Connect with us

Uncategorized

അവരെല്ലാം അപ്പോള്‍ വിഷമത്തിലായിരുന്നു, ആ സമയങ്ങളില്‍ എല്ലാ ദിവസവും ഞാന്‍ ലാലേട്ടനെ വിളിച്ച് സംസാരിക്കുമായിരുന്നു -പൃഥ്വിരാജ്

Published

on

മലയാള സിനിമയിലെ മുന്‍നിര യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് പൃഥ്വിരാജ് സുകുമാര്‍. അന്തരിച്ച മുന്‍ നടന്‍ സുകുമാരന്റെയും നടി മല്ലികയുടെയും മകനായ പൃഥ്വി സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം തന്റേതായ കയ്യൊപ്പ് നല്‍കിയിട്ടുണ്ട്. നവ്യ നായര്‍ പ്രധാന കഥാപാത്രമായ ‘നന്ദനം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ പൃഥ്വി ഇന്ന് മലയാള ചലച്ചിത്ര മേഖലയിലെ ഏറ്റവും വലിയ ഹിറ്റ്‌ ചിത്രത്തിന്റെ സംവിധായകനാണ്. മോഹന്‍ലാലിനെ നായകനാക്കിയുള്ള തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് പൃഥ്വിയിപ്പോള്‍.

തന്റെ കുടുംബ വിശേഷങ്ങളും സിനിമാ വിശേഷങ്ങളും പങ്കുവച്ചുക്കൊണ്ട് രംഗത്തെത്താറുള്ള പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്. കോവിഡ് മഹാമാരിയ്ക്ക് ശേഷമുള്ള മലയാള സിനിമയുടെ ഭാവിയെ കുറിച്ചും തന്റെ സിനിമകളെ കുറിച്ചും തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജിപ്പോള്‍. 96.7 എഫ്എമ്മില്‍ അവതാരകന്‍ മിഥുന്‍ രമേശിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിനായി ദുബായിലെത്തിയതായിരുന്നു താരം. തീയറ്റര്‍ റിലീസുകള്‍ നടത്താനാകാതെ മലയാള സിനിമ സ്തംഭിച്ചിരിക്കുന്ന സാഹചര്യമാണെന്നും സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അതില്‍ വളരെ വിഷമമുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

‘കോവിഡ് ലോക്ക്ഡൌണ്‍ സമയത്ത് തീയറ്ററുകള്‍ പൂര്‍ണമായും അടച്ചിട്ടു. ആ സമയത്ത് ഞാന്‍ എന്നും ലാലേട്ടനെ വിളിച്ച് സംസാരിക്കുമായിരുന്നു. മലയാള സിനിമ സ്തംഭിച്ചിരിക്കുന്ന ഒരു സമയമാണിത്. അതില്‍ അവര്‍ക്കെല്ലാം വളരെ വിഷമമുണ്ട്. സിനിമാ മേഖലയിലെ നെടും തൂണുകളായ ആളുകള്‍ക്ക് പോലും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്.’ -പൃഥ്വിരാജ് പറയുന്നു. സിനിമയെ മുഴുവനായും സ്തംഭിക്കുന്ന അവസ്ഥയില്‍ നിന്നും രക്ഷപ്പെടുത്താന്‍ OTT പ്ലാറ്റ്ഫോമുകള്‍ നല്‍കിയ അവസരങ്ങള്‍ക്ക് സാധിച്ചുവെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ‘ആടുജീവിതം’ എന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളും താരം അഭിമുഖത്തില്‍ പങ്കുവച്ചു.

‘ഡിസംബര്‍ മുതല്‍ ടീമിനൊപ്പം ചേരും. ചിത്രീകരണത്തിന്റെ തയരെടുപ്പുകള്‍ക്ക് വേണ്ടി മൂന്നു മാസത്തെ ഇടവേളയെടുക്കും. അള്‍ജീരിയയിലാകും ആദ്യ ഷെഡ്യൂള്‍. 40 ദിവസത്തേതാണ് ആദ്യ ഷെഡ്യൂള്‍. ജോര്‍ദാനിലും ഇന്ത്യയിലുമായിട്ടായിരിക്കും ബാക്കി ഷൂട്ടിംഗ്.’ -പൃഥ്വിരാജ് പറഞ്ഞു. മലയാള സിനിമാ മേഖലയിലുള്ള ആളുകളെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ വീട് പോലെയാണ് ദുബായ് എന്നും ദുബായ് സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കി ആദരിക്കുന്നത് അതിനുള്ള ഏറ്റവും വലിയ തെളിവാണെന്നും പൃഥ്വിരാജ് അഭിമുഖത്തില്‍ പറഞ്ഞു. കലാ-കായിക രംഗത്ത് കഴിവ് തെളിയിച്ച വ്യക്തികള്‍ക്ക് യുഎഇ നല്‍കുന്ന ആദരമാണ് ഗോള്‍ഡന്‍ വിസ.

അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ബ്രോ ഡാഡി’യുടെ ചിത്രീകരണം പൂര്‍ത്തിയായി റിലീസിന് തയാറെടുക്കുകയാണ്. പ്രേമം എന്ന ചിത്രത്തിന് ശേഷം അല്‍ഫോന്‍സ്‌ പുത്രന്‍ സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡ്‌’ എന്ന സിനിമയിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ ചന്ദ്രന്‍ സംവിധനംന്‍ ചെയ്യുന്ന ‘ഭ്രമം’ ഇന്ത്യയില്‍ OTT റിലീസിന് തയാറെടുക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ തീയറ്ററുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

Uncategorized

ദിലീപിൻ്റെ മടിയിൽ ഇരുന്ന് കാവ്യയുടെ കയ്യിൽ പിടിച്ച് ആദ്യാക്ഷരം കുറിച്ച് മഹാലക്ഷ്മി ദിലീപ്, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Published

on

By

അറിവിന്റെ ആദ്യാക്ഷരം കുറിച്ച് നടൻ ദിലീപിന്റെയും കാവ്യാ മാധവന്റെയും മകൾ മഹാലക്ഷ്മി. ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ഇതിന്റെ ചിത്രങ്ങൾ ദിലീപ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. മൂത്ത മകൾ മീനാക്ഷിയും കാവ്യയ്ക്കും ദിലീപിനുമൊപ്പം ഉണ്ടായിരുന്നു. ’ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം’, എന്നാണ് ദിലീപ് കുറിച്ചത്. പിന്നാലെ നിരവധി പേരാണ് മഹാലക്ഷ്മിക്ക് ആശംസകളുമായി രംഗത്തെത്തിയത്.

ദിലീപിന്റെ മടിയിൽ ഇരുന്ന് അക്ഷരം കുറിക്കുന്ന മഹാലക്ഷ്മിയുടെ കുഞ്ഞി കൈകൾ ‘അമ്മ കാവ്യയുടെ കൈകളിൽ ഭദ്രമായിരുന്നു. അരികത്ത് ആകാംഷയോടെ നോക്കി നിൽക്കുന്ന മീനാക്ഷിയും ഉണ്ടായിരുന്നു. നിലവിൽ മഹാലക്ഷ്മിക്ക് മൂന്നു വയസാണ്. പക്ഷെ ഓണച്ചിത്രങ്ങളിൽ കണ്ട ചിരിച്ച മുഖഭാവമില്ല മഹാലക്ഷ്മിക്ക്. എഴുത്തു കഴിഞ്ഞതും ചേച്ചിയുടെ തോളത്തേക്കാണ് മഹാലക്ഷ്മി ചാഞ്ഞത്. കുടുംബസമേതമുള്ള ദിലീപിന്റെ ചിത്രങ്ങൾ മുൻപും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മകൾ മീനാക്ഷിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് മിക്കവാറും ആരാധകർ താരദമ്പതികളുടെ വിശേഷങ്ങൾ അറിയുന്നത്. 2018 വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മിയുടെ ജനനം.

വിജയദശമി ദിനത്തിൽ എന്‍റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു’, എന്നാണ് അന്ന് ദിലീപ് കുറിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ജനനം. ദിലീപുമായുളള വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. ദിലീപും കാവ്യ മാധവനും 2016 നവംബർ 25നാണു വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. പലതവണ ദിലീപ്-കാവ്യ വിവാഹത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പരന്നിരുന്നെങ്കിലും യഥാര്‍ഥ വിവാഹവാര്‍ത്ത അന്ന് രാവിലെ മാത്രമാണ് പുറത്തറിഞ്ഞിരുന്നത്.

സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്താണ് കാവ്യാ മാധവൻ ആദ്യം വിവാഹിതയാകുന്നത്. 2009 ലാണ് വലിയ ആഘോഷത്തോടെ കാവ്യ മാധവന്റെയും ബിസിനസുകാരനായ നിഷാല്‍ ചന്ദ്രയുടെയും വിവാഹം നടക്കുന്നത്. എന്നാൽ, ആ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ആറ് മാസം കഴിഞ്ഞപ്പോഴെക്കും ഇരുവരും വേര്‍പിരിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ട് വന്നു. വൈകാതെ നിഷാലുമായി കാവ്യ നിയമപരമായി വേർപിരിഞ്ഞു. 1998ലാണ് ദിലീപ് മഞ്ജു വിവാഹം നടക്കുന്നത്. വിവാഹിതയായതോടെ മഞ്ജു സിനിമയില്‍ നിന്നും ഇടവേളയെടുത്തു. സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നതിന്റെ ഇടയിലാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് ദിലീപും മഞ്ജു വാര്യരും വിവാഹ മോചിതരായത്. 2015ലായിരുന്നു ഇരുവരുടെയും വിവാഹ മോചനം. എന്നാല്‍, എന്താണ് വിവാഹമോചനത്തിന് കാരണം എന്ന് ഇരുവരും ഇതുവരെ എവിടെയും തുറന്നു പറഞ്ഞിട്ടില്ല.

Continue Reading

Celebrities

കണ്ണനെ കാണാൻ ഗുരുവായൂർ നടയിൽ വീണ്ടുമെത്തി ബാലാമണി, അന്നും ഇന്നും ഒരു മാറ്റവുമില്ലെന്ന് ആരാധകർ

Published

on

By

മഞ്ഞ സാരിയുടുത്ത് നെറ്റിയിൽ കളഭം തൊട്ട് ഗുരുവായൂരപ്പനെ കാണാനെത്തി നവ്യനായർ. ജന്മദിനത്തോട് അനുബന്ധിച്ച് ഫാൻസ് ഗ്രൂപ്പുകളിൽ ഈ വീഡിയോ വൈറലാവുകയാണ്.മഞ്ഞ നിറത്തിലുള്ള സാരിയുടുത്ത് നാടൻ പെൺകുട്ടിയായി എത്തിയ താരത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ബാലമണി അന്നും ഇന്നും ഒരു പോലെ, ചന്തമുള്ള പെൺകൊടി എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. പങ്കുവച്ച് നിമിഷ നേരം കൊണ്ട് നിരവധി പേരാണ് വീഡിയോ കണ്ടുകഴിഞ്ഞത്. നന്ദനം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്.

വിവാഹ ശേഷം ഇടവേള എടുത്ത താരം വീണ്ടും അഭിനയ രം​ഗത്ത് സജീവമാകുകയാണ്. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ. ദൃശ്യം 2 വിന്റെ കന്നഡ റീമേക്കാണ് താരത്തിന്റെ മറ്റൊരു ചിത്രം. ടെലിവിഷൻ ഷോകളിൽ നവ്യ സജീവ സാന്നിധ്യമാണ്. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായർ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകപട്ടം നേടിയിട്ടുണ്ട്. സ്കൂൾ പഠന കാലത്തുതന്നെ നവ്യയ്ക്ക് സിനിമയിലേയ്ക്ക് ഓഫറുകൾ വന്നിരുന്നു.2001-ൽ ദിലീപ് നായകനായ ഇഷ്ടം എന്ന സിനിമയിൽ നായികയായിക്കൊണ്ടാണ് നവ്യ നായർ സിനിമയിൽ തുടക്കമിടുന്നത്.

2002-ൽ ഇറങ്ങിയ നന്ദനം എന്ന സിനിമയാണ് നവ്യയുടെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവായത്. നന്ദനത്തിൽ നവ്യ അവതരിപ്പിച്ച ബാലാമണി എന്ന കൃഷ്ണ ഭക്തയായ കഥാപാത്രം പ്രേക്ഷക പ്രീതിനേടി. ആ വർഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും നന്ദനത്തിലെ അഭിനയത്തിന് നവ്യയ്ക്ക് ലഭിച്ചു. ദിലീപിനോടൊപ്പമാണ് കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്. ഏഴ് സിനിമകളിൽ അവർ നായികാ നായകന്മാരായി അഭിനയിച്ചു. മോഹൻലാലിനോടൊപ്പം ചതുരംഗം, മമ്മൂട്ടിയോടൊപ്പം സേതുരാമയ്യർ സി ബി ഐ എന്നിവയുൾപ്പെടെ മലയാളത്തിലെ ഒട്ടുമിക്ക നായകന്മാരുടെയും നായികയായി നവ്യ അഭിനയിച്ചു.

നവ്യ നായരുടെ തമിഴ് സിനിമയിലേയ്ക്കുള്ള പ്രവേശം 2004-ൽ അഴകിയ തീയേ എന്ന സിനിമയിലൂടെയായിരുന്നു. തുടർന്ന് പത്തോളം തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. 2005-ൽ സൈറ, കണ്ണേ മടങ്ങുക എന്നീ സിനിമകളിലെ അഭിനയത്തിന് നവ്യ നായർ രണ്ടാമതും സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിന് അർഹയായി. 2008-ൽ ഗജ എന്ന ചിത്രത്തിലൂടെയാണ് കന്നഡ സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. സിനിമകൾ കൂടാതെ പരസ്യ ചിത്രങ്ങൾക്ക് മോഡലിംഗും ചെയ്തിട്ടുണ്ട്. മലയാളം,തമിഴ്,കന്നഡ ഭാഷകളിലായി അൻപതിലധികം സിനിമകളിൽ നവ്യ നായർ അഭിനയിച്ചിട്ടുണ്ട്.

നവ്യ നായർ 2010-ലാണ് വിവാഹിതയാകുന്നത് മുബൈയിൽ ബിസിനസ്സുകാരനായ സന്തോഷ് മേനോനായിരുന്നു വരൻ. വിവാഹത്തിനുശേഷം അഭിനയത്തിരക്കുകളിൽ നിന്നും നവ്യ നായർ തത്ക്കാലത്തേയ്ക്ക് വിട്ടുനിന്നു. നവ്യ – സന്തോഷ് ദമ്പതികൾക്ക് ഒരു മകനാണുള്ളത് പേര് സായി കൃഷ്ണ. 2012-ൽ സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലാണ് പിന്നെ നവ്യ അഭിനയിയ്ക്കുന്നത്. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാള ചിത്രമായ ദൃശത്തിന്റെ കന്നഡ റീമെയ്ക്കായ ദൃശ-യിലാണ് നവ്യ പിന്നീട് അഭിനയിയ്ക്കുന്നത്. വിവാഹത്തിനുശേഷം നവ്യ നായർ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജായും അവതാരികയായുമൊക്കെ പ്രവർത്തിച്ചിരുന്നു. ശാസ്ത്രീയ നൃത്തം അഭ്യസിച്ചിട്ടുള്ള നവ്യ നായർ നിരവധി വേദികളിൽ ഡാൻസ് പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. 2015-ൽ സൂര്യ ഫെസ്റ്റിവലിൽ നവ്യ നായർ സംവിധാനം ചെയ്ത് അവരിപ്പിച്ച ഡാൻസ് ഫ്യൂഷൻ ” വളരെ ജനപ്രീതി നേടുകയും നിരവധി വേദികളിൽ അവതരിപ്പിയ്ക്കുകയും ചെയ്തു.

Continue Reading

Celebrities

റിയാലിറ്റി ഷോയിലെ മത്സരാർത്ഥികളുടെ കവിളിൽ കടിച്ച് വിവാദത്തിൽ, ഇപ്പോൾ ശശികലയായി കങ്കണയ്ക്കൊപ്പം കസറി ഷംന കാസിം

Published

on

By

തെലുങ്ക് ഡാൻസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത ഷംന കാസിമിനെതിരെ രൂക്ഷ വിമര്‍ശനം ഉയർന്നിരുന്നു. തെലുങ്ക് ചാനലായ ഇ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്പ്യന്‍സ്’ ഷോയിലെ വിധികര്‍ത്താവാണ് ഷംന. റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ചവച്ച മത്സരാര്‍ഥികളെ ഷംന കവിളില്‍ ചുംബിക്കുകയും കടിക്കുകയും ചെയ്തു. ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും കവിളിൽ കടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഷംനയുടെ വികാരപ്രകടനം അതിരുകടന്നുപോയെന്നും വിധികര്‍ത്താവ് ഇങ്ങനെ ചെയ്യരുതായിരുന്നുവെന്നും ഇവര്‍ പറയുന്നു. എന്നാൽ സന്തോഷകരമായ സ്‌നേഹപ്രകടനം നടത്തുന്നതിനെ കുറ്റപ്പെടുത്തുന്നത് കടപസദാചാരമാണെന്ന് ഷംനയെ അനുകൂലിക്കുന്നവരുടെ അഭിപ്രായം.

ഇതാദ്യമായല്ല ഷംന കാസിം ഇങ്ങനൊരു സ്നേഹപ്രകടനം നടത്തുന്നത്. കഴിഞ്ഞ വർഷവും ഇതേ റിയാലിറ്റി ഷോയ്ക്കിടെ നടി സമാനമായ രീതിയിൽ മത്സരാർഥികളെ പ്രോത്സാഹിപ്പിച്ചിരുന്നു. തുടർന്ന് വിവാദത്തില്‍ പ്രതികരണവുമായി ഷംന കാസിം രംഗത്തെത്തിയിരുന്നു. അമ്മയുടെ കവിളില്‍ കടിക്കുന്നതിന്‍റെ ഒരു ചിത്രമാണ് ഷംന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. “നിങ്ങളെ ആരെങ്കിലും വിധിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ പ്രശ്‍നമാണ്”, എന്നാണ് ചിത്രത്തിനൊപ്പമുള്ള ഷംനയുടെ കുറിപ്പ്. ഷംനയുടെ വികാരപ്രകടനം അതിരുകടന്നുവെന്നാണ് ഒരു വിഭാഗം വിമര്‍ശനം ഉന്നയിച്ചതെങ്കില്‍ നടിക്ക് പിന്തുണയുമായെത്തിയവരും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു. ഷംനയെ കുറ്റപ്പെടുത്തുന്നവര്‍ കപട സദാചാരത്തിന്‍റെ വക്താക്കളാണെന്നായിരുന്നു ഈ വിഭാഗത്തിന്‍റെ പ്രതികരണം. അതേസമയം കങ്കണ റാണവത്തിന്റെ പുതിയ ചിത്രം തലൈവിയിൽ ഷംന മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കിയെടുത്ത ചിത്രമായിരുന്നു തലൈവി. കങ്കണ നായികയായ ചിത്രത്തില്‍ നടി ഷംന ആണ് തോഴി ശശികലയുടെ റോളില്‍ എത്തിയത്
ജയലളിതയുടെ പതിനാറ് വയസ്സുമുതലുള്ള ജീവിതവും വ്യക്തിജീവിതവും രാഷ്ട്രീയ പ്രവേശനവുമാണ് എ.എല്‍. വിജയ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പശ്ചാത്തലം. തമിഴിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കെ.വി. വിജയേന്ദ്രപ്രസാദും രജത് അരോറയും ചേര്‍ന്നാണ്. കമലിന്‍റെ സംവിധാനത്തില്‍ 2004ല്‍ പുറത്തെത്തിയ ‘മഞ്ഞു പോലൊരു പെണ്‍കുട്ടി’യിലൂടെ അഭിനയരംഗത്തേക്കെത്തിയ ഷംന ഇന്ന് തമിഴിലും തെലുങ്കിലും തിരക്കുള്ള താരമാണ്. ‘പൂര്‍ണ്ണ’ എന്ന പേരിലാണ് തമിഴ്, തെലുങ്ക് സിനിമാമേഖലകളില്‍ ഷംന അറിയപ്പെടുന്നത്.

ചെറിയ കുട്ടി ആയിരിക്കുമ്പൊഴേ കഥക്,മോഹിനിയാട്ടം,ഭരതനാട്യം തുടങ്ങിയ നൃത്ത ഇനങ്ങളിൽ പരിശീലനം നേടിയിട്ടുള്ള ഷംന കാസിം, 2003ലെ അമൃതാ ടി വി സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയിൽ മൂന്നാം സ്ഥാനം നേടിയതോടെയാണ് ശ്രദ്ധിയ്ക്കപ്പെടുന്നത്. കണ്ണൂർ സ്വദേശികളായ കാസിം,റൗലാബി എന്നിവരാണ് മാതാപിതാക്കൾ.ഷെരീഫ,ആരിഫ,ഷീന,ഷാനവാസ് എന്നിവർ മൂത്ത സഹോദരങ്ങളാണ്. കണ്ണൂർ സെയിന്റ് തെരേസാസ് ആംഗ്ലോ ഇൻഡ്യൻ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

Continue Reading

Updates

Celebrities16 hours ago

മീര ജാസ്മിൻ ഏട്ടത്തിയമ്മയായി വരുന്നതിൽ നിനക്ക് കുഴപ്പമുണ്ടോ? ധ്യാനോട് വിനീത് ശ്രീനിവാസൻ

മലയാളത്തിലെ ജനപ്രിയ താരകുടുംബങ്ങളിൽ ഒന്നാണ് നടൻ ശ്രീനിവാസന്റേത്. ശ്രീനിവാസനും മക്കളായ വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും എല്ലാം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇപ്പോൾ ഇവരുടെ പഴയ ഒരു...

Celebrities2 days ago

‘മുല്ലപ്പെരിയാർ പൊട്ടാനിരിക്കുമ്പോഴാണോടി നിൻ്റെ പുകവലി’, റിമ കല്ലിങ്കലിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ കമന്റുകൾ

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് റിമ കല്ലിങ്കൽ. സോഷ്യൽ മീഡിയയിലും റിമ സജീവമാണ്. ഒത്തിരി ഫോട്ടോകളും വീഡിയോകളും റിമ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു ചിത്രം പങ്കുവച്ചതിന് സമൂഹമാധ്യമങ്ങളിൽ...

Celebrities2 days ago

‘മേക്കപ്പ് മാന് മേക്കപ്പിട്ട് പ്രണവ് മോഹൻലാൽ’, ഹൃദയത്തിൻ്റെ വിശേഷങ്ങളുമായി വിനീത് ശ്രീനിവാസൻ

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഹൃദയം’. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്....

Celebrities3 days ago

വാണി വിശ്വനാഥ് സിനിമയിലേക്ക് മടങ്ങിയെത്തുന്നു, നായകനായി ഭർത്താവ് ബാബുരാജ് തന്നെ

7 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നമ്മുടെ ലേഡി സൂപ്പർസ്റ്റാർ വാണി വിശ്വനാഥ്. ഭർത്താവും നടനുമായ ബാബുരാജിന്‍റെ നായികയായി തന്നെയാണ് തിരിച്ചുവരവ് എന്നത് ആരാധകർക്ക് വലിയൊരു...

Celebrities6 days ago

കോപ്പി സുന്ദർ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ വിഷമം ആകാറുണ്ടോ? കിടിലൻ മറുപടിയുമായി ഗോപി സുന്ദർ

പുതുതലമുറ സംഗീത സംവിധായകരില്‍ മുന്‍നിരയില്‍ സ്ഥാനമുള്ള ആളാണ്‌ ഗോപി സുന്ദര്‍. പാട്ടിന്‍റെ സംഗീതത്തിനൊപ്പം സാങ്കേതികതയില്‍ ഉള്ള പൂര്‍ണ്ണതയാണ് ഗോപി സുന്ദറിനെ വ്യത്യസ്തന്‍ ആക്കുന്നത്. അതുപോലെ തന്നെ വിവാദങ്ങളിലും...

Celebrities7 days ago

പൈസ വീട്ടിൽ എത്തിച്ചില്ലെങ്കിൽ ഷൂട്ടിംഗിന് വരില്ലെന്ന് ഹരിശ്രീ അശോകൻ, സ്ഥലം വിറ്റ് 1 ലക്ഷം രൂപ കൊടുത്ത് സലിം കുമാർ, അച്ഛൻ ഉറങ്ങാത്ത വീടിൻ്റെ വിശേഷങ്ങൾ

സലിം കുമാർ എന്ന നടൻ്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് അച്ഛൻ ഉറങ്ങാത്ത വീട്. 2006ലാണ് ചിത്രം പുറത്തിറങ്ങിയത്. ലാൽ ജോസാണ് ചിത്രം സം‌വിധാനം ചെയ്തത്. സൂര്യനെല്ലി...

Celebrities7 days ago

മലയാള സിനിമയിൽ ലിപ്ലോക്ക് സീനുകൾ ആണുങ്ങൾക്ക് മാത്രമേ ചെയ്യാൻ പറ്റുള്ളൂ എന്നുണ്ടോ? പെൺകുട്ടികൾക്ക് പറ്റില്ലേ? കുറിക്ക് കൊള്ളുന്ന മറുപടിയുമായി ദുർഗ കൃഷ്ണ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന പേരാണ് നടി ദുര്ഗ കൃഷ്ണയുടേത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി ദുർഗ കൃഷ്ണയ്ക്കും. ഭർത്താവിനുമെതിരെ സൈബർ അറ്റാക്കുകൾ...

Celebrities1 week ago

‘കുറുപ്പ്’ നവംബറിൽ എത്തുമെന്ന് സൂചന, വില്ലനാണോ നായകനാണോ? ആകാംഷയോടെ ആരാധകർ

കുറുപ്പ് റിലീസിനായി കാത്തിരിക്കുകയാണ് ദുല്‍ഖര്‍ ആരാധകര്‍. നേരത്തെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ദുല്‍ഖര്‍ തന്നെ അതിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം തീയറ്റര്‍ റിലീസിന് ഒരുങ്ങുന്നു എന്നാണ്...

Celebrities1 week ago

സ്വന്തം കിളിക്ക് ‘കോഴി’ കേക്കൊരുക്കി രമേശ് പിഷാരടി, ഭാര്യയുടെ തല്ല് കിട്ടുന്നത് കൊണ്ടാണോ ക്യാപ്‌ഷൻ ഇല്ലാത്തതെന്ന് ആരാധകർ

ഭാര്യ സൗമ്യയുടെ പിറന്നാള്‍ ദിനം സ്പെഷൽ കേക്കുമായി രമേശ് പിഷാരടി. കോഴിയുടെ രൂപത്തിലുള്ള കേക്കാണ് പിഷാരടി സൗമ്യയ്ക്കായി ഒരുക്കിയത്. ജന്മദിനാശംസകൾ കിളി എന്നും കേക്കിൽ എഴുതിയിട്ടുണ്ട്. പിഷാരടി...

Celebrities1 week ago

‘പച്ച ചുരിദാറുമിട്ട് ഞാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കും, ചേട്ടന്‍ വരണം’; മുകേഷിനെ ഫോൺ വിളിച്ച് പറ്റിച്ച് മേനകയും ലിസിയും

മലയാളികളുടെ ഇഷ്ട താരങ്ങളാണ് മുകേഷും മേനകയും ലിസിയുമെല്ലാം. ഒരുകാലത്ത് ഈ നായികമാർ സൃഷ്‌ടിച്ച ഓളം ഒന്ന് വേറെ തന്നെയാണ്. ഇവർ മൂന്ന് പേരും നല്ല സുഹൃത്തുക്കളാണ്. ഇപ്പോൾ...

Trending