Connect with us

Latest News

ഹൃദയം തകര്‍ന്ന അവസ്ഥയിലാണ് ഈ വാര്‍ത്ത നിങ്ങളുമായി പങ്കുവയ്ക്കുന്നത്; ദുഖം പങ്കുവച്ച് പൂര്‍ണിമയുടെ സഹോദരി

Published

on

മലയാളത്തിൽ ഒരുപാടു താരദമ്പതികൾ ഉണ്ടെങ്കിലും ഇന്ദ്രജിത്-പൂർണിമ ജോഡി പ്രേക്ഷകർക്ക് കുറച്ച് സ്പെഷ്യലാണ്. ജീവിതം ഒരുപാട് ആഘോഷമാക്കിയ ഇരുവരെയു൦ പ്രേക്ഷകർ ഒരുപോലെ സ്നേഹിക്കുന്നു എന്നതാണ് ഇതിന് കാരണം.സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ തങ്ങളുടെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കുമൊപ്പം മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയുമെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. വളരെ രസകരമായ രീതിയിൽ തങ്ങളുടെ വീട്ടിലെ വിശേഷങ്ങൾ ഈ താരകുടുംബത്തിലെ ഓരോരുത്തരും പങ്കുവയ്ക്കാറുണ്ട്.

പൂര്‍ണിമയെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ഇഷ്ടം നേടിയെടുക്കുന്ന ഒരാളാണ് സഹോദരി പ്രിയാ മോഹനു൦. അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും പ്രിയയ്ക്ക് ഇപ്പോഴും ആരാധകര്‍ ഏറെയാണ്‌. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ള പ്രിയയും ഭര്‍ത്താവ് നിഹലും മകന്‍ വേദുവുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതാരാണ്. ഒരു ഹാപ്പി ഫാമിലി എന്ന പേരില്‍ ഇവര്‍ ആരംഭിച്ച യുട്യൂബ് ചാനലിനും വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. തങ്ങളുടെ യുട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പ്രിയയും നിഹാലും പങ്കുവച്ചിരിക്കുന്നത്.

ജീവിതത്തില്‍ നടക്കുന്ന സന്തോഷകരമായ നിമിഷങ്ങളും സംഭവങ്ങളും എല്ലാം കോര്‍ത്തിണക്കിയാണ് ചാനലില്‍ വീഡിയോകള്‍ പങ്കുവച്ചിരുന്നത്. തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം ഇരുവരും ആരാധകരെ അറിയിച്ചിരിക്കുന്നത്. ഹൃദയം തകര്‍ന്നാണ് ഈ വാര്‍ത്ത‍ പങ്കുവയ്ക്കുന്നത് എന്നാണു പ്രിയ പറയുന്നത്. ‘ഹലോ, ഹൃദയം തകര്‍ന്നു നിങ്ങളോട് പറയുകയാണ് ഞങ്ങളുടെ യുട്യൂബ് ചാനലായ ഒരു ഹാപ്പി ഫാമിലി ഹാക്ക് ചെയ്യപ്പെട്ടു. എന്ത് ചെയ്യാം എന്ന ചിന്തയിലാണ് ഞങ്ങള്‍ ഇപ്പോഴും. ആര്‍ക്കെങ്കിലും ഞങ്ങളെ സഹായിക്കാനാകുമെങ്കില്‍ മുന്നോട്ട് വരിക’ എന്നാണ് പ്രിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

ഇതിൽ വിദഗ്ദ്ധനായ ആരെയെങ്കിലും നിങ്ങൾക്ക് അറിയാമെങ്കിൽ ദയവായി ഞങ്ങളെ സഹായിക്കാമോയെന്നും അവരുടെ നമ്പര്‍ അയച്ചു തരാമോ എന്നോ പ്രിയ ചോദിച്ചിട്ടുണ്ട്. ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടതിനു പിന്നാലെ പ്രിയയുടെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ ഉപയോഗിച്ച് മറ്റൊരു വ്യാജ യുട്യൂബ് ചാനലും ആരോ ആരംഭിച്ചിട്ടുണ്ട്. ഇതേ കുറിച്ച് മറ്റൊരു പോസ്റ്റില്‍ പ്രിയ പറഞ്ഞിട്ടുമുണ്ട്. തങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള ഒരു യുട്യൂബ് ചാനലും ഇപ്പോള്‍ നിങ്ങള്‍ സബ്സ്ക്രൈബ് ചെയ്യരുതെന്നും പഴയ യുട്യൂബ് ചാനല്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും പ്രിയ പറയുന്നു.

‘ഞങ്ങളുടെ പഴയ യുട്യൂബ് ചാനലായ ഒരു ഹാപ്പി ഫാമിലി ആരും അണ്‍സബ്സ്ക്രൈബ് ചെയ്യരുത്.അതുപ്പോലെ തന്നെ ഞങ്ങളുടെ പേരോ ചിത്രങ്ങളോ ഉപയോഗിച്ചുള്ള മറ്റ് യുട്യൂബ് ചാനലുകള്‍ സബ്സ്ക്രൈബ് ചെയ്യുകയുമരുത്. പഴയ ചാനല്‍ വീണ്ടെടുക്കാന്‍ എല്ലാ രീതിയിലും ഞങ്ങള്‍ ശ്രമിക്കുകയാണ്. ഞങ്ങളില്‍ നിന്നും അടുത്ത ഒരു അറിയിപ്പ് കിട്ടുന്ന വരെ നിങ്ങള്‍ കാത്തിരിക്കുക. ഇനി അഥവാ ഞങ്ങള്‍ പുതിയ ഒരു ചാനല്‍ ആരംഭിക്കുകയാണെങ്കില്‍ അത് ഉറപ്പായും നിങ്ങളെ ഞങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിക്കുന്നതായിരിക്കും. ഞങ്ങള്‍ക്ക് അല്‍പ്പം സമയം തരൂ.’ -പ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Latest News

ഈ ലോകത്ത് ജീവിക്കണ്ട എന്ന് വരെ ഞാന്‍ ചിന്തിച്ചിരുന്നു, എന്റെ അവസ്ഥ ആരോടും പറഞ്ഞ് ഫലിപ്പിക്കാന്‍ സാധിക്കില്ലായിരുന്നു -വെളിപ്പെടുത്തലുമായി ശ്രീകല

Published

on

By

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണ൦ ചെയ്തിരുന്ന സൂപ്പര്‍ ഹിറ്റ്‌ പരമ്പരയായിരുന്നു എന്റെ മാനസപുത്രി. മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികള്‍ക്ക് സുപരിചിതമാണ്. സോഫിയ, തോബ്യാസ്, ഗ്ലോറിയ തുടങ്ങിയ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നത് അഭിനേതാക്കളുടെ അഭിനയ മികവ കൊണ്ടാണ്. പരമ്പരയിലെ സോഫിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് മലയാളി മനസുകളില്‍ ചേക്കേറിയ താരമാണ് ശ്രീകല. സീരിയലുകള്‍ക്ക് പുറമേ സിനിമയിലും തിളങ്ങിയിരുന്ന താരമാണ് ശ്രീകല.

മാനസപുത്രി കഴിഞ്ഞും നിരവധി സീരിയലുകളിലും ശ്രീകല അഭിനയിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഭര്‍ത്താവിനൊപ്പം യുകെയിലാണ് ശ്രീകലയുടെ താമസം. ഐടി പ്രൊഫഷണലാണ് ഭര്‍ത്താവ് വിപിന്‍. കണ്ണൂര്‍ സ്വദേശികളാണ് ശ്രീകലയും ഭര്‍ത്താവ് വിപിനും. സംവേദ് എന്നൊരു മകനാണ് ഇരുവര്‍ക്കുമുള്ളത്. കാര്യസ്ഥന്‍, എന്നിട്ടും, രാത്രി മഴ, മകന്റെ അച്ഛന്‍, ഉറുമി, നാടോടി മന്നന്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ തുടങ്ങിയ സിനിമകളിലാണ് ശ്രീകല അഭിനയിച്ചിട്ടുള്ളത്. 25ലധികം സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, തന്റെ ജീവിതത്തെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് ശ്രീകല. അഭിനയ ജീവിതത്തെക്കാളും താനിപ്പോള്‍ തന്റെ കുടുംബത്തിനാണ്‌ പ്രാധാന്യം നല്‍കുന്നത് എന്നാണ് ശ്രീകല പറയുന്നത്. തന്റെ ജീവിതത്തിലെ എല്ലാം അമ്മയായിരുന്നുവെന്നും അമ്മയുടെ വേര്‍പാട് ഉണ്ടാക്കിയ വേദന വലിയൊരു വിഷാദത്തിലേക്ക് തള്ളിവിട്ടുവെന്ന് പറയുകയാണ് ശ്രീകല. പണ്ടൊക്കെ എല്ലാവരും ഡിപ്രഷനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഇതത്ര വലിയ കാര്യമാണോ എന്നൊക്കെ താന്‍ ചിന്തിച്ചിരുന്നുവെന്നും അമ്മ പോയ ശേഷം താനും ആ അവസ്ഥയിലെത്തി എന്നാണ് ശ്രീകല പറയുന്നത്.

‘അമ്മ മരിച്ച ശേഷം കുറെനാള്‍ ഞാനും മോനും തിരുവനന്തപുരത്ത് ഒറ്റയ്ക്കായിരുന്നു താമസം. ഞങ്ങള്‍ ഒറ്റയ്ക്കായപ്പോള്‍ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും വന്നു നില്‍ക്കാം എന്ന് പറഞ്ഞിട്ടും ഞാന്‍ വേണ്ട എന്ന് ഞാന്‍ പറഞ്ഞു. അവരും പ്രായമുള്ള ആളുകളാണ്. അവരെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി. ഞാന്‍ ആ സമയം സ്വാമി അയ്യപ്പന്‍ എന്ന സീരിയലില്‍ അഭിനയിക്കുകയായിരുന്നു. അവന് അവധിയുള്ള ദിവസം അവനെയും സെറ്റില്‍ കൊണ്ടുപോകുമായിരുന്നു. ഷൂട്ടിംഗ് ഇല്ലാത്ത ദിവസം അവന്‍ സ്കൂളില്‍ പോയാല്‍ പിന്നെ ഞാന്‍ ഒറ്റയ്ക്കായിരുന്നു. ആ സമയം ഒക്കെ എങ്ങനെയാണു ഞാന്‍ തള്ളി നീക്കിയത് എന്ന് ഇപ്പോഴും അറിയില്ല. എനിക്കെല്ലാം ഉണ്ട്, പക്ഷെ എന്തോ ഇല്ല എന്നൊരു തോന്നല്‍ ആയിരുന്നു.’ -ശ്രീകല പറയുന്നു.

‘എന്റെ അവസ്ഥ ആരോടും പറഞ്ഞു ഫലിപ്പിക്കാന്‍ സാധിക്കില്ലായിരുന്നു. അമ്മയില്ലാത്ത ലോകത്ത് ഇനി ജീവിക്കണ്ട എന്ന് വരെ ഞാന്‍ ചിന്തിച്ചിരുന്നു, മോനെയും വിപിനേട്ടനെയും ഓര്‍ത്താണ് ഞാന്‍ പിടിച്ചു നിന്നത്. എന്റെ അവസ്ഥ മോശമാകും എന്ന് തോന്നിയപ്പോള്‍ ഞാന്‍ വിപിനേട്ടനോട് എല്ലാം തുറന്നു പറഞ്ഞു. നീ ഇനി അവിടെ നിക്കണ്ട എന്ന് ചേട്ടന്‍ പറഞ്ഞു. അങ്ങനെയാണ് എനിക്കേറെ പ്രിയപ്പെട്ട അഭിനയം ഉപേക്ഷിച്ച് ഞാന്‍ യുകെയില്‍ എത്തിയത്. ഇനി ഒരിക്കലും എനിക്ക് ഒറ്റയ്ക്ക് താമസിക്കാന്‍ പറ്റില്ല. വിപിനേട്ടനും മകനും ഉള്ളതുക്കൊണ്ട് ഞാന്‍ ഇപ്പോള്‍ ഒരുപാട് ഹാപ്പിയാണ്.’ -ശ്രീകല കൂട്ടിച്ചേര്‍ത്തു

Continue Reading

Mollywood

കാവ്യയുടെ വിരല്‍ത്തുമ്പില്‍ പിടിച്ച് നടക്കുന്ന മഹാലക്ഷ്മി, പിന്നിലായി ദിലീപും; വൈറലായി വിമാനത്താവളത്തില്‍ നിന്നുള്ള താര കുടുംബത്തിന്റെ വീഡിയോ

Published

on

By

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. താരങ്ങളെ പോലെ തന്നെ മകളായ മഹാലക്ഷ്മിയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താര പുത്രിയാണ്. വളരെ അപൂര്‍വമായി മാത്രമാണ് മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. കഴിഞ്ഞ ഓണത്തിനാണ് ദിലീപിന്റെയും കാവ്യായുടെയും കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ദിലീപും കാവ്യായും മീനാക്ഷിയും മഹാലക്ഷ്മിയും ഒരുമിച്ചെത്തിയ ഈ ചിത്രങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

കാവ്യയുടെ വിരല്‍തുമ്പില്‍ പിടിച്ച് പോകുന്ന മഹാലക്ഷ്മിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിമാനത്താവളത്തില്‍ വച്ച് ആരാധകര്‍ പകര്‍ത്തിയ വീഡിയോയാണിത്‌. ദിലീപ് ഫാന്‍സ്‌ ഗ്രൂപ്പുകളിലൂടെയാണ് വീഡിയോ പ്രചരിച്ചിരിക്കുന്നത്. ഗേറ്റില്‍ നിന്നും ചെക്കിംഗിന് ശേഷം കാവ്യായുടെ കൈ പിടിച്ച് ഗ്രൗണ്ടിലേക്ക് പോകുന്ന മഹാലക്ഷ്മിയുടെ വീഡിയോയാണ് ഇത്. ഇവര്‍ക്ക് പിന്നിലായി ദിലീപുമുണ്ട്. എന്നാല്‍, ഏത് വിമാനത്താവളത്തില്‍ നിന്നുമുള്ളതാണ് ഈ ദൃശ്യങ്ങള്‍ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഏറെ വിവാദങ്ങള്‍ക്ക് ശേഷം വിവാഹം കഴിച്ചവരാണ് നടന്‍ ദിലീപും നടി കാവ്യാ മാധവനും.

കാവ്യയെ വിവാഹം കഴിക്കനായാണ്‌ ദിലീപ് മഞ്ജൂ വാര്യരുമായുള്ള ബന്ധം വേര്‍പ്പെടുത്തിയത് എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയായിരുന്നു ഇരുവരുടെയും വിവാഹം.1998ൽ വിവാഹിതരായ ദിലീപും മഞ്ജു വാര്യരും 2000ത്തിലാണ് മീനാക്ഷി എന്ന മകൾ ജനിക്കുന്നത്. പിന്നീട് 2015ൽ ഇരുവരും വിവാഹമോചിതരായി. 2009 ലായിരുന്നു വലിയ ആഘോഷത്തോടെ കാവ്യ മാധവന്റെയും ബിസിനസുകാരനായ നിഷാല്‍ ചന്ദ്രയുടെയും വിവാഹ0. എന്നാൽ, ആ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ആറ് മാസം കഴിഞ്ഞപ്പോഴെക്കും ഇരുവരും വേര്‍പിരിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ട് വന്നു. വൈകാതെ നിഷാലുമായി കാവ്യ നിയമപരമായി വേർപിരിഞ്ഞു.

ഒടുവില്‍ ഏറെ വിവാദങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡിയായിരുന്ന ദിലീപും കാവ്യയും വിവാഹിതരായി. 2016 നവംബർ 25നായിരുന്നു ഇവരുടെ വിവാഹം. 2018ലായിരുന്നു മഹാലക്ഷ്മിയുടെ ജനനം. കുഞ്ഞതിഥി എത്തിയതിന് ശേഷം പിറന്നാള്‍ ദിനത്തിലായിരുന്നു കാവ്യയും ദിലീപും മകളുടെ ഫോട്ടോ ആദ്യമായി പുറത്തുവിട്ടത്. വിജയദശമി ദിനത്തിൽ ജനിച്ചതിനാലാണ് കുഞ്ഞിന് മഹാലക്ഷ്മി എന്ന പേര് നൽകിയത് എന്നാണ് റിപ്പോർട്ടുകൾ. മക്കളായ മീനാക്ഷിയ്ക്കു൦ മഹാലക്ഷ്മിയ്ക്കും ഒപ്പമാണ് ദിലീപിന്റെയു൦ കാവ്യയുടെയും താമസം. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുതിരിക്കുകയാണ് കാവ്യാ.

ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലാണ് ആദ്യമായി ദിലീപും കാവ്യയും ആദ്യമായി നായികാനായകന്മാരായി അഭിനയിച്ചത്. മുകുന്ദന്‍, രാധ എന്നീ കഥാപാത്രങ്ങള്‍ ഇന്നും മലയാളി സിനിമാ ആരാധകരുടെ പ്രിയപ്പെട്ടവയാണ്. പിന്നീട്, തെങ്കാശിപ്പട്ടണം, മീശമാധവൻ, തിളക്കം, മിഴി രണ്ടിലും,റൺവെ, പിന്നേയും, പാപ്പി അപ്പച്ചാ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇവര്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. കാവ്യായുടെ പിറന്നാള്‍ ദിനത്തില്‍ ദിലീപിന്റെയും മഞ്ജു വര്യരുടെയും മകള്‍ മീനാക്ഷി പങ്കുവച്ച പോസ്റ്റ് ഏറെ വൈറലായി മാറിയിരുന്നു.

Continue Reading

Mollywood

പ്രിയപ്പെട്ട സുഹൃത്ത്, അന്നാണ് അവസാനമായി കണ്ടതും യാത്ര പറഞ്ഞതും; മോനിഷയ്ക്കൊപ്പമുള്ള നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളുമായി മനോജ്‌ കെ ജയന്‍

Published

on

By

സർഗ൦ എന്നാ സിനിമയിലെ കുട്ടൻ തമ്പുരാൻ എന്ന ഒറ്റ കഥാപാത്ര൦ മാത്രം മതി മനോജ്‌ കെ ജയന്‍ എന്ന നടന്റെ അഭിനയ മികവിനെ തിരിച്ചറിയാന്‍. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മനോജ് കെ ജയൻ എന്ന പുതുമുഖ നടന് നേടിക്കൊടുത്ത കഥാപാത്രമാണ് കുട്ടന്‍ തമ്പുരാന്‍. മലയാള ചലച്ചിത്ര മേഖലയില്‍ നായകനായും സ്വഭാവ നടനായും വില്ലനായുമൊക്കെ തിളങ്ങിയിട്ടുള്ള മനോജ് കെ ജയൻ മലയാളികളുടെ പ്രിയ താരമാണ്. വൈവിദ്ധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള മനോജ്‌ തമിഴിലും ശ്രദ്ധേയ സാന്നിധ്യമാണ്.

അടുത്ത സുഹൃത്തും നടിയുമായിരുന്ന മോനിഷയെ കുറിച്ച് മനോജ്‌ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാമഗാനം എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വച്ച് പകര്‍ത്തിയ ചിത്രങ്ങളാണ്‌ മനോജ്‌ കെ ജയന്‍ പങ്കുവച്ചിരിക്കുന്നത്. മോനിഷയ്ക്കൊപ്പമുള്ള പഴയ ചിത്രങ്ങല്‍ പങ്കുവച്ചുക്കൊണ്ടാണ് മനോജ്‌ മോനിഷയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ‘മോനിഷ, എന്നും നൊമ്പരമുണർത്തുന്ന ഓർമ്മ… എൻറെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു. സഹപ്രവർത്തകയായിരുന്നു. 1990-ൽ പെരുന്തച്ചനു ശേഷം “സാമഗാനം” എന്ന സീരിയലിൽ ഞങ്ങൾ വീണ്ടും ഒന്നിച്ചു. അതിലെ photos ആണിത്. 1992 ൽ കുടുംബസമേതത്തിൽ അവസാനമായി കണ്ടു. യാത്ര പറഞ്ഞു’ -മനോജ്‌ കുറിച്ചു.

എംടി വാസുദേവന്‍ നായര്‍ രചിച്ച പെരുന്തച്ചന്‍ എന്ന ചിത്രം 1990ലാണ് റിലീസ് ചെയ്‌തത്‌. പറയിപ്പെറ്റ പന്തിരുകുലത്തിലെ അംഗമായ പെരുന്തച്ചനും മകനും തമ്മിലുള്ള മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോയ ചിത്രം സംവിധാനം ചെയ്‌തത്‌ അജയനാണ്‌. തിലകന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ മനോജും മോനിഷുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങള്‍. കുഞ്ഞിക്കാവ് തമ്പുരാട്ടിയായി മോനിഷയും ഉണ്ണി തമ്പുരാനായി മനോജ്‌ കെ ജയനും ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്. അഭിനയ മികവിന്റെ ഊര്‍വശിപട്ടം സ്വന്തമാക്കിയ മോനിഷ ഇരുപത്തിയൊന്നാം വയസിലാണ്‌ ഈ ലോകത്തോട്‌ വിടപറഞ്ഞത്. നാല് ഭാഷകളിലായി 25ലധികം സിനിമകളിലാണ് ചുരുങ്ങിയ കാലം കൊണ്ട് മോനിഷ അഭിനയിച്ചത്.

എംടി വാസുദേവന്‍ നായര്‍ രചിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത ‘നഖക്ഷതങ്ങള്‍’ എന്ന സിനിമയിലൂടെയായിരുന്നു മോനിഷയുടെ സിനിമാ അരങ്ങേറ്റം. വെള്ളിത്തിരയിലെത്തി ക്ഷണനേരം കൊണ്ട് തന്റെ പ്രതിഭ തെളിയിച്ച് മറഞ്ഞ കലാകാരിയാണ് മോനിഷ. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നടിയാണ് മോനിഷ. മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു മോനിഷ. നഖക്ഷതങ്ങളുടെ റീമേക്കായ ‘പൂക്കൾ വിടും ഇതൾ’ എന്ന സിനിമയിലൂടെയായിരുന്നു മോനിഷയുടെ തമിഴ് സിനിമ അരങ്ങേറ്റം.

രാഘവേന്ദ്ര രാജ്കുമാർ നായകനായി അഭിനയിച്ച ചിരംജീവി സുധാകർ എന്ന ചിത്രത്തിലൂടെ കന്നഡ സിനിമയിലും അരങ്ങേറിയ മോനിഷയുടെ നൃത്ത അരങ്ങേറ്റം ഒന്‍പതാം വയസിലായിരുന്നു. അഭിനയത്തില്‍ സജീവമായി നില്‍ക്കവേ 1992 ഡിസംബർ 5നാണ് മോനിഷ മരിക്കുന്നത്. ചെപ്പടി വിദ്യ എന്നാ സിനിമയുടെ ചിത്രീകരണ൦ പുരോഗമിക്കുന്നതിനിടെയായിരുന്നു മരണം. ആലപ്പുഴയ്ക്കടുത്തുള്ള ചേര്‍ത്തലയില്‍ വച്ച് മോനിഷയും അമ്മയും സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തലച്ചോറിനു പരിക്കേറ്റ മോനിഷ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

Continue Reading

Updates

Celebrities2 months ago

മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ്...

Celebrities3 months ago

നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ

ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന്...

Uncategorized3 months ago

3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത്

‘യോദ്ധ’യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. ‘ചോലപ്പെണ്ണേ’ എന്ന്...

Uncategorized3 months ago

“ആടലോടകം ആടി നിക്കണ്‌, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത്

കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. അതി മനോഹര പ്രണയഗാനം ഇതിനകം 1 ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ആടലോടകം...

Uncategorized3 months ago

മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ്...

Celebrities5 months ago

തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!!

പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം...

Celebrities5 months ago

ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ

പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ...

Celebrities6 months ago

മലയാളം പറയാൻ മടിക്കുന്ന മലയാളികൾക്കിടയിൽ തനി മലയാളിയായി ബിഗ് ബോസിൽ കസറി അപർണ മൾബറി

ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ മലയാളികളുടെ പ്രിയങ്കരിയാണ് അപർണ മൾബറി എന്ന ഇൻവെർട്ടഡ് കോക്കനറ്റ്. ഏതൊരു മലയാളിയെക്കാളും നല്ല ശുദ്ധ മലയാളം പറയുന്ന അപർണ എല്ലാവര്ക്കും...

Celebrities7 months ago

തലയിൽ കണ്ണട വയ്ക്കുന്ന പെണ്ണുങ്ങളെ ഒന്നും അവിടെ കണ്ടില്ല!! ഇനിയെങ്കിലും സിനിമാക്കാരാ ക്യാമറയുടെ മുന്നിൽ മാത്രം മതി നിൻ്റെ അഭിനയം, യഥാർഥ ജീവിതത്തിൽ അഭിനയിക്കരുതേ!!

മലയാളി സിനിമ ആരാധകരെ മുഴുവൻ കരയിപ്പിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. ഇതിഹാസ നേടിയെയാണ് മലയാളികൾക്ക് നഷ്ടപ്പെട്ടത്. അന്നത്തെ ദിവസം ഏറെ ചർച്ച ചെയ്യപ്പെട്ടത് നടി സരയുവിനെപ്പറ്റി...

Celebrities7 months ago

അതിക്രൂരമായ കൊലപാതകങ്ങൾ! കൊലയാളിയെ തിരഞ്ഞ് അനൂപ് മേനോൻ! ത്രില്ലടിപ്പിച്ച് 21 ഗ്രാംസ് ട്രെയ്‌ലർ

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് അനൂപ് മേനോൻ നായകനായി എത്തുന്ന 21 ഗ്രാംസിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ക്രൈം ത്രില്ലർ ചിത്രമായാണ് 21 ഗ്രാംസ് എത്തുന്നത്. നിഘൂടമായ കൊലപാതകങ്ങളുടെ ചുരുളഴിക്കുന്ന ഇൻവെസ്റ്റിഗേഷൻ...

Trending

instagram takipçi satın al