Connect with us

Movies

‘എക്കാലത്തെയും മികച്ച നടനെയും എറ്റവും മികച്ച അമ്മയെയും ഒരു ഫ്രെയിമില്‍ സംവിധാനം ചെയ്യുമ്പോള്‍’ -സന്തോഷം പങ്കുവച്ച് പൃഥ്വിരാജ്

Published

on

മലയാള സിനിമയിലെ മുന്‍നിര യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് പൃഥ്വിരാജ് സുകുമാര്‍. അന്തരിച്ച മുന്‍ നടന്‍ സുകുമാരന്റെയും നടി മല്ലികയുടെയും മകനായ പൃഥ്വി സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം തന്റേതായ കയ്യൊപ്പ് നല്‍കിയിട്ടുണ്ട്. നവ്യ നായര്‍ പ്രധാന കഥാപാത്രമായ ‘നന്ദനം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ പൃഥ്വി ഇന്ന് മലയാള ചലച്ചിത്ര മേഖലയിലെ ഏറ്റവും വലിയ ഹിറ്റ്‌ ചിത്രത്തിന്റെ സംവിധായകനാണ്. മോഹന്‍ലാലിനെ നായകനാക്കിയുള്ള തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് പൃഥ്വിയിപ്പോള്‍. ലൂസിഫറിന് ശേഷം പൃഥ്വി സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

മോഹന്‍ലാല്‍ തന്നെയാണ് പൃഥ്വിയുടെ രണ്ടാമത്തെ ചിത്രത്തിലും നയകനായെത്തുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്റെ’ ചിത്രീകരണം താല്‍കാലികമായി നിര്‍ത്തിവച്ചാണ് താരം ബ്രോ ഡാഡിയുടെ ഷൂട്ടിംഗുമായി മുന്‍പോട്ട് പോകുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ്‌ ബ്രോ ഡാഡിയെന്നു മുന്‍പ് പൃഥ്വി പറഞ്ഞിട്ടുണ്ട്. മീനാ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ്‌ ചിത്രത്തിലെ നായികമാര്‍. മോഹന്‍ലാല്‍, പൃഥ്വിരാജ്, കല്യാണി, മീനാ എന്നിവര്‍ക്ക് പുറമേ ലാലു അലക്സ്, സൗബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍, കനിഹ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ, ബ്രോ ഡാഡിയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും അമ്മ മല്ലിക സുകുമാരനും ഒരുമിച്ച് അഭിനയിക്കുന്ന രംഗത്തിന്റെ ഷൂട്ടിംഗ് ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാ൦ പേജിലൂടെയാണ് നടന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘എക്കാലത്തെയും മികച്ച നടനെയും എറ്റവും മികച്ച അമ്മയെയും ഒരു ഫ്രെയിമില്‍ സംവിധാനം ചെയ്യുമ്പോള്‍’ എന്നാണ് പൃഥ്വി ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം സോഷ്യല്‍ മീഡിയ കീഴടക്കി കഴിഞ്ഞു. മൂന്നു സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ്‌ ബ്രോഡാഡി. ഒരു ക്രിസ്ത്യന്‍ കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകന്റെ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എണ്‍പത് ശതമാനത്തോളം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. ശ്രീജിത്ത്‌ എന്‍, ബിബിന്‍ ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ദീപക് ദേവാണ്. സിദ്ധു പനയ്ക്കൽ ആണ് പ്രൊഡക്ഷൻ കൺട്രോളർ. എം ആർ രാജകൃഷ്ണനാണ് ഓഡിയോഗ്രാഫി. അതേസമയം, ബ്രോ ഡാഡി എന്ന ചിത്രം ഒരു ബിഗ്‌ എന്റർടെയിനറായിരിക്കുമെന്നാണ് സിനിമയിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ ജഗദീഷ് പറയുന്നത്.

‘പൃഥ്വിരാജിന്റെ സംവിധാന മികവ് എന്നെ അത്ഭുതപ്പെടുത്തി. ക്യാമറ, ലെന്‍സ്‌, ലൈറ്റിംഗ് എന്നിങ്ങനെ ഒരു സിനിമാ നിര്‍മ്മാണത്തിന്റെ എല്ലാ വശങ്ങളെ കുറിച്ചും അറിവുള്ള ആളാണ്‌ പൃഥ്വി. പൃഥ്വിരാജെന്ന സംവിധായകന് എല്ലാ നടന്മാരുടെയും മികച്ച പ്രകടനം പുരതെടുപ്പിക്കാന്‍ ഉള്ള കഴിവുമുണ്ട്. ബ്രോ ഡാഡിയിൽ അഭിനയിക്കണം എന്നാവശ്യപ്പെട്ട് പൃഥ്വി തന്നെ സമീപിച്ചപ്പോഴുണ്ടായ സന്തോഷം ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയപ്പോൾ ഇരട്ടിയായി. രു പക്കാ പ്രൊഫഷണൽ സംവിധായകനാണ് പൃഥ്വിരാജ്.’ -ജഗദീഷ് പറയുന്നു.

Gallery

അന്ധവിശ്വാസമോ, ആത്മഹത്യയോ, കൂട്ടക്കൊലയോ? ബുരാരിയിലെ മരണങ്ങൾ വീണ്ടും ഓർമിപ്പിച്ച് നെറ്റ്ഫ്ലിക്സ്

Published

on

By

ഇന്ത്യയെ നടുക്കിയ മരണമായിരുന്നു ബുരാരി കേസ്. ഒരു കുടുംബത്തിലെ 11 പേരെയാണ് ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്‌ത രീതിയിൽ കണ്ടെത്തിയത്. ഇതുവരെയും കേസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പുറത്തു പറയാൻ ആ കുടുംബത്തിലെ ആരും തന്നെ ബാക്കി ഇല്ല എന്നത് തന്നെയാണ് വാസ്തവം. ഇപ്പൊൾ മൂന്ന് വർഷത്തിന് ശേഷം വീണ്ടും ബുരാരി കേസ് ജനങ്ങൾക്കിടയിലേക്ക് എത്തിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ഹൗസ് ഓഫ് സീക്രട്ടസ്; ദ ബുരാരി ഡെത്ത്‌സ് എന്ന പേരിലാണ് ഡോക്യുമെന്ററി പുറത്തിറക്കിയിരിക്കുന്നത്. ലീന യാദവ്, അനുഭവ് ചോപ്ര എന്നിവരാണ് ഡോക്യുമെന്ററിയുടെ സംവിധായകര്‍. ഒരു അന്വേഷണത്തിനപ്പുറം മാനസികാരോഗ്യത്തില്‍ നമ്മുടെ സമൂഹം ശ്രദ്ധ ചെലുത്തേണ്ട പ്രധാന്യത്തെക്കുറിച്ചും ഈ ഡോക്യുമെന്ററി സംസാരിക്കുന്നു.

2018 ജൂണ്‍ 30നാണ് ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട 11 പേരില്‍ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണു നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു. മൃതദേഹങ്ങളുടെ കണ്ണു കെട്ടിയിരുന്നു. വായില്‍ ടേപ്പു ഒട്ടിച്ചിരുന്നു. ഇതെല്ലാം ആചാരങ്ങളുടെ ഭാഗമായിട്ടാണെന്നാണു പൊലീസ് വ്യക്തമാക്കുന്നത്. മൃതദേഹത്തിനു സമീപം വച്ചിരിക്കുന്ന കപ്പിലെ വെള്ളം നീല നിറമാകുന്നതോടെ പിതാവ് എത്തി രക്ഷപ്പെടുത്തുമെന്നും ലളിത് കുടുംബാംഗങ്ങളെ വിശ്വസിപ്പിച്ചിരുന്നു. കഴിഞ്ഞ 22 വര്‍ഷമായി ഡല്‍ഹിയിലെ ബുറാഡി മേഖലയില്‍ ജീവിക്കുന്നവരാണു ഭാട്ടിയ കുടുംബം. ഇവര്‍ക്ക് ഒരു പലചരക്കു കടയും പ്ലൈവുഡ് സ്റ്റോറുമുണ്ട്.

ഭാട്ടിയ കുടുംബത്തോടു പലതരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളവരുടെ ആത്മാക്കളാണു തനിക്കൊപ്പമുള്ളതെന്നാണു ലളിത് അവകാശപ്പെട്ടിരുന്നത്. ലളിതിന്‍റെ ഭാര്യ ടിനയുടെ പിതാവ് സജ്ജന്‍ സിങ്, സഹോദരി പ്രതിഭയുടെ ഭര്‍ത്താവ് ഹിര, മറ്റൊരു സഹോദരി സുജാത നാഗ്പാലിന്‍റെ ഭര്‍തൃസഹോദരങ്ങളായ ദയാനന്ദ്, ഗംഗാ ദേവി എന്നിവരുടെ ആത്മാക്കള്‍ ഒപ്പമുണ്ടെന്നായിരുന്നു വാദം. അതേസമയം, പുറത്തുനിന്നുള്ളവരുടെ മുന്നില്‍വച്ച് ഒരിക്കല്‍ പോലും പിതാവിന്‍റെ ആത്മാവ് ലളിതില്‍ സന്നിവേശിച്ചിരുന്നില്ലെന്നും കുറിപ്പിലുണ്ട്. 2017 നവംബര്‍ 11ന് എഴുതിയ കുറിപ്പില്‍ ആരോ ചെയ്ത തെറ്റാണ് അത് നേടുന്നതില്‍ നിന്നു കുടുംബത്തെ പരാജയപ്പെടുത്തുന്നതെന്ന് പറഞ്ഞിരുന്നു. ഇതെന്തിനെക്കുറിച്ചാണെന്നു വ്യക്തമായിട്ടില്ല. ആരുടെയോ തെറ്റുകൊണ്ട് എന്തോ ഒന്ന് നേടുന്നതില്‍ പരാജയപ്പെട്ടു.

ഇങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് അടുത്ത ദീപാവലിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും ഡയറിയില്‍ കുറിച്ചിട്ടുണ്ട്. നാല് ആത്മാക്കള്‍ തന്നോടൊപ്പം ഇപ്പോഴുണ്ട്. നിങ്ങള്‍ സ്വയം അഭിവൃദ്ധിപ്പെട്ടെങ്കില്‍ മാത്രമേ അവ മോചിക്കപ്പെടുകയുള്ളൂ. ഹരിദ്വാറില്‍ മതപരമായ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കുമ്പോള്‍ ഇവയ്ക്കു മോക്ഷം ലഭിക്കുമെന്നും 2015 ജൂലൈ 15ന് എഴുതിയ കുറിപ്പില്‍ പറയുന്നു.  ഇതിനകം ഡോക്യൂമെന്ററിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പിതാവിന്റെ ആത്മാവ് പ്രവേശിക്കാറുണ്ടെന്നു ലളിത് കുടുംബത്തെ വിശ്വസിപ്പിച്ചു. കുടുംബത്തിലെ ബാക്കിയുള്ള പത്തുപേരുടെയും ചിന്തകളെ നിയന്ത്രിക്കാന്‍ ലളിതിന് എങ്ങനെ സാധിച്ചുവെന്നതാണ് ഏറ്റവും വലിയ അത്ഭുതം. എന്തായാലും ഡോക്യൂമെന്ററിയിൽ പല ചോദ്യങ്ങൾക്കുമുള്ള കൃത്യമായ ഉത്തരമുണ്ട്. ചില ഉത്തരങ്ങൾ ഇന്നും അപൂർണമായിരിക്കുന്നു.

Continue Reading

Movies

സണ്ണി ചെയ്യണ്ട എന്നാണ് ആദ്യം കരുതിയത്, ഒരു കഥാപാത്രത്തെ തന്നെ കണ്ടിരുന്നാല്‍ പ്രേക്ഷകര്‍ മടുക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു -ജയസൂര്യ

Published

on

By

ടിവി ചാനലുകളില്‍ അവതാരകനായി കരിയര്‍ ആരംഭിച്ച ജയസൂര്യ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് സിനിമയിലെത്തുന്നത്. 1995ല്‍ റിലീസ് ചെയ്ത ത്രീ മെന്‍ ആര്‍മി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പത്രം, ദോസ്ത് എന്ന സിനിമകളില്‍ ചെറുതായെങ്കിലും ശ്രദ്ധിക്കപ്പെട്ട ജയസൂര്യയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത് വിനയന്‍ സംവിധാനം ചെയ്ത ‘ഊമപ്പെണ്ണിന് ഉരിയാടപയ്യന്‍’ എന്ന ചിത്രമാണ്‌. വില്ലനായും, കൊമേഡിയനായും, സ്വഭാവ നടനായും, നായകനായുമെല്ലാം തിളങ്ങിയിട്ടുള്ള നടനാണ്‌ ജയസൂര്യ. അതേസമയം, മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം ‘സണ്ണി’ ഇന്ന് OTTയില്‍ റിലീസ് ചെയ്തിരിക്കുകയാണ്.

ഏറെ പ്രേക്ഷക പ്രശംസ നേടിയ ‘വെള്ളം’ എന്ന സിനിമയ്ക്ക് ശേഷം ജയസൂര്യ നായകനാകുന്ന ചിത്രമാണ്‌ സണ്ണി. മലയാള ചലച്ചിത്ര മേഖലയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുക്കെട്ടിലാണ് ചിത്രം ഒരുങ്ങുന്നത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ജയസൂര്യയുടെ നൂറാമത് ചിത്രമാണ്‌ സണ്ണി. ഒരു കഥാപാത്രം മാത്രമുള്ള ചിത്രമാണ്‌ സണ്ണി. ഡ്രീംസ് ആന്‍ഡ്‌ ബിയോന്‍ഡിന്റെ ബാനറില്‍ രഞ്ജിത്തും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യമായി സണ്ണിയുടെ തിരക്കഥ കേട്ടപ്പോള്‍ ചെയ്യണ്ട എന്നാണ് കരുതിയത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജയസൂര്യയിപ്പോള്‍.

‘ചിത്രത്തില്‍ ഒരു കഥാപാത്രം മാത്രമാണ് ഉള്ളത് എന്ന ഘടകം എന്നെ ഒരുപാട് എക്സൈറ്റ് ചെയ്യിച്ചിരുന്നു. കാരണം, കാസ്റ്റ് എവേ പോലെയുള്ള ഹോളിവുഡ് സിനിമകളുടെ ആരാധകനാണ് ഞാന്‍. എന്നാല്‍, സണ്ണിയുടെ കഥ ആദ്യം കേട്ടപ്പോള്‍ ആ കഥാപാത്രവുമായി കണക്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഒരു കഥാപാത്രം തന്നെ കണ്ടിരുന്നാല്‍ പ്രേക്ഷകര്‍ മടുക്കുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു. അതുക്കൊണ്ട് തന്നെ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സിനിമയായിരുന്നു സണ്ണി. കഥ കേട്ടപ്പോള്‍ ഈ സിനിമ ചെയ്യണ്ട എന്നാണ് ആദ്യം കരുതിയത്. എന്നാല്‍, കുറച്ച് സമയം കഴിഞ്ഞപ്പോള്‍ സണ്ണി മനസ്സില്‍ കയറികൂടി.’ -ജയസൂര്യ പറയുന്നു.

‘അങ്ങനെ ഒരിക്കല്‍ കൂടി അതേ കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് രഞ്ജിത്തിനോട് പറഞ്ഞു. എന്തായാലും ഈ സിനിമ ചെയ്യുമെന്ന് രഞ്ജിത്ത് മനസ്സില്‍ ഉറപ്പിച്ചിരുന്നു. അതിപ്പോള്‍ ഞാനല്ലെങ്കില്‍ മറ്റൊരാള്‍. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പുതിയ സാധ്യതകള്‍ കണ്ടെത്താനായി.’ -ജയസൂര്യ പറഞ്ഞു. സണ്ണിയുടെ കഥ കേട്ട് കഴിഞ്ഞപ്പോള്‍ ജയസൂര്യയ്ക്ക് ധാരാളം സംശയങ്ങള്‍ ഉണ്ടായിരുന്നെന്നും ഇത്രയും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അതവിടെ വച്ച് ഉപേക്ഷിക്കാന്‍ താന്‍ ജയനോട് പറഞ്ഞെന്നും രഞ്ജിത്ത് ശങ്കര്‍ മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞപ്പോള്‍ ജയസൂര്യ തന്നെ വിളിക്കുകയും തങ്ങള്‍ വീണ്ടും ഒന്നിച്ചിരുന്നു സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുക്കെട്ടുകളില്‍ ഒന്നാണ് രഞ്ജിത്ത് ശങ്കര്‍- ജയസൂര്യ കൂട്ടുക്കെട്ട്. പുണ്യാളന്‍ അഗര്‍ബത്തീസ്, സസു സുധി വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി, പ്രേതം 2 തുടങ്ങിയവയാണ് രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ കൂട്ടുക്കെട്ടില്‍ പിറന്ന മറ്റ് സിനിമകള്‍. കരിയറിലെ ഇരുപതാം വര്‍ഷം ആഘോഷിക്കുന്ന അവസരത്തിലാണ് ഏറെ പുതുമകളോടെ സണ്ണി എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സംഗീതജ്ഞനായ സണ്ണി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. സണ്ണിയുടെ യഥാര്‍ത്ഥ മുഖമാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Continue Reading

Movies

ആ ഒരു ചോദ്യം മാത്രമാണ് മഞ്ജു അന്ന് ചോദിച്ചത്, മഞ്ജു നോ പറഞ്ഞിരുന്നെങ്കില്‍ അത് സംഭവിക്കില്ലായിരുന്നു; അനുഭവം പങ്കുവച്ച് ടികെ രാജിവ്

Published

on

By

മലയാള ചലച്ചിത്ര മേഖലയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ എന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന മഞ്ജു വാര്യര്‍. സാക്ഷ്യം എന്ന സിനിമയിലൂടെ തന്റെ പതിനേഴാം വയസിലാണ്‌ മഞ്ജു ക്യാമറയ്ക്ക് മുന്‍പിലെത്തുന്നത്. സിനിമയിലെ പോലെ തന്നെ മഞ്ജു വാര്യർ ഇപ്പോൾ സോഷ്യൽ മീഡിയയിലെയും താരമാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന മഞ്ജുവിന്റെ ചിത്രങ്ങളെല്ലാം തന്നെ വളരെ പെട്ടന്നാണ് വൈറലായി മാറുന്നത്.
കലോല്‍സവ വേദികളില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് മഞ്ജു.

24 വയസ്സുള്ള ഒരു പുതുമുഖ നടിക്ക് എത്തിപ്പെടാന്‍ സാധിക്കുന്നതും വളരെ ഉയരത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് ഈ കാലയളവിലായി. കുറെ വർഷങ്ങൾക്ക് ശേഷം താരം നടത്തിയ രണ്ടാം വരവിൽ ഒരുപിടി നല്ല കഥാപാത്രങ്ങളാണ് മലയാളികൾക്ക് ലഭിച്ചത്. തന്റെ അഭിനയ മികവിലൂടെ മലയാളികളുടെ കൈയ്യടി നേടിയെടുത്ത മഞ്ജു വിവാഹത്തിന് മുൻപ് വെറും മൂന്ന് വർഷം മാത്രമാണ് സിനിമയിലുണ്ടായിരുന്നത്. ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളെ മഞ്ജു മലയാളികൾക്ക് സമ്മാനിച്ചു. ഇതിനോടകം തന്നെ നിരവധി പുരസ്കാരങ്ങളും താരം നേടിയിട്ടുണ്ട്.

ഒരു ദേശീയ ചലച്ചിത്ര പുരസ്കാരം, ഒരു കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ഏഴ് ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍ എന്നിവ മഞ്ജു വാര്യര്‍ നേടിയിട്ടുണ്ട്. ഇന്നലെയായിരുന്നു മഞ്ജുവിന്റെ നാല്‍പത്തി മൂന്നാം പിറന്നാള്‍. നിരവധി പേരാണ് താരത്തിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. മഞ്ജുവിനെ കുറിച്ച് ടികെ രാജീവ് കുമാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ മഞ്ജു എത്തിയപ്പോഴുണ്ടായ ഒരു അനുഭവമാണ്‌ രാജീവ് പങ്കുവച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ എന്ന ഒറ്റ നടിയെ മാത്രം പ്രതീക്ഷിച്ചാണ് ആ സിനിമയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചത് എന്നാണ് രാജീവ് പറയുന്നത്.

‘മഞ്ജു നോ പറഞ്ഞിരുന്നെങ്കില്‍ അങ്ങനെ ഒരു സിനിമ ഉണ്ടാകില്ലായിരുന്നു. അച്ഛന്റെയും അമ്മയുടെയും മുന്‍പില്‍ വച്ചാണ് മഞ്ജു സിനിമയുടെ കഥ കേട്ടത്. കഥ പറയുമ്പോള്‍ അച്ഛന്റെയും അമ്മയുടെയും മുഖം മാറുന്നത് ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരെന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് എന്ന് നേരത്തെ മനസിലാക്കിയത് കൊണ്ടാകാം നമ്മുക്ക് പുറത്തിരുന്നു സംസാരിക്കാം എന്ന് മഞ്ജു പറഞ്ഞു. അങ്ങനെ എന്നെ അവര്‍ പുറത്തേക്ക് കൊണ്ടുപ്പോയി. കഥ കേട്ട മഞ്ജു എന്നോട് ഒരു കാര്യം മാത്രമേ ചോദിച്ചുള്ളൂ. ‘ചേട്ടാ, ഈ സിനിമയില്‍ നഗ്നതയുണ്ടോ?’ എന്നായിരുന്നു അവരുടെ ചോദ്യം. ഇല്ലാ എന്നായിരുന്നു എന്റെ മറുപടി’ -രാജീവ് പറയുന്നു.

‘ഇല്ല എന്ന എന്റെ മറുപടി കേട്ടപ്പോള്‍ സന്തോഷത്തോടെ മഞ്ജു സിനിമ ചെയ്യാം എന്ന് സമ്മതിച്ചു. ആ പ്രായത്തില്‍ ഇങ്ങനെയൊരു കഥ കേള്‍ക്കുമ്പോള്‍ അത് സമഗ്രമായി പരിശോധിക്കാനുള്ള അപാരമായ ഒരു ഉള്‍ക്കാഴ്ച മഞ്ജുവിനുണ്ട്. അതെന്നെ അത്ഭുതപ്പെടുത്തി.’ -രാജീവ് പറയുന്നു. തിലകന്‍, ബിജു മേനോന്‍, അബ്ബാസ്, മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1998ല്‍ റിലീസ് ചെയ്ത ചലച്ചിത്രമാണ് കണ്ണെഴുതി പൊട്ടും തൊട്ട്. ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിന് മഞ്ജുവിനെ തേടിയെത്തിയത് ദേശീയ ചലച്ചിത്ര പുരസ്കാരമാണ്.

Continue Reading

Updates

Celebrities17 hours ago

മീര ജാസ്മിൻ ഏട്ടത്തിയമ്മയായി വരുന്നതിൽ നിനക്ക് കുഴപ്പമുണ്ടോ? ധ്യാനോട് വിനീത് ശ്രീനിവാസൻ

മലയാളത്തിലെ ജനപ്രിയ താരകുടുംബങ്ങളിൽ ഒന്നാണ് നടൻ ശ്രീനിവാസന്റേത്. ശ്രീനിവാസനും മക്കളായ വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും എല്ലാം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇപ്പോൾ ഇവരുടെ പഴയ ഒരു...

Celebrities2 days ago

‘മുല്ലപ്പെരിയാർ പൊട്ടാനിരിക്കുമ്പോഴാണോടി നിൻ്റെ പുകവലി’, റിമ കല്ലിങ്കലിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ കമന്റുകൾ

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് റിമ കല്ലിങ്കൽ. സോഷ്യൽ മീഡിയയിലും റിമ സജീവമാണ്. ഒത്തിരി ഫോട്ടോകളും വീഡിയോകളും റിമ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു ചിത്രം പങ്കുവച്ചതിന് സമൂഹമാധ്യമങ്ങളിൽ...

Celebrities2 days ago

‘മേക്കപ്പ് മാന് മേക്കപ്പിട്ട് പ്രണവ് മോഹൻലാൽ’, ഹൃദയത്തിൻ്റെ വിശേഷങ്ങളുമായി വിനീത് ശ്രീനിവാസൻ

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഹൃദയം’. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്....

Celebrities3 days ago

വാണി വിശ്വനാഥ് സിനിമയിലേക്ക് മടങ്ങിയെത്തുന്നു, നായകനായി ഭർത്താവ് ബാബുരാജ് തന്നെ

7 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നമ്മുടെ ലേഡി സൂപ്പർസ്റ്റാർ വാണി വിശ്വനാഥ്. ഭർത്താവും നടനുമായ ബാബുരാജിന്‍റെ നായികയായി തന്നെയാണ് തിരിച്ചുവരവ് എന്നത് ആരാധകർക്ക് വലിയൊരു...

Celebrities6 days ago

കോപ്പി സുന്ദർ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ വിഷമം ആകാറുണ്ടോ? കിടിലൻ മറുപടിയുമായി ഗോപി സുന്ദർ

പുതുതലമുറ സംഗീത സംവിധായകരില്‍ മുന്‍നിരയില്‍ സ്ഥാനമുള്ള ആളാണ്‌ ഗോപി സുന്ദര്‍. പാട്ടിന്‍റെ സംഗീതത്തിനൊപ്പം സാങ്കേതികതയില്‍ ഉള്ള പൂര്‍ണ്ണതയാണ് ഗോപി സുന്ദറിനെ വ്യത്യസ്തന്‍ ആക്കുന്നത്. അതുപോലെ തന്നെ വിവാദങ്ങളിലും...

Celebrities7 days ago

പൈസ വീട്ടിൽ എത്തിച്ചില്ലെങ്കിൽ ഷൂട്ടിംഗിന് വരില്ലെന്ന് ഹരിശ്രീ അശോകൻ, സ്ഥലം വിറ്റ് 1 ലക്ഷം രൂപ കൊടുത്ത് സലിം കുമാർ, അച്ഛൻ ഉറങ്ങാത്ത വീടിൻ്റെ വിശേഷങ്ങൾ

സലിം കുമാർ എന്ന നടൻ്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് അച്ഛൻ ഉറങ്ങാത്ത വീട്. 2006ലാണ് ചിത്രം പുറത്തിറങ്ങിയത്. ലാൽ ജോസാണ് ചിത്രം സം‌വിധാനം ചെയ്തത്. സൂര്യനെല്ലി...

Celebrities1 week ago

മലയാള സിനിമയിൽ ലിപ്ലോക്ക് സീനുകൾ ആണുങ്ങൾക്ക് മാത്രമേ ചെയ്യാൻ പറ്റുള്ളൂ എന്നുണ്ടോ? പെൺകുട്ടികൾക്ക് പറ്റില്ലേ? കുറിക്ക് കൊള്ളുന്ന മറുപടിയുമായി ദുർഗ കൃഷ്ണ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന പേരാണ് നടി ദുര്ഗ കൃഷ്ണയുടേത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി ദുർഗ കൃഷ്ണയ്ക്കും. ഭർത്താവിനുമെതിരെ സൈബർ അറ്റാക്കുകൾ...

Celebrities1 week ago

‘കുറുപ്പ്’ നവംബറിൽ എത്തുമെന്ന് സൂചന, വില്ലനാണോ നായകനാണോ? ആകാംഷയോടെ ആരാധകർ

കുറുപ്പ് റിലീസിനായി കാത്തിരിക്കുകയാണ് ദുല്‍ഖര്‍ ആരാധകര്‍. നേരത്തെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ദുല്‍ഖര്‍ തന്നെ അതിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം തീയറ്റര്‍ റിലീസിന് ഒരുങ്ങുന്നു എന്നാണ്...

Celebrities1 week ago

സ്വന്തം കിളിക്ക് ‘കോഴി’ കേക്കൊരുക്കി രമേശ് പിഷാരടി, ഭാര്യയുടെ തല്ല് കിട്ടുന്നത് കൊണ്ടാണോ ക്യാപ്‌ഷൻ ഇല്ലാത്തതെന്ന് ആരാധകർ

ഭാര്യ സൗമ്യയുടെ പിറന്നാള്‍ ദിനം സ്പെഷൽ കേക്കുമായി രമേശ് പിഷാരടി. കോഴിയുടെ രൂപത്തിലുള്ള കേക്കാണ് പിഷാരടി സൗമ്യയ്ക്കായി ഒരുക്കിയത്. ജന്മദിനാശംസകൾ കിളി എന്നും കേക്കിൽ എഴുതിയിട്ടുണ്ട്. പിഷാരടി...

Celebrities1 week ago

‘പച്ച ചുരിദാറുമിട്ട് ഞാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കും, ചേട്ടന്‍ വരണം’; മുകേഷിനെ ഫോൺ വിളിച്ച് പറ്റിച്ച് മേനകയും ലിസിയും

മലയാളികളുടെ ഇഷ്ട താരങ്ങളാണ് മുകേഷും മേനകയും ലിസിയുമെല്ലാം. ഒരുകാലത്ത് ഈ നായികമാർ സൃഷ്‌ടിച്ച ഓളം ഒന്ന് വേറെ തന്നെയാണ്. ഇവർ മൂന്ന് പേരും നല്ല സുഹൃത്തുക്കളാണ്. ഇപ്പോൾ...

Trending