Connect with us

Exclusive

മാതൃത്വത്തിലേക്കുള്ള 14 ആഴ്ച പിന്നിട്ടു: കാത്തിരിപ്പില്‍ പേര്‍ളിമാണി

Published

on

അവതാരികയും നടിയുമായ പേര്‍ളി മാണി തന്റെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവച്ച ഏറ്റവും പുതിയ പോസ്റ്റിലൂടെ താരം ഗര്‍ഭകാലം ആഘോഷിക്കുകയാണെന്ന് പ്രേക്ഷകരോട് പറയുകയാണ്. താരത്തിന്റെ പുതിയ പോസ്റ്റ് ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചുരുങ്ങിയ സമയംകൊണ്ട് നിരവധി പേരാണ് കമന്റുകള്‍ അറിയിച്ചത്. വയറില്‍ കൈ വച്ചുകൊണ്ട് കാത്തിരിപ്പിലാണെന്നും അമ്മയിലേക്കുള്ള 14 ആഴ്ച പിന്നിട്ടുവെന്നും പേര്‍ളി കുറിച്ചു. പോസ്റ്റിന് ശ്രീനിഷും കമന്റ് ചെയ്തിട്ടുണ്ട്.

ഗര്‍ഭിണി ആയിരിക്കെ ശാരീരി അസ്വാസ്ഥ്യങ്ങളുണ്ടെങ്കിലും താരം സോഷ്യല്‍മീഡിയയിലൂടെ ഫോട്ടോഷൂട്ടുകള്‍ പങ്കുവച്ചിരുന്നു. ശ്രീനിഷും ഫോട്ടോഷൂട്ടില്‍ ഉണ്ടായിരുന്നു.ഓണത്തിനോട് അനുബന്ധിച്ചുള്ള പ്രത്യേക ഫോട്ടോഷൂട്ടിലും ഇരുവരും അമ്മയും അച്ഛനും ആകുന്നതിന്റെ രസകരമായ മുഹൂര്‍ത്തങ്ങളും പങ്കുവെച്ചിരുന്നു.ഈ സമയത്ത് സ്നേഹം എപ്പോഴും ആവശ്യമാണെന്നും സ്നേഹവും സമാധാനവും സംഗീതവുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നുമായിരുന്നു പേളി ചിത്രത്തിനൊപ്പം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. അടുത്തിടെയാണ് താരം ഗര്‍ഭിണിയാണെന്ന വാര്‍ത്ത ആരാധകരോട് പങ്കുവച്ചത്. പേളി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്.

ഒരു വീഡിയോയിലൂടെയാണ് പേളി അമ്മയാകുന്നു എന്ന വാര്‍ത്ത അറിയിച്ചത്. ശ്രീനിഷ് തന്റെ ജീവിതത്തിലേക്ക് വന്നിട്ട് രണ്ട് വര്‍ഷമായി എന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ ജീവന്‍ തന്റെ ഉള്ളില്‍ വളരുന്നുണ്ടെന്നും താരം അറിയിച്ചു. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് താരങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചത്.ശ്രീനിഷും പേളി അമ്മയാകാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരുന്നു. പേളി ഗര്‍ഭിണിയായിരിക്കുമ്പോള്‍ അച്ഛനിലേക്കുള്ള യാത്ര ആരംഭിക്കുന്നുവെന്നാണ് ശ്രീനിഷ് കുറിച്ചത്. താരത്തിന്റെ പോസ്റ്റിനും മികച്ച പ്രതികരണമാണ് ആരാധകര്‍ നല്കിയത്. വിവാഹത്തിന് മുന്‍പ് കുഞ്ഞിനെ ദത്ത് എടുക്കണമെന്ന് വിചാരിച്ചതാണെന്നും , ആ ആലോചന വീട്ടുകാരെ അറിയിച്ചപ്പോള്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് സമ്മതിച്ചിരുന്നു. അപ്പോളാണ് ബിഗ്‌ബോസില്‍ അവസരം ലഭിച്ചതും ശ്രീനിഷിനെ പരിചയപ്പെട്ടതെന്നും പേര്‍ളി ഒരിക്കല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

 

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയ്ക്ക് ശേഷവും ശ്രീനിഷ്-പേളി യുടെ വിശേഷങ്ങള്‍ ആരാധകര്‍ എടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരങ്ങള്‍ രസകരമായ തങ്ങളുടെ അനുഭവങ്ങളെല്ലാം പോസ്റ്റുകളിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.

അവതരണ രംഗത്ത് തന്റെതായ ഒരു സ്‌റ്റൈല്‍ ഉണ്ടാക്കിയെടുത്ത് ആരാധകരെ സ്വന്തമാക്കിയ താരമാണ് പേളി മാണി. നിരവധി ഷോകളില്‍ അവതാരികയായി എത്തിയ താരം വേറിട്ട അവതരണത്തിലൂടെ ജന ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ജന ശ്രദ്ധയാകര്‍ഷിച്ച ബിഗ് ബോസ് സീസണ്‍ വണിലെ മത്സരാര്‍ത്ഥിയായതിന് ശേഷം പേളി മാണിയെ ജനങ്ങള്‍ വീണ്ടും ഏറ്റെടുക്കുകയായിരുന്നു. ഷോയില്‍ തന്നെ മത്സരാര്‍ത്ഥി ആയിരുന്ന നടന്‍ ശ്രീനിഷിനെ താരം വിവാഹം ചെയ്യുകയും ചെയ്തു,
ഈ ലോക്ഡൗണ്‍ കാലത്ത് താരങ്ങള്‍ യുട്യൂബിലും സജീവമായിരുന്നു. താരത്തിന്റെ ചാനല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സീ കേരളം ചാനലില്‍ ശ്രീനിഷും പേര്‍ളിയും ഷോ അവതരിപ്പിച്ചും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയിരുന്നു.

Celebrities

അന്നത്തെ സംഭവത്തിന് ശേഷം വലത് കണ്ണിന്റെ കാഴ്ച പൂര്‍ണമായി ലഭിച്ചിട്ടില്ല : രജിത്തിനെതിരെ കടുപ്പിച്ച് രേഷ്മ

Published

on

By

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ജനപ്രിയ ഷോ ബിഗ് ബോസ് സീസണ്‍ 2 വിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രേഷ്മ. ഷോ അവസാനിച്ചിട്ട് നാളുകളേറെയായെങ്കിലും സൈബര്‍ ആക്രമണങ്ങള്‍ താരത്തെ വിടാത പിന്തുടരുകയാണ് ഇപ്പോഴും. പരിപാടിയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കു വെച്ച് താരം എപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയാലും വിമര്‍ശനങ്ങളും പിന്നാലെയുണ്ടാകും. ലോകമെങ്ങും കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഷോ അവസാനിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഷോയില്‍ ഉള്‍പ്പെട്ട ജീവനക്കാരുടേയും മത്സരാര്‍ത്ഥികളുടേയും സുരക്ഷ മുന്‍ നിര്‍ത്തിയാണ് ബിഗ്‌ബോസ് ഷോ നിര്‍ത്തിയത്.

ഷോയിലെ അവസാന റൗണ്ടിലാണ് രേഷ്മ പുറത്തായത്. ഷോയിലെ ഒരു ടാസ്‌കിനിടെ രേഷ്മയുടെ കണ്ണില്‍ രജിത് മുളക് തേച്ചതിനെ തുടര്‍ന്നാണ് ആരാധകപിന്തുണയുള്ള രജിത് ഷോയില്‍ നിന്നും പുറത്തായത്. ശേഷം രേഷ്മയ്ക്ക് നിരവധി സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. രജിത്തിനെ പുറത്താക്കിയത് വലിയ വിവാദമാകുകയും പിന്നീടുള്ള ആഴ്ചയില്‍ രേഷ്മയ്ക്ക്  കുറഞ്ഞ വോട്ട്  ലഭിച്ചതോടെ പുറത്താകുകയുമായിരുന്നു.

മോഡലിങ് രംഗത്ത് തിളങ്ങുന്ന രേഷ്മ ഇപ്പോഴിതാ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തുകയാണ്. രജിത്തിന്റെ ക്രൂരതയ്ക്ക് വിക്ടിം ആയിട്ട് പോലും തന്നെ പിന്തുണയ്ക്കാനോ കൂടെ നില്‍ക്കാനോ ആരുമുണ്ടായില്ല എന്നും മറിച്ച് തന്നെ വിമര്‍ശിക്കാനായിരുന്നു എല്ലാവർക്കും തിടുക്കം എല്ലാവരും സപ്പോര്‍ട്ടുമായി വേട്ടക്കാരനൊപ്പമായിരുന്നു എന്നും രേഷ്മ അഭിമുഖത്തിൽ പറഞ്ഞു. ശാരീരികമായി ഉപദ്രവിച്ച ആളെ ഒന്നും ചെയ്യാത്ത ഒരു പാവം എന്ന നിലയ്ക്ക് കാണുക എന്ന നിലപാട് ആയിരുന്നു എല്ലാവര്‍ക്കും. പലയിടങ്ങളില്‍ അന്നത്തെ സംഭവങ്ങളില്‍  വീണ്ടും തന്നെ വിമര്‍ശിച്ചതു കേട്ടപ്പോള്‍ അതിശയം തോന്നിയെന്നും ഇനിയും തനിക്ക് എതിരെ നടക്കുന്ന അനീതിക്കെതിരെ പ്രതികരിച്ചില്ലെങ്കില്‍ ശരിയാവില്ല എന്ന് തോന്നിയതിനാലാണ് അഭിമുഖം നല്‍കിയതെന്നും രേഷ്മ തുറന്നു പറഞ്ഞു..

രജിത് അന്ന് കാണിച്ച ക്രൂരതയ്ക്ക് തന്റെ കണ്ണിന് ഇപ്പോഴും പ്രശ്‌നമുണ്ടെന്നും
അന്നത്തെ സംഭവത്തിന് ശേഷം വലത് കണ്ണിന്റെ കാഴ്ച പൂര്‍ണമായി ലഭിച്ചിട്ടില്ലെന്നും താരം പറഞ്ഞു. ആ പ്രശ്‌നത്തില്‍ രജിതിനെതിരെ കേസുമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി വീണ്ടും പരിശോധന നടത്തുകയും ചെയ്തു. ഇപ്പോള്‍ കണ്ണടയും മരുന്നും ഉണ്ട്. പക്ഷെ പഴയത് പോലെ കാഴ്ച കൃത്യമാവുന്നില്ല എന്നും രേഷ്മ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട താരത്തിന്റെ അഭിമുഖത്തിന് നിരവധി പേരാണ് മികച്ച അഭിപ്രായം രേഖപ്പെടുത്തിയത്. അഭിപ്രായങ്ങളിൽ ഏറെയും രേഷ്മയെ അനുകൂലിച്ച് ഉള്ളവയായിരുന്നു

ഈ ലോക്ഡൗണ്‍ കാലത്ത് രേഷ്മയുടെ ഫോട്ടോ ഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.കൊറോണ ക്കാലത്താണോ ഫോട്ടോ ഷൂട്ട് എന്നു പറഞ്ഞാണ് ആരാധകര്‍ താരത്തിന്റെ പേജില്‍ സൈബര്‍ ആക്രമണം നടത്തിയത്. ബിഗ് ബോസില്‍ ഏറ്റവും ഫാന്‍സുണ്ടായിരുന്ന രജിത് കുമാർ പുറത്തായതിനുള്ള രോഷം ആരാധകര്‍ക്ക് ഇപ്പോഴും  മാറിയിട്ടില്ലെന്ന് വ്യക്തമാണ്.

Continue Reading

Celebrities

പൈനാപ്പിള്‍ പിസ കാണുമ്പോഴും പൈനാപ്പിള്‍ പെണ്ണേ എന്ന് കേള്‍ക്കുമ്പോഴും പൃഥ്വിരാജിനെ ഓര്‍മവരും : ട്രോളുമായി സുപ്രിയ

Published

on

By

മലയാള സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സുപ്രിയ മേനോന്‍. ഈ ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സന്തോഷ നിമിഷങ്ങളെല്ലാം താരം പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോഴിതാ പൃഥ്വിരാജിനെ ട്രോളി കൊണ്ടുള്ള സുപ്രിയയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായിരിക്കുന്നത്. 90കളില്‍ ജനിച്ച കുട്ടികള്‍ക്ക് പൈനാപ്പിള്‍ പിസ കേള്‍ക്കുമ്പോഴും പൈനാപ്പിള്‍ പെണ്ണേ എന്ന പാട്ട് കേള്‍ക്കുമ്പോഴുമുള്ള ഭാവമാണ് പൃഥ്വിയുടെ ചിത്രം വച്ചുള്ള ട്രോളില്‍ അവതരിപ്പിച്ചിരിക്കുന്നത്.നിരവധി പേരാണ് സുപ്രിയയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.  മുന്‍പും ഇത്തരത്തിലുള്ള ട്രോളുകള്‍ സുപ്രിയ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

പൃഥ്വിരാജ് ബിജുമേനോന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ അയ്യപ്പനും കോശിയും ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രമായ കോശിയുടെ രണ്ട് വ്യത്യസ്ത ഭാവങ്ങളിലുള്ള മീമുകള്‍ ആണ് ട്രോളുകളില്‍ ഉപയോഗിച്ചത്. പൃഥ്വിരാജ്, കാര്‍ത്തിക എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തി വിനയന്‍ ഒരുക്കിയ ഹൊറര്‍ ത്രില്ലര്‍ ചിത്രം വെള്ളി നക്ഷത്രത്തിലെ കിടിലന്‍ ഗാനമാണ് പൈനാപ്പിള്‍ പെണ്ണ എന്നത്. ഗാനത്തില്‍ പൃഥ്വിയും കാര്‍ത്തികയുമാണ് അഭിനയിച്ചത്. ചിത്രം ബോക്സോഫീസില്‍ മികച്ച വിജയവും നേടിയിരുന്നു.

താരത്തിന്റെ മകള്‍ അലംകൃതയുടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം സുപ്രിയയും പൃഥ്വിരാജും സമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം അല്ലി മോളെ താലോലിക്കുന്ന ചിത്രമാണ് പൃഥ്വി പങ്കുവച്ചത്. മനോഹരമായ ചിത്രത്തിന് കമന്റുമായി സുപ്രിയയും എത്തി. അല്ലി എന്റേതും കൂടിയാണ് എന്നാണ് സുപ്രിയ കമന്റിന് മറുപടി നല്‍കിയത്.

അല്ലിയുടെ മുഖം മറച്ചാണ് പൃഥ്വി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അല്ലിയുടെ ചിത്രങ്ങള്‍ പൃഥ്വിയും സുപ്രിയയും പങ്കു വയ്ക്കാറുണ്ടെങ്കിലും കുഞ്ഞിന്റെ മുഖം വ്യക്തമായി കാണിക്കാറില്ല. അടുത്തിടെയായിരുന്നു അല്ലിയുടെ പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി മകളുടെ പുതിയ ചിത്രം പങ്കുവച്ചാണ് താരം സര്‍പ്രൈസ് നല്‍കിയത്. സെലിബ്രിറ്റികള്‍ അടക്കം സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് അല്ലിക്ക് ആശംസകളുമായി എത്തിയത്.

അല്ലിയുടെ യഥാര്‍ത്ഥ പേര് അലംകൃത എന്നാണ്. പൃഥ്വിരാജിന്റെ പത്നിയും മാധ്യമ പ്രവര്‍ത്തകയും നിര്‍മാതാവുമായ സുപ്രിയയുടെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകാറുണ്ട്. പൃഥ്വി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്ത് ആണ് വിവാഹം ചെയ്തത്.സുപ്രിയ മാധ്യമ പ്രവര്‍ത്തക ആയിരിക്കുമ്പോളാണ് പൃഥ്വിയെ കാണുന്നതും പ്രണയത്തില്‍ ആയതും. മാധ്യമങ്ങളെ പോലും അറിയിക്കാതെയാണ് വിവാഹം ചെയ്തത്. അടുത്തിടെ
സുപ്രിയ അല്ലിയ്ക്ക് വേണ്ടിയുള്ള ബുക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. റസ്‌കിന്‍ ബോണ്ട് എന്ന ബുക്കാണ് ചിത്രത്തില്‍ കാണുന്നത്.
ഈ ലോക്ഡൗണ്‍ കാലത്ത് താരം അല്ലിയുടെ കുറിപ്പുകളും കുഞ്ഞു തമാശകളും സന്തോഷവും പങ്കു വയ്ക്കാറുണ്ട്. ഓണക്കാലത്തും ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അല്ലിയുമായി ഇടവേളകള്‍ ആസ്വദിക്കുന്നതും നീന്തല്‍ ചെയ്യുന്നതിന്റെയും ചിത്രങ്ങള്‍ പൃഥ്വിയും പങ്കുവച്ചിരുന്നു.

Continue Reading

Celebrities

എന്റെ മീനൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ : മോള്‍ തിരികെ വന്നിട്ട് ആഘോഷിക്കാമെന്ന് മഞ്ജു പിള്ള

Published

on

By

തട്ടീംമുട്ടിം എന്ന പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഭാഗ്യലക്ഷ്മി. താരം ആദ്യമായി അഭിനയിക്കുന്ന പരമ്പരയാണ് തട്ടീംമുട്ടീം. മീനാക്ഷി എന്ന കഥാപാത്രത്തെയാണ് താരം പരമ്പരയില്‍ അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോഴിതാ ഭാഗ്യ ലക്ഷ്മിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു കൊണ്ട് മഞ്ജു പിള്ള പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. സ്വന്തം മകളല്ലെങ്കിലും ഭാഗ്യ ലക്ഷ്മി തന്റെയും മോളാണെന്ന് മഞ്ജുപിള്ള പറഞ്ഞിരുന്നു. നവ വധുവായി ഒരുങ്ങിയ നില്‍ക്കുന്ന സെല്‍ഫി ചിത്രമാണ് മഞ്ജു പിള്ള പങ്കുവച്ചത്. പോസ്റ്റിന് നിരവധി പേരാണ് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് മഞ്ജു പിള്ള കുറിച്ചത്. തട്ടീം മുട്ടിയിലെ മറ്റു അണിയറ പ്രവര്‍ത്തകരും താരത്തിന് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയിരുന്നു. എപ്പിസോഡ് കണ്ട പ്രേക്ഷകര്‍ കണ്ണീരോടെയാണ് കണ്ടത്. മീനാക്ഷിയ്ക്ക് ലണ്ടനിലേക്ക് പോകുമ്പോള്‍ കൊണ്ടു പോകാനുള്ള സാധനങ്ങളും തയ്യാറാക്കിയാട്ടുണ്ട്.

തട്ടീം മുട്ടിയില്‍ ഇപ്പോള്‍ മൂന്നു മക്കളെയും ഉപേക്ഷിച്ച് മീനാക്ഷി ലണ്ടനിലേക്ക് പോയിരിക്കുകയാണ്. മീനക്ഷിയുടെ അവസാനത്തെ എപ്പിണ് മോഹനവല്ലി യാത്രയാക്കുന്നത്. സങ്കടത്തോടെയാണ് മോഹനവല്ലി സാധനങ്ങളൊക്കെ പായ്ക്ക് ചെയ്യുന്നത്. മക്കളെ പിരിഞ്ഞിട്ട് പോകാന്‍ മീനാക്ഷിയ്ക്ക് യാതൊരു താത്പര്യവുമില്ല. ആദിയും അതു പോലെ തന്നെ വളരെ സങ്കടത്തോടെയാണ് മീനാക്ഷിയെ പറഞ്ഞയയ്ക്കുന്നത്. നര്‍മം നിറഞ്ഞ എപ്പിസോഡുകള്‍ പുറത്തുവിട്ട അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകരെ കരയ്്പ്പിച്ചാണ് മീനാക്ഷി പോയ അവസാനത്തെ എപ്പിസോഡ് പുറത്ത് വിട്ടത്. മീനാക്ഷി പോയതോടെ ആരാധകരും സങ്കടത്തിലാണ്. നര്‍മം നിറഞ്ഞ മീനാക്ഷിയുടെ സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്നും ആരാധകര്‍ കമന്റുകളിലൂടെ അറിയിക്കുകയാണ്.

ഓണത്തിന് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ മീനാക്ഷി ഉണ്ടായിരുന്നില്ല. തട്ടിം മുട്ടീം ആരംഭിച്ചപ്പോള്‍ മുതല്‍ മീനാക്ഷി ഉള്ളതാണ്. അവള്‍ ഇല്ലാത്ത ആദ്യത്തെ ഓണമാണ് ഇതെന്നും മഞ്ജു പിള്ള സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ഇനിയങ്ങോട്ടുള്ള എപ്പിസോഡുകളില്‍ മീനാക്ഷി ഉണ്ടാകില്ല എന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. സീരിയലിന്റെ കഥാ ഗതി ഇനിയെങ്ങനെ മാറും എന്നതിലും പ്രേക്ഷകര്‍ക്ക് ആകാംഷയുണ്ട്. ഇനിയുള്ള എപ്പിസോഡുകള്‍ കാണാനും പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.
മീനാക്ഷിയെ അവതരിപ്പിക്കുന്ന ഭാഗ്യ ലക്ഷ്മി ഇപ്പോള്‍ ജോലി സംബന്ധമായി ലണ്ടനില്‍ പോയിരിക്കുകയാണ്. അതു കൊണ്ട് തന്നെ പുറത്ത് വന്നിരിക്കുന്ന പുതിയ എപ്പിസോഡുകള്‍ മുന്‍പ് ഷൂട്ട് ചെയ്തതാണ്. തിരിച്ചു വരുമെന്നും താരം ഒരു അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു.

ആദിയ്ക്ക് നിലവില്‍ ജോലിയില്ല, അതുകൊണ്ട് തന്നെ കുടുംത്തിലെ ബാധ്യതകള്‍ തീര്‍ക്കാനും മക്കളുടെ നല്ല ഭാവിയ്ക്കും വേണ്ടിയാണ് മീനാക്ഷി വിദേശത്ത് പോകുന്നത്. മാത്രമല്ല മീനാക്ഷി ലണ്ടനില്‍ പോയി തിരിച്ചു വന്ന ശേഷം എങ്ങനെ ആയിരിക്കും എന്നതിലും പ്രേക്ഷകര്‍ക്ക് ആകാഷയുണ്ട്. മകളുടെ മൂന്ന് മക്കളെ ഇനി നോക്കേണ്ടത് മോഹനവല്ലിയും അര്‍ജുനനും കുടുംബവുമാണ്. മീനാക്ഷി പോയ ശേഷമുള്ള എപ്പിസോഡ് കണ്ടതും നിരവധി പേരാണ്.

Continue Reading

Updates

Celebrities8 mins ago

അന്നത്തെ സംഭവത്തിന് ശേഷം വലത് കണ്ണിന്റെ കാഴ്ച പൂര്‍ണമായി ലഭിച്ചിട്ടില്ല : രജിത്തിനെതിരെ കടുപ്പിച്ച് രേഷ്മ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ജനപ്രിയ ഷോ ബിഗ് ബോസ് സീസണ്‍ 2 വിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രേഷ്മ. ഷോ അവസാനിച്ചിട്ട് നാളുകളേറെയായെങ്കിലും സൈബര്‍ ആക്രമണങ്ങള്‍ താരത്തെ...

Celebrities3 hours ago

പൈനാപ്പിള്‍ പിസ കാണുമ്പോഴും പൈനാപ്പിള്‍ പെണ്ണേ എന്ന് കേള്‍ക്കുമ്പോഴും പൃഥ്വിരാജിനെ ഓര്‍മവരും : ട്രോളുമായി സുപ്രിയ

മലയാള സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സുപ്രിയ മേനോന്‍. ഈ ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സന്തോഷ നിമിഷങ്ങളെല്ലാം താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിനെ ട്രോളി...

Celebrities8 hours ago

എന്റെ മീനൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ : മോള്‍ തിരികെ വന്നിട്ട് ആഘോഷിക്കാമെന്ന് മഞ്ജു പിള്ള

തട്ടീംമുട്ടിം എന്ന പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഭാഗ്യലക്ഷ്മി. താരം ആദ്യമായി അഭിനയിക്കുന്ന പരമ്പരയാണ് തട്ടീംമുട്ടീം. മീനാക്ഷി എന്ന കഥാപാത്രത്തെയാണ് താരം പരമ്പരയില്‍ അവതരിപ്പിക്കുന്നത്. സോഷ്യല്‍...

Exclusive22 hours ago

ധന്യക്ക് കിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമായിരുന്നു ഇന്നലെ രാത്രി ലഭിച്ചത് : ആശംസകളുമായി ജോണ്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ധന്യ മേരി വര്‍ഗീസിന്റെ ജന്‍മദിനം ആയിരുന്നു കഴിഞ്ഞ ദിവസം. സോഷ്യല്‍മീഡിയയിലൂടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്ത് എത്തിയത്. ചുരുക്കം ചില...

Celebrities1 day ago

സമ്മതം പറഞ്ഞ ദിലീപിനെ പിന്നെ ആ വഴിയ്ക്ക് കണ്ടിട്ടില്ല : മേജര്‍ രവി

പട്ടാളക്കാരനായും നടനായും സംവിധായകനായും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് മേജര്‍ രവി. ഒരുപിടി മികച്ച പട്ടാള ചിത്രങ്ങള്‍ മലയാള സിനിമയിക്ക് മേജര്‍ രവി സമ്മാനിച്ചിട്ടുണ്ട്. മലയാളത്തിന്റെ മികച്ച താരങ്ങളായ...

Celebrities1 day ago

ഛോട്ടാ മുംബൈയിലെ കിടിലന്‍ പാട്ടുമായി നസ്രിയ !!!

സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും നസ്രിയ സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. താരത്തിന്റെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്. സിനിമയില്‍ സജീവമായി നിന്നപ്പോഴാണ് താരം വിവാഹിതയായത്. ബാംഗ്ലൂര്‍ ഡേയ്‌സില്‍ അഭിനയിച്ചപ്പോഴാണ് താരം...

Celebrities1 day ago

ഇത്തവണ എന്റെ കൂടെ അപര്‍ണയുമുണ്ട്, കൂടുതല്‍ കളറാക്കാന്‍ ജിപിയും : ഫോട്ടോഷൂട്ടിന് പിന്നാലെ പുത്തന്‍ പരിപാടിയുമായി ഭാര്യ ഭര്‍ത്താക്കന്മാർ,

സി കേരളത്തിലെ സരിഗമ പാ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ അവതാരകനാണ് ജീവ. രസകരവുമായ അവതരണത്തിലൂടെ ജീവ പ്രേക്ഷക ഹൃദയം കീഴടക്കിയത് വളരെ ചുരുങ്ങിയ സമയം...

Celebrities1 day ago

പ്രണവിനെ പോലെ കൈവിട്ട അഭ്യാസവുമായി മായയും : പ്രകടനം ഏറ്റെടുത്ത് മോഹന്‍ലാല്‍ ആരാധകര്‍

മോഹന്‍ലാലിന്റെ കുടുംബ വിശേഷം അറിയാല്‍ ആരാധകര്‍ക്ക് ഏറെ താത്പര്യമാണ്. കുടുംബത്തിലെ ഓരോരുത്തരും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. മകന്‍ പ്രണവ് മകൾ വിസ്മയ എന്നിവർ  പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളാണ്. ഈ...

Celebrities2 days ago

ദുബായില്‍ നിന്ന് പരിഷ്‌കാരിയായ വീണ: കമന്റുമായി ആര്യയും രഘുവിന്റെ ഭാര്യയും

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി പിന്നീട് ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ‌ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയ നടിയാണ് വീണ നായര്‍. സിനിമകളില്‍ ചെറിയ കഥാപാത്രങ്ങള്‍...

Celebrities2 days ago

37 പിറന്നാള്‍ ആഘോഷിച്ച് ഫിറ്റ്‌നസ്സ് ഫ്രീക്ക് : മലയാളത്തിന്റെ കിലുക്കാംപെട്ടിക്ക് ആശംസകളുമായി താരങ്ങള്‍

മലയാളത്തിന്റെ പിന്നണി ഗായിക റിമി ടോമിയുടെ ജന്മ ദിനമായിരുന്നു ഇന്ന്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി താരങ്ങളാണ് റിമിക്ക് ആശംസയുമായി രംഗത്തെത്തിയത്. ഗായകരായ സിതാര കൃഷ്ണകുമാര്‍, വിധു പ്രതാപ്...

Trending