Connect with us

Gallery

ഷമ്മിയല്ല മറിച്ചു കുമ്പലങ്ങിയിലെ ഹീറോ സജിയാണ്. യുവാവിന്‍റെ പോസ്റ്റ്‌ ശ്രദ്ധയാകര്‍ശിക്കുന്നു.

Published

on

നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന കുമ്പളങ്ങി നൈറ്റ്സിലെ ഓരോ കഥാപാത്രത്തെ പറ്റിയും പറയാനേറെ ഉണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മിയെന്ന കഥാപത്രത്തെ പറ്റി ഒരു മനശാസ്ത്രന്ജന്‍ എഴുതിയ കുറിപ്പ് വൈറലായിരുന്നു. എന്നാല്‍ കുമ്പളങ്ങിയിലെ ഹീറോ ഷമ്മിയല്ല മറിച്ചു സജിയാണ് എന്ന തലക്കെട്ടോടെ ഫര്‍ഹാന്‍ വിഎസ എന്നൊരു യുവാവ് മൂവി സ്ട്രീറ്റ് എന്ന ഫെയിസ്ബുക്ക്‌ ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്ത ലേഖനമാണ് ശ്രദ്ധയകര്‍ശിക്കുന്നത്. സജിയെന്ന കഥാപാത്രം അവതരിപ്പിച്ച സൌബിന്‍ സഹീര്‍ അവിസ്മരണീയമായ പ്രകടനമായിരുന്നു കാഴ്ച വെച്ചത്.

സജിയെ പറ്റി ഫര്‍ഹാന്‍ പോസ്റ്റ്‌ ചെയ്തത് വായിക്കാം “സജി നിങ്ങളാണ് ഹീറോ. അപ്പന്റെ ഫോട്ടോക്ക് മുന്നിൽ തിരി തെളിയിച്ചു പ്രാർഥിച്ചത് പ്രഹസനമല്ലായിരുന്നു. അത്രേം നാളും തന്നെ പേരല്ലാതെ മറ്റൊന്നും വിളിക്കാത്ത അനിയൻ വന്ന് പെണ്ണ് വീട്ടുകാരോട് കല്യാണ കാര്യം സംസാരിക്കാൻ വരണമെന്ന് പറഞ്ഞപ്പോ മറ്റൊന്നും ചിന്തിക്കാതെ കൂടെ പോയ ചേട്ടൻ. ഒന്നും നടക്കില്ല, എല്ലാം അവസാനിപ്പിക്കാൻ പോവാണ് എന്ന് നോവോടെ ബോബി പറഞ്ഞപ്പോ “നമ്മൾ നെപ്പോളിയന്റെ മക്കളാണെടാ എല്ലാം ശെരിയാവും” എന്ന് പറഞ്ഞ് ബോബിയെ ചേർത്ത് പിടിച്ച് ഒരച്ഛന്റെ ധൈര്യം നൽകിയ സജി. കുറച്ച് ദിവസം വീട്ടിൽ വന്ന് നിൽക്കാമോ എന്ന് ലീലാമ്മയോട് ചോദിക്കുന്നതും ലീലാമ്മ പറ്റില്ല എന്ന് പറയുന്നതുമായ ഒരു രംഗമുണ്ട്. ബോബി പ്രാകി കൊണ്ട് ഇതെന്ത് തള്ളയാണ് എന്ന് പറയുമ്പോ “പ്രാകല്ലേടാ, നിനക്കൊക്കെ വേണ്ടി അതൊരുപാട് കഷ്ടപെട്ടിട്ടുണ്ട്. നിനക്കൊക്കെ വേണ്ടി ഓടി വയ്യാതായിട്ടാണ് വയ്യാത്തത് കൊണ്ടാണ് അത് വരാത്തത്” എന്ന് സജി പറയുമ്പോ ഒരു മകന്റെ സ്നേഹം കാണാം ആ വാക്കുകളിൽ.

തന്റെ കാരണം തന്റെ കൂട്ടുകാരന്റെ ജീവിതം നഷ്ടപെട്ടപ്പോ അവന്റെ ഭാര്യക്കും കുഞ്ഞിനും മറ്റൊന്നും ചിന്തിക്കാതെ സംരക്ഷണം കൊടുത്ത സജി. ആ കൗൺസിലറുടെ മുന്നിൽ സജി കരഞ്ഞു തീർത്ത കണ്ണുനീർ മറ്റാരും കാണാതെ അയാൾ ഇത്ര കാലം അടക്കി വെച്ച സ്നേഹവും, ദേഷ്യവും, വിരക്തിയും, മടുപ്പും എല്ലാം നിറഞ്ഞതായിരുന്നു. “ഞാൻ തിരിഞ്ഞ് നിൽക്കാം, നീ ഒന്ന് ചേട്ടാ എന്ന് വിളിച്ചേ എന്ന് സജി കളിയാക്കാൻ വേണ്ടി പറഞ്ഞതല്ല മറിച്ച് അയാൾ ആ വിളി കേൾക്കാൻ ആഗ്രഹിച്ചിരുന്നു. ആ നീണ്ട ചിരിയിലൂടെ അയാൾ ആ വിളിയിലെ നിർവൃതി ആസ്വദിക്കുകയായിരുന്നു. ഷമ്മി നിങ്ങൾ ഹീറോ ആണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാവും. പക്ഷെ ഞങ്ങൾക്ക് സജി ആണ് ഹീറോ.”

സൌബിനെ കൂടാതെ ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി , ഫഹദ് ഫാസില്‍ , അന്ന ബെന്‍, ഗ്രെയ്സ് ആന്റണി തുടങ്ങിയവരെല്ലാം മികച്ച രീതിയിലാണ് കുമ്പളങ്ങി നൈറ്റ്സില്‍ അഭിനയിച്ചിരിക്കുന്നത്. ശ്യാം പുഷ്ക്കരന്‍ തിരക്കഥയെഴുതി മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ ഫഹദ് ഫാസിലും നസ്രിയയും ദിലീഷ് പോത്തെനും ശ്യാം പുഷ്ക്കരനും ചേര്‍ന്നാണ്. ഷൈജു ഖാലിദ്‌ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമാണ്. കേരളത്തിലെമ്പാടും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന കുമ്പളങ്ങി നൈറ്റ്സ് ചിത്രീകരിച്ചിരിക്കുന്നത് പേര് സൂചിപ്പിക്കും പോലെ കുമ്പളങ്ങിയിലാണ്. വലിയ ആരവങ്ങള്‍ ഒന്നുമില്ലാതെ വന്ന ചിത്രം ലോകമെമ്പാടുമുള്ള മലയാളികള്‍ ഏറ്റെടുത്തുവെന്നതാണ് ചിത്രത്തിന്‍റെ മികച്ച വിജയം അര്‍ത്ഥമാക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Celebrities

അന്ന് ചാക്കോച്ചൻ്റെ മുഖത്തടിച്ചതിന് മാപ്പ് പറയാൻ ചെന്ന എന്നെയാണ് ചാക്കോച്ചൻ സമധാനിപ്പിച്ചത് : മനസ്സ് തുറന്ന് മഞ്ജു വാര്യർ

Published

on

By

മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യർ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയനായികയായി മാറുകയായിരുന്നു താരം. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും മഞ്ജു വാര്യര്‍ക്ക് ലഭിച്ചിരുന്നു. നായികയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു താരം വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. വിവാഹമോചനത്തിന് ശേഷമായാണ് പിന്നീട് മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചെത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവ് മലയാള സിനിമ ശരിക്കും ആഘോഷമാക്കുകയായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെയായിരുന്നു രണ്ടാംവരവ്.

രണ്ടാംവരവില്‍ ലഭിച്ച കഥാപാത്രങ്ങളും തികച്ചും വ്യത്യസ്തമായിരുന്നു. നായികാപ്രാധാന്യമുള്ള സിനിമകളായിരുന്നു കൂടുതലും. കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ ചിന്തിച്ച് തുടങ്ങിയത് രണ്ടാം വരവിന് ശേഷമായിരുന്നുവെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. സിനിമയില്‍ മാത്രമല്ല ചാനല്‍ പരിപാടികളിലും നൃത്തവേദികളിലും പരസ്യങ്ങളിലും പൊതുപരിപാടികളിലെല്ലാമായി സജീവമാണ് മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്. ഇപ്പോൾ വേട്ട സിനിമയിൽ ഉണ്ടായ ചില അനുഭവങ്ങളെക്കുറിച്ച് താരം വെളിപ്പെടുത്തിയ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രമായ വേട്ടയിലാണ് മഞ്ജു വാര്യര്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തിയത്. ആദ്യമായി പൊലീസ് വേഷം ചെയ്യുമ്പോഴുള്ള ആശങ്കകളും വേഷം തനിക്ക് ചേരുമോ എന്ന കണ്‍ഫ്യൂഷനും തുടക്കത്തില്‍ തനിക്കുണ്ടായിരുന്നുവെന്ന് മഞ്ജു അഭിമുഖത്തിൽ പറയുന്നു. ദി ഫിലിം ഡെയ്‌ലി മോളിവുഡിന് 2020 ഡിസംബറില്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു വേട്ടയുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ മഞ്ജു പങ്കുവെച്ചത്. ചിത്രത്തിന്റെ ഷൂട്ടിനിടെ നടന്‍ കുഞ്ചാക്കോ ബോബനുമൊത്തുള്ള രസകരമായ അനുഭവവും മഞ്ജു പറഞ്ഞു. ചാക്കോച്ചന്റെ മുഖത്തടിച്ച അനുഭവമാണ് മഞ്ജു പങ്കുവച്ചത്.

‘അതിന് ചാക്കോച്ചനോട് മൂന്ന് തവണ മാപ്പ് ചോദിക്കുന്നു. ചിത്രത്തിലെ കുറ്റാന്വേഷണ സീനിന് ഇടയില്‍ ചാക്കോച്ചന്റെ കഥാപാത്രത്തെ ഞാന്‍ അടിക്കുന്ന ഒരു ഭാഗമുണ്ട്. അതില്‍ മൂന്ന് തവണ ടേക്ക് ആണെന്ന് വിചാരിച്ച് ചാക്കോച്ചന്റെ മുഖത്തടിക്കുന്നുണ്ട്. പക്ഷെ അത് റിഹേഴ്‌സലായിരുന്നുവെന്ന് സംവിധായകന്‍ രാജേഷ് പറഞ്ഞു. മൂന്നാമത്തെ തവണയാണ് ടേക്ക് പോയത്. അതെടുത്ത മൂന്ന് തവണയും ചാക്കോച്ചന്റെ കവിളത്ത് എന്റെ കൈ കൊണ്ടിരുന്നു. വളരെ വേദനാജനകമായ കാര്യമാണത്,’ മഞ്ജു പറയുന്നു. ചാക്കോച്ചനോട് മാപ്പ് പറഞ്ഞപ്പോൾ ചാക്കോച്ചൻ തന്നെ സമാധാനിപ്പിക്കുകയായിരുന്നു എന്നാണ് മഞ്ജു പറയുന്നത്. വളരെ കൂൾ ആയാണ് ചാക്കോച്ചൻ അതൊക്കെ എടുത്തത് എന്നാണ് മഞ്ജു പറയുന്നത്.

ലോക വായന ദിനത്തിൽ മഞ്ജു വരച്ച ചിത്രം വൈറലായിരുന്നു. ‘ദേശീയ വായനാ ദിനത്തില്‍ എനിക്ക് ലൈബ്രറിയില്‍ പോവാന്‍ കഴിയുന്നില്ല. സാരമില്ല, അതുകൊണ്ട് സ്വന്തമായി ഒരു ലൈബ്രറി ഞാന്‍ വരച്ചു’ എന്ന ക്യാപ്ഷനോടെയാണ് മഞ്ജുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ക്യാപ്ഷന്‍ വായിച്ചാല്‍ മാത്രമാണ്, അവിടെ അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങള്‍ ശരിക്കുള്ളതല്ല, നടി വരച്ചതാണെന്ന് മനസ്സിലാവുന്നത്. എന്തായാലും നിലവിൽ കൈ നിറയെ ചിത്രങ്ങളുമായി സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ് താരം.

Continue Reading

Celebrities

ലാൽ ജോസിൻ്റെ മകൾക്കൊപ്പം മീനാക്ഷി ദിലീപ്, സൗഹൃദത്തിൻ്റെ കാര്യത്തിൽ മകൾ അച്ഛനെ പോലെ തന്നെയെന്ന് ആരാധകർ

Published

on

By

സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മലയാളികൾക്ക് സുപരിചിതയാണ് മീനാക്ഷി ദിലീപ്. സുപരിചിത മാത്രമല്ല താരപുത്രിക്ക് ഒത്തിരി ആരാധകരുമുണ്ട്. അടുത്തിടെയായിരുന്നു മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ ആക്ടീവായത്. ഇന്‍സ്റ്റഗ്രാമിലെ വരവില്‍ സന്തോഷം അറിയിച്ച് സുഹൃത്തുക്കളെത്തിയിരുന്നു. നാദിര്‍ഷയുടെ മക്കളും നമിത പ്രമോദുമെല്ലാം മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളാണ്. ആയിഷ നാദിര്‍ഷയുടെ വിവാഹം ഇവരെല്ലാം വന്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ഇപ്പോൾ ലാൽ ജോസിന്റെ മകൾക്കൊപ്പമുള്ള മീനാക്ഷിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ലാല്‍ ജോസിന്റെ മകളായ ഐറിന്‍ മേച്ചേരിക്കൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ദിലീപും ലാല്‍ ജോസും അടുത്ത സുഹൃത്തുക്കളാണ്. അതേ പോലെ തന്നെയുള്ള സൗഹൃദമാണ് മക്കളും നിലനിര്‍ത്തുന്നതെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. കരിയറില്‍ നിരവധി ഹിറ്റ് ചിത്രങ്ങളാണ് ലാല്‍ ജോസ് ദിലീപിനായി സമ്മാനിച്ചത്. കാവ്യ മാധവനെ ആദ്യമായി നായികയാക്കി അവതരിപ്പിച്ചതും ലാല്‍ ജോസായിരുന്നു. ഐറിന്റെ വിവാഹ ചടങ്ങിലും മീനാക്ഷി പങ്കെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശിയായ ജോഷ്വാ മാത്യുവിനെയായിരുന്നു ഐറിന്‍ വിവാഹം ചെയ്തത്. സിനിമാലോകം ഒന്നെടുത്ത പങ്കെടുത്ത ചടങ്ങ് കൂടിയായിരുന്നു ഇത്. പള്ളിയിലെ ചടങ്ങിലും പിന്നീട് നടന്ന വിരുന്ന് സല്‍ക്കാരത്തിലുമെല്ലാം ദിലീപും മീനാക്ഷിയുമുണ്ടായിരുന്നു. വേറിട്ട ഹെയര്‍സ്റ്റൈലുമായെത്തിയ മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു.

അതെ പോലെ നാദിർഷായുടെ മക്കളുമായും, നടി നമിത പ്രമോദുമായൊക്കെ മീനാക്ഷിക്ക് നല്ല സൗഹൃദമാണുള്ളത്. മീനാക്ഷിയും അയിഷയും നമിതയും അടുത്ത കൂട്ടുകാരികളാണ്. ആയിഷയുടെ വിവാഹത്തിന് മീനാക്ഷിയുടെ ഡാന്‍സുമുണ്ടായിരുന്നു. നമിത പ്രമോദ് ഉള്‍പ്പെടെയുളള സുഹൃത്തുക്കള്‍ക്കൊപ്പമാണ് മീനാക്ഷി ദിലീപ് അന്ന് ചുവടുവെച്ചത്. ദിലീപിനോടൊപ്പം നിരവധി സിനിമകളിൽ നമിത അഭിനയിച്ചിട്ടുണ്ട്. ദിലീപുമായുള്ള സൗഹൃദമാണ് പിന്നീട് മീനാക്ഷിയിലെത്തിയത്. ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹ മോചനത്തിന് ശേഷം മീനാക്ഷി അച്ഛന്റെ കൂടെ പോകാൻ തീരുമാനിക്കുകയായിരുന്നു. മകളുടെ കസ്റ്റഡിക്കായി മഞ്ജു വാശി പിടിക്കുകയും ചെയ്തില്ല എന്നത് ശ്രദ്ധേയമാണ്. യാതൊരു പഴിചാരലും ഇല്ലാതെയാണ് ഇരുവരുടെയും വിവാഹ മോചനം നടന്നത്.

വിവാഹ മോചനം നേടിയതിന് ശേഷവും ഇരുവരും മറ്റയാളെക്കുറിച്ച് പൊതു സമക്ഷത്തിൽ മോശമായി ഇതുവരെ സംസാരിച്ചിരുന്നില്ല. കാവ്യയെ വിവാഹം ചെയ്യാൻ തീരുമാനിച്ചപ്പോൾ ആദ്യം അഭിപ്രായം ചോദിച്ചത് മീനാക്ഷിയോട് ആയിരുന്നു എന്നാണ് ദിലീപ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. അച്ഛന്റെ ഇഷ്ടമാണ് തന്റെയും ഇഷ്ടം എന്ന് മീനാക്ഷി പറഞ്ഞതായും ദിലീപ് പറഞ്ഞിരുന്നു. ചെന്നൈയിൽ എംബിബിഎസിന് പടിക്കുകയാണ് മീനാക്ഷിയിപ്പോൾ. എന്തായാലും ഇൻസ്റ്റഗ്രാം തുടങ്ങിയതിന് ശേഷം താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണാൻ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 132 കെ ഫോള്ളോവെർസ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ മീനാക്ഷിക്കുണ്ട്. നിലവിൽ വെരിഫൈഡ് ആയില്ലെങ്കിലും ഉടൻ ആകുമെന്നാണ് ആരാധകർ പറയുന്നത്. മീനാക്ഷി സിനിമയിൽ വരണം എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.

Continue Reading

Celebrities

നിൻ്റെ ഈ ആക്രമണത്തിന് ഇരയാകാത്ത എതെങ്കിലും നടീനടന്‍മാരുണ്ടോ ; നിവിനോട് സണ്ണി വെയ്ൻ, തക്ക മറുപടി നൽകി നിവിൻ

Published

on

By

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരാണ് സണ്ണി വെയ്‌നും നിവിൻ പോളിയും. നടന്മാർ എന്നതിലുപരി ഇരുവരും നല്ല സുഹൃത്തുക്കളാണ്. ഇപ്പോൾ സണ്ണിയുമായി നടന്ന രസകരമായ അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നിവിൻ പോളി. കൈരളി ടീവിയിൽ ജോൺ ബ്രിട്ടാസ് നടത്തുന്ന ജെബി ജങ്ഷൻ എന്ന പരിപാടിയിലാണ് നിവിൻ മനസ് തുറന്നത്. മുൻപേ നടന്ന അഭിമുഖം യൂട്യൂബിൽ വൈറലായതോടെയാണ് വീണ്ടും നിവിന്റെ വാക്കുകൾ ചർച്ചയാകുന്നത്.

പരിപാടിക്കിടെ നിവിനോട് ചോദിക്കാനുള്ള ചോദ്യവുമായി സണ്ണി എത്തുകയായിരുന്നു. ‘വളരെ സീരിയസായി ടേക്ക് എടുക്കുമ്പോള്‍ മുന്നില്‍ വന്ന് നിന്ന് നീ എന്നെ ചിരിപ്പിക്കുമായിരുന്നു. നിന്റെ ഈ ആക്രമണത്തിന് ഇരയാകാത്ത എതെങ്കിലും നടീനടന്‍മാരുണ്ടോ?,’ എന്നായിരുന്നു നിവിനോടുള്ള സണ്ണിയുടെ ചോദ്യം. അതിന് വളരെ രസകരമായ മറുപടിയാണ് നിവിൻ പോളി നൽകിയത്. സണ്ണി വളരെ ടെൻഷൻ ഉള്ള ആളാണെന്നാണ് താരം പറയുന്നത്. ‘നമ്മുടെ പടം സിങ്ക് സൗണ്ട് ആയിരുന്നു. നമ്മള്‍ എല്ലാ ഡയലോഗും കാണാതെ പഠിച്ച് മനപ്പാഠമാക്കി പറയണം. സണ്ണിയുടെ ഡയലോഗ് ഒക്കെ ഇച്ചിരി കട്ടിയുള്ള വാക്കുകളാണ്.

സണ്ണി അടുത്ത കൂട്ടുകാരനായത് കൊണ്ടും അടുത്തിടപഴകുന്നത് കൊണ്ടും സീരിയസ് ആയ സീനുകൾ അദ്ദേഹത്തിന്റെ കൂടെ ചെയ്യുന്നത് സങ്കൽപ്പിക്കാൻ പോലും പറ്റില്ലെന്നാണ് നിവിൻ പറയുന്നത്. അതിനാൽ തന്നെ സീൻ എടുക്കുമ്പോൾ ഓരോന്ന് പറഞ്ഞ് കളിയാക്കുമെന്നും, സണ്ണി ഇതിന്റെ പേരിൽ ചീത്ത പറയാറുണ്ടെന്നും നിവിൻ പറയുന്നു. എല്ലാം കഴിഞ്ഞ് അവസാനം സണ്ണി തന്നെ ഡയലോഗ് തെറ്റിക്കുമെന്നും നിവിൻ കൂട്ടിച്ചേർത്തു.

കായംകുളം കൊച്ചുണ്ണി സിനിമയുടെ ഷൂട്ടിംഗിനിടെ ഇത്തരത്തിൽ വളരെ രസകരമായ അനുഭവം ഉണ്ടായതായും നിവിൻ പറയുന്നു. മഞ്ഞിന്റെ പശ്ചാത്തലത്തില്‍ കുതിരപ്പുറത്ത് സണ്ണി വന്ന് രണ്ട് ആനകള്‍ ആറ് കുതിരകള്‍ എന്ന ഡയലോഗ് പറയേണ്ട സീനിടെയായിരുന്നു സംഭവം. സണ്ണിയുടെ സീന്‍ എടുക്കുന്നതിന് തലേ ദിവസം റോഷന്‍ ചേട്ടന്‍ നിവിനോട് നാളെ പത്ത് മണിയൊക്കെയായിട്ട് വന്നാല്‍ മതിയെന്ന് പറഞ്ഞതായും, രാവിലെ ആറുമണിക്ക് സണ്ണിയുടെ ഒരു സീന്‍ എടുക്കാനുണ്ട് എന്നും പറഞ്ഞിരുന്നതായും നിവിൻ പറഞ്ഞു.

പറഞ്ഞതിലും അരമണിക്കൂര്‍ ലേറ്റായിട്ടാണ് നിവിൻ എത്തിയത്. നോക്കുമ്പോള്‍ റോഷേട്ടന്‍ താടിയില്‍ കൈയ്യും വെച്ചിരിക്കുകയായിരുന്നു എന്നാണ് നിവിൻ പറഞ്ഞത്. ‘എന്നിട്ട് പറയുകയാണ്, മൂന്നരമണിക്കൂറായി തുടങ്ങിയിട്ട്. അവന്റെ ”ആറ് ആനയും മൂന്ന് കുതിരയും”. ഡയലോഗ് തെറ്റാൻ അതിന്റെതായ കാരണം ഉണ്ടായിരുന്നതായും നിവിൻ പറയുന്നുണ്ട്. ‘സണ്ണി വേറൊരു ഷൂട്ട് കഴിഞ്ഞ് അന്ന് കാലത്ത് അഞ്ചുമണിക്കാണ് ലൊക്കേഷനില്‍ എത്തിയത്. ആറ് മണിക്ക് ഷൂട്ടും. ഇവനാണെങ്കില്‍ നേരെ ഉറങ്ങിയിട്ടുമില്ല. അപ്പോഴാണ് കുറച്ച് കട്ടിയുള്ള ഡയലോഗ് കിട്ടുന്നത്. അതോടെ അവന്‍ ആകെ കണ്‍ഫ്യൂസ്ഡ് ആകുകയായിരുന്നു,’ നിവിന്‍ പറഞ്ഞു. എന്തായാലും നിവിനും സണ്ണി വെയ്‌നും നിലവിൽ നല്ല സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുള്ള കൂടുതൽ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Continue Reading

Updates

Exclusive8 hours ago

മഞ്ജു ചേച്ചി എന്റെ കാരവാനിൽ വന്ന് അപ്രതീക്ഷിതമായി തന്ന ആ സമ്മാനം ; മഞ്ജു വാര്യരെ കുറിച്ച് അനശ്വര രാജൻ

ബാല താരത്തില്‍ നിന്ന് നായിക പദവിയിലേക്ക് അടുക്കുന്ന താരമാണ് അനശ്വര രാജന്‍. ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത ഉദാഹരണം സുജാതയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നത്. ചിത്രത്തില്‍...

Exclusive9 hours ago

ഞാന്‍ വര്‍ക്ക് ചെയ്ത ഒരു സിനിമയിലും അഭിനയത്തിന് എനിക്ക് പൈസ കിട്ടിയിട്ടില്ല: തുറന്നുപറഞ്ഞ് നന്ദു പൊതുവാള്‍

ചെറിയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാളികള്‍ക്ക് സുപരിചിതമായ താരമാണ് നന്ദു പൊതുവാള്‍. പേര് അറിയില്ലെങ്കിലുംസ്‌ക്രീനില്‍ നന്ദുവിനെ കണ്ടാല്‍ മലയാളികള്‍ തിരിച്ചറിയുമായിരുന്നു. മലയാള സിനിമയില്‍ ചെറിയ കഥാപാത്രങ്ങളില്‍ മാത്രമെ നന്ദു...

Exclusive1 day ago

ആയുര്‍വേദ ചികിത്സകള്‍, ആരോഗ്യസംരക്ഷണം; വിവാഹത്തിന് സുന്ദരിയാകാന്‍ തീരുമാനിച്ച് പേളിയുടെ സഹോദരി

കുഞ്ഞ് പിറന്ന ശേഷം പേര്‌ളിയുടെ കുടുംബത്തില്‍ ആഘോഷങ്ങളുടെ തിരക്കാണ്. പേര്‍ളി 9ാം മാസത്തില്‍ ആയിരുന്നപ്പോഴാണ് സഹോദരി റേച്ചലിന്റെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്. നിശ്ചയവും ഗംഭീരമായി കഴിഞ്ഞിരുന്നു....

Trending Social Media1 day ago

വെറ്റില സ്വീകരിച്ച് വരനെ അനുഗ്രഹിച്ച് കാവ്യ, ട്രോളി ദിലീപും; വൈറലായി വീഡിയോ

‘പൂക്കാലം വരവായി’ എന്ന മലയാള ചലച്ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന...

Celebrities2 days ago

അന്ന് ചാക്കോച്ചൻ്റെ മുഖത്തടിച്ചതിന് മാപ്പ് പറയാൻ ചെന്ന എന്നെയാണ് ചാക്കോച്ചൻ സമധാനിപ്പിച്ചത് : മനസ്സ് തുറന്ന് മഞ്ജു വാര്യർ

മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യർ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയനായികയായി മാറുകയായിരുന്നു താരം. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും മഞ്ജു വാര്യര്‍ക്ക്...

Celebrities2 days ago

ലാൽ ജോസിൻ്റെ മകൾക്കൊപ്പം മീനാക്ഷി ദിലീപ്, സൗഹൃദത്തിൻ്റെ കാര്യത്തിൽ മകൾ അച്ഛനെ പോലെ തന്നെയെന്ന് ആരാധകർ

സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മലയാളികൾക്ക് സുപരിചിതയാണ് മീനാക്ഷി ദിലീപ്. സുപരിചിത മാത്രമല്ല താരപുത്രിക്ക് ഒത്തിരി ആരാധകരുമുണ്ട്. അടുത്തിടെയായിരുന്നു മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ ആക്ടീവായത്. ഇന്‍സ്റ്റഗ്രാമിലെ വരവില്‍ സന്തോഷം അറിയിച്ച്...

Celebrities2 days ago

നിൻ്റെ ഈ ആക്രമണത്തിന് ഇരയാകാത്ത എതെങ്കിലും നടീനടന്‍മാരുണ്ടോ ; നിവിനോട് സണ്ണി വെയ്ൻ, തക്ക മറുപടി നൽകി നിവിൻ

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരാണ് സണ്ണി വെയ്‌നും നിവിൻ പോളിയും. നടന്മാർ എന്നതിലുപരി ഇരുവരും നല്ല സുഹൃത്തുക്കളാണ്. ഇപ്പോൾ സണ്ണിയുമായി നടന്ന രസകരമായ അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നിവിൻ പോളി....

Celebrities2 days ago

കുഞ്ഞു മറിയത്തിൻ്റെ മുടി പിന്നിയൊതുക്കുന്ന മമ്മൂട്ടി, ഫാദേഴ്‌സ് ഡേയ്ക്ക് ഇതിലും ക്യൂട്ട് ചിത്രം കാണാൻ കിട്ടില്ലെന്ന് ആരാധകർ

സംഭവം മമ്മൂക്ക വല്യ മെഗാസ്റ്റാർ ആണെങ്കിലും കൊച്ചുമകളുടെ മുന്നിൽ ഒരു സാധാരണ ഉപ്പുപ്പാ ആയി മാറുകയാണ്. ഫാദേഴ്‌സ് ഡേ ദിനത്തിൽ ദുൽഖർ ഉപ്പയുടെയും മകളുടെയും ചിത്രം പങ്കുവച്ചപ്പോഴാണ്...

Exclusive2 days ago

വിവാഹം വരെ രസഹ്യം, ഭാര്യയുടെ ചിത്രം പങ്കുവയ്ക്കാറില്ല; ആരാധകരുടെ ആവശ്യപ്രകാരം സന്തോഷനിമിഷവുമായി സൂഫി എന്ന ദേവ് മോഹന്‍

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ദേവ് മോഹന്‍. ഒരൊറ്റ സിനിമയിലെ അഭിനയിച്ചുള്ളുവെങ്കിലും ആരാധകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ദേവിന്...

Celebrities3 days ago

മണിച്ചിത്രത്താഴിന് ശേഷം മലയാളത്തിൽ നിന്ന് വിളികളൊന്നും വന്നില്ലെന്ന് നാഗവല്ലിയുടെ രാമനാഥൻ, പിന്നെ ഫാസിലിനെ കണ്ടിട്ട് പോലുമില്ലെന്ന് താരം

മലയാളത്തിൽ ഏറ്റവും അധികം ആരാധകരുടെ ചിത്രമാണ് മണിച്ചിത്രത്താഴ്. ഓരോ മലയാളിയും രണ്ടിൽ കൂടുതൽ തവണ ഈ ചിത്രം കണ്ടിട്ടുണ്ടാവും. ഓരോ തവണ ടീവിയിൽ വരുമ്പോഴും കാണാൻ ആളുകൾ...

Trending