Connect with us

Celebrities

പിറന്നാളിന് വിഘ്‌നേഷ് ഒപ്പമില്ലാത്ത സങ്കടത്തിൽ നയൻസ്; കിടിലൻ സർപ്രൈസുമായി ഞെട്ടിച്ച് സഹോദരൻ

Published

on

പതിനേഴ് വർഷങ്ങൾക്ക് മുൻപ് മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നയൻതാര മുപ്പത്തിയാറാം വയസിലേക്ക് ചുവടുവെച്ചു കഴിഞ്ഞു. അന്ന് കണ്ട പത്തൊൻപതുകാരിയായ തിരുവല്ല സ്വദേശിനി ഇന്ന് തെന്നിന്ത്യൻ സിനിമയുടെ താരറാണിയാണ്. തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാറാണ്. ഓരോ പിറന്നാളും സ്പെഷ്യലാണെങ്കിലും ഇത്തവണ നാട്ടിൽ കുടുംബത്തിനൊപ്പം ആഘോഷിച്ച സന്തോഷത്തിലാണ് താരം. ഒരു സർപ്രൈസ് പിറന്നാൾ ആഘോഷമാണ് നയൻതാരയ്ക്കായി സഹോദരനും കുടുംബവും ഒരുക്കിയത്.

എല്ലാ വർഷവും നയൻസിന് പിറന്നാൾ സർപ്രൈസുകൾ ഒരുക്കിയിരുന്നത് കാമുകനായ വിഘ്നേഷ് ശിവനാണ്. എന്നാൽ, ഇത്തവണ ‘നിഴൽ’ എന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിംഗിനായി കേരളത്തിലേക്ക് നയൻ‌താര പോന്നതു കൊണ്ട് പിറന്നാൾ വീട്ടിലാണ് ആഘോഷിച്ചത്. എങ്കിലും നയൻതാരയ്ക്ക് പിറന്നാൾ സമ്മാനം നല്കാൻ വിഘ്നേഷ് ശിവൻ മറന്നില്ല. വിഘ്‌നേഷ് ശിവൻ നിർമിക്കുന്ന നെട്രികൺ എന്ന ചിത്രത്തിന്റെ ടീസർ ഈ പിറന്നാൾ ദിനത്തിലാണ് എത്തിയത്.

അതേസമയം, നാട്ടിൽ കുടുംബം പ്രിയതമയ്ക്കായി ഒരുക്കിയ ആഘോഷ ചിത്രങ്ങൾ വിഘ്‌നേഷ് ശിവൻ പങ്കുവെച്ചിരുന്നു. സഹോദരൻ ലിനു കുര്യനാണ് പിറന്നാൾ സർപ്രൈസിന് പിന്നിൽ. പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച വേദിയിൽ ഹാപ്പി ബർത്തഡേ മോൾ എന്നാണ് വർണ ബലൂണുകളിൽ എഴുതിയിരിക്കുന്നത്. ‘എത്ര മധുരകരമാണിത് !!! അമ്മ, അപ്പ, ലിനു കുര്യൻ എന്ന ഏറ്റവും നല്ല സഹോദരൻ എന്നിവരിൽ നിന്നുള്ള അത്തരമൊരു മനോഹരമായ സർപ്രൈസ്, ഞങ്ങളുടെ പ്രിയപ്പെട്ട ചാച്ച് അടുത്തുണ്ടാവുന്നത് മിസ്സ് ചെയ്യുന്നു, എന്നാലും സന്തോഷത്തോടെ’ എന്ന ഹൃദ്യമായ കുറിപ്പിനൊപ്പമാണ് നയൻതാരയുടെ ജന്മദിന ആഘോഷങ്ങളുടെ ചിത്രങ്ങൾ വിഘ്‌നേഷ് പങ്കുവെച്ചത്.

ചിത്രങ്ങൾക്ക് മുൻപ് തന്നെ നയൻതാരയ്‌ക്കായി മനോഹരമായൊരു ആശംസ വിഘ്‌നേഷ് കുറിച്ചിരുന്നു.
‘പിറന്നാൾ ആശംസകൾ തങ്കമേ… എപ്പോഴുമെന്നതു പോലെ പ്രചോദനം നിറഞ്ഞവളും അർപ്പണബോധമുള്ളവളും ആത്മാർത്ഥതയും സത്യസന്ധതയുമുള്ള വ്യക്തിയായിരിക്കുക. ഉയരങ്ങളിലേക്ക് പറക്കുക !! സന്തോഷവും നിലനിൽക്കുന്ന വിജയവും നൽകി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ! ധാരാളം നല്ല കാര്യങ്ങളും അത്ഭുതകരമായ നിമിഷങ്ങളും നിറഞ്ഞ മറ്റൊരു വർഷത്തിലേക്ക്’- വിഘ്‌നേഷിന്റെ വാക്കുകൾ.

അതോടൊപ്പം, നിഴൽ സിനിമയുടെ സെറ്റിലും നയൻതാരയ്‌ക്കായി പിറന്നാൾ ആഘോഷം ഒരുക്കിയിരുന്നു. നായകനായ കുഞ്ചാക്കോ ബോബനൊപ്പം നിഴൽ സെറ്റിൽ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ നയൻ‌താര തന്നെ പങ്കുവെച്ചിരുന്നു. ഒട്ടേറെ താരങ്ങളും ആരാധകരും ലേഡി സൂപ്പർസ്റ്റാറിന്റെ പിറന്നാൾ ദിനം ആശംസകൾകൊണ്ട് നിറച്ചിരുന്നു.

ഏറെക്കാലത്തിന് ശേഷം കേരളത്തിൽ ഓണവും, പിറന്നാളും ആഘോഷിക്കാൻ പറ്റിയ സന്തോഷത്തിലാണ് നയൻ‌താര. ഓണത്തിന് കാമുകൻ വിഘ്നേഷ് ശിവനും നയൻതാരയുടെ വീട്ടിൽ എത്തിയിരുന്നു. കുടുംബത്തിനൊപ്പം ആഘോഷചിത്രങ്ങൾ ഇരുവരും പങ്കുവയ്ക്കുകയും ചെയ്തിരുന്നു. മാത്രമല്ല, ഓണാഘോഷത്തിന് പിന്നാലെ നയൻതാരയും അമ്മയും വിഘ്‌നേഷ് ശിവനും അദ്ദേഹത്തിന്റെ കുടുംബവും ഗോവയിലേക്ക് പറന്നിരുന്നു. ഇതോടെ വർഷങ്ങളായി ചർച്ചാ വിഷയമായ നയൻതാര- വിഘ്‌നേഷ് ശിവൻ പ്രണയം വിവാഹത്തിലേക്ക് നീങ്ങിയെന്ന് ആരാധകർ വിശ്വസിച്ചിരുന്നു.

എന്നാൽ, വിവാഹ ജീവിതത്തെ കുറിച്ച് വിഘ്നേഷ് മനസ് തുറന്നതിങ്ങനെയാണ്; ‘ ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കാനുമുണ്ട്.. അതെല്ലാം കഴിഞ്ഞു വേണം സ്വകാര്യജീവിതത്തിലേക്ക് പോകണം എന്നാണ് ആഗ്രഹം. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നു എന്ന് നോക്കാം. അപ്പൊ വിവാഹം കഴിക്കാം. ഇപ്പോള്‍ എല്ലാം ഭംഗിയായി പോകുന്നു. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം’.

നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് നയൻതാരയും വിഘ്നേഷ് ശിവനും സൗഹൃദത്തിലാകുന്നത്. പിന്നീട്, സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇപ്പോൾ ചെന്നൈയിൽ ഇരുവരും ഒന്നിച്ചാണ് താമസം. ലോക്ക് ഡൗൺ കാലത്താണ് നയൻതാര സമൂഹമാധ്യമങ്ങളിൽ സജീവമായത്. അതിനുശേഷം വിഘ്‌നേഷ് ശിവനൊപ്പമുള്ള പ്രണയ നിമിഷങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പതിവായി പങ്കുവെച്ചിരുന്നു.

Celebrities

കൃഷ്ണ സഹോദരിമാർ ബിഗ് ബോസ്സിലേക്കോ – തുറന്നു പറഞ്ഞ് ദിയ കൃഷ്ണ

Published

on

മലയാള സിനിമാലോകത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് കൃഷ്ണകുമാറിന്റെ പെൺമക്കൾ. കൃഷ്ണകുമാറിന് പിന്നാലെ അഹാനയും ഹസികയും, ഇഷാനിയും അഭിനയ രംഗത്തേക്ക് എത്തി. എന്നാൽ, ചെറുപ്പം മുതൽ ആദ്യം സിനിമയിലെത്തുമെന്നു വിചാരിച്ചയാൾ മാത്രം എത്തിയില്ല. മറ്റാരുമല്ല, ദിയ കൃഷ്ണ. ആദ്യം സിനിമയിലെത്തുമെന്നു വീട്ടുകാർ കരുതിയതും, ചെറുപ്പം മുതൽ അഭിനയം സ്വപ്നം കണ്ടതും ദിയയിരുന്നു. സഹോദരിമാരെല്ലാം അഭിനയത്തിലേക്ക് തിരിഞ്ഞപ്പോൾ മികച്ച അവസരങ്ങൾക്കായി കാത്തിരിക്കുന്നതിനൊപ്പം സമൂഹ മാധ്യമങ്ങളിലും താരമായി ദിയ. ഇപ്പോഴിതാ, ഇൻസ്റ്റാഗ്രാമിൽ ഇൻഫ്ളുവന്സര്മാരില് ഒരാളാണ് ദിയ കൃഷണ.

സമൂഹ മാധ്യമങ്ങളിൽ താരമായതു കൊണ്ടുതന്നെ ഈ സീസണിൽ ബിഗ് ബോസ് വീട്ടിൽ ദിയയും ഉണ്ടാകും എന്ന് വാർത്തകൾ ഉണ്ടായിരുന്നു. കൃഷ്ണകുമാറിന്റെ വീട്ടിലെ എല്ലാവരും സമൂഹ മാധ്യമങ്ങളിൽ സജീവമായതു കൊണ്ട് കൃഷ്ണ സിസ്റ്റേഴ്‌സിൽ ആരെങ്കിലും ബിഗ് പങ്കെടുക്കുമെന്നും വാർത്തകൾ വന്നു. അത് ദിയയാകുമെന്ന സൂചനയാണ് അധികവും നൽകിയത്. എന്നാൽ ഇപ്പോഴിതാ, ബിഗ് ബോസ്സിൽ പങ്കെടുക്കുമോ എന്ന് വ്യക്തമാക്കുകയാണ് ദിയ കൃഷ്ണ. നിരവധി ആളുകളുടെ പേരുകൾ ബിഗ് ബോസ് മത്സരാർത്ഥികൾ എന്ന നിലയിൽ ഉയർന്നു വന്നിരുന്നു.

സോഷ്യൽ മീഡിയ സ്വാധീനം ചെലുത്തുന്നതും നടൻ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണയാണ് പ്രവചിക്കപ്പെട്ട മത്സരാർത്ഥികളിൽ ഒരാൾ. സഹോദരി ഇഷാനിക്കൊപ്പം ദിയ ഷോയിൽ പ്രവേശിക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഷോയിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ദിയ പ്രതികരിച്ചു. ഒരു വീഡിയോയിലൂടെയാണ് ദിയ ബിഗ് ബോസ് വാർത്തകളോട് പ്രതികരിച്ചത്. പലരിൽ നിന്നും തനിക്ക് ചോദ്യങ്ങൾ ലഭിക്കുന്നുണ്ടെന്നും എന്നാൽ ഇത് ഒരു അഭ്യൂഹമാണെന്നും ദിയ പങ്കുവെച്ചു. താനോ സഹോദരിയോ ഷോയിൽ പങ്കെടുക്കുന്നില്ലന്ന് ദിയ പറയുന്നു.

‘ഞാൻ ചില കമന്റുകൾ വായിച്ചിരുന്നു, അവർക്ക് ഷോയിൽ പങ്കെടുക്കാൻ കഴിയില്ല, ഒരു മൊബൈൽ ഫോൺ ഇല്ലാതെ എങ്ങനെ അവർക്ക് ജീവിക്കാൻ കഴിയും എന്നൊക്കെ. ഇത് വളരെ ശരിയായ കാര്യമാണ്. ഒരു ഇൻഫ്ലുവന്സർ എന്ന നിലയിൽ, ഞങ്ങൾ സോഷ്യൽ മീഡിയയിൽ ജീവിക്കുന്നവരാണ്, അത് ഒരു ശീലമായി മാറിയിരിക്കുന്നു. എന്തായാലും,ഞാൻ ബിഗ് ബോസിൽ പങ്കെടുക്കുന്നുവെന്ന അഭ്യൂഹമാണ്’- ദിയ പറയുന്നു. മോഹൻലാൽ ആതിഥേയത്വം വഹിക്കുന്ന ബിഗ് ബോസ് സീസൺ 3 ഫെബ്രുവരി പകുതിയോടെ സംപ്രേഷണം ചെയ്യും. ഷോയിൽ പങ്കെടുക്കുന്നില്ലെന്ന് അടുത്തിടെ ഗായിക റിമി ടോമിയും അറിയിച്ചിരുന്നു.

അതേസമയം, സഹോദരി ഇഷാനിയുടെ ആദ്യ ചിത്രമായ വണ്ണിനായി കാത്തിരിക്കുകയാണ് ദിയയും കുടുംബവും. ചെറുപ്പം മുതൽ സിനിമാ മോഹമുള്ള ദിയ പങ്കെടുത്തിരുന്നു. എന്നാൽ ആദ്യം സിനിമയിലേക്ക് എത്തിയത് ചേച്ചി അഹാനയാണ്. പിന്നാലെ ഹൻസികയും, ഇഷാനിയും എത്തി. അവസരങ്ങൾ വന്നെങ്കിലും ഒന്നും മനസിന് ഇണങ്ങുന്നതായിരുന്നില്ലന്നു ദിയ പറയുന്നു. അങ്ങനെ സിനിമകൾ ചെയ്തിരുന്നെങ്കിൽ ഇപ്പോൾ 20 സിനിമകൾ ചെയ്യാനുള്ള സമയമായി എന്നും താരം പറയുന്നു. ലോക്ക് ഡൗൺ സമയത്ത് യുട്യൂബിലും ദിയ സജീവമായിരുന്നു. എന്തായാലും വെറുതെ ഇരിക്കുവല്ലേ ചെയ്തു നോക്കിയാലോ എന്ന് ഓർത്താണ് സിനിമ ചെയ്തതെന്ന് ദിയ പറയുന്നു.

‘ഇപ്പോൾ യൂട്യൂബിൽ സജീവമായി. കുറേ വിഡിയോസ് ഇട്ടു. കൊറോണ വന്നതു കൊണ്ട് ലോകത്ത് ഗുണമുണ്ടായ അപൂർവം പേരിൽ ഒരാള്‍ ഞാനാണെന്ന് പറയാം. എല്ലാവരും സാമ്പത്തിക പ്രശ്നങ്ങളിൽ പെട്ടപ്പോൾ എനിക്ക് വരുമാനം കിട്ടിത്തുടങ്ങി’- ദിയ പറയുന്നു. ദിയയും ബോയ്ഫ്രണ്ട് വൈഷ്‌ണവുമൊത്തുള്ള വീഡിയോകളും നിമിഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇരുവരുടെയും പ്രണയ നിമിഷങ്ങൾ വൈഷ്ണവ് പങ്കുവയ്ക്കാറുണ്ട്. അതേസമയം, മികച്ച സിനിമകൾക്കായി കാത്തിരിക്കുകയാണ് ദിയ.

Continue Reading

Celebrities

ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത നിമിഷമാണിത് ; ശരണ്യ ആനന്ദ്

Published

on

By

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശരണ്യ ആനന്ദ്. കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹിതയായത്. വിവാഹ ശേഷം ഇപ്പോള്‍ ദാമ്പത്യ ജീവിതം ആസ്വദിക്കുകയും ഒപ്പം പരമ്പരകളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. സോഷ്യല്‍മീഡിയയില്‍ വിവാഹ ശേഷം വളരെ ആക്ടീവമായ താരം ഇപ്പോഴിതാ ജീവിതത്തിലെ മനോഹരമായ നിമിഷം പങ്കുവച്ചിരിക്കുകയാണ്. വിവാഹത്തിലെ മനോഹരമായ ഒരു നിമിഷം ക്യാമറയില്‍ പകര്‍ത്തി അതാണ് താരം പങ്കുവച്ചത്. ചിത്രത്തിനൊപ്പം താരം മനോഹരമായി കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

ജീവിതത്തില്‍ ഏറെ ആഗ്രഹിച്ച ഒരു പങ്കാളിയെ തന്നെയാണ് ദൈവം തനിക്ക് തന്നതെന്ന് ശരണ്യ വിവാഹ ശേഷം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കുടുംബ വിളക്ക് സീരിയലിലുള്ള ഒരാളാണ് ഈ ബന്ധത്തെക്കുറിച്ചാണ് ആദ്യം സംസാരിച്ചത്. പിന്നീട് സീരിയലിലേക്ക് തിരിച്ചു വരാനും ഭര്‍ത്താവ് ആണ് കൂടുതല്‍ സപ്പോര്‍ട്ട് നല്‍കുന്നതെന്നും ശരണ്യ വെളിപ്പെടുത്തിയിരുന്നു.

എന്നെ മനസ്സിലാക്കുന്ന ഒരാളെ ജീവിതത്തില്‍ ലഭിക്കണമെന്ന ആഗ്രഹം മാത്രമെ ഉണ്ടായിരുന്നുള്ളു. വിവാഹത്തിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഗുരുവായൂരില്‍ വച്ച് വിവാഹം നടത്താനായിരുന്നു ഏറെ ആഗ്രഹിച്ചത്. തനിക്ക് വേണ്ടപ്പെട്ടവര്‍ വിവാഹത്തില്‍ പങ്കെടുത്തില്ല എന്ന വിഷമം ഏറെ ഉണ്ടായിരുന്നു. അടുത്ത ബന്ധുക്കള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു എന്നും താരം പറഞ്ഞിരുന്നുയ വിവാഹത്തിന്‌റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറല്‍ആയിരുന്നു. വിവാഹ നിശ്ചയത്തിന്‌റ ചിത്രങ്ങളും വീഡിയോകളും വൈറല്‍ ആയിരുന്നു.

അഭിനയത്തിന് പൂര്‍ണ്ണമായി പ്രാധാന്യം കൊടുക്കുന്ന ഒരു നടിയാണ് ശരണ്യ. അങ്ങനെയുള്ള ഒരാളെ പൂര്‍ണമായും സ്വീകരിക്കാന്‍ തയ്യാറായ അദ്ദേഹത്തോട് എനിക്ക് ബഹുമാനമുണ്ട് ഒപ്പം സന്തോഷവുമുണ്ട് എന്നും ശരണ്യ പറഞ്ഞിരുന്നു. കരീയറിന് മുന്‍തൂക്കം നല്‍കുന്ന ആളാണ് ഭര്‍ത്താവും.

വിവാഹത്തിന് മുന്‍പെ ഇരുവരും ഫോണ്‍ വിളിച്ച് സംസാരിച്ചിരുന്നു, അതിനുശേഷമാണ് നേരില്‍ കണ്ടത്. എല്ലാ പെണ്‍കുട്ടികളെ പോലെ പെണ്ണുകാണല്‍ ചടങ്ങില്‍ എങ്ങനെയൊക്കെ നിക്കണം ഏത് ഡ്രസ് ധരിക്കണം എന്ന ടെന്‍ഷന്‍ തനിക്കും ഉണ്ടായിരുന്നു എന്നു. ആദ്യം ഫോണില്‍ സംസാരിച്ചത് ഇരുവരും കരീയറുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചു മാത്രമായിരുന്നു. മുഴുവന്‍ സമയം ഒരു ഭാര്യയായി കൂടെ നില്‍ക്കാന്‍ സാധിക്കില്ല എന്ന് അദ്ദേഹത്തോട് താന്‍ ആദ്യമേ പറഞ്ഞിരുന്നു. പക്ഷെ അദ്ദേഹത്ത് അതൊരു പ്രശ്‌നമായിരുന്നില്ല, എല്ലാത്തിനും പിന്തുണയും സപ്പോര്‍ട്ടും നല്‍കുന്നു എന്ന് പറയുന്നത് ചെറിയ കാര്യമല്ലെന്നും ശരണ്യ പറയുന്നു. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രവും വളരെ പെട്ടന്നാണ് വൈറല്‍ ആയിമാറിയത്. നിരവധി പേരാണ് ആശംസകളുമായി എത്തിയതും. വിവാഹത്തിന് ചിത്രങ്ങള്‍ സ്വീകരിച്ചത് പോലെ പുതിയ ചിത്രവും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നതും.

Continue Reading

Celebrities

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം അമൃതയുടെ വിവാഹം; വരനും സുപരിചിതൻ

Published

on

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അമൃത വർണ്ണൻ. നീണ്ട മുടിയും വിടര്ന്ന കണ്ണുകളുമായി മലയാളികളുടെ സൗന്ദര്യ സങ്കല്പങ്ങളോട് ചേർന്ന് നിന്ന അമൃത അഭിനയത്തിലൂടെയും വിസ്മയിപ്പിച്ചു. പട്ടുസാരി എന്ന സീരിയലിലെ വേഷമാണ് അമൃതയെ കൂടുതൽ ജനപ്രിയയാക്കിയത്. ഇപ്പോഴിതാ, താരം വിവാഹിതയായിരിക്കുകയാണ്. വിവാഹ വിശേഷങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കു വെച്ചിരുന്നു.

മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പ്രശാന്ത് കുമാർ ആണ് അമൃതയെ വിവാഹം കഴിച്ചത്. ജനുവരി പതിനേഴിനാണ്‌ ഇവർ വിവാഹിതരായത്. സേവ് ദി ഡേറ്റ് ചിത്രങ്ങളും വീഡിയോയും മെഹന്ദി ചടങ്ങുമെല്ലാം അമൃത പങ്കുവെച്ചിരുന്നു. ആലോചിച്ചുറപ്പിച്ചതാണോ, പ്രണയ വിവാഹമാണോ എന്നതിൽ നടി വ്യക്തത നൽകിയിട്ടില്ല. എങ്കിലും ഇരുവരും നല്ല ജോഡിയാണ് എന്ന് ആരാധകർ കമന്റ്റ് ചെയ്യുന്നു. തിരുവനന്തപുരം സ്വദേശിനിയാണ് അമൃത. മാവേലിക്കരയിലാണ് പ്രശാന്തിന്റെ വീട്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.

അതേസമയം, ഒൻപതാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് അമൃത അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ഗ്രാമത്തിൽ ഒരു പരിപാടി കാണാൻ പോയപ്പോൾ ക്യാമറയിൽ പതിഞ്ഞ അമൃതയുടെ ചിത്രമാണ്, മുടിയഴക് എന്ന പരിപാടിയിലേക്ക് താരത്തെ എത്തിച്ചത്. പിന്നീട് നിരവധി സീരിയലുകളിൽ നടി വേഷമിട്ടു. പട്ടുസാരി, പുനർജനി, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ്, തുടങ്ങി ഒട്ടനവധി സീരിയലുകളിലൂടെഅമൃത പ്രിയങ്കരിയായി.

വളരെയധികം സാമ്പത്തിക പ്രതിസന്ധികളിൽ നിന്നുമാണ് അമൃത അഭിനയലോകത്തേക്ക് എത്തിയത്. അച്ഛന് ഒരു അപകടം പറ്റി അരയ്ക്ക് കീഴ്ഭാഗം തളർന്നു പോയിരുന്നതായും, പിന്നീട് അഭിനയമാണ് അന്നമായത് എന്നും അമൃത പങ്കുവെച്ചിരുന്നു. അതേസമയം, സീരിയലിൽ നിന്നും ഒരിടയ്ക്ക് നടി ഇടവേളയെടുത്തിരുന്നു. ഇപ്പോൾ സീ കേരളം ചാനലിലെ കാർത്തിക ദീപം എന്ന സീരിയലിലാണ് അമൃത അഭിനയിക്കുന്നത്. പവിത്രയെന്ന കഥാപാത്രമായി ശ്രദ്ധ നേടുകയാണ് നടി. ഇതുവരെ അഭിനയിച്ച സീരിയലുകളിൽ ഏറെയും വില്ലത്തി വേഷമായിരുന്നു അമൃതയെ തേടി എത്തിയിരുന്നത്. കാർത്തിക ദീപത്തിൽ പാവം കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.

വില്ലത്തി ആയിട്ടാണ് താരം എത്തുന്നതെങ്കിലും ഗ്രാമണീത തുളുമ്പുന്ന അമൃതയുടെ മുഖം തന്നെയാണ് ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. അതേസമയം ഒരു ഷോർട്ട് ഫിലിമിലൂടെ അമൃതയുടെ ഭർത്താവ് പ്രശാന്ത് മുൻപേ തന്നെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്. വിവാഹ ശേഷം അഭിനയം നിർത്തുമോ എന്നാണ് ഇനി പ്രേക്ഷകർക്ക് അറിയേണ്ടത്. ജീവിതത്തിലെ പ്രാരാബ്ധങ്ങളൊക്കെ തീർത്തിട്ടാണ് അമൃത വിവാഹിതയായിരിക്കുന്നത്. സീരിയലിൽ നിന്നുള്ള വരുമാനമാണ് ജീവിതത്തതിൽ തുണയ്‌യത് എന്ന് അമൃത പല വേദിയിലും വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ വിവാഹ വീഡിയോ ശ്രദ്ധനേടുകയാണ്. അതേസമയം, കാർത്തിക ദീപം പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മുന്നേറുകയാണ്. കർത്തുവും, അരുണും, കണ്ണേട്ടനും, പവിത്രയും, പപ്പനുമെല്ലാം പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളായി മാറി. കണ്ണനായി എത്തുന്നത് നന്ദുവാണ്‌. കണ്ണൻ ജയിലിലായ സമയത്ത് പ്രതിസന്ധിയിലായ പവിത്രയുടെയും കർത്തുവിന്റെയും അതിജീവനത്തിന്റെയും കർത്തുവിന്റെ ജീവിതത്തിലെ പ്രതിസന്ധികളെ കുറിച്ചുമാണ് ഇപ്പോൾ പരമ്പര പങ്കുവയ്ക്കുന്നത് .

Continue Reading

Updates

Latest News18 hours ago

ഈ സിനിമ കണ്ട് പത്തുപേർ വിവാഹമോചനം നേടിയാൽ അത്രയും സന്തോഷം- ജിയോ ബേബി

മലയാളികളുടെ ഇടുങ്ങിയ കുടുംബ വ്യവസ്ഥകൾക്കും ആണധികാരങ്ങൾക്കും മേലെയുള്ള സ്ത്രീകളുടെ പ്രതികരണവും പുരോഗമനവാദവുമെല്ലാം പല സിനിമകളിലും കണ്ടിട്ടുണ്ട്. എങ്കിലും ഒടുവിൽ നായകന്റെ കുറ്റങ്ങൾ പൊറുക്കുന്ന, സർവ്വംസഹയായ സ്ത്രീകഥാപാത്രങ്ങൾ മാത്രമേ...

Celebrities19 hours ago

കൃഷ്ണ സഹോദരിമാർ ബിഗ് ബോസ്സിലേക്കോ – തുറന്നു പറഞ്ഞ് ദിയ കൃഷ്ണ

മലയാള സിനിമാലോകത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് കൃഷ്ണകുമാറിന്റെ പെൺമക്കൾ. കൃഷ്ണകുമാറിന് പിന്നാലെ അഹാനയും ഹസികയും, ഇഷാനിയും അഭിനയ രംഗത്തേക്ക് എത്തി. എന്നാൽ, ചെറുപ്പം മുതൽ ആദ്യം സിനിമയിലെത്തുമെന്നു വിചാരിച്ചയാൾ...

Celebrities19 hours ago

ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത നിമിഷമാണിത് ; ശരണ്യ ആനന്ദ്

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശരണ്യ ആനന്ദ്. കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹിതയായത്. വിവാഹ ശേഷം ഇപ്പോള്‍ ദാമ്പത്യ ജീവിതം ആസ്വദിക്കുകയും ഒപ്പം പരമ്പരകളില്‍ സജീവമായി...

Exclusive1 day ago

സിംപ്ലി മൈ സ്റ്റൈൽ ഉണ്ണി വിവാഹിതയാകുന്നു; ബിഗ് ബോസിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് താരം

യൂട്യൂബില്‍ ബ്യൂട്ടി ടിപ്സും രുചിവര്‍ത്തമാനങ്ങളുമൊക്കെയായി മലയാളികളുടെ മനസ്സിൽ ഇരിപ്പിടം നേടിയ ആളാണ് ഉണ്ണിമായ. ചാനലിന്റെ പേരായ സിംപ്ലി മൈ സ്റ്റൈൽ ഉണ്ണി എന്ന് പറഞ്ഞാലാണ് എല്ലാവര്ക്കും കൂടുതൽ...

Life Style2 days ago

ടോവിനോ പോസ്റ്റ്‌ ചെയ്ത ആ ‘U’ ഇതായിരുന്നു, കിടിലൻ വീഡിയോ പങ്ക് വെച്ച് താരം

സോഷ്യല്‍ മീഡിയയില്‍ ഞായറാഴ്ച വൈറലായ ഒരു പോസ്റ്റ് യുവതാരം ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്ന ഇംഗ്ലീഷ് അക്ഷരമാണ്. മറ്റൊന്നും പറയാതെ ഒരു സസ്‌പെന്‍സോടെ പോസ്റ്റിട്ടതിനാല്‍...

Celebrities2 days ago

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം അമൃതയുടെ വിവാഹം; വരനും സുപരിചിതൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അമൃത വർണ്ണൻ. നീണ്ട മുടിയും വിടര്ന്ന കണ്ണുകളുമായി മലയാളികളുടെ സൗന്ദര്യ സങ്കല്പങ്ങളോട് ചേർന്ന് നിന്ന അമൃത അഭിനയത്തിലൂടെയും വിസ്മയിപ്പിച്ചു. പട്ടുസാരി എന്ന...

Celebrities2 days ago

രസകരമായ കൗണ്ടറുകൾ നിറഞ്ഞ പത്ത് വർഷം സന്തോഷവാർത്തയുമായി രമേഷ് പിഷാരടി

മലയാളി സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് രമേഷ് പിഷാരടി. സോഷ്യല്‍മീഡിയയിലൂടെ താരം ഇപ്പോഴിതാ ജീവിതത്തിലെ സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ്. ഭാര്യയുമൊത്തുള്ള ചിത്രം പങ്കുവച്ചുകൊണ്ട് പത്താം വിവാഹവാര്‍ഷിക വാര്‍ത്തയാണ് താരം...

Exclusive2 days ago

ചടങ്ങുകൾ തിരുവന്തപുരത്ത് വെച്ചു, പക്വതയുടെ കാര്യത്തിൽ വീട്ടുകാർക്ക് നല്ല ആശങ്കയുണ്ട്, അലീനയുടെ നിശ്ചയ വിശേഷങ്ങൾ

മിനിസ്ക്രീൻ പ്രേക്ഷരുടെ ഇഷ്ടതാരമാണ് എലീന പടിക്കൽ. അവതാരകയായി എത്തി പിന്നീട് നടിയായും തിളങ്ങിയ താരമാണ് എലീന. പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും താരം ഒത്തിരി ആരാധകരെ...

Gallery2 days ago

മാലിദ്വീപിൽ അതീവസുന്ദരിയായി അഹാന കൃഷ്ണ, മൽസ്യകന്യകയെ പോലെയെന്ന് ആരാധകർ

യുവനടിമാരിൽ ഒത്തിരി ആരാധകരുള്ള താരമാണ് അഹാന കൃഷ്ണ.നടൻ കൃഷ്ണകുമാറിന്റെ മകളായ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. അഹാന മാത്രമല്ല കൃഷ്ണകുമാർ കുടുംബം മുഴുവൻ സമൂഹമാധ്യമങ്ങളിൽ വളരെ ആക്റ്റീവ്...

Celebrities3 days ago

എന്തായിരിക്കും ടോവിനോ പോസ്റ്റ്‌ ചെയ്ത ആ “യൂ”, അമ്പരപ്പിൽ ഉത്തരം തേടി സോഷ്യൽ മീഡിയ.

സോഷ്യല്‍ മീഡിയിയലെ ഇപ്പോഴത്തെ ചര്‍ച്ച U എന്ന ഇംഗ്ലീഷ് വാക്കിനെക്കുറിച്ചാണ്. യുവതാരം ടൊവിനോ തോമസ് തന്റെ സമൂഹമാധ്യമങ്ങളിൽ U എന്നക്ഷരം അപ്ഡേറ്റ് ചെയ്തതോടെയാണ് ഒന്നും മനസിലാകാതെ ആരാധകര്‍...

Trending