Connect with us

Bollywood

കാത്തിരിപ്പിനു വിരാമം !! റണ്‍ബീറും ആലിയയും വിവാഹിതരാകുന്നു

Published

on

വിവാദങ്ങൾക്കും ഗോസ്സിപ്പുകൾക്കും വിരാമം കഴിഞ്ഞ രണ്ട് വര്‍ഷമായി ആലിയയും രണ്‍ബീറും തമ്മില്‍ പ്രണയത്തിലാണ്. ഗോസിപ്പുകൾ പ്രചരിക്കുന്നതിനു മുന്‍പ് തന്നെ ഇരു താരങ്ങളും തങ്ങളഉടെ പ്രണയത്തെ കുറിച്ച്‌ തുറന്ന് സമ്മതിക്കുകയായിരുന്നു. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു തങ്ങള്‍ പ്രണയത്തിലാണെന്ന് താരങ്ങള്‍ തുറന്ന് സമ്മതിച്ചത്. ഇപ്പോഴിത താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള സൂചനകള്‍ പുറത്തു വരുകയാണ്. ഈ വര്‍ഷം ഡിസംബറില്‍ ഇരുവരും വിവാഹിതരാകുമത്രേ. അതേ സമയ കല്യാണത്തെ കുറിച്ചുളള ഓദ്യോഗിക പ്രഖ്യാപനം ഇതുവരെയുമ്ടായിട്ടില്ല.ഇരു താരങ്ങളുടേയു ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് താര വിവാഹത്തിനായി കാത്തിരിക്കുന്നത്.

ഡിസംബര്‍ മാസത്തില്‍ വിവാഹിതരാകുമെന്ന് ഓപ്പണ്‍ മാഗസിനില്‍ സിനിമാ നിരൂപകന്‍ രാജീവ് മസന്ദ് വ്യക്തമാക്കി. ആലിലയും റണ്‍ബീറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ റിലീസിന് ശേഷമായിരിക്കും വിവാഹം. ആര്യന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 4 ന് പുറത്തിറങ്ങും.

ബോളിവുഡ് താരറാണിമാരുടെ വിവാഹം ആരാധകരില്‍ എപ്പോഴും സങ്കടം സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ആലിയ രണ്‍ബീര്‍ പ്രണയത്തെ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടിയായിരുന്നു സ്വീകരിച്ചത്. ഇരുവരുടേയും പ്രണയത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് പച്ചക്കൊടിയായിരുന്നു. ഇപ്പോഴിത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ബോളിവുഡില്‍ വീണ്ടു വിവാഹത്തിന് അരങ്ങൊരുങ്ങുകയാണ്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആലിയ രണ്‍ബീര്‍ വിവാഹത്തിനെ കുറിച്ചുളള സൂചനയാണ് പുറത്തു വരുന്നത്.

നടി സോനം കപൂറിന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ച്‌ എത്തിയതോടെയാണ് പ്രണയകഥ ഗോസിപ്പ് ബോളിവുഡ് കോളങ്ങളില്‍ ചര്‍ച്ച വിഷയമായി തുടങ്ങിയത് പിന്നീട് രണ്‍ബീറിന്റെ കുടുംബത്തിനോടൊപ്പം പല അവസരങ്ങളിലും ആലിയയെ കണ്ടതോടെ സംശയം ഇരട്ടിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് അധിക കഥകള്‍ ഇടകൊടുക്കാതെ പ്രണയത്തെ കുറിച്ച്‌ ഇരുവരും തുറന്ന് സമ്മതിക്കുകയായിരുന്നു. പിന്നീട് ആലിയ ഭട്ടിന്റെ അച്ഛന്‍ മഹേഷ് ഭട്ടും ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കുകയായിരുന്നു. പ്രണയത്തെ കുറിച്ച്‌ രണ്‍ബീറിനോട് ാദിച്ചപ്പോള്‍ , ഇതെന്റെ ജീവിതത്തിന്റെ പുതിയ തുടക്കമാണെന്നും അതിനെ കുറിച്ച്‌ തനിയ്ക്ക് കൂടുതല്‍ സംസാരിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും താരം പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Bollywood

അമ്മയാകാൻ ഒരുങ്ങി അനുഷ്ക ശർമ്മ, ചിത്രം പങ്കുവച്ച് വിരാട് കൊഹ്‌ലി

Published

on

By

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും ഇപ്പോള്‍ സന്തോഷത്തിന്റ നിറവിലാണ്. ഈ കൊറോണക്കാലത്ത് ജീവിതത്തില്‍ പുതിയ നിറം നല്‍കി കുഞ്ഞ് അതിഥി വരാന്‍ പോകുകയാണെന്നു താരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. ബോളിവുഡിലെ സെസിബ്രിറ്റികള്‍ അടക്കം നിരവധി പേരാണ് സന്തോഷ വാര്‍ത്ത അറിഞ്ഞ് സോഷ്യല്‍മീഡിയയില്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഇരുവരുമുള്ള ചിത്രത്തിന് തങ്ങള്‍ മൂന്നു പേരാണ് ഇപ്പോള്‍ എന്നും വീരാട് കുറിച്ചിട്ടുണ്ട്. ചിത്രം ചുരുങ്ങിയ സമയംകൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്.

ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ഏറെ ആഘോഷിച്ചതായിരുന്നു. താരങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. അടുത്തിടെയായിരുന്നു താരങ്ങള്‍ വേര്‍പിരിയുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത്. ഇരുവരും പങ്കുവച്ച ചിത്രത്തിലെ വിരുഷ്‌ക ഡിവോഴ്‌സ് എന്ന ഹാഷ് ടാഗായിരുന്നു വിവാദത്തിന് കാരണം, സോഷ്യല്‍മീഡിയയില്‍ സന്തോഷനിമിഷങ്ങള്‍ പങ്കുവയ്ക്കാറുള്ള താരങ്ങളുടെ പോസ്റ്റ് ആരാധകര്‍ക്ക് അംഗീകരിക്കാനെ സാധിച്ചില്ല.

പിന്നീട് സത്യാവസ്ഥ തിരിച്ചറിയുകയായിരുന്നു. ഒരു പഴയ വാര്‍ത്തയാണ് ഈ പൊല്ലാപ്പിനെല്ലാം കാരണക്കാരന്‍. ഈ വിവാദങ്ങള്‍ ആളിപുകയുന്നതിനിടെയാണ് അനുഷ്‌ക അമ്മയാകുന്നു എന്ന വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. അടുത്തിടെ വിരാട് കോഹ്ലിയോട് അനുഷ്‌കയെ ഡിവോഴ്‌സ് ചെയ്യണമെന്ന് ബിജെപി നേതാവ് ആവശ്യപ്പെട്ടതും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. അനുഷ്‌ക നിര്‍മ്മിച്ച പാതാള്‍ ലോക് എന്ന സീരിസ് ബിജെപിയെ മോശമായി ചിത്രീകരിച്ചതാണ് ഈ വിവാദത്തിന് പിന്നിലെ കാരണം. അനുഷ്‌ക ശര്‍മ്മ വീരാട് കോഹ്ലി വിവാഹം 2017ല്‍ ആയിരുന്നു നടന്നത്. ബോളിവുഡിലെ ആഡംബര വിവാഹങ്ങളില്‍ ഒന്നായിരുന്നു ഇതും. താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. വിവാഹ ശേഷം താരങ്ങളെ പ്രേക്ഷകര്‍ വിളിക്കുന്നത് വിരുഷ്‌ക എന്നാണ്. താരങ്ങളുടെ ഇന്‍സ്റ്റഗ്രാം ഹാഷ്ടാഗുകളില്‍ വിരുഷ്‌ക നിറഞ്ഞു നിന്നിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി വരുന്നത്.

2021 ല്‍ തങ്ങള്‍ മുന്നു പേരാകും എന്ന വരികളില്‍ തന്നെ വീരാടിന്റെ സന്തോഷം കാണാന്‍ സാധിക്കും. അനുഷ്‌ക ബേബി ബംബുമായാണ് ചിത്രത്തിലുളളത്. ഇനിയങ്ങോട്ടുള്ള ആഘോഷങ്ങളാണ് പ്രേക്ഷകര്‍ അറെ ഉറ്റു നോക്കുന്നത്. ഏറെ കാലം സന്തോഷമായിരിക്കാനും പ്രേക്ഷകര്‍ ആശംസിക്കുന്നുണ്ട്. അടുത്തിടെ മലയാളത്തിന്റെ അവതാരിക പേര്‍ളി മാണിയും ഗര്‍ഭിണിയാണെന്നുള്ള വിവരം പങ്കു വച്ചിരുന്നു. ബോളിവുഡിന്റെ പ്രിയ താരം കരീന കപൂറും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ വിവാഹം ചെയ്യുമ്പോള്‍ നടി അനുഷ്‌ക ശര്‍മ്മ പ്രായം 29 ആയിരുന്നു. ബോളിവുഡില്‍ തിളങ്ങി നിന്നിരുന്ന സമയത്താണ് താരം വിരാടിനെ വിവാഹം ചെയ്തത്. ബോളിവുഡിലെ പല നടികളും ഈ സമയം വിവാഹിതയാകാന്‍ മടിക്കുമ്പോള്‍ ആണ് അനുഷ്‌ക വിവാഹിതയായത്.ഒരു നടിയെ സംബന്ധിച്ചിടത്തോളം 29 വയസ് എന്നത് ചെറുപ്പമാണ്. അതുകൊണ്ടാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും നടി വിവാഹത്തിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Continue Reading

Bollywood

അച്ഛനൊപ്പം ഇങ്ങനെ നില്‍ക്കാന്‍ നാണമില്ലേ !! സോനം കപൂറിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

Published

on

By

പ്രേമുഖ നടൻ അനിൽ കപൂറിന്റെ മകൾ എന്നതിലുപരി സ്വന്തമായി ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് സോനം ബോളിവുഡിലെ ഫാഷന്‍ ക്വീന്‍ എന്നറിയപ്പെടുന്ന നടിയാണ് സോനം കപൂര്‍. ട്രെന്‍ഡിനൊപ്പം ശരിയായ സ്റ്റൈലുകള്‍ തിരഞ്ഞെടുത്ത് ഫാഷന്‍ ലോകത്തിന്റെ കയ്യടി വാങ്ങാറുള്ള താരമാണ് സോനം. സഹപ്രവര്‍ത്തകര്‍ തന്നെ സോനത്തിന്റെ ഈ കഴിവിനെക്കുറിച്ച്‌ പലപ്പോഴും വാചാലരായിട്ടുണ്ട്. എന്നാലിപ്പോള്‍ അതേ ഫാഷന്‍ സെന്‍സ് തന്നെ താരത്തെ വെട്ടിലാക്കിയിരിക്കുകയാണ്. ‘മലംഗ്’ സിനിമയുടെ പ്രീമിയര്‍ ഷോയ്ക്ക് എത്തിയപ്പോള്‍ സോനം ധരിച്ച വസ്ത്രമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം.

ഡീപ്-വൈഡ് നെക്ക്ലൈനുമായി കറുപ്പ് നിറത്തിലെ വസ്ത്രമാണ് സോനം ധരിച്ചിരുന്നത്. സിം​ഗിള്‍ ഫ്രോക്ക് ആയിരുന്നെങ്കിലും സ്കേര്‍ട്ടും ടോപ്പും എന്ന ഫീല്‍ നല്‍കുന്ന നെറ്റ് ഭാ​ഗമായിരുന്നു വസ്ത്രത്തിലെ ആകര്‍ഷണം. പിതാവ് അനില്‍ കപൂറിനൊപ്പമാണ് സോനം പ്രീമിയറിനായി എത്തിയത്. പരിപാടിയുടെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയാണ് താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

ഇത്തരം വസ്ത്രം ധരിച്ച്‌ അച്ഛന്‍ അരികില്‍ നില്‍ക്കുന്നത് അരോചകമായി തോന്നുന്നില്ലേ എന്നാണ് വിമര്‍ശകരുടെ ചോദ്യം. എന്നാല്‍ സോനത്തിനെ അനുകൂലിച്ചും ചിലര്‍ കമന്റുകള്‍ കുറിച്ചിട്ടുണ്ട്. താരത്തെ കാണാന്‍ വളരെ മനോഹമായിട്ടുണ്ടെന്നും ബോളിവുഡിലെ ഫാഷന്‍ ക്വീന്‍ ആണ് സോനം എന്നുമെല്ലാമാണ് ഇവരുടെ പക്ഷം. അച്ഛനും മകളും തമ്മിലുളള ബന്ധം വസ്ത്രധാരണവുമായി താരതമ്യം ചെയ്യുന്നത് തെറ്റായ കാഴ്ചപ്പാടാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

Continue Reading

Bollywood

പ്രിയങ്കയ്ക്ക് ഭംഗിയുള്ള ശരീരമുണ്ട്, അവള്‍ സുന്ദരിയാണ്‌’ വസ്ത്രധാരണത്തെ വിമര്ശിച്ചിവർക്ക് മറുപടിയുമായി മധു ചോപ്ര!

Published

on

By

ഗ്രാമി അവാര്‍ഡ് വേദിയില്‍ വയറോളം ഇറങ്ങിക്കിടക്കുന്ന ഗൗണ്‍ ധരിച്ച പ്രിയങ്കയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. വിവാദങ്ങളും വിമര്‍ശനങ്ങളും വിട്ടൊഴിയാത്ത താരത്തിന്‍റെ ഈ വസ്ത്രധാരണവും ട്രോളന്‍മാര്‍ ഏറ്റെടുത്തിരുന്നു. റാല്‍ഫ് ആന്‍ഡ് റൂസോ ഡിസൈനര്‍ വസ്ത്രമാണ് 2020ലെ ഗ്രാമി അവാര്‍ഡ്സില്‍ പ്രിയങ്ക ധരിച്ചത്.

എന്നാൽ പ്രിയങ്കയുടെ വസ്ത്രം കോപ്പിയടിച്ചതാണെന്ന ആരോപണമാണ് ഇപ്പോള്‍ ശക്തമാകുന്നത്. 20 വര്‍ഷം മുന്‍പ് പ്രമുഖ നടിയും ഗായികയുമായ ജെന്നിഫര്‍ ലോപസ് ഗ്രാമി വേദിയിലെത്തിയ ലുക്ക് ആണ് പ്രിയങ്ക അടിച്ചെടുത്തിരിക്കുന്നത് എന്നാണ് കണ്ടെത്തല്‍. പച്ച നിറത്തില്‍ വയറുവരെ നീളുന്ന നെക്ക് ലൈന്‍ ജെന്നിഫറിന്റെ ​ഗൗണിന്റെ പ്രത്യേകതയായിരുന്നു. ഇതുനുപുറമേ കാലുകള്‍ മുഴുവനായും കാണുന്ന തരത്തിലായിരുന്നു ഗൗണ്‍ ഡിസൈന്‍ ചെയ്തിരുന്നത്.

വിവാദങ്ങള്‍ ഏറി വന്നതോടെ ട്രോളന്‍മാര്‍ക്കും വിമര്‍ശകര്‍ക്കും മറുപടി നല്‍കി ‬ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്കയുടെ അമ്മ, മധു ചോപ്ര.ഈ വിമര്‍ശനങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ അവളെ സഹായിക്കുമെന്നാണ് മധു ചോപ്ര പറയുന്നത്. മറ്റുള്ളവരെ ഉപദ്രവിക്കാനോ ശല്യപ്പെടുത്താനോ പ്രിയങ്ക പോകാറില്ലെന്നും അവളുടെ ഇഷ്ടപ്രകാരമാണ് ജീവിക്കുന്നതെന്നും അവര്‍ പറയുന്നു.

 

‘പ്രിയങ്കയ്ക്ക് ഭംഗിയുള്ള ശരീരമുണ്ട്. പരിഹസിക്കുന്നവര്‍ അവരുടെ കംപ്യുട്ടറുകള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്നതാണ്. മാത്രമല്ല, അവര്‍ക്ക് പലതും മറച്ചു വയ്ക്കാനും കാണും.’- മധു ചോപ്ര പറഞ്ഞു. കൂടാതെ, തന്നെ കാണിച്ച്‌ അനുവാദം വാങ്ങിയ ശേഷമാണ് പ്രിയങ്ക ആ വസ്ത്രം ധരിച്ച്‌ റെഡ് കാര്‍പ്പറ്റിലെത്തിയതെന്നും മധു ചോപ്ര വ്യക്തമാക്കുന്നു.

പൊതുവേദിയില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിച്ചെത്തുകയെന്നത് വളരെ പ്രയാസകരമായ ഒന്നാണെന്ന് തനിക്ക് തോന്നിയിരുന്നു. എന്നാല്‍, പ്രിയങ്ക അത് വളരെ നല്ല രീതിയില്‍ കൈക്കാര്യം ചെയ്തുവെന്നും മധു ചോപ്ര കൂട്ടിച്ചേര്‍ത്തു.

അതേസമയം, തനിക്ക് അനുയോജ്യമായ വസ്ത്രമാണ് എപ്പോഴും ധരിക്കാറുള്ളതെന്നായിരുന്നു വിമര്‍ശനങ്ങള്‍ക്ക് പ്രിയങ്ക ചോപ്രയുടെ മറുപടി.റാള്‍ഫ് ആന്‍ഡ് റസ്സോ കളക്ഷന്‍റെ മാസ്റ്റര്‍പീസ് ഐറ്റമാണ് പ്രിയങ്ക ഗ്രാമിക്കായി തിരഞ്ഞെടുത്തത്. ഏതാണ്ട് 72 ലക്ഷത്തിലും മീതെയാണ് ഈ വസ്ത്രത്തിന് വില.വസ്ത്രം ഡിസൈന്‍ ചെയ്ത പ്രശസ്ത ഡിസൈനര്‍മാരായ റാല്‍ഫ്, റൂസോ എന്നിവരും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയായിരുന്നു.

Continue Reading

Updates

Celebrities8 hours ago

കല്യാണം കഴിഞ്ഞാല്‍ വയറു വീര്‍ക്കുന്നത് സാധാരണം, പക്ഷെ ആള് മാറിപോയി : നവ്യ നായര്‍

മലയാളത്തിലെ പ്രിയപ്പെട്ട നടി നവ്യാ നായരുടെ സഹോദരന്റെ വിവാഹം കഴിഞ്ഞത് ഈ കോവിഡ് കാലത്തായിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ്...

Celebrities10 hours ago

ദിലീപ് അത്ഭുതപ്പെടുത്തുന്നൊരു നടനാണ്: മറക്കാനാകാത്ത അനുഭവം പങ്കുവച്ച് മന്യ

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മന്യ. ഒരു സര്‍ക്കസ് കൂടാരത്തില്‍ നടക്കുന്ന സംഭവങ്ങളും...

Celebrities15 hours ago

ഇത് സിംപിളാണെന്ന് വിചാരിക്കണ്ട : പുത്തന്‍ യോഗപോസുകളുമായി സംയുക്ത വര്‍മ

മലയാള സിനിമയില്‍ നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് സംയുക്ത വര്‍മ. സിനിമയില്‍ സജീവമല്ലെങ്കിലും താരം സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവാണ്. ഇപ്പോഴിതാ  തന്റെ യോഗാ...

Celebrities19 hours ago

ആടിയും പാടിയും മൃദുലയുടെ വിവാഹം ആഘോഷമാക്കി രമ്യ നമ്പീശനും സയനോരയും : വീഡിയോ

നടി മൃദുല മുരളിയുടെ വിവാഹം ആഘോഷമായി നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. നിതിന്‍ വിജയനാണ് താരത്തെ വിവാഹം ചെയ്തത്.. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ കഴിഞ്ഞ ദിവസം...

Celebrities2 days ago

മധുര പതിനാറില്‍ പ്രാര്‍ത്ഥന : ആശംസകളുമായി പൂര്‍ണിമയും ഇന്ദ്രനും

ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളുടെ ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും മകള്‍ പ്രാര്‍ത്ഥനയുടെ ജന്മദിനമാണ് ഇന്ന്. സോഷ്യല്‍മീഡിയയിലൂടെ താരപുത്രിയ്ക്ക് സെലിബ്രിറ്റികളടക്കം ആശംസകളുമായി എത്തിയിരിക്കുകയാണ്.പതിനാറാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രാര്‍ത്ഥന എന്ന പാത്തുവിന് ആശംസകളുമായി...

Celebrities2 days ago

ടൊവിനോ തോമസിന്റെ ഗ്യാരേജിലേക്ക് പുത്തന്‍ അതിഥി കൂടി : ആശംസകളുമായി ആരാധകര്‍

യുവതാരനിരയില്‍ ശ്രദ്ധേയനായ നടന്‍ ടൊവിനോ തോമസിന്റെ ഗ്യാരേജിലേക്ക് പുത്തന്‍ അതിഥി കൂടി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് എര്‍ണാകുളം ഷോറൂമില്‍ നിന്ന് പുതിയ കാര്‍ സ്വന്തമാക്കിയത്.ബ്രിട്ടീഷ് വാഹനനിര്‍മാതാക്കളായ മിനിയുടെ...

Celebrities2 days ago

പേളിയുടെ കുടുംബത്തിലെ പുതിയ സന്തോഷം, റേച്ചലിന്‍റെ വിവാഹം അടുത്ത വര്‍ഷം

അവതരണ രംഗത്തും അഭിനയ രംഗത്തും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് പേളി മാണി. ബിഗ് ബോസിലെ മികച്ച പ്രകടനത്തോടെ പേളിയുടെ ജീവിതം ആകെ മാറി മറിയുകയായിരുന്നു. ഷോയിലെ...

Celebrities2 days ago

കോവിഡ്കാലത്ത് താരങ്ങള്‍ ഒരുമിച്ച ആദ്യത്തെ കല്യാണം : വിവാഹ വീഡിയോ വൈറല്‍

ഈ അടുത്ത കാലത്തായി മലയാള സിനിമയിലെ സുന്ദരിമാരുടെ ഫോട്ടോ ഷൂട്ടുകള്‍ പകര്‍ത്തി വാര്‍ത്തകളില്‍ ഇടം നേടിയ ക്യാമറമാനാണ് ജിക്‌സണ്‍. കഴിഞ്ഞ ദിവസമായിരുന്നു ജിക്‌സണ്‍ന്റെ വിവാഹം കഴിഞ്ഞു. മലയാള...

Exclusive3 days ago

കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി നിയ : വിശേഷം പങ്കുവച്ച് മിനിസ്‌ക്രീന്‍ താരം

മിനി സ്‌ക്രീന്‍ രംഗത്ത് നിന്ന് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് നിയ രഞ്ജിത്‌. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടി തന്റെ ജീവിതത്തിലെ സന്തോഷ നിമിഷം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ്....

Exclusive3 days ago

പത്മസരോവരത്തില്‍ ആഘോഷം : കാവ്യയുമൊത്തുള്ള ദിലീപിന്റെ പുതിയചിത്രം

മലയാള സിനിമയുടെ എക്കാലത്തെയും ജനപ്രിയ നായകന്‍ ദിലീപിന്റെ ജന്‍മ ദിനമായിരുന്നു കഴിഞ്ഞ ദിവസം. സോഷ്യല്‍ മീഡിയയിലൂടെ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളടക്കം നിരവധി പേരാണ് താരത്തിന് ആശംസകളും...

Trending