Connect with us

Trending Social Media

അവാര്‍ഡ് പടമെന്നാണ് പറഞ്ഞിരുന്നത്, പോസ്റ്ററില്‍ എന്റെ ഫോട്ടോ വയ്ക്കരുത് എന്ന് പറഞ്ഞു; കിന്നാരത്തുമ്പികളില്‍ അഭിനയിച്ച കഥ പറഞ്ഞ് സലിം കുമാര്‍

Published

on

മലയാളത്തിലെ ഹാസ്യ രാജാക്കന്മാരിൽ പ്രധാനിയാണ് സലിം കുമാർ. മിമിക്രിയിലൂടെ സിനിമയിലെത്തിയ സലിം കുമാർ ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. സൂപ്പർ താരങ്ങളുടെയും യുവ താരങ്ങളുടെയും സിനിമകളിൽ ഹാസ്യതാരമായും സ്വഭാവ നടനായും അഭിനയിച്ചിട്ടുള്ള താരം അഭിനയ പ്രാധന്യമുള്ള വേഷങ്ങളും കൈകാര്യം ചെയ്‌തിട്ടുണ്ട്‌. ഇന്നും ഓർത്തോർത്ത് ചിരിക്കുന്ന പല ഡയലോഗുകളും മലയാളികൾക്ക് സമ്മാനിച്ചത് സലിം കുമാറാണ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ മുന്‍നിര താരമായി മാറിയ നടന്‍ കൂടിയാണ് സലിം കുമാര്‍.

ഷക്കീല പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘കിന്നാരത്തുമ്പികള്‍’ എന്ന ചിത്രത്തില്‍ സലിം കുമാര്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ, ഈ ചിത്രത്തില്‍ അഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് സലിം കുമാര്‍. കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് സലിം കുമാര്‍ ഈ കാര്യത്തെ കുറിച്ച് തുറന്നു പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത അഭിമുഖത്തിന്റെ വീഡിയോ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഷക്കീല ആദ്യമായി മലയാളത്തില്‍ അഭിനയിച്ച ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചത് ഒരു സുഹൃത്താണ്‌ എന്നാണ് സലിം കുമാര്‍ പറയുന്നത്.

‘ഈ രീതിയില്‍ എടുക്കണമെന്ന് വിചാരിച്ച സിനിമയല്ല ‘കിന്നാരത്തുമ്പികള്‍’. ഷക്കീല ആദ്യമായി അഭിനയിച്ച ചിത്രമാണ്‌. ഒരു സുഹൃത്താണ്‌ ഈ പടത്തിലേക്ക് എന്നെ ക്ഷണിക്കുന്നത്. ഒരു അവാര്‍ഡ് ചിത്രമാണ്‌, നീ വന്ന് അഭിനയിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. മൂന്നാറിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഞാന്‍ ഓക്കെ പറഞ്ഞു. ഞാന്‍ അഭിനയിച്ച ഭാഗത്ത് സെക്സ് ഒന്നുമില്ലായിരുന്നു. ഷൂട്ട്‌ ചെയ്യുന്ന സമയത്ത് ചിത്രത്തിലും അങ്ങനെ ഒന്നില്ലായിരുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി സിനിമ പുറത്തിറക്കാന്‍ അവര്‍ ഒരുപാട് കഷ്ടപ്പെട്ടു. ഒരു നല്ല സിനിമയാണ് സംവിധായകനും തിരക്കഥാകൃത്തും പ്രതീക്ഷിച്ചത്.’ -സലിം കുമാര്‍ പറയുന്നു.

‘പടം ആരും ഏറ്റെടുക്കാതെ വന്നതോടെയാണ് ചിത്രത്തിന് മാറ്റം വരുത്തിയത്. ഡബ്ബിംഗിനായി ചെന്നപ്പോള്‍ എല്ലാവരും വല്ലാത്ത അവസ്ഥയിലായിരുന്നു. അന്ന് അണിയറ പ്രവര്‍ത്തകര്‍ എന്നോട് പറഞ്ഞു സലിമേ, ഈ പടം ആര്‍ക്കും വേണ്ട, അതുക്കൊണ്ട് ഞങ്ങള്‍ ഒരു കാര്യം തീരുമാനിച്ചു. എന്തെങ്കിലും കൂടി ചേര്‍ക്കണം. ഞാന്‍ പറഞ്ഞു അങ്ങനെ വേണമെങ്കില്‍ ചേര്‍ത്തോളൂ എന്ന്. പക്ഷെ എന്റെ ഫോട്ടോ പോസ്റ്ററില്‍ വയ്ക്കരുത് എന്ന് ഞാന്‍ അവരോടു പറഞ്ഞു. അവരത് പോലെ ചെയ്തു. ഷക്കീലയുമായി ഒരുമിച്ച് അഭിനയിക്കുന്ന സീനുകളൊന്നുമില്ലായിരുന്നു. സംവിധായകന്‍ പോലും അറിയാതെയാണ് ചിത്രത്തില്‍ അത്തരം രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തത്.’ -സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ താര൦ കൂടിയാണ് സലിം കുമാര്‍. അഭിനയത്തിന് പുറമെ സംവിധായകൻ എന്ന നിലയിലും സലിം കുമാർ തിളങ്ങിയിട്ടുണ്ട്. മൂന്ന് ചിത്രങ്ങളാണ് ഈ കാലഘട്ടത്തിൽ സലിം കുമാർ സംവിധാനം ചെയ്‌തത്‌. ‘കംപാർട്മെന്റ്’, ‘കറുത്ത ജൂതൻ’, ‘ദൈവമേ കൈതൊഴാം കേൾക്കുമാറാകണം’ എന്നിവയാണ് സലിം കുമാർ സംവിധാനം ചെയ്‌ത ചിത്രങ്ങൾ. കറുത്ത ജൂതൻ എന്ന ചിത്രത്തിന് ആ വർഷത്തെ മികച്ച കഥക്കുള്ള കേരള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു.

Trending Social Media

ഞാന്‍ ക്രിസ്ത്യന്‍ ആണ്, കുക്കു മുസ്ലീമും; ഒരുപാട് പ്രശ്നങ്ങള്‍ ഫേസ് ചെയ്തു, പതിയെ എന്റെ കുടുംബവും എല്ലാം അംഗീകരിക്കും -മനസ് തുറന്ന് കുക്കുവും ദീപയും

Published

on

By

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ ഡാന്‍സറാണ് സുഹൈദ് കുക്കു. നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുള്ള കുക്കു നിലവില്‍ ഉടന്‍ പണം എന്ന പരിപാടിയുടെ അവതാരകനാണ്. ഡെയ്ന്‍ ഡേവിസ്, മീനാക്ഷി എന്നിവര്‍ക്കൊപ്പമാണ് കുക്കു പരിപാടി അവതരിപ്പിക്കുന്നത്. മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടിയാണ് ഉടന്‍ പണം 3.O. യുട്യൂബ് ചാനലിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും തന്റെ ഡാന്‍സ് വീഡിയോകള്‍ പങ്കുവയ്ക്കാറുള്ള കുക്കുവിന്റെ ഭാര്യ ദീപയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്.

2020 ഫെബ്രുവരിയിലായിരുന്നു കുക്കുവിന്റെയും ദീപയുടെയും വിവാഹം. ഇപ്പോഴിതാ, തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് കുക്കുവും ദീപയും. തങ്ങളുടെ യുട്യൂബിലൂടെ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് കുക്കുവും ദീപയും വിവാഹത്തെ കുറിച്ച് പറഞ്ഞത്. ഇരു മത വിഭാഗത്തില്‍പ്പെട്ട കുക്കുവും ദീപയും എങ്ങനെ വിവാഹിതരായി എന്നും വിവാഹത്തിന് കുടുംബം സമ്മതിച്ചോ എന്നുമായിരുന്നു ആരാധകരുടെ ചോദ്യം. എല്ലവരുടെയും ജീവിതത്തില്‍ എല്ലാം നല്ലതായി സംഭവിക്കണം എന്നില്ലല്ലോ എന്നും പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നുമാണ് ഇരുവരും പറയുന്നത്.

‘എല്ലാവരുടെയും ജീവിതത്തില്‍ എല്ലാം നന്നായി സംഭവിക്കണം എന്നില്ലല്ലോ. ഞങ്ങള്‍ സെലിബ്രിറ്റീസ് ആയതുക്കൊണ്ട് എല്ലാം ഈസിയായിരുന്നു എന്നൊന്നും ഇല്ല. ഞങ്ങളും സാധാരണ മനുഷ്യര്‍ തന്നെയാണ്. നമ്മള്‍ക്കും ഫീലിംഗ്സ് ഒക്കെയുണ്ട്. അതുപ്പോലെ തന്നെ പ്രശ്നങ്ങളും.’ -കുക്കുവും ദീപയും പറയുന്നു. ഇരുവരുടെയും പ്രൊഫഷനെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ‘വിവാഹത്തിന് മുന്‍പ് ദീപ എച്ച്ആറായി ജോലി ചെയ്യുകയായിരുന്നു. ഞാന്‍ വ്ളോഗര്‍ ആണ്, അവതാരകാനാണ്. ഡാന്‍സ് സ്റ്റുഡിയോ നടത്തുന്നുണ്ട്.’ -കുക്കു പറയുന്നു. വിവാഹശേഷം തനിക്ക് കാര്യങ്ങള്‍ പങ്ക് വയ്ക്കാന്‍ ഒരാളെ കൂടെ കിട്ടിയെന്നും അതുക്കൊണ്ട് കുറച്ച് സമാധാനം കൂടിയെന്നുമാണ് കുക്കു പറയുന്നത്.

‘എല്ലാ മിശ്രവിവാഹങ്ങളിലും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഞങ്ങളുടെ കാര്യത്തിലും ഉണ്ടായിരുന്നു. ഇതേക്കുറിച്ച് ഒരുപാട് പേര്‍ ചോദിച്ചിരുന്നു. ഞാന്‍ ക്രിസ്ത്യന്‍ ആണ്. കുക്കു മുസ്ലീമും. ഒരുപാട് പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചാണ് ഞങ്ങള്‍ വിവാഹം എന്ന കടമ്പയിലെത്തിയത്. രണ്ട് വീട്ടിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കുക്കുവിന്റെ കുടുംബം ഓക്കെ ആണ് ഇപ്പോള്‍. പതിയെ എന്റെ കുടുംബവും എല്ലാം അംഗീകരിക്കും.’ -ദീപ പറയുന്നു. കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ചോദ്യങ്ങളെ കുറിച്ചും ഇരുവരും പറയുന്നുണ്ട്. വിവാഹത്തിന് മുന്‍പ് പ്രായം ചോദിക്കുന്നത് ഇഷ്ടമായിരുന്നില്ല. ഇപ്പോള്‍ ഇങ്ങനെ നടന്നാല്‍ മതിയോ മൂന്നാമതൊരാള്‍ കൂടി വേണ്ടേ എന്ന ചോദ്യമാണ് സഹിക്കാന്‍ പറ്റാത്തത്.

കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയല്ലല്ലോ നമ്മള്‍ വിവാഹം ചെയ്യുന്നത്. ഇത്രയും നാള്‍ ജീവിതം എവിടെയെങ്കിലും എത്തിക്കാനുള്ള സ്ട്രഗിള്‍ ആയിരുന്നു. ഇപ്പോഴാണ്‌ ജീവിതം ആസ്വദിച്ച് തുടങ്ങിയത്. എല്ലാം അതിന്റേതായ സമയത്ത് നടക്കുമെന്നാണ് ഈ ദമ്പതികള്‍ പറയുന്നത്. കുക്കു തന്നെക്കാള്‍ ഒരു വയസ് മൂത്തതാണെന്നും ഇക്ക, ചേട്ടാ എന്നൊക്കെ വിളിച്ചാല്‍ ഒരുപാട് ഗ്യാപ് തോന്നും എന്നത് കൊണ്ടാണ് കുക്കു എന്ന് വിളിക്കുന്നതെന്നും ദീപ പറയുന്നു. വിളിയിൽ അത്ര വലിയ കാര്യം ഒന്നും ഇല്ലെന്നാണ് ദീപ പറയുന്നത്. ഇതുവരെ പ്ലാന്‍ ചെയ്തിട്ട് നടക്കാത്ത ഒരു കാര്യം കാര്‍ വാങ്ങുന്നതാണെന്നും ഇവര്‍ പറയുന്നു.

Continue Reading

Trending Social Media

സൂപ്പര്‍ മോമിന് ചിയേഴ്സ്, പേര്‍ളി നിങ്ങള്‍ ഒരു പ്രചോദനമാണ് – പേര്‍ളി മാണിയെ പ്രശംസിച്ച് അപര്‍ണാ ബാലമുരളി

Published

on

By

ബിഗ് ബോസ് മലയാളം ഒന്നാം സീസണിൽ മത്സരിക്കുന്നതിനിടെ പ്രണയത്തിലാകുകയും പിന്നീട് വിവാഹിതരാകുകയും ചെയ്തവരാണ് അവതാരകയും നടിയുമായ പേർളി മാണിയും നടൻ ശ്രീനിഷ് അരവിന്ദു൦. ഇപ്പോൾ, സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇവർ. ഇരുവരുടെയും പ്രണയം, വിവാഹം, നിലയുടെ ജനനം തുടങ്ങിയവയെല്ലാം ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു. ബിഗ് ഡോ ഷോയുടെ ആദ്യ സീസണിലെ റണ്ണർ അപ്പായിരുന്നു പേർളി. ജീവിതത്തെ ആഘോഷമാക്കുന്ന ഈ താരദമ്പതികൾ ചെറിയ ചെറിയ വിശേഷങ്ങൾ പോലും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ലോകമെമ്പാടുമുള്ള മലയാളികളെ സാക്ഷിയാക്കിയാണ് പേർളിയും ശ്രീനിഷും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. ഇരുവരുടെയും പ്രണയവും വിവാഹവും ദാമ്പത്യവുമെല്ലാം അടുത്ത സുഹൃത്തിനെ പോലെ മലയാളികൾക്ക് അറിയാം എന്ന് വേണം പറയാൻ. ബിഗ് ബോസ് വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ഇരുവരും ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. പേർളിഷ് എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താര ദമ്പതികളുടെ മകള്‍ നിലയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അവതാരക എന്നതിന് പുറമേ അമ്മ എന്ന നിലയിലാണ് പേര്‍ളിയെ ഇപ്പോള്‍ ആരാധകര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്.

അടുത്തിടെ സൈമ അവാര്‍ഡ്സില്‍ പങ്കെടുക്കാന്‍ മകള്‍ക്കൊപ്പമെത്തിയ പേര്‍ളിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എല്ലാവിധ പിന്തുണയും നല്‍കി പേര്‍ളിയ്ക്കൊപ്പം തന്നെ നില്‍ക്കുന്ന ആളാണ് ശ്രീനിഷും. കരിയറില്‍ ഉയരാന്‍ ഭാര്യയെ സഹായിച്ച് ഒപ്പം നില്‍ക്കുന്ന ശ്രീനിഷിനെയും ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്. ഇപ്പോഴിതാ, സൈമ അവാര്‍ഡ്സില്‍ പങ്കെടുക്കാന്‍ മകള്‍ക്കൊപ്പമെത്തിയ പേര്‍ളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായികയും നടിയുമായ അപര്‍ണ ബാലമുരളി. ഒരുപാട് സ്ത്രീകള്‍ക്ക് മുന്‍പോട്ട് പോകാനുള്ള പ്രചോദനമാണ് നിങ്ങളെന്നും ഇനിയും അങ്ങനെ തന്നെ തുടരൂ എന്നുമാണ് അപര്‍ണ പറയുന്നത്.

‘ഒരുപാട് സ്ത്രീകള്‍ക്ക് നിങ്ങള്‍ പുതിയ ഗോളുകള്‍ സെറ്റ് ചെയ്ത് നല്‍കുകയാണ്. പേര്‍ളി നിങ്ങള്‍ ഒരു പ്രചോദനമാണ്. സൂപ്പര്‍ വുമണായ നിങ്ങള്‍ക്ക്, സൂപ്പര്‍ മോമിന് ചിയേഴ്സ്. നിങ്ങളും ശ്രീനിയും ഈ സമയങ്ങള്‍ ആസ്വദിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഇനിയും ആളുകളെ പ്രചോദിപ്പിക്കൂ.’ -അപര്‍ണ കുറിച്ചു. അപര്‍ണയ്ക്ക് നന്ദി പറഞ്ഞു പേര്‍ളി ഈ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ശ്രീനിഷും ഈ പോസ്റ്റ് പങ്കുവച്ചിരുന്നു. ടോവിനോ തോമസ്‌, ഐശ്വര്യ ലക്ഷ്മി എന്നിവരെ അഭിമുഖം എടുക്കുന്നതിനിടെ കരഞ്ഞ നിലയെ തോളിലിട്ട്‌ ആശ്വസിപ്പിച്ച പേര്‍ളിയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.

ശ്രീനിഷ് എത്ര ശ്രമിച്ചിട്ടും നില കരച്ചില്‍ നിര്‍ത്താതെ വന്നതോടെ ക്ഷമ ചോദിച്ച് പേര്‍ളി കുഞ്ഞിനെ എടുത്ത് തോളിലിട്ടു. വീണ്ടും ക്ഷമ ചോദിച്ചെങ്കിലും അത് സാരമില്ല ഞങ്ങള്‍ക്കും നിലയെ പരിചയപ്പെടാമല്ലോ എന്നായിരുന്നു ടോവിനോയുടെ മറുപടി. കരച്ചില്‍ അടങ്ങുന്നത് വരെ കുഞ്ഞിനെ തോളിലിട്ടാണ് പേര്‍ളി അഭിമുഖം നടത്തിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ നിരവധി പേരാണ് പേര്‍ളിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഏതൊരു സ്ത്രീയ്ക്കും അമ്മയ്ക്കും അഭിമാനമാണ് പേര്‍ളി എന്നാണ് ആരാധകര്‍ പറയുന്നത്. കരിയറിനും കുടുംബ ജീവിതത്തിനും തുല്യ പ്രാധാന്യം നല്‍കി മുന്‍പോട്ട് പോകുന്ന ആളാണ് പേര്‍ളിയെന്നും ആരാധകര്‍ പറയുന്നു.

Continue Reading

Trending Social Media

രാജുവിന് വിഷമം വന്നാല്‍ കരയുന്നത് ഇന്ദ്രനാണ്‌, രാജു സുകുവേട്ടനെ പോലെയാണ്; ഭഗവന്‍ നല്‍കിയ അനുഗ്രഹമാണ് എന്റെ മക്കള്‍ -മല്ലിക സുകുമാരന്‍

Published

on

By

45 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് മല്ലിക സുകുമാരന്‍. അന്തരിച്ച നടന്‍ സുകുമാരനാണ് മല്ലികയുടെ ഭര്‍ത്താവ്. മക്കളായ പൃഥ്വിരാജു൦ ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും ചെറുമക്കളായ പ്രാർത്ഥനയും നക്ഷത്രയും അല്ലിയുമെല്ലാം മലയാളികൾക്ക് സുപരിചിതരാണ്. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരായ ഈ താര കുടുംബത്തിലെ എല്ലാവരും തന്നെ സിനിമയിലും സോഷ്യല്‍ മീഡിയയിലുമെല്ലാം തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയിട്ടുള്ളവരാണ്.

സിനിമാ വിശേഷങ്ങള്‍ക്കൊപ്പം തന്നെ തങ്ങളുടെ കുടുംബ വിശേഷങ്ങളും ഈ താരകുടുംബം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും തനിക്ക് ഭഗവാന്‍ നല്‍കിയ അനുഗ്രഹമാണെന്ന് പറയുകയാണ് മല്ലികയിപ്പോള്‍. ‘ഒന്ന് തല്ലിയാല്‍ അധികം വൈകാതെ തന്നെ ഭഗവാന്‍ തഴുകും എന്ന് എനിക്ക് എന്റെ മക്കളുടെ വളര്‍ച്ചയിലൂടെ മനസിലായി. രാജുവിന് വിഷമം വന്നാല്‍ കരയുന്നത് ഇന്ദ്രനാണ്‌. അവന്‍ ഭയങ്കര ദയാലുവാണ്. ആരോടും പിണങ്ങരുതെന്നും ആരും തന്നോട് പിണങ്ങരുത് എന്നും ആഗ്രഹിക്കുന്ന ആളാണ് അവന്‍.’ -മല്ലിക പറയുന്നു.

‘അവന്റെ സ്വഭാവം എനിക്ക് ഒരുപാട് ഇഷ്ടമാണ്. സുകുവേട്ടനെ പോലെയാണ് രാജു. ആരുമായും അവന്‍ പെട്ടന്ന് സൗഹൃദം സ്ഥാപിക്കില്ല.എന്നാല്‍, ഇന്ദ്രന്‍ അങ്ങനെയല്ല. എല്ലാവരോടും ഒരുപാട് ഇടപഴകുകയും സംസാരിക്കുകയും ചെയ്യും.’ -മല്ലിക കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ‘ബ്രോ ഡാഡി’യില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മല്ലിക സുകുമാരനിപ്പോള്‍. ഇതാദ്യമായാണ് മോഹന്‍ലാലിനൊപ്പം മല്ലിക സുകുമാരന്‍ വേഷമിടുന്നത്. വർഷങ്ങളായി സിനിമയിലെ സജീവ സാന്നിധ്യമായ മല്ലിക ഇപ്പോൾ മിനിസ്‌ക്രീനിലും താരമാണ്.

ഹാസ്യ വേഷങ്ങളിലും സീരിയസ് റോളുകളിലുമെല്ലാം നടി തിളങ്ങിയിരുന്നു. ലവ് ആക്ഷന്‍ ഡ്രാമ, തൃശ്ശൂര്‍ പൂരം എന്നീ സിനിമകളാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. 1974 ല്‍ അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് മല്ലിക സിനിമയിലേക്ക് എത്തുന്നത്. ഇപ്പോള്‍ അഭിനയത്തോടൊപ്പം ബിസിനസിലും സജീവമാണ് മല്ലിക. ദോഹയില്‍ റെസ്റ്റോറന്റ് നടത്തുകയാണ് മല്ലിക. സുകുമാരന്റെ വിയോഗത്തിന് ശേഷം രണ്ട് മക്കളേയും ഇന്നു കാണുന്ന നിലയിലേയ്ക്ക് ഉയർത്തി കൊണ്ടുവന്നത്തിൽ അമ്മ മല്ലിക സുകുമാരൻ വഹിച്ച പങ്ക് ചെറുതല്ല.

സോഷ്യൽ മീഡിയയിൽ സജീവമായ മല്ലിക കുടുംബത്തിന്റെ വിശേഷങ്ങൾക്ക് ഒപ്പം, മക്കളെ ട്രോളിയും രംഗത്ത് എത്താറുണ്ട്. കൊച്ചുമക്കളില്‍ എന്നോട് കൂടുതൽ സ്‌നേഹം നക്ഷതയ്ക്കാണ് എന്ന് മല്ലിക മുൻപ് പറഞ്ഞിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ വീട്ടിൽ പോയാൽ മുഴുവന്‍ സമയവും അവൾ തന്റെ കൂടിയാണെന്നും കൊച്ചുമക്കളെല്ലാം അച്ഛമ്മയെന്നാണ് വിളിക്കുന്നതെന്നും മല്ലിക പറഞ്ഞിട്ടുണ്ട്. അലംകൃതയ്ക്ക് തന്നോട് ഇഷ്ടമുണ്ടെങ്കിലും ഡാഡയെ കിട്ടിയാല്‍ പിന്നെ തീര്‍ന്നു, പിന്നെ ഡാഡയുടെ കൂടെയാണ്. ഇത് സുപ്രിയയും പറയും. -മല്ലിക വ്യക്തമാക്കിയിരുന്നു.

Continue Reading

Updates

Celebrities3 days ago

ഭീമൻ്റെ വഴിയുമായി കുഞ്ചാക്കോ ബോബൻ, അടുത്ത വീട്ടിലേ പയ്യനിൽ നിന്നും വീട്ടിൽ കയറ്റാൻ പറ്റാത്ത പയ്യനിലേക്കുള്ള യാത്രയെന്ന് ചാക്കോച്ചൻ

അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിച്ച് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന ചിത്രമാണ് ഭീമൻ്റെ വഴി. ചിത്രം സംവിധാനം ചെയ്യുന്നത്...

Celebrities6 days ago

മിന്നൽ ശക്തിയുമായി അവൻ വരുന്നു: ആരാധകർക്ക് ബോണസ് ട്രെയ്‌ലറുമായി മിന്നൽ മുരളി ടീം

ഡിസംബർ 24ന് റിലീസ് ചെയ്യാനിരിക്കെ ആരാധകർക്ക് കിടിലം സർപ്രൈസുമായി നെറ്റ്ഫ്ലിക്സ്ഉം മിന്നൽ മുരളി ടീമും. ആദ്യം പുറത്തുവിട്ട മിന്നൽ മുരളിയുടെ ട്രയ്ലർ രാജ്യത്തുടനീളം റെക്കോർഡുകൾ തകർത്ത് പ്രേക്ഷകഹൃദയങ്ങൾ...

Celebrities2 weeks ago

‘അടുക്കളയിലും അരങ്ങിലും പുരുഷനും സ്ത്രീയും ഒന്നാകുന്ന കാലം എന്ന് വരും’, ലിംഗസമത്വത്തിൻ്റെ പാട്ടുമായി ‘താര’

സ്ത്രീ എന്നും പുരുഷന് അടിമയാണെന്ന ചിന്ത കൊണ്ട് നടക്കുന്ന പലരും ഇന്നും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ആ ചിന്തയുടെ കരണത്തുള്ള അടിയാണ് “താര” എന്ന ചിത്രത്തിലെ ഗാനം....

Celebrities2 weeks ago

തിയേറ്ററുകളിൽ കയ്യടി വാങ്ങി ആഹാ, വടം വലിയുടെ ഊർജം ജനങ്ങളിലേക്ക്

തിയേറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി ഇന്ദ്രജിത് നായകനായി എത്തിയ ചിത്രം ‘ആഹാ’. വടംവലി പ്രമേയമായി എത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ‘കുറുപ്പ്’ വൻ വിജയമായത്...

Celebrities2 weeks ago

ഒരു ഒന്നൊന്നര ‘കളർ പടം’, യൂട്യൂബിൽ ഹിറ്റ് ആയി ഷോർട്ട് ഫിലിം, ഒരു സിനിമ കണ്ട ഫീലെന്ന് ആരാധകർ

സോഷ്യൽ മീഡിയയിൽ വൈറലായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ‘കളര്‍ പടം’. 14 ഡേയ്‌സ് ഓഫ് ലവ് എന്ന ഹിറ്റ് ഷോര്‍ട് ഫിലിമിന് ശേഷം...

Celebrities4 weeks ago

‘കാവേരിയെ പണത്തിന് വേണ്ടി ഭീഷണിപ്പടുത്തിയെന്ന് കള്ളക്കേസ് നൽകി, ഒൻപത് മാസം ഗർഭിണി ആയിരുന്നപ്പോഴും കോടതി കയറി ഇറങ്ങി’, മനസ് തുറന്ന് പ്രിയങ്ക

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായ നടിയാണ് പ്രിയങ്ക. ഒരു കാലത്ത് ഒത്തിരി സിനിമകളിൽ താരം സജീവമായിരുന്നു. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം നടന്ന പഴയ ഒരു കേസിന്റെ...

Celebrities4 weeks ago

‘പലപ്പോഴും ആത്മഹത്യ ചെയ്യാൻ വരെ തോന്നി, അതിൻ്റെ കാരണം എല്ലാവരും അറിയണം ‘, തുറന്നു പറച്ചിലുമായി അർച്ചന കവി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് അർച്ചന കവി. നീലത്താമര എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2009-ലായിരുന്നു നീലത്താമര റിലീസായത്. അതിന്...

Celebrities4 weeks ago

വാപ്പച്ചിയുടെ ഫോൺ അടിച്ചുമാറ്റി സ്റ്റാറ്റസ് ഇട്ടത് ഞാൻ തന്നെയെന്ന് ദുൽഖർ, പടം കണ്ട് മമ്മൂക്ക പറഞ്ഞത് ഇങ്ങനെ!!

മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദുൽഖർ നായകനായി എത്തുന്ന കുറുപ്പ്. ചിത്രത്തിനായി നിരവധി പ്രമോഷനുകളാണ് ദുൽഖർ നടത്തുന്നത്. ബുർജ് ഖലീഫയിൽ വരെ ആദ്യമായി ട്രെയ്‌ലർ പ്രദർശിപ്പിക്കുന്ന മലയാള...

Celebrities1 month ago

‘എനിക്കൊരു മോളുണ്ട് എന്നത് എല്ലാർക്കും അറിയാവുന്ന കാര്യമാണ്, ലിവിങ് ടുഗതർ ആയിരുന്നപ്പോൾ കേരളത്തിൽ നിൽക്കക്കള്ളി ഇല്ലാതായി’, മനസ് തുറന്ന് ലേഖ എംജി ശ്രീകുമാർ

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് എം ജി ശ്രീകുമാറും ഭാര്യ ലേഖയും. ഇരുവരുടെയും ലിവിങ് ടുഗെതരും വിവാഹവും എല്ലാം വലിയ ചർച്ചയായിരുന്നു. 1988–ൽ തിരുവനന്തപുരം തൈക്കാട് ധർമശാസ്ത...

Celebrities1 month ago

24 ദിവസവും പട്ടിണി, തുടർച്ചയായി കാപ്പി മാത്രം കുടിച്ചു, സങ്കടം സഹിക്കാതെ ഷാരൂഖ്, ജാമ്യം കിട്ടിയതോടെ സഹതടവുകാർക്കും കുടുംബങ്ങൾക്കും സഹായം വാഗ്ദാനം ചെയ്ത് ആര്യൻ ഖാൻ

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്‍ത ആര്യന്‍ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത് ഇന്നാണ്. മൂന്നാഴ്ചകളായി രാജ്യമൊട്ടാകെ സശ്രദ്ധം വീക്ഷിച്ച...

Trending