ചികിത്സകരെ ഇത്തരക്കാർ സമീപിക്കാറില്ല. ഷമ്മിയുടെ കഥാപാത്രം തന്നെ തന്നെ വിലയിരുത്തുന്നത് ആ തരത്തിലാണ് .രോഗമുള്ള വ്യക്തി തന്നെ പെർഫെക്ടായി കാണുന്നതു കൊണ്ട് തന്നെ രോഗിയുടെ കൂടെ ജീവിക്കുന്നവർക്ക് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വരുന്നു. വ്യക്തിത്വത്തിലെ പ്രശ്നങ്ങൾ മറ്റുള്ളവരേക്കാൾ കൂടുതൽ മനസ്സിലാകുന്നത് വീട്ടിലുള്ളവർക്കാണ്. മീശയുടെ അരിക് പോലെ ഉള്ളിലേയ്ക്ക് തുളഞ്ഞ് കയറുന്ന നോട്ടവും ഭീതിജനിപ്പിക്കുന്ന ചിരിയുമൊക്കെച്ചേർന്ന ഷമ്മിയുടെ പെരുമാറ്റത്തെ ഭയത്തോടെയാണ് കുട്ടികളും കുടുംബാഗങ്ങളും കാണുന്നത്. ഷമ്മി ഉളളപ്പോഴോ ഷമ്മിയുടെ വരവോടെയോ കുമ്പളങ്ങിയിലെ വീട് ശബ്ദമുയർത്താനാകാതെ നിശബ്ദതയിലേക്ക് ആണ്ടുപോകുന്നുണ്ട്.
പുറമെ മാന്യനായി പെരുമാറുന്ന ഷമ്മിയിൽ അസാധാരണത്വം ഒന്നു പെട്ടെന്ന് കണ്ടെത്താനാകുന്നില്ല. കുടുംബം നോക്കുന്ന, മറ്റുള്ളവർക്ക് സംരക്ഷണം നല്കുന്ന, ജോലി ചെയ്യാൻ താല്പര്യമുള്ള ഷമ്മി, നെപ്പോളിയന്റെ മക്കളിൽ നിന്നും വ്യത്യസ്തനാണ്.
ഏതൊരു അമ്മായി അമ്മയും ആഗ്രഹിക്കുന്ന മരുമകനായി തന്റെ കുടുംബ വേഷം ഭംഗിയാക്കുമ്പോൾ മറുവശത്ത് ഒളിഞ്ഞിരിക്കുന്ന രോഗാതുരമായ വ്യക്തിത്വ വൈകല്യത്തിന്റെ ലക്ഷണങ്ങൾ തലപൊക്കുന്നത് കാണാൻ കഴിയും. കല്യാണ കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ കഴിക്കുന്ന പ്ലെയിറ്റ് ഭാര്യവീട്ടിലേയ്ക്ക് കൊടുത്തയക്കുന്ന ഷമ്മിക്ക് ഒരു പക്ഷേ കുട്ടിക്കാലത്തോ കൗമാരകാലഘട്ടത്തിലോ കുടുംബാഗങ്ങൾ ഇല്ലാതെ ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കേണ്ടി വന്നിട്ടുള്ള സാഹചര്യങ്ങളിലാണോ ജീവിച്ച് വന്നിട്ടുണ്ടാവുക? അസാധാരണമായ ഇത്തരം പല ശീലങ്ങളും പിന്നീടങ്ങോട്ട് കാണാൻ കഴിയും. വൃത്തിക്ക് അപ്പുറത്ത് ഉള്ള പരിപൂർണ്ണത വസ്ത്രാധാരണത്തിലും മുഖത്തു മീശയുടെ അരികുകളിലും കഥാപാത്രം നിലനിർത്തുന്നുണ്ട്. അത് ഷമ്മി ബാർബർ ആയത് കൊണ്ടല്ല.വരത്തനിലെ ആദ്യ പകുതിയിൽ പാറ്റയെ കൊന്നതിൽ വിഷമിക്കുന്ന വ്യക്തിയാകുമ്പോൾ
കുമ്പളങ്ങിയിലെ ഷമ്മിയാകട്ടെ കണ്ണാടിയിൽ കാണുന്ന പൊട്ട് പോലും
സ്വന്തം പ്രതിരൂപത്തിന്റെ പൂർണ്ണതയെ ഹനിക്കുന്നുണ്ടെന്ന ചിന്തയോടെ ബ്ലയിഡ് കൊണ്ട് ചുരണ്ടി ചിരിയോടെ വാഷ് ബെയിസനിലേയ്ക്ക് ഇട്ട് കളയുന്നു. സ്വന്തം ശരീരം നോക്കിക്കൊണ്ട് ”എ കംപ്ലീറ്റ് മാൻ” എന്ന റെയ്മണ്ട്‌സിന്റെ പരസ്യ വാചകം പറയുന്ന കഥാപാത്രം താൻ എല്ലാ തരത്തിലും പരിപൂർണ്ണനാണെന്ന് സ്വയം ബോധ്യപ്പെടുത്തുന്നു. മാന്യമായവസ്ത്രാധാരണവും “മോളൂ” എന്ന പതിഞ്ഞ വിളികൾക്കും പുറകിൽ പെരുമാറ്റത്തിലും സ്വഭാവത്തിലും എവിടെയെക്കെയോ ചില അസ്വഭാവികതകൾ നിഴലിച്ച് നിൽക്കുന്നത് കാണാനാകും.
പേഴ്സണാലിറ്റി ഡിസോഡറോ വ്യക്തിത്വ വൈകല്യങ്ങളാ ഉള്ളവർ പൊതുവേ മാന്യമായി വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടുന്നവരാണ്. പുറമെ നിന്ന് നോക്കിയാൽ ഷമ്മിയേപ്പോലെ ഇവരിൽ രോഗാതുരമായ ഒന്നു പെട്ടെന്ന് കണ്ടെത്താൻ കഴിയില്ല. അമിതമായി ദേഷ്യപ്പെടുന്ന അല്പം കടും പിടുത്തം പിടിക്കുന്ന ചില പ്രത്യേക ശീലങ്ങൾ ഉള്ള വ്യക്തി എന്ന തരത്തിൽ സമൂഹം ഇവരെ വിലയിരുത്തുന്നു. ഒട്ടുമിക്കവരും ആകഷകമായ സംസാര ശൈലി ഉള്ളവരായിരിക്കും. മറ്റുള്ളവരെ കൗശലം കൊണ്ട് സ്വാധീനിക്കാൻ കഴിയുന്ന ഇവർ പൊതുസമൂഹത്തിന് മുന്നിൽ ഞാൻ ഒരു പ്രശ്നക്കാരനല്ല എന്ന് മറ്റുള്ളവരെ കൊണ്ട് പറയിക്കുന്ന തരത്തിലാകും പെരുമാറുക. നല്ല ശീലങ്ങൾ ഉള്ള വ്യക്തി എന്ന അഭിപ്രായം നേടി എടുക്കാൻ അത്തരക്കാർക്ക് അധികം ബുദ്ധിമുട്ടേണ്ടി വരുന്നില്ല. എന്നാൽ കൂടെ താമസിക്കുന്നവർക്ക് അധികം വൈകാതെ തന്നെ പെരുമാറ്റത്തിലും ,സ്വഭാവത്തിലുമുള്ള രോഗാതുരതയെ കണ്ടെത്താനോ മനസ്സിലാക്കാനോ കഴിയും. എന്നാൽ അവർ ഇത് മറ്റുള്ളവരോട് പറഞ്ഞാൽ അവർ ചിരിച്ച് തള്ളുകയും ,ഒക്കെ തോന്നലാണ് ,മാന്യനായ ഒരു വ്യക്തിയെ കുറിച്ച് അപവാദം പറയരുത് എന്നൊക്കെ പറഞ്ഞ് ഗുണദോഷിച്ച് വിടുകയും ചെയ്യാം.
കല്യാണം കഴിഞ്ഞതിന്റെ പിറ്റേനാൾ ബുള്ളറ്റിന്റെ ആക്സിലേറ്റർ കൂട്ടി ചിരിച്ച് കൊണ്ട് ഷമ്മി സംസാരിക്കുമ്പോൾ സിമിയുടെ നെഞ്ച് കിടുങ്ങിയിട്ടുണ്ടാകാം. അവൾ വല്ലാതെ ഭയപ്പെട്ട് പിന്നോട്ട് മാറുന്നുണ്ട്. മറ്റുള്ളവരെ ഭയപ്പെടുത്തി നിർത്തി അതിൽ രസം കണ്ടെത്തുന്ന ആളാണ് ഷമ്മി എന്ന് അവിടം മുതൽ കാഴ്ച്ചക്കാരന് മനസ്സിലായി തുടങ്ങും. വീടിനു മുന്നിൽ കളിക്കാൻ വരുന്ന കുട്ടികളും ആ പ്രത്യേക സ്വഭാവത്തെ മനസ്സിലാക്കി എടുക്കുന്നുണ്ട്. “ആളത്ര വെടിപ്പല്ല” എന്ന് ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ ചർച്ച ചെയ്യുന്നു. അടിച്ചിട്ട പന്ത് എടുക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം പേടിപ്പെടുത്തുന്ന ഒന്നായി തീരുന്നു. ഭയപ്പാടോടെയാണ് കാണാതായ പന്ത് തേടി അവർ വീട്ടിലേയ്ക്ക് വരുന്നത് .സിമിയുടെ മുന്നിൽ നിന്നു കൊണ്ട് സ്നേഹത്തോട് കൂടി ഷമ്മി അവരോട് സംസാരിക്കുന്നു. ഉള്ളിൽ തികട്ടിവരുന്ന അമർഷത്തെ ചിരിയിൽ ഒതുക്കി കൊണ്ട് നല്കുന്ന നിർദ്ദേശങ്ങൾ കുട്ടികളെക്കൊണ്ട് സാധിക്കില്ല എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാകാം. ഒറ്റ പ്രാവിശ്യം പറയും അനുസരിച്ചില്ല എങ്കിൽ പിന്നീട് ചോദ്യമോ പറച്ചിലോ ഉണ്ടാകില്ല എന്ന് ഷമ്മി തന്റെ ക്രൂരമായ പ്രവർത്തിയിലൂടെ കുട്ടികളെ ഓർമ്മിപ്പിക്കുന്നു.
ബാർബർ ഷോപ്പിലും കല്യാണ വീട്ടിലും തികച്ചും മാന്യനായി പെരുമാറി പ്രതികരിക്കാനുള്ള തന്റെ മനസ്സിനെ അടക്കി തനൊരു പാവമാണെന്ന ധാരണ വരുത്താൻ ശ്രമിക്കുന്ന കഥാപാത്രം പൊതു സമൂഹത്തിന് മുന്നിൽ ഭാര്യയുടെ അനിയത്തിയുടെ വിവാഹ കാര്യത്തിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്യം അമ്മായി അമ്മക്ക് വിട്ടുകൊടുക്കുന്നുണ്ട്. വാടകയ്ക്ക് കൊടുത്ത കോട്ടേജിലേയ്ക്ക് ഒളിഞ്ഞ് നോക്കാൻ അയാളെ പ്രേരിപ്പിക്കുന്നത് അയാളുടെ സംശയമാണ് മറിച്ച് ആഗ്രഹപൂർത്തികരണമേയല്ല. അടുക്കളയുടെ വാതിലിന് പിന്നിൽ മറഞ്ഞ് നിന്ന് “നിങ്ങൾ എന്നേ കുറിച്ചല്ലേ സംസാരിക്കുന്നത് “എന്ന് ചോദിക്കുന്നു. ഭാര്യയുടെ മറുപടിയിൽ അയാൾ തൃപ്തനാകുന്നില്ല. മറുപടി പറയുന്ന ആളുടെ ക്ഷമ നശിക്കുവരെ ഒരു ഭാവഭേദവുമില്ലാതെ വീണ്ടും വീണ്ടും വീണ്ടും വീണ്ടും അയാൾ ചോദിച്ച് കൊണ്ടേയിരിക്കുന്നു.മൂർച്ചയുള്ള വാക്കുകളെ വളരെ സൗമ്യമായി ഉപയോഗപ്പെടുത്തുന്ന കഥാപാത്രം കുടുംബത്തിൽ മൊത്തം ഭയം സൃഷ്ടിക്കുന്നു.
തുറന്ന് പറയാൻ ആണയിട്ട് പറയുകയും പറഞ്ഞ് കഴിയുമ്പോൾ വിധം മാറുകയും ചെയ്യുമെന്ന് ഉറപ്പുള്ളതുകൊണ്ട് “ഒന്നുമില്ല ചേട്ടാ” എന്ന് മറുപടി പറയാൻ സിമി തയ്യാറാക്കുന്നു. ബെഡ്‌റൂമിലേയ്ക്ക് കടന്നാൽ മാനസിക പീഡനത്തിലൂടെ ഉള്ളിലുള്ള എന്തിനേയും പുറത്ത് കൊണ്ട് വരാൻ ഷമ്മിക്ക് കഴിയും എന്ന് അവൾക്കറിയാം. ഉള്ളിൽ ഉള്ള രോഗാതുരമായ സംശയത്തിന്റെ പ്രതിഫലനം ഇവിടെ ഒക്കെ കാണാൻ കഴിയും.കസേര വലിച്ച് അധികാരം കൈയ്യേറിയതിന് ശേഷം അനിയത്തിയെ ചീത്ത പറയുന്ന ഷമ്മിക്ക് സിമി നല്കുന്ന മറുപടി താങ്ങാൻ ആകുന്നല്ല. മുഖമടച്ച് അടി കിട്ടിയ പോലെ ഭാര്യയുടേയും മറ്റുള്ളവരുടേയും മുന്നിൽ ഷമ്മി ചെറുതായി പോകുന്നു. റൂമിന്റെ മൂലയിൽ പോയി കുട്ടികളേപ്പോലെ പുറം തിരിഞ്ഞ് നിൽക്കുന്ന ഷമ്മിക്ക് ഒരു പക്ഷേ ശിക്ഷകളും, ശാസനകളും കേട്ട് ക്ലാസ് മുറിയുടേയോ വീടിന്റെയോ മൂലയിൽ കരഞ്ഞുകൊണ്ട് നിന്ന ഒരു കുട്ടിക്കാലം ഉണ്ടാകാം?
മിണ്ടാതെ പുറംതിരിഞ്ഞ് നിന്ന് ഭയപ്പെടുത്തി മറ്റുള്ളവരെ വല്ലാത്ത മാനസിക സമ്മർദ്ദത്തിലാഴ്ത്തുന്ന അയാൾ കളളച്ചിരിയോടെ വീണ്ടും പഴയ അവസ്ഥയിലേക്ക് എത്തുന്നു. വൈകാരിക അവസ്ഥകളുടെ ഏറ്റക്കുറച്ചിലുകൾ വലിയ തോതിൽ ഈ സമയത്ത് കാണാൻ കഴിയും. ഇത് ആദ്യമായി ഉണ്ടാകുന്ന സംഭവമല്ല എന്ന് “അല്പം കഴിയുമ്പോൾ മാറിക്കൊള്ളും” എന്ന സുഹൃത്തിന്റെ സംഭാഷണത്തിൽ നിന്നും കല്യാണത്തിന് മുമ്പും പല തവണ ഷമ്മി ഇങ്ങനെ പെരുമാറിയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ കഴിയും.വാക്കുകൾക്കപ്പുറത്ത് കായബലത്തിലൂടെ മറ്റുള്ളവരെ കീഴ്പ്പെടുത്തുന്നത് ഗയിം കളിക്കുന്നത് പോലെ ഒരു രസമായി കാണുന്ന, ജസ്റ്റ് മിസ്സ് എന്ന് ചിരിച്ച് കൊണ്ട് ഷമ്മി പറയുന്നതൊക്കെ രോഗാതുരതയുടെ ലക്ഷണങ്ങൾ ആയി കണക്കാക്കാം. മറ്റ് കഥാപാത്രങ്ങൾ ആക്രമണത്തിന്റെ രീതി കണ്ട് പതറിപ്പോകുന്നുന്നത് ഭയം കൊണ്ടാണ്. കൈക്കരുത്തിലൂടെ ജയിക്കാനാകില്ല എന്ന് എപ്പോഴെക്കെയോ തിരിച്ചറിയുന്നുണ്ട് അവർ.
ഷമ്മിയുടെ കുടുംബത്തെ കുറിച്ചോ, കുട്ടിക്കാലത്തെ കുറിച്ചോ നമ്മുക്ക് ഒന്നു അറിയില്ല. എങ്കിലും സന്തോഷകരമായ ഒരു കുട്ടിക്കാലമാകാൻ സാധ്യത ഇല്ല. ഷമ്മിയിൽ വ്യക്തിത്വ വൈകല്യത്തിനുള്ള കാരണങ്ങൾ ഉണ്ടായത് കുട്ടിക്കാലത്തെയും കൗമാരകാലഘട്ടങ്ങളിലേയും വിഷമിപ്പിക്കുകയും ,ഭയപ്പെടുത്തുകയും, പീഡിപ്പിക്കുകയും ചെയ്ത അനുഭവങ്ങളിൽ നിന്നും ആകാം. അസുഖകരമായ അനുഭവങ്ങളിലൂടെ വളർന്ന് വന്നിട്ടുള്ള വ്യക്തിത്വ വൈകല്യമുള്ള ഒരു പാട് ഷമ്മിമാർ നമ്മുക്ക് ഇടയിലുണ്ട് എന്ന് കുമ്പളങ്ങി നൈറ്റ്സ് നമ്മെ ഓർമ്മപ്പെടുത്തുന്നു.”
Celebrities
പാറുക്കുട്ടിയ്ക്കൊപ്പം കുസൃതി കാട്ടി ലക്ഷ്മി നക്ഷത്ര, ട്രെൻഡിങ്ങിൽ കയറി വീഡിയോ

പിറന്ന കുറച്ചുനാളുകൾക്കുള്ളിൽ സ്റ്റാർ ആകുന്ന ചിലർ ഉണ്ട്. അതിൽ കൂടുതലും സെലിബ്രിറ്റികളുടെ മക്കളായിരിക്കും. എന്നാൽ ഇതൊന്നും അല്ലാഞ്ഞിട്ടും ലക്ഷക്കണക്കിന് ആരാധകരുടെ ഇഷ്ട താരം ആയ ഒരു കുഞ്ഞുണ്ട്. മറ്റാരുമല്ല നമ്മുടെ സ്വന്തം പാറു കുട്ടി. ഉപ്പും മുളകും എന്ന സീരിയലിലൂടെ മലയാളി മനസിൽ കയറിക്കൂടിയ കുഞ്ഞു വാവയാണ് പാറുക്കുട്ടി. ഇപ്പോൾ പാറുവും സ്റ്റാർ മാജിക് അവതാരകയായ ലക്ഷ്മി നക്ഷത്രയും ഒരുമിച്ചുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ലക്ഷ്മിയുടെ യൂട്യൂബ് ചാനലിലാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പാറുക്കുട്ടിയ്ക്കും സഹോദരങ്ങള്‍ക്കും സമ്മാനങ്ങളുമായിട്ടായിരുന്നു ലക്ഷ്മി എത്തിയത്. ഗിഫ്റ് വാങ്ങുന്ന വീഡിയോ ഇതിന് മുൻപ് ലക്ഷ്മി പങ്കുവച്ചിരുന്നു. അന്ന് താൻ ആർക്കാണ് ഗിഫ്റ് വാങ്ങിക്കുന്നത് എന്ന് പ്രവചിക്കാമോ എന്നാണ് ലക്ഷ്മി ആരാധകരോട് ചോദിച്ചത്. കമന്റുകളിൽ മുഴുവൻ നിറഞ്ഞ പേര് പാറുക്കുട്ടി എന്നായിരുന്നു. അങ്ങനെയാണ് പാറുവിനെ കാണാൻ പോകുന്ന വീഡിയോ താരം പങ്കുവച്ചത്. ലക്ഷ്മിയെ കണ്ടപ്പോൾ വളരെ സന്തോഷത്തിലായിരുന്നു പാറുക്കുട്ടി. ഗിഫ്റ്റുകൾ കൂടി കിട്ടിയപ്പോൾ ഡബിൾ സന്തോഷം.
പാറുവിന്റെ ചേച്ചി, അനിയത്തി, അനിയൻ ‘അമ്മ ഒക്കെ വീഡിയോയിൽ കാണിക്കുന്നുണ്ട്. നീലു അമ്മയെയും ബാലു അച്ഛനെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവര്‍ ഉപ്പും മുളകിലുമാണെന്നാണ് പാറുവിന്റെ ഉത്തരം. ഓഡിഷന് വിളിച്ചപ്പോള്‍ പോവണോ വേണ്ടയോ എന്ന സംശയം ആദ്യം ഉണ്ടായിരുന്നു എന്ന് പാറുവിന്റെ അമ്മ ഗംഗ പറയുന്നു.
ലൈറ്റിന്റെ ഒക്കെ ചൂടൊക്കെ ഉള്ളത് കൊണ്ട് ആദ്യം പേടിയുണ്ടായിരുന്നു. അവള് കമിന്ന് കിടന്നതും നടക്കാന്‍ തുടങ്ങിയതുമൊക്കെ സെറ്റിലാണ്. സെറ്റില്‍ നിന്നും ഒന്ന് മറിഞ്ഞ് വീഴുക പോലും അവള് ചെയ്തിട്ടില്ല. ആദ്യം അച്ഛാ എന്ന് വിളിച്ച് ബിജു സോപാനത്തിനെ ആയിരുന്നു. നീലുവമ്മയെ ആണോ ഗംഗയമ്മയാണോ ഇഷ്ടമെന്നുള്ള ചോദ്യത്തിന് നീലുവമ്മ എന്നായിരുന്നു പാറുവിന്റെ ഉത്തരം. ബാലുവിനെയോണാ അനിലച്ചനെയാണോ ഇഷ്ടമെന്ന ചോദ്യത്തിന് അനിലച്ചന്‍ എന്നും പറയുന്നു.
പാറുക്കുട്ടിക്കും സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. ലോക്ക്ഡൗൺ കാലത്തെ പാറുകുട്ടിയുടെ വിശേഷങ്ങൾ പ്രേക്ഷകരിലെത്തിക്കാനായി അമ്മയാണ് പാറുകുട്ടിക്കായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. അച്ഛന്റെ പിറന്നാളിന് കേക്ക് ഉണ്ടാക്കുന്നതും ഷൂട്ടിംഗ് വിശേഷങ്ങളും ഒക്കെ ചാനലിലൂടെ പാറുക്കുട്ടി ഫാൻസ് കണ്ടിരുന്നു. ഉപ്പും മുളകും എന്ന ജനപ്രിയ ടെലിവിഷൻ സീരിയലിൽ ബാലു-നീലു ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിയായി ആണ് ബേബി അമേയ എന്ന പാറുക്കുട്ടി മിനി സ്ക്രീനിൽ എത്തിയത്.
ചുരുങ്ങിയ സമയംകൊണ്ടാണ് ജനമനസുകളിൽ ഇടംപിടിച്ചത്. പാറുവിന്റെ വളർച്ച കൃത്യമായും പ്രേക്ഷകരും കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അടുത്തിടെയാണ് ഉപ്പും മുളകും അവസാനിക്കാൻ പോവുകയാണെന്ന വാർത്ത പറന്നത്. മാസങ്ങളായി പരമ്പര കാണാത്തതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം നിര്‍ത്തി വെച്ചു എന്ന് മാത്രമായിരുന്നു അറിഞ്ഞത്. എന്നാല്‍ ഇനി ഷോ ഉണ്ടാവില്ലെന്ന തരത്തിലാണ് അനൗദ്യോഗികമായ റിപ്പോര്‍ട്ടുകള്‍.
Celebrities
ഐശ്വര്യ റായ്ക്ക് പാക്കിസ്ഥാനിൽ നിന്നൊരു അപര, ആംനയുടെ ചിത്രങ്ങൾ വൈറൽ

സിനിമാ താരങ്ങളെ പോലെ സുന്ദരിയും സുന്ദരനും അകാൻ കൊതിക്കുന്നവരാണ് നമ്മളിൽ പലരും. നീ ആ നടിയെ പോലുണ്ട് അല്ലെങ്കിൽ നടനെ പോലുണ്ട് എന്നൊക്കെ ആരെങ്കിലും പറഞ്ഞാൽ മനസിൽ സന്തോഷം കൊണ്ട് നമ്മൾ തുള്ളിച്ചാടും. പ്രത്യേകിച്ച് ഐശ്വര്യ റായെ പോലുണ്ടെന്ന് പറഞ്ഞാൽ പിന്നെ നോക്കണ്ട. സമീപകാലത്ത് ഐശ്വര്യയുടെ മുഖസാദൃശ്യമുള്ള ഒത്തിരി പേർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അക്കൂട്ടത്തിൽ മലയാളിയായ തൊടുപുഴ കാരി അമൃതയും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പാക്കിസ്ഥാനിൽ നിന്നാണ് ഐശ്വര്യയ്ക്ക് ഒരു അപര എത്തിയിരിക്കുന്നത്.
ഐശ്വര്യയുടെ രൂപ സാദൃശ്യം കൊണ്ട് സോഷ്യല്‍ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ് പാകിസ്ഥാന് സ്വദേശി ആംന ഇമ്രാന്. ആംന ഐശ്വര്യയെപ്പോലെ മേക്കപ്പും വസ്ത്രധാരണവും ചെയ്താണ് ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായത്. ബ്യൂട്ടി ബ്ലോഗര്‍ കൂടിയായ ആംനയെ കാണാന്‍ ഐശ്വര്യയെപ്പോലുണ്ടെന്ന് പലരും പറഞ്ഞതോടെയാണ് ഇത്തരത്തില്‍ ആംന മേക്കപ്പും വസ്ത്രധാരണവും ചെയ്ത് ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ തുടങ്ങിയത്. ഇത് വളരെ പെട്ടെന്ന് തന്നെ വൈറലാവുകയായിരുന്നു. വൈകാതെ ഇന്ത്യയിലുള്ള ഐശ്വര്യ റായി ആരാധകര്‍ ആംനയെ ഏറ്റെടുത്തു.
ഐശ്വര്യയുടെ സിനിമകളിലെ രംഗങ്ങളും പാട്ടുമൊക്കെ ആംന വീഡിയോ രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതൊക്കെ സമൂഹമാധ്യമങ്ങളില്‍ ഹിറ്റ് ആവുകയും ചെയ്തു. ദേവദാസ്, യെ ദിൽ ഹേ മുഷ്കിൽ തുടങ്ങിയ ചിത്രങ്ങളിലെ ദൃശ്യം ആംന അഭിനയിച്ചിരുന്നു. നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയത്. ഐശ്വര്യ പോലും ഈ സൗന്ദര്യത്തിന് മുൻപിൽ തോറ്റ് പോകും എന്നാണ് ചിലർ പറയുന്നത്. തൊടുപുഴയിൽ നിന്നെത്തിയ അമൃത സജുവും ഐശ്വര്യയുടെ വീഡിയോകൾ ചെയ്ത് പ്രസിദ്ധി പിടിച്ച് പറ്റിയിരുന്നു. രാവൺ എന്ന ചിത്രത്തിലെ സീൻ അമൃത അഭിനയിച്ചത് വൈറലായിരുന്നു. സോഷ്യൽ മീഡിയയിലും, മാധ്യമങ്ങളിലും അമൃതയുടെ വീഡിയോ തരംഗം സൃഷ്ടിക്കുകയുണ്ടായി.
മോഡലിംഗിലൂടെയാണ് ഐശ്വര്യ റായ് സിനിമയിലെത്തുന്നത്. 1994-ലെ ലോകസുന്ദരി പട്ടം ഐശ്വര്യ നേടിയിരുന്നു. ലോകത്തിൽ ഏറ്റവും സൗന്ദര്യമുള്ള വനിത എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുള്ള ഐശ്വര്യയുടെ ആദ്യ ചലച്ചിത്രം 1997-ൽ മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’ ആയിരുന്നു. സഞ്ചയ് ലീലാ ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് എത്തി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചിരുന്നു. തുടർന്ന് സഞ്ചയ് ലീലാ ബൻസാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിക്കുകയുണ്ടായി.
2002-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചു. തുടർന്ന് ഹിന്ദിയിൽ സജീവമായ ഐശ്വര്യ ഹിന്ദിയെക്കൂടാതെ തമിഴ്, ബംഗാളി സിനിമകളിലും ബ്രൈഡ് ആൻ പ്രിജുഡിസ് (2003), മിസ്ട്രസ് ഓഫ് സ്പൈസസ് (2005), ലാസ്റ്റ് റീജിയൻ (2007) എന്നീ അന്തർദേശീയ ചലച്ചിത്രങ്ങളിലും അഭിനയിച്ചു. അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷം ഐശ്വര്യ അഭിനയത്തിൽ നിന്നും ഒരു ഇടവേളയെടുത്തിരുന്നു. വളരെ ചുരുക്കം ചില സിനിമകളിൽ മാത്രമായിരുന്നു താരം പിന്നീട് അഭിനയിച്ചത്. ഇപ്പോൾ മകൾ ആരാധ്യയാണ് ഐശ്വര്യയുടെ ലോകം.
Celebrities
ഭർത്താവ് ആശുപത്രിയിൽ കിടന്നപ്പോൾ അഭിനയിക്കാൻ പോയതിന് ഒത്തിരി പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്; ഇന്ദുലേഖ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒത്തിരി കാലമായി പരിചയമുള്ള മുഖമാണ് നടി ഇന്ദുലേഖയുടേത്. എഴുപത്തിയഞ്ചോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള താരത്തെക്കുറിച്ച് കൂടുതലൊന്നും ആരാധകർക്ക് അറിയില്ല. അഭിമുഖങ്ങളിലോ മറ്റ് പരിപാടികളിലോ താരം അത്ര സജീവമല്ല. എന്നാൽ ഇപ്പോൾ തന്റെ മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് ഇന്ദുലേഖ. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ഭര്‍ത്താവിനെ കുറിച്ചും മകളെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് നടി.
ജീവിതത്തിലെ പല വേദനകളും മറച്ച് വെച്ചാണ് സ്ക്രീനിന് മുന്നില്‍ അഭിനയിക്കുന്നതെന്നാണ് ഇന്ദുലേഖ പറയുന്നത്. ഭര്‍ത്താവ് സുഖമില്ലാതെ ആശുപത്രിയില്‍ കിടന്ന സമത്ത് അഭിനയിക്കാന്‍ പോയതിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന പഴികളെ കുറിച്ചും നടി പറയുന്നുണ്ട്. എന്റെ ഭര്‍ത്താവ് ശങ്കരന് പോറ്റി. അദ്ദേഹമൊരു സിനിമാ സംവിധായകനായിരുന്നു. ഇപ്പോള്‍ മരിച്ചിട്ട് ആറ് വര്‍ഷം കഴിഞ്ഞു. എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷം നിറഞ്ഞ സന്ദര്‍ഭങ്ങളും സങ്കടപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്. ഈയൊരു ഫീല്‍ഡില്‍ എനിക്ക് വിഷമം തോന്നിയ കാര്യങ്ങളുണ്ട്. താരം പറയുന്നു.
“പുറത്തുനിന്ന് നോക്കുന്നവർക്ക് നമ്മൾ ഗ്ലാമർ ലോകത്താണ്, സന്തോഷം മാത്രമുള്ള ആളുകളാണ് നമ്മളെന്നാണ് ആളുകളുടെ ധാരണ. ആറു വർഷം മുൻപ് ഭർത്താവ് ആരോഗ്യപ്രശ്നങ്ങളുമായി ആശുപ്രതിയിൽ അഡ്മിറ്റ് ആയപ്പോൾ ഞാൻ ‘ദേവി മഹാത്മ്യം’ സീരിയലിൽ ദേവിയായി അഭിനയിച്ചു വരികയാണ്. സീരിയലിൽ നിന്നും അധികം ബ്രേക്ക് എടുത്ത് മാറി നിൽക്കാൻ പറ്റാത്ത സമയം. ഞാൻ പോയില്ലെങ്കിൽ സീരിയലിന്റെ ടെലികാസ്റ്റ് മുടങ്ങും. ഒടുവിൽ ഭർത്താവിന്റെ കാര്യങ്ങൾ നോക്കാൻ ഒരു നഴ്സിനെ ഏൽപ്പിച്ച് ഷൂട്ടിംഗിനു പോവേണ്ടി വന്നു. അന്ന് എന്നെയും എന്റെ സാഹചര്യങ്ങളെയും നേരിട്ട് അറിയാവുന്ന ചിലർ, ഭർത്താവ് വയ്യാതെ കിടക്കുമ്പോഴും മേയ്ക്കപ്പ് ഇട്ട് അഭിനയിക്കാൻ പോയിരിക്കുന്നു എന്നു പറഞ്ഞ് കുറ്റപ്പെടുത്തി. ജീവിതത്തിൽ തളർന്നു പോയ ഒരവസരമാണത്,” ഇന്ദുലേഖ പറയുന്നു.
ഭർത്താവ് മരിച്ച ഒരു സ്ത്രീ എങ്ങനെ നടക്കണം, എന്തൊക്കെ ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളതെന്നും, അത് മാറ്റി നിര്‍ത്തിയിട്ട് വേണം നമുക്ക് ജീവിച്ച് പോകാനെന്നും താരം പറയുന്നു. പിന്നീട് ഭർത്താവിന്റെ മരണത്തോടെ തളർന്നുപോയ തന്നെ മോട്ടിവേറ്റ് ചെയ്ത് തിരികെ കൊണ്ടുവന്നത് സുഹൃത്തുക്കളാണെന്നും ഇന്ദുലേഖ പറയുന്നു. ഉണ്ണിമായ എന്നൊരു മകളാണ് ഇന്ദുലേഖയ്ക്ക് ഉള്ളത്. ഒമ്പതിൽ പഠിക്കുകയാണ് ഉണ്ണിമായ.
ദൂരദർശൻ കാലം മുതൽ ഇങ്ങോട്ട് മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ മുഖമാണ് നടി ഇന്ദുലേഖയുടേത്. മൂന്നര വയസ്സു മുതൽ ഡാൻസ് പഠിക്കുന്ന ഇന്ദുലേഖ വളരെ യാദൃശ്ചികമായാണ് സീരിയൽ ലോകത്ത് എത്തിപ്പെട്ടത്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ‘ഹീറോസ്’ എന്ന സീരിയലിലേക്ക് ഇന്ദുലേഖയ്ക്ക് അവസരം ലഭിക്കുന്നത്. പിന്നീട് നിരവധി ടെലിഫിലിമുകളുടെയും മെഗാസീരിയലുകളുടെയും ഭാഗമായ ഇന്ദുലേഖ ഇതുവരെ എഴുപത്തഞ്ചോളം സീരിയലുകളിലും 15 സിനിമകളിലും അഭിനയിച്ചു.
-
Celebrities3 months ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media5 months ago
നാട് നീളെ സുഖമല്ലേ ബോർഡുകൾ, കാര്യമറിയാതെ നാട്ടുകാർ
-
Celebrities9 months ago
മിയ ഇനി അശ്വിന് സ്വന്തം !!! വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്ത്
-
Exclusive2 months ago
മിനി സ്ക്രീൻ താരം സ്വാതി നിത്യാനന്ദക്ക് മാല ചാർത്തി യൂട്യൂബർ കാർത്തിക് സൂര്യ ; വിവാഹ നിശ്ചയം ഡ്യൂപ്ലിക്കേറ്റ് ആണെങ്കിലും ഫോട്ടോ എടുത്തപ്പോൾ നാണം വന്നു ഗയ്സ് എന്ന് കാർത്തിക്ക്
-
Kollywood1 year ago
നടി സ്നേഹ വീണ്ടും അമ്മയായി! കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് താരദമ്പതികള്‍
-
Celebrities3 months ago
ആകാശ ദൂതിലെ ആനി ഇപ്പോൾ ഇവിടുണ്ട്. സ്വന്തമായി വിമാനവും, ഏക്കറുകൾക്ക് നടുവിലെ ബംഗ്ലാവും
-
Movies1 year ago
അന്ന് നീളന്‍ മുടിക്കാരി ആരതി, ഇന്ന് മോഡേണായി, ഓർമകളിൽ മഞ്ജു, വീഡിയോ വൈറൽ!!
-
Mollywood1 year ago
മക്കള്‍ വളരുന്നതും സ്കൂളില്‍ പോവുന്നതുമൊന്നും കാണാന്‍ എനിക്ക് യോഗമുണ്ടായിട്ടില്ല! തുറന്ന് പറഞ്ഞ് മോഹൻലാൽ
You must be logged in to post a comment Login