Mollywood
മുടിയൊക്കെ കളര്‍ ചെയ്ത് കണ്ണടയൊക്കെ വച്ച് വന്നതോടെ റിസ ഒരു നോര്‍ത്ത് ഇന്ത്യന്‍ വില്ലനായി, സുന്ദരനും സുമുഖനുമായ വില്ലന്‍ -ഓര്‍മ്മകള്‍ പങ്കുവച്ച് സിദ്ദിഖ്

ചലച്ചിത്ര താരവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ റിസബാവയുടെ മരണ വാര്‍ത്ത കേട്ട ഞെട്ടലിലാണ് മലയാള ചലച്ചിത്ര ലോകം. സിദ്ദിഖ് -ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ് റിസബാവ കൂടുതല്‍ ജനശ്രദ്ധ നേടിയത്. ദീര്‍ഘ നാളുകളായി രോഗബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു റിസബാവ. പ്രമേഹ൦ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിഞ്ഞിരുന്ന റിസബാവ ഇന്ന് മൂന്ന് മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്. അസുഖം ഗുരുതരമായതോടെ നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് താരത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.
മട്ടാഞ്ചേരിയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ഇന്ന് തന്നെ ഖബറടക്കം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതില്‍ സ്ഥിരീകരണമില്ല. റിസബാവയുടെ വിയോഗത്തില്‍ അനുശോചിച്ച് സംവിധായകന്‍ സിദ്ദിഖ് പങ്കുവച്ച കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റിസബാവയുടെ മരണം വിശ്വസിക്കാനാകുനില്ലയെന്നും തനിക്ക് വ്യക്തിപരമായി ഉണ്ടായ ഒരു നഷ്ടം കൂടിയാണ് റിസബാവയുടെ വേര്‍പാട് എന്നുമാണ് സിദ്ദിഖ് പറയുന്നത്. ജോണ്‍ ഹോനായി എന്ന കഥാപാത്രം എങ്ങനെ റിസബാവയില്‍ എത്തിയെന്നും സിദ്ദിഖ് പറയുന്നു. ഹോനായി എന്ന കഥാപാത്രത്തിന് വേണ്ടി പുതുമുഖങ്ങളെ തേടുന്ന സമയത്താണ് റിസബാവയെ പരിചയപ്പെടുന്നത് എന്നാണ് സിദ്ദിഖ് പറയുന്നത്.
‘ജോണ്‍ ഹോനായി എന്ന കഥാപാത്രത്തിന് വേണ്ടി പുതുമുഖങ്ങളെ തേടുന്ന സമയത്താണ് റിസബാവയെ പരിചയപ്പെടുന്നത്. കണ്ടപ്പോള്‍ തന്നെ റിസയെ ഞങ്ങള്‍ക്ക് ഇഷ്ടമായി.കാണാന്‍ സുന്ദരനും സുമുഖനുമായ ഒരു ചെറുപ്പക്കാരന്‍. പശുപതി എന്ന സിനിമയില്‍ നായകനായി അഭിനയിച്ചിട്ടുമുണ്ട്. ചിത്രത്തില്‍ റിസ അവതരിപ്പിക്കേണ്ടിയിരുന്നത് സോഫ്റ്റായ നെഗറ്റീവ് കഥാപാത്രത്തെയായിരുന്നു. നായകനെ പോലെ പെരുമാറുകയും സുന്ദരമായി ചിരിക്കുകയും സൗമ്യമായി സംസാരിക്കുകയും ചെയ്യുന്ന ഒരു കഥാപാത്രമായിരുന്നു അത്. വളരെ ഭംഗിയായി ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ റിസയ്ക്ക് സാധിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു.’ -സിദ്ദിഖ് പറയുന്നു.
‘അങ്ങനെ മുടിയൊക്കെ കളര്‍ ചെയ്ത് കണ്ണടയൊക്കെ വച്ച് ഒരു നോര്‍ത്ത് ഇന്ത്യന്‍ കഥാപാത്രമായി ഞങ്ങള്‍ റിസയെ മാറ്റിയെടുത്തു. ഞങ്ങള്‍ വിചാരിച്ചതിനേക്കാള്‍ അപ്പുറത്തേക്ക് റിസ ആ കഥാപാത്രത്തെ കൊണ്ടെത്തിച്ചു. സിനിമ റിലീസ് ചെയ്ത ശേഷം ആളുകള്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചത് ഹോനായി എന്ന കഥാപാത്രത്തെ കുറിച്ചായിരുന്നു. അങ്ങനെയൊരു വില്ലനെ അതിനു മുന്‍പ് മലയാള സിനിമയില്‍ കണ്ടിട്ടില്ല. സുന്ദരനായ സൗമ്യനായ വില്ലാനയിരുന്നു ഹോനായി. നായകനേക്കാള്‍ പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്ന വില്ലന്‍. റിസ ആ കഥാപാത്രത്തെ ഗംഭീരമാക്കി. അവിടെ നിന്നുമായിരുന്നു റിസയുടെ സിനിമാ ജീവിതത്തിന്റെ ആരംഭം.’ -സിദ്ദിഖ് പറയുന്നു.
‘മാന്നാര്‍ മത്തായിയെപോലെയും അഞ്ഞൂറാനെ പോലെയും ഹോനായി എന്ന കഥാപാത്രം ഇന്നും ഓര്‍മ്മിക്കപ്പെടുന്നുണ്ടെങ്കില്‍ അതിനു കാരണം റിസയുടെ അഭിനയ മികവ് മാത്രമാണ്.മലയാള സിനിമയുടെ മാത്രമല്ല, വ്യക്തിപരമായി എനിക്കുണ്ടായ ഒരു നഷ്ടം കൂടിയാണ് റിസയുടെ വിയോഗം. അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ആരാധകരുടേയും ദുഖത്തില്‍ പങ്കുചേരുന്നു,’ -സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. ബന്ധുക്കള്‍ ശത്രുക്കള്‍, ആനവാല്‍ മോതിരം, കാബൂളിവാല, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, അനിയന്‍ ബാവ ചേട്ടന്‍ ബാവ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു റിസബാവ.
Mollywood
കാവ്യയുടെ വിരല്‍ത്തുമ്പില്‍ പിടിച്ച് നടക്കുന്ന മഹാലക്ഷ്മി, പിന്നിലായി ദിലീപും; വൈറലായി വിമാനത്താവളത്തില്‍ നിന്നുള്ള താര കുടുംബത്തിന്റെ വീഡിയോ

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. താരങ്ങളെ പോലെ തന്നെ മകളായ മഹാലക്ഷ്മിയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താര പുത്രിയാണ്. വളരെ അപൂര്‍വമായി മാത്രമാണ് മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. കഴിഞ്ഞ ഓണത്തിനാണ് ദിലീപിന്റെയും കാവ്യായുടെയും കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ദിലീപും കാവ്യായും മീനാക്ഷിയും മഹാലക്ഷ്മിയും ഒരുമിച്ചെത്തിയ ഈ ചിത്രങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
കാവ്യയുടെ വിരല്‍തുമ്പില്‍ പിടിച്ച് പോകുന്ന മഹാലക്ഷ്മിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിമാനത്താവളത്തില്‍ വച്ച് ആരാധകര്‍ പകര്‍ത്തിയ വീഡിയോയാണിത്. ദിലീപ് ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് വീഡിയോ പ്രചരിച്ചിരിക്കുന്നത്. ഗേറ്റില്‍ നിന്നും ചെക്കിംഗിന് ശേഷം കാവ്യായുടെ കൈ പിടിച്ച് ഗ്രൗണ്ടിലേക്ക് പോകുന്ന മഹാലക്ഷ്മിയുടെ വീഡിയോയാണ് ഇത്. ഇവര്‍ക്ക് പിന്നിലായി ദിലീപുമുണ്ട്. എന്നാല്‍, ഏത് വിമാനത്താവളത്തില്‍ നിന്നുമുള്ളതാണ് ഈ ദൃശ്യങ്ങള്‍ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഏറെ വിവാദങ്ങള്‍ക്ക് ശേഷം വിവാഹം കഴിച്ചവരാണ് നടന്‍ ദിലീപും നടി കാവ്യാ മാധവനും.
കാവ്യയെ വിവാഹം കഴിക്കനായാണ് ദിലീപ് മഞ്ജൂ വാര്യരുമായുള്ള ബന്ധം വേര്‍പ്പെടുത്തിയത് എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയായിരുന്നു ഇരുവരുടെയും വിവാഹം.1998ൽ വിവാഹിതരായ ദിലീപും മഞ്ജു വാര്യരും 2000ത്തിലാണ് മീനാക്ഷി എന്ന മകൾ ജനിക്കുന്നത്. പിന്നീട് 2015ൽ ഇരുവരും വിവാഹമോചിതരായി. 2009 ലായിരുന്നു വലിയ ആഘോഷത്തോടെ കാവ്യ മാധവന്റെയും ബിസിനസുകാരനായ നിഷാല്‍ ചന്ദ്രയുടെയും വിവാഹ0. എന്നാൽ, ആ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ആറ് മാസം കഴിഞ്ഞപ്പോഴെക്കും ഇരുവരും വേര്‍പിരിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ട് വന്നു. വൈകാതെ നിഷാലുമായി കാവ്യ നിയമപരമായി വേർപിരിഞ്ഞു.
ഒടുവില്‍ ഏറെ വിവാദങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡിയായിരുന്ന ദിലീപും കാവ്യയും വിവാഹിതരായി. 2016 നവംബർ 25നായിരുന്നു ഇവരുടെ വിവാഹം. 2018ലായിരുന്നു മഹാലക്ഷ്മിയുടെ ജനനം. കുഞ്ഞതിഥി എത്തിയതിന് ശേഷം പിറന്നാള്‍ ദിനത്തിലായിരുന്നു കാവ്യയും ദിലീപും മകളുടെ ഫോട്ടോ ആദ്യമായി പുറത്തുവിട്ടത്. വിജയദശമി ദിനത്തിൽ ജനിച്ചതിനാലാണ് കുഞ്ഞിന് മഹാലക്ഷ്മി എന്ന പേര് നൽകിയത് എന്നാണ് റിപ്പോർട്ടുകൾ. മക്കളായ മീനാക്ഷിയ്ക്കു൦ മഹാലക്ഷ്മിയ്ക്കും ഒപ്പമാണ് ദിലീപിന്റെയു൦ കാവ്യയുടെയും താമസം. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുതിരിക്കുകയാണ് കാവ്യാ.
ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലാണ് ആദ്യമായി ദിലീപും കാവ്യയും ആദ്യമായി നായികാനായകന്മാരായി അഭിനയിച്ചത്. മുകുന്ദന്‍, രാധ എന്നീ കഥാപാത്രങ്ങള്‍ ഇന്നും മലയാളി സിനിമാ ആരാധകരുടെ പ്രിയപ്പെട്ടവയാണ്. പിന്നീട്, തെങ്കാശിപ്പട്ടണം, മീശമാധവൻ, തിളക്കം, മിഴി രണ്ടിലും,റൺവെ, പിന്നേയും, പാപ്പി അപ്പച്ചാ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇവര്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. കാവ്യായുടെ പിറന്നാള്‍ ദിനത്തില്‍ ദിലീപിന്റെയും മഞ്ജു വര്യരുടെയും മകള്‍ മീനാക്ഷി പങ്കുവച്ച പോസ്റ്റ് ഏറെ വൈറലായി മാറിയിരുന്നു.
View this post on Instagram
Mollywood
പ്രിയപ്പെട്ട സുഹൃത്ത്, അന്നാണ് അവസാനമായി കണ്ടതും യാത്ര പറഞ്ഞതും; മോനിഷയ്ക്കൊപ്പമുള്ള നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളുമായി മനോജ് കെ ജയന്‍

സർഗ൦ എന്നാ സിനിമയിലെ കുട്ടൻ തമ്പുരാൻ എന്ന ഒറ്റ കഥാപാത്ര൦ മാത്രം മതി മനോജ് കെ ജയന്‍ എന്ന നടന്റെ അഭിനയ മികവിനെ തിരിച്ചറിയാന്‍. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മനോജ് കെ ജയൻ എന്ന പുതുമുഖ നടന് നേടിക്കൊടുത്ത കഥാപാത്രമാണ് കുട്ടന്‍ തമ്പുരാന്‍. മലയാള ചലച്ചിത്ര മേഖലയില്‍ നായകനായും സ്വഭാവ നടനായും വില്ലനായുമൊക്കെ തിളങ്ങിയിട്ടുള്ള മനോജ് കെ ജയൻ മലയാളികളുടെ പ്രിയ താരമാണ്. വൈവിദ്ധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള മനോജ് തമിഴിലും ശ്രദ്ധേയ സാന്നിധ്യമാണ്.
അടുത്ത സുഹൃത്തും നടിയുമായിരുന്ന മോനിഷയെ കുറിച്ച് മനോജ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാമഗാനം എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് മനോജ് കെ ജയന്‍ പങ്കുവച്ചിരിക്കുന്നത്. മോനിഷയ്ക്കൊപ്പമുള്ള പഴയ ചിത്രങ്ങല്‍ പങ്കുവച്ചുക്കൊണ്ടാണ് മനോജ് മോനിഷയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ‘മോനിഷ, എന്നും നൊമ്പരമുണർത്തുന്ന ഓർമ്മ… എൻറെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു. സഹപ്രവർത്തകയായിരുന്നു. 1990-ൽ പെരുന്തച്ചനു ശേഷം “സാമഗാനം” എന്ന സീരിയലിൽ ഞങ്ങൾ വീണ്ടും ഒന്നിച്ചു. അതിലെ photos ആണിത്. 1992 ൽ കുടുംബസമേതത്തിൽ അവസാനമായി കണ്ടു. യാത്ര പറഞ്ഞു’ -മനോജ് കുറിച്ചു.
എംടി വാസുദേവന്‍ നായര്‍ രചിച്ച പെരുന്തച്ചന്‍ എന്ന ചിത്രം 1990ലാണ് റിലീസ് ചെയ്‌തത്. പറയിപ്പെറ്റ പന്തിരുകുലത്തിലെ അംഗമായ പെരുന്തച്ചനും മകനും തമ്മിലുള്ള മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോയ ചിത്രം സംവിധാനം ചെയ്‌തത് അജയനാണ്. തിലകന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ മനോജും മോനിഷുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങള്‍. കുഞ്ഞിക്കാവ് തമ്പുരാട്ടിയായി മോനിഷയും ഉണ്ണി തമ്പുരാനായി മനോജ് കെ ജയനും ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്. അഭിനയ മികവിന്റെ ഊര്‍വശിപട്ടം സ്വന്തമാക്കിയ മോനിഷ ഇരുപത്തിയൊന്നാം വയസിലാണ് ഈ ലോകത്തോട് വിടപറഞ്ഞത്. നാല് ഭാഷകളിലായി 25ലധികം സിനിമകളിലാണ് ചുരുങ്ങിയ കാലം കൊണ്ട് മോനിഷ അഭിനയിച്ചത്.
എംടി വാസുദേവന്‍ നായര്‍ രചിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത ‘നഖക്ഷതങ്ങള്‍’ എന്ന സിനിമയിലൂടെയായിരുന്നു മോനിഷയുടെ സിനിമാ അരങ്ങേറ്റം. വെള്ളിത്തിരയിലെത്തി ക്ഷണനേരം കൊണ്ട് തന്റെ പ്രതിഭ തെളിയിച്ച് മറഞ്ഞ കലാകാരിയാണ് മോനിഷ. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നടിയാണ് മോനിഷ. മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു മോനിഷ. നഖക്ഷതങ്ങളുടെ റീമേക്കായ ‘പൂക്കൾ വിടും ഇതൾ’ എന്ന സിനിമയിലൂടെയായിരുന്നു മോനിഷയുടെ തമിഴ് സിനിമ അരങ്ങേറ്റം.
രാഘവേന്ദ്ര രാജ്കുമാർ നായകനായി അഭിനയിച്ച ചിരംജീവി സുധാകർ എന്ന ചിത്രത്തിലൂടെ കന്നഡ സിനിമയിലും അരങ്ങേറിയ മോനിഷയുടെ നൃത്ത അരങ്ങേറ്റം ഒന്‍പതാം വയസിലായിരുന്നു. അഭിനയത്തില്‍ സജീവമായി നില്‍ക്കവേ 1992 ഡിസംബർ 5നാണ് മോനിഷ മരിക്കുന്നത്. ചെപ്പടി വിദ്യ എന്നാ സിനിമയുടെ ചിത്രീകരണ൦ പുരോഗമിക്കുന്നതിനിടെയായിരുന്നു മരണം. ആലപ്പുഴയ്ക്കടുത്തുള്ള ചേര്‍ത്തലയില്‍ വച്ച് മോനിഷയും അമ്മയും സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തലച്ചോറിനു പരിക്കേറ്റ മോനിഷ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
Mollywood
വിവാഹ മോചനത്തിന് ഞാനും കാരണക്കാരിയാണ്, ആ മാറ്റത്തോട് പൊരുത്തപ്പെടാന്‍ എനിക്കായില്ല; മനസ് തുറന്ന് മംമ്ത മോഹന്‍ദാസ്

നടി, ഗായിക, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് മംമ്ത മോഹന്‍ദാസ്. മയൂഖം എന്ന സിനിമയിലെ ഇന്ദിര എന്നാ കഥാപാത്രത്തിലൂടെ മലയാളി മനസുകളില്‍ ചേക്കേറിയ നടിയാണ് മംമ്ത. 2015ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സൈജു കുറിപ്പിന്റെ നായികയായാണ് താരം വേഷമിട്ടത്. പിന്നീടിങ്ങോട്ട് നിരവധി മലയാള സിനിമകളില്‍ വേഷമിട്ട മംമ്ത കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി മലയാള സിനിമയുടെ ഭാഗമാണ്. 2020ല്‍ റിലീസ് ചെയ്ത ടോവിനോ ചിത്രം ‘ഫോറന്‍സിക്കി’ലെ ഋതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
വിജയ് നായകനായ വില്ല് എന്ന സിനിമയിലെ’ഡാഡി മമ്മി’ എന്ന ഗാനം ആലപിച്ചത് മംമ്തയാണ്. ഈ ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. മലയാളത്തിലെ യുവ താരങ്ങള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പമെല്ലാം മംമ്ത അഭിനയിച്ചിട്ടിട്ടുണ്ട്. അതേസമയം, സിനിമയില്‍ തിളങ്ങി നിന്നിരുന്ന മംമ്തയുടെ സ്വകാര്യ ജീവിതം ഒരുപാട് പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മംമ്ത പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു മംമ്തയ്ക്ക് ക്യാന്‍സര്‍ ബാധിക്കുന്നത്. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്.
അന്ന് വെറും 24 വയസ് മാത്രമായിരുന്നു മംമ്തയുടെ പ്രായം. ക്യാന്‍സര്‍ പല തവണ നഷ്ടപ്പെത്തുമെന്നു കരുതിയിടത്ത് നിന്നും തിരിച്ചുപിടിച്ച ജീവിതത്തോട് നൂറു മടങ്ങ് പ്രണയമാണെന്ന് പലപ്പോഴും, മ൦മ്ത പറഞ്ഞിട്ടുണ്ട്. ‘ക്യാന്‍സറിനെക്കാളും അതിന്റെ ചികിത്സയെക്കാളും എന്നെ പേടിപ്പെടുത്തുന്നത് ഏകാന്തതയും ഒറ്റപ്പെടുത്തലുമാണ്. വിവാഹ മോചനത്തിന് ശേഷം മാനസികമായി ഞാന്‍ തകര്‍ന്നിരുന്നു. അതില്‍ നിന്നെല്ലാം മോചിതയാകാന്‍ ഞാന്‍ ഒരുപാട് സമയമെടുത്ത്.’ -മംമ്ത പറയുന്നു. 2011ലായിരുന്നു മംമ്തയുടെ വിവാഹം. എന്നാല്‍, ആ ബന്ധത്തിന് അധികനാള്‍ ആയുസുണ്ടയിരുന്നില്ല. അങ്ങനെ 2012ല്‍ മംമ്ത ആ വിവാഹ ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു.
ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയായിരുന്നു മംമ്തയുടെയും പ്രജിത്ത് പത്മനാഭന്റെയും വിവാഹം. നാളുകള്‍ നീണ്ട സൗഹൃദത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ‘എല്ലാവരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. പക്ഷെ വിവാഹ ശേഷം പ്രജിത്തുമായുള്ള സൗഹൃദം പതിയെ പതിയെ ഇല്ലാതെയായി. പ്രജിത്ത് വല്ലാതെ മാറി. ആ മാറ്റത്തോട് പൊരുത്തപ്പെടാന്‍ എനിക്ക് സാധിച്ചില്ല. വിവാഹ മോചനത്തിന് ഞാന്‍ ഒരു കാരണക്കാരിയാണ്.’ -മംമ്ത പറയുന്നു. സിനിമയിലെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് മംമ്ത. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം വളരെ പെട്ടന്നാണ് ശ്രദ്ധ നേടുന്നത്.
ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷയുടെ 911 സ്പോര്‍ട്സ് കാര്‍ സ്വന്തമാക്കിയ മംമ്തയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. സ്പോര്‍ട്സ് കാര്‍ സ്വന്തമാക്കുന്ന ആദ്യ മലയാള നടിയാണ് മംമ്ത എന്നാണ് റിപ്പോര്‍ട്ടുകള്‍. റേസിങ് യെല്ലോ നിറത്തിലുള്ള 911 കരേറ എസ് മോഡലാണ് മംമ്ത സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം ഒരു കോടി എണ്‍പത്തിനാല് ലക്ഷം രൂപയാണ് മംമ്തയുടെ പോര്‍ഷ 911 കരേറ എസിന്റെ എക്സ് ഷോറൂം വില. നിരവധി കസ്റ്റമൈസേഷന്‍ സാധ്യതകളാണ് പോര്‍ഷ തങ്ങളുടെ സ്പോര്‍ട്സ് കാറുകള്‍ക്ക് നല്‍കുന്നത്. ഇതില്‍ ഏതൊക്കെയാണ് മംമ്ത തിരഞ്ഞെടുത്തിരിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
-
Trending Social Media2 years ago
പാവമാണ് അവൻ, അവന്റെ ജീവിതമാണ് ഇല്ലാതാക്കുന്നത്; നിറകണ്ണുകളോടെ മണിക്കുട്ടന്റെ അമ്മ
-
Celebrities2 years ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media2 years ago
വന്ദനത്തിന് ശേഷം ഗാഥയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
-
Trending Social Media2 years ago
നവീനും ജാനകിക്കും മുന്നില്‍ സ്റ്റാർ മാജിക് താരങ്ങളുടെ ‘റാസ്പുടിൻ’ വേർഷൻ
-
Exclusive2 years ago
ഞാൻ വില്ലത്തിയല്ല, അമ്പിളിയ്ക്ക് ഏതോ ബെറ്റർ ചോയ്സുണ്ട്; ആദിത്യൻ-അമ്പിളി വിഷയത്തിൽ ഗ്രീഷ്മ
-
Trending Social Media2 years ago
ഞാൻ വിവാഹമോചിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്; ഋതുവുമായി നാല് വർഷമായി പ്രണയത്തിലാണെന്ന് ജിയാ ഇറാനി
-
Trending Social Media2 years ago
അന്നേ ഞാൻ പറഞ്ഞതാണ് ആ ബന്ധം അധികനാൾ നിലനിൽക്കില്ലെന്ന്; ആദിത്യനെതിരെ ജയന്റെ മകൻ മുരളി ജയൻ
-
Trending Social Media2 years ago
മമ്മൂട്ടിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറ്റിയ ആ വിവാഹ മോചന കേസ്; മനസ്സ് തുറന്ന് താരം