Connect with us

Mollywood

കണ്ണടച്ച്‌ വിശ്വസിക്കുന്ന സ്വഭാവം മാറി ! വര്‍ഷങ്ങള്‍ നീണ്ട സിനിമാ ജീവിതം അത് എന്നെ പഠിപ്പിച്ചു ! നമിത പ്രമോദ്

Published

on

മികച്ച കഥാപാത്രങ്ങളിലൂടെ കുറഞ്ഞ കാലം കൊണ്ട് മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്ന നടിയാണ് നമിതാ പ്രമോദ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നമിത അഭിനയിച്ചു. അതിനാല്‍ തന്നെ നിരവധി ആരാധകരാണ് നമിതയ്ക്കുള്ളത്. ഇപ്പൊ മലയാളത്തിൽ  നമിതയ്ക്ക് സിനിമകൾ കുറവാണ്. അൽ മല്ലു എന്ന ചിത്രമാണ് അവസാനമായി നമിതയുടെ പുറത്തിറങ്ങിയ ചിത്രം.  ഇപ്പോഴിതാ ഇത്രയും വര്‍ഷത്തെ സിനിമാ ജീവിതം തന്നെ പഠിപ്പിച്ചതെന്താണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി.

ജീവിതത്തില്‍ പരാജയങ്ങളുണ്ടാകും പുറമേ കാണുന്ന തിളക്കം മാത്രമല്ല. അത്യാവശ്യം നല്ല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വരും. ഇതെല്ലാം ഫെയ്‌സ് ചെയ്യാന്‍ പഠിച്ചു. എല്ലാവരെയും കണ്ണടച്ച്‌ വിശ്വസിക്കുന്ന സ്വഭാവവും മാറിയിട്ടുണ്ട്. പിന്നെ എപ്പോഴും എന്റെ അച്ഛനോ അമ്മയോ കൂടെയുണ്ടാകും അവരാണെന്റെ സംരക്ഷണ കവചം. നമിത പറയുന്നു.

തനിക്ക് സഹതാരങ്ങളോട് മത്സരബുദ്ധിയില്ലെന്നും നമുക്കുള്ളത് എങ്ങനെയായാലും നമ്മെ തേടി വരുമെന്നുള്ള പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും നമിത അഭിമുഖത്തില്‍ വ്യക്തമാക്കി. ഏറ്റവും ദേഷ്യമുള്ള കാര്യം എന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

മറ്റുള്ളവരെ വെച്ച്‌ താരതമ്യം ചെയ്യുന്നതാണ് തനിക്ക് ഏറ്റവും ദേഷ്യമുള്ള കാര്യമെന്നാണ് നമിത പറയുന്നത്. താന്‍ അങ്ങനെ പെരുമാറാറില്ല, കാരണം ഒരാലെ വെച്ച്‌ മറ്റൊരാളെ താരമത്യം ചെയ്യരുതെന്നാണ് താന്‍ പഠിച്ചിരിക്കുന്നതെന്ന് നമിത പറഞ്ഞു. മറ്റൊരാളെ പോലെ ആയിരുന്നെങ്കില്‍ എന്ന് ഇതുവരെ ആഗ്രഹിച്ചിട്ടില്ലെന്നും നമിത പറയുന്നു. തന്റെ ലൈഫില്‍ താന്‍ ഏറെ സന്തോഷവതിയാണെന്നാണ് നമിത പറയുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Latest News

നൈനു നീന്നെ ആദ്യമായി കണ്ട ദിവസമാണ് ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടത് : സന്തോഷ ദിനം പങ്കിട്ട് നിത്യദാസ്

Published

on

By

പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് നിത്യ ദാസ്. ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നിത്യ പിന്നീട് ഇതര ഭാഷകളിലും അഭിനയിച്ചിരുന്നു. താഹ സംവിധാനം ചെയ്ത പറക്കും തളിക എന്ന ചിത്രത്തിലൂടെ ബസന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് നടി ആരാധകരെ സ്വന്തമാക്കിയത്. പറക്കും തളികയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ദിലീപും ഹരിശ്രീ അശോകനുമായിരുന്നു. ഇവരുവരുടേയും അഭിനയത്തോടൊപ്പം തന്നെ നിത്യയും പിടിച്ചു നിന്നിരുന്നു. ആദ്യമായി അഭിനയിക്കുകയാണെന്ന തോന്നല്‍ വരുത്താതെയാണ് നടി പറക്കും തളികയില്‍ വേഷമിട്ടത്.

വിവാഹ ശേഷം സന്തുഷ്ട കുടുംബം നയിക്കുന്ന നടി ഇപ്പോള്‍ അഭിനയ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയാണ്. കണ്മഷി,സൂര്യ കിരീടം,ബാലേട്ടന്‍,ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ സിനിമകളിലൂടെ താരം അഭിനയ രംഗത്ത് സജാവമാകുകയായിരുന്നു.2007ലാണ് നിത്യ അവസാനമായി സിനിമയില്‍ അഭിനയിച്ചത്‌സോഷ്യല്‍മീഡിയയില്‍ സജീവമായ താരം കുടുംബമൊത്തുള്ള ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ മകളുടെ ജന്‍മദിനത്തില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. മകളുടെ ചിത്രം പങ്കുവച്ചാണ് താരം കുറിപ്പ് എഴുതിയത്. നീ ജനിച്ച ദിനമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം എന്നാണ് താരം കുറിച്ചത്. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയികഴിഞ്ഞു. മാത്രമല്ല നിരവധി പേരാണ് മകള്‍ക്ക് ആശംസകളുമായി എത്തിയത്. ഇതിന് മുന്‍പും മകളുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്. അമ്മയെ പോലെ മകളും നര്‍ത്തകിയാണ്. അമ്മയും മകളുമൊത്തുള്ള നൃത്ത വീഡിയോകളും നടി ഷെയര്‍ ചെയ്യാറുണ്ട്. മകളുടെ പേര് നൈന എന്നാണ്. മകളെ കൂടാതെ ഒരു മകന്‍ കൂടിയുണ്ട്. നമന്‍ സിംഗ് ജംവാള്‍ എന്നാണ് മകന്റെ പേര്. താരത്തിന്റെ ഭര്‍ത്താവ് കാശ്മീര്‍ സ്വദേശിയാണ്. ഫ്‌ലൈറ്റ് സ്റ്റുവര്‍ട്ടും കാശ്മീര്‍ സ്വദേശിയുമായ അരവിന്ദ് സിംഗ് ജംവാളുമൊത്ത് നടി പ്രണയിച്ചാണ് വിവാഹം ചെയ്തത്.

വിമാനയാത്രക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. പ്രണയത്തിലായ ഇരുവരും 2007ജൂണ്‍ 17നാണ് വിവാഹം ചെയ്തത്. കോഴിക്കോട് ബീച്ച് റോഡിലുള്ള ഫ്‌ലാറ്റിലാണ് നിത്യയും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്.
വിവാഹ ശേഷം ഇടക്കാലത്ത് താരം സീരിയലുകളില്‍ അഭിനയിച്ചിരുന്നു. പിന്നീട് മകന്‍ ജനിച്ച ശേഷം വീണ്ടും അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുകയായിരുന്നു. ടിക്ടോക്ക് ഉണ്ടായിരുന്ന നാളുകളില്‍ അമ്മയും മകളും ടിക്ടോക്കിലും സജീവമായിരുന്നു.

തിരവോണത്തില്‍ പങ്കുവച്ച താരങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ടിക്ടോക്കില്‍ അവതരിപ്പിച്ച വീഡികള്‍ക്കെല്ലാം മികച്ച അഭിപ്രായമാണ് പ്രേക്ഷകര്‍ നല്‍കിയത്.റിമി ടോമി അവതാരികയായി എത്തിയ ഒന്നും ഒന്നും മൂന്ന് എന്ന ഷോയില്‍ അതിഥിയായി വന്നും നിത്യ കുടുംബ വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു. വിവാഹ ശേഷം നടി വളരെ ചുരുക്കം ചില ഷോയില്‍ മാത്രമെ തിളങ്ങിയിട്ടുള്ളു. പങ്കെടുത്ത അഭിമുഖങ്ങളും ഷോകളുമെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ളവയാണ്.

 

 

View this post on Instagram

 

A post shared by Nitu (@nityadas_) on

Continue Reading

Latest News

പ്രിമീയര്‍ പദ്മിനിയുടെ പുതിയ വെബ് സീരീസ്: പാലക്കാടന്‍ തമ്പിയായി ഷാജു ശ്രീധർ

Published

on

ലോക്ഡൗണ്‍ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ വെബ് സീരിസ് ആയിരുന്നു പ്രീമിയര്‍ പദ്മിനിയുടെ ലോക്ക് ഡൌണ്‍ അപാരത. കോമഡി സ്കിറ്റുകളിലൂടെ മലയാളികള്‍ക്ക് ഏവര്‍ക്കും സുപരിചിതരായ നോബി, അസീസ് നെടുമങ്ങാട്, അഖില്‍ കവലയൂര്‍, കുട്ടി അഖില്‍ എന്നിവര്‍ അടങ്ങുന്നതാണ് ടീം പ്രീമിയര്‍ പദ്മിനി. അനൂപ് ബാഹുലേയന്‍ ആയിരുന്നു ലോക്ക് ഡൌണ്‍ അപാരതയുടെയും പിന്നീട് വന്ന വെബ് സീരീസുകളായ ‘അണ്‍ലോക്ക് അപാരത’യുടെയും ‘സുനിയുടെ മോന്‍റെയും’ സംവിധായകന്‍. കാര്‍ കാര്‍ഡിയാക് കെയറിന്‍റെ ബാനറില്‍ പ്രവീണ്‍ പി ജെ ആണ് നിര്‍മ്മാണം.

ഇപ്പോഴിതാ പ്രിമീയര്‍ പദ്മിനിയുടെ ഏറ്റവും പുതിയ വെബ് സീരീസായ പാലക്കാടന്‍ തമ്പിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. സിനിമ താരം ഷാജു ശ്രീധര്‍ ആണ് പാലക്കാടന്‍ തമ്പിയായി എത്തുന്നത്.  ഷാജു വിന്‍റെ മാസ്സ് കൂൾ ലുക്കിലുള്ള പോസ്റ്റര്‍ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. റോസ്സ് മേരി ലില്ലു ആണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മലായാള സിനിമയിലും സീരിയലിലുമായി നിരവധി കഥാപാത്രങ്ങൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായി എത്തിയ  അഞ്ചാം പാതിരയിൽ താരം മികച്ച വേഷം ഷാജു കൈകാര്യം ചെയ്തിരുന്നു. അനൂപ് ബാഹുലേയന്‍ തന്നെ ആണ് പാലക്കാടന്‍ തമ്പിയുടെയും സംവിധായകന്‍.

നേരത്തെ ഒരു ചാനല്‍ ഷോയില്‍ ഷാജു ശ്രീധര്‍ പാലക്കാടന്‍ ശൈലിയില്‍ സംസാരിച്ചത് ആരാധകർ ഏറ്റെടുത്തിരുന്നു. അതിനെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലാണ് പുതിയ സീരീസിന്‍റെ  ടൈറ്റില്‍ പുറത്ത് വന്നിരിക്കുന്നത്. മുകേഷ് വിഷ്ണു തിരക്കഥ എഴുതുന്ന പാലക്കാടന്‍ തമ്പിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജിത്തു ചന്ദ്രന്‍ ആണ്. മനു അശോകന്‍ ആണ് പശ്ചാത്തല സംഗീതവും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

Continue Reading

Celebrities

പലതവണ വിവാഹം കഴിപ്പിക്കലിന് പിന്നാലെ രണ്ടാമതു ഗര്‍ഭിണിയാക്കലും ; ദിലീപിനെയും കാവ്യയെയും വിടാതെ സൈബര്‍ ലോകം

Published

on

വിവാഹത്തിന് മുന്‍പ് തന്നെ സൈബര്‍ ലോകം പല തവണ വിവാഹം കഴിപ്പിച്ചവരാണ് കാവ്യയും ദിലീപും. ഈ ലോക്ഡൗണ്‍ കാലത്ത് താരങളെല്ലാം സോഷ്യല്‍മീഡിയയില്‍ സജീവമാകുമ്പോള്‍ താരങ്ങള്‍ അതില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ്. സംവിധായകന്‍ സച്ചിയുടെ മരണ ശേഷം പൊതുദര്‍ശനം നടന്ന സ്ഥലത്തു മാത്രമാണ് ലോക്ഡൗണ്‍ കാലത്ത് ദിലീപ് ക്യാമറയ്ക്ക് മുന്നില്‍ പിടി കൊടുത്തത്. അതേ സമയം കാവ്യയെ പൊതുയിടങ്ങളില്‍ കണ്ടിട്ട് പോലും മാസങ്ങളായതും ആരാധകരെ നിരാശരാക്കുന്നുണ്ട്. പക്ഷെ സൈബര്‍ ലോകം ഇവരെ വെറുതെ വിടാന്‍ ഉദ്ദേശമില്ല. താരങ്ങളെ ക്കുറിച്ച് നിരവധി വാര്‍ത്തകളാണ് യുട്യൂബിലൂടെ പുറത്ത് വരുന്നത്. സൈബര്‍ ലോകം ഈ കഥകള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്.

ബോളിവുഡിന്റെ പ്രിയപ്പെട്ട നടി കരീനകപൂര്‍ രണ്ടാമതും ഗര്‍ഭിണിയായെന്ന വാര്‍ത്തക്ക് പിന്നാലെയാണ് ഇപ്പോള്‍ കാവ്യയും അമ്മയാകുകയാണെന്നുളള വാര്‍ത്ത പുറത്ത് വരുന്നത്. സത്യസന്ധത ഇല്ലാതെ ഇത്തരം വാര്‍ത്തകള്‍ പല യുട്യൂബ് ചാനലിലൂടെ പുറത്ത് വരുന്നത്. ലോക്ക്ഡൗണ്‍ ആരംഭിച്ചത് മുതലാണ് ഇത്തരം വാര്‍ത്തകള്‍ കൂടുതലായും കാണുന്നത്. ബാല താരമായി മലയാള സിനിമയിലേക്ക് എത്തി പിന്നീട് മുന്‍ നിര നായകന്‍മാരുടെ കൂടെ അഭിനയിച്ച കാവ്യ മാധവന്റെ മലയാളസിനിമയില്‍ നിറഞ്ഞ നിന്ന താരമാണ്. വിവാഹ ശേഷം താരം ഇപ്പോള്‍ അഭിനയത്തോട് വിട പറഞ്ഞിരിക്കുകയാണ്.

ദിലീപിനൊപ്പം തന്നെയായിരുന്നു കാവ്യ ആദ്യമായി സിനിമയില്‍ നായികയായി അഭിനയിച്ചത്. ആദ്യ സിനിമയിലെ നായകനെ തന്നെ ജീവിതത്തിലെ നായകന്‍ ആക്കിയപ്പോള്‍ നിറയെ പേര്‍ കാവ്യയെ വിമര്‍ശിച്ചു കടന്നു വന്നിരുന്നു. കാവ്യയുടെയും ദിലീപിന്റെയും രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ഇരുവര്‍ക്കും ഇപ്പോള്‍ മകളുമുണ്ട് ,മകളുടെ പേര് മഹാലക്ഷ്മി എന്നാണ്.മലയാള സിനിമയിലെ ഏറ്റവും ശാലീനത നിറഞ്ഞ സുന്ദരി ഏതാണെന്ന് ചോദിച്ചാല്‍ ഏവരും ഉത്തരം പറയുന്ന പേരാണ് കാവ്യ മാധവന്റെത്. വിവാഹ ശേഷം അഭിനയത്തോട് വിടപറഞ്ഞ കാവ്യ ഇനി തിരിച്ചു വരുമോ എന്ന ആശങ്ക പ്രേക്ഷകര്‍ക്കുണ്ട്.
മകള്‍ മീനാക്ഷിയുടെ വിശേഷങ്ങളും സോഷ്യല്‍മീഡിയ ഏറ്റെടുക്കാറുണ്ട്. രണ്ടാമത്ത മകള്‍ മഹാലക്ഷ്മിയുടെ ചിത്രങ്ങളും വളരെ കുറച്ച് മാത്രമെ പുറത്ത് വിടാറുള്ളു. കുഞ്ഞിന്റെ ഒന്നാം പിറന്നാളിനാണ് ആദ്യമായി ചിത്രം പുറത്ത് വിട്ടത്.മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും പുറത്ത് വന്നാല്‍ നിമിഷ നേരം കൊണ്ടാണ് വാര്‍ത്തകളില്‍ നിറയുന്നത്. മീനാക്ഷി ഇപ്പോള്‍ മെഡിസിന് പഠിക്കുകയാണ്. അതേ സമയം ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം മലയാള സിനിമയില്‍ വളരെ സജീവമാണ്. താരം നിരവധി ചിത്രങ്ങളില്‍ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. അഭിനയത്തോടൊപ്പം താരം നൃത്ത രംഗത്തും വളരെ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പക്ഷെ ഇത് വരെ മീനാക്ഷിയുമൊത്തുള്ള ചിത്രം പങ്കുവച്ചിട്ടില്ല.

Continue Reading

Updates

Celebrities8 hours ago

കല്യാണം കഴിഞ്ഞാല്‍ വയറു വീര്‍ക്കുന്നത് സാധാരണം, പക്ഷെ ആള് മാറിപോയി : നവ്യ നായര്‍

മലയാളത്തിലെ പ്രിയപ്പെട്ട നടി നവ്യാ നായരുടെ സഹോദരന്റെ വിവാഹം കഴിഞ്ഞത് ഈ കോവിഡ് കാലത്തായിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ്...

Celebrities10 hours ago

ദിലീപ് അത്ഭുതപ്പെടുത്തുന്നൊരു നടനാണ്: മറക്കാനാകാത്ത അനുഭവം പങ്കുവച്ച് മന്യ

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മന്യ. ഒരു സര്‍ക്കസ് കൂടാരത്തില്‍ നടക്കുന്ന സംഭവങ്ങളും...

Celebrities14 hours ago

ഇത് സിംപിളാണെന്ന് വിചാരിക്കണ്ട : പുത്തന്‍ യോഗപോസുകളുമായി സംയുക്ത വര്‍മ

മലയാള സിനിമയില്‍ നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് സംയുക്ത വര്‍മ. സിനിമയില്‍ സജീവമല്ലെങ്കിലും താരം സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവാണ്. ഇപ്പോഴിതാ  തന്റെ യോഗാ...

Celebrities18 hours ago

ആടിയും പാടിയും മൃദുലയുടെ വിവാഹം ആഘോഷമാക്കി രമ്യ നമ്പീശനും സയനോരയും : വീഡിയോ

നടി മൃദുല മുരളിയുടെ വിവാഹം ആഘോഷമായി നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. നിതിന്‍ വിജയനാണ് താരത്തെ വിവാഹം ചെയ്തത്.. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ കഴിഞ്ഞ ദിവസം...

Celebrities2 days ago

മധുര പതിനാറില്‍ പ്രാര്‍ത്ഥന : ആശംസകളുമായി പൂര്‍ണിമയും ഇന്ദ്രനും

ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളുടെ ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും മകള്‍ പ്രാര്‍ത്ഥനയുടെ ജന്മദിനമാണ് ഇന്ന്. സോഷ്യല്‍മീഡിയയിലൂടെ താരപുത്രിയ്ക്ക് സെലിബ്രിറ്റികളടക്കം ആശംസകളുമായി എത്തിയിരിക്കുകയാണ്.പതിനാറാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രാര്‍ത്ഥന എന്ന പാത്തുവിന് ആശംസകളുമായി...

Celebrities2 days ago

ടൊവിനോ തോമസിന്റെ ഗ്യാരേജിലേക്ക് പുത്തന്‍ അതിഥി കൂടി : ആശംസകളുമായി ആരാധകര്‍

യുവതാരനിരയില്‍ ശ്രദ്ധേയനായ നടന്‍ ടൊവിനോ തോമസിന്റെ ഗ്യാരേജിലേക്ക് പുത്തന്‍ അതിഥി കൂടി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് എര്‍ണാകുളം ഷോറൂമില്‍ നിന്ന് പുതിയ കാര്‍ സ്വന്തമാക്കിയത്.ബ്രിട്ടീഷ് വാഹനനിര്‍മാതാക്കളായ മിനിയുടെ...

Celebrities2 days ago

പേളിയുടെ കുടുംബത്തിലെ പുതിയ സന്തോഷം, റേച്ചലിന്‍റെ വിവാഹം അടുത്ത വര്‍ഷം

അവതരണ രംഗത്തും അഭിനയ രംഗത്തും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് പേളി മാണി. ബിഗ് ബോസിലെ മികച്ച പ്രകടനത്തോടെ പേളിയുടെ ജീവിതം ആകെ മാറി മറിയുകയായിരുന്നു. ഷോയിലെ...

Celebrities2 days ago

കോവിഡ്കാലത്ത് താരങ്ങള്‍ ഒരുമിച്ച ആദ്യത്തെ കല്യാണം : വിവാഹ വീഡിയോ വൈറല്‍

ഈ അടുത്ത കാലത്തായി മലയാള സിനിമയിലെ സുന്ദരിമാരുടെ ഫോട്ടോ ഷൂട്ടുകള്‍ പകര്‍ത്തി വാര്‍ത്തകളില്‍ ഇടം നേടിയ ക്യാമറമാനാണ് ജിക്‌സണ്‍. കഴിഞ്ഞ ദിവസമായിരുന്നു ജിക്‌സണ്‍ന്റെ വിവാഹം കഴിഞ്ഞു. മലയാള...

Exclusive3 days ago

കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി നിയ : വിശേഷം പങ്കുവച്ച് മിനിസ്‌ക്രീന്‍ താരം

മിനി സ്‌ക്രീന്‍ രംഗത്ത് നിന്ന് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് നിയ രഞ്ജിത്‌. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടി തന്റെ ജീവിതത്തിലെ സന്തോഷ നിമിഷം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ്....

Exclusive3 days ago

പത്മസരോവരത്തില്‍ ആഘോഷം : കാവ്യയുമൊത്തുള്ള ദിലീപിന്റെ പുതിയചിത്രം

മലയാള സിനിമയുടെ എക്കാലത്തെയും ജനപ്രിയ നായകന്‍ ദിലീപിന്റെ ജന്‍മ ദിനമായിരുന്നു കഴിഞ്ഞ ദിവസം. സോഷ്യല്‍ മീഡിയയിലൂടെ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളടക്കം നിരവധി പേരാണ് താരത്തിന് ആശംസകളും...

Trending