Events
കണ്ണിൽ കുസൃതിയുമായി ഇന്ദ്രജിത്തിന്റെ തിരിഞ്ഞുനോട്ടത്തിന് കള്ളച്ചിരിയുമായി പൂർണിമ- വൈറൽ ചിത്രം

പതിനെട്ടാം വിവാഹ വാർഷികം വളരെയധികം ആഘോഷപൂർവമാണ് പൂർണിമയും ഇന്ദ്രജിത്തും അവിസ്മരണീയമാക്കിയത്. വിവാഹം കഴിഞ്ഞ് പതിനെട്ടുവർഷമായോ എന്ന് തോന്നി പോകുന്ന ചെറുപ്പവും ചുറുചുറുക്കുമാണ് ഇരുവരും കാത്തുസൂക്ഷിച്ചത്. ‘ഒരു മധുരക്കിനാവിൻ ലഹരിയുമായി..’ എന്ന ഹിറ്റ് ഗാനത്തിന് താരദമ്പതികൾ ചുവടുവച്ചത് വിവാഹ വാർഷിക ദിനത്തിൽ ആരാധകർക്കും ആഘോഷമായി.
2002 ഡിസംബർ 13നായിരുന്നു മൂന്നു വർഷത്തെ പ്രണയത്തിനൊടുവിൽ പൂർണിമയും ഇന്ദ്രജിത്തും ഒന്നായത്. പ്രാർത്ഥന, നക്ഷത്ര എന്നിങ്ങനെ രണ്ടു പെൺകുട്ടികളാണ് ഇവർക്കുള്ളത്. പ്രാർത്ഥന പാട്ടിന്റെ വഴിയേയും, നക്ഷത്ര അഭിനയത്തിലൂടെയും സിനിമയിലേക്ക് എത്തിക്കഴിഞ്ഞു. അതേസമയം, പതിനെട്ടു വര്‍ഷം മുൻപുള്ള ഇവരുടെ വിവാഹ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

അമ്പലത്തില്‍ വെച്ചായിരുന്നു ഇവരുടെ താലികെട്ട്. താലികെട്ടിനു ശേഷം പ്രദക്ഷിണം വയ്ക്കുമ്പോൾ പൂർണിമയെ കുസൃതിയോടെ തിരിഞ്ഞു നോക്കുന്ന ഇന്ദ്രജിത്തിന്റേയും കള്ളച്ചിരിയോടെ പൂർണിമ നോക്കുന്നതുമായ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. അന്നും ഇന്നും ആ കണ്ണുകളിലെ പ്രണയം അതേപടി കാത്തുസൂസ്ക്ഷിക്കാൻ ഇരുവർക്കും സാധിച്ചു. വിവാഹ ശേഷം സിനിമയിലെ സുഹൃത്തുക്കള്‍ക്കായി പ്രത്യേക വിരുന്നും താരദമ്പതികൾ ഒരുക്കിയിരുന്നു. ‘അമ്മ മല്ലിക സുകുമാരനും സഹോദരൻ പൃഥ്വിരാജിനുമൊപ്പമുള്ള പൂർണിമയുടെയും ഇന്ദ്രജിത്തിന്റേയും ചിത്രങ്ങളും ഇവരുടെ പതിനെട്ടാം വിവാഹ വാർഷികത്തിൽ ചർച്ചയായി.
വിവാഹ വാര്‍ഷികം ആശംസിച്ച് ഒട്ടേറെപ്പേർ എത്തിയിരുന്നു. സിനിമയിലും സീരിയലിലും സജീവമായി നിൽക്കുന്ന സമയത്താണ് പൂർണിമയും ഇന്ദ്രജിത്തും പ്രണയത്തിലായതും വിവാഹിതരായതും. പൂർണിമ നായികയായി തിളങ്ങി നിൽകുമ്പോൾ വില്ലത്തരത്തിലൂടെയാണ് ഇന്ദ്രജിത്ത് അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ എല്ലാ തരത്തിലുള്ള വേഷങ്ങളും അവതരിപ്പിച്ച് ശ്രദ്ധനേടുകയാണ് താരം. അതേസമയം, വിവാഹ ശേഷം പൂർണിമ അഭിനയത്തിൽ നിന്നും അകന്നു നിന്നിരുന്നു. വസ്ത്രാലങ്കാര മേഖലയിലാണ് തരാം ശ്രദ്ധ ചെലുത്തിയത്. മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്കാരവും ഇതിലൂടെ നടി സ്വന്തമാക്കി. നീണ്ട പതിനേഴു വർഷങ്ങൾക്ക് ശേഷം, വൈറസ് എന്ന ചിത്രത്തിലൂടെയാണ് പൂർണിമ അഭിനയ ലോകത്തേക്ക് മടങ്ങിയെത്തിയത്.
വിവാഹ വാർഷികത്തിന് മുന്നോടിയായി രസകരമായ ഒരു കുറിപ്പും ഒന്നാം വിവാഹ വാർഷികത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു പൂർണിമ. ‘എന്നെ പുറകിലേക്ക് എടുത്ത് എറിയുന്നതിന്റെ ഓർമ്മകൾ..ഒരു കേക്കും, പിന്നെ തീർച്ചയായും ഉണ്ടായിരിക്കേണ്ട കപ്പിൾ ഫോട്ടോയും.. കഷ്ടിച്ച് നിയമപരമായി പ്രായപൂർത്തിയായ രണ്ടു കുട്ടികൾ ഒന്നാം വിവാഹവാർഷികം ആഘോഷിക്കുന്നു’- പൂർണിമയുടെ വാക്കുകൾ.
അതേസമയം, പതിനേഴാം വിവാഹ വാർഷികത്തിന് പൂർണിമ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു. ‘‘ആ ദിവസമാണ് എന്നോട് ഇന്ദ്രജിത്ത് വിവാഹാഭ്യർത്ഥന നടത്തിയത്. അന്നാണ് ഞങ്ങൾ ഒന്നിച്ചുള്ള ഒരു ചിത്രമെടുത്തതും. അന്ന് അയാൾക്ക് 20, എനിക്ക് 21ഉം. അന്ന് ഞാൻ ഒരു അഭിനേതാവും അദ്ദേഹം ഒരു വിദ്യാർത്ഥിയുമായിരുന്നു. ആ ദിനം എനിക്ക് വളരെ വ്യക്തമായി തന്നെ ഓർമയുണ്ട്. നമ്മളന്ന് വളരെ ശക്തമായ പ്രണയത്തിലായിരുന്നു. നമ്മുടെ നെഞ്ചിടിപ്പ് വർധിച്ച്, തൊണ്ട വരണ്ടു. മാത്രമല്ല ഈ ചിത്രം പകർത്തിയത് ആരാണെന്നറിയാമോ? അമ്മയാണ് (മല്ലിക സുകുമാരൻ). ഈ ചിത്രമെടുക്കുമ്പോൾ അമ്മയ്ക്ക് ആര്യമായിരുന്നോ ഞങ്ങളുടെ തലയിൽ പുകയുന്നതെന്താണെന്ന്? ഇന്ന് അമ്മയെ അടുത്തറിയുമ്പോൾ അന്ന് ഞങ്ങൾക്കിടയിലുണ്ടായിരുന്നതൊക്കെ അമ്മ മനസിലാക്കിയിരുന്നുവെന്നത് ഉറപ്പാണ്. മൂന്നു വർഷത്തെ പ്രണയകാലം, 17 വർഷത്തെ ദാമ്പത്യം.. വിവാഹ വാർഷിക ആശംസകൾ ഇന്ദ്രാ..’.-പൂർണിമയുടെ വാക്കുകൾ.
Events
‘എൻ്റെ ഭാര്യ വളരെ സുന്ദരിയാണ്, മനസ് കൊണ്ടും ശരീരം കൊണ്ടും’, വിവാഹ ശേഷം ബാലയുടെ വാക്കുകൾ

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നടൻ ബാല വിവാഹിതനായിരിക്കുകയാണ്. ഇന്നായിരുന്നു താരത്തിൻ്റെ വിവാഹ റിസപ്ഷൻ. ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തിരിക്കുന്നത്. വിവാഹ റിസപ്ഷനിൽ വളരെ ഇമോഷണൽ ആയാണ് ബാല സംസാരിച്ചത്. എന്റെ ആദ്യ വിവാഹത്തെക്കുറിച്ച് നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ എന്ന് പറഞ്ഞാണ് ബാല സംസാരിക്കാൻ തുടങ്ങിയത്. എന്നാൽ കൂടെയുള്ളവർ ബാലയെ തടഞ്ഞു. തന്റെ അച്ഛൻ എപ്പോഴും പറയുമായിരുന്നു നീ ഒരു ഡോക്ടറെ വിവാഹം ചെയ്യുമെന്ന്. ആ കാര്യം സാധിച്ചിരിക്കുന്നു. അച്ഛൻ തന്റെ കൂടെ ഇവിടെ ഉണ്ടെന്നാണ് വിശ്വസിക്കുന്നത് എന്ന് ബാല പറഞ്ഞു. തന്റെ അച്ഛൻ മരിച്ചുപോയെങ്കിലും തനിക്ക് ഇപ്പോൾ പുതിയൊരു അച്ഛനെ ലഭിച്ചെന്നും താരം വെളിപ്പെടുത്തി.
എലിസബത്തിന്റെ അച്ഛൻ എനിക്ക് ബന്ധുക്കൾ ആരും ഇല്ലേ എന്ന് ചോദിച്ചപ്പോൾ നിങ്ങളാണ് ഇനി എന്റെ കുടുംബം എന്നാണ് താൻ അദ്ദേഹത്തോട് പറഞ്ഞത് എന്ന് ബാല പറഞ്ഞു. എലിസബത്തിൻ്റെ പിതാവ് ഇനി മുതൽ തന്റെ അച്ഛനാണെന്നും, എലിസബത്തിനൊപ്പം കിട്ടിയത് ഒരു കുടുംബം കൂടിയാണെന്നും ബാല പറഞ്ഞു. എനിക്ക് രണ്ട് സഹോദരങ്ങൾ കൂടിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രണയം മാത്രമല്ല ജീവിതമെന്നും, മനസ് മനസിലാക്കുന്ന ഒരാൾ കൂടെ ഉണ്ടാകണം എന്നതാണ് പ്രധാനം എന്നും താരം പറഞ്ഞു. സൗന്ദര്യം എന്ന് പറയുന്നത് മനസിലാണെന്നും. എന്നാൽ എന്റെ ഭാര്യ വളരെ സുന്ദരിയാണെന്നും. ശരീരം കൊണ്ടും മനസ് കൊണ്ടും അവൾ വളരെ സുന്ദരിയാണെന്നും ബാല പറഞ്ഞു.
എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങൾ താൻ ഇനിയും ചെയ്യുമെന്നും, ഒരാളെ വളർത്തുന്നതിനേക്കാൾ എളുപ്പമാണ് ഒരാളെ തളർത്താൻ ദയവ് ചെയ്ത് മീഡിയയെ നല്ല രീതിയിൽ ഉപയോഗിക്കണം എന്നും ബാല വ്യക്തമാക്കി. ‘ഇന്ന് രാവിലെ എന്റെ ഒരു സുഹൃത്ത് ചോദിച്ചു നിങ്ങൾ മതം മാറുന്നുണ്ടോ എന്ന്. കാരണം ഞാൻ ഹിന്ദുവാണ് അവൾ ക്രിസ്ത്യാനി ആണ്, ഞാൻ ക്രിസ്ത്യൻ മതത്തിലേക്കോ, അവൾ ഹിന്ദു മതത്തിലേക്കോ മാറുന്നുണ്ടോ എന്ന് സുഹൃത്ത് ചോദിച്ചു. എനിക്ക് ചിരിയാണ് വന്നത്. ഞങ്ങൾ എന്തിന് മാറണം കാരണം ഞങ്ങൾക്ക് മതമില്ല. മതമില്ലാത്ത ഞങ്ങൾ എവിടെയാണ് മാറേണ്ടത്. ഞാൻ ദൈവത്തിൽ മാത്രമാണ് വിശ്വസിക്കുന്നത്. മറ്റൊന്നിലും എനിക്ക് വിശ്വാസമില്ല” ബാല വ്യക്തമാക്കി.
ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് പങ്കുവച്ച ഒരു വീഡിയോയിലൂടെ ആയിരുന്നു ബാല വിവാഹിതനായി എന്ന വാർത്ത ആദ്യം പുറത്തു വന്നത്. വീഡിയോയിൽ ബാലയുടെ ഭാര്യ എന്ന് പറഞ്ഞാണ് ശ്രീശാന്ത് എലിസബത്തിനെ പരിചയപ്പെടുത്തിയത്. പിന്നീട് എലിസബത്തിനൊപ്പമുള്ള ബാലയുടെ ഓണാഘോഷത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗായിക ആയ അമൃത സുരേഷ് ആയിരുന്നു ബാലയുടെ ആദ്യ ഭാര്യ. 2019 ലാണ് ഇവർ വിവാഹ മോചനം നേടിയത്. അവന്തിക എന്നൊരു മകളുണ്ട്.
Events
‘ലാലേട്ടാ യുഎഇയിലെത്തുമ്പോള്‍ ഞങ്ങളെ ഒക്കെ ഒന്ന് കാണാന്‍ വരാമോ; ഒരു കൊല്ലം മുന്‍പ് നല്കിയ വാക്ക് പാലിച്ച് മോഹന്‍ലാല്‍, സര്‍പ്രൈസായി നഴ്സുമാര്‍

കഴിഞ്ഞ വര്‍ഷത്തെ നഴ്സസ് ദിനത്തില്‍ യുഎഇയിലെ നഴ്സുമാര്‍ക്ക് ഫോണിലൂടെ നല്കിയ വാക്ക് പാലിച്ച് നടന് മോഹന്‍ലാല്‍. അബുദാബിയിലെത്തുമ്പോള്‍ നേരിട്ട് കാണാം എന്ന വാക്കാണ് മോഹന്‍ലാല്‍ പാലിച്ചത്. അബുദാബിയിലെ വി.പി.എസ്.-ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലാണ് കോവിഡ് മുന്നണിപ്പോരാളികളെ കാണാനായി മോഹന്‍ലാല്‍ എത്തിയത്. ആശുപത്രിയും ആരോഗ്യ പ്രവര്‍ത്തകരും പ്രമേയമായ സിനിമാ ചെയ്യുന്ന കാര്യം വീണ്ടും പരിഗണിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. അല്‍പ്പ സമയം നഴ്സുമാര്‍ക്കൊപ്പം ചിലവഴിച്ച ശേഷമാണ് മോഹന്‍ലാല്‍ ആശുപത്രി വിട്ടത്.
കഴിഞ്ഞ വര്‍ഷം മെയ് പന്ത്രണ്ടിന് യുഎഇയില്‍ കോവിഡ് വ്യാപനം രൂക്ഷമായ കാലത്താണ് മോഹന്‍ലാല്‍ നഴ്സുമാരെ ഫോണില്‍ വിളിച്ചത്. ഫോണില്‍ വിളിച്ച് നഴ്സുമാരോട് ഐക്യദാര്‍ഢ്യം അറിയിക്കുകയും പ്രചോദനം നല്‍കുകയും ചെയ്ത ശേഷമാണ് മോഹന്‍ലാല്‍ ഫോണ്‍ കോള്‍ അവസാനിപ്പിച്ചത്. ‘ലാലേട്ടാ യുഎഇയിലെത്തുമ്പോള്‍ ഞങ്ങളെ ഒക്കെ ഒന്ന് കാണാന്‍ വരാമോ? എന്നായിരുന്നു അന്ന് ഫോണിലൂടെ സംസാരിച്ച രജിസ്ട്രേഡ് നഴ്സ് സോണിയ ചാക്കോയുടെ ചോദ്യം. ഇതിന് വരാം എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. എന്നാല്‍, ആ വാക്ക് ഇത്രയും തിരക്കുള്ള വ്യക്തി എന്ന നിലയില്‍ മോഹന്‍ലാല്‍ മറന്നിരിക്കും എന്നാണ് നഴ്സുമാര്‍ കരുതിയിരുന്നത്.
കോവിഡ് പോരാളികളായ നഴ്സുമാരുടെ വിശേഷങ്ങളും അനുഭവങ്ങളും മോഹന്‍ലാല്‍ ചോദിച്ചറിഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരെ നേരില്‍ കണ്ട് സംസാരിക്കാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ആശുപത്രിയും ആരോഗ്യപ്രവർത്തകരുടെ ജീവിതവും പ്രമേയമാക്കി സിനിമ ചെയ്തിട്ടുണ്ടെന്നും വെല്ലുവിളിയായി ഏറ്റെടുത്ത് ഇനിയും അത്തരം സിനിമകള്‍ ചെയ്യുമെന്നും പറഞ്ഞ മോഹന്‍ലാല്‍ കോവിഡ് മഹാമാരി എത്രയും വേഗം ഇല്ലാതാകണമേയെന്ന പ്രാർഥനയാണ ്തൻറെ സന്ദേശമെന്നും വ്യക്തമാക്കി. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ നിരന്തര സേവനം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താരം നന്ദി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഫോണിലൂടെ മോഹന്‍ലാലിനോട് ഫോണിലൂടെ സംസാരിച്ച വിവിധ എമിറേറ്റുകളിലെ നഴ്സുമാരാണ് അബുദാബിയിലെ വി.പി.എസ്.-ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ എത്തിയത്. നേരിട്ടെത്താന്‍ സാധിക്കാത്തവര്‍ ഓണ്‍ലൈനായി പങ്കെടുത്തു. ഇന്ത്യ, ഫിലിപ്പീന്‍സ്, ഈജിപ്ത്, പാകിസ്താന്, മൊറോക്കോ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. രണ്ടു ദിവസം മുന്‍പാണ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മോഹന്‍ലാലും മമ്മൂട്ടിയും ദുബായിലെത്തിയത്. ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ മലയള സിനിമാ താരങ്ങളാണ് ഇരുവരും.
കലാ രംഗത്ത് നല്കിയ സംഭാവനകള്‍ കണക്കിലെടുത്ത് 10 വര്‍ഷത്തെ വിസയാണ് ഇവര്‍ക്ക് നല്‍കുന്നത്. നേരത്തെ, ഷാരൂഖ് ഖാന്, സാനിയ മിര്‍സ, സഞ്ജയ് ദത്ത് തുടങ്ങിയവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.
കലാ-കായിക രംഗത്ത് കഴിവ് തെളിയിച്ച വ്യക്തികള്‍ക്ക് യുഎഇ നല്കുന്ന ആദരമാണ് ഗോള്‍ഡന്‍ വിസ. ആസാദ് മൂപ്പൻ, അപ്പാരൽ ഗ്രൂപ്പ് ചെയർമാൻ നീലേഷ് വേദ്, എസ്എഫ്സി ഗ്രൂപ്പ് ചെയർമാൻ മുരളീധരൻ, സമീർ ഹംസ, ഷംസുദ്ധീൻ ബിൻ മൊഹിയുദ്ദീൻ, ഷംലാൽ അഹമ്മദ് എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖരാണ് ഷാര്‍ജയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്.
Events
ഇതാണ് നീരജിന്റെ കുഞ്ഞു രാജകുമാരി, മകളുടെ ചിത്രം പങ്കുവച്ച് നീരജ് മാധവ്

മലയാളത്തിന്റെ യുവ നടൻമാരില് ശ്രദ്ധേയനാണ് നീരജ് മാധവ്. ചെറു വേഷങ്ങളിലൂടെ എത്തി നായകനായി വളര്‍ന്ന നടൻ. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് നീരജ് മാധവ്. അടുത്തിടെയാണ് താരം അച്ഛനായ വിവരം ആരാധകരുമായി പങ്കുവച്ചത്. നീരജിനും ഭാര്യ ദീപ്തിക്കും പെണ്‍കുഞ്ഞാണ് ജനിച്ചത്. കുഞ്ഞിന്റെ ജന്മദിനം താരം ആഘോഷിച്ചതെല്ലാം വൈറലായിരുന്നു.
ഒരു പിതാവെന്ന നിലയിൽ ആദ്യ ജന്മദിനം. എന്തൊരു അവിശ്വസനീയമായ വികാരമാണ് അത് എന്നാണ് നീരജ് മാധവ് എഴുതിയത്. ഏറെക്കാലത്തെ പ്രണയത്തിന് ഒടുവിലാണ് 2018ല്‍ നീരജ് മാധവും ദീപ്തിയും വിവാഹിതരാകുന്നത്. എന്നാൽ ഇപ്പോൾ മൂന്നാം വിവാഹവാര്‍ഷികത്തിന്റെ അന്ന് മകളുടെ കുടുംബ ചിത്രവുമായി വന്നിരിക്കുകയാണ് നീരജ്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

2013ല്‍ ‘ബഡ്ഡി’ എന്ന സിനിമയിലൂടെ അരങ്ങേറിയ നീരജ് ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്ക്കര, ഒരു വടക്കന്‍ സെല്‍ഫി, കുഞ്ഞിരാമായാണം, ഒരു മെക്സിക്കൻ അപാരത, അടി കപ്യാരേ കൂട്ടമണി, പൈപ്പിൻ ചുവട്ടിലെ പ്രണയം, ഗൗതമന്റെ രഥം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ‘ലവകുശ’ എന്ന സിനിമയ്ക്ക് തിരക്കഥയും ഒരുക്കിയിട്ടുണ്ട് നീരജ്.
അടുത്തിടെ ബോളിവുഡ് വെബ്സീരീസ് ‘ദി ഫാമിലി മാൻ’ ൽ മൂസ എന്ന കഥാപാത്രമായും നീരജ് തിളങ്ങിയിരുന്നു. റാപ്പ് ഗാനങ്ങളൊരുക്കിയും അടുത്തിടെ നീരജ് മാധവ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘പണിപാളി’, ‘അക്കരപ്പച്ച’, ഫ്ലൈ, ഫസ്റ്റ് ലൗ തുടങ്ങിയ റാപ്പുകള്‍ ഇതിനകം ഏറെ വൈറലായിട്ടുമുണ്ട്. കാ, എന്നിലെ വില്ലൻ, പാതിരാ കുർബ്ബാന തുടങ്ങിയവയാണ് നീരജ് അഭിനയിച്ച് പുറത്തിറങ്ങാനായിരിക്കുന്ന സിനിമകള്‍.
മലയാള സിനിമയിൽ ഗുണ്ടാ സംഘമുണ്ടെന്ന നീരജിന്റെ ഫേസ് ബുക്ക് കുറിപ്പ് വിവാദമായിരുന്നു. നടന് സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിന് പിന്നാലെ മലയാളത്തിലും ചില അലിഖിത നിയമങ്ങളുണ്ടെന്ന് നീരജ് മാധവ് പറഞ്ഞത് ഏറെ വിവാദമായിരുന്നു. വളർന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട് മലയാള സിനിമയില്‍ എന്ന നീരജിന്റെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. പല അലിഖിത നിയമാവലിയും പാലിക്കാത്തതിനാല്‍ തന്നെ തനിക്ക് ഒരുപാട് തിരിച്ചടികള്‍ നേരിടേണ്ടി വന്നെന്നും നീരജ് മാധവ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് നീരജ് മാധവില്‍ നിന്നു് താരസംഘടനയായ അമ്മ വിശദീകരണം തേടിയിരുന്നു. ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്ന് നീരജ് വിശദീകരണത്തില്‍ വ്യക്തമാക്കി. മലയാള സിനിമക്കകത്ത് മാഫിയകൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. നീരജിനെ പിന്തുണച്ചും എതിർത്തും നിരവധി പേര് രംഗത്തെത്തിയിരുന്നു. സിനിമ ജീവിതം അവസാനിച്ചു എന്ന് വരെ പലരും വിലയിരുത്തിയിരുന്നു.
-
Trending Social Media2 years ago
പാവമാണ് അവൻ, അവന്റെ ജീവിതമാണ് ഇല്ലാതാക്കുന്നത്; നിറകണ്ണുകളോടെ മണിക്കുട്ടന്റെ അമ്മ
-
Celebrities2 years ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media2 years ago
വന്ദനത്തിന് ശേഷം ഗാഥയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
-
Trending Social Media2 years ago
നവീനും ജാനകിക്കും മുന്നില്‍ സ്റ്റാർ മാജിക് താരങ്ങളുടെ ‘റാസ്പുടിൻ’ വേർഷൻ
-
Exclusive2 years ago
ഞാൻ വില്ലത്തിയല്ല, അമ്പിളിയ്ക്ക് ഏതോ ബെറ്റർ ചോയ്സുണ്ട്; ആദിത്യൻ-അമ്പിളി വിഷയത്തിൽ ഗ്രീഷ്മ
-
Trending Social Media2 years ago
ഞാൻ വിവാഹമോചിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്; ഋതുവുമായി നാല് വർഷമായി പ്രണയത്തിലാണെന്ന് ജിയാ ഇറാനി
-
Trending Social Media2 years ago
അന്നേ ഞാൻ പറഞ്ഞതാണ് ആ ബന്ധം അധികനാൾ നിലനിൽക്കില്ലെന്ന്; ആദിത്യനെതിരെ ജയന്റെ മകൻ മുരളി ജയൻ
-
Trending Social Media2 years ago
മമ്മൂട്ടിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറ്റിയ ആ വിവാഹ മോചന കേസ്; മനസ്സ് തുറന്ന് താരം