Connect with us

Celebrity Wedding

നിശ്ചയം പോലെയാകില്ല വിവാഹം, ഗംഭീരമാകും; വിവാഹ നിശ്ചയം രഹസ്യമാക്കിയതിന് പിന്നിലെ കാരണം ഇതായിരുന്നു – നയന്‍‌താര

Published

on

നായകന്റെ പിൻബലമില്ലാതെ ഒറ്റയ്‍ക്ക് സിനിമ വിജയിപ്പിക്കാൻ കഴിവുള്ള തെന്നിന്ത്യന്‍ നായികയാണ് നയന്‍താര. എന്നാല്‍, വളരെ അപൂര്‍വമായി മാത്രമാണ് നയന്‍സ് എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന നയന്‍താര മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന നയന്‍താരയുടെ ഒരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആരാധകർക്കിടയിൽ എപ്പോഴും ചർച്ചാ വിഷയം ആകാറുള്ള തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്ക നയന്‍താര അഭിമുഖത്തില്‍ സംസാരിച്ചിട്ടുണ്ട്.

ദിവ്യദര്‍ശിനി അവതാരകയായി എത്തുന്ന പ്രത്യേക പരിപാടിയിലാണ് നയന്‍‌താര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ സിനിമ ‘നെട്രികണ്ണി’ന്റെ ഓടിടി റിലീസുമായി ബന്ധപ്പെട്ടാണ് നയന്‍‌താര പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. അടുത്തിടെ വിക്കിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു ചിത്രത്തെ ബന്ധപ്പെടുതിയായിരുന്നു ഡിഡിയുടെ ചോദ്യം. മോതിര വിരല്‍ തമിഴ്നാട്ടില്‍ ഒരു പ്രളയം തന്നെ ഉണ്ടാക്കിയല്ലോ. എന്താണ് ആ മോതിര വിരല്‍ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് ‘ഇതെന്റെ വിവാഹനിശ്ചയ മോതിരം. എനിക്കും അദ്ദേഹത്തിനും വിവാഹ നിശ്ചയം കഴിഞ്ഞപ്പോള്‍ അണിയിച്ച മോതിരമാണിത്’ എന്നാണ് നയന്‍‌താര മറുപടി നല്‍കുന്നത്.

വിവാഹം എല്ലാവരെയും അറിയിക്കുമോ എന്നായിരുന്നു ഡി ഡിയുടെ അടുത്ത ചോദ്യം. ഇതിന് എല്ലാവരെയും അറിയിച്ചു നടത്തുമ്പോഴാണല്ലോ അത് വിവാഹമാകുന്നത്. നിശ്ചയം പോലെയാകില്ല വിവാഹം. എല്ലാവരെയും അറിയിക്കും. നിശ്ചയം എന്ന് പറയുന്നത് കുടുംബങ്ങള്‍ തമ്മിലുള്ള ഒരു ചടങ്ങല്ലേ, അതുക്കൊണ്ടാണ് അത് രഹസ്യമാക്കി വച്ചത് എന്നായിരുന്നു നയന്‍സിന്റെ മറുപടി. വിഗ്നേഷില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താണ് എന്ന ചോദ്യത്തിന് എന്നെ ഒരാള്‍ ഇഷ്ടപ്പെടുമ്പോള്‍ എന്റെ എല്ലാം
ഇഷ്ടപ്പെടണമല്ലോ എന്നാണ് നയന്‍‌താരയുടെ മറുപടി. ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ തുറന്നു പറയുമെന്നും താരം പറയുന്നുണ്ട്.

വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്‌ത്‌ 2015 ൽ പുറത്തിറങ്ങിയ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്‌. വിജയ് സേതുപതി നായകനായ ചിത്രത്തിൽ നയൻ‌താരയായിരുന്നു നായിക. ഏതാനം വർഷങ്ങൾക്ക് മുൻപ് ഒരു അവാർഡ് ചടങ്ങിൽ വച്ച് പ്രണയം തുറന്നു പറഞ്ഞ നയൻ‌താര പിന്നീട് പല വേദികളിലും അത് ആവർത്തിച്ചിട്ടുണ്ട്. എന്നാല്‍, വിവാഹത്തെ കുറിച്ചോ വിവാഹ നിശ്ചയത്തെ കുറിച്ചോ എവിടെയും ഇരുവരും തുറന്നു പറഞ്ഞിരുന്നില്ല. ഇതാദ്യമായാണ് തന്റെ വിവാഹ കാര്യത്തില്‍ നയന്‍താര ഔദ്യോഗിക സ്ഥിരീകരണം നല്‍കുന്നത്.

സോഷ്യൽ മീഡിയയിൽ അക്കൗണ്ടില്ലെങ്കിലും സംവിധായകൻ വിഘ്‌നേഷിന്റെ പോസ്റ്റുകളിലൂടെ നയൻ‌താരയുടെ ചിത്രങ്ങൾ ആരാധകരിലേക്ക് എത്താറുണ്ട്. തന്റെ സിനിമാ വിശേഷങ്ങൾക്കൊപ്പം നയൻതാരയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും വിഘ്‌നേശ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. നിരവധി തവണയാണ് ഇരുവരുടെയും വിവാഹ വാർത്ത ഇതിനു മുൻപ്  പ്രചരിച്ചത്. കാതുവാക്കുള രെണ്ടു കാതൽ എന്ന ചിത്രമാണ് വിഘ്നേഷ് ശിവൻ ഇപ്പോൾ സംവിധാനം ചെയ്യുന്നത്. നയൻതാരയും സാമന്ത അക്കിനേനിയും നായികമാരായി എത്തുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് നായകൻ.

Celebrity Wedding

‘ഈ മുഹൂർത്തത്തിന് ഇന്ന് 25 വയസ്സ് തികയുകയാണ്’ -വിവാഹ വാര്‍ഷിക ദിനത്തില്‍ സലിം കുമാര്‍

Published

on

By

മലയാളത്തിലെ ഹാസ്യ രാജാക്കന്മാരിൽ പ്രധാനിയാണ് സലിം കുമാർ. മിമിക്രിയിലൂടെ സിനിമയിലെത്തിയ സലിം കുമാർ ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. സൂപ്പർ താരങ്ങളുടെയും യുവ താരങ്ങളുടെയും സിനിമകളിൽ ഹാസ്യതാരമായും സ്വഭാവ നടനായും അഭിനയിച്ചിട്ടുള്ള താരം അഭിനയ പ്രാധന്യമുള്ള വേഷങ്ങളും കൈകാര്യം ചെയ്‌തിട്ടുണ്ട്‌. ഇന്നും ഓർത്തോർത്ത് ചിരിക്കുന്ന പല ഡയലോഗുകളും മലയാളികൾക്ക് സമ്മാനിച്ചത് സലിം കുമാറാണ്. ആദാമിന്റെ മകൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡും താരത്തെ തേടിയെത്തിയിരുന്നു.

അഭിനയത്തിന് പുറമെ സംവിധായകൻ എന്ന നിലയിലും സലിം കുമാർ തിളങ്ങിയിട്ടുണ്ട്. മൂന്ന് ചിത്രങ്ങളാണ് ഈ കാലഘട്ടത്തിൽ സലിം കുമാർ സംവിധാനം ചെയ്‌തത്‌. ‘കംപാർട്മെന്റ്’, ‘കറുത്ത ജൂതൻ’, ‘ദൈവമേ കൈതൊഴാം കേൾക്കുമാറാകണം’ എന്നിവയാണ് സലിം കുമാർ സംവിധാനം ചെയ്‌ത ചിത്രങ്ങൾ. കറുത്ത ജൂതൻ എന്ന ചിത്രത്തിന് ആ വർഷത്തെ മികച്ച കഥക്കുള്ള കേരള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. ഇപ്പോഴിതാ, തന്റെ ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് സലിം കുമാര്‍. താരം തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

‘സർവ്വശക്തന്റെ അനുഗ്രഹത്താൽ ഈ മുഹൂർത്തത്തിന് ഇന്ന് 25 വയസ്സ് തികയുകയാണ്. ഞങ്ങളോട് സഹകരിച്ച എല്ലാവരോടുമുള്ള നന്ദി എന്നും ഹൃദയത്തിൽ ഉണ്ടാവും. സ്നേഹാദരങ്ങളോടെ സലിംകുമാർ & സുനിത’ എന്ന അടിക്കുറിപ്പോടെയാണ് താരം വിവാഹ ചിത്രം പങ്കുവച്ചിരിക്കുന്നത്. 1996 സെപ്റ്റംബര്‍ 14നായിരുന്നു സലിം കുമാറിന്റെയും സുനിതയുടെയും വിവാഹം. ചന്തു, ആരോമല്‍ എന്നിവരാണ്‌ മക്കള്‍. അടുത്തിടെ ഫഹദ് ഫാസില്‍ നായകനായ ‘മാലിക്’ എന്ന സിനിമയില്‍ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ചന്തുവാണ്. ഇത്രയും വര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍ പോലും തങ്ങള്‍ തമ്മില്‍ വഴക്കിട്ടില്ല എന്ന് മുന്‍പൊരിക്കല്‍ സലിം കുമാര്‍ പറഞ്ഞിട്ടുണ്ട്.

‘ഇത്രയും വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടെ ഇതുവരെ ഞങ്ങള്‍ വഴക്കുണ്ടാക്കിയതായി ഓര്‍ക്കുന്നില്ല. അഥവാ ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അതിനൊക്കെ പത്ത് മിനിറ്റിന്റെ പോലും ആയുസ് ഉണ്ടായിട്ടില്ല.’ -സലിം കുമാര്‍ പറഞ്ഞിരുന്നു. ‘ഞാനും ഭാര്യയും പ്രണയിച്ച് വിവാഹിതരായവർ ആണ്. എന്ന് കരുതി എന്നും കമിതാക്കളായി സാധിക്കില്ലല്ലോ. ഓരോ ഘട്ടം കടക്കുമ്പോഴും നമ്മളുടെ ഉള്ളിലെ കുട്ടിയെയും കാമുകനെയും ഒക്കെ കൊല്ലേണ്ടി വരും. ഞാനിപ്പോൾ ഒരു ഭർത്താവും അച്ഛനുമാണ്. അവൾ ഭാര്യയും അമ്മയുമാണ്. അതാണ് വിജയം. ജീവിതം തന്നെയാണ് ജീവിതത്തിന്റെ ഗുരു. എന്റെ വീടിന്റെ തുടിപ്പ് ഭാര്യയാണ്. അവൾക്ക് പനി വരുമ്പോഴാണ് കുടുംബത്തിന്റെ താളം തെറ്റുന്നത്.’ -സലിം കുമാർ പറയുന്നു.

‘എന്റെ കടങ്ങളെ കുറിച്ചോ, അക്കൗണ്ടുകളെ കുറിച്ചോ എനിക്ക് അറിവില്ല.എനിക്കാകെ ആവശ്യമുള്ള ബീഡി പോലും വാങ്ങി തരുന്നത് അവളാണ്. വീട്ടിൽ ആരെങ്കിലും വന്ന് ഭർത്താവ് എന്തിയേ?എന്ന് ചോദിച്ചാൽ എന്റെ ഭാര്യ എപ്പോഴും പറയുന്ന മറുപടി ‘ഷൂട്ടിംഗിനു പോയി’ എന്നാണ്. ഇനി മക്കൾ എവിടെ? എന്ന് ആരെങ്കിലും ചോദിച്ചാൽ ഈ ഉത്തരം തന്നെ പറഞ്ഞാൽ ശരിയാകില്ലലോ. അവൾക്കും ഉണ്ടാകില്ലേ വ്യത്യസ്തത ഇഷ്ടപ്പെടുന്ന ഒരു മനസ്. അതുകൊണ്ടു മക്കൾ ഓഫീസിൽ പോയി എന്ന് അവൾക്ക് പറയാൻ കഴിയണം. അതുകൊണ്ട് ഞാൻ എന്റെ രണ്ടു മക്കളയേയും നന്നായി പഠിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.’ -സലിം കുമാര്‍ പറഞ്ഞു.

Continue Reading

Celebrity Wedding

രോഹിത്തിന്റെ കൈപിടിച്ച് എലീന, പൂവണിഞ്ഞത് വര്‍ഷങ്ങള്‍ നീണ്ട പ്രണയം; എലീന വൈകിട്ടെത്തുക ക്രിസ്ത്യന്‍ വധുവായി

Published

on

By

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്‌തിരുന്ന ‘ഭാര്യ’ എന്ന പരമ്പരയിലൂടെ മലയാള മിനിസ്‌ക്രീനിലെത്തിയ താരമാണ് എലീന പടിക്കൽ. അവതാരകയായും അഭിനേത്രിയായും തിളങ്ങി നിന്നിരുന്ന താരം ബിഗ് ബോസ് മലയാള൦ സീസൺ രണ്ടിൽ മത്സരാർത്ഥിയായിരുന്നു. ബിഗ് ബോസ് വീടിനുള്ളിൽ വച്ചാണ് എലീന ആദ്യമായി തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞത്. രോഹിത്തിനെ പരിചയപ്പെട്ടതിനെ കുറിച്ചും ആ സൗഹൃദം പ്രണയമായതിനെക്കുറിച്ചുമെല്ലാം എലീന ഷോയിൽ തുറന്നുപറഞ്ഞിരുന്നു. ഇരു മതസ്ഥരായ തങ്ങൾ വീട്ടുകാരുടെ സമ്മതം നേടാനായാണ് കാത്തിരിക്കുന്നതെന്നും എലീന പറഞ്ഞിരുന്നു.

എലീനയെ പോലെ തന്നെ രോഹിത്തും ഒറ്റ കുട്ടിയാണ്. ഇപ്പോഴിതാ, ഏറെ നാളുകള്‍ നീണ്ട പ്രണയത്തിന് ശേഷം എലീനയുടെയും രോഹിത്തിന്റെയും വിവാഹം കഴിഞ്ഞിരിക്കുകയാണ്. കോഴിക്കോട് വച്ചായിരുന്നു വിവാഹം. ഹിന്ദു മതാചാര പ്രകാരമുള്ള ചടങ്ങുകളാണ് രാവിലെ പൂര്‍ത്തിയാക്കിയത്. വൈകിട്ടത്തെ വിവാഹ റിസപ്ഷനില്‍ ക്രിസ്ത്യന്‍ വധുവിന്റെ വേഷത്തിലാണ് എലീന എത്തുക. എലീനയുടെയും രോഹിത്തിന്റെയും വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു.

ടിപ്പിക്കല്‍ ഹിന്ദു വധുവിന്റെ വേഷമാണ് എലീന ധരിച്ചിരുന്നത്. വിവാഹ വേദിയിലേക്ക് എത്തുന്ന വധുവിന്റെയും വരന്റെയും ചിത്രങ്ങള്‍ തുന്നിയ രീതിയിലാണ്‌ ബ്ലൗസ് തയാറാക്കിയിരിക്കുന്നത്. കുതിര പുറത്ത് വരുന്ന വരനും മഞ്ചലില്‍ കൊണ്ടുവരുന്ന വധുവിന്റെയും ചിത്രങ്ങളാണ്‌ ബ്ലൗസില്‍ ആലേഖനം ചെയ്തിരിക്കുന്നത്. കൂടാതെ, തന്റെ അച്ഛന്റെയും അമ്മയുടെയും പേരും താരം ഇതിനൊപ്പം തുന്നി ചേര്‍ത്തിട്ടുണ്ട്. കാഞ്ചീപുരത്ത് ബുട്ടീക് നടത്തുന്ന ആര്യ എന്നാ സുഹൃത്താണ് എലീനയ്ക്ക് വേണ്ടി ബ്ലൗസ് ഡിസൈന്‍ ചെയ്‌തത്‌. ഹിന്ദു ആചാര പ്രകാരമുള്ള വിവാഹത്തിനു ശേഷം ക്രിസ്ത്യന്‍ വധുവായി ഒരുങ്ങാനുള്ള തയാറെടുപ്പിലാണ് എലീന.

നിരവധി പേരാണ് എലീനയ്ക്കും രോഹിത്തിനും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. ഓഗസ്റ്റ് മുപ്പതിനായിരുന്നു വിവാഹം തീരുമാനിച്ചിരുന്നതെങ്കിലും ഇരുപത്തിയാറിന് തന്നെ എലീനയും കുടുംബവും കോഴിക്കോട് എത്തി. ഇവിടെ വച്ചായിരുന്നു ഹല്‍ദി, മെഹന്ദി, ബ്രൈഡല്‍ ഷവര്‍, മധുരംവെപ്പ് തുടങ്ങിയ ചടങ്ങുകള്‍ നടന്നത്. കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഉള്ളതിനാല്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമണ്‌ ചടങ്ങില്‍ പങ്കെടുത്തത്. ഓഗസ്റ്റിലാണ് തന്റെ വിവാഹമെന്നും ഹിന്ദു-ക്രിസ്ത്യന്‍ രീതികളിലായാണ് വിവാഹം നടത്തുകയെന്നും മുൻപ് എലീന പറഞ്ഞിട്ടുണ്ട്.

രാവിലെ ഹിന്ദു വധുവായും വൈകിട്ട് ക്രിസ്ത്യന്‍ വധുവായുമുള്ള ചടങ്ങുകള്‍ നടത്തും എന്ന് മുൻപേ തന്നെ എലീന വ്യക്തമാക്കിയിരുന്നു. രോഹിതിന്റെ പ്രണയാഭ്യർത്ഥനയ്ക്ക് തുടക്കത്തില്‍ മറുപടി കൊടുത്തിരുന്നില്ലെന്നും തനിക്ക് പറ്റിയ ആളാണെന്ന് മനസ്സിലായതോടെയാണ് സമ്മതം പറഞ്ഞതെന്നും എലീന പറഞ്ഞിരുന്നു. വിവാഹ ശേഷവും മിനിസ്‌ക്രീനിൽ സജീവമായിരിക്കുമെന്നാണ് എലീന പറയുന്നത്. ‘വര്‍ഷങ്ങളായി മീഡിയ മേഖലയില്‍ സജീവമാണ്, അത് തുടരും. അഭിനയിക്കുന്നതിനെ കുറിച്ച് വലിയ പ്ലാനുകളൊന്നുമില്ല. മികച്ച അവസരം ലഭിച്ചാല്‍ സ്വീകരിക്കു൦ .’ -എലീന വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

Celebrity Wedding

പ്രണയ വിവാഹമല്ല, രണ്ട് മതസ്ഥരാണെങ്കിലും പൂര്‍ണ മനസോടെയാണ്‌ വിവാഹം; ടോഷേട്ടന്റെ വീട്ടുകാര്‍ക്ക് എന്നെ ഇഷ്ടമായി -വിവാഹത്തെ കുറിച്ച് ചന്ദ്രാ ലക്ഷ്മണ്‍

Published

on

By

ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. 2002ല്‍ റിലീസ് ചെയ്ത ‘മനസെല്ലാം’ എന്നാ തമിഴ് ചിത്രത്തിലൂടെ അരങ്ങേറിയ ചന്ദ്ര ലക്ഷ്മണ്‍ ആ വര്‍ഷം തന്നെ ‘സ്റ്റോപ്പ് വയലന്‍സ്’ എന്ന സിനിമയിലൂടെ മലയാളത്തിലും അരങ്ങേറി. കല്യാണ കുറിമാനം, ബോയ്‌ ഫ്രണ്ട്, ചക്രം, ബല്‍റാം vs താരാദാസ്, പച്ചകുതിര തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട ചന്ദ്ര 2003ലാണ് മിനിസ്ക്രീനില്‍ അരങ്ങേറ്റം കുറിച്ചത്.സ്വന്തം എന്ന പരമ്പരയിലെ സാന്ദ്രാ നെല്ലിക്കാടന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി മുപ്പതിലേറെ പരമ്പരകളില്‍ ചന്ദ്ര ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നിലവില്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണം തുടരുന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയായ സ്വന്തം സുജാതയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ചന്ദ്ര. ചന്ദ്രാ ലക്ഷ്മണ്‍, കിഷോര്‍ സത്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരിയല്‍ റേറ്റിംഗില്‍ മുന്‍പില്‍ നില്‍ക്കുന്ന ഒരു പരമ്പര കൂടിയാണ്. വര്‍ഷങ്ങളായി അഭിനയ മേഖലയില്‍ തുടരുന്ന ചന്ദ്രയുടെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

സ്വന്തം സുജാത എന്ന പരമ്പരയില്‍ തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ ടോഷ് ക്രിസ്റ്റിയുമായി തന്റെ വിവാഹം ഉറപ്പിച്ച വിവരം ചന്ദ്ര തന്നെയാണ് അറിയിച്ചത്. ഇപ്പോഴിതാ, തങ്ങളുടേത് പ്രണയ വിവാഹമല്ല എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ചന്ദ്ര. ‘ഒരേ സീരിയലിലാണ് അഭിനയിക്കുന്നതെങ്കിലും ഇതൊരു പ്രണയ വിവാഹം അല്ല. ഞങ്ങള്‍ രണ്ടു മതസ്ഥര്‍ ആണെങ്കിലും പൂര്‍ണ മനസോടെയാണ്‌ വിവാഹിതരാകുന്നത്. ഞങ്ങള്‍ ആദ്യമായി കാണുന്നത് പോലും മൂന്നു മാസം മുന്‍പാണ്‌. സ്വന്തം സുജാതയുടെ ലൊക്കേഷനില്‍ വച്ച്. ഞങ്ങള്‍ നല്ല സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായിരുന്നു.’ -ചന്ദ്ര പറയുന്നു.

‘എല്ലാവരുമായി നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ടോഷേട്ടന്‍. എല്ലാവര്‍ക്കും ഏറെ ഇഷ്ടമുള്ള ഒരാള്‍ കൂടിയാണ്. ടോഷേട്ടനെ കുറിച്ച് ആരോട് ചോദിച്ചാലും നല്ലത് മാത്രേ പറയൂ. എപ്പോഴും ആള് പോസിറ്റീവാണ്. കൂടെയുള്ള ആളുകളെ എപ്പോഴും സന്തോഷത്തോടെ വയ്ക്കാന്‍ ഇഷ്ടപ്പെടുന്ന ആളായത് കൊണ്ട് ഞാന്‍ അദ്ദേഹവുമായി വളരെ കംഫര്‍ട്ട് ആയിരുന്നു. എന്റെ മാതാപിതാക്കള്‍ക്കും ടോഷേട്ടനെ അടുത്തറിയാം. അവരെല്ലാം ഒരുപാട് സന്തോഷത്തിലാണ്. ടോഷേട്ടന്റെ വീട്ടുകാര്‍ക്കും എന്നെ ഇഷ്ടമായി.’ -ചന്ദ്ര പറഞ്ഞു. +

‘ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ വിവാഹം ഉറപ്പിക്കും. ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാകും ചടങ്ങുകള്‍ നടത്തുക. വിവാഹ തീയതി എല്ലാവരെയും അറിയിക്കും.’ -ചന്ദ്ര കൂട്ടിച്ചേര്‍ത്തു. രണ്ടു കുടുംബങ്ങളുടെയും സമ്മത്തോടെ തങ്ങള്‍ പുതിയ ജീവിതം ആരംഭിക്കുകയാണ് എന്നാണ് ഇരുവരും വിവാഹ വാര്‍ത്ത‍ അറിയിച്ചുക്കൊണ്ട് പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞെന്നുള്ള സൂചനയാണ് ഇരുവരും പോസ്റ്റിലൂടെ നല്‍കിയത്. ഒരുമിച്ച് അഭിനയിക്കുമ്പോള്‍ മുതല്‍ അറിയാമെങ്കിലും ഇത് വീട്ടുകാര്‍ പരസ്പരം പറഞ്ഞുറപ്പിച്ച വിവാഹമാണ് എന്നാണ് കുറിപ്പില്‍ പറഞ്ഞിരുന്നത്.

Continue Reading

Updates

Celebrities2 months ago

മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ്...

Celebrities2 months ago

നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ

ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന്...

Uncategorized2 months ago

3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത്

‘യോദ്ധ’യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. ‘ചോലപ്പെണ്ണേ’ എന്ന്...

Uncategorized2 months ago

“ആടലോടകം ആടി നിക്കണ്‌, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത്

കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. അതി മനോഹര പ്രണയഗാനം ഇതിനകം 1 ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ആടലോടകം...

Uncategorized3 months ago

മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ്...

Celebrities5 months ago

തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!!

പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം...

Celebrities5 months ago

ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ

പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ...

Celebrities6 months ago

മലയാളം പറയാൻ മടിക്കുന്ന മലയാളികൾക്കിടയിൽ തനി മലയാളിയായി ബിഗ് ബോസിൽ കസറി അപർണ മൾബറി

ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ മലയാളികളുടെ പ്രിയങ്കരിയാണ് അപർണ മൾബറി എന്ന ഇൻവെർട്ടഡ് കോക്കനറ്റ്. ഏതൊരു മലയാളിയെക്കാളും നല്ല ശുദ്ധ മലയാളം പറയുന്ന അപർണ എല്ലാവര്ക്കും...

Celebrities7 months ago

തലയിൽ കണ്ണട വയ്ക്കുന്ന പെണ്ണുങ്ങളെ ഒന്നും അവിടെ കണ്ടില്ല!! ഇനിയെങ്കിലും സിനിമാക്കാരാ ക്യാമറയുടെ മുന്നിൽ മാത്രം മതി നിൻ്റെ അഭിനയം, യഥാർഥ ജീവിതത്തിൽ അഭിനയിക്കരുതേ!!

മലയാളി സിനിമ ആരാധകരെ മുഴുവൻ കരയിപ്പിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. ഇതിഹാസ നേടിയെയാണ് മലയാളികൾക്ക് നഷ്ടപ്പെട്ടത്. അന്നത്തെ ദിവസം ഏറെ ചർച്ച ചെയ്യപ്പെട്ടത് നടി സരയുവിനെപ്പറ്റി...

Celebrities7 months ago

അതിക്രൂരമായ കൊലപാതകങ്ങൾ! കൊലയാളിയെ തിരഞ്ഞ് അനൂപ് മേനോൻ! ത്രില്ലടിപ്പിച്ച് 21 ഗ്രാംസ് ട്രെയ്‌ലർ

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് അനൂപ് മേനോൻ നായകനായി എത്തുന്ന 21 ഗ്രാംസിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ക്രൈം ത്രില്ലർ ചിത്രമായാണ് 21 ഗ്രാംസ് എത്തുന്നത്. നിഘൂടമായ കൊലപാതകങ്ങളുടെ ചുരുളഴിക്കുന്ന ഇൻവെസ്റ്റിഗേഷൻ...

Trending

instagram takipçi satın al