Connect with us

Bollywood

സെല്‍ഫി എടുക്കല്‍ പരിധി വിട്ടു; ആരാധകന്റെ ഫോണ്‍ പിടിച്ചുവാങ്ങി സല്‍മാന്‍ ഖാന്‍! വീഡിയോ

Published

on

താരങ്ങളോടുള്ള ആരാധന അതിരുകടക്കാറുള്ളത്  ബോളിവുഡിൽ നിത്യ സംഭവമാണ്  പല സംഭവങ്ങളും അടുത്തിടെ ഉണ്ടായിട്ടുണ്ട്. സെയ്ഫ് അലി ഖാനും കുടുംബത്തിനും നേരിട്ട അനുഭവം അതിലൊന്നാണ്. വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വന്ന മൂവരെയും വിടാതെ പിന്‍തുടര്‍ന്ന്, അവരോട് അനുവാദം പോലും ചോദിക്കാതെ കൂടെ നടന്ന് സ്വന്തം ഫോണില്‍ സെല്‍ഫിയെടുക്കുന്ന ആരാധകരുടെ വീഡിയോ വൈറലായിരുന്നു.

കഴിഞ്ഞ ദിവസം നടന്‍ സല്‍മാന്‍ ഖാനെയും അത്തരത്തില്‍ ‘പ്രകോപിപ്പിച്ച’ ഒരു സംഭവമുണ്ടായി. ഗോവ എയര്‍പോര്‍ട്ടിലെത്തിയതായിരുന്നു സല്‍മാന്‍. ഒരാള്‍ താരത്തിന്റെ മുമ്ബിലൂടെ നടക്കുകയാണ്. തനിക്കു പിന്നിലുള്ള ഇഷ്ടതാരത്തെയും തന്നെയും ഒരേ ഫ്രെയിമില്‍ കിട്ടാന്‍ പണിപ്പെട്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയാണ്.

എന്നാല്‍ അയാളുടെ ശ്രമം വിഫലമാക്കിക്കൊണ്ട് സല്‍മാന്‍ അയാളുടെ ഫോണ്‍ പിടിച്ചുവാങ്ങി നേരെ നടന്നു. ഫോണ്‍ തരാനാവശ്യപ്പെട്ട് ആരാധകന്‍ പിന്നാലെ ചെല്ലുന്നുണ്ട്. സംഭവത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ്  ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Bollywood

‘സുന്ദരിയായ ഭാര്യയുള്ള ഒന്നിനും കൊള്ളാത്ത നടൻ’; കമന്റിന് ചുട്ട മറുപടി നൽകി അഭിഷേക് ബച്ചൻ

Published

on

മികച്ച രീതിയിൽ തനിക്കെതിരായ ട്രോളുകൾ രസിക്കാനും വേണ്ടി വന്നാൽ അതിന് മറുപടി നൽകാനും മടിക്കാത്ത ഒരു ചലച്ചിത്ര താരമാണ് അഭിഷേക് ബച്ചൻ. അങ്ങനെ ഒരു ട്രോളിന്‌ അഭിഷേക് ബച്ചൻ നൽകിയ ഒരു മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

“അർഹതയില്ലാത്ത സുന്ദരിയായ ഭാര്യ” ഉള്ള “ഒന്നിനും കൊള്ളാത്ത” നടൻ എന്ന് അഭിസംബോധന ചെയ്‌ത ട്രോളിനാണ് താരം മറുപടി നൽകിയിരിക്കുന്നത്. വളരെ രൂക്ഷമായ ഭാഷയിലാണ് താരം ട്രോളിനു മറുപടി നൽകിയിരിക്കുന്നത്.

തന്റെ പുതിയ ചിത്രമായ ദി ബിഗ് ബുളിന്റെ റിലീസിനായി കാത്തിരിപ്പിലാണ് അഭിഷേക് ബച്ചൻ. ഈ ചിത്രത്തിന്റെ ട്രെയിലർ അഭിഷേക് ബച്ചൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. അഭിഷേക് ബച്ചന്റെ ഈ പോസ്റ്റിനു താഴെയാണ് ഒരാൾ മോശമായ കമന്റ് പോസ്റ്റ് ചെയ്‌തത്‌. “നിങ്ങൾ ഒന്നിനും കൊള്ളാത്ത ആളാണ്… വളരെ സുന്ദരിയായ ഒരു ഭാര്യയെ ലഭിച്ചു എന്നതാണ് നിങ്ങളിൽ അസൂയ തോന്നാനുള്ള ഒരേയൊരു കാരണം.’ എന്നായിരുന്നു കമന്റ്.

‘ശരി, താങ്കളുടെ അഭിപ്രായത്തിന് നന്ദി. അറിയാനുള്ള ആകാംക്ഷകൊണ്ട് ചോദിക്കുകയാണ്. ഇക്കാര്യം നിരവധി പേരെ ടാഗ് ചെയ്തിട്ടുള്ളതിനാൽ നിങ്ങൾ ആരെയാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. ഇലിയാനയും നിക്കിയും വിവാഹിതരല്ലെന്ന് എനിക്കറിയാം. ബാക്കിയുള്ളവർ അവരുടെതായ ജീവിതവുമായി സമാധാനത്തോടെ ജീവിക്കുകയാണ്. ഇനി ഡിസ്നിയുടെയും ഹോട്ട്സ്റ്റാറിന്റെയും വിവാഹ ബന്ധത്തെ കുറിച്ചും നിങ്ങൾക്കറിയുമായിരിക്കും.’ -എന്നാണ് ഇതിനു മറുപടിയായി അഭിഷേക് കമന്റ് ചെയ്‌തു.

പരിഹാസത്തോടെയുള്ള അഭിഷേകിന്റെ ഈ കമന്റ് വൈറലായതോടെ കമന്റ് ചെയ്തയാൾ അത് ഡിലീറ്റ് ചെയ്തു. ഗംഭീരം എന്നായിരുന്നു അഭിഷേകിന്റെ മറുപടിയെ ആരാധകർ പ്രശംസിച്ചത്. 2007ലാണ് ലോക സുന്ദരി പട്ടം കരസ്ഥമാക്കിയ ഐശ്വര്യ റായിയെ അഭിഷേക് ബച്ചൻ വിവാഹം ചെയുന്നത്. ആരാധ്യ എന്ന ഒരു മകളും ഇവർക്കുണ്ട്.

മാർക്കറ്റ് മാനിപുലേറ്റർ ഹർഷദ് മേത്തയുടെയും 1992 ലെ സ്റ്റോക്ക് മാർക്കറ്റ് അഴിമതിയുടെയും കഥ പറയുന്ന ചിത്രമാണ് ബിഗ് ബുൾ. കുക്കി ഗുലാത്തി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് അജയ് ദേവ്‌ഗണാണ്. ഏപ്രിൽ എട്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ അഭിഷേക് ബച്ചൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇലിയാന ഡി ക്രൂസ്, സോഹം ഷാ, നികിത ദത്ത, രാം കപൂർ, മഹേഷ് മഞ്ജരേക്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബോളിവുഡ് സിനിമാ പ്രേമികളുടെ ഏറെ പ്രിയപ്പെട്ട താരജോഡികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. സിനിമയിൽ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും ഇവരുടെ മകൾ ആരാധ്യയും സോഷ്യൽ മീഡിയ താരമാണ്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Continue Reading

Bollywood

ഐശ്വര്യയെ അമ്പരപ്പിച്ച് ആരാധ്യയുടെ ഡാൻസ്, മകളെ കെട്ടിപ്പിടിച്ച് അമ്മ

Published

on

കാണാൻ ഐശ്വര്യ റായെ പോലുണ്ട്, ഐശ്വര്യ റായാണെന്നാ അവളുടെ വിചാരം ഇങ്ങനുള്ള കമന്റുകൾ ഒന്നും ഒരിക്കൽ പോലും കേൾക്കാത്തവർ ചുരുക്കമായിരിക്കും. സൗന്ദര്യം എന്നതിൻ്റെ മൂർത്തീഭാവമാണ് ഐശ്വര്യ റായ്‌. ലോകത്തിൽ തന്നെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്നാണ് ഐശ്വര്യയെ പലരും പറയുന്നത്. 1994ലെ മിസ്സ് വേൾഡ് മത്സരത്തിന്റെ വിജയി കൂടിയായിരുന്നു താരം. 1997-ൽ മണിരത്നം സം‌വിധാനം ചെയ്ത ഇരുവർ ആയിരുന്നു നടിയുടെ ആദ്യ ചിത്രം.

സഞ്ചയ് ലീലാ ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് എത്തി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചിരുന്നു. തുടർന്ന് സഞ്ചയ് ലീലാ ബൻസാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിക്കുകയുണ്ടായി. 2002-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചു. തുടർന്ന് ഹിന്ദിയിൽ സജീവമായ ഐശ്വര്യ ഹിന്ദിയെക്കൂടാതെ തമിഴ്, ബംഗാളി സിനിമകളിലും ബ്രൈഡ് ആൻ പ്രിജുഡിസ് (2003), മിസ്‌ട്രസ് ഓഫ് സ്പൈസസ് (2005), ലാസ്റ്റ് റീജിയൻ (2007) എന്നീ അന്തർദേശീയ ചലച്ചിത്രങ്ങളിലും അഭിനയിച്ചു.

അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് ശേഷം ഐശ്വര്യ അഭിനയത്തിൽ നിന്നും ഒരു ഇടവേളയെടുത്തിരുന്നു. വളരെ ചുരുക്കം ചില സിനിമകളിൽ മാത്രമായിരുന്നു താരം അഭിനയിച്ചത്. തുടർന്ന് ആരാധ്യ ജനിച്ചതോടെ മകളായിരുന്നു ഐശ്വര്യയുടെ ലോകം. ഫാഷൻ വീക്കിൽ പങ്കെടുക്കാൻ പോകുമ്പോഴും പരസ്യചിത്രങ്ങളുടെ ഷൂട്ടിനുമൊക്കെ മകളെയും കൊണ്ടാണ് ഐശ്വര്യ പോകുന്നത്. ഐശ്വര്യ റായ് ‘ഒബ്സസീവ് മദര്‍’ ആണെന്ന് അഭിഷേകിന്റെ അമ്മ ജയ ബച്ചനും അഭിപ്രായപ്പെട്ടിരുന്നു. “ഐശ്വര്യ ഒരു ‘ഒബ്സസീവ് മദര്‍’ ആണ്. ഒരു നിമിഷം പോലും ആ കുഞ്ഞിനെ ഒറ്റയ്ക്ക് വിടില്ല. കുഞ്ഞിന്‍റെ എല്ലാ കാര്യങ്ങളും അവള്‍ക്കു തന്നെ ചെയ്യണം. ഐശ്വര്യ മാത്രമല്ല, ഈ തലമുറയില്‍ പെട്ട എല്ലാ അമ്മമാരും ഇങ്ങനെ ‘ഒബ്സസീവ്’ ആണെന്നാണ് ഞാന്‍ വിചാരിക്കുന്നത്” ജയ ബച്ചൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by @mazag__94

ഇപ്പോൾ ഐശ്വര്യയുടെയും മകളുടെയും ഒരുമിച്ചുള്ള ഡാൻസിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഐശ്വര്യയുടെ ബന്ധുവായ ശ്ലോക ഷെട്ടിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങിലാണ് അമ്മയും മകളും തകർപ്പൻ നൃത്തവുമായി വേദി കീഴടക്കിയത്​. അഭിഷേക് ബച്ചൻ-പ്രിയങ്ക ചോപ്ര സിനിമയായ ‘ദോസ്​താന’യിലെ ‘ദേശി ഗേൾ’ ഗാനത്തിനൊപ്പമാണ്​ ഇവർ ചുവട് ​വച്ചത്​. അമ്മയുടെ ചുവടുകൾ നോക്കി അതേപോലെ പകർത്തിയാണ് ഒമ്പതുകാരിയായ ആരാധ്യ നൃത്തം ചെയ്യുന്നത്​. മകളുടെ നൃത്തം കണ്ട ഐശ്വര്യ സന്തോഷത്താൽ ആരാധ്യയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്. ലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം വിഡിയോ കണ്ടു കഴിഞ്ഞു. അച്ഛനും അമ്മയ്ക്കും ഒപ്പം തന്നെ കഴിവുകൾ മകൾക്കും ഉണ്ട് എന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ.

Continue Reading

Bollywood

അഭിനയരംഗത്തേക്ക് മറ്റൊരു താരപുത്രി കൂടി, കലാഭവൻ നവാസിന്റെയും രഹ്‌നയുടെയും മകൾ സിനിമയിലേക്ക്

Published

on

മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി മറ്റൊരു താരപുത്രി കൂടി. മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തിയ കലാഭവൻ നവാസിന്‍റെയും ഭാര്യയും നടിയുമായ രഹ്നയുടേയും മകള്‍ നഹറിൻ നവാസ് നായികയായി എത്തുന്നു. ‘കൺഫെഷൻസ് ഓഫ് എ കുക്കൂ’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം ജനുവരി 8ന് പ്രൈം റീൽസ് ഒടിടി പ്ലാറ്റ്‍ഫോമിലൂടെയാണ് റിലീസിന് തയ്യാറെടുക്കുന്നത്. ജയ് ജിഥിന്‍ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

‘നസീമ’ എന്ന പ്രധാന കഥാപാത്രമായാണ് നഹറിൻ അഭിനയിക്കുന്നത്. ഒരു അനാഥാലയത്തിൽ കഴിയുന്ന കൗമാരപ്രായത്തിലുള്ള രണ്ട് പെണ്‍കുട്ടികളുടെ ജീവിതം പ്രമേയമാക്കിയുള്ളതാണ് സിനിമ. നടി ദുർഗകൃഷ്ണയാണ് കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ എന്ന സിനിമയിലെ മറ്റൊരു നായിക. ജേർണലിസ്റ്റും ഡോക്യുമെന്ററി സംവിധായകയുമായാണ് ദുർഗ വേഷമിടുന്നത്.

ചിത്രത്തിന്‍റെ കഥയൊരുക്കിയിരിക്കുന്നത് ദിനേശ് നീലകണ്ഠനാണ്. ആന്റണി ജോ, രാജ്കുമാര്‍ എന്നിവര്‍ ഛായാഗ്രഹണവും ടിനു കെ. തോമസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ട്വന്റി ത്രീ ഫീറ്റ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അര്‍ജുന്‍ രവിന്ദ്രന്‍ ആണ് നിര്‍മ്മാണം. മകൾ സിനിമയിലേക്ക് അരങ്ങേറുന്ന വിവരം നവാസ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചത്. “പ്രിയരേ, ഞങ്ങളുട മകൾ നഹറിൻ “നസീമ”എന്ന പ്രധാന കഥാപാത്രമായി എത്തുന്ന കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ എന്ന സിനിമ പ്രൈം റീൽസ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ജനുവരി 8ന് റിലീസ് ചെയ്യുകയാണ്. കൂടെയുണ്ടാവണം” അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഈ കൊല്ലം ജനുവരി മുതല്‍ മലയാള സിനിമകള്‍ക്ക് മാത്രമായി എത്തിയ ഓ ടി ടി പ്ലാറ്റ് ഫോം ആണ് പ്രൈം റീല്‍സ്. എല്ലാ വെള്ളിയാഴ്ചയും ഒരു പുതിയ മലയാള ചിത്രം എന്ന അവകാശവാദവുമായി എത്തിയിരിക്കുന്ന ഓ ടി ടി പ്ലാറ്റ് ഫോം ആണ് പ്രൈം റീല്‍സ്. പ്രൊഫ. സതീഷ് പോള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച്, സൈജു കുറുപ്പ്, മിയ ജോര്‍ജ് തുടങ്ങിയവര്‍ അഭിനയിച്ച ‘ഗാര്‍ഡിയന്‍’ എന്ന സിനിമ പ്രൈം റീല്‍സിലൂടെ ആദ്യം റിലീസ് ചെയ്ത സിനിമ.  

മലയാള സിനിമാ ലോകത്ത് ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള അബൂബക്കര്‍ എന്ന നടന്‍റെ മകനാണ് നവാസ്. നവാസിന്‍റെ ഭാര്യ രഹ്നയും നടിയാണ്. ഇപ്പോൾ ആ അഭിനയ പാരമ്പര്യം അടുത്ത തലമുറയിലേക്ക് എത്തിയിരിക്കുകയാണ്. നിരവധി ചിത്രങ്ങളിൽ ഹാസ്യതാരമായും നായകനായും സഹനടനായും തിളങ്ങിയ വ്യക്തിയാണ് നവാസ്. സഹതാരമായിരുന്ന രഹ്നയുമായി 2002 ലായിരുന്നു നവാസിന്റെ പ്രണയ വിവാഹം. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് പരിപാടിയിലെ അവതാരകനാണ് ഇപ്പോൾ നവാസ്. നവാസിന്‍റെ സഹോദരന്‍ ആയ നിയാസും മഴവില്‍ മനോരമ ടെലികാസ്റ്റ് ചെയ്യുന്ന മറിമായം എന്ന പരിപാടിയിലൂടെ ശ്രദ്ധേയനാണ്. മിനി സ്ക്രീനനില്‍ കൂടാതെ നിരവധി സിനിമകളിലും നിയാസ് അഭിനയിച്ചിട്ടുണ്ട്. 

Continue Reading

Updates

Celebrities2 months ago

ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ്

67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ്...

Celebrities4 months ago

മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ്...

Celebrities5 months ago

നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ

ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന്...

Uncategorized5 months ago

3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത്

‘യോദ്ധ’യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. ‘ചോലപ്പെണ്ണേ’ എന്ന്...

Uncategorized5 months ago

“ആടലോടകം ആടി നിക്കണ്‌, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത്

കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. അതി മനോഹര പ്രണയഗാനം ഇതിനകം 1 ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ആടലോടകം...

Uncategorized5 months ago

മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ്...

Celebrities7 months ago

തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!!

പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം...

Celebrities7 months ago

ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ

പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ...

Celebrities8 months ago

മലയാളം പറയാൻ മടിക്കുന്ന മലയാളികൾക്കിടയിൽ തനി മലയാളിയായി ബിഗ് ബോസിൽ കസറി അപർണ മൾബറി

ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ മലയാളികളുടെ പ്രിയങ്കരിയാണ് അപർണ മൾബറി എന്ന ഇൻവെർട്ടഡ് കോക്കനറ്റ്. ഏതൊരു മലയാളിയെക്കാളും നല്ല ശുദ്ധ മലയാളം പറയുന്ന അപർണ എല്ലാവര്ക്കും...

Celebrities9 months ago

തലയിൽ കണ്ണട വയ്ക്കുന്ന പെണ്ണുങ്ങളെ ഒന്നും അവിടെ കണ്ടില്ല!! ഇനിയെങ്കിലും സിനിമാക്കാരാ ക്യാമറയുടെ മുന്നിൽ മാത്രം മതി നിൻ്റെ അഭിനയം, യഥാർഥ ജീവിതത്തിൽ അഭിനയിക്കരുതേ!!

മലയാളി സിനിമ ആരാധകരെ മുഴുവൻ കരയിപ്പിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. ഇതിഹാസ നേടിയെയാണ് മലയാളികൾക്ക് നഷ്ടപ്പെട്ടത്. അന്നത്തെ ദിവസം ഏറെ ചർച്ച ചെയ്യപ്പെട്ടത് നടി സരയുവിനെപ്പറ്റി...

Trending

instagram takipçi satın al