Connect with us

Hollywood

മുൻ കാമുകിമാരിൽ നിന്നും പ്രിയങ്ക വ്യത്യസ്തയാകുന്നതിനുള്ള കാരണം ഇതാണ്, വെളിപ്പെടുത്തി നിക് ജൊനാസ്

Published

on

ഹോളിവുഡിലെ പോപ്പുലർ ജോഡികളിൽ മുൻപന്തിയിൽ ഉള്ളവരാണ് പ്രിയങ്ക നിക് ദമ്പതികൾ. ബൊളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് ചേക്കേറിയ പ്രിയങ്കയെ കാത്തിരുന്നത് ഒരു ജീവിത പങ്കാളിയെ കൂടിയായിരുന്നു. ഗായകനും അഭിനേതാവുമായ നിക് പ്രിയങ്കയുമായി പ്രണയത്തിലാവുകയും പിന്നീട് വിവാഹം ചെയ്യുകയുമായിരുന്നു. ഇപ്പോൾ മുൻകാമുകിമാരിൽ നിന്നും പ്രിയങ്ക ചോപ്ര വ്യത്യസ്തയാകുന്നതെങ്ങനെയെന്ന ചോദ്യത്തിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നിക് ജൊനാസ്. ‘സ്പേസ് മാന്‍’ എന്ന പുതിയ സംഗീത ആൽബത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിനിടെയാണ് നിക് മനസ്സ് തുറന്നത്.

‘യഥാർഥ വ്യക്തിയാണെങ്കില്‍ അയാളുമായി നമുക്കൊരു മാജിക്കൽ കണക്‌ഷൻ അനുഭവപ്പെടും. അക്കാര്യത്തില്‍ ഞങ്ങൾ വളരെയേറെ ഭാഗ്യമുള്ളവരാണ്. വിവാഹത്തിനു മുന്‍പു തന്നെ ഞങ്ങൾക്കു പരസ്പരം വളരെ നന്നായി അറിയാമായിരുന്നു. സുഹൃത്തുക്കൾ എന്ന നിലയിലുള്ള ഞങ്ങളുടെ ആത്മബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം മനോഹരമാക്കുന്നത്. വിവാഹത്തിന്റെ സംഭവബഹുലമായ ആദ്യ കുറച്ചു വർഷങ്ങളാണിത്. എനിക്ക് എപ്പോഴും ആശ്രയിക്കാൻ പറ്റുന്ന മികച്ച ഒരു ജീവിതപങ്കാളിയെ കിട്ടിയതിൽ ഞാൻ വളരെയേറെ അനുഗ്രഹീതനാണ്. അവൾക്കും അങ്ങനെ തന്നെയാണെന്നാണ് എന്റെ പ്രതീക്ഷ’ നിക് ജൊനാസ് പറഞ്ഞു.

പ്രിയങ്കയുമായുള്ള ബന്ധത്തിനു മുൻപ് നിക് ജൊനാസ് പ്രമുഖരുൾപ്പെടെ പലരോടും പ്രണയത്തിലായിരുന്നു. പ്രണയബന്ധങ്ങളെക്കുറിച്ച് നിക് തന്നെ പലപ്പോഴായി തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോൾ നിക്കിന്റെ ‘സ്പേസ് മാന്‍’ എന്ന വീഡിയോ ആൽബമാണ് യുട്യൂബിൽ തരംഗമായിരിക്കുന്നത്. പ്രിയങ്കയ്ക്ക് വേണ്ടിയുള്ള പ്രണയലേഖനങ്ങളുടെ സമാഹാരമാണ് സ്‌പേസ്മാന്‍ എന്ന ആല്‍ബമെന്ന് നേരത്തെ നിക്ക് സൂചിപ്പിച്ചിരുന്നു. ഇതിലൂടെ ഏറ്റവുമധികം സന്തോഷിക്കാന്‍ പോവുന്നത് പ്രിയങ്കയാണെന്നും അവളുടെ സന്തോഷം മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മുന്‍പ് നിക്ക് പറഞ്ഞിരുന്നു. സന്തോഷം, സൗഖ്യം, ദൂരം, സമര്‍പ്പണം എന്നിങ്ങനെ നാല് വ്യത്യസ്ത ആശയങ്ങള്‍ കോര്‍ത്താണ് സ്‌പേസ്മാന്‍ ഒരുക്കിയിരിക്കുന്നത്. പുറത്തിറങ്ങി വളരെ കുറച്ച് സമയത്തിനുള്ളില്‍ ആല്‍ബം ശ്രദ്ധേയമായിരിക്കുകയാണ്.

വീഡിയോയുടെ പ്രമോഷനിടെ നിക്കിനെ ഉമ്മ വയ്ക്കുന്ന പ്രിയങ്കയുടെ വീഡിയോയും വൈറലായിരുന്നു. സ്‌പേസ് മാന്‍ എന്ന പേരില്‍ നിക്ക് ഒരുക്കിയ ആല്‍ബത്തിന്റെ വിശേഷം സോഷ്യല്‍ മീഡിയ പേജില്‍ ലൈവിലെത്തിയാണ് നിക്ക് പറഞ്ഞത്. ഇതിനിടെ നിക്കിന്റെ അടുത്തെത്തി സ്‌നേഹത്തോടെ ചുണ്ടില്‍ ചുംബിക്കുകയായിരുന്നു പ്രിയങ്ക. പെട്ടെന്ന് തന്നെ ക്യാമറയുടെ മുന്‍പില്‍ നിന്നും നടി മാറി പോയെങ്കിലും വീഡിയോ വൈറലായി. ഇപ്പോള്‍ പുറത്തിറക്കുന്ന സംഗീത ആല്‍ബത്തിന് മാത്രമല്ല, തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും പ്രിയങ്കയാണ് പ്രചോദനം നല്‍കുന്നതെന്ന് നിക്ക് പറഞ്ഞിരുന്നു.

2018ലെ മെറ്റ് ഗാല പുരസ്കാര വേദിയിൽ വച്ചാണ് നിക്കും പ്രിയങ്കയും തമ്മിൽ കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുക്കുകയും ചെയ്തു. തുടർന്നാണ് വിവാഹിതരാവുകയാണെന്ന് താരങ്ങൾ വെളിപ്പെടുത്തിയത്. ഇരുവരും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമാണുള്ളത്. വിവാഹസമയത്ത് ഉയർന്ന വിമർശനങ്ങളിൽ പലതും ഇരുവരുടെയും പ്രായവ്യത്യാസം ചൂണ്ടിക്കാണിച്ചായിരുന്നു.

Exclusive

ചത്താലും ഞാന്‍ ഗെയിം ഓഫ് ത്രോണ്‍സ് കാണില്ലയെന്നു പറയുന്നവരോട്.

Published

on

ബ്രഹ്മാണ്ഡം എന്ന വാക്കിന്റെ അർഥം തന്നെ തിരുത്തിക്കുറിച്ച, ജീവിതത്തിൽ ഒരിക്കലും ടീവി സീരീസുകൾ കാണില്ല എന്ന് ശപഥം ചെയ്തവരെ പോലും ടിവി അടിക്റ്റ് ആക്കി മാറ്റിയ, ലോകത്ത് തന്നെ ഏറ്റവും അധികം ആരാധകരുള്ള ഫ്രാഞ്ചൈസുകളില്‍ ഒന്നായ ഗെയിം ഓഫ് ത്രോണ്‍സ് ഈ വർഷത്തോടെ അവസാനിക്കുകയാണ്. എട്ടാമത്തെയും അവസാനത്തെയും സീസൺ വരുന്ന ഏപ്രില്‍ 14 മുതൽ സംപ്രേക്ഷണം ചെയ്തു തുടങ്ങും. ഇതുവരെ ഈ സീരീസ് കാണാത്തവരെ ഉദ്ദേശിച്ചാണ് ഈ പോസ്റ്റ്. ഈ സീരിസിനെക്കുറിച്ചു ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ദൈര്‍ഖ്യം കൂടുതൽ ആയതുകൊണ്ടും അതുപോലെ എങ്ങനെ ഇത് ഡൌൺലോഡ് ചെയ്യണം എന്ന് അറിയാത്തത് കൊണ്ടും ഇങ്ങനെ പല കാരണങ്ങളാലും ഗെയിം ഓഫ് ത്രോണ്‍സ് കാണുന്നത് മാറ്റി വച്ചവർ ഉണ്ടാകും. അവർക്ക് ഈ പോസ്റ്റ് ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു.ഇന്നത്തെ ദിവസം മുതൽ , അതായത് മാര്‍ച്ച്‌ 6 മുതൽ ഡെയിലി രണ്ട് എപ്പിസോഡ് വീതം കണ്ടാൽ എട്ടാമത്തെ സീസണിലെ ആദ്യ എപിസോഡ്  ഇറങ്ങുന്ന ഏപ്രിൽ 14 ന് മുൻപായി ഈ സീരീസിലെ ഇതുവരെ ഇറങ്ങിയ മുഴുവൻ എപിസോടുകളും കണ്ടു തീർക്കാം.

എന്താണ് ഗെയിം ഓഫ് ത്രോണ്‍സ് ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്‍ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്‍ഡ്‌ ഫയര്‍  പരമ്പരയിലെ നോവലുകളെ ആസ്പദമാക്കി എച്ച് ബി ഓ  പുറത്തിറക്കിയ ഒരു ടീവി സീരിസ് ആണ് ഗെയിം ഓഫ് ത്രോണ്‍സ്. 2011 മുതൽ സംപ്രേക്ഷണം ചെയ്തു തുടങ്ങിയ ഈ സീരീസ് ഇതുവരെ 7 സീസണുകളിലായി 67 എപിസോഡുകൾ പിന്നിട്ട് കഴിഞ്ഞു. ഫാന്റസി, ഡ്രാമ എന്നീ ഗണങ്ങളില്‍ പെടുത്താവുന്ന ഗെയിം ഓഫ് ത്രോൺസിന് ഇന്ന് ലോകമെമ്പാടുമായി കോടികണക്കിന് ആരാധകരാണുള്ളത്. അധികാരത്തിന് വേണ്ടി പരസ്പരം പൊരുതുന്ന ഒരുപാട് രാജവംശങ്ങളുടെ ബാക്ക്ഗ്രൗണ്ടില്‍ കഥ പറയുന്ന ഈ സീരീസ് ത്രില്ലിംഗ്  ആയ നിരവധി കഥാസന്ദർഭങ്ങൾ കൊണ്ടും വിസ്മയിപ്പിക്കുന്ന യുദ്ധരംഗങ്ങൾ കൊണ്ടും സമ്പന്നമാണ്. മരണമാസ്സ് ആയ മുഹൂർത്തങ്ങളും അതിന് മാറ്റ് കൂട്ടുന്ന കിടിലൻ വി എഫ് എക്സ് , പശ്ചാത്തല സംഗീതവുമെല്ലാമായി നൂറ് ശതമാനം എന്റര്‍ട്ടൈന്‍മെന്‍റ്  നൽകുന്ന എക്സ്പീരിയൻസ് എന്ന് തന്നെ ഇതിനെ വിളിക്കാം. കഥപാത്രങ്ങളുടെ വളര്‍ച്ച ആണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. സീരീസ് കണ്ടവർക്കറിയാം ചുരുങ്ങിയത് രണ്ട് കഥാപാത്രത്തോടെങ്കിലും നിങ്ങൾക്ക് ആരാധന തോന്നിയിരിക്കും.

ഏതൊരു ടിവി സെരീസിന്റെയും കാര്യത്തിൽ ബാധകമായ ചില വസ്തുതകൾ ഗെയിം ഓഫ് ത്രോണ്‍സിന്‍റെ കാര്യത്തിലും പറയേണ്ടതുണ്ട്. ഇത് ഒരു സീരീസ് ആയതുകൊണ്ട് തന്നെ ആദ്യത്തെ രണ്ടു മൂന്ന്‍ എപ്പിസോഡ് കൊണ്ടൊന്നും ഇതിനെ വിലയിരുത്തികളയരുത്. ഒരു സിനിമയുടെ ആദ്യത്തെ 5 മിനിറ്റ് മാത്രം കണ്ടിട്ട് അതിനെപ്പറ്റി അഭിപ്രായം പറയുന്നതുപോലൊരു വിഡ്ഢിത്തം ആണ് ഇതും. ഭൂരിഭാഗം പേരും ആദ്യത്തെ നാലോ അഞ്ചോ എപ്പിസോഡിൽ തന്നെ അടിക്റ്റ്  ആകും. എന്നിട്ടും ഇഷ്ടമായില്ലെങ്കിൽ കുറഞ്ഞത് ആദ്യത്തെ സീസൺ എങ്കിലും മുഴുവൻ കാണുക. എന്നിട്ട് മാത്രം ഇതിനെക്കുറിച്ച് വിധി പറയുക. ഒരു സീസണ്‍  കൊണ്ടുപോലും ഇതിന്റെ ക്വാളിറ്റിയെ അളക്കാൻ പറ്റുമോ എന്ന് സംശയമാണ്.

എന്തുകൊണ്ട് ഈ സീരീസ് കാണണം ? നിങ്ങളിൽ കുറച്ചുപേരെങ്കിലും കരുതുന്നുണ്ടാവും എന്തിന് നിങ്ങളുടെ ഡേറ്റയും ജീവിതത്തിലെ വിലപ്പെട്ട കുറച്ചു മണിക്കൂറുകളും മാറ്റി വച്ച് ഈ സീരീസിൽ ഇതുവരെ ഇറങ്ങിയ എല്ലാ എപ്പിസോടുകളും എന്തിന് കാണണം എന്ന്. അവരോട് ഒന്നേ പറയാനുള്ളു: നിങ്ങൾ ഇത് കാണാൻ ചിലവഴിക്കുന്ന ഓരോ നിമിഷവും നൂറ് ശതമാനം മുതലാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ത്രിൽ അടിച്ചു കിളി പറക്കാൻ തയ്യാറായി തന്നെ കാണാൻ ഇരുന്നോളൂ. ഈ സീരീസ് ആദ്യമായി കാണുക എന്നത് തന്നെ വലിയൊരു ഭാഗ്യമാണ്. നിങ്ങളിൽ പലരും ഫാനിസത്തിന്റെ ഭാഗമായി പ്രൊമോഷന്‍ പോസ്റ്റുകൾ ഇടുന്നവരായിരിക്കും. അതിൽ ചില വാക്കുകൾ നിങ്ങൾ ഉപയോഗിക്കാറുണ്ടല്ലോ. മരണമാസ്സ് കൊലമാസ്സ്, അടാർ ഐറ്റം എന്നൊക്കെ അതിനെയൊക്കെ യഥാർഥ അർഥം എന്താണെന്ന് അറിയണമെങ്കിൽ, ടെൻഷൻ താങ്ങാനാവാതെ ബാക്കി എപിസോഡുകൾ കാണാൻ വേണ്ടി ഊണും ഉറക്കവും പോലും ഉപേക്ഷിക്കുന്ന തരത്തിലുള്ള ഒരു അഡിക്ഷന്‍ ലെവലില്‍ വരെ എത്തി നിൽക്കണമെങ്കിൽ , ഇഷ്ട കഥാപാത്രങ്ങളുടെ ജയത്തിൽ സന്തോഷിക്കാനും ദുഃഖങ്ങളിൽ കരയാനും എതിരെ നിൽക്കുന്നവർക്ക് എട്ടിന്റെ പണി കൊടുക്കുമ്പോൾ രോമാഞ്ചം സിരകളിൽ പടർന്നു കയറി എഴുന്നേറ്റ് നിന്ന് സ്‌ക്രീനിൽ നോക്കി കൈയടിക്കാനും കൊതിക്കുന്നുണ്ടെങ്കിൽ. കേറി വാടാ മക്കളേ ഗെയിം ഓഫ് ത്രോണ്‍സിന്‍റെ ലോകത്തേക്ക്.

Continue Reading

Updates

Reviews2 months ago

സ്ത്രീ ശരീരത്തിനും ഒരു കഥപറയാനുണ്ട്!! നമ്മളറിയേണ്ട ആ കഥയുമായി ‘ബി 32″ മുതൽ 44″ വരെ’, റിവ്യൂ

സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അല്ലെങ്കിൽ അവളുടെ പോരാട്ടങ്ങളെ പറ്റിയുള്ള നിരവധി ചിത്രങ്ങൾ ഇതിനകം മലയാളത്തിലും ഇന്ത്യൻ സിനിമകളിലും ഉണ്ടായിട്ടുണ്ട്. എന്നാൽ സ്ത്രീ അവയവങ്ങളുടെ പേരിൽ അവൾ നേരിടുന്ന...

Reviews6 months ago

നടൻ ജയൻ മരിച്ചതോ കൊന്നതോ? ഞെട്ടിക്കുന്ന വിവരങ്ങളുമായി അന്വേഷണാത്മക നോവൽ രചിച്ച് അൻവർ അബ്ദുള്ള

മലയാളികളുടെ എക്കാലത്തെയും സൂപ്പർ ഹീറോയാണ് നടൻ ജയൻ. ഇന്നും അദ്ദേഹത്തെ അനുസ്മരിക്കാത്തവർ ചുരുക്കമാണ്. നിലവിൽ ജയന്റെ മരണത്തെപ്പറ്റി അന്വേഷണാത്മക നോവൽ രചിച്ചിരിക്കുകയാണ് എഴുത്തുകാരൻ അൻവർ അബ്ദുള്ള. 1980...

Celebrities8 months ago

ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ്

67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ്...

Celebrities10 months ago

മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ്...

Celebrities11 months ago

നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ

ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന്...

Uncategorized11 months ago

3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത്

‘യോദ്ധ’യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. ‘ചോലപ്പെണ്ണേ’ എന്ന്...

Uncategorized11 months ago

“ആടലോടകം ആടി നിക്കണ്‌, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത്

കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. അതി മനോഹര പ്രണയഗാനം ഇതിനകം 1 ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ആടലോടകം...

Uncategorized11 months ago

മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ്...

Celebrities1 year ago

തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!!

പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം...

Celebrities1 year ago

ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ

പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ...

Trending

instagram takipçi satın al