Connect with us

Trending Social Media

മോളെ എന്നാണ് ഞാന്‍ അവളെ വിളിച്ചിരുന്നത്, കൊച്ചു കുട്ടിയെ പോലെയാണ് നോക്കിയിരുന്നത് -നടി രേഖയുടെ ഓര്‍മ്മകളില്‍ ഭര്‍ത്താവ് മോഹന്‍

Published

on

വിരലിലെണ്ണാവുന്ന സിനിമകളില്‍ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത്, മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് രേഖാ മോഹന്‍. ഉദ്യാനപാലകന്‍, ഒരു യാത്രാമൊഴി, നീ വരുവോളം തുടങ്ങിയ ചിത്രങ്ങളിലാണ് രേഖ വേഷമിട്ടത്. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നിവര്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ ഭാഗ്യം സിദ്ദിച്ച ഒരു നടി കൂടിയാണ് രേഖ. ഒതുങ്ങി നില്‍ക്കുന്ന കുടുംബ കഥാപാത്രങ്ങളെയാണ് രേഖ സ്ക്രീനില്‍ അവതരിപ്പിച്ചിരുന്നത്.

സിനിമയ്ക്ക് പിന്നാലെ സീരിയലുകളില്‍ തിളങ്ങി നിന്നിരുന്ന രേഖ ശാലീനത തുളുമ്പുന്ന മുഖത്തിന്‌ ഉടമയായിരുന്നു. 2016 നവംബറിലായിരുന്നു മലയാള സിനിമാ ആരാധകരെ ദുഖത്തിലാഴ്ത്തിയ രേഖയുടെ മരണം. ഇപ്പോഴിതാ, രേഖയുടെ ഓര്‍മ്മകളില്‍ ജീവിക്കുകയാണ് ഭര്‍ത്താവ് മോഹന്‍ കൃഷ്ണന്‍. രേഖയും താനുമായി പത്ത് വയസിന്റെ വ്യത്യാസമുണ്ടെന്നും അതുക്കൊണ്ട് തന്നെ പലരും വിവാഹാലോചന ന്‍ മുടക്കാന്‍ ശ്രമിച്ചുവെന്നും പറയുകയാണ് മോഹന്‍.

മഞ്ചേരി സ്വദേശിയാണ് ഞാന്‍. പഠനം കഴിഞ്ഞ് എയര്‍ലൈന്‍ കമ്പനിയിലായിരുന്നു ജോലി. പിന്നീട് ദുബായിലേക്ക് പോയി. ഓയില്‍ ഡീലുമായി ബന്ധപ്പെട്ട ബിസിനസായിരുന്നു അവിടെ. പെണ്ണ്‍ കണ്ടപ്പോള്‍ തന്നെ എനിക്കവളെ ഒരുപാട് ഇഷ്ടമായിരുന്നു. അന്ന് അവള്‍ക്ക് ഇരുപത് വയസായിരുന്നു പ്രായം. നാട്ടിന്‍പുറത്തെ വീട്ടുമുറ്റത്ത് വച്ചാണ് ഞാന്‍ അവളെ താലിക്കെട്ടിയത്. ഇത്രയും പ്രായ വ്യത്യാസമുണ്ടായിട്ടും എന്നെ വിവാഹം ചെയ്യാന്‍ അവള്‍ക്കായിരുന്നു നിര്‍ബന്ധം. അത് അറിഞ്ഞപ്പോള്‍ കൗതുകം തോന്നിയിരുന്നു.

അതെന്തുക്കൊണ്ടാണ് എന്ന് ചോദിച്ചാല്‍ ചിരിച്ചുകൊണ്ട് അവള്‍ പറയും ‘ഒരു നല്ല കുരങ്ങനെ കിട്ടാന്‍ വേണ്ടിയായിരുന്നു’ എന്ന്. യാത്രയായിരുന്നു ഞങ്ങളുടെ പ്രധാന ഹോബി. കുട്ടികള്‍ ജനിക്കും മുന്‍പ് യാത്രകള്‍ ചെയ്ത് തീര്‍ക്കണം എന്നായിരുന്നു അവളുടെ ആഗ്രഹം. അങ്ങനെ ഞങ്ങള്‍ യാത്ര ചെയ്തത് 70 രാജ്യങ്ങളിലേക്കാണ്. അപ്പോഴെല്ലാം സിനിമയില്‍ അവസരങ്ങള്‍ വന്നുക്കൊണ്ടേയിരുന്നു. അവള്‍ക്ക് ബ്രസ്റ്റില്‍ ക്യാന്‍സര്‍ വന്നിരുന്നു. അതിന്റെ ചില കുഴപ്പങ്ങള്‍ കാരണം ഗര്‍ഭിണിയാകാന്‍ തടസമുണ്ടായി.

ഭാര്യ എന്നതിനേക്കാള്‍ അവളെ ഒരു കൊച്ചുകുട്ടിയെ പോലെ കൊണ്ടുനടക്കാനായിരുന്നു എനിക്കിഷ്ടം. മോളെ എന്നാണ് ഞാന്‍ ഇപ്പോഴും അവളെ വിളിച്ചിരുന്നത്. തൃശൂരിലെ ഞങ്ങളുടെ പുതിയ വീടിന്റെ പണിയുമായി ബന്ധപ്പെട്ടാണ് അവള്‍ നാട്ടിലെത്തിയത്. വ്യാഴാഴ്ച വിളിച്ചപ്പോള്‍ എന്നോട് പറഞ്ഞു തേനും പഴവും കഴിച്ച് വ്രതം നോക്കുകയാണെന്ന്. പിന്നീട് ഞാന്‍ ഒരു മെസേജ് അയച്ചപ്പോള്‍ അത് ഡെലിവേര്‍ഡ് ആയില്ല. ഓഫ്‌ലൈന്‍ ആകുമെന്നാണ് കരുതിയത്.

വിളിച്ചിട്ട് ഫോണ്‍ കിട്ടാതായതോടെ ഡ്രൈവറെ വിളിച്ച് വിവരം പറഞ്ഞു. അദ്ദേഹം വന്നു നോക്കിയപ്പോള്‍ പത്രം പുറത്ത് കിടക്കുകയായിരുന്നു. വിളിച്ചിട്ട് വാതില്‍ തുറന്നില്ല. ഒടുവില്‍ ആളുകളെ കൂട്ടി പൂട്ട്‌ പൊട്ടിച്ച് അകത്തു കടന്നപ്പോള്‍ കണ്ടത് ടേബിളിനു മുകളില്‍ കമഴ്ന്നു കിടക്കുന്ന അവളെയാണ്. ഇടയ്ക്ക് അങ്ങനെ കിടക്കുന്ന ഒരു പതിവ് അവള്‍ക്കുണ്ട്. അങ്ങനെ ആ കിടപ്പില്‍ അവള്‍ യാത്രയായി. ഞാന്‍ വന്നിട്ട് ബോഡി എടുത്താല്‍ മതിയെന്ന് പറഞ്ഞു. പക്ഷെ അപ്പോഴേക്കും ബോടിയില്‍ ഉറുമ്പ് കയറി തുടങ്ങിയിരുന്നു.

അവളെ ഇനിയും ഇരുത്താനാകില്ല എന്നവര്‍ പറഞ്ഞു. പിഷാരടി സമുദായത്തില്‍പ്പെട്ട ആളായിരുന്നു അവള്‍. അവരെ ഇരുത്തിയാണ്‌ സംസ്കരിക്കുക. എന്നാല്‍, അവള്‍ക്ക് അത് പറ്റില്ലായിരുന്നു. പുതിയ വീട്ടില്‍ ദീപാവലി ആഘോഷമാക്കണം എന്നൊക്കെ പറഞ്ഞാണ് നാട്ടിലേക്ക് വന്നത്. ഇപ്പോള്‍ വെളിച്ചം ഇല്ലാതെ ഇരുട്ടില്‍ കഴിയുന്നത് ഞാനാണ്. -മോഹന്‍ പറയുന്നു.

Trending Social Media

വെറ്റില സ്വീകരിച്ച് വരനെ അനുഗ്രഹിച്ച് കാവ്യ, ട്രോളി ദിലീപും; വൈറലായി വീഡിയോ

Published

on

By

‘പൂക്കാലം വരവായി’ എന്ന മലയാള ചലച്ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായുള്ള കാവ്യയുടെ അരങ്ങേറ്റം. മുകുന്ദന്‍, രാധ എന്നീ കഥാപാത്രങ്ങള്‍ ഇന്നും മലയാളി സിനിമാ ആരാധകരുടെ പ്രിയപ്പെട്ടവയാണ്. പിന്നീട്, തെങ്കാശിപ്പട്ടണം, മീശമാധവൻ, തിളക്കം, മിഴി രണ്ടിലും,റൺവെ, പിന്നേയും, പാപ്പി അപ്പച്ചാ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇവര്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു.

നായികയായുള്ള ആദ്യ ചിത്രത്തിലെ നായകൻ തന്നെയാണ് പിൻകാലത്ത് താരത്തിന്റെ ജീവിത പങ്കാളിയായത്. മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡിയായിരുന്ന ദിലീപും കാവ്യയും 2016 നവംബർ 25നാണ് വിവാഹിതരായത്. മക്കളായ മീനാക്ഷിയ്ക്കു൦ മഹാലക്ഷ്മിയ്ക്കും ഒപ്പമാണ് ദിലീപിന്റെയു൦ കാവ്യയുടെയും താമസം. 2018ലായിരുന്നു മഹാലക്ഷ്മിയുടെ ജനനം. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുതിരിക്കുകയാണെങ്കിലും കാവ്യയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. അങ്ങനെ ഒരു വിശേഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ താരദമ്പതികളുടെ വീഡിയോയാണ് ചര്‍ച്ചാ വിഷയം. kavyamadhavan. girlsfc എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ദിലീപിനൊപ്പം ബന്ധുവായ യുവാവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതാണ് കാവ്യ. യുവാവിനെ തലയില്‍ കൈവച്ച് ഓഗ്രഹിക്കുന്ന ദിലീപും കാവ്യയുമാണ് വീഡിയോയില്‍. ദിലീപിന്റെ തമാശ കേട്ട് പൊട്ടിച്ചിരിക്കുകയാണ് കാവ്യാ. കറുപ്പ് സല്‍വാറില്‍ സിമ്പിള്‍ ലുക്കിലാണ് കാവ്യാ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുണ്ടും കറുത്ത ഷര്‍ട്ടുമായിരുന്നു ദിലീപിന്റെ വേഷം. വെറ്റില സ്വീകരിച്ച് വരനെ അനുഗ്രഹിക്കുന്ന കാവ്യയെ ട്രോളുന്ന ദിലീപാണ് വീഡിയോയുടെ ഹൈലൈറ്റ്.

പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ ഇരുവരുടെയും വീഡിയോ വൈറലായി മാറി. കാവ്യയേയും ദിലീപിനേയും പെതുവേദിയിൽ ഒന്നിച്ച് കണ്ട്തിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിൽ കാവ്യ സജീവമാണ്. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും ചടങ്ങുകൾക്ക് ദിലീപിനോടൊപ്പം കാവ്യ എത്താറുണ്ട്. ദിലീപിനേയും കാവ്യയേയും ഒന്നിച്ച് കണ്ടതോടെ മഹാലക്ഷ്മിയെ കുറിച്ചും ആരാധകർ അന്വേഷിക്കുന്നുണ്ട്. മകൾ എവിടെ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. കുഞ്ഞിന്റെ ചിത്രങ്ങളും വീഡിയോകളും അധികം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറില്ല.

ഒന്നാം പിറന്നാളിനായിരുന്നു കുഞ്ഞിന്റെ ചിത്രങ്ങൾ താരങ്ങൾ പങ്കുവെച്ചത്. സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്താണ് കാവ്യാ മാധവൻ ആദ്യം വിവാഹിതയാകുന്നത്. 2009 ലാണ് വലിയ ആഘോഷത്തോടെ കാവ്യ മാധവന്റെയും ബിസിനസുകാരനായ നിഷാല്‍ ചന്ദ്രയുടെയും വിവാഹം നടക്കുന്നത്. എന്നാൽ, ആ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ആറ് മാസം കഴിഞ്ഞപ്പോഴെക്കും ഇരുവരും വേര്‍പിരിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ട് വന്നു. വൈകാതെ നിഷാലുമായി കാവ്യ നിയമപരമായി വേർപിരിഞ്ഞു.

Continue Reading

Trending Social Media

‘ഇതാണ് എനിക്ക് കിട്ടിയതില്‍ വച്ച് ഏറ്റവും ക്യൂട്ടസ്റ്റ്’; പെണ്‍ക്കുട്ടിക്കൊപ്പമുള്ള വീഡിയോയുമായി ഉണ്ണി മുകുന്ദന്‍, ചങ്ക് തകര്‍ക്കല്ലേയെന്ന് ആരാധകര്‍

Published

on

By

മലയാള ചലച്ചിത്ര മേഖലയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറാണ് ഉണ്ണി മുകുന്ദന്‍. യുവതാരങ്ങളില്‍ ശ്രദ്ധേയന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ കരിയറില്‍ മുന്നേറുന്ന ഉണ്ണി മുകുന്ദന്‍ ആരാധക പിന്തുണയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും വേണ്ടി ശരീരത്തെ മാറ്റിയെടുക്കാനും ലുക്കില്‍ വ്യത്യസ്തത കൊണ്ടുവരാനും ശ്രദ്ധിക്കാറുള്ള ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. താരത്തിന്റെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം മികച്ച പിന്തുണയാണ് ആരാധകരില്‍ നിന്നും ലഭിക്കാറുള്ളതും.

വിവാഹിതനല്ലാത്തത് കൊണ്ട് തന്നെ ഗോസിപ്പ് കോളങ്ങളിലും താരം നിറയാറുണ്ട്. നിരവധി പ്രമുഖ നടിമാര്‍ക്കൊപ്പം ഉണ്ണി മുകുന്ദന്റെ പേര് ചേര്‍ക്കപ്പെട്ടിട്ടുമുണ്ട്. താരം പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇടയ്ക്ക് പ്രചരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും ഉണ്ണി മുകുന്ദന്റെ പ്രണയം സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ നേടുകയാണ്‌. ഒരു പെണ്‍ക്കുട്ടിയ്ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ചതോടെയാണ് വീണ്ടും ഉണ്ണി മുകുന്ദന്റെ പ്രണയം വാര്‍ത്തകളില്‍ ഇടം നേടിയത്. എനിക്ക് കിട്ടിയ ഏറ്റവും ക്യൂട്ടസ്റ്റ് ഇതാണ് എന്ന അടിക്കുറിപ്പോടെയാണ് ഉണ്ണി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

‘സത്യസന്ധമായി പറയാമല്ലോ, ഇതാണ് എനിക്ക് കിട്ടിയതില്‍ വച്ച് ഏറ്റവും ക്യൂട്ടസ്റ്റ്. ഇത് ഞാനെപ്പോഴും ആഗ്രഹിച്ചിട്ടുള്ളതാണ്. എഡിറ്റ്‌ ചെയ്ത ഈ വീഡിയോയ്ക്ക് ഒരുപാട് നന്ദി. ഒരു നിമിഷത്തേക്ക് ഇതെല്ലം യാഥാര്‍ത്ഥ്യമായിരുന്നു. സ്നേഹത്തിന് നന്ദി.’ -വീഡിയോ പങ്കുവച്ച് കൊണ്ട് ഉണ്ണി മുകുന്ദന്‍ കുറിച്ചു. ഒരു ആരാധിക അയച്ച മനോഹരമായ വീഡിയോയാണ് ഉണ്ണി മുകുന്ദന്‍ ഷെയർ ചെയ്തിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ഉണ്ണി മുകുന്ദന്റെ ഈ വീഡിയോ വൈറലായി മാറിയത്. വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ചോദ്യങ്ങളുമായി കമന്റ് ബോക്സിലെത്തിയത്. വീഡിയോയില്‍ ഉണ്ണിയ്ക്കൊപ്പമുള്ള പെണ്‍ക്കുട്ടി ആരാണ് എന്നാണ് എല്ലാവരും ചോദിച്ചത്.

ശരിക്കും നിങ്ങള്‍ പ്രണയത്തിലാണോ?, അയച്ചവർക്ക് അങ്ങ് അയച്ചാ മതിയല്ലോ കാണുന്നവന്റെ സങ്കടം ആർക്കേലും അറിയോ?, എല്ലാവര്‍ക്കും ഉണ്ണിയെ ഇഷ്ടമാണ്, എന്താണ് കാരണമെന്നറിയില്ല, ഈ വീഡിയോ കണ്ടിട്ട് സങ്കടം വന്നു, ഞങ്ങളുടെ ചങ്ക് തകർക്കല്ലേ ഉണ്ണിയേട്ടാ എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍. വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഒരു പക്കാ ഫാമിലി എന്റർടൈനർ ആയിട്ട്‌ ഒരുങ്ങുന്ന മേപ്പടിയാനിൽ അഞ്ജു കുര്യനാണ് നായിക‌.

ഇന്ദ്രൻസ്‌, കോട്ടയം രമേഷ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, നിഷ സാരംഗ്‌ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയകൃഷ്ണൻ എന്ന മെക്കാനിക്കിന്റെ കഥാപത്രമാണ് സിനിമയിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിനായി താരം ശരീര ഭാരം ഇരട്ടിച്ചിരുന്നു. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത്‌ രാഹുൽ സുബ്രമണ്യനാണ്.

Continue Reading

Trending Social Media

എന്‍റെ പുരുഷ സങ്കല്‍പത്തിലുള്ള പൊക്കമോ മുഖ സൗന്ദര്യമോ നിങ്ങള്‍ക്കില്ല, ഒരുപാട് കുറവുകള്‍ ഉണ്ട്; വിമര്‍ശകന് മറുപടിയുമായി മഞ്ജു പത്രോസ്

Published

on

By

മഴവില്‍ മനോരമ ചാനലില്‍ സംപ്രേക്ഷണം ചെയ്ത ‘മറിമായം’ എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു പത്രോസ്. നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുള്ള മഞ്ജു ബിഗ്‌ ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജുവിന് ‘ബ്ലാക്കീസ്’ എന്നാ പേരില്‍ യുട്യൂബ് ചാനലുമുണ്ട്. സ്വന്തം വിശേഷങ്ങളും ചിത്രങ്ങളും പങ്കിട്ടെത്തുന്ന മഞ്ജുവിന് എതിരെ സൈബർ ആക്രമണവും പതിവായിരുന്നു. ഇതിനെതിരെ പലപ്പോഴും മഞ്ജു പ്രതികരിച്ചിട്ടുണ്ട്.

ബിഗ്‌ ബോസ് രണ്ടാം സീസണിന് പിന്നാലെയാണ് മഞ്ജുവിനെതിരെ സൈബര്‍ ആക്രമണങ്ങള്‍ കടുക്കുന്നത്. ഇപ്പോഴിതാ, തനിക്കെതിരെ ബോഡി ഷെയിമിംഗ് നടത്തിയ ആള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു. കഴിഞ്ഞ ദിവസം ഒരു ഹിന്ദിഗാനത്തിന് ചുവട് വയ്ക്കുന്ന വീഡിയോ മ‍ഞ്ജു പങ്കുവെച്ചിരുന്നു. ഇതിനു താഴെയാണ് പരിഹാസ രൂപേണയുള്ള കമന്റ് പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ പ്രതികരിച്ച് മഞ്ജു മറ്റൊരു വീഡിയോ പങ്കുവയ്ക്കുകയായിരുന്നു. കമന്റിട്ടയാളുടെ പേരെടുത്ത് പറഞ്ഞാണ് മഞ്ജു വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

‘കുറച്ച് കാര്യങ്ങള്‍ പറയാനായാണ് ഞാന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. എനിക്ക് വണ്ണമുണ്ട്. കറുത്തതാണ്. എന്നെപ്പോലെ ശരീത്തിന് പൊതുസമൂഹം നൽകുന്ന ഒരുപാട് ന്യൂനതകളുള്ള ഒരുപാട് മനുഷ്യവർ നമ്മുടെ ചുറ്റും ഉണ്ട്. അവർക്കൊക്കെ പൊതുസമൂഹത്തിന്റെ മുന്നിൽ ആയിരിക്കും ന്യൂനതകളുള്ളവർ. അവരെ സംബന്ധിച്ച് അവര്‍ പെര്‍ഫക്റ്റ് ആണ്. രാവിലെ ഞാനൊരു ഡാന്‍സ് വീഡിയോ പങ്കുവച്ചിരുന്നു. അതിഭീകരമായ ഒരു ദാന്സല്ല, ഒരു സാധാരണ ഡാന്‍സ് വീഡിയോ. അതെന്റെ ആഗ്രഹം ആണ്. അത് നിങ്ങൾക്ക് കാണാം തള്ളിക്കളയാം. എന്ത് വേണമെങ്കിലും ചെയ്യാം.’- മഞ്ജു പറയുന്നു.

‘ഞാന്‍ ഇടുന്ന വീഡിയോകളെല്ലാം നിങ്ങള്‍ ഇഷ്ടപ്പെടണം എന്നാ വാശിയൊന്നും എനിക്കില്ല. ഞാനിട്ട വീഡിയോയ്ക്ക് താഴെ രസകരമായ ഒരു കമന്റ് ഞാന്‍ കണ്ടു. അജു പദ്മനാഭന്‍ എന്നായാളാണ് കമന്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അജുവിനോട് മാത്രമല്ല, ഈ കാഴ്ചപാടുള്ള ഒരുപാട് പേരോടാണ് എന്‍റെ മറുപടി. ‘എന്തൊക്കെയാണ് ഈ ചക്കപോത്ത് കാണിക്കുന്നത്?’ എന്നാണ് അയാള്‍ കമന്റ് ചെയ്തിരിക്കുന്നത്. എന്‍റെ കണ്ണില്‍ നിങ്ങള്‍ക്ക് ഒരുപാട് കുറവുകള്‍ ഉണ്ട്. എന്‍റെ പുരുഷ സങ്കല്‍പത്തിനു അനുസരിച്ചുള്ള പൊക്കമോ മുഖസൗന്ദര്യമോ നിങ്ങള്‍ക്കില്ല.’ -മഞ്ജു വിശദീകരിച്ചു.

‘പ്രശസ്തരായ ഒരുപാട് നടന്മാരുടെ വീഡിയോകള്‍ അനുകരിച്ച് നിങ്ങള്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. എന്തൊക്കെയാണ് ഈ പോങ്ങൻ കാണിച്ചുകൂട്ടുന്നത് എന്ന് ഞാൻ പറഞ്ഞാൽ അത് എന്റെ തെറ്റാണോ , നിങ്ങളുടെ തെറ്റാണോ? നിങ്ങൾക്ക് നിങ്ങളുടെ മുഖവും ശരീരവും തന്നിരിക്കുന്നത് ഈശ്വരൻ ആണ്. അത് ഉൾക്കൊള്ളാൻ എനിക്ക് സാധിച്ചില്ല എങ്കിൽ അത് തെറ്റാണ്. ഇത്തരം ബോഡിഷേമിങ്ങ് നിങ്ങൾ ദയവായി നടത്താതെ ഇരിക്കൂ. നിങ്ങൾക്ക് ഇതുവരെയും മതിയായില്ലേ? ഞങ്ങളോട് ചെയ്തതോ പോട്ടെ, ഇനിയൊരു തലമുറയെങ്കിലും വരുന്നുണ്ട്. അതുകൊണ്ട് എനിക്ക് പറയാൻ ഒരു കാര്യം മാത്രമേ ഉള്ളൂ, നിങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ തുറന്നുപറയാം പക്ഷെ ബോഡി ഷേമിങ് നിർത്തുക’ -മഞ്ജു കൂട്ടിച്ചേര്‍ത്തു.

Continue Reading

Updates

Exclusive7 hours ago

മഞ്ജു ചേച്ചി എന്റെ കാരവാനിൽ വന്ന് അപ്രതീക്ഷിതമായി തന്ന ആ സമ്മാനം ; മഞ്ജു വാര്യരെ കുറിച്ച് അനശ്വര രാജൻ

ബാല താരത്തില്‍ നിന്ന് നായിക പദവിയിലേക്ക് അടുക്കുന്ന താരമാണ് അനശ്വര രാജന്‍. ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത ഉദാഹരണം സുജാതയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നത്. ചിത്രത്തില്‍...

Exclusive7 hours ago

ഞാന്‍ വര്‍ക്ക് ചെയ്ത ഒരു സിനിമയിലും അഭിനയത്തിന് എനിക്ക് പൈസ കിട്ടിയിട്ടില്ല: തുറന്നുപറഞ്ഞ് നന്ദു പൊതുവാള്‍

ചെറിയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാളികള്‍ക്ക് സുപരിചിതമായ താരമാണ് നന്ദു പൊതുവാള്‍. പേര് അറിയില്ലെങ്കിലുംസ്‌ക്രീനില്‍ നന്ദുവിനെ കണ്ടാല്‍ മലയാളികള്‍ തിരിച്ചറിയുമായിരുന്നു. മലയാള സിനിമയില്‍ ചെറിയ കഥാപാത്രങ്ങളില്‍ മാത്രമെ നന്ദു...

Exclusive1 day ago

ആയുര്‍വേദ ചികിത്സകള്‍, ആരോഗ്യസംരക്ഷണം; വിവാഹത്തിന് സുന്ദരിയാകാന്‍ തീരുമാനിച്ച് പേളിയുടെ സഹോദരി

കുഞ്ഞ് പിറന്ന ശേഷം പേര്‌ളിയുടെ കുടുംബത്തില്‍ ആഘോഷങ്ങളുടെ തിരക്കാണ്. പേര്‍ളി 9ാം മാസത്തില്‍ ആയിരുന്നപ്പോഴാണ് സഹോദരി റേച്ചലിന്റെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്. നിശ്ചയവും ഗംഭീരമായി കഴിഞ്ഞിരുന്നു....

Trending Social Media1 day ago

വെറ്റില സ്വീകരിച്ച് വരനെ അനുഗ്രഹിച്ച് കാവ്യ, ട്രോളി ദിലീപും; വൈറലായി വീഡിയോ

‘പൂക്കാലം വരവായി’ എന്ന മലയാള ചലച്ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന...

Celebrities2 days ago

അന്ന് ചാക്കോച്ചൻ്റെ മുഖത്തടിച്ചതിന് മാപ്പ് പറയാൻ ചെന്ന എന്നെയാണ് ചാക്കോച്ചൻ സമധാനിപ്പിച്ചത് : മനസ്സ് തുറന്ന് മഞ്ജു വാര്യർ

മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യർ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയനായികയായി മാറുകയായിരുന്നു താരം. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും മഞ്ജു വാര്യര്‍ക്ക്...

Celebrities2 days ago

ലാൽ ജോസിൻ്റെ മകൾക്കൊപ്പം മീനാക്ഷി ദിലീപ്, സൗഹൃദത്തിൻ്റെ കാര്യത്തിൽ മകൾ അച്ഛനെ പോലെ തന്നെയെന്ന് ആരാധകർ

സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മലയാളികൾക്ക് സുപരിചിതയാണ് മീനാക്ഷി ദിലീപ്. സുപരിചിത മാത്രമല്ല താരപുത്രിക്ക് ഒത്തിരി ആരാധകരുമുണ്ട്. അടുത്തിടെയായിരുന്നു മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ ആക്ടീവായത്. ഇന്‍സ്റ്റഗ്രാമിലെ വരവില്‍ സന്തോഷം അറിയിച്ച്...

Celebrities2 days ago

നിൻ്റെ ഈ ആക്രമണത്തിന് ഇരയാകാത്ത എതെങ്കിലും നടീനടന്‍മാരുണ്ടോ ; നിവിനോട് സണ്ണി വെയ്ൻ, തക്ക മറുപടി നൽകി നിവിൻ

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരാണ് സണ്ണി വെയ്‌നും നിവിൻ പോളിയും. നടന്മാർ എന്നതിലുപരി ഇരുവരും നല്ല സുഹൃത്തുക്കളാണ്. ഇപ്പോൾ സണ്ണിയുമായി നടന്ന രസകരമായ അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നിവിൻ പോളി....

Celebrities2 days ago

കുഞ്ഞു മറിയത്തിൻ്റെ മുടി പിന്നിയൊതുക്കുന്ന മമ്മൂട്ടി, ഫാദേഴ്‌സ് ഡേയ്ക്ക് ഇതിലും ക്യൂട്ട് ചിത്രം കാണാൻ കിട്ടില്ലെന്ന് ആരാധകർ

സംഭവം മമ്മൂക്ക വല്യ മെഗാസ്റ്റാർ ആണെങ്കിലും കൊച്ചുമകളുടെ മുന്നിൽ ഒരു സാധാരണ ഉപ്പുപ്പാ ആയി മാറുകയാണ്. ഫാദേഴ്‌സ് ഡേ ദിനത്തിൽ ദുൽഖർ ഉപ്പയുടെയും മകളുടെയും ചിത്രം പങ്കുവച്ചപ്പോഴാണ്...

Exclusive2 days ago

വിവാഹം വരെ രസഹ്യം, ഭാര്യയുടെ ചിത്രം പങ്കുവയ്ക്കാറില്ല; ആരാധകരുടെ ആവശ്യപ്രകാരം സന്തോഷനിമിഷവുമായി സൂഫി എന്ന ദേവ് മോഹന്‍

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ദേവ് മോഹന്‍. ഒരൊറ്റ സിനിമയിലെ അഭിനയിച്ചുള്ളുവെങ്കിലും ആരാധകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ദേവിന്...

Celebrities3 days ago

മണിച്ചിത്രത്താഴിന് ശേഷം മലയാളത്തിൽ നിന്ന് വിളികളൊന്നും വന്നില്ലെന്ന് നാഗവല്ലിയുടെ രാമനാഥൻ, പിന്നെ ഫാസിലിനെ കണ്ടിട്ട് പോലുമില്ലെന്ന് താരം

മലയാളത്തിൽ ഏറ്റവും അധികം ആരാധകരുടെ ചിത്രമാണ് മണിച്ചിത്രത്താഴ്. ഓരോ മലയാളിയും രണ്ടിൽ കൂടുതൽ തവണ ഈ ചിത്രം കണ്ടിട്ടുണ്ടാവും. ഓരോ തവണ ടീവിയിൽ വരുമ്പോഴും കാണാൻ ആളുകൾ...

Trending