Connect with us

Trending Social Media

ആ പ്രണയം മാനസികമായി വല്ലാതെ തളർത്തിയിരുന്നു; വെളിപ്പെടുത്തലുകളുമായി നിത്യാ മേനോൻ

Published

on

തെന്നിന്ത്യൻ സിനിമകൾക്ക് പുറമെ ബോളിവുഡിലും തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് നിത്യാ മേനോൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നിത്യ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിലെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാൽ നായകനായ ആകാശ ഗോപുരം എന്ന ചിത്രത്തിലാണ് നിത്യാ മേനോന്‍ ആദ്യമായി നായികയായി അഭിനയിച്ചത്. തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു. അടുത്തിടെയാണ് ബോളിവുഡിൽ നിത്യ അരങ്ങേറ്റം കുറിച്ചത്. അക്ഷയ് കുമാര്‍ നായകനായ മിഷന്‍ മംഗള്‍ എന്ന ചിത്രമായിരുന്നു അത്.

തിയേറ്ററുകളില്‍ വലിയ വിജയ൦ കൊയ്‌ത ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിച്ചത്. മലയാളത്തില്‍ കോളാമ്പി എന്ന ചിത്രത്തിലാണ് നിത്യാ മേനോന്‍ ഒടുവില്‍ അഭിനയിച്ചിരുന്നത്. ഇന്ത്യൻ ഇംഗ്ലീഷ് ചിത്രമായ ദി മങ്കി ഹു ന്യൂ ടു മച്ച് (1998) എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് നിത്യ അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. തബുവിന്റെ ഇളയ സഹോദരിയുടെ കഥാപാത്രമാണ് അവതരിപ്പിച്ചത്. അന്ന് നിത്യയ്ക്ക് എട്ടുവയസായിരുന്നു. ഛായാഗ്രാഹകൻ സന്തോഷ് റായ് പട്ടാജെ സംവിധാനം ചെയ്ത കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്ക് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചു. പിന്നീടാണ് ആക്ഷാഗോപുരം എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

സിനിമയിൽ അവസരങ്ങൽ ലഭിക്കാൻ ശരീര ഘടനയിൽ മാറ്റങ്ങൾ വരുത്താറില്ലെന്ന് നിത്യ മുൻപ് പറഞ്ഞിട്ടുണ്ട്. സിനിമയിൽ പ്രണയ സീനുകൾ വളരെ തന്മയത്തതോടെ കൈകാര്യം ചെയ്യുന്ന നിത്യയുടെ പ്രണയത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. പതിനെട്ടാം വയസ്സിലായിരുന്നു നിത്യയുടെ പ്രണയം. വളരെ ആഴത്തിലുള്ള ബന്ധമായിരുന്നു അത്. എന്നാൽ അതിനു അധികം ആയുസുണ്ടായിരുന്നില്ല. അകാലത്തിൽ പൊലിഞ്ഞു പോയ ആ പ്രണയം നിത്യയെ വല്ലാതെ തളർത്തിയിരുന്നു. ആ പ്രണയം മനസ്സിൽ നിലനിൽക്കുന്നത് കൊണ്ടാണ് താൻ ചെയ്യുന്ന സിനിമകിൽ പ്രണയ സീനുകൾ ഭംഗി ആകുന്നത് എന്ന് നിത്യ മുൻപ് പറഞ്ഞിരുന്നു.

കന്നഡ നടൻ സുദീപുമായി നിത്യ പ്രണയത്തിലാണെന്നും ഇവർ വിവാഹിതരാകാൻ ഒരുങ്ങുകയാണെന്നും മുൻപ് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, അതെല്ലാം ചിരിച്ചു കൊണ്ട് നിത്യ നിരസിച്ചു. ഒരു ഗായിക കൂടിയായ നിത്യ ഇരുപതോളം സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നെഗറ്റീവ് കമന്റുകള്‍ തന്നെ ബാധിക്കാറില്ലെന്നും സിനിമയില്‍ പെര്‍ഫോമന്‍സാണ് ഒന്നാമത്തെ കാര്യമെന്നും നിത്യ പറയുന്നു. അഭിനയത്തെക്കുറിച്ച് ചിന്തിക്കുമെന്നല്ലാതെ പട്ടിണി കിടക്കാനും ജിമ്മില്‍ പോകാനുമൊന്നും പറ്റില്ല.

പുതിയ ഭാഷകള്‍ പഠിക്കാനും സംസാരിക്കാനും ഇഷ്ടമാണ്. എല്ലാ ഭാഷയി സിനിമകൾക്കായി സ്വന്തം ശബ്ദത്തിലാണ് ഡബ്ബ് ചെയ്യുന്നത്. ഓരോ ഭാഷയിലെ സെറ്റിലും അതേ ഭാഷയില്‍ തന്നെ സംസാരിക്കാന്‍ ശ്രമിക്കാറുണ്ട്. ആളുകളോട് അവരുടെ സ്വന്തം ഭാഷയില്‍ സംസാരിക്കാന്‍ ഇഷ്ടമാണെനിക്ക്. -നിത്യ പറയുന്നു. പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്ന നിത്യയ്ക്ക് ഒരു എസ്റ്റേറ്റും സ്വന്തമായുണ്ട്.. അവിടെ തന്നെ അതിമനോഹരമായ ഒരു ഫാം ഹൗസും നിർമ്മിച്ചിട്ടുണ്ട്.

Trending Social Media

വെള്ളമില്ലാത്ത സ്വിമ്മിംഗ് പൂളും മീൻ കുളവും; മിയയുടെ വീട് പരിചയപ്പെടുത്തി ജിപി

Published

on

By

കുടുംബ സദസ്സുകളുടെ പ്രിയങ്കരനായ അവതാരകനും നടനുമൊക്കെയാണ് ജീപി എന്ന ഗോവിന്ദ് പദ്മസൂര്യ, സീ കേരളത്തിന്റെ ‘മിസ്റ്റർ ആൻഡ് മിസ്സിസ്’ എന്ന പുതിയ റിയാലിറ്റി ഷോയുടെ വിധികർത്താവായാണ്ഒ രിടവേളക്ക് ശേഷം മലയാളികൾക്കിടെയിലേക്ക് ശേഷം ജിപി മലയാളികൾക്ക് മുൻപിലെത്തിയത്. ഇതാദ്യമായാണ് താരം ഒരു റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തുന്നത്. ലോക്ക്ഡൗൺ കാലത്ത് യൂട്യൂബർ എന്ന മേൽവിലാസവും ജിപി നേടി. വ്യത്യസ്തമായ ആശയങ്ങളും ഉള്ളടക്കങ്ങളും കൊണ്ട് രസകരമായ രീതിയിലാണ് ജിപി തന്റെ വീഡിയോകൾ പങ്കുവയ്ക്കാറുള്ളത്.

കൊറോണ വൈറസ് ലോക്ക് ഡൗണിനിടെ മെയിൽ ആണ് ജിപി എന്ന് വിളിക്കുന്ന ഗോവിന്ദ് പദ്മസൂര്യ തന്റെ യുട്യൂബ് ചാനൽ ആരംഭിച്ചത്. ചുരുങ്ങിയമാസം കൊണ്ട് ഒന്നരലക്ഷത്തിലധികം പേരാണ് പദ്മസൂര്യയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. 70 ലക്ഷത്തിലധികം ലൈക്കുകളാണ് ജിപി പങ്കുവച്ച വീഡിയോകൾക്ക് ലഭിച്ചിട്ടുള്ളത്. സർപ്രൈസ്, ഭക്ഷണം, യാത്ര, ട്രക്കിങ്, ഫാഷൻ, വസ്ത്രം, ബ്രാൻഡ് എന്നിവയാണ് ജിപിയും തന്റെ യുട്യൂബ് വഴി പങ്കുവയ്ക്കുന്നത്. അങ്ങനെ ഏറ്റവും ഒടുവിലായി ജിപി പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അടുത്ത സുഹൃത്തും അവതാരകനും അഭിനേത്രിയുമായ മിയയുടെ ഹോം ടൂർ വീഡിയോയാണ് ജിപി പങ്കുവച്ചിരിക്കുന്നത്.

സർപ്രൈസായി മിയയുടെ വീട്ടിലെത്തിയ ജിപിയ്ക്കൊപ്പം തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന മിയയെയാണ് വീഡിയോയിൽ കാണാനാകുക. മിയയുടെ അമ്മയും ഭർത്താവ് അശ്വിനും വീഡിയോയിൽ ഉണ്ട്. മിയയുടെയും ജിപിയുടെയും രസകരമായ സംസാരവും വീട്ടുവിശേഷങ്ങളുമൊക്കെയാണ് വീഡിയോയുടെ ഹൈലൈറ്റ്. വെള്ളമില്ലാത്ത മിയയുടെ വീട്ടിലെ സ്വിമ്മിംഗ് പൂളും, അലങ്കോലപ്പെട്ടു കിടക്കുന്ന മിയയുടെ മുറിയും, മീൻ ടാങ്കും, പച്ചക്കറി തോട്ടവുമെല്ലാം വളരെ രസകരമായി താരം വീഡിയോയിൽ പകർത്തിയിട്ടുണ്ട്. മിയയുടെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടു ജിപി പുറത്തിറക്കിയ വീഡിയോ മുൻപ് വൈറലായിരുന്നു.

ആദ്യ വീഡിയോ കണ്ട ആരാധകർ ഏറ്റവും കൂടുതൽ ചോദിച്ചത് മിയയുടെ വിശേഷത്തെ കുറിച്ചായിരുന്നു. മിയ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണോ? മിയ പ്രെഗ്നൻ്റാണോ? മിയയ്ക്ക് വിശേഷമുണ്ടോ?എന്നുമൊക്കെയായിരുന്നു വീഡിയോയ്ക് താഴെയുള്ള കമന്റുകൾ. എന്നാൽ, ഇതു സംബന്ധിച്ച് യാതൊരുവിധ ഔദ്യോഗിക സ്ഥിരീകരണവും ഇതുവരെ മിയ നൽകിയിട്ടില്ല. എറണാകുളം സ്വദേശിയും വ്യവസായിയുമായ അശ്വിന്‍ ഫിലിപ്പമായി മേയ് 30നായിരുന്നു മിയയുടെ വിവാഹനിശ്ചയം നടക്കുന്നത്. പിന്നീട് സെപ്റ്റംബർ 12നായിരുന്നു ഇരുവരുടെയും വിവാഹം.
എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ വച്ച് വളരെ ലളിതമായാണ് വിവാഹ ചടങ്ങുകൾ നടന്നത്.

ഒരു സ്മോൾ ഫാമിലി എന്ന ചിത്രത്തിലൂടെ തന്‍റെ കരിയർ ആരംഭിച്ച മിയ പിന്നീട് സച്ചിയുടെ രചനയിൽ ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി. ചുരുങ്ങിയ കാലം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കാൻ മിയയ്ക്ക് സാധിച്ചു. ഡ്രൈവിങ് ലൈസൻസ്, ബ്രദേഴ്സ് ഡേ എന്നീ ചിത്രങ്ങളിലെ മിയയുടെ അഭിനയം വളരെ ശ്രദ്ധക്കപ്പെട്ടിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നാൽപതോളം സിനിമകളിൽ മിയ ഇതിനകം അഭിനയിച്ചിട്ടുണ്ട്. അമര കാവ്യം, വെട്രിവേല്‍, ഒരു നാള്‍ കൂത്ത്, റ൦, യെമന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിവാഹത്തോടെ അഭിനയ ജീവിതത്തോട് വിടപറഞ്ഞ മിയ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്.

Continue Reading

Trending Social Media

ഞങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നവൾ, എന്റെ സുന്ദരി ഉമ്മച്ചി; നീ ഞങ്ങളെ കരയിപ്പിക്കുമോ എന്ന് ദുൽഖറിനോട് കൂട്ടുകാർ

Published

on

By

സെക്കൻഡ് ഷോ എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമാ മേഖലയിൽ ചുവടുവച്ച് പിന്നീട് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് ദുൽഖർ. സിനിമയിലെ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമായ ദുൽഖർ തന്റെ കുടുംബ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുടുംബാംഗങ്ങള്‍ക്ക് പുറമെ സുഹൃത്തുക്കളെ കുറിച്ചുളള പോസ്റ്റുകളുമായും ദുല്‍ഖര്‍ എത്താറുണ്ട്. ദുൽഖർ പങ്കുവയ്ക്കാറുള്ള എല്ലാ പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മുൻപ് വാപ്പിച്ചി മമ്മൂട്ടിയുടെയും മകള്‍ മറിയത്തിന്‌റെയുമൊക്കെ പിറന്നാളിന് ദുല്‍ഖർ പങ്കുവച്ച കുറിപ്പുകൾ ഏറെ വൈറലായിരുന്നു.

മാതൃദിനാത്തോടനുബന്ധിച്ച് താരം പങ്കുവച്ച ഹൃദയ സ്‌പർശിയായ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘നിസ്വാർത്ഥമായ സ്നേഹത്തിന്റെ നിർവ്വചന൦, സൗന്ദര്യത്തിന്റെയും ആകർഷകത്വത്തിന്റെയും സംക്ഷിപ്തരൂപം, ഞങ്ങളെയെല്ലാം നിർവ്വചിക്കുന്നവൾ, ഞങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നവൾ, ഞങ്ങളെ കുറിച്ചോർത്ത് ഏറ്റവും വിഷമിക്കുന്നവൾ, അവൾക്കും മുകളിൽ ഞങ്ങൾക്ക് പ്രാധാന്യം നൽകുന്നവൾ, ഒരു നിമിഷം പോലും വിശ്രമിക്കാത്തവൾ, എന്തു ജോലിയും പൂർത്തിയാക്കാൻ കഴിയുന്ന മൾട്ടി ടാസ്കർ, എല്ലാ മൂല്യങ്ങളും ഞങ്ങളിലേക്ക് പകർന്നവൾ, വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്തവൾ, എന്റെ സുന്ദരി ഉമ്മിച്ചീ, മാതൃദിനാശംസകൾ,” -എന്നാണ് ദുൽഖർ കുറിച്ചിരിക്കുന്നത്.

ഉമ്മച്ചിയുടെ ചിത്രത്തിനൊപ്പം ഏറ്റവും മഹത്തായ സ്നേഹം, സുലുകുട്ടി തുടങ്ങിയ ഹാഷ്ടാഗുകളും ദുൽഖർ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് കമന്റുകൾ പോസ്റ്റ് ചെയ്‌തത്‌. ഹാപ്പി മദേഴ്‌സ് ഡേ ഉമ്മച്ചി എന്നാണ് ദുല്‍ഖറിന്‌റെ അടുത്ത സുഹൃത്തും ഫോട്ടോഗ്രാഫറും നടനുമായ ഷാനി ഷാകി കുറിച്ചത്. ഷാനി ഷാകിക് പുറമെ ദുല്‍ഖറിന്‌റെ അടുത്ത സുഹൃത്തുക്കളായ സണ്ണി വെയ്‌നും സൗബിന്‍ ഷാഹിറും കമന്റുകളുമായി എത്തി. ഇങ്ങനെയെല്ലാം എഴുതി നീ ഞങ്ങളെ കരയിപ്പിക്കുമോ എന്നും കമന്റുകൾ ഉണ്ട്. തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ചിട്ടുള്ള വ്യക്തി ഉമ്മ സുൽഫത്താണെന്ന് പല അഭിമുഖങ്ങളിലും ദുൽഖർ പറഞ്ഞിട്ടുണ്ട്.

മമ്മൂട്ടി ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേക്കുള്ള യാത്രയിലും സിനിമാ തിരക്കുകളിലും പെട്ടുപോവുമ്പോഴും കുടുംബത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് മക്കളെ ബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കുന്ന, നന്മയുള്ള മനുഷ്യരായി വളർത്തിയത് സുൽഫത്താണ്. മമ്മൂട്ടിയുടേയും ഭാര്യ സുൽഫത്തിന്റെയും നാൽപത്തിരണ്ടാം വിവാഹ വാർഷിക ദിനത്തിൽ ദുൽഖർ പങ്കുവച്ച കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഉമ്മയ്ക്കും ഉപ്പയ്ക്കും വിവാഹ വാർഷിക ആശംസകൾ. ഈ ഫോട്ടോ കണ്ടിട്ട് കഴിഞ്ഞ വർഷം പകർത്തിയതാണെന്ന് തോന്നുന്നു. നിങ്ങളെ പോലെയാകാൻ ശ്രമിക്കുകയാണ് ഞങ്ങൾ.’-ദുൽഖർ സൽമാൻ കുറിച്ചു.

1979 മെയ് ആറിനായിരുന്നു ഇരുവരുടെയും വിവാഹം. വീട്ടുകാർ പരസ്‌പരം ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു മമ്മൂട്ടിയുടേയും സുൽഫത്തിന്റെയും. എഴുപതാം വയസിൽ എത്തി നിൽക്കുമ്പോഴും യുവ താരങ്ങളെ വെല്ലുന്ന സൗന്ദര്യമാണ് മമ്മൂട്ടി നിലനിർത്തുന്നത്. മമ്മൂക്കയുടെ സൗന്ദര്യത്തിനും ചുറുചുറുക്കിനും പിന്നിൽ സുൽഫത്തിന്റെ ചില രുചിക്കൂട്ടുകൾ ഉണ്ടെന്ന് മമ്മൂട്ടി മുൻപ് പറഞ്ഞിട്ടുണ്ട്. ഓരോ ദമ്പതികൾക്കും മാതൃകയാക്കാവുന്ന ദമ്പതികളാണ് മമ്മൂട്ടിയും സുൽഫത്തും.

Continue Reading

Trending Social Media

വീട്ടിൽ പൂർണിമയെ ഏറ്റവും കൂടുതൽ പേടിക്കുന്ന ആൾ; അമ്മ പേര് വിളിച്ചാൽ തന്നെ അവൻ പേടിക്കുമെന്ന് പാച്ചുവും

Published

on

By

മലയാളത്തിൽ ഒരുപാടു താരദമ്പതികൾ ഉണ്ടെങ്കിലും ഇന്ദ്രജിത്-പൂർണിമ ജോഡി പ്രേക്ഷകർക്ക് കുറച്ച് സ്പെഷ്യലാണ്. ജീവിതം ഒരുപാട് ആഘോഷമാക്കിയ ഇരുവരെയു൦ പ്രേക്ഷകർ ഒരുപോലെ സ്നേഹിക്കുന്നു എന്നതാണ് ഇതിന് കാരണം.സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ തങ്ങളുടെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കുമൊപ്പം മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയുമെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. വളരെ രസകരമായ രീതിയിൽ തങ്ങളുടെ വീട്ടിലെ വിശേഷങ്ങൾ ഈ താരകുടുംബത്തിലെ ഓരോരുത്തരും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, തന്നെ ആർക്കാണ് വീട്ടിൽ ഏറ്റവും കൂടുതൽ പേടി എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പൂർണിമ. വീട്ടിൽ തന്നെ പേടിക്കുന്നതായി ഭാവിക്കുന്ന വീട്ടിലെ ഒരേയൊരാൾ എന്ന അടിക്കുറിപ്പോടെ പൂർണിമ പങ്കുവച്ചിരിക്കുന്നത് വളർത്തുനായയുടെ വീഡിയോയാണ്. തന്റെ അമ്മയെന്ന് വിളിച്ചാൽ പേടിക്കുന്ന ഒരാൾ വളർത്തുനായയാണെന്ന് പ്രാർത്ഥനയും പറഞ്ഞിട്ടുണ്ട്. പൂർണിമ പേര് വിളിക്കുമ്പോൾ തന്നെ പേടിച്ചരണ്ട് ഓടിവരുന്ന നായയുടെ വീഡിയോയാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

എന്ത് കാര്യമാണെങ്കിലും വളരെ ഊർജസ്വലയായി അത് ചെയ്‌തു തീർക്കുന്ന പ്രകൃതമാണ് പൂർണിമയുടേതെന്ന് മുൻപ് ‘അമ്മ മല്ലിക മുൻപ് പറഞ്ഞിട്ടുണ്ട്. പൂർണിമ ജീവിതത്തിൽ വന്ന ശേഷമാണ് ഇന്ദ്രജിത്തിന്റെ മടി മാറിയതെന്നും മല്ലിക പറഞ്ഞിട്ടുണ്ട്. വനിതാ ദിനത്തിൽ പൂർണ്ണിമയും മല്ലികയും കൂടിയുള്ള വീഡിയോ ചാറ്റിൽ പൂർണ്ണിമയുടെ സ്വഭാവസവിശേഷതയെ കുറിച്ച് മല്ലിക തുറന്നുപറഞ്ഞിരുന്നു. വീട്ടിൽ ആര് വന്നാലും അവരെയെല്ലാം നല്ല ആതിഥേയയായി സ്വീകരിച്ചിരുത്തുന്ന പതിവാണ് പൂർണ്ണിമയ്ക്കുള്ളതെന്ന് മല്ലിക പറഞ്ഞിരുന്നു.

മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ‘അമ്മ കൂട്ടുകാരിയെപോലെയാണ്. മാതൃദിനത്തിൽ പ്രാർത്ഥന പങ്കുവച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അമ്മയെ എടുത്തുയർത്തുന്ന പ്രാർത്ഥനയെയും നക്ഷത്രയെയും ഉൾപ്പെടുത്തിയാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. തന്നോളം വളർന്ന മകൾക്കൊപ്പം നിൽക്കുന്ന പൂർണിമയെ കണ്ട് ഇതാര് സന്തൂർ മമ്മിയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്താണെങ്കിലും പ്രാർത്ഥന പങ്കുവച്ച ഈ വീഡിയോ നിമിഷണങ്ങൾക്കുള്ളിലാണ് വൈറലായത്. പൂർണിമയ്ക്ക് മാതൃദിന ആശംസകൾ നേർന്ന് നിരവധി പേർ കമന്റുകൾ പോസ്റ്റ് ചെയ്യുകയും ചെയ്‌തു.

ഫാഷൻ ഡിസൈനിംഗ് മേഖലയിൽ സജീവമായിരുന്നെങ്കിലും ഒരിടവേളയ്ക്ക് ശേഷം 2019ലാണ് പൂര്‍ണിമ വീണ്ടും സിനിമയിലെത്തിയത്. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ തിരിച്ചുവരവ്. ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. വെെറസിന് പിന്നാലെ രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. നിവിന്‍ പോളി നായകനായ ചിത്രത്തില്‍ അമ്മ വേഷത്തിലാണ് പൂര്‍ണിമ എത്തുന്നത്. തങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ പൂർണിമ പങ്കുവച്ച നൃത്ത വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഹിറ്റ് ഗാനമായ ഒരു മധുരക്കിനാവിൻ എന്ന പാട്ടിനായിരുന്നു അന്ന് പൂർണിമയും ഇന്ദ്രജിത്തും ചുവടു വച്ചത്.

Continue Reading

Updates

Trending Social Media14 hours ago

വെള്ളമില്ലാത്ത സ്വിമ്മിംഗ് പൂളും മീൻ കുളവും; മിയയുടെ വീട് പരിചയപ്പെടുത്തി ജിപി

കുടുംബ സദസ്സുകളുടെ പ്രിയങ്കരനായ അവതാരകനും നടനുമൊക്കെയാണ് ജീപി എന്ന ഗോവിന്ദ് പദ്മസൂര്യ, സീ കേരളത്തിന്റെ ‘മിസ്റ്റർ ആൻഡ് മിസ്സിസ്’ എന്ന പുതിയ റിയാലിറ്റി ഷോയുടെ വിധികർത്താവായാണ്ഒ രിടവേളക്ക്...

Serial News15 hours ago

ഇതൊക്കെയാണ് പ്രശ്‌നങ്ങൾ; ലൊക്കേഷനിൽ നിന്നും എന്തുക്കൊണ്ട് ഇടവേളയെടുത്തു എന്ന് വ്യക്തമാക്കി ജിസ്‌മി

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജിസ്‌മി. മഴവിൽ മനോരമയിൽ സംപ്രേക്ഷണ൦ ചെയ്യുന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലെ വില്ലത്തി കഥാപാത്രത്തിലൂടെയാണ് ജിസ്‌മി കൂടുതൽ സുപരിചിതയായത്. പരമ്പരയിലെ...

Trending Social Media22 hours ago

ഞങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നവൾ, എന്റെ സുന്ദരി ഉമ്മച്ചി; നീ ഞങ്ങളെ കരയിപ്പിക്കുമോ എന്ന് ദുൽഖറിനോട് കൂട്ടുകാർ

സെക്കൻഡ് ഷോ എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമാ മേഖലയിൽ ചുവടുവച്ച് പിന്നീട് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിലെ യുവനടന്മാരിൽ...

Trending Social Media22 hours ago

വീട്ടിൽ പൂർണിമയെ ഏറ്റവും കൂടുതൽ പേടിക്കുന്ന ആൾ; അമ്മ പേര് വിളിച്ചാൽ തന്നെ അവൻ പേടിക്കുമെന്ന് പാച്ചുവും

മലയാളത്തിൽ ഒരുപാടു താരദമ്പതികൾ ഉണ്ടെങ്കിലും ഇന്ദ്രജിത്-പൂർണിമ ജോഡി പ്രേക്ഷകർക്ക് കുറച്ച് സ്പെഷ്യലാണ്. ജീവിതം ഒരുപാട് ആഘോഷമാക്കിയ ഇരുവരെയു൦ പ്രേക്ഷകർ ഒരുപോലെ സ്നേഹിക്കുന്നു എന്നതാണ് ഇതിന് കാരണം.സോഷ്യൽ മീഡിയയിൽ...

Trending Social Media23 hours ago

ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് അതാണ്, പക്ഷേ മറ്റൊരു കാര്യം ചിന്തിക്കുമ്പോൾ അത് ബാലൻസാകും; മനസ് തുറന്ന് നമിതാ പ്രമോദ്

മലയാള ചലച്ചിത്ര ലോകത്തെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നമിത പ്രമോദ്. ബാലതാരമായി അഭിനയ രംഗത്തെത്തിയ നമിത പിന്നീട് ബിഗ്‌സ്‌ക്രീനിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കുകയായിരുന്നു. മലയാള സിനിമയുടെ ഗതിമാറ്റിയ...

Serial News2 days ago

ആരാണ് അനൂപിന്റെ കാമുകി ഇഷ; വീഡിയോ റിലീസ് ചെയ്‌തതോടെ സീരിയൽ താരത്തെ സംശയിച്ച് ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് അനൂപ്. ഒന്നാം ദിവസം മുതൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന അനൂപിന് ആരാധകർ ഏറെയാണ്....

Serial News2 days ago

സൂരജേട്ടാ, നിങ്ങളെന്തിനാണ് പോയത്, തിരികെ വരൂ; ദേവയോട് ആരാധകരുടെ അപേക്ഷ!

ടിക് ടോക് വീഡിയോകളിലൂടെ മലയാള മിനിസ്‌ക്രീനിൽ എത്തിയ താരമാണ് സൂരജ് സൺ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘പാടാത്ത പൈങ്കിളി’ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ ‘ദേവ’ എന്ന്...

Trending Social Media2 days ago

ഊർവ്വശിയെയും കൽപ്പനയെയും അനുകരിച്ച് ശ്രദ്ധ നേടി; സോഷ്യൽ മീഡിയയിൽ സ്റ്റാറായ കുഞ്ഞാറ്റ

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചിട്ടും സിനിമയിൽ ഇതുവരെ കൈവയ്ക്കാത്ത ഒരു താരസന്തതിയാണ് മനോജ് കെ ജയന്റെയും ഊർവ്വശിയുടെയും മകളായ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി. സിനിമയിൽ ഇതുവരെ അരങ്ങേറ്റം...

Trending Social Media2 days ago

‘മില മോൾ ഒടുവിൽ മിസിസ് ആയി’ -പ്രിയപ്പെട്ട കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി രഞ്ജിനി

ചലച്ചിത്ര താരം സണ്ണി വെയ്‌നിനെ പോലെ തന്നെ മലയാളികൾക്ക് സുപരിചിതരാണ് ഭാര്യയും നർത്തകിയുമായ രഞ്ജിനിയും പ്രിയപ്പെട്ട വളർത്തുനായ ബാലു മിൻപിനും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരുടെയും ചിത്രങ്ങളും...

Trending Social Media3 days ago

“മഞ്ജു ചെറുപ്പമായി.. പ്രായം പിറകോട്ടു സഞ്ചരിയ്ക്കുന്നു.. ഇതൊന്നും കേള്‍ക്കുന്നതേ എനിക്കിഷ്ടമല്ല”

മലയാളികളുടെ ‘ലേഡി സൂപ്പർ സ്റ്റാർ’ മഞ്ജു വാര്യർ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന മഞ്ജുവിന്റെ ചിത്രങ്ങളെല്ലാം തന്നെ വളരെ പെട്ടന്നാണ് വൈറലായി...

Trending