Connect with us

Exclusive

ഇവളിതെന്തു തേങ്ങയാടാ കാണിക്കുന്നെ. സനയുടെ കറുത്ത പെണ്ണിനെ ഏറ്റെടുത്തു ട്രോളന്മാരും ടിക്ക് ടോക്കികളും. വീഡിയോ കാണാം..

Published

on

യൂടൂബിലൂടെ പ്രശസ്തി നേടിയ ഗായികയാണ് സന മോയ്തൂട്ടി. സ്വന്തം യൂടൂബ് ചാനെലിലൂടെ പഴയകാല ഗാനങ്ങളുടെ നിരവധി കവര്‍ ഗാനങ്ങള്‍ ആലപിച്ചു കൊണ്ട്  നേരത്തെ തന്നെ ശ്രദ്ധേ നേടിയിരുന്നു. മോഹന്‍ ലാല്‍ എം ജി ശ്രീകുമാര്‍ കൂട്ടുകെട്ടില്‍ പിറന്ന മലയാളത്തിലെ ഒരുപിടി നല്ല ഗാനങ്ങള്‍ തന്‍റേതായ ശൈലിയില്‍ മാറ്റി പാടിക്കൊണ്ട് യൂടൂബില്‍ തരംഗം സൃഷ്‌ടിച്ച ഗായികയാണ് സന മോയ്തൂട്ടി. പൊന്‍വീണയ് എന്നുള്ളില്‍ , ശ്യാമ മേഘമേ നീ എന്നിങ്ങനെയുള്ള ഒരുപാട് ഹിറ്റ്‌ ഗാനങ്ങള്‍ ഇതിനോടകം സനയുടെ യൂടൂബ് ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്.

ലക്ഷ കണക്കിന് ആളുകളാണ് സനയുടെ പല ഗാനങ്ങളും ഇതിനോടകം കണ്ടിരിക്കുന്നത്. ശ്യാമ മേഘമേ നീ എന്ന ഗാനത്തിനു  അമ്പത് ലക്ഷത്തില്‍ പരം കാഴ്ചക്കാര്‍ ഉണ്ടായിരുന്നു. എട്ടു മാസങ്ങള്‍ക്ക് മുമ്പ് അപ്‌ലോഡ്‌ ചെയ്ത ശ്രീരാഗമോ എന്ന് തുടങ്ങുന്ന ഗാനത്തിന് ശേഷം ഒരു  മലയാള ഗാനം റിലീസ് ചെയ്തിട്ടില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലെ എം ജി ശ്രീകുമാറും ചിത്രയും ചേര്‍ന്ന് ആലപിച്ച കറുത്ത പെണ്ണെ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടോ എന്ന ഗാനവുമായി സനക്ക് പോസിറ്റീവും നെഗടീവ് കമെന്റ്സുമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. വളരെ പ്രതീക്ഷയോടെ ആണ് കേൾക്കാൻ തുടങ്ങിയത്.ഇതു പോലെ ഒരു സൂപ്പർ ഹിറ്റ് ഗാനം ഇത്രക്കും മോശമാക്കേണ്ടിയിരുന്നില്ല , കേൾക്കാൻ ഒരു സുഖമൊക്കെയുണ്ട് പക്ഷെ കാണാൻ കൊള്ളില്ല കുറച്ചു ഓവർ ആയിപോയില്ലെ എന്ന് സംശയമില്ലാതില്ലാതില്ല എന്നിങ്ങനെയുള്ള അഭിപ്രായങ്ങളുമായി നിരവധി പേരാണ് ഗാനത്തിന് താഴെ എത്തിയത്.

എന്തായാലും സംഭവം ഹിറ്റ്‌ ആയെന്നു വേണം പറയാന്‍ ഒരാഴ്ചക്കകം ഇത് വരെ എട്ടര ലക്ഷം പേരാണ് ഗാനം കണ്ടത്.യൂടുബില്‍ കൂടാതെ ഫെയിസ്ബുക്കിലും ടിക്ക് ടോക്കിലും ഗാനം ട്രെന്റിംഗ് ആയി. എന്നാല്‍ രസകരമായ നിരവധി ട്രോളുകളും ഗാനത്തിന് ഏറ്റു വങ്ങേണ്ടി വന്നിട്ടുണ്ട്. ചിത്രം സിനിമയിലെ ഫേമസ് ഡയലോഗ് ആയ എന്നെ കൊല്ലാതിരിക്കാന്‍ പറ്റുവോ, ഇവളിത് എന്ത് തേങ്ങയാടാ പറയുന്നേ തുടങ്ങിയ ട്രോളുകള്‍ ശ്രദ്ധേയമായിരുന്നു.

 

Source: B4Blaze

Click to comment

You must be logged in to post a comment Login

Leave a Reply

Exclusive

മഞ്ജു ചേച്ചി എന്റെ കാരവാനിൽ വന്ന് അപ്രതീക്ഷിതമായി തന്ന ആ സമ്മാനം ; മഞ്ജു വാര്യരെ കുറിച്ച് അനശ്വര രാജൻ

Published

on

By

ബാല താരത്തില്‍ നിന്ന് നായിക പദവിയിലേക്ക് അടുക്കുന്ന താരമാണ് അനശ്വര രാജന്‍.
ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത ഉദാഹരണം സുജാതയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളുടെ വേഷമാണ് താരം ചെയ്തത്. മുഴു നീള കഥാപാത്രത്തിലൂടെയാണ് താരം ആദ്യ ചിത്രത്തില്‍ അഭിനയിച്ചത്. ഗിരീഷ് സംവിധാനം ചെയത് ഹിറ്റ് ചിത്രം തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ കീര്‍ത്തി എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു, സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താനും അനശ്വരയ്ക്ക് കഴിഞ്ഞു. ചിത്രത്തില്‍ നായിക കഥാപാത്രത്തിലാണ് താരം എത്തിയത്. സ്‌കൂള്‍ വിദ്യാര്ത്ഥിനിയായി എത്തിയ കീര്‍ത്തിയെ മലയാളികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

ഉദാഹരണം സുജാതയില്‍ അഭിനയിക്കുന്ന സമയത്ത് മഞ്ജു വാര്യരോടൊപ്പമുള്ള ഓര്‍മ്മകളാണ് നടി ഇപ്പോള്‍ പങ്കു വയ്ക്കുന്നത്. ഉദാഹരണം സുജാത എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് മഞ്ജു ചേച്ചി എന്നോട് ചോദിച്ചു വായിക്കുന്ന ശീലമുണ്ടോ എന്ന്. വായിക്കാന്‍ ഇഷ്ടമാണെന്ന് പറഞ്ഞു. പിന്നീട് ഒരു ദിവസം ചേച്ചി എന്റെ കാരവാനില്‍ വരികയും എന്നിട്ട് എനിക്ക് ഒരു ബുക്ക് തന്നു. മാധവി ക്കുട്ടിയുടെ നീര്‍മാതളം പൂത്ത കാലമായിരുന്നു അത് എന്നും അനശ്വരയ്ക്ക് ആമിയുടെ ആശംസകള്‍ എന്നെഴുതി സൈന്‍ ചെയ്ത ബുക്കായിരുന്നു അത് എന്നും താരം പറഞ്ഞു. വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു മഞ്ജുവാര്യര്‍ എന്നും തനിക്ക് ഏറെ പ്രിയപ്പെട്ട നടിയാണെന്നും അനശ്വര പറഞ്ഞു. ആദ്യ ചിത്രത്തില്‍ തന്നെ മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമായി കാണുന്നുവെന്നും താരം പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരില്‍ സൈബര്‍ അറ്റാക്കും താരം നേരിട്ടിരുന്നു. പക്ഷെ വിമര്‍ശകര്‍ക്ക് മറുപടിയായി വീണ്ടും ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാണ് അനശ്വര പ്രതികരിച്ചത്. മലയാളത്തിലെ നിരവധി നടിമാര്‍ ഇതിനെ പിന്തുണച്ച് രംഗത്ത് എത്തിയത്. ഇപ്പോള്‍ സൈബര്‍ അറ്റാക്കുകള്‍ ലഭിക്കാറില്ല. വരുന്നുണ്ടെങ്കിലും നടി തക്ക മറുപടിയും നല്‍കാറുണ്ട്. വാങ്ക് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം നടി ചെയ്തിരുന്നു. ചിത്രം കോവിഡ് കാലത്താണ് പുറത്തിറങ്ങിയത്. ചിത്രം ഇറങ്ങുന്നതിന് മുന്‍പാണ് സൈബര്‍ വിഷയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അലയടിച്ചത്. പിന്നീട് സോഷ്യല്‍ മീഡിയയില്‍ അനശ്വര സജീവമാകുകയായിരുന്നു. ഫോട്ടോ ഷൂട്ടുകളും വീഡിയോകളും നടി പങ്കു വയ്ക്കാറുണ്ട്.

Continue Reading

Exclusive

ഞാന്‍ വര്‍ക്ക് ചെയ്ത ഒരു സിനിമയിലും അഭിനയത്തിന് എനിക്ക് പൈസ കിട്ടിയിട്ടില്ല: തുറന്നുപറഞ്ഞ് നന്ദു പൊതുവാള്‍

Published

on

By

ചെറിയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാളികള്‍ക്ക് സുപരിചിതമായ താരമാണ് നന്ദു പൊതുവാള്‍. പേര് അറിയില്ലെങ്കിലുംസ്‌ക്രീനില്‍
നന്ദുവിനെ കണ്ടാല്‍ മലയാളികള്‍ തിരിച്ചറിയുമായിരുന്നു. മലയാള സിനിമയില്‍ ചെറിയ കഥാപാത്രങ്ങളില്‍ മാത്രമെ നന്ദു അഭിനയിച്ചിട്ടുള്ളു. മുഴുനീള കഥാപാത്രങ്ങളൊന്നും താരത്തിന് ഇത് വരെ ലഭിച്ചിട്ടില്ല. മിമിക്രി രംഗത്ത് നിന്നാണ് താരം സിനിമയിലേക്ക് എത്തുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായും സിനിമയില്‍ ജോലി നോക്കിയിരുന്നു.

സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ എല്ലാം ചെറുതാണെങ്കിലും ശ്രദ്ധേയമായ വേഷം നന്ദുവിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. വെട്ടം സിനിമയിലെ ട്രെയിനിലെ യാത്രക്കാരന്റെ വേഷം മലയാളികള്‍ എപ്പോഴും ഓര്‍മിക്കുന്ന രംഗമാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായി ജോലി ചെയ്യുന്നതാണോ അഭിനയമാണോ ഇഷ്ടം എന്ന ചോദ്യത്തിന് നന്ദു മറുപടിയുമായി എത്തിയിരിക്കുകയാണ്. അഭിമുഖങ്ങളില്‍ അധികം വരാത്ത താരം അടുത്തിടെ ഒരു സ്വകാര്യ യുട്യൂബ് ചാനലില്‍ നല്കിയ അഭിമുഖത്തിനാണ് മറുപടി നല്കിയത്.

അഭിനയമാണ് എന്റെ എന്‍ജോയ്മെന്റ് എന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളിംഗ് എന്റെ വരുമാനമാണ് എന്നും
നന്ദു പറയുന്നു. ഞാന്‍ വര്‍ക്ക് ചെയ്ത പടത്തിലെ അഭിനയത്തിന് എനിക്ക് ഇതുവരെ പൈസ കിട്ടിയിട്ടില്ല എന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളറായിട്ടുള്ള ഒരു പടത്തിലും അഭിനയത്തിന് എനിക്ക് പൈസ കിട്ടിയിട്ടില്ല എന്നും താരം കൂട്ടിചേര്‍ത്തു. ചെറിയ വേഷങ്ങളെ ലഭിച്ചിട്ടുള്ളുവെങ്കിലും മലയാളികള്‍ ഓര്ത്തിരിക്കുന്ന കഥാപാത്രം ചെയ്യാല്‍ കിട്ടിയത് ഭാഗ്യമായി കരുതുന്നു എന്നും താരം പറയുന്നു.

മലയാള സിനിമയലെ പ്രമുഖരായ അബി, ദിലീപ്, നാദിര്‍ഷ തുടങ്ങിയവരോടൊപ്പം മിമിക്രി രംഗത്ത് ഏറെനാള്‍ പ്രവര്‍ത്തിച്ചിരുന്ന നന്ദകുമാര്‍ പൊതുവാള്‍ അവരോടൊപ്പം സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.പിന്നീട് പ്രൊഡക്ഷന്‍ മേഖലയിലേക്കാണ് താരം കടന്നത്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്,പ്രൊഡക്ഷന്‍ മാനേജര്‍ ഒക്കെയായി സിനിമയില്‍ സജീവമാണ്. സിനിമയ്‌ക്കൊപ്പം ഏതാനും സീരിയലുകളിലും സാന്നിധ്യമറിയിച്ചിരുന്നു. അഭിനയവും തനിക്ക് ഏറെ താത്പര്യമഉള്ള മേഖലയാണെന്നും നന്ദു അറിയിച്ചിരുന്നു. ചെറുതും വലുതമായ 25 ഓളം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ടെന്നു അഭിമുഖത്തില്‍ വ്യക്തമാക്കി. ദിലീപ് നായകനായി എത്തിയ വെട്ടം എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്തിരുന്നു. അന്ന് ആ ചിത്രത്തില്‍ അഭിനയിച്ചത് ദിലീപ് പറഞ്ഞിട്ടാണെന്നും താരം പറഞ്ഞു. മിമിക്രി രംഗത്ത് നിന്ന് വന്ന താരങ്ങളെല്ലാം അടുത്ത സുഹൃത്തുക്കളാണെന്നും ചിലര്‍ തനിക്ക് നല്ല വേഷങ്ങള്‍ തന്നിട്ടുണ്ടെന്നും താരം പറഞ്ഞു.

 

Continue Reading

Exclusive

ആയുര്‍വേദ ചികിത്സകള്‍, ആരോഗ്യസംരക്ഷണം; വിവാഹത്തിന് സുന്ദരിയാകാന്‍ തീരുമാനിച്ച് പേളിയുടെ സഹോദരി

Published

on

By

കുഞ്ഞ് പിറന്ന ശേഷം പേര്‌ളിയുടെ കുടുംബത്തില്‍ ആഘോഷങ്ങളുടെ തിരക്കാണ്. പേര്‍ളി 9ാം മാസത്തില്‍ ആയിരുന്നപ്പോഴാണ് സഹോദരി റേച്ചലിന്റെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്. നിശ്ചയവും ഗംഭീരമായി കഴിഞ്ഞിരുന്നു. നിശ്ചയത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്റെ ഒരുക്കത്തിലേക്ക് കുടുംബം കടന്നിരിക്കുകയാണ്. ആയുര്‍വേദ ചികിത്സകളൊക്കെയായി റേച്ചല്‍ മാണി ശരീര സംരക്ഷണത്തിന്റെ തിരക്കിലാണ്. റേച്ചല്‍ ഒരു ഫാഷന്‍ഡിസൈനര്‍ ആണ്. പേര്‍ളിയുടെ യുട്യുബ് ചാനലിലൂടെ റേച്ചലും എത്താറുണ്ട്. ഫാഷന്‍ ഫ്രീക്കായ റേച്ചലിന് ഇന്‍സ്റ്റഗ്രാമില്‍ ലക്ഷണകണക്കിന് ആരാധകരാണ് ഉള്ളത്. പങ്കുവയ്ക്കാറുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം ചുരുങ്ങിയ സമയംകൊണ്ടാണ് ശ്രദ്ധ നേടാറ്.

റേച്ചല്‍ ഇപ്പോള്‍ നിലയുമൊത്ത് തിരക്കിലാണ്. നില വന്നതോടു കൂടി വീട്ടില്‍ എല്ലാവരും തിരക്കിലാണെന്ന് പേര്‍ളി അറിയിച്ചിരുന്നു. പ്രസവ ശേഷം പേര്‍ളി സോഷ്യല്‍മീഡിയയില്‍ ഒന്നു കൂടി സജീവമായികൊണ്ടിരിക്കുകയാണ്. മോട്ടിവേഷണല്‍ സ്പീക്കര്‍ ആയും പേര്ളി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. താരത്തിന്‌റ ഫാദര്‍ മാണി പോള്‍ ഒരു മോട്ടിവേഷണന്‍ സ്പീക്കര്‍ ആണ്. മാണി പോളിനും യുട്യുബ് ചാനല്‍ ഉണ്ട്. ഇടയക്ക് മാണിയും പേര്‍ളിയ്‌ക്കൊപ്പം ചാനലില്‍ എത്താറുണ്ട്.

അനിയത്തിയുടെ വിവാഹവാര്‍ത്തയുടെ പുതിയ വിശേഷങ്ങള്‍ പേര്‍ളി ചാനലിലൂടെ പങ്കുവച്ചിരുന്നു. ആഘോഷപരിപാടികള്‍ പ്ലാന്‍ ചെയ്യുകയാണെന്നും കോവിഡ് ആയതിനാല്‍ വളരെ കുറച്ച് പേരെ മാത്രമെ പങ്കെടുപ്പിക്കാന്‍ പറ്റുള്ളു എന്നും എന്നാലും എല്ലാ സന്തോഷനിമിഷങ്ങളും പ്രേക്ഷകരെ അറിയിക്കുമെന്നും പേര്‍ളി അറിയിച്ചിരുന്നു. പേര്‍ളിയുടെ വിവാഹം കഴിഞ്ഞ ശേഷമാണ് അനിയത്തിയെ ആരാധകര്‍ അറിഞ്ഞുതുടങ്ങിയത്. പിന്നീട് താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ ഫോളോവേര്‍സും കൂടാന്‍ തുടങ്ങിയിരുന്നു.

2018ലാണ് ശ്രീനിഷും പേളിയും വിവാഹിതരാകുന്നത്. പ്രണയവിവാവമായിരുന്നു. പ്രണയവും വിവാഹവും കുഞ്ഞ് ഉണ്ടായതും എല്ലാം പ്രേക്ഷകര്‍ വളരെ അടുത്ത് അറിഞ്ഞതാണ്. കുഞ്ഞ് ഉണ്ടായ ശേഷവും ഒരോ ചെറിയ വിശേഷവും പേളി പ്രേക്ഷകരെ അറിയിക്കാറുണ്ട്. ശ്രീനിഷ് അന്യഭാഷയിലെ പരമ്പരകളില് സജീവമാണ്.മലയാളത്തില്‍ പരമ്പരകളില്‍ സജീവമായി നിന്നപ്പോഴാണ് ബിഗ്‌ബോസില്‍ അവസരം ലഭിച്ചത്. തുടര്‍ന്ന് പേളിയുമായി അടുപ്പത്തിലാകുകയും ആ ബന്ധം വിവാഹത്തിലെത്തുകയും ചെയ്തു. ആദ്യം വിവിവാഹത്തിലേക്കെത്തില്ലെന്നും ഗെയിം പ്ലാനാണെന്നും ആരാധകര്‍ തെറ്റിധരിച്ചിരുന്നു. പക്ഷെ റിലേഷന്‍ സീരിയസ് ആകുകയായിരുന്നു. ശേഷം ആര്‍ഭാടമായി വിവാഹം നടത്തുകയായിരുന്നു. ബിഗ്‌ബോസ് താരങ്ങളെല്ലാം വിവാഹത്തിന് എത്തുകയും ചെയ്തിരുന്നു.

 

 

Continue Reading

Updates

Exclusive7 hours ago

മഞ്ജു ചേച്ചി എന്റെ കാരവാനിൽ വന്ന് അപ്രതീക്ഷിതമായി തന്ന ആ സമ്മാനം ; മഞ്ജു വാര്യരെ കുറിച്ച് അനശ്വര രാജൻ

ബാല താരത്തില്‍ നിന്ന് നായിക പദവിയിലേക്ക് അടുക്കുന്ന താരമാണ് അനശ്വര രാജന്‍. ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത ഉദാഹരണം സുജാതയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നത്. ചിത്രത്തില്‍...

Exclusive7 hours ago

ഞാന്‍ വര്‍ക്ക് ചെയ്ത ഒരു സിനിമയിലും അഭിനയത്തിന് എനിക്ക് പൈസ കിട്ടിയിട്ടില്ല: തുറന്നുപറഞ്ഞ് നന്ദു പൊതുവാള്‍

ചെറിയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാളികള്‍ക്ക് സുപരിചിതമായ താരമാണ് നന്ദു പൊതുവാള്‍. പേര് അറിയില്ലെങ്കിലുംസ്‌ക്രീനില്‍ നന്ദുവിനെ കണ്ടാല്‍ മലയാളികള്‍ തിരിച്ചറിയുമായിരുന്നു. മലയാള സിനിമയില്‍ ചെറിയ കഥാപാത്രങ്ങളില്‍ മാത്രമെ നന്ദു...

Exclusive1 day ago

ആയുര്‍വേദ ചികിത്സകള്‍, ആരോഗ്യസംരക്ഷണം; വിവാഹത്തിന് സുന്ദരിയാകാന്‍ തീരുമാനിച്ച് പേളിയുടെ സഹോദരി

കുഞ്ഞ് പിറന്ന ശേഷം പേര്‌ളിയുടെ കുടുംബത്തില്‍ ആഘോഷങ്ങളുടെ തിരക്കാണ്. പേര്‍ളി 9ാം മാസത്തില്‍ ആയിരുന്നപ്പോഴാണ് സഹോദരി റേച്ചലിന്റെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്. നിശ്ചയവും ഗംഭീരമായി കഴിഞ്ഞിരുന്നു....

Trending Social Media1 day ago

വെറ്റില സ്വീകരിച്ച് വരനെ അനുഗ്രഹിച്ച് കാവ്യ, ട്രോളി ദിലീപും; വൈറലായി വീഡിയോ

‘പൂക്കാലം വരവായി’ എന്ന മലയാള ചലച്ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന...

Celebrities2 days ago

അന്ന് ചാക്കോച്ചൻ്റെ മുഖത്തടിച്ചതിന് മാപ്പ് പറയാൻ ചെന്ന എന്നെയാണ് ചാക്കോച്ചൻ സമധാനിപ്പിച്ചത് : മനസ്സ് തുറന്ന് മഞ്ജു വാര്യർ

മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യർ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയനായികയായി മാറുകയായിരുന്നു താരം. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും മഞ്ജു വാര്യര്‍ക്ക്...

Celebrities2 days ago

ലാൽ ജോസിൻ്റെ മകൾക്കൊപ്പം മീനാക്ഷി ദിലീപ്, സൗഹൃദത്തിൻ്റെ കാര്യത്തിൽ മകൾ അച്ഛനെ പോലെ തന്നെയെന്ന് ആരാധകർ

സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മലയാളികൾക്ക് സുപരിചിതയാണ് മീനാക്ഷി ദിലീപ്. സുപരിചിത മാത്രമല്ല താരപുത്രിക്ക് ഒത്തിരി ആരാധകരുമുണ്ട്. അടുത്തിടെയായിരുന്നു മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ ആക്ടീവായത്. ഇന്‍സ്റ്റഗ്രാമിലെ വരവില്‍ സന്തോഷം അറിയിച്ച്...

Celebrities2 days ago

നിൻ്റെ ഈ ആക്രമണത്തിന് ഇരയാകാത്ത എതെങ്കിലും നടീനടന്‍മാരുണ്ടോ ; നിവിനോട് സണ്ണി വെയ്ൻ, തക്ക മറുപടി നൽകി നിവിൻ

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരാണ് സണ്ണി വെയ്‌നും നിവിൻ പോളിയും. നടന്മാർ എന്നതിലുപരി ഇരുവരും നല്ല സുഹൃത്തുക്കളാണ്. ഇപ്പോൾ സണ്ണിയുമായി നടന്ന രസകരമായ അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നിവിൻ പോളി....

Celebrities2 days ago

കുഞ്ഞു മറിയത്തിൻ്റെ മുടി പിന്നിയൊതുക്കുന്ന മമ്മൂട്ടി, ഫാദേഴ്‌സ് ഡേയ്ക്ക് ഇതിലും ക്യൂട്ട് ചിത്രം കാണാൻ കിട്ടില്ലെന്ന് ആരാധകർ

സംഭവം മമ്മൂക്ക വല്യ മെഗാസ്റ്റാർ ആണെങ്കിലും കൊച്ചുമകളുടെ മുന്നിൽ ഒരു സാധാരണ ഉപ്പുപ്പാ ആയി മാറുകയാണ്. ഫാദേഴ്‌സ് ഡേ ദിനത്തിൽ ദുൽഖർ ഉപ്പയുടെയും മകളുടെയും ചിത്രം പങ്കുവച്ചപ്പോഴാണ്...

Exclusive2 days ago

വിവാഹം വരെ രസഹ്യം, ഭാര്യയുടെ ചിത്രം പങ്കുവയ്ക്കാറില്ല; ആരാധകരുടെ ആവശ്യപ്രകാരം സന്തോഷനിമിഷവുമായി സൂഫി എന്ന ദേവ് മോഹന്‍

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ദേവ് മോഹന്‍. ഒരൊറ്റ സിനിമയിലെ അഭിനയിച്ചുള്ളുവെങ്കിലും ആരാധകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ദേവിന്...

Celebrities3 days ago

മണിച്ചിത്രത്താഴിന് ശേഷം മലയാളത്തിൽ നിന്ന് വിളികളൊന്നും വന്നില്ലെന്ന് നാഗവല്ലിയുടെ രാമനാഥൻ, പിന്നെ ഫാസിലിനെ കണ്ടിട്ട് പോലുമില്ലെന്ന് താരം

മലയാളത്തിൽ ഏറ്റവും അധികം ആരാധകരുടെ ചിത്രമാണ് മണിച്ചിത്രത്താഴ്. ഓരോ മലയാളിയും രണ്ടിൽ കൂടുതൽ തവണ ഈ ചിത്രം കണ്ടിട്ടുണ്ടാവും. ഓരോ തവണ ടീവിയിൽ വരുമ്പോഴും കാണാൻ ആളുകൾ...

Trending