Kollywood
മകന്റെ പിറന്നാള്‍ ആഘോഷമാക്കി അജിത്തും ശാലിനിയും; വീഡിയോ

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയാണ് ശാലിനി. കുഞ്ഞായിരിക്കുമ്പോൾ മുതൽ സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന ശാലിനി ഇപ്പോൾ തമിഴകത്തിന്റെ മരുമകൾ ആണ് തമിഴ് സൂപ്പർസ്റ്റാർ തല അജിത്തിന്റെ സഹധർമ്മിണിയും രണ്ടു മക്കളുടെ അമ്മയുമാണ് ശാലിനി. തമിഴകത്തും കേരളത്തിലും ഒരുപോലെ ആരാധകരുള്ള, പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന താരകുടുംബങ്ങളില്‍ ഒന്നാണ് അജിത്ത്- ശാലിനി ദമ്ബതികളുടേത്. അജിത്തിന്റെയും ശാലിനിയുടെയും മകന്‍ ആദ്വിക്കിന്റെ ജന്മദിനാഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഞായറാഴ്ച വൈകിട്ട് ചെന്നൈയില്‍ വെച്ചു നടന്ന ജന്മദിന ആഘോഷത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. ശാലിനിയുടെ സഹോദരങ്ങളായ ശ്യാമിലി, റിച്ചാര്‍ഡ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
HBD Aadvik #HBDChampAadvikAjith pic.twitter.com/UE30FWQKLF
— Kokki Kumaru 😉 (@KokkiOfficial) March 1, 2020
ഇന്നാണ് അദ്വികിന്റെ ജന്മദിനമെങ്കിലും ഒരു ദിവസം മുന്‍പെ താരകുടുംബം കുട്ടിത്തലയുടെ ജന്മദിനം ആഘോഷിക്കുകയായിരുന്നു. 2015 മാര്‍ച്ച് രണ്ടിനാണ് ആദ്വിക് ശാലിനിയുടെയും അജിത്തിന്റെയും ജീവിതത്തിലേക്ക് എത്തുന്നത്. പന്ത്രണ്ടുവയസ്സുകാരിയായ അനൗഷ്ക എന്നൊരു മകള്‍ കൂടിയുണ്ട് ഇവര്‍ക്ക്.
https://twitter.com/tonymeme93/status/1234158149096968192
1999 ല്‍ ‘അമര്‍ക്കളം’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്ബോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. ആ പ്രണയം വിവാഹത്തില്‍ എത്തിയത് 2000 ഏപ്രില്‍ മാസത്തിലാണ്. നായികയായിരുന്ന ശാലിനിയുടെ നേര്‍ക്ക് കത്തി വീശുന്ന ഒരു ഷോട്ടില്‍, അജിത് അറിയാതെ ശാലിനിയുടെ കൈ മുറിച്ചതു മുതലാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്. മുറിവ് ശാലിനി കാര്യമാക്കിയില്ലെങ്കിലും അജിത്തിന് അത് വലിയ മനഃപ്രയാസമുണ്ടാക്കി. മുറുവുണങ്ങുന്ന സമയം കൊണ്ട് അജിത് എന്ന മനുഷ്യന്റെ സ്നേഹവും കരുണയും എന്താണ് എന്ന് താന്‍ മനസ്സിലാക്കിയെന്നാണ് അജിത്തുമായി പ്രണയം തുടങ്ങിയതിനെ കുറിച്ച് ശാലിനി പറഞ്ഞത്.
Kollywood
അല്ലുവിന്റെ സിനിമകഥകളെ ഓർമിപ്പിക്കുന്ന പ്രണയ കഥ, താജ് മഹലിനു മുന്നിൽ സന്തോഷ വാർത്തയുമായി അല്ലുവും സ്നേഹയും

മലയാളികൾ ഏതെങ്കിലും ഒരു അന്യഭാഷാ നടനെ നെഞ്ചോട് ചേർത്ത് വച്ചിട്ടുണ്ടെങ്കിൽ അത് അല്ലു അർജുനെ മാത്രമാണ്. മല്ലു അർജുൻ എന്നാണ് മലയാളികൾ അദ്ദേഹത്തെ വിളിക്കുന്ന പേര്. ഒരുകാലത്ത് മറ്റ് നടന്മാർക്ക് ആഗ്രഹിക്കാവുന്നതിലും അപ്പുറമായിരുന്നു അല്ലുവിനെ റേഞ്ച്. ഇപ്പോഴിതാ തന്റെ പത്താം വിവാഹവാർഷികത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം.
ഇൻസ്റ്റഗ്രാമിലൂടെയാണ് അല്ലു തന്റെ പ്രിയതമയ്ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്നത്. താജ്മഹലിന് മുൻപിൽ വെള്ള വസ്ത്രങ്ങൾ ധരിച്ച സ്നേഹയുടെയും അല്ലുവിന്റെയും ചിത്രങ്ങളാണ് താരം പങ്കുവച്ചത്. കൂടെ സ്നേഹത്തോടെ ഒരു കുറിപ്പും. “പത്താം വിവാഹ വാർഷിക ആശംസകൾ ക്യൂട്ടി. എത്ര സുന്ദരമായ 10 വർഷങ്ങൾ. ഇനിയും ഒത്തിരി വർഷങ്ങൾ വരാനിരിക്കുന്നു” എന്നാണ് താരം കുറിച്ചത്.
സ്നേഹ റെഡ്ഡിയാണ് അല്ലുവിന്റെ ഭാര്യ. ഒരു സിനിമാ കഥ പോലെയാണ് അല്ലുവിന്റെയും സ്നേഹയുടെയും പ്രണയവും വിവാഹവുമെല്ലാം. ഒരു സുഹൃത്തിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് അല്ലു ആദ്യമായി സ്നേഹ റെഡ്ഡിയെ കാണുന്നത്. തന്നെ സംബന്ധിച്ച് ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ എന്നു പറയാവുന്ന ഒരു മുഹൂർത്തമായിരുന്നു അതെന്ന് അല്ലു പിന്നീട് പറഞ്ഞിട്ടുണ്ട്. തന്റെ സിനിമകളിൽ അത്തരത്തിലുള്ള സീനുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ജീവിതത്തിൽ ഇത് സംഭവിക്കും എന്ന് കരുതിയിരുന്നില്ല എന്നാണ് അല്ലു പറഞ്ഞത്.
അമേരിക്കയിൽ നിന്നും ബിരുദാനന്തരബിരുദം നേടി സ്നേഹ തിരിച്ചെത്തിയപ്പോഴാണ് അല്ലുവിനെ കാണുന്നത്. സുഹൃത്തിന്റെ സഹായത്തോടെ ഇരുവരും പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ വ്യത്യസ്ത കുടുംബപശ്ചാത്തലത്തിൽ നിന്നുള്ള അല്ലുവിന്റെയും സ്നേഹയുടെയും ബന്ധം ആദ്യം വീട്ടുകാരുടെ എതിർപ്പ് നേരിടേണ്ടി വന്നു. എഞ്ചിനീയറിംഗ്, ഫാർമസ്യൂട്ടിക്കൽ കോളേജുകളുടെ ഉടമയും ഹൈദരാബാദിലെ പ്രമുഖ ബിസിനസുകാരനുമായിരുന്നു സ്നേഹയുടെ അച്ഛൻ. അല്ലു ആവട്ടെ, തെലുങ്കത്തെ സിനിമാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള അംഗവും.
എതിർപ്പുകൾക്ക് ഒടുവിൽ അല്ലുവിന്റെ പിതാവ് സ്നേഹയുടെ പിതാവിനെ സമീപിച്ചെങ്കിലും അപ്പോഴും നിരാശയായിരുന്നു ഫലം. പരസ്പരമുള്ള പ്രണയം വിട്ടുകൊടുക്കാൻ തയ്യാറല്ലാതിരുന്ന അല്ലുവും സ്നേഹയും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിന്നു. ഒടുവിൽ ഇരുവരുടെയും ഇഷ്ടത്തിനു വഴങ്ങി വീട്ടുകാരും വിവാഹത്തിന് തയ്യാറാവുകയായിരുന്നു. 2011 മാർച്ച് ആറിനായിരുന്നു അല്ലുവും സ്നേഹയും തമ്മിലുള്ള വിവാഹം. ഈ ദമ്പതികൾക്ക് ഒരു മകനും മകളുമാണ് ഉള്ളത്.
വിജേത എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് അല്ലു ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. ചിരഞ്ജീവിയുടെ ഡാഡി എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്ത് മാത്രമായി അല്ലു അര്‍ജുന്‍ അഭിനയിച്ചിരുന്നു. ആദ്യമായി നായകനായി അഭിനയിച്ച ചിത്രം കെ രാഘവേന്ദ്ര സംവിധാനം ചെയ്ത ഗംഗോത്രി എന്ന ചിത്രമാണ്. 2004ല്‍ പ്രര്‍ശനത്തിനെത്തിയ ആര്യ എന്ന ചിത്രമാണ് അഭിനയജീവിത്തിലെ വഴിത്തിരിവിന് കാരണമായ ചിത്രം. യുവാക്കള്‍ക്കിടയില്‍ ധാരാളം ആരാധകരെ നേടിയെടുക്കാന്‍ ഈ ചിത്രത്തിലൂടെ അദ്ധേഹത്തിന് കഴിഞ്ഞു. അതിന് ശേഷം അല്ലുവിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. അങ്ങ് വൈകുണ്ഠപുരത്താണ് അല്ലു അവസാനമായി അഭിനയിച്ച ചിത്രം.
Celebrities
വീട്ടിലേക്ക് പുതിയ ഒരു അഥിതി കൂടി എത്തി, സന്തോഷം പങ്കുവെച്ച് സൂര്യ, കുഞ്ഞതിഥിയെ വരവേറ്റ് താരകുടുംബം

തമിഴകത്തിന്റെ പ്രിയപ്പെട്ട താരങ്ങളാണ് കാര്‍ത്തിയും സൂര്യയും. കോളിവുഡില്‍ സഹോദരങ്ങളായ നിരവധി താരങ്ങളുണ്ട് , പക്ഷേ സൂര്യയേയും കാര്‍ത്തിയേയും ഒരുപോലെയാണ് തമിഴ് പ്രേക്ഷകര്‍ സ്വീകരിക്കാറുള്ളത്. താരങ്ങളുടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം കോളിവുഡില്‍ ഹിറ്റുകള്‍ സമ്മാനിച്ചതാണ്. ഇപ്പോഴിതാ താര കുടുംബത്തില്‍ നിന്ന് ഒരു സന്തോഷ വാര്‍ത്ത പുറത്തു വരികയാണ്. കാര്‍ത്തി വീണ്ടും അച്ഛനായി എന്നതാണ് സന്തോഷ വാര്‍ത്ത.
താരത്തിന് ഒരു മകള്‍ കൂടിയുണ്ട്. ഇപ്പോഴിതാ ഒരു മകന്‍ കൂടി ജനിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ കാര്‍ത്തിയേയും സൂര്യയേയും സ്‌നേഹിക്കുന്ന നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. 2011 ലായിരുന്നു കാര്‍ത്തിയുടെ വിവാഹം താര നിബിഡമായി ആഘോഷിച്ചത്. കോയമ്പത്തൂര്‍ ഈറോഡ് സ്വദേശിയായ രഞ്ജിനിയാണ് താരത്തിന്റെ ഭാര്യ. 2013ലാണ് ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. മകള്‍ ഉണ്ടായ വാര്‍ത്തയും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും അച്ഛനായ സന്തോഷവും ആരാധകര്‍ സന്തോഷത്തോടു കൂടിയാണ് സ്വീകരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ കാര്‍ത്തി തന്നെയാണ് സന്തോഷ വാര്‍ത്ത പങ്കുവച്ചത്. ഒരു സന്തോഷം നിറഞ്ഞ കുറിപ്പിലൂടെയാണ് ഈ വാര്‍ത്ത പങ്കുവെച്ചത്.
സുഹൃത്തുക്കളെ ഇന്ന് എനിക്കൊരു ആണ്‍ കുഞ്ഞു പിറന്നു. ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും എത്ര നന്ദി പറഞ്ഞാലും ഈ സന്ദര്‍ഭത്തില്‍ മതിയാകില്ല, നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും എന്റെ കുടുംബത്തിന് വേണം’- കാര്‍ത്തി സന്തോഷ വാര്‍ത്ത പങ്കുവച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് കാര്‍ത്തി സന്തോഷ വാര്‍ത്ത പങ്കിട്ടത്. സൂര്യയും കാര്‍ത്തിയുടെ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ കാര്‍ത്തിയുടെ പോസ്റ്റിന് താഴെ സെലിബ്രിറ്റികള്‍ അടക്കം ആശംസകളുമായി എത്തിയിട്ടുണ്ട്. ആശംസകള്‍ക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്. താരത്തിന്റെ ഭാര്യ സിനിമ മേഖലയുമായി ബന്ധം ഉള്ള ആളല്ല. എന്നാല്‍ സഹോദരന്‍ സൂര്യ വിവാഹം ചെയ്തിരിക്കുന്നത് തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി ജ്യോതികയെയാണ്. താരങ്ങള്‍ക്ക് ഒരു മകനും മകളും ആണ് ഉള്ളത്.
കുടുംബത്തിലെ എല്ലാ വിശേഷങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. കാര്‍ത്തിയുടെ മകളുടേ പേര് ഉമയാള്‍ എന്നാണ്. മകളുടെ വിശേഷങ്ങളും സന്തോഷ നിമിഷങ്ങളും കാര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. മകന്റെ പേര് എന്തായിരിക്കും എന്നും ആരാധകര്‍ ആകാഷയിലാണ്. കുഞ്ഞിന്റെ ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് കാര്‍ത്തി ഫാന്‍സ് ഇപ്പോള്‍.
നടന്‍ ശിവകുമാര്‍ അണ് കാര്‍ത്തിയുടേയും സൂര്യയുടേയും പിതാവ്,2007-ല്‍ മികച്ച വിജയം നേടിയ തമിഴ് ചിത്രം പരുത്തിവീരന്‍ എന്ന സിനമയിലുടെയാണ് കാര്‍ത്തി സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ മികച്ച അഭിനയത്തിനു അദ്ദേഹത്തിന് ഫിലിംഫെയര്‍ തുടങ്ങിയ പല അംഗീകാരങ്ങളും ലഭിച്ചിരുന്നു.
ആയിരത്തില്‍ ഒരുവന്‍, പൈയ്യ, നാന്‍ മഹാന്‍ അല്ല, സിരുതെയ് എന്നി ചിത്രങ്ങളിലുടേ തമിഴകത്തിലെ നായക പദവിയിലേക്ക് ഉയര്‍ന്നു.തുടര്‍ച്ചയായ അഞ്ചു ചിത്രങ്ങള്‍ വന്‍ ഹിറ്റ് ആയെങ്കിലും പിന്നീട് വന്ന മൂന്നു ചിത്രങ്ങള്‍ വന്‍ പരാജയം ആയിരുന്നു. വീണ്ടും താരം കോളിവുഡില്‍ പിടിച്ചു കയറി.
Exclusive
21 ന്റെ നിറവില്‍ വിജയ്-സംഗീത പ്രണയം ! ആശംസകളുമായി ആരാധകര്‍

അന്യ ഭാഷ നടന്മാരില്‍ മലയാളത്തില്‍ ഏറ്റവും ആരാധക പിന്‍ ബലമുള്ള നടന്‍ ഏതാണെന്ന് ചോദിച്ചാല്‍ 80% ആളുകള്‍ വിജയുടെ പേര് ആയിരിക്കും പറയുക.ആരാധകര്‍ താരത്തെ ഏറെ സ്‌നേഹത്തോടെ വിളിക്കുന്നത് ഇളയ ദളപതി എന്നാണ്. കോളിവുഡിലെ പോലെ തന്നെ താരത്തിന്റെ സിനിമകള്‍ കേരളത്തിലും വന്‍ റിലീസ് ആയിട്ടാണ് എത്താറുള്ളത്. കോളിവുഡിലേ പോലെ തന്നെ താരത്തിന് ഇതര ഭാഷകളിലും നിരവധി ആരാധകരുണ്ട്. അടുത്തിടെ ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി വിജയ് പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു.
ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വിജയ് ക്കുറിച്ച് സന്തോഷകരമായ ഒരു കാര്യം കൂടി വന്നിരിക്കുകയാണ്.
വിജയിയുടെ വിവാഹ വാര്‍ഷികമാണ് അത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ സന്തോഷ നിമിഷങ്ങള്‍ ആരാധകര്‍ ആഘോഷിക്കാറുണ്ട്. സിനിമയില്‍ വന്ന സമയത്ത് തന്നെ ആരാധിച്ചിരുന്ന ഒരു പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിച്ച സൂപ്പര്‍ നായകനാകുകയായിരുന്നു വിജയ്. താരത്തിന്റെ സന്തോഷ ദിനത്തില്‍ യഥാര്‍ഥ പ്രണയ കഥ കൂടി സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരികയാണ്.
1999 ഓഗസറ്റ് 25 നായിരുന്നു വിജയ് വിവാഹിതനായത്. സംഗീത സോമലിംഗമാണ് താരത്തിന്റെ ജീവിത സഖി. ഇരുവരുടേയും 21 ാം വിവാഹ വാര്‍ഷികമാണ് ഇപ്പോള്‍ ആഘോഷിക്കുന്നത്. താരത്തിന് ഒരു മകനും മകളുമുണ്ട്. 2000 ല്‍ ലണ്ടനില്‍ വച്ചാണ് മകന്‍ ജാസന്‍ സഞ്ജയ് ജനിക്കുന്നത്, താരത്തിന്റെ മകള്‍ ദിവ്യ സാക്ഷ 2005 ല്‍ ചെന്നൈയിലും ജനിച്ചു. മകന്‍ സിനിമയില്‍ അതിഥി വേഷത്തിലെത്തിയെങ്കിലും പിന്നീട് വിദ്യാഭ്യാസവുമായി മുന്നോട്ട് പോകുകയാണ്. തമിഴ് സിനിമ മേഖലയില്‍ ഇരവരേ ക്കുറിച്ച് യൊതുരു വിധ ഗോസിപ്പുകളും ഉണ്ടായിട്ടില്ല. പക്ഷെ ഇരുവരുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ഏറെ തവണ ആഘോഷിച്ചിട്ടുള്ളതാണ്. ശ്രീലങ്കന്‍ സ്വദേശിനിയാണ് സംഗീത. വിജയിയുടെ കടുത്തൊരു ആരാധിക ആയിരുന്നു, ഇരുവരും 1996 ലാണ് കണ്ടുമുട്ടുന്നത്. സിനിമ മേഖലയില്‍ ആരാധികമാരെ വിവാഹം കഴിച്ച ചുരുക്കം ചില നടന്‍മാരില്‍ ഒരാളാണ് വിജയ്.
ഈ ലോക്ഡൗണ്‍ കാലത്ത് കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 1.3 കോടി രൂപ സംഭാവനയായി നല്‍കിയും താരം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.തമിഴ് സിനിമയിലെ ദിവസ വേതനക്കാരെ സഹായിക്കാന്‍ അദ്ദേഹം ഫിലിം എംേബ്ലായീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ സഹായ നിധിയിലേക്ക് 25 ലക്ഷവും നല്‍കിയിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ ഫാന്‍സ് ക്ലബ്ബുകളും നിരവധി സഹായങ്ങള്‍ സംസ്ഥാനത്ത് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം താരം ഐസൊലേഷനില്‍ കഴിയുന്ന സഹ താരം സഞ്ജീവിന് ഭക്ഷണം എത്തിച്ച് ആരാധകരെ അമ്പരപ്പിച്ചിരുന്നു. സ്വയം ഫ്‌ലാറ്റില്‍ ഐസൊലേഷനില്‍ പോകുകയും ഭാര്യയോട് മക്കളെ കൂട്ടി സ്വന്തം വീട്ടില്‍ പോയി നില്‍ക്കാന്‍ പറയുകയും ചെയ്തതോടെ താരം ഭക്ഷണത്തിന് ബുദ്ധിമുട്ടി. ഈ സമയത്താണ് വിജയ് വിളിച്ച് കാര്യങ്ങള്‍ തിരക്കിയത്. തുടര്‍ന്ന് അദ്ദേഹം ഭക്ഷണം എത്തിച്ചു കൊടുക്കുകയായിരുന്നു.
-
Trending Social Media2 years ago
പാവമാണ് അവൻ, അവന്റെ ജീവിതമാണ് ഇല്ലാതാക്കുന്നത്; നിറകണ്ണുകളോടെ മണിക്കുട്ടന്റെ അമ്മ
-
Celebrities3 years ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media2 years ago
വന്ദനത്തിന് ശേഷം ഗാഥയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
-
Trending Social Media2 years ago
നവീനും ജാനകിക്കും മുന്നില്‍ സ്റ്റാർ മാജിക് താരങ്ങളുടെ ‘റാസ്പുടിൻ’ വേർഷൻ
-
Exclusive2 years ago
ഞാൻ വില്ലത്തിയല്ല, അമ്പിളിയ്ക്ക് ഏതോ ബെറ്റർ ചോയ്സുണ്ട്; ആദിത്യൻ-അമ്പിളി വിഷയത്തിൽ ഗ്രീഷ്മ
-
Trending Social Media2 years ago
ഞാൻ വിവാഹമോചിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്; ഋതുവുമായി നാല് വർഷമായി പ്രണയത്തിലാണെന്ന് ജിയാ ഇറാനി
-
Trending Social Media2 years ago
അന്നേ ഞാൻ പറഞ്ഞതാണ് ആ ബന്ധം അധികനാൾ നിലനിൽക്കില്ലെന്ന്; ആദിത്യനെതിരെ ജയന്റെ മകൻ മുരളി ജയൻ
-
Trending Social Media2 years ago
മമ്മൂട്ടിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറ്റിയ ആ വിവാഹ മോചന കേസ്; മനസ്സ് തുറന്ന് താരം