Connect with us

Serial News

ഇതൊക്കെയാണ് പ്രശ്‌നങ്ങൾ; ലൊക്കേഷനിൽ നിന്നും എന്തുക്കൊണ്ട് ഇടവേളയെടുത്തു എന്ന് വ്യക്തമാക്കി ജിസ്‌മി

Published

on

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജിസ്‌മി. മഴവിൽ മനോരമയിൽ സംപ്രേക്ഷണ൦ ചെയ്യുന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലെ വില്ലത്തി കഥാപാത്രത്തിലൂടെയാണ് ജിസ്‌മി കൂടുതൽ സുപരിചിതയായത്. പരമ്പരയിലെ നായികയേക്കാൾ ജനപ്രീതി നേടാൻ ജിസ്‌മിയുടെ ‘സോനാ’ എന്ന വില്ലത്തി കഥാപാത്രത്തിനായി എന്ന് ചുരുക്ക൦. മറ്റൊരു ഹിറ്റ് പരമ്പരയായ കാർത്തിക ദീപത്തിലും ജിസ്‌മി വില്ലത്തി കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മാളവിക വെയ്ൽസ് യുവ കൃഷ്ണ, രേഖ, ശാലു മേനോൻ തുടങ്ങിയവരാണ് പരമ്പരയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എന്നാൽ, കുറച്ചു നാളുകളായി സോനാ എന്ന കഥാപാത്ര൦ സീരിയലിൽ നിന്നും അപ്രത്യക്ഷയായിരിക്കുകയാണ്. ഇതോടെ, ജിസ്‌മി പരമ്പരയിൽ നിന്നും പിന്മാറിയോ എന്ന സംശയം ആരാധകരിൽ ഉയരുകയാണ്. പരമ്പരയിൽ നിന്നും പിന്മാറിയോ എന്ന് ചോദിച്ച് നിരവധി പേരാണ് ജിസ്‌മിയ്ക്ക് മെസേജുകൾ അയക്കുകയും വിളിക്കുകയും ചെയ്‌തത്‌. പള്ളുരുത്തി സ്വദേശിനിയായ ജിസ്മി സീരിയല്‍ അഭിനേത്രി എന്നതിലുപരി എം കോം വിദ്യാര്‍ത്ഥിനിയാണ്. ഇപ്പോഴിതാ, ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ലൈവിൽ എത്തിയിരിക്കുകയാണ് ജിസ്‌മി.

പരമ്പരയിൽ നിന്നും താൻ പിന്മാറിയിട്ടില്ലെന്നും കൊറോണ വൈറസ് കാരണ൦ കുറച്ചുനാൾ ഇടവേള എടുക്കേണ്ടി വന്നു എന്നുമാണ് ജിസ്മി പറയുന്നത്. ‘പരമ്പരയിൽ നിന്നും പിന്മാറിയിട്ടില്ല. കോവിഡിന്റെ ചില പ്രശ്നങ്ങൾ കാരണം ക്വാറന്റൈനിൽ ആയിരുന്നു. അതാണ് പരമ്പരയുടെ ഷെഡ്യൂളിൽ പോകാതെയിരുന്നത്. വീട്ടിൽ മറ്റെല്ലാവരും പോസിറ്റിവാണ്. ഞാൻ മാത്രമാണ് നെഗറ്റിവ്. അച്ഛനാണ് ആദ്യം വന്നത്. പിന്നാലെ മമ്മിയും അനിയത്തിയും പോസിറ്റിവായി. ഞാനായിട്ട് ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോയി അവിടെ സ്‌പ്രെഡ് ആക്കേണ്ടെന്ന് കരുതി ക്വാറന്റൈനിലേക്ക് മാറിയതാണ്.’ -ജിസ്‌മി വ്യക്തമാക്കി.

‘അടുത്ത തവണ മുതൽ ഞാൻ പോകും. ഇപ്പോൾ പരമ്പരയുടെ ചിത്രീകരണം നിർത്തി വച്ചിരിക്കുകയാണ്. സോനാ എവിടെയും പോയിട്ടില്ല. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്റെ മറ്റൊരു കുടുംബമാണ്. മഞ്ഞിൽ വിരിഞ്ഞ പൂവ് തുടരും. ക്വാറന്റൈൻ കഴിഞ്ഞിരുന്നതിനാൽ കാര്‍ത്തിക ദീപത്തിന്റെ ഷൂട്ടിങ്ങിന് പോയിരുന്നു.’ -ജിസ്‌മി പറയുന്നു. സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന കാർത്തിക ദീപം പരമ്പരയിൽ വിജിത എന്ന വില്ലത്തി കഥാപാത്രത്തെയാണ് ജിസ്മി അവതരിപ്പിക്കുന്നത്.

മിനി സ്ക്രീൻ പരമ്പരകളുടെ റേറ്റങ്ങിൽ മുന്നിൽ തന്നെയുളള ഒന്നാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് വലിയൊരു കൂട്ടം കുടുംബ പ്രേക്ഷകരുണ്ട്. സീരിയലിൽ മാളവിക വെയ്ൽസും യുവ കൃഷ്ണയും രേഖയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തിടെയാണ് ജിസ്മിയും ഭര്‍ത്താവ് ഷിന്‍ജിത്തും തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. സീരിയല്‍ ലൊക്കേഷനില്‍ നിന്നുമായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ഷികാഘോഷങ്ങള്‍ നടത്തിയത്.

Serial News

സാന്ത്വനത്തിൽ നിന്നും ശിവൻ പിന്മാറിയോ? കാരണം വെളിപ്പെടുത്തി സജിൻ

Published

on

By

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ചിപ്പിയും രാജീവ് പരമേശ്വറും പ്രധാന വേഷത്തിലെത്തുന്ന സീരിയലിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന തമിഴ് സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. പരമ്പരയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പെട്ടെന്നാണ് പ്രിയപ്പെട്ടവനായി മാറിയത്. താരങ്ങളുടെ വിശേഷങ്ങളും പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.

മികച്ച അഭിനയമാണ് താരങ്ങളെല്ലാം കാഴ്ച വെക്കുന്നത്. ശിവന്റേയും അഞ്ജലിയുടേയും കെമിസ്ട്രിയാണ് ആരാധകർക്ക് ഏറെ പ്രിയം. ശിവാഞ്ജലി ഫാന്‍സ് ഗ്രൂപ്പും സോഷ്യൽ മീഡിയയിൽ സജീവമാണ്. നേരില്‍ കണ്ടാല്‍ പോരടിക്കുന്ന ഇരുവരും ഭാര്യ ഭര്‍ത്താക്കന്‍മാരായി മാറിയതോടെ ആരാധകരും സന്തോഷത്തിലാണ്. മനസ്സില്‍ സ്‌നേഹം ഒളിപ്പിച്ച് പുറമെ പാമ്പും കീരിയുമാവുകയാണ് ഇരുവരും. ഇവരെ കാണുന്നതിന് വേണ്ടിയായാണ് സീരിയല്‍ കാണുന്നതെന്നായിരുന്നു പലരും പറയുന്നത്.

കഴിഞ്ഞ ദിവസം സാന്ത്വനം അവസാനിച്ചു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഇപ്പോൾ വീണ്ടും ആരാധകരെ സങ്കടത്തിലാക്കി മറ്റൊരു വാർത്ത കൂടി പുറത്തുവന്നിരുന്നു. ശിവനായി അഭിനയിക്കുന്ന സജിൻ സീരിയലിൽ നിന്നും പിന്മാറിയെന്നും, സിനിമയിലേക്ക് അഭിനയിക്കാൻ പോവുകയാണെന്നുമാണ് പുറത്ത് വന്ന വാർത്തകൾ. ഇക്കാര്യം കേട്ടത് മുതൽ ആരാധകർ നിരാശയിലാണ്. തങ്ങളുടെ പ്രിയപ്പെട്ട താരം സീരിയലിൽ ഇനി ഉണ്ടാവില്ലെന്നറിഞ്ഞയുടൻ സമൂഹമാധ്യമങ്ങളിൽ എതിർപ്പുകൾ പുറത്തുവന്നു.

ഇപ്പോൾ കാര്യത്തിൽ വിശദീകരണവുമായി സജിൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഞാനും കണ്ടിരുന്നു ഇതേപോലെ ഉള്ള വാർത്തകൾ പ്രചരിക്കുന്നത്. പിന്നെ പേഴ്സണൽ മെസേജുകളും എഫ്ബിയിലും വാട്സാപ്പിലും എത്തുന്നുണ്ടായിരുന്നു. എന്നാൽ അത് ഫേക്ക് ന്യൂസ് ആണ്. ഞാൻ മാറിയിട്ടൊന്നും ഇല്ല. ശിവനായി തന്നെ തുടരും ലോക്‌ഡോൺ തീരുകയോ ഇല്ലങ്കിൽ സർക്കാർ എന്തെങ്കിലും ഇളവുകൾ നൽകിയാൽ വീണ്ടും ഷൂട്ടിങ് തുടങ്ങാൻ സാധിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. അതിനു വേണ്ടി കാത്തിരിക്കുന്നു എന്നേ ഉള്ളൂ. പ്രേക്ഷകരുടെ സ്നേഹത്തിനു നന്ദിയുണ്ടെന്നും സജിൻ വെളിപ്പെടുത്തി.

സിനിമ സീരിയൽ താരമായ ഷഫ്‌നയാണ് സജിന്റെ ജീവിത പങ്കാളി. പ്ലസ് ടു എന്ന ചിത്രത്തില്‍ സജിനും ഷഫ്‌നയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. സൗഹൃദം പ്രണയത്തിലേക്കും അത് വിവാഹത്തിലേക്കും എത്തുകയായിരുന്നു. എന്നാൽ വിവാഹം അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല എന്നും ഒത്തിരി പ്രശ്നങ്ങൾ തരണം ചെയ്താണ് ഇവിടെ എത്തിനിക്കുന്നത് എന്നൊക്കെ ഇരുവരും മുൻപേ വ്യക്തമാക്കിയിരുന്നു. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തില്‍ ബാലതാരമായാണ് ഷഫ്‌ന അഭിനയ രംഗത്തെത്തുന്നത്. തുടർന്ന് ചില സിനിമകളിലും പിന്നീട് സീരിയലുകളിലും സജീവമായി.

അടുത്തിടെ ഇരുവരും കാശ്മീരിലേക്ക് ട്രിപ്പ് പോയത് വൈറലായിരുന്നു. ഇരുവരും ഏറെ സ്നേഹിക്കുന്ന ഒരു സ്ഥലമാണ് കാശ്മീർ. എന്തായാലും ഭാര്യയും ഭർത്താവും എപ്പോഴെങ്കിലും ഒരുമിച്ച് അഭിനയിക്കുന്നത് കാണണം എന്ന് ആഗ്രഹിക്കുന്ന ആരാധകരുമുണ്ട്. എന്തായാലും നിലവിൽ ശിവൻ സാന്ത്വനത്തിൽ തന്നെയുണ്ടെന്ന സന്തോഷവാർത്തയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്.

Continue Reading

Serial News

അങ്ങനെ പുറത്തിറങ്ങിയാൽ പോലും ആളുകൾ കൺമണിയാണെന്ന് തിരിച്ചറിയുന്നു; സന്തോഷം പങ്കുവച്ച് മനീഷ മഹേഷ്

Published

on

By

ടിക് ടോക് വീഡിയോകളിലൂടെ മലയാള മിനിസ്‌ക്രീനിൽ എത്തിയ താരമാണ് മനീഷ മഹേഷ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘പാടാത്ത പൈങ്കിളി’ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ ‘കണ്മണി’ എന്ന് പറയുന്നതാകും കൂടുതൽ എളുപ്പം. ഓമനത്തിങ്കൾപ്പക്ഷി, പരസ്പരം, എന്റെ മാനസപുത്രി, പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കറാണ് ‘പാടാത്ത പൈങ്കിളി’യുടെ സംവിധായകൻ. സൂരജ് സണാണ് കൺമണിയുടെ നായകനായ ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇവരെ കൂടാതെ, അർച്ചന സുശീലൻ, ദിനേഷ് പണിക്കർ, പ്രേം പ്രകാശ്, അഞ്ജിത, ശബരി,​ അംബിക, അനുമോൾ തുടങ്ങി നിരവധി താരങ്ങൾ ഈ സീരിയലിൽ അണിനിരക്കുന്നുണ്ട്. മനീഷയുടെ പ്രകടനവും ദേവയ്‌ക്കൊപ്പമുള്ള കെമിസ്ട്രിയുമെല്ലാമാണ് പരമ്പരയുടെ ഹൈലൈറ്റ്. കണ്മണി എന്ന അനാഥ പെൺകുട്ടിയുടെ കഥയാണ് സീരിയലിന്റെ പ്രമേയം. 2020 സെപ്റ്റംബർ ഏഴിനാണ് പാടാത്ത പൈങ്കിളിയുടെ സംപ്രേക്ഷണം ഏഷ്യാനെറ്റ് ആരംഭിച്ചത്. ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കുന്ന സീരിയലിൽ പുതുമുഖങ്ങളാണ് പലരും. മികവ് കൊണ്ട് ഇതിനോടകം തന്നെ നിരവധി ആരാധകരെയാണ് മനീഷ സ്വന്തമാക്കിയിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ കോന്നി അരുവാപ്പുലം സ്വദേശിനിയാണ് മനീഷ.

അമ്മു എന്ന് നാട്ടുകാരും ബന്ധുക്കളും സ്നേഹത്തോടെ വിളിക്കുന്ന മനീഷ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് കോന്നി AVHSSലാണ്. യാതൊരുവിധ അഭിനയ പാരമ്പര്യവുമില്ലാത്ത കുടുംബത്തിൽ നിന്നും അഭിനേത്രിയായതിന്റെ സന്തോഷത്തിലാണ് മനീഷയിപ്പോൾ. കുട്ടികാലം മുതൽ തന്നെ അഭിനയിക്കാൻ താല്പര്യമുള്ള കുട്ടിയാണ് മനീഷ. ഇപ്പോഴിതാ, തന്റെ സീരിയൽ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് മനീഷ. മാസ്ക്കിട്ട് പുറത്തിറങ്ങിയാൽ പോലും തന്നെ ആളുകൾ തിരിച്ചറിയുന്നുണ്ട് എന്നാണ് മനീഷ പറയുന്നത്.

‘ടിക് ടോക്കിൽ വളരെ സജീവമായി നിന്നിരുന്ന ഒരാളായിരുന്നു ഞാൻ. അങ്ങനെയാണ് സീരിയൽ നിർമ്മാതാക്കൾ എന്നെ വിളിക്കുന്നത്. ഒഡീഷനിൽ നല്ല പ്രകടനം കാഴ്ച വച്ചതോടെയാണ് പാടാത്ത പൈങ്കിളിയിലേക്ക് തിരഞ്ഞെടുക്കുന്നത്. സീരിയലിലെ ഡയലോഗുകൾ പറയാൻ ആദ്യം വളരെ ബുദ്ധിമുട്ടിയിരുന്നു. പിന്നീട്, അത് ശീലമായപ്പോൾ ശരിയായി. പാടാത്ത പൈങ്കിളി എനിക്കൊരു വർക്ക് ഷോപ്പാണ്. കുറെ കാര്യങ്ങൾ ഇതിലൂടെ പഠിക്കാൻ സാധിച്ചു.’-മനീഷ പറയുന്നു.

‘സീരിയലിലെ കൺമണിയെ പോലെയല്ല ഞാൻ. വളരെ മോഡേണാണ്. പുരോഗമന ചിന്താഗതി ഉള്ളതുകൊണ്ട് എന്തും വെട്ടിത്തുറന്നു പറയാറുണ്ട്. മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് കൂടുതൽ ഇഷ്ടം. കണ്മണിയേയും ദേവയേയും ആളുകൾ ഒരുപാടു ഇഷ്ടപ്പെടുന്നുണ്ട്. ഷൂട്ടിംഗിനു മുൻപുള്ള തയാറെടുപ്പുകളാകാം ആ ഇഷ്ടത്തിന് കാരണം.’ -മനീഷ കൂട്ടിച്ചേർത്തു. ടിക് ടോക് നിരോധിച്ചെങ്കിലും ഇൻസ്റ്റഗ്രാമിൽ സജീവമാണ് മനീഷ. താരം പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകർക്ക് പ്രിയപ്പെട്ടതാണ്. മോഡേൺ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എപ്പോഴും വൈറലാകാറുണ്ട്.

Continue Reading

Serial News

സൗന്ദര്യമില്ലെന്ന് പറഞ്ഞ് മാറ്റി നിർത്തിയിട്ടുണ്ട്, ഇന്ന് സ്വന്തം കുട്ടിയെന്ന് അഭിമാനത്തോടെ പറയുന്നു; മനസ് തുറന്ന് അമൃത നായർ

Published

on

By

കുടുംബ വിളക്ക് എന്ന സീരിയലിലെ ‘ശീതൾ’ എന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അമൃത. സീരിയൽ താരവും നർത്തകിയുമായ മൃദുല വിജയിയുടെ സഹോദരി പാർവതിയാണ് ആദ്യ കാലങ്ങളിൽ ‘ശീതൾ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. എന്നാൽ, വിവാഹത്തോടെ അഭിനയം അവസാനിപ്പിച്ച പർവ്വതിയ്ക്ക് പകരക്കാരിയായാണ് അമൃത കുടുംബ വിളക്കിലെത്തുന്നത്. മീര വാസുദേവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയലിലെ സുമിത്രയുടേയും സിദ്ധാര്‍ത്ഥിന്റേയും ഏറ്റവും ഇളയ മകളാണ് ശീതൾ. സമകാലിക കുടുംബ ബന്ധങ്ങളിലെ മൂല്യച്യുതിയെ കുറിച്ച് ചർച്ച ചെയ്യുന്ന ഈ പരമ്പര ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

തുടക്കത്തിൽ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നുവെങ്കിലും ശീതളിനെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ അമൃതയുടെ എല്ലാ പോസ്റ്റുകളും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ, താൻ ഏറെ കഷ്ടപ്പെട്ടാണ് കലാരംഗത്തേക്ക് എത്തിയതെന്ന് തുറന്നുപറയുകായാണ് അമൃത. ചെറുപ്പം മുതൽ തന്നെ അഭിനയം ഇഷ്ടമായിരുന്നുവെന്നും എങ്ങനെയാണ് സിനിമാ സീരിയൽ രംഗത്തേക്ക് എത്തിച്ചേരുകയെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും അമൃത പറയുന്നു.

മിനിസ്‌ക്രീനിൽ ചുവടുറപ്പിച്ച അമൃതയുടെ അടുത്ത ലക്ഷ്യം സിനിമയാണ്. യാതൊരുവിധ പിന്തുണയും ഇല്ലാതെയാണ് താനീ രംഗത്തേക്ക് എത്തിയതെന്നും ബന്ധുക്കൾ വളരെ മോശമായി സംസാരിച്ചിരുന്നുവെന്നും പറയുകയാണ് അമൃത. സിനിമയിലും സീരിയലിലും സജീവമായാൽ പെൺകുട്ടികൾ നശിച്ചു എന്നാണോ എല്ലാവരും കരുതുന്നത്. ഇതുവരെ അത്തരം അനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല. ഒരു കാലത്ത് തള്ളിപ്പറഞ്ഞവരെല്ലാം ഇന്ന് അംഗീകരിക്കുകയാണ്.ഇന്നിപ്പോൾ നാട്ടിൽ പോകുമ്പോൾ എല്ലാവർക്കും വലിയ കാര്യമാണ്. -അമൃത പറയുന്നു.

‘ഇന്ന് അവരൊക്കെ അഭിമാനത്തോടെ പറയുന്നത് ശീതൾ സ്വന്തം കുട്ടിയാണെന്നാണ്. ഈ ലോകത്ത് ഏറ്റവും എളുപ്പമുള്ള ജോലി അഭിനയമാണെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ, അതിൽക്കെത്തിയപ്പോൾ മനസിലായി അത്ര എളുപ്പമല്ലെന്ന്. തുടക്ക കാലത്ത് ഒരുപാടു വഴക്ക് കേട്ടിട്ടുണ്ട്. അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് ഒരുപാടു അപമാനിച്ചിട്ടുണ്ട്. സൗന്ദര്യമില്ലെന്ന് പറഞ്ഞ് ഒരുപാട് മാറ്റി നിർത്തിയിട്ടുണ്ട്. കുടുംബവിളക്കിലൂടെയാണ് അവർക്കൊക്കെ മറുപടി കൊടുക്കാൻ സാധിച്ചത്. അന്നൊക്കെ ഒരുപാടു രാത്രികളിൽ ഉറങ്ങാതെ കിടന്ന് കരഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ മനസ്സിൽ ഉറപ്പിച്ചിരുന്നു എന്റെ ദിവസം വരുമെന്ന്.’ -അമൃത പറയുന്നു.

‘അന്ന് വേദനിപ്പിച്ചവർ ഇന്ന് അഭിനന്ദിക്കുന്നു. അതിനെല്ലാം ദൈവത്തോടാണ് നന്ദി. നൃത്തമോ സംഗീതമോ ഒന്നും പഠിച്ചിട്ടില്ല. എന്നിട്ടും കലാരംഗത്ത് പിടിച്ചുനിൽക്കാൻ സാധിക്കുന്നത് ഭാഗ്യവും ദൈവത്തിന്റെ അനുഗ്രഹവും കൊണ്ടാണ്. തുടക്കത്തിൽ ഓരോ കഥാപാത്രത്തിനും അനുയോജ്യമായ ഡ്രസും ആഭരങ്ങളും വാങ്ങാനുള്ള സാമ്പത്തികം ഉണ്ടായിരുന്നില്ല. ഇപ്പോൾ ആ അവസ്ഥായൊക്കെ മാറി. സിനിമയിൽ അഭിനയിക്കണം എന്നാണ് ഇനിയുള്ള ആഗ്രഹം.’ -അമൃത കൂട്ടിച്ചേർക്കുന്നു.

‘സ്റ്റാര്‍ മാജിക്കി’ലൂടെയും ‘ഒരിടത്തൊരു രാജകുമാരി’ എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അമൃത. ഒരിടത്തൊരു രാജകുമാരിയിലെ ചാരു എന്ന കഥാപാത്രത്തിന് ശേഷം ആണ് സ്റ്റാർ മാജിക്ക് എന്ന ഒരു വലിയ ഷോയിലേക്ക് അമൃത എത്തിയതും അതുവാശി കുടുംബവിളക്കിലേക്ക് പ്രവേശിക്കുന്നതും. തനിക്ക് പ്രതീക്ഷിക്കാതെ കൈ വന്ന ഭാഗ്യം എന്നാണ് കുടുംബവിളക്കിലെ ശീതളിനെക്കുറിച്ച് പലകുറി അമൃത പറഞ്ഞിട്ടുള്ളത്. ത്തനാപുരം പുന്തല സ്വദേശിയായ അമൃത ഡിഗ്രി പഠനത്തിന് ശേഷം ഒരു പ്രൈവറ്റ് ഫെമിൽ ജോലി ചെയ്യുന്ന അവസരത്തിൽ ആണ് മിനി സ്ക്രീനിലേക്ക് എത്തിയത്.

Continue Reading

Updates

Exclusive8 hours ago

മഞ്ജു ചേച്ചി എന്റെ കാരവാനിൽ വന്ന് അപ്രതീക്ഷിതമായി തന്ന ആ സമ്മാനം ; മഞ്ജു വാര്യരെ കുറിച്ച് അനശ്വര രാജൻ

ബാല താരത്തില്‍ നിന്ന് നായിക പദവിയിലേക്ക് അടുക്കുന്ന താരമാണ് അനശ്വര രാജന്‍. ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത ഉദാഹരണം സുജാതയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നത്. ചിത്രത്തില്‍...

Exclusive8 hours ago

ഞാന്‍ വര്‍ക്ക് ചെയ്ത ഒരു സിനിമയിലും അഭിനയത്തിന് എനിക്ക് പൈസ കിട്ടിയിട്ടില്ല: തുറന്നുപറഞ്ഞ് നന്ദു പൊതുവാള്‍

ചെറിയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാളികള്‍ക്ക് സുപരിചിതമായ താരമാണ് നന്ദു പൊതുവാള്‍. പേര് അറിയില്ലെങ്കിലുംസ്‌ക്രീനില്‍ നന്ദുവിനെ കണ്ടാല്‍ മലയാളികള്‍ തിരിച്ചറിയുമായിരുന്നു. മലയാള സിനിമയില്‍ ചെറിയ കഥാപാത്രങ്ങളില്‍ മാത്രമെ നന്ദു...

Exclusive1 day ago

ആയുര്‍വേദ ചികിത്സകള്‍, ആരോഗ്യസംരക്ഷണം; വിവാഹത്തിന് സുന്ദരിയാകാന്‍ തീരുമാനിച്ച് പേളിയുടെ സഹോദരി

കുഞ്ഞ് പിറന്ന ശേഷം പേര്‌ളിയുടെ കുടുംബത്തില്‍ ആഘോഷങ്ങളുടെ തിരക്കാണ്. പേര്‍ളി 9ാം മാസത്തില്‍ ആയിരുന്നപ്പോഴാണ് സഹോദരി റേച്ചലിന്റെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്. നിശ്ചയവും ഗംഭീരമായി കഴിഞ്ഞിരുന്നു....

Trending Social Media1 day ago

വെറ്റില സ്വീകരിച്ച് വരനെ അനുഗ്രഹിച്ച് കാവ്യ, ട്രോളി ദിലീപും; വൈറലായി വീഡിയോ

‘പൂക്കാലം വരവായി’ എന്ന മലയാള ചലച്ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന...

Celebrities2 days ago

അന്ന് ചാക്കോച്ചൻ്റെ മുഖത്തടിച്ചതിന് മാപ്പ് പറയാൻ ചെന്ന എന്നെയാണ് ചാക്കോച്ചൻ സമധാനിപ്പിച്ചത് : മനസ്സ് തുറന്ന് മഞ്ജു വാര്യർ

മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യർ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയനായികയായി മാറുകയായിരുന്നു താരം. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും മഞ്ജു വാര്യര്‍ക്ക്...

Celebrities2 days ago

ലാൽ ജോസിൻ്റെ മകൾക്കൊപ്പം മീനാക്ഷി ദിലീപ്, സൗഹൃദത്തിൻ്റെ കാര്യത്തിൽ മകൾ അച്ഛനെ പോലെ തന്നെയെന്ന് ആരാധകർ

സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മലയാളികൾക്ക് സുപരിചിതയാണ് മീനാക്ഷി ദിലീപ്. സുപരിചിത മാത്രമല്ല താരപുത്രിക്ക് ഒത്തിരി ആരാധകരുമുണ്ട്. അടുത്തിടെയായിരുന്നു മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ ആക്ടീവായത്. ഇന്‍സ്റ്റഗ്രാമിലെ വരവില്‍ സന്തോഷം അറിയിച്ച്...

Celebrities2 days ago

നിൻ്റെ ഈ ആക്രമണത്തിന് ഇരയാകാത്ത എതെങ്കിലും നടീനടന്‍മാരുണ്ടോ ; നിവിനോട് സണ്ണി വെയ്ൻ, തക്ക മറുപടി നൽകി നിവിൻ

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരാണ് സണ്ണി വെയ്‌നും നിവിൻ പോളിയും. നടന്മാർ എന്നതിലുപരി ഇരുവരും നല്ല സുഹൃത്തുക്കളാണ്. ഇപ്പോൾ സണ്ണിയുമായി നടന്ന രസകരമായ അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നിവിൻ പോളി....

Celebrities2 days ago

കുഞ്ഞു മറിയത്തിൻ്റെ മുടി പിന്നിയൊതുക്കുന്ന മമ്മൂട്ടി, ഫാദേഴ്‌സ് ഡേയ്ക്ക് ഇതിലും ക്യൂട്ട് ചിത്രം കാണാൻ കിട്ടില്ലെന്ന് ആരാധകർ

സംഭവം മമ്മൂക്ക വല്യ മെഗാസ്റ്റാർ ആണെങ്കിലും കൊച്ചുമകളുടെ മുന്നിൽ ഒരു സാധാരണ ഉപ്പുപ്പാ ആയി മാറുകയാണ്. ഫാദേഴ്‌സ് ഡേ ദിനത്തിൽ ദുൽഖർ ഉപ്പയുടെയും മകളുടെയും ചിത്രം പങ്കുവച്ചപ്പോഴാണ്...

Exclusive2 days ago

വിവാഹം വരെ രസഹ്യം, ഭാര്യയുടെ ചിത്രം പങ്കുവയ്ക്കാറില്ല; ആരാധകരുടെ ആവശ്യപ്രകാരം സന്തോഷനിമിഷവുമായി സൂഫി എന്ന ദേവ് മോഹന്‍

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ദേവ് മോഹന്‍. ഒരൊറ്റ സിനിമയിലെ അഭിനയിച്ചുള്ളുവെങ്കിലും ആരാധകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ദേവിന്...

Celebrities3 days ago

മണിച്ചിത്രത്താഴിന് ശേഷം മലയാളത്തിൽ നിന്ന് വിളികളൊന്നും വന്നില്ലെന്ന് നാഗവല്ലിയുടെ രാമനാഥൻ, പിന്നെ ഫാസിലിനെ കണ്ടിട്ട് പോലുമില്ലെന്ന് താരം

മലയാളത്തിൽ ഏറ്റവും അധികം ആരാധകരുടെ ചിത്രമാണ് മണിച്ചിത്രത്താഴ്. ഓരോ മലയാളിയും രണ്ടിൽ കൂടുതൽ തവണ ഈ ചിത്രം കണ്ടിട്ടുണ്ടാവും. ഓരോ തവണ ടീവിയിൽ വരുമ്പോഴും കാണാൻ ആളുകൾ...

Trending