Connect with us

Mollywood

പ്ര​ള​യ​ദു​രി​താ​ശ്വാ​സ ഫ​ണ്ട് പിരിച്ചു താര ദമ്ബതികള്‍ പുട്ടടിച്ചു; വി​വ​രാ​വ​കാ​ശ രേ​ഖ​യു​മാ​യി സ​ന്ദീ​പ് വാ​ര്യ​ര്‍

Published

on

റിമ കല്ലിങ്കലും ഭർത്താവ് ആഷിഖ് അബുവും മലയാളികൾക്ക് വളരെ പ്രിയ്യപ്പെട്ട നായികയും സംവിധായകനുമാണ്. ഇവർ സമൂഹത്തിൽ ഉണ്ടാകുന്ന എല്ലാ പ്രേശ്നങ്ങളിലും ഇവർ തന്റേതായ അഭിപ്രായങ്ങൾ വളരെ ശക്തമായി ഉന്നയിക്കാറുള്ളവർ ആണ്. അതുകൊണ്ട് തന്നെ ഇവർക്ക് രാഷ്ട്രീയ പരമായി വളരെ പ്രേശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ സന്ദീപ് വാരിയർ ഇവർക്കെതിരെ രൂക്ഷമായ പരാമർശവുമായി രംഗത്ത് വന്നിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എന്ന പേരിൽ നാട്ടുകാരുടെ പണം പിരിച്ച് ആഷിക് അബുവും റിമ കല്ലിങ്കലും സംഘവും പണം പുട്ടടിച്ചതിന്റെ രേഖ ഇതാ..#ആരാടാനാറിനീ#പൊരിച്ചമത്തി

Posted by Sandeep.G.Varier on Thursday, February 13, 2020

 

മു​ഖ്യ​മ​ന്ത്രി​യു​ടെ ദുരി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കെ​ന്ന പേ​രി​ല്‍ സം​വി​ധാ​യ​ക​ന്‍ ആ​ഷി​ഖ് അ​ബു​വും ഭാര്യയും നടിയുമായ റീ​മ ക​ല്ലി​ങ്ക​ലും നാ​ട്ടു​കാ​രു​ടെ പ​ണം പി​രി​ച്ച്‌ “പു​ട്ട​ടി​ച്ചെ​ന്ന’ ആ​രോ​പ​ണ​വു​മാ​യി യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ന്ദീ​പ് വാ​ര്യ​രു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് പ​ണം ന​ല്‍​കു​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി ഇ​വ​ര്‍ ന​ട​ത്തി​യ “ക​രു​ണ മ്യൂ​സി​ക് ക​ണ്‍​സേ​ര്‍​ട്ട്’ എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച പ​ണ​മാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് കൈ​മാ​റാ​ത്ത​തെ​ന്ന് സ​ന്ദീ​പ് പ​റ​യു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച്‌ വി​വ​രാ​വ​കാ​ശ രേ​ഖ​യു​ടെ പ​ക​ര്‍​പ്പും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ ചേ​ര്‍​ത്തി​ട്ടു​ണ്ട്. ഈ ​തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് കൈ​മാ​റി​യി​ട്ടി​ല്ല.

ഒ​രു ദേ​ശീ​യ ദി​ന​പ​ത്ര​വും ഇ​തു സം​ബ​ന്ധി​ച്ച്‌ വാ​ര്‍​ത്ത ന​ല്‍​കി​യി​ട്ടു​ണ്ട്. ആ​ഷി​ഖും റി​മ​യും ചേ​ര്‍​ന്ന് വ​ന്‍ ​തു​ക സമാഹരിച്ചുവെങ്കിലും ഒ​രു രൂ​പ പോ​ലും സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​ട്ടി​ല്ലെ​ന്നും സ​ന്ദീ​പ് ആ​രോ​പി​ച്ചു. ഇതിനു മുമ്പും റിമക്കെതിരെ സന്ദീപ് രംഗത് വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇവർ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്.

Mollywood

കാവ്യയുടെ വിരല്‍ത്തുമ്പില്‍ പിടിച്ച് നടക്കുന്ന മഹാലക്ഷ്മി, പിന്നിലായി ദിലീപും; വൈറലായി വിമാനത്താവളത്തില്‍ നിന്നുള്ള താര കുടുംബത്തിന്റെ വീഡിയോ

Published

on

By

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. താരങ്ങളെ പോലെ തന്നെ മകളായ മഹാലക്ഷ്മിയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താര പുത്രിയാണ്. വളരെ അപൂര്‍വമായി മാത്രമാണ് മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. കഴിഞ്ഞ ഓണത്തിനാണ് ദിലീപിന്റെയും കാവ്യായുടെയും കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ദിലീപും കാവ്യായും മീനാക്ഷിയും മഹാലക്ഷ്മിയും ഒരുമിച്ചെത്തിയ ഈ ചിത്രങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

കാവ്യയുടെ വിരല്‍തുമ്പില്‍ പിടിച്ച് പോകുന്ന മഹാലക്ഷ്മിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിമാനത്താവളത്തില്‍ വച്ച് ആരാധകര്‍ പകര്‍ത്തിയ വീഡിയോയാണിത്‌. ദിലീപ് ഫാന്‍സ്‌ ഗ്രൂപ്പുകളിലൂടെയാണ് വീഡിയോ പ്രചരിച്ചിരിക്കുന്നത്. ഗേറ്റില്‍ നിന്നും ചെക്കിംഗിന് ശേഷം കാവ്യായുടെ കൈ പിടിച്ച് ഗ്രൗണ്ടിലേക്ക് പോകുന്ന മഹാലക്ഷ്മിയുടെ വീഡിയോയാണ് ഇത്. ഇവര്‍ക്ക് പിന്നിലായി ദിലീപുമുണ്ട്. എന്നാല്‍, ഏത് വിമാനത്താവളത്തില്‍ നിന്നുമുള്ളതാണ് ഈ ദൃശ്യങ്ങള്‍ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഏറെ വിവാദങ്ങള്‍ക്ക് ശേഷം വിവാഹം കഴിച്ചവരാണ് നടന്‍ ദിലീപും നടി കാവ്യാ മാധവനും.

കാവ്യയെ വിവാഹം കഴിക്കനായാണ്‌ ദിലീപ് മഞ്ജൂ വാര്യരുമായുള്ള ബന്ധം വേര്‍പ്പെടുത്തിയത് എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയായിരുന്നു ഇരുവരുടെയും വിവാഹം.1998ൽ വിവാഹിതരായ ദിലീപും മഞ്ജു വാര്യരും 2000ത്തിലാണ് മീനാക്ഷി എന്ന മകൾ ജനിക്കുന്നത്. പിന്നീട് 2015ൽ ഇരുവരും വിവാഹമോചിതരായി. 2009 ലായിരുന്നു വലിയ ആഘോഷത്തോടെ കാവ്യ മാധവന്റെയും ബിസിനസുകാരനായ നിഷാല്‍ ചന്ദ്രയുടെയും വിവാഹ0. എന്നാൽ, ആ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ആറ് മാസം കഴിഞ്ഞപ്പോഴെക്കും ഇരുവരും വേര്‍പിരിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ട് വന്നു. വൈകാതെ നിഷാലുമായി കാവ്യ നിയമപരമായി വേർപിരിഞ്ഞു.

ഒടുവില്‍ ഏറെ വിവാദങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡിയായിരുന്ന ദിലീപും കാവ്യയും വിവാഹിതരായി. 2016 നവംബർ 25നായിരുന്നു ഇവരുടെ വിവാഹം. 2018ലായിരുന്നു മഹാലക്ഷ്മിയുടെ ജനനം. കുഞ്ഞതിഥി എത്തിയതിന് ശേഷം പിറന്നാള്‍ ദിനത്തിലായിരുന്നു കാവ്യയും ദിലീപും മകളുടെ ഫോട്ടോ ആദ്യമായി പുറത്തുവിട്ടത്. വിജയദശമി ദിനത്തിൽ ജനിച്ചതിനാലാണ് കുഞ്ഞിന് മഹാലക്ഷ്മി എന്ന പേര് നൽകിയത് എന്നാണ് റിപ്പോർട്ടുകൾ. മക്കളായ മീനാക്ഷിയ്ക്കു൦ മഹാലക്ഷ്മിയ്ക്കും ഒപ്പമാണ് ദിലീപിന്റെയു൦ കാവ്യയുടെയും താമസം. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുതിരിക്കുകയാണ് കാവ്യാ.

ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലാണ് ആദ്യമായി ദിലീപും കാവ്യയും ആദ്യമായി നായികാനായകന്മാരായി അഭിനയിച്ചത്. മുകുന്ദന്‍, രാധ എന്നീ കഥാപാത്രങ്ങള്‍ ഇന്നും മലയാളി സിനിമാ ആരാധകരുടെ പ്രിയപ്പെട്ടവയാണ്. പിന്നീട്, തെങ്കാശിപ്പട്ടണം, മീശമാധവൻ, തിളക്കം, മിഴി രണ്ടിലും,റൺവെ, പിന്നേയും, പാപ്പി അപ്പച്ചാ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇവര്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. കാവ്യായുടെ പിറന്നാള്‍ ദിനത്തില്‍ ദിലീപിന്റെയും മഞ്ജു വര്യരുടെയും മകള്‍ മീനാക്ഷി പങ്കുവച്ച പോസ്റ്റ് ഏറെ വൈറലായി മാറിയിരുന്നു.

Continue Reading

Mollywood

പ്രിയപ്പെട്ട സുഹൃത്ത്, അന്നാണ് അവസാനമായി കണ്ടതും യാത്ര പറഞ്ഞതും; മോനിഷയ്ക്കൊപ്പമുള്ള നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളുമായി മനോജ്‌ കെ ജയന്‍

Published

on

By

സർഗ൦ എന്നാ സിനിമയിലെ കുട്ടൻ തമ്പുരാൻ എന്ന ഒറ്റ കഥാപാത്ര൦ മാത്രം മതി മനോജ്‌ കെ ജയന്‍ എന്ന നടന്റെ അഭിനയ മികവിനെ തിരിച്ചറിയാന്‍. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മനോജ് കെ ജയൻ എന്ന പുതുമുഖ നടന് നേടിക്കൊടുത്ത കഥാപാത്രമാണ് കുട്ടന്‍ തമ്പുരാന്‍. മലയാള ചലച്ചിത്ര മേഖലയില്‍ നായകനായും സ്വഭാവ നടനായും വില്ലനായുമൊക്കെ തിളങ്ങിയിട്ടുള്ള മനോജ് കെ ജയൻ മലയാളികളുടെ പ്രിയ താരമാണ്. വൈവിദ്ധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള മനോജ്‌ തമിഴിലും ശ്രദ്ധേയ സാന്നിധ്യമാണ്.

അടുത്ത സുഹൃത്തും നടിയുമായിരുന്ന മോനിഷയെ കുറിച്ച് മനോജ്‌ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാമഗാനം എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വച്ച് പകര്‍ത്തിയ ചിത്രങ്ങളാണ്‌ മനോജ്‌ കെ ജയന്‍ പങ്കുവച്ചിരിക്കുന്നത്. മോനിഷയ്ക്കൊപ്പമുള്ള പഴയ ചിത്രങ്ങല്‍ പങ്കുവച്ചുക്കൊണ്ടാണ് മനോജ്‌ മോനിഷയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ‘മോനിഷ, എന്നും നൊമ്പരമുണർത്തുന്ന ഓർമ്മ… എൻറെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു. സഹപ്രവർത്തകയായിരുന്നു. 1990-ൽ പെരുന്തച്ചനു ശേഷം “സാമഗാനം” എന്ന സീരിയലിൽ ഞങ്ങൾ വീണ്ടും ഒന്നിച്ചു. അതിലെ photos ആണിത്. 1992 ൽ കുടുംബസമേതത്തിൽ അവസാനമായി കണ്ടു. യാത്ര പറഞ്ഞു’ -മനോജ്‌ കുറിച്ചു.

എംടി വാസുദേവന്‍ നായര്‍ രചിച്ച പെരുന്തച്ചന്‍ എന്ന ചിത്രം 1990ലാണ് റിലീസ് ചെയ്‌തത്‌. പറയിപ്പെറ്റ പന്തിരുകുലത്തിലെ അംഗമായ പെരുന്തച്ചനും മകനും തമ്മിലുള്ള മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോയ ചിത്രം സംവിധാനം ചെയ്‌തത്‌ അജയനാണ്‌. തിലകന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ മനോജും മോനിഷുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങള്‍. കുഞ്ഞിക്കാവ് തമ്പുരാട്ടിയായി മോനിഷയും ഉണ്ണി തമ്പുരാനായി മനോജ്‌ കെ ജയനും ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്. അഭിനയ മികവിന്റെ ഊര്‍വശിപട്ടം സ്വന്തമാക്കിയ മോനിഷ ഇരുപത്തിയൊന്നാം വയസിലാണ്‌ ഈ ലോകത്തോട്‌ വിടപറഞ്ഞത്. നാല് ഭാഷകളിലായി 25ലധികം സിനിമകളിലാണ് ചുരുങ്ങിയ കാലം കൊണ്ട് മോനിഷ അഭിനയിച്ചത്.

എംടി വാസുദേവന്‍ നായര്‍ രചിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത ‘നഖക്ഷതങ്ങള്‍’ എന്ന സിനിമയിലൂടെയായിരുന്നു മോനിഷയുടെ സിനിമാ അരങ്ങേറ്റം. വെള്ളിത്തിരയിലെത്തി ക്ഷണനേരം കൊണ്ട് തന്റെ പ്രതിഭ തെളിയിച്ച് മറഞ്ഞ കലാകാരിയാണ് മോനിഷ. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നടിയാണ് മോനിഷ. മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു മോനിഷ. നഖക്ഷതങ്ങളുടെ റീമേക്കായ ‘പൂക്കൾ വിടും ഇതൾ’ എന്ന സിനിമയിലൂടെയായിരുന്നു മോനിഷയുടെ തമിഴ് സിനിമ അരങ്ങേറ്റം.

രാഘവേന്ദ്ര രാജ്കുമാർ നായകനായി അഭിനയിച്ച ചിരംജീവി സുധാകർ എന്ന ചിത്രത്തിലൂടെ കന്നഡ സിനിമയിലും അരങ്ങേറിയ മോനിഷയുടെ നൃത്ത അരങ്ങേറ്റം ഒന്‍പതാം വയസിലായിരുന്നു. അഭിനയത്തില്‍ സജീവമായി നില്‍ക്കവേ 1992 ഡിസംബർ 5നാണ് മോനിഷ മരിക്കുന്നത്. ചെപ്പടി വിദ്യ എന്നാ സിനിമയുടെ ചിത്രീകരണ൦ പുരോഗമിക്കുന്നതിനിടെയായിരുന്നു മരണം. ആലപ്പുഴയ്ക്കടുത്തുള്ള ചേര്‍ത്തലയില്‍ വച്ച് മോനിഷയും അമ്മയും സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തലച്ചോറിനു പരിക്കേറ്റ മോനിഷ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

Continue Reading

Mollywood

വിവാഹ മോചനത്തിന് ഞാനും കാരണക്കാരിയാണ്‌, ആ മാറ്റത്തോട് പൊരുത്തപ്പെടാന്‍ എനിക്കായില്ല; മനസ് തുറന്ന് മംമ്ത മോഹന്‍ദാസ്‌

Published

on

By

നടി, ഗായിക, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് മംമ്ത മോഹന്‍ദാസ്‌. മയൂഖം എന്ന സിനിമയിലെ ഇന്ദിര എന്നാ കഥാപാത്രത്തിലൂടെ മലയാളി മനസുകളില്‍ ചേക്കേറിയ നടിയാണ് മംമ്ത. 2015ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സൈജു കുറിപ്പിന്റെ നായികയായാണ് താരം വേഷമിട്ടത്. പിന്നീടിങ്ങോട്ട് നിരവധി മലയാള സിനിമകളില്‍ വേഷമിട്ട മംമ്ത കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി മലയാള സിനിമയുടെ ഭാഗമാണ്. 2020ല്‍ റിലീസ് ചെയ്ത ടോവിനോ ചിത്രം ‘ഫോറന്‍സിക്കി’ലെ ഋതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

വിജയ്‌ നായകനായ വില്ല് എന്ന സിനിമയിലെ’ഡാഡി മമ്മി’ എന്ന ഗാനം ആലപിച്ചത് മംമ്തയാണ്. ഈ ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. മലയാളത്തിലെ യുവ താരങ്ങള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പമെല്ലാം മംമ്ത അഭിനയിച്ചിട്ടിട്ടുണ്ട്. അതേസമയം, സിനിമയില്‍ തിളങ്ങി നിന്നിരുന്ന മംമ്തയുടെ സ്വകാര്യ ജീവിതം ഒരുപാട് പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മംമ്ത പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു മംമ്തയ്ക്ക് ക്യാന്‍സര്‍ ബാധിക്കുന്നത്. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്.

അന്ന് വെറും 24 വയസ് മാത്രമായിരുന്നു മംമ്തയുടെ പ്രായം. ക്യാന്‍സര്‍ പല തവണ നഷ്ടപ്പെത്തുമെന്നു കരുതിയിടത്ത് നിന്നും തിരിച്ചുപിടിച്ച ജീവിതത്തോട് നൂറു മടങ്ങ്‌ പ്രണയമാണെന്ന് പലപ്പോഴും, മ൦മ്ത പറഞ്ഞിട്ടുണ്ട്. ‘ക്യാന്‍സറിനെക്കാളും അതിന്റെ ചികിത്സയെക്കാളും എന്നെ പേടിപ്പെടുത്തുന്നത് ഏകാന്തതയും ഒറ്റപ്പെടുത്തലുമാണ്. വിവാഹ മോചനത്തിന് ശേഷം മാനസികമായി ഞാന്‍ തകര്‍ന്നിരുന്നു. അതില്‍ നിന്നെല്ലാം മോചിതയാകാന്‍ ഞാന്‍ ഒരുപാട് സമയമെടുത്ത്‌.’ -മംമ്ത പറയുന്നു. 2011ലായിരുന്നു മംമ്തയുടെ വിവാഹം. എന്നാല്‍, ആ ബന്ധത്തിന് അധികനാള്‍ ആയുസുണ്ടയിരുന്നില്ല. അങ്ങനെ 2012ല്‍ മംമ്ത ആ വിവാഹ ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു.

ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയായിരുന്നു മംമ്തയുടെയും പ്രജിത്ത് പത്മനാഭന്റെയും വിവാഹം. നാളുകള്‍ നീണ്ട സൗഹൃദത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ‘എല്ലാവരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. പക്ഷെ വിവാഹ ശേഷം പ്രജിത്തുമായുള്ള സൗഹൃദം പതിയെ പതിയെ ഇല്ലാതെയായി. പ്രജിത്ത് വല്ലാതെ മാറി. ആ മാറ്റത്തോട് പൊരുത്തപ്പെടാന്‍ എനിക്ക് സാധിച്ചില്ല. വിവാഹ മോചനത്തിന് ഞാന്‍ ഒരു കാരണക്കാരിയാണ്‌.’ -മംമ്ത പറയുന്നു. സിനിമയിലെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് മംമ്ത. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം വളരെ പെട്ടന്നാണ് ശ്രദ്ധ നേടുന്നത്.

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷയുടെ 911 സ്പോര്‍ട്സ് കാര്‍ സ്വന്തമാക്കിയ മംമ്തയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. സ്പോര്‍ട്സ് കാര്‍ സ്വന്തമാക്കുന്ന ആദ്യ മലയാള നടിയാണ് മംമ്ത എന്നാണ് റിപ്പോര്‍ട്ടുകള്‍. റേസിങ് യെല്ലോ നിറത്തിലുള്ള 911 കരേറ എസ് മോഡലാണ് മംമ്ത സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം ഒരു കോടി എണ്‍പത്തിനാല് ലക്ഷം രൂപയാണ് മംമ്തയുടെ പോര്‍ഷ 911 കരേറ എസിന്റെ എക്സ് ഷോറൂം വില. നിരവധി കസ്റ്റമൈസേഷന്‍ സാധ്യതകളാണ് പോര്‍ഷ തങ്ങളുടെ സ്പോര്‍ട്സ് കാറുകള്‍ക്ക് നല്‍കുന്നത്. ഇതില്‍ ഏതൊക്കെയാണ് മംമ്ത തിരഞ്ഞെടുത്തിരിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Continue Reading

Updates

Celebrities2 days ago

ബോളിവുഡിനെ പിന്തള്ളി മലയാളം സിനിമയും താരങ്ങളും, ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സർവേയിൽ ആദ്യ 3 സ്ഥാനങ്ങളിൽ മിന്നൽ മുരളിയും ജോജിയും!! സന്തോഷം പങ്കിട്ട് ടോവിനോ

ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സർവേയിൽ മലയാളികളുടെ അതിപ്രസരം. 2021ലെ മികച്ച ചിത്രത്തിന്റെ പട്ടികയിൽ ആദ്യ സ്ഥാനം ഒരു മറാഠി പടം നേടിയെങ്കിലും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്...

Celebrities3 days ago

“നമ്മൾ തമ്മിൽ ഒരുപാട് സീൻസ് ഉണ്ട്, എന്തെങ്കിലും ഇഷ്ടക്കേടുണ്ടായാൽ പറയണം” എന്ന് പ്രണവിനോട് അശ്വത്ത്, പ്രണവിൻ്റെ മറുപടി ഇങ്ങനെ!!!

ഒരു നനുത്ത പ്രണയ ചിത്രമായി ഹൃദയം മലയാളികളുടെ മനസ്സിൽ ചേക്കേറിയിരിക്കുകയാണ്. തിയേറ്ററുകളിൽ എല്ലാം ഫുൾ. ചിത്രം സുപ്പെർ ഹിറ്റ് ആവുകയും ആരാധകർ ഇരു കയ്യോടെയും ഏറ്റെടുത്തു കഴിഞ്ഞു....

Celebrities3 days ago

എടാ ദാസാ ഏതാ ഈ ചെറുപ്പക്കാർ!!! ചരിത്രം ആവർത്തിച്ച് പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും

നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും കാലങ്ങളെത്ര കഴിഞ്ഞാലും മലയാളികൾ മറക്കില്ല. ദുബായി കടപ്പുറമാണെന്ന് വിചാരിച്ച് ചെന്നൈയിെല ബസന്ത് നഗർ ബീച്ചിലേയ്ക്ക് നീന്തിക്കയറിയ ദാസനും വിജയനും അവതരിച്ചിട്ട് ഇപ്പോൾ 35...

Celebrities5 days ago

വിവാഹ മോചനം അല്ല, ഇരുവരും തമ്മിലുള്ളത് കുടുംബ പ്രശ്നങ്ങൾ മാത്രം: ധനുഷ് ഐശ്വര്യ വിഷയത്തിൽ ധനുഷിൻ്റെ പിതാവ്

പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിനു ഫുള്‍ സ്റ്റോപ്പിടാന്‍ നടന്‍ ധനുഷും(Dhanush) സംവിധായിക ഐശ്വര്യയും തീരുമാനിച്ച കാര്യം അടുത്തിടെയാണ് പുറത്തുവന്നത്. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ഇക്കാര്യം ഇരുവരും അറിയിച്ചത്....

Celebrities5 days ago

‘ല്യാഡി ശൂപ്പര്‍ ശുഡാപ്പി ശ്റ്റാര്‍’; മഞ്ജു വാര്യര്‍ക്കെതിരെ അധിക്ഷേപ പോസ്റ്റുമായി ശ്രീജിത്ത് പണിക്കര്‍!! എതിർത്ത് മഞ്ജു ആരാധകരും ഉണ്ണി മുകുന്ദനും

മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. എല്ലാ ഘട്ടങ്ങളിലും മഞ്ജുവിനൊപ്പം ആരാധകർ ഉണ്ടായിരുന്നു. ഇപ്പോൾ മഞ്ജുവിനെതിരെ അധിക്ഷേപ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് വലതുനിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍....

Celebrities6 days ago

റേപ്പ് കൊട്ടേഷൻ ചരിത്രത്തിൽ ആദ്യം, സാക്ഷികൾ കൂറുമാറിയത് ദിലീപ് പറഞ്ഞിട്ട് : ദിലീപിനെതിരെ പ്രോസിക്യൂഷൻ

നടൻ ദിലീപിന് ഇത് കഷ്ടകാലമാണ്. പുതിയ സിനിമ ഇറങ്ങിയത് മുതൽ വൻ പ്രശ്നങ്ങളാണ് താരം നേരിടുന്നത്. നടിയെ ആക്രമിച്ച കേസും കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ...

Celebrities1 week ago

ബലാത്സംഗത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് വെട്ടിയാർ ഒളിവിലെന്ന് സൂചന, മൊബൈൽ ഓഫ് ആക്കി നാടുവിട്ടെന്ന് അഭ്യൂഹം

വ്‌ളോഗിംങിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ടയാളാണ് ശ്രീകാന്ത് വെട്ടിയാർ. പ്രമുഖ യൂട്യൂബർ ആയും സിനിമകളിൽ അഭിനയിച്ചും ശ്രീകാന്ത് വെട്ടിയാർ(Sreekanth Vettiyar) ഉയരങ്ങൾ കീഴടക്കുകയായിരുന്നു. എന്നാൽ താരത്തിനെതിരെ വന്ന മീ ടൂ...

Celebrities1 week ago

മൂന്ന് മാസം മുൻപ് വരെ ‘ധനുഷ് എൻ്റെ മാത്രം സ്വന്തം’ എന്ന് പോസ്റ്റ് ചെയ്തിരുന്ന ഐശ്വര്യ: വിവാഹ ബന്ധം തകരാനുള്ള കാരണം വെളിപ്പെടുത്തി സുഹൃത്ത്

പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിനു ഫുള്‍ സ്റ്റോപ്പിടാന്‍ നടന്‍ ധനുഷും(Dhanush) സംവിധായിക ഐശ്വര്യയും തീരുമാനിച്ച കാര്യം അടുത്തിടെയാണ് പുറത്തുവന്നത്. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ഇക്കാര്യം ഇരുവരും അറിയിച്ചത്....

Celebrities1 week ago

ഉപ്പും മുളകുമല്ല, ഇനി “എരിവും പുളിയും”, ഫ്രെഡിയും കുടുംബവും ആരാധകർക്കിടയിലേക്ക് എത്തി

മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നായിരുന്നു ‘ഉപ്പും മുളകും’. ഇപ്പോഴിതാ, ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ശ്രദ്ധേയരായ താരങ്ങളെല്ലാം ഒന്നിച്ചെത്തുകയാണ് ‘എരിവും പുളിയും’ എന്ന പരമ്പരയിലൂടെ. ഇഷ്ടതാരങ്ങളായ...

Celebrities1 week ago

അഹാന നൽകിയ സർപ്രൈസ് കണ്ട് ഞെട്ടി ഹൻസു, ഇതുപോലൊരു സഹോദരിയെ കിട്ടാൻ ഭാഗ്യം വേണമെന്ന് ആരാധകർ

കൃഷ്ണ സഹോദരിമാരെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. നടൻ കൃഷ്ണകുമാറിന്റെ മക്കൾ അഹാന, ദിയ, ഇഷാനി, ഹൻസിക തുടങ്ങി നാല് പെൺപുലികളും സോഷ്യൽ മീഡിയയിൽ സജീവമാണ്. മക്കൾ മാത്രമല്ല...

Trending