Connect with us

Mollywood

പ്രേമം ഓഡീഷനില്‍ പുറത്തായ നടി പിന്നീട് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി;രജീഷയോ നിമിഷയോ ആണെന്ന് സോഷ്യൽ മീഡിയ

Published

on

മലയാള സിനിമയിൽ ഒരുകാലത്ത് തരംഗം ശൃട്ടിച്ച സിനിമയായിരുന്നു പ്രേമം. പ്രേമത്തിലെ മൂന്നു നായികമാരും ഇന്ന് വളരെ തിരക്കുള്ള നായികമാർ ആയിക്കഴിഞ്ഞു. നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം വമ്ബന്‍ ഹിറ്റായിരുന്നു. സായി പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. എന്നാല്‍ ചിത്രത്തില്‍ നായികയായി മറ്റൊരാള്‍ എത്തേണ്ടിയിരുന്നതിനെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് അഭിനേതാവും കാസ്റ്റിങ് ഡയറക്ടറുമായ ദിനേശ് പ്രഭാകര്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രേമം സിനിമയില്‍ ഓഡിഷന് വന്ന് പരാജയപ്പെടുകയും പിന്നീട് മറ്റൊരു ചിത്രത്തില്‍ നായികയായി അഭിനയിച്ച്‌ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടുകയും ചെയ്ത ഒരു നടിയുണ്ട്. നടിയുടെ പേര് ദിനേശ് വെളിപ്പെടുത്തിയിട്ടില്ല. ‘പ്രേമത്തിന്റെ ഓഡിഷന് അഞ്ചോ ആറോ തവണ ശ്രമിച്ചതാണ്. ഭയം കാരണമോ അന്നത്തെ മാനസികാവസ്ഥ കൊണ്ടോ ആകാം അവര്‍ക്ക് നന്നായി ചെയ്യാന്‍ കഴിഞ്ഞില്ല’, -ദിനേശ് പറഞ്ഞു.

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയ ദിനേശ് പറഞ്ഞ നടിയെ തപ്പിയിറങ്ങി. 2015ല്‍ റിലീസ് ചെയ്ത ചിത്രമാണ് പ്രേമം. അതിന് ശേഷം സംസ്ഥാന പുരസ്‌കാരം നേടിയ നടിമാര്‍ രജിഷ വിജയന്‍, പാര്‍വതി തിരുവോത്ത്, നിമിഷ സജയന്‍ എന്നിവരാണ്. 2016ല്‍ പുറത്തിറങ്ങിയ അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജിഷയെതേടി സംസ്ഥാനപുരസ്‌കാരമെത്തിയത്. 2018ല്‍ പുറത്തിറങ്ങിയ ചോലയിലെ അഭിനയമാണ് നിമിഷയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത്. 2017ല്‍ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയുമായിരുന്നു നിമിഷയുടെ ആദ്യ ചിത്രം. ദിനേഷ് പറഞ്ഞ നടി രജിഷയോ നിമിഷയോ ആയിരിക്കാമെന്നാണ് പ്രേക്ഷകരുടെ അനുമാനം.

Mollywood

ആദ്യമായി കണ്ടത് വൈശാലിയുടെ സെറ്റില്‍, പത്ത് വര്‍ഷങ്ങള്‍ നീണ്ട പ്രണയം; ഒടുവില്‍ വിവാഹ മോചനം – ഋഷ്യശൃംഗന്റെയും വൈശാലിയുടെയും യഥാര്‍ത്ഥ പ്രണയ കഥ

Published

on

By

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമാണ് വൈശാലി. 1988ല്‍ റിലീസ് ചെയ്ത ചിത്രവും അതിലെ കഥാപാത്രങ്ങളും ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരമാണ്. മലയാളത്തിലെ ഏറ്റവും മനോഹരമായ ഈ ചിത്രത്തിലെ ഗാനങ്ങളും അതി മനോഹരമാണ്. ക്ലാസിക് പ്രണയ രംഗങ്ങളാണ് ചിത്രത്തിലെ ഏറ്റവും ആകര്‍ഷകമായ ഘടകം. ജീവിതത്തില്‍ അന്ന് വരെ സ്ത്രീകളെ കണ്ടിട്ടില്ലാത്ത ഋഷ്യശൃംഗന്‍ എന്ന മുനികുമാരന്റെയും അദ്ദേഹത്തെ തേടിയെത്തുന്ന വൈശാലി എന്ന ദേവദാസി പെണ്ണിന്റെയും കഥ പറഞ്ഞ സിനിമയാണ് വൈശാലി.

കൊടിയ വരള്‍ച്ച നേരിടുന്ന അംഗ രാജ്യത്ത് മഴ പെയ്യിക്കുവാനായി വിഭാണ്ഡകന്‍ എന്ന മഹര്‍ഷിയുടെ മകനായ ഋഷ്യശൃംഗനെ എത്തിക്കണം. ഇതിനായി ഋഷ്യശൃംഗനെ ആകര്‍ഷിച്ച് രാജ്യത്ത് എത്തിക്കുവാന്‍ നിയോഗിക്കപ്പെടുന്ന അതിസുന്ദരിയായ ദാസിയുടെ മകളാണ് വൈശാലി. വൈശാലിയില്‍ ആകൃഷ്ടനായ ഋഷ്യശൃംഗന്‍ രാജ്യത്തെത്തി യാഗം നടത്തി മഴ പെയ്യിക്കുന്നു എന്നതാണ് സിനിമയുടെ പ്രമേയം. വൈശാലിയായി സുപര്‍ണാ ആനന്ദും ഋഷ്യശൃംഗനായി സഞ്ജയ്‌ മിത്രയും ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്. ഞാന്‍ ഗന്ധര്‍വന്‍, ഉത്തരം, നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാംതുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം കൂടിയാണ് സുപര്‍ണാ.

വൈശാലിയുടെ ലൊക്കേഷനില്‍ വച്ചാണ് ആദ്യമായി സുപര്‍ണയും സഞ്ജയും ആദ്യമായി കാണുന്നത്. ശൂടിമ്ഗ് വേളകളില്‍ അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. പതിനാറാം വയസിലാണ് സുപര്‍ണ വൈശാലി എന്ന സിനിമയില്‍ അഭിനയിക്കുന്നത്. സഞ്ജയ്‌ക്ക് അന്ന് 22 വയസായിരുന്നു പ്രായം. വൈശാലിയില്‍ ആദ്യം ഷൂട്ട്‌ ചെയ്‌തത്‌ ചുംബന രംഗമായിരുന്നു. സുപര്‍ണക്കും സഞ്ജയ്‌ക്കും ആ രംഗത്തില്‍ അഭിനയിക്കുന്നതില്‍ വലിയ ആശങ്കയുണ്ടായിരുന്നു. ഏകദേശം അഞ്ച് ടേക്കുകള്‍ക്ക് ശേഷമാണ് ഇരുവരും ആ രംഗം പൂര്‍ത്തിയാക്കിയത്.

ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കാന്‍ എത്തിയപ്പോള്‍ സുപര്‍ണ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ‘ആദ്യ ദിവസം തന്നെ ഭരതന്‍ സര്‍ പറഞ്ഞത് എട്ടും ഒടുവിലെ സീനായ ചുംബന രംഗമാണ്. എങ്ങനെ ചെയ്യുമെന്ന ആശങ്ക രണ്ടു പേര്‍ക്കുമുണ്ടായിരുന്നു. അഞ്ച് ടേക്കുകള്‍ എടുത്ത ശേഷമാണ് ആ സീന്‍ ശരിയായത്. ഞങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു സിനിമയായിരുന്നു അത്.’ -സുപര്‍ണ പറഞ്ഞു. പത്ത് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായ സഞ്ജയും സുപര്‍ണയും 2007 ല്‍ വിവാഹ മോചിതരായി. പിന്നീട് ഇരുവരും വേറെ വിവാഹം ചെയ്യുകയായിരുന്നു.

രണ്ടു ആണ്‍മക്കളാണ് ഇരുവര്‍ക്കുമുള്ളത്. ഇരുവരും സുപര്‍ണയ്ക്കൊപ്പമാണ് താമസം. സിനിമയില്‍ പ്രണയിച്ചത് പോലെയായിരുന്നില്ല തുടര്‍ന്നുള്ള ജീവിതം എന്ന് ഇരുവരും മുന്‍പ് പറഞ്ഞിട്ടുണ്ട്. പരസ്പര പൊരുത്തപ്പെട്ട് പോകാന്‍ കഴിയാതെ വന്നതോടെ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. പരസ്പരം വേര്‍പിരിഞ്ഞു ജീവിക്കുകയാണെങ്കിലും ഇപ്പോഴും ഇരുവരും നല്ല സുഹൃത്തുക്കളാണ്. സഞ്ജയ്‌ ജീവിതത്തിലേക്ക് വന്നത് വൈശാലിയിലൂടെ ആണെന്നും നിര്‍ഭാഗ്യവശാല്‍ പിരിയേണ്ടി വന്നുവെന്നും സുപര്‍ണ മുന്‍പ് പറഞ്ഞിട്ടുണ്ട്. സഞ്ജയോടുള്ള പ്രണയം ഇപ്പോഴും മനസിലുണ്ടെന്നും ഒരിക്കല്‍ പ്രണയം തോന്നിയാല്‍ അത് മാറില്ല എന്നും സുപര്‍ണ പറഞ്ഞു.

Continue Reading

Mollywood

മുടിയൊക്കെ കളര്‍ ചെയ്ത് കണ്ണടയൊക്കെ വച്ച് വന്നതോടെ റിസ ഒരു നോര്‍ത്ത് ഇന്ത്യന്‍ വില്ലനായി, സുന്ദരനും സുമുഖനുമായ വില്ലന്‍ -ഓര്‍മ്മകള്‍ പങ്കുവച്ച് സിദ്ദിഖ്

Published

on

By

ചലച്ചിത്ര താരവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ റിസബാവയുടെ മരണ വാര്‍ത്ത‍ കേട്ട ഞെട്ടലിലാണ് മലയാള ചലച്ചിത്ര ലോകം. സിദ്ദിഖ് -ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ് റിസബാവ കൂടുതല്‍ ജനശ്രദ്ധ നേടിയത്. ദീര്‍ഘ നാളുകളായി രോഗബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു റിസബാവ. പ്രമേഹ൦ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിഞ്ഞിരുന്ന റിസബാവ ഇന്ന് മൂന്ന് മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്. അസുഖം ഗുരുതരമായതോടെ നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് താരത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.

മട്ടാഞ്ചേരിയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ഇന്ന് തന്നെ ഖബറടക്കം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതില്‍ സ്ഥിരീകരണമില്ല. റിസബാവയുടെ വിയോഗത്തില്‍ അനുശോചിച്ച് സംവിധായകന്‍ സിദ്ദിഖ് പങ്കുവച്ച കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റിസബാവയുടെ മരണം വിശ്വസിക്കാനാകുനില്ലയെന്നും തനിക്ക് വ്യക്തിപരമായി ഉണ്ടായ ഒരു നഷ്ടം കൂടിയാണ് റിസബാവയുടെ വേര്‍പാട് എന്നുമാണ് സിദ്ദിഖ് പറയുന്നത്. ജോണ്‍ ഹോനായി എന്ന കഥാപാത്രം എങ്ങനെ റിസബാവയില്‍ എത്തിയെന്നും സിദ്ദിഖ് പറയുന്നു. ഹോനായി എന്ന കഥാപാത്രത്തിന് വേണ്ടി പുതുമുഖങ്ങളെ തേടുന്ന സമയത്താണ് റിസബാവയെ പരിചയപ്പെടുന്നത് എന്നാണ് സിദ്ദിഖ് പറയുന്നത്.

‘ജോണ്‍ ഹോനായി എന്ന കഥാപാത്രത്തിന് വേണ്ടി പുതുമുഖങ്ങളെ തേടുന്ന സമയത്താണ് റിസബാവയെ പരിചയപ്പെടുന്നത്. കണ്ടപ്പോള്‍ തന്നെ റിസയെ ഞങ്ങള്‍ക്ക് ഇഷ്ടമായി.കാണാന്‍ സുന്ദരനും സുമുഖനുമായ ഒരു ചെറുപ്പക്കാരന്‍. പശുപതി എന്ന സിനിമയില്‍ നായകനായി അഭിനയിച്ചിട്ടുമുണ്ട്. ചിത്രത്തില്‍ റിസ അവതരിപ്പിക്കേണ്ടിയിരുന്നത് സോഫ്റ്റായ നെഗറ്റീവ് കഥാപാത്രത്തെയായിരുന്നു. നായകനെ പോലെ പെരുമാറുകയും സുന്ദരമായി ചിരിക്കുകയും സൗമ്യമായി സംസാരിക്കുകയും ചെയ്യുന്ന ഒരു കഥാപാത്രമായിരുന്നു അത്. വളരെ ഭംഗിയായി ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ റിസയ്ക്ക് സാധിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു.’ -സിദ്ദിഖ് പറയുന്നു.

‘അങ്ങനെ മുടിയൊക്കെ കളര്‍ ചെയ്ത് കണ്ണടയൊക്കെ വച്ച് ഒരു നോര്‍ത്ത് ഇന്ത്യന്‍ കഥാപാത്രമായി ഞങ്ങള്‍ റിസയെ മാറ്റിയെടുത്തു. ഞങ്ങള്‍ വിചാരിച്ചതിനേക്കാള്‍ അപ്പുറത്തേക്ക് റിസ ആ കഥാപാത്രത്തെ കൊണ്ടെത്തിച്ചു. സിനിമ റിലീസ് ചെയ്ത ശേഷം ആളുകള്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചത് ഹോനായി എന്ന കഥാപാത്രത്തെ കുറിച്ചായിരുന്നു. അങ്ങനെയൊരു വില്ലനെ അതിനു മുന്‍പ് മലയാള സിനിമയില്‍ കണ്ടിട്ടില്ല. സുന്ദരനായ സൗമ്യനായ വില്ലാനയിരുന്നു ഹോനായി. നായകനേക്കാള്‍ പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്ന വില്ലന്‍. റിസ ആ കഥാപാത്രത്തെ ഗംഭീരമാക്കി. അവിടെ നിന്നുമായിരുന്നു റിസയുടെ സിനിമാ ജീവിതത്തിന്റെ ആരംഭം.’ -സിദ്ദിഖ് പറയുന്നു.

‘മാന്നാര്‍ മത്തായിയെപോലെയും അഞ്ഞൂറാനെ പോലെയും ഹോനായി എന്ന കഥാപാത്രം ഇന്നും ഓര്‍മ്മിക്കപ്പെടുന്നുണ്ടെങ്കില്‍ അതിനു കാരണം റിസയുടെ അഭിനയ മികവ് മാത്രമാണ്.മലയാള സിനിമയുടെ മാത്രമല്ല, വ്യക്തിപരമായി എനിക്കുണ്ടായ ഒരു നഷ്ടം കൂടിയാണ് റിസയുടെ വിയോഗം. അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ആരാധകരുടേയും ദുഖത്തില്‍ പങ്കുചേരുന്നു,’ -സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. ബന്ധുക്കള്‍ ശത്രുക്കള്‍, ആനവാല്‍ മോതിരം, കാബൂളിവാല, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, അനിയന്‍ ബാവ ചേട്ടന്‍ ബാവ തുടങ്ങി നിരവധി ഹിറ്റ്‌ സിനിമകളുടെ ഭാഗമായിരുന്നു റിസബാവ.

 

Continue Reading

Mollywood

വൈശാലിയിലെ ഋശ്യശൃംഗനാവാന്‍ ആദ്യം തീരുമാനിച്ചത് എന്നെയാണ്, അതിനായി ഫോട്ടോ ഷൂട്ടും നടത്തി; വെളിപ്പെടുത്തലുമായി വിനീത്

Published

on

By

തെന്നിന്ത്യയിലെ ശ്രദ്ധേയ സാന്നിധ്യമാണ് നടനും നർത്തകനുമായ വിനീത് രാധാകൃഷ്ണൻ. തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന വിനീത് മലയാള സിനിമയില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് തന്റെ സ്ഥാനം ഉറപ്പിച്ചത്. നടന്‍ എന്നതിന് പുറമേ നല്ലൊരു നര്‍ത്തകനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമാണ് വിനീത്. 1985 ല്‍ റിലീസ് ചെയ്ത ഇടനിലങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു വിനീതിന്റെ സിനിമാ അരങ്ങേറ്റം. ചിത്രത്തിലെ അസാമാന്യമായ അഭിനയ മികവ വിനീതിനെ വളരെ പെട്ടന്ന് തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കി. സംവിധായകന്മാരായ ഭരതനും പത്മരാജനുമാണ് വിനീത് എന്നാ നടന്റെ അഭിനയ മികവ പൂര്‍ണമായും പ്രേക്ഷകരിലേക്ക് എത്തിച്ചത്.

ഭരതം, കമലദളം, നഖക്ഷതങ്ങള്‍, പരിണയം, ഗസല്‍ തുടങ്ങി വിനീത് അഭിനയിച്ച ചിത്രങ്ങളെല്ലാം ക്ലാസിക് ഹിറ്റുകള്‍ ആണ്. ഇപ്പോഴിതാ, നടക്കാതെ പോയ തന്റെ ആദ്യ സിനിമയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് വിനീത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തനിക്ക് ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത് എന്നാണ് വിനീത് പറയുന്നത്. ‘എംഡി സാറും ഭരതേട്ടനും വൈശാലി എന്ന സിനിമയുടെ മുന്നൊരുക്കങ്ങള്‍ നടത്തുന്ന സമയത്ത് ഞാന്‍ എംഡി വാസുദേവന്‍ നായരുടെ ഭാര്യയായ കലാമണ്ഡലം സരസ്വതിയുടെ കീഴില്‍ ഭരതനാട്യം അഭ്യസിക്കുകയായിരുന്നു.’ – വിനീത് പറയുന്നു.

‘വൈശാലിയിലെ ഋശ്യശൃംഗനാവാന്‍ എന്നെ അവര്‍ തീരുമാനിച്ചു. എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ടു ഒരു ഫോട്ടോഷൂട്ടു൦ നടത്തി. മുഖത്ത് വരുന്ന എല്ലാ രോമങ്ങളും വളര്‍ത്തിക്കോ എന്ന് ഭരതേട്ടന്‍ നിര്‍ദേശം നല്‍കി. ആ സമയത്ത് എനിക്ക് താടിയും മീശയും ഒക്കെ കിളിര്‍ക്കുന്നതേയുള്ളൂ. എംടി വാസുദേവന്‍ നായര്‍, ഭരതന്‍, ഇളയരാജ എന്നിവര്‍ ഒരുമിക്കുന്ന സിനിമയെക്കുറിച്ച് പത്രത്തില്‍ വാര്‍ത്തകള്‍ വന്നു. എന്നാല്‍, നിര്‍മ്മാതാവുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായതോടെ ആ സിനിമ ഉപേക്ഷിക്കുകയായിരുന്നു.’ – വിനീത് പറയുന്നു. പിന്നീട് വൈശാലി പൂര്‍ത്തിയാക്കുമ്പോള്‍ താന്‍ ചെന്നൈയിലെ കോളേജില്‍ പഠിക്കുകയായിരുന്നുവെന്നും വിനീത് പറയുന്നു.

‘1986ലാണ് നഖക്ഷതങ്ങള്‍ റിലീസ് ചെയ്‌തത്‌. ആ സിനിമയില്‍ ഉള്ളതിനേക്കാള്‍ ചെറുപ്പം തോന്നിക്കുന്ന മുഖമാണ് അന്ന് എനിക്ക്. ആ കുഞ്ഞ് മുഖതിലുണ്ടായിരുന്ന നിരാശ് എല്ലാവര്‍ക്കും കാണാന്‍ സാധിക്കും. പ്രതിസന്ധികള്‍ തീര്‍ത്ത് ഭരതേട്ടന്‍ 1988ല്‍ വൈശാലി പൂര്‍ത്തിയാക്കുമ്പോള്‍ ഞാന്‍ ചെന്നൈയിലെ കോളേജില്‍ പഠിക്കുകയായിരുന്നു. എനിക്ക് പകരം ആ വേഷം കൈക്കാര്യം ചെയ്യാന്‍ ഭാഗ്യം ലഭിച്ചത് സഞ്ജയ്‌ മിത്രയ്ക്കാണ്.’ -വിനീത് കൂട്ടിച്ചേര്‍ത്തു. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും ജനപ്രിയനായി മാറിയ താരമാണ് വിനീത്. ദൂവൂത്; ഫണ്‍ ഓണ്‍ ദ റണ്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചു.

അവാരപ്പൂവ് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ തമിഴ് സിനിമാ അരങ്ങേറ്റം. ഈ ചിത്രത്തിലെ പ്രകടനത്തിന് ആ വര്‍ഷത്തെ തമിഴ് നാട് സര്‍ക്കാരിന്റെ പുരസ്കാരവും നേടി. സരിഗമലു എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറിയ താരം പതിമൂന്നോളം തെലുങ്ക് സിനിമകളിലാണ് അഭിനയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരം വിനീത് സ്വന്തമാക്കിയിരുന്നു. മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ എന്ന സിനിമയിലെ പ്രതിനായക കഥാപാത്രമായ ബോബിയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തതിലൂടെയാണ് താരം പുരസ്കാരം നേടിയത്.

Continue Reading

Updates

Gallery22 mins ago

വിക്കിയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് നല്‍കി നയന്‍താര; നിന്നെക്കാള്‍ വലിയ സമ്മാനം വേറെയില്ല, നന്ദി തങ്കമേയെന്ന് വിക്കിയുടെ പോസ്റ്റ്

‘മനസ്സിനക്കരെ’ എന്ന മലയാള ചിത്രത്തിലൂടെയെത്തി പിന്നീട് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി സ്വന്തമാക്കിയ താരമാണ് നയൻ‌താര. തൊട്ടതെല്ലാം പൊന്നാക്കുന്ന നയൻ‌താര നായകന്റെ പിൻബലമില്ലാതെ ഒറ്റയ്‍ക്ക്...

Exclusive1 hour ago

ഒരു രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞാണ് രാജു എന്നെ വിളിച്ചത്, വേറെന്ത് സൗഭാഗ്യമാണ് ഇതില്‍ കൂടുതല്‍ വേണ്ടത് -മനസ് തുറന്ന് മല്ലിക സുകുമാരന്‍

45 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് മല്ലിക സുകുമാരന്‍. അന്തരിച്ച നടന്‍ സുകുമാരനാണ് മല്ലികയുടെ ഭര്‍ത്താവ്. മക്കളായ പൃഥ്വിരാജു൦ ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും...

Mollywood6 hours ago

ആദ്യമായി കണ്ടത് വൈശാലിയുടെ സെറ്റില്‍, പത്ത് വര്‍ഷങ്ങള്‍ നീണ്ട പ്രണയം; ഒടുവില്‍ വിവാഹ മോചനം – ഋഷ്യശൃംഗന്റെയും വൈശാലിയുടെയും യഥാര്‍ത്ഥ പ്രണയ കഥ

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമാണ് വൈശാലി. 1988ല്‍ റിലീസ് ചെയ്ത ചിത്രവും അതിലെ കഥാപാത്രങ്ങളും ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരമാണ്....

Uncategorized8 hours ago

അവരെല്ലാം അപ്പോള്‍ വിഷമത്തിലായിരുന്നു, ആ സമയങ്ങളില്‍ എല്ലാ ദിവസവും ഞാന്‍ ലാലേട്ടനെ വിളിച്ച് സംസാരിക്കുമായിരുന്നു -പൃഥ്വിരാജ്

മലയാള സിനിമയിലെ മുന്‍നിര യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് പൃഥ്വിരാജ് സുകുമാര്‍. അന്തരിച്ച മുന്‍ നടന്‍ സുകുമാരന്റെയും നടി മല്ലികയുടെയും മകനായ പൃഥ്വി സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം തന്റേതായ കയ്യൊപ്പ്...

Celebrities1 day ago

രോഹിത്ത് വിളിച്ചിരുന്നു, ഒരിക്കല്‍ പോലും അദ്ദേഹം ആ കാര്യത്തില്‍ തെറ്റ് വരുത്തിയിട്ടില്ല; റോയയുടെ അച്ഛന്റെ സ്ഥാനം എന്നും അദ്ദേഹത്തിനാണ് -മനസ് തുറന്ന് ആര്യ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ ബാബു. വളരെ തന്മയത്വത്തോടെ ഹാസ്യം കൈകാര്യം ചെയ്തിരുന്ന ആര്യ...

Uncategorized1 day ago

ഗോപികയ്ക്കും ഷഫ്‌നയ്ക്കുമൊപ്പം സജിന്റെ പിറന്നാള്‍ ആഘോഷം, വൈറലായി അഞ്ജലിയുടെ പിറന്നാള്‍ ആശംസ

മലയാളി സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. സാന്ത്വനത്തിന്റെ കഥയും അതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. അനിയന്മാർക്ക് വേണ്ടി ജീവിതം മാറ്റിവച്ച...

Celebrities1 day ago

കേക്ക് പങ്കിട്ട് ആഘോഷങ്ങള്‍ക്ക് തുടക്കം, മക്കളെ സാക്ഷിയാക്കി മോതിര മാറ്റം; വിവാഹ വാര്‍ഷികആഘോഷങ്ങള്‍ക്കിടെ വീണ്ടും വിവാഹിതനായി സലിം കുമാര്‍

മലയാളികളുടെ പ്രിയതാരം സലിം കുമാര്‍ സിനിമയിലെത്തിയിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹാസ്യ വേഷങ്ങളിലൂടെ മലയാളി മനസുകളില്‍ ചേക്കേറിയ താരം കൂടിയാണ് സലിം...

Serial News2 days ago

ഗുജറാത്തുകാരിയുമായി എങ്ങനെ പ്രണയത്തിലായി, ഇയാളെ ഇതെവിടുന്നു കിട്ടി എന്ന് വിചാരിച്ചിട്ടുണ്ട്; മനസ് തുറന്ന് ജിഷിനും വരദയും

മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജിഷിന്‍ മോഹനും വരദയും. അഭിനയത്തിന് പുറമേ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ ജിഷിന്റെ പോസ്റ്റുകളെല്ലാം തന്നെ വളരെ പെട്ടന്നാണ് ജനശ്രദ്ധ...

Trending Social Media2 days ago

പ്രിയപ്പെട്ട അമ്മുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് വിക്കി; അമ്മ അച്ഛനെ നോക്കുന്ന പോലെ മാറ്റാരെങ്കിലും നോക്കിയിട്ടുണ്ടോ എന്ന് അറിയില്ല -അന്ന് നയന്‍‌താര അമ്മയെ കുറിച്ച് പറഞ്ഞത്

മനസ്സിനക്കരെ’ എന്ന മലയാള ചിത്രത്തിലൂടെയെത്തി പിന്നീട് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി സ്വന്തമാക്കിയ താരമാണ് നയൻ‌താര. തൊട്ടതെല്ലാം പൊന്നാക്കുന്ന നയൻ‌താര നായകന്റെ പിൻബലമില്ലാതെ ഒറ്റയ്‍ക്ക്...

Latest News2 days ago

മക്കള്‍ വളര്‍ന്നു, മമ്മൂക്കയും ജോര്‍ജ്ജും ചെറുപ്പമായി; പുതിയ ചിത്രം വൈറല്‍, മമ്മൂക്കയുടെ കൂടെ നടക്കുന്നവര്‍ക്കും പ്രായമാകില്ലേ എന്ന് ആരാധകര്‍

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള ചലച്ചിത്ര താരം മമ്മൂട്ടി. സീരിയസ് കഥാപാത്രങ്ങള്‍ക്ക് പുറമേ കോമഡി വേഷങ്ങളും ഒരുപ്പോലെ കൈകാര്യം ചെയ്യുന്ന മമ്മൂട്ടിയുടെ എഴുപതാം പിറന്നാളായിരുന്നു അടുത്തിടെ....

Trending