Connect with us

Trending Social Media

മാളൂട്ടിയുടെ പിറന്നാള്‍ ആഘോഷമാക്കി മാമാട്ടിക്കുട്ടി, ഒപ്പം കൂടി സഹോദരനും; വീണ്ടും വൈറലായി ശാമിലിയും ശാലിനിയും

Published

on

മലയാളത്തിലെ ബാലതാരങ്ങളുടെ പേരുകൾ പറയാൻ പറഞ്ഞാൽ ഓരോ മലയാളിയുടെയും മനസ്സിൽ ആദ്യം വരുന്ന പേരുകൾ ബേബി ശാലിനിയുടെയും ബേബി ശാമിലിയുടെയുമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. മലയാളികൾ ഇത്രയധികം മനസോടു ചേർത്ത മറ്റൊരു ബാലതാരം ഉണ്ടോയിട്ടുണ്ടോ എന്നത് സംശയമാണ്. നായികാ പദവിയിലേക്ക് ഉയർന്നെങ്കിലും ശാലിനിയും ശാമിലിയും മലയാളികൾക്ക് മാമാട്ടിക്കുട്ടിയും മാളൂട്ടിയുമാണ്. നിലവിൽ മലയാള സിനിമയിൽ സജീവമല്ലെങ്കിലും ഈ സഹോദരിമാരുടെ വിശേഷങ്ങൾ അറിയാൻ ഇന്നും മലയാളികൾ കൗതുകത്തോടെ കാത്തിരിക്കുകയാണ്.

തെന്നിന്ത്യയിലെ സൂപ്പർ താരമാണെങ്കിലും ലളിതമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന നടനാണ് അജിത്ത്. ഭർത്താവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് നടിയും ഭാര്യയുമായ ശാലിനിയും ജീവിക്കുന്നത്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ശാലിനി ഇപ്പോഴും സജീവമല്ല. എന്നാൽ,ശാമിലി അങ്ങനെയല്ല. ഇൻസ്റ്റഗ്രാമിൽ നിരവധി ആരാധകരുള്ള താരമാണ് ശാമിലി. ഇപ്പോഴിതാ, ശാമിലിയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളാണ്‌ സോഷ്യല്‍ മീഡിയയില്‍ വൈറലകുന്നത്. സഹോദരങ്ങളായ ശാലിനിയുടെയും റിച്ചാര്‍ഡിനുമൊപ്പമായിരുന്നു ശാമിലിയുടെ മുപ്പത്തിനാലാം പിറന്നാള്‍ ആഘോഷ൦. പിറന്നാള്‍ കേക്ക് മുറിക്കുന്ന ശാമിലിയ്ക്കരികില്‍ നില്‍ക്കുന്ന റിച്ചാര്‍ഡും ശാലിനിയുമാണ്‌ ചിത്രത്തില്‍.

 

ജൂലൈ പത്തിനായിരുന്നു ശാമിലിയുടെ പിറന്നാള്‍. ചെന്നൈയിലെ വീട്ടില്‍ വച്ച് നടന്ന ആഘോഷത്തില്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. മഞ്ഞ നിറത്തിലുള്ള ഗൗണാണ് ശാലിനി ധരിച്ചിരുന്നത്. ഗ്രേ നിറത്തിലുള്ള സ്ലീവ് ലസ് ഗൗണായിരുന്നു ശാമിലി ധരിച്ചിരുന്നത്. സിദ്ധാർത്ഥ് നായകനായ ‘ഒയേ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ശാമിലിയുടെ നായിക പ്രവേശം. കുഞ്ചാക്കോ ബോബൻ നായകനായ ‘വള്ളിയും തെറ്റി പുള്ളിയും തെറ്റി’ എന്ന ചിത്രത്തിലും ശ്യാമിലി നായികയായി അഭിനയിച്ചിരുന്നു. നാലോളം ചിത്രങ്ങളിൽ നായികയായി അഭിനയിച്ചെങ്കിലും ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

തുടർന്ന് അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ശാമിലി. രണ്ടാം വയസിലാണ് ആദ്യമായി ശാമിലി അഭിനയിക്കുന്നത്. കന്നഡ, മലയാളം, തമിഴ് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ശാമിലി മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കിയിരുന്നു. ‘അഞ്ജലി’ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിനാണ് ശാമിലിയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. മാളൂട്ടി എന്ന ചിത്രത്തിലെ പ്രകടനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. അഞ്ജലി ഈ ചിത്രത്തിന് വേണ്ടി തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാര൦ നേടി.

‘മതെ ഹാഡിതു കോഗിലെ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കർണാടക സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരവും ശാമിലിയെ തേടിയെത്തി. ഇതൊക്കെയാണെങ്കിലും അഭിനയം ഒരു പ്രൊഫഷനാക്കാന്‍ ശാമിലിയ്ക്ക് താല്പര്യമില്ല. തമിഴിലും തെലുങ്കിലും ഒക്കെ അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും ഗ്ലാമര്‍ വേഷങ്ങളായതിനാല്‍ നിരസിക്കുകയായിരുന്നു എന്ന് ശാമിലി മുന്‍പ് പറഞ്ഞിട്ടുണ്ട്. അജിത്തിന്റെ അൻപതാം പിറന്നാളിനോടനുബന്ധിച്ച് നടന്ന ആഘോഷങ്ങൾക്കിടെ പകർത്തിയ ശാലിനിയുടെയും ശാമിലിയുടെയും ചിത്രങ്ങള്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.

Trending Social Media

മാലിക്കിലെ അറബി ഗാനം പാടിയ മിടുക്കിയുടെ അടുത്ത് ഫഹദെത്തി; മാലിക്കിന് വേണ്ടി പാടിയതാണെന്ന് അറിയില്ലായിരുന്നു എന്ന് ഹിദ

Published

on

By

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്ത മാലിക് എന്ന സിനിമയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. താരങ്ങളുടെ പ്രകടനം കൊണ്ടും കഥ പശ്ചാത്തലം കൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റാണ്. ഇതില്‍ ‘റഹീമുൻ അലീമുൻ’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ട്രെന്‍ഡിംഗില്‍ ഇടം നേടുകയും ചെയ്തു. സമീര്‍ ബിന്‍സി വരികളെഴുതിയ ഗാനത്തിന് ഈണം നല്‍കിയത് സുഷിന്‍ ശ്യാം ആണ്. ഹിദ, ഇമാം മജ്ബൂർ, സിനാൻ എടക്കര, മിഥുലേഷ് എന്നിവര്‍ ചേർന്നാണ് ഗാനം ആലപിച്ചത്.

ചുരുങ്ങിയ സമയത്തിനകം നിരവധി ആസ്വാദകരെ നേടിയ ഗാനത്തിന്റെ ഒരു ഭാഗം ആലപിച്ചിരിക്കുന്നത് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഹിദയാണ്. ഇപ്പോഴിതാ, ഫഹദിനൊപ്പം സെല്‍ഫിയെടുക്കുന്ന ഹിദയുടെ ചിത്രങ്ങളാണ്‌ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മാലിക്കിന് വേണ്ടിയാണ് പാട്ട് പാടിയതെന്ന് തനിക്കറിയില്ലായിരുന്നു എന്നാണ് ഈ കൊച്ചുമിടുക്കി പറയുന്നത്. താനലപിച്ച ഗാനം മലയാളികള്‍ ഏറ്റെടുത്ത സന്തോഷത്തിലാണ് മലപ്പുറം ചോക്കാടു സക്കീർ-റുക്സാന ദമ്പതികളുടെ മകളായ ഹിദ. മാസങ്ങൾക്ക് മുമ്പ് താൻ പാടിയ ആ നാലുവരികൾ മാലിക്കിന് വേണ്ടിയാണെന്നോ അതിത്രയും ശ്രദ്ധിക്കപ്പെടുമെന്നോ കരുതിയില്ല എന്നാണ് ഹിദയുടെ മാതാപിതാക്കളും പറയുന്നത്.

‘സഹോദരിമാര്‍ രണ്ട് [പേരും പാട്ട് പാടും. അങ്ങനെ ഒരു പാട്ട് ചിട്ടപ്പെടുത്താന്‍ വേണ്ടി റിഫ (മൂത്ത സഹോദരി) താത്തയ്ക്കൊപ്പം ഹനീഫ മുതുക്കോടിന്റെ സ്റ്റുഡിയോയിലേയ്ക്ക് പോയതാണ്. അവിടെ വച്ചാണ് അപ്രതീക്ഷിതമായി ഈ അവസരം ലഭിച്ചത്. ഒരു സിനിമയ്ക്ക് വേണ്ടി നാല് വരി പാട്ട് വേണമെന്ന് മാത്രമാണ് പറഞ്ഞത്. പാട്ട് പാടി കൊടുത്തു. പിന്നെ അക്കാര്യം മറന്നു. മാലിക് റിലീസ് ചെയ്ത ശേഷം പലരുടെയും സ്റ്റാറ്റസില്‍ ഈ ഗാനം കേട്ടു. അപ്പോഴാണ് ഇത് മാലിക്കിന് വേണ്ടിയായിരുന്നുവെന്നും ഇത്ര വലിയ ഹിറ്റായിയെന്നും മനസിലാകുന്നത്. വളരെ സന്തോഷം തോന്നി.’ -ഹിദ പറയുന്നു.

‘ക്ലൈമാക്സ് ഭാഗത്താണ് പാട്ടുള്ളത്. സിനിമ കണ്ടപ്പോള്‍ കരഞ്ഞു പോയി. ഞാന്‍ പാട്ട് പഠിച്ചിട്ടൊന്നും ഇല്ല. റിഫ താത്ത കര്‍ണാടിക് പഠിച്ചിട്ടുണ്ട്. എനിക്കും പറഞ്ഞ് തരും. സ്കൂൾ കലോത്സവത്തിനൊക്കെ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. വലിയൊരു പാട്ടുകാരി ആകണമെന്നാണ് ആഗ്രഹം.’ -ഹിദ പറയുന്നു. ജയസൂര്യ നമിത പ്രമോദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന നാദിര്‍ഷ ചിത്രത്തില്‍ ഒരു മുഴുനീള ഗാനം ഹിദ പാടിയിട്ടുണ്ട്. ആ ചിത്രം ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സാധാരണക്കാരനായ തനിക്ക് ലഭിച്ച ലോട്ടറിയാണ് ഇതെന്നാണ് ഹിദയുടെ പിതാവ് സക്കീര്‍ പറയുന്നത്.

‘സിനിമ കണ്ടില്ല. മകളാണ് പാട്ടിന്റെ ഭാഗം മാത്രം കാണിച്ചു തന്നത്. എല്ലാരും പറയുന്നത് പോലെ സിനിമ കണ്ടവരാരും ആ നാല് വരി മറക്കില്ല. ചിത്ര ചേച്ചിയുടെ പേരിനൊപ്പം മോളുടെ പേരും സ്ക്രീനില്‍ എഴുതി കാണിച്ചു. നമ്മളെ പോലെ സാധാരണക്കാര്‍ക്ക് അത് ലോട്ടറി അടിച്ച പോലത്തെ ഫീലാണ്. മൂന്ന് മക്കളും പാടും. അവര്‍ക്ക് അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് കൊണ്ടുവരാന്‍ തയാറാണ്. ഹിദയെ പാട്ട് പഠിപ്പിക്കണം എന്നാണ് ആഗ്രഹം.’ -സക്കീര്‍ പറയുന്നു.

Continue Reading

Trending Social Media

പതിനാലാം വയസില്‍ മണിക്കുട്ടന്റെ നായിക, ഇപ്പോള്‍ രാമച്ചം ബിസിനസിലും സ്റ്റാര്‍; ലാലേട്ടന് നന്ദി; ഹണി റോസിന്റെ വിശേഷങ്ങള്‍

Published

on

By

വിനയൻ സംവിധാനം ചെയ്‌ത ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് ഹണി റോസ്. ബോയ്‌ഫ്രണ്ടിന് ശേഷം സിനിമയിൽ നിന്നും വിടപറഞ്ഞ ഹണി റോസ് സൗണ്ട് ഓഫ് ബൂട്ട് എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയെങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. 2012ൽ പുറത്തിറങ്ങിയ ‘ട്രിവാൻഡ്രം ലോഡ്ജ്’ എന്ന സിനിമയാണ് ഹണി റോസിന് വീണ്ടും ജനശ്രദ്ധ നേടി കൊടുത്തത്. മോഹന്‍ലാൽ പ്രധാന കഥാപാത്രമായ ‘ബിഗ് ബ്രദർ’ എന്ന ചിത്രമാണ് ഒടുവിൽ ഹണിയുടേതായി പുറത്തിറങ്ങിയ മലയാളചിത്രം. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലുമായി ഇരുപത്തിലേറെ ചിത്രങ്ങളിൽ ഹണി റോസ്​ അഭിനയിച്ചിട്ടുണ്ട്.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, മൈ ഗോഡ്, സര്‍ സിപി, റിംഗ് മാസ്റ്റര്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, താങ്ക്യൂ തുടങ്ങിയവയാണ് മലയാളത്തില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍. കഴിഞ്ഞ വർഷം തന്‍റെ പേരിൽ തന്നെ രാമച്ചം ബ്രാൻഡുകള്‍പുറത്തിറക്കിയ ഹണി ബിസിനസ് രംഗത്ത് ഇപ്പോള്‍ സജീവമാണ്. രാമച്ചം കൊണ്ടു നിര്‍മ്മിക്കുന്ന ആയുര്‍വേദിക് സ്ക്രബര്‍ ഹണിറോസ് എന്ന ബ്രാന്‍ഡിന്‍റെ ഉടമയാണ് നടി. ഈ ബ്രാൻഡ് ലോഞ്ച് ചെയ്‌തത്‌ മോഹൻലാലായിരുന്നു. അച്ഛൻ വർഗീസ് തോമസും അമ്മ റോസ് വർഗീസും ചേർന്ന് തൊടുപുഴ മൂലമറ്റത്ത് രാമച്ചത്തിന്റെ സ്ക്രബർ യൂണിറ്റ് തുടങ്ങുമ്പോൾ 20 പേരാണു ജോലിക്കുണ്ടായിരുന്നത്.

സ്വന്തമായി ബിസിനസ് ചെയ്യുന്നതിലൂടെ വീട്ടമ്മമാര്‍ക്ക് ജോലിയും നല്‍കുക എന്നാ ലക്ഷ്യത്തോടെയാണ് ഹണി സംരംഭം ആരംഭിച്ചത്. ഹണിയുടെ കുടുംബത്തിനു മുന്‍പ് ഉണ്ടായിരുന്ന ഈ ബിസിനസ് താരം സ്വന്തം പേരില്‍ വിപുലീകരിക്കുകയായിരുന്നു. 100 ലധികം ആളുകള്‍ ജോലി ചെയ്യുന്ന യൂണിറ്റില്‍ സമയം കിട്ടുമ്പോഴൊക്കെ താന്‍ ഓടിയെത്താറുണ്ട് എന്നാണ് ഹണി റോസ് പറയുന്നത്. തൃശൂരില്‍ നിന്നും കൊണ്ടുവരുന്ന രാമച്ചത്തിന്റെ വേരാണ് സ്ക്രബിന് ഉപയോഗിക്കുന്നത്. സ്ക്രബ് കൂടാതെ രാമച്ചം കിടക്ക, ഓയില്‍ തുടങ്ങിയ ബിസിനസുകളും ഇതിനൊപ്പമുണ്ട്.

ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇടയ്ക്കിടയ്ക്ക് താരം ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റയിലെ വൈറൽ താരമായ ഹണിക്ക് വൺ മില്ല്യണിലേറെ ഫോളോവേഴ്സുണ്ട്. ആദ്യമായി ടാറ്റു കുത്തിയതും താരം വെളിപ്പെടുത്തിയിരുന്നു. ഇടത് തോളിലായിഒരു റോസാപൂവാണ് താരം ടാറ്റു ചെയ്തത്. ടാറ്റുവിനെ പുകഴ്ത്തി നിരവധിപേർ കമന്റുകൾ പോസ്റ്റ് ചെയ്തിരുന്നു. ദാവലിയണിഞ്ഞു സർവാഭരണ ഭൂഷിതയായി ട്രഡീഷണൽ ലുക്കിലുള്ള ഹണിയുടെ ചിത്രങ്ങളും അടുത്തിടെ വൈറലായിരുന്നു. ആലുവയിലെ റിസോർട്ടിൽ വച്ചായിരുന്നു ഫോട്ടോഷൂട്ട്.

തൊടുപുഴയ്ക്കടുത്ത് മൂലമറ്റത്തെ സീറോ മലബാര്‍ ഓര്‍ത്തഡോക്സ് കുടുംബത്തില്‍ ജനിച്ച ഹണി റോസ് മൂലമറ്റം S.H.E.M ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ആലുവ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കി. പതിനാലാം വയസിലാണ്‌ ഹണി ആദ്യ ചിത്രമായ ബോയ്‌ ഫ്രണ്ടില്‍ മണിക്കുട്ടന്റെ നായികയായി അഭിനയിക്കുന്നത്. അഭിനയിക്കാൻ മാത്രമല്ല സംവിധാനത്തിലും തന്റെ കഴിവ് തെളിയിക്കണം എന്ന് ആഗ്രഹമുണ്ടെന്നും തന്റെ മനസ്സിൽ കുറെ കഥകൾ ഉണ്ടെന്നും അടുത്തിടെ താരം വെളിപ്പെടുത്തിയിരുന്നു.

Continue Reading

Celebrities

ഇനി സീരിയലിലേക്കില്ല എന്ന് വാര്‍ത്ത‍ പരന്നു, ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഡ്രൈവറായി -കിഷോര്‍ പീതാംബരന്റെ ജീവിതകഥ

Published

on

By

വില്ലന്‍ വേഷങ്ങളിലൂടെ മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് കിഷോര്‍ പീതാംബരന്‍. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മിനിസ്ക്രീനില്‍ അരങ്ങേറ്റം കുറിച്ച കിഷോര്‍ ഇതുവരെ ചെയ്‌തത്‌ 280ലധികം സീരിയലുകളാണ്. അങ്ങാടിപാട്ട് എന്ന സീരിയലിലെ വിഷ്ണു നമ്പൂതിരി, ഹരിചന്ദനത്തിലെ മഹാദേവന്‍, അലകള്‍ എന്ന സീരിയലിലെ അച്ചു തുടങ്ങി വേറിട്ട നിരവധി കഥാപാത്രങ്ങള്‍ക്ക് രൂപം നല്കാന്‍ കിഷോറിനായി. നാടകത്തിലൂടെ മിനിസ്ക്രീനിലെത്തിയ കിഷോര്‍ ബിഗ്‌ സ്ക്രീനിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ദേശീയ വോളിബോള്‍ താരമായിരുന്ന പീതാംബരന്റെ മകനായ കിഷോര്‍ തിരുവനന്തപുരം ജില്ലയിലെ പാലോട് സ്വദേശിയാണ്. നവോദയ, അനന്തപുരി, ഉദയ, ദേശാഭിമാനി തുടങ്ങി പ്രമുഖങ്ങളായ പല നാടക സമിതികളിലും പ്രവര്‍ത്തിച്ചിട്ടുള്ള കിഷോറിന് ബ്രേക്ക് നല്‍കിയത് ദേശാഭിമാനി തിയേറ്റേഴ്സിന്റെ എകെജി എന്ന നാടകമാണ്. നാടകത്തില്‍ എകെജിയുടെ വേഷമാണ് താരം കൈകാര്യം ചെയ്‌തത്‌. ഈ നാടകത്തിലെ പ്രകടനം കണ്ട അങ്ങാടിപ്പാട്ട് സംവിധായകന്‍ ആര്‍ ഗോപിനാഥ്‌ താരത്തെ സീരിയലില്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു.

ഈ സീരിയലിലെ വിഷ്ണു നമ്പൂതിരി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട്, അലകള്‍, സാഗരം, ഹരിചന്ദനം, ഊമകുയില്‍, സ്ത്രീജന്മം, മഞ്ഞുരുകും കാലം തുടങ്ങി ശ്രദ്ധേയ സീരിയലുകളുടെ ഭാഗമായി താരം മാറി. കാഞ്ചീപുരത്തെ കല്യാണം, തിങ്കൾ മുതൽ വെള്ളി വരെ, കിങ് ആൻഡ് കമ്മീഷണർ, സിംഹാസനം തുടങ്ങി ആറു സിനിമകളിലും താരം അഭിനയിച്ചു. നിലവില്‍, ഭാഗ്യജാതകം, സീത, ജാനി, കുട്ടികുറുമ്പന്‍ തുടങ്ങിയ സീരിയലുകളിലാണ്‌ താരം അഭിനയിക്കുന്നത്. സുരേഷ് ഗോപി നായകനായ കാഞ്ചിപുര ത്തെ കല്യാണം എന്നാ സിനിമയില്‍ പ്രധാന വില്ലന്‍ വേഷമായിരുന്നു കിഷോറിന്റേത്.

ഇപ്പോഴിതാ, ആ സിനിമയില്‍ അഭിനയിച്ചതിനു പിന്നാലെ ഉണ്ടായ സംഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കിഷോര്‍. ’37 ദിവസം ആ സിനിമയുടെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. എന്നാല്‍, ഷൂട്ടിംഗ് കഴിഞ്ഞതോടെ ഞാന്‍ ഇനി സീരിയലില്‍ അഭിനയിക്കില്ല സിനിമയില്‍ മാത്രമേ അഭിനയിക്കൂ എന്ന് സീരിയൽ ഇൻഡസ്ട്രിയിൽ വാര്‍ത്ത‍ പരന്നു. അതോടെ രണ്ടു മാസം ജോലിയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നു. അതോടെ സാമ്പത്തികമയി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. പിന്നീട്, വരുമാന മാര്‍ഗമെന്ന നിലയില്‍ ഡ്രൈവിംഗ് ചെയ്യാന്‍ തുടങ്ങി.’ -കിഷോര്‍ പറയുന്നു.

‘അങ്ങനെ രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് സരയു എന്ന സീരിയലിലേക്ക് വിളി വരുന്നത്. അങ്ങനെയാണ് വീണ്ടും സീരിയലില്‍ സജീവമായത്. അതോടെ സിനിമയ്ക്ക് വേണ്ടി വലിയ റിസ്ക്കുകള്‍ എടുക്കാന്‍ വയ്യെന്നായി. പക്ഷെ നല്ല കഥാപാത്രം ആണെങ്കില്‍ ഇനിയും സിനിമകളുടെ ഭാഗമാകണം എന്നാണ് ആഗ്രഹം. അതുപ്പോലെ തന്നെ അഭിനയിക്കാന്‍ ആരും വിളിച്ചില്ലെങ്കിലും വണ്ടിയോടിച്ച് ജീവിക്കാം എന്ന ആത്മവിശ്വാസം ഇപ്പോഴുണ്ട്’ -കിഷോര്‍ കൂട്ടിച്ചേര്‍ത്തു. സരിതയാണ് കിഷോറിന്റെ ഭാര്യ. മൂത്ത മകൻ കാളിദാസ് പത്താം ക്ലാസിലും ഇളയ മകള്‍ നിള ഒന്നാം ക്ലാസിലും പഠിക്കുന്നു.

Continue Reading

Updates

Latest News15 hours ago

നടന്‍ മുകേഷും ഭാര്യ മേതില്‍ ദേവികയും വേര്‍പിരിയുന്നു; അവസാനിപ്പിക്കുന്നത് എട്ട് വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ബന്ധം

നടനു൦ നിര്‍മ്മാതാവുമായ മുകേഷും ഭാര്യ മേതില്‍ ടെവികയും എട്ട് വര്‍ഷം നീണ്ട ദാമ്പത്യ ബന്ധം ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട്...

Celebrities18 hours ago

ഞങ്ങളുടെ കുഞ്ഞെഴുത്തുകാരി, അല്ലിയുടെ പുതിയ കവിത വൈറല്‍; അവസാന വരികള്‍ എടുത്ത് പറഞ്ഞ് സുപ്രിയയുടെ പോസ്റ്റ്

അച്ഛനെ പോലെ തന്നെ നിരവധി ആരാധകരുള്ള ഒരു താര സന്തതിയാണ് അലംകൃത എന്ന അല്ലിയും. പ്രേക്ഷകരുടെ പ്രിയ താരപുത്രിയാണ് പൃഥ്വിരാജ് സുകുമാരൻ- സുപ്രിയ മേനോൻ ദമ്പതികളുടെ മകൾ...

Interviews4 days ago

നിനക്ക് ഗേള്‍ഫ്രണ്ട് ഉണ്ടെങ്കില്‍ എന്നോട് പറയുമോ എന്ന് അവനോട് ചോദിച്ചു,അവന്റെ മറുപടി കേട്ട് ഞെട്ടി; അനുഭവം പങ്കുവച്ച് മോഹിനി

നായകനൊപ്പം നില്‍ക്കുന്ന ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മരിയ നടിയാണ് മോഹിനി. ടൈപ്പ് കാസ്റ്റിംഗ് നടന്നിരുന്ന കാലത്ത് മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങി...

Serial News4 days ago

എന്നെ അടിമുടി നോക്കിയ ശേഷം വിജയ്‌ അകത്തേക്ക് പോയി, എന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി നടന്‍ ഷിജു

സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘നീയും ഞാനും’ എന്ന പരമ്പരയിലൂടെ വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിരിക്കുകയാണ് ഷിജു എആര്‍. സീരിയലിലെ രവിചന്ദ്ര വര്‍മ്മന്‍ എന്ന കഥാപാത്രം...

Reviews4 days ago

എന്തിനോ വേണ്ടി തിളച്ച സാമ്പാർ പൊലെ മേരി, മാലിക്കിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ആ സംഭവം: വൈറലായി റിവ്യൂ

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്ത ‘മാലിക്’ മികച്ച പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ആമസോണ്‍ പ്രൈമിലൂടെ ജൂലൈ പതിനഞ്ചിനാണ് മാലിക് റിലീസ് ചെയ്‌തത്‌....

Latest News4 days ago

ഫഹദിനെ തൂണിൽ കെട്ടിയിട്ട് അടിച്ചപ്പോള്‍ വേദന കൊണ്ടു പുളഞ്ഞു, ഒരുപാട് വിഷമം തോന്നിയിരുന്നു അത് -അനുഭവം പങ്കുവച്ച് കിരണ്‍

ഫഹദ് ഫാസില്‍- മഹേഷ്‌ നാരായണന്‍ കൂട്ടുക്കെട്ടില്‍ പിറന്ന മാലിക് എന്ന ചിത്രം ശ്രദ്ധ നേടുകയാണ്‌. പ്രകടനം കൊണ്ട് അമ്പരപ്പിച്ച ഒരുപിടി നല്ല അഭിനേതാക്കളുടെ ഒത്തുചേരല്‍ -ഒരു സിനിമ...

Exclusive5 days ago

സിനിമാക്കാരന്‍ എന്ന ഗമ മാത്രം, ജീവിക്കാന്‍ മുറുക്കാന്‍ കട; സുബ്രമണ്യന്‍ ചിരിപ്പിക്കുന്ന പടന്നയില്‍ അപ്പൂപ്പനായ കഥ

മലയാള സിനിമയിലെ ചിരിപ്പിക്കുന്ന അപ്പൂപ്പന്‍, ഈ ഒരൊറ്റ വിശേഷണം മാത്രം മതിയാകും കെടിഎസ് പടന്നയില്‍ എന്ന അതുല്യ കലാകാരന്‍ മലയാളികള്‍ക്ക് എത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് മനസിലാക്കാന്‍. നടനാകാനുള്ള...

Interviews5 days ago

ഒരു പരാജിതന്‍ ആയിട്ടാണ് ഞാനന്ന് വീട്ടിൽ കേറി ചെന്നത്, ചിലവ് ചുരുക്കി ജീവിക്കേണ്ടി വരുമെന്ന് സൗമ്യയോട് പറഞ്ഞു ; അനുഭവം പങ്കുവച്ച് വിനയ് ഫോര്‍ട്ട്‌

ഫഹദ് ഫാസില്‍- മഹേഷ്‌ നാരായണന്‍ കൂട്ടുക്കെട്ടില്‍ പിറന്ന മാലിക് എന്ന ചിത്രം ശ്രദ്ധ നേടുകയാണ്‌. പ്രകടനം കൊണ്ട് അമ്പരപ്പിച്ച ഒരുപിടി നല്ല അഭിനേതാക്കളുടെ ഒത്തുചേരല്‍ -ഒരു സിനിമ...

Trending Social Media5 days ago

മാളൂട്ടിയുടെ പിറന്നാള്‍ ആഘോഷമാക്കി മാമാട്ടിക്കുട്ടി, ഒപ്പം കൂടി സഹോദരനും; വീണ്ടും വൈറലായി ശാമിലിയും ശാലിനിയും

മലയാളത്തിലെ ബാലതാരങ്ങളുടെ പേരുകൾ പറയാൻ പറഞ്ഞാൽ ഓരോ മലയാളിയുടെയും മനസ്സിൽ ആദ്യം വരുന്ന പേരുകൾ ബേബി ശാലിനിയുടെയും ബേബി ശാമിലിയുടെയുമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. മലയാളികൾ ഇത്രയധികം...

Gallery6 days ago

മതത്തെ മറികടന്ന് ഒന്നിച്ച ബ്രാഹ്മണ യുവാവും ക്രിസ്ത്യാനി പെണ്ണും, മതമില്ലാതെ മക്കളും; ശാലിനിയുടെയും അജിത്തിന്റെയും ജീവിത കഥ

തെന്നിന്ത്യയിലെ സൂപ്പർ താരമാണെങ്കിലും ലളിതമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന നടനാണ് അജിത്ത്. ഭർത്താവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് നടിയും ഭാര്യയുമായ ശാലിനിയും ജീവിക്കുന്നത്. ഈ തയാറാകുടുംബത്തിന്റെ സന്തോഷങ്ങൾക്ക് പിന്നിൽ ആഡംബരങ്ങളില്ലാത്ത ലളിത...

Trending