Connect with us

Celebrities

ആടിയും പാടിയും മൃദുലയുടെ വിവാഹം ആഘോഷമാക്കി രമ്യ നമ്പീശനും സയനോരയും : വീഡിയോ

Published

on

നടി മൃദുല മുരളിയുടെ വിവാഹം ആഘോഷമായി നടന്നത് കഴിഞ്ഞ ദിവസമായിരുന്നു.
നിതിന്‍ വിജയനാണ് താരത്തെ വിവാഹം ചെയ്തത്.. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ കഴിഞ്ഞ ദിവസം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിതിനുമൊത്തുള്ള താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞിരുന്നു.

ഇരുവരുടെയും വിവാഹചിത്രങ്ങളും വീഡിയോകളുമാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.. വിവാഹ റിസപ്ഷനുവേണ്ടി മനോഹരിയായി നില്‍ക്കുന്ന മൃദുലയുടെ ചിത്രങ്ങളും സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വന്നിരിക്കുകയാണ്. പച്ചയില്‍ ചുവപ്പ് ബോര്‍ഡര്‍ വരുന്ന പട്ടുസാരിയാണ് മൃദുലയുടെ റിസപ്ഷന്‍ ചടങ്ങിലെ വേഷം. ഡ്രസിന്റെ അതേ നിറത്തിലുള്ള ചോക്കറും താരം ധരിച്ചിട്ടുണ്ട്. സാരിയില്‍ സുന്ദരിയായാണ് മൃദുലയുള്ളത്. വിവാഹ ദിനത്തില്‍ താരത്തിന്റെ സുഹൃത്തുക്കളായ സയനോര , രമ്യ നമ്പീശന്‍ എന്നിവര്‍ ചടങില്‍ നൃത്തം ചെയ്യുന്ന വീഡിയോയും ശ്രദ്ധേയമായി കഴിഞ്ഞു.

നടി രമ്യാ നമ്പീശന്‍, ഗായകന്‍ വിജയ് യേശുദാസ്, ഗായിക സയനോര ഫിലിപ്പ് എന്നിവരും വിവാഹത്തോട് അനുബന്ധിച്ചുള്ള ചടങ്ങില്‍ പങ്കെടുത്തു. വിവാഹത്തിനെത്താന്‍ സാധിക്കാത്ത സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ഭാവന, ഷഫ്ന നിസാം, ശില്‍പ ബാല എന്നിവരും താരത്തിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ചിത്രങ്ങളെല്ലാം ചുരുങ്ങിയ സമയംകൊണ്ടാണ് ശ്രദ്ധേയമായത്. കഴിഞ്ഞ ഡിസംബറിലായിരുന്നു ആഡംബരമായി വിവാഹ നിശ്ചയം നടന്നത്. മലയാള സിനിമയിലെ പ്രമുഖരെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. വിവാഹ നിശ്ചയത്തിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. വിവാഹ തലേന്ന് നടത്തിയ ചടങ്ങില്‍  റോസ് നിറത്തിലുള്ള ലെഹങ്കയാണ്  നടി  ധരിച്ചത്. ചടങ്ങിന്റെ വീഡിയോയും ശ്രദ്ധേയമായിരുന്നു.

2009ല്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ നായകനായ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് മൃദുല മുരളി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ആന്‍ അഗസ്റ്റിന്‍ നായികയായി എത്തിയ ലാല്‍ ജോസ് ചിത്രം എല്‍സമ്മ എന്ന ആണ്‍കുട്ടി, 10.30 എഎം ലോക്കല്‍ കോള്‍ തുടങ്ങിയ ചിത്രങ്ങളിലും മൃദുല മുരളി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഫഹദ് നായകനായി വിനീത് കുമാര്‍ സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന സിനിമയാണ് മൃദുല മുരളി ഏറ്റവും ഒടുവിലായി അഭിനയിച്ചത്. പിന്നീട് നടി ദീര്‍ഘനാളത്തെ ഇടവേള എടുക്കുകയായിരുന്നു. ശേഷം വിവാഹ വാര്‍ത്തയോടു കൂടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചത്. മലയാള സിനിമയിലെ ഒരുപിടി നല്ല നായികമാരാണ് മൃദുലയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. മലയാളത്തില്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമെ താരം അഭിനിയിച്ചിരുന്നുള്ളുവെങ്കിലും മികവുറ്റ കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകര്‍ക്ക് മൃദുല ഇപ്പോഴും പ്രിയങ്കരിയാണ്. താരത്തിന്റെ സഹോദരനും ബാലതാരമായി മലയാള സിനിമയില്‍ വേഷമിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവായ നടി വിവാഹത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും ഇതിനോടകം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Celebrities

ലാലേട്ടന്റെയോ മമ്മൂക്കയുടെയോ ഒരു അനുഗ്രഹം മതി പിന്നെ ലൈഫ് സെറ്റാണ് : ശരണ്യ ആനന്ദ്

Published

on

By

ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശരണ്യ ആനന്ദ്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹവും തുടര്‍ന്നുള്ള വിശേഷങ്ങളും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായത്. നവംബര്‍ ആദ്യ ആഴ്ചയായിരുന്നു ശരണ്യയുടെ വിവാഹം നടന്നത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഗൂരുവായൂരില്‍ വെച്ചാണ് മനേഷ് രാജനുമായി ശരണ്യ വിവാഹിതയാവുന്നത്. വിവാഹത്തിന് ശേഷം താരം സോഷ്യല്‍മീഡിയയിലൂടെ വിശേഷങ്ങളെല്ലാം പ്രേക്ഷകരോട് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ടോക്സ് ലെറ്റ് മീ ടോക് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ താരം ചില തുറന്നു പറച്ചിലുകള്‍ നടത്തുകയാണ്.

അഭിനയ രംഗത്തേക്ക് ഇറങ്ങിയപ്പോള്‍ മമ്മൂട്ടിയുടെയും ലാലേട്ടന്റെയും അനുഗ്രഹം വാങ്ങി അഭിനയിക്കാന്‍ ഇറങ്ങിയതിനെ കുറിച്ച് ശരണ്യ പറഞ്ഞിരിക്കുന്നത്.മോഹന്‍ലാലിനൊപ്പം 1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന ചിത്രത്തില്‍ ചെറിയ മിലിറ്ററി നഴ്സിന്റെ വേഷമായിരുന്നു താരം ചെയ്തത്.ചിത്രത്തില്‍ ആ കഥാപാത്രം ചെയ്യുന്ന സമയത്ത് ലാലേട്ടന്റെ കൂടെയാണ് കോംപീനേഷന്‍ സീന്‍ എന്ന് സംവിധായകന്‍ പറഞ്ഞു. പിന്നെ താന്‍ ഒന്നും നോക്കിയില്ല, സമ്മതം പറഞ്ഞുവെന്ന് ശരണ്യ പറയുന്നു. അഭിനയരംഗത്ത് തിളങ്ങാന്‍ ലാലേട്ടന്റെയോ മമ്മൂക്കയുടെയോ ഒരു അനുഗ്രഹം മതി പിന്നെ ലൈഫ് സെറ്റാണെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍ എന്നും അതുകൊണ്ട് പിന്നെ വേറെ ഒന്നും നോക്കിയില്ല എന്നും താരം പറയുന്നു.

ആ ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് മമ്മൂക്കയുടെ കൂടെ നാന ഫോട്ടോഷൂട്ട് നടത്തിയുംതാരം ശ്രദ്ധ നേടിയിരുന്നു. പന്ത്രണ്ട് പുതുമുഖങ്ങള്‍ക്ക് ഇടയില്‍ മമ്മൂക്ക നില്‍ക്കുന്നതായിരുന്നു തീം.. അവരില്‍ ഒരാളായി ശരണ്യയും ഉണ്ടായിരുന്നു. ആദ്യമൊക്കെ മമ്മൂക്കയുടെ കൂടെ ഫോട്ടോ എടുക്കാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. അങ്ങനെ ആ ആഗ്രഹം സാധിച്ചപ്പോള്‍ ഒരുപാട് സന്തോഷമായി എന്നും താരം പറയുന്നു.
അന്ന് മമ്മൂക്കയോട് അനുഗ്രഹം വാങ്ങിയിരുന്നു എന്നും ശരണ്യ പറയുന്നു.

അടുത്തിടെയാണ് തെന്നിന്ത്യന്‍ താരം ശരണ്യ ആനന്ദ് കുടുബ വിളക്ക് പരമ്പരയില് എത്തിച്ചേര്‍ന്നത്, നേരത്തെ വേദിക എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച നടി പരമ്പരയില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നാണ് ശരണ്യ പാരമ്പരയിലേക്ക് വന്നത്. പ്രമുഖ മാധ്യമങ്ങളെല്ലാം ശരണ്യയുടെ വിവാഹ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ അതേ പിന്തുണ തന്നെയാണ് ശരണ്യയ്ക്ക് മിനി സ്‌ക്രീന്‍ പ്രേക്ഷകരും നല്‍കുന്നത്. അദ്ദേഹത്തിന്റെ പേര് ഇനി തന്റെയൊപ്പം കാണുമെന്നു ചൂണ്ടിക്കാട്ടിയാണ് ശരണ്യ വിവാഹ വാര്‍ത്ത പുറത്തു വിട്ടത്.വിവാഹവും തുടര്‍ന്നുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലും വൈറല്‍ ആയിരുന്നു.

ആകാശ ഗംഗ 2, മാമാങ്കം എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ സിനിമകള്‍.നടി എന്നതില്‍ ഉപരി ഒരു ഫാഷന്‍ ഡിസൈനറും കൊറിയോഗ്രാഫറും മോഡലുമാണ്. തമിഴിലൂടെയാണ് സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്സിലൂടെയാണ് മലയാളത്തില്‍ തുടക്കമിട്ടത്. തുടര്‍ന്ന് അച്ചായന്‍സ്, ചങ്ക്‌സ്, കപ്പു ചീനോ തുടങ്ങിയ ചിത്രങ്ങളിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്. സുജാതയുടെയും ആനന്ദ് രാഘവന്റെയും മകളായി താരം ജനിച്ചത് സൂററ്റിലായിരുന്നു.അടൂരാണ് ശരണ്യയുടെ യഥാര്‍ത്ഥ സ്വദേശം. വിവാഹ വാര്‍ത്ത പുറത്തു വന്നതു മുതല്‍ നിരവധി പേരാണ് നടിയ്ക്ക് ആശംസകളുമായി എത്തിയിട്ടുള്ളത്.

Continue Reading

Celebrities

മകന്റെ പ്രിയപ്പെട്ട ദിവസം : സായുവിന് ആശംസകളുമായി നവ്യ നായര്‍

Published

on

By

സോഷ്യല്‍മീഡിയയിലൂടെ സന്തോഷവാര്‍ത്തയുമായി നടി നവ്യ നായര്‍. മകന്‍ സായുവിന്റെ പിറന്നാള്‍ വാര്‍ത്തയാണ് താരം ഇത്തവണ പങ്കിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ മകന്‍ സായികൃഷ്ണയ്ക്കൊപ്പമുളള നവ്യയുടെ മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പിറന്നാള്‍ ദിനം പുറത്ത് വന്ന പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

മകന് ജന്മ ദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് കുടുംബത്തിനൊപ്പമുളള പുതിയ ചിത്രം നടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ആശംസകളുമായി പോസ്റ്റിന് താഴെ എത്തിയത്. അഭിനയ ജീവിതത്തില്‍ സജീവമല്ലെങ്കിലും നവ്യ സോഷ്യല്മീഡിയയില്‍ വളരെ ആക്ടീവാണ്. താരം ആരാധകര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ മറുപടിയും നല്‍കാറുണ്ട്.

വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്ത നടി ഒരുത്തി എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത് കോവിഡ് കാലത്തിന് മുന്‍പെ ആയിരുന്നു. അടുത്തിടെയാണ് താരത്തിന്റെ സഹോദരന്റെ വിവാഹം കഴിഞ്ഞത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് താരത്തിന്റെ സഹോദരന്‍ രാഹുലിന്റെ വിവാഹം ചെറിയ രീതിയില്‍ കഴിഞ്ഞത്.

വിവാഹത്തിന്റെ ചിത്രങ്ങളല്ലാം സോഷ്യല്‍ മീഡിയയില്‍ നവ്യ തന്നെ പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ അനിയനെ കുറിച്ചുള്ള രസകരമായ പോസ്റ്റ് നവ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിരുന്നു. അനിയന്റെ കല്യാണ വാര്‍ത്ത പങ്കു വെച്ചു കൊണ്ട് എഴുതിയ കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു.

വിവാഹ ദിനത്തില്‍ ഗോള്‍ഡന്‍ നിറവും കടും പച്ച നിറവും ഇട കലര്‍ന്ന വലിയ ബോര്‍ഡറുള്ള മഞ്ഞ പട്ടുസാരിയിലുള്ള നവ്യയുടെ ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. നവ്യയുടെ പിറന്നാളും ഈ അടുത്ത് തന്നെയാണ് ആഘോഷിച്ചത്. സോഷ്യല്‍മീഡിയയിലൂടെപിറന്നാള്‍ ദിനത്തില്‍ പങ്കുവച്ച പോസ്റ്റും ഏറെ ശ്രദ്ധ നേടിയിരുന്നു.മകന്‍ സായ് കൃഷ്ണയും സഹോദരനും കൂടെയാണ് നടിയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് നല്‍കിയത്.

വിവാഹത്തിനുശേഷം താരം സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കു വയ്ക്കാറുണ്ട്. താരത്തിന് സായ് കൃഷ്ണ എന്ന് ഒരു മകന്‍ ആണുള്ളത്. അഭിനയത്തോടുള്ള അതേ ഇഷ്ടം നടിയ്ക്ക് നൃത്തത്തോടുമുണ്ട്. നൃത്തവും ഒരുപോലെ കൊണ്ടുപോകുന്ന നവ്യ നിരവധി സ്റ്റേജ് ഷോകളുടെ ഭാഗമായിട്ടുണ്ട്. ഇതിനിടയില്‍ ഒരു ചാനലില്‍ അവതാരകനായി എത്തി താരം ശ്രദ്ധനേടിയിരുന്നു. പിന്നീടാണ് സിനിമയിലേക്കുള്ള തിരിച്ചു വരവ് അറിയിച്ചത്. സന്തോഷ് എന്നാണ് നവ്യയുടെ ഭര്‍ത്താവിന്റെ പേര്. അദ്ദേഹം ഒരു ബിസിനസ്സുകാരനാണ്. ഈ അടുത്ത് കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ സിനിമ അഭിനയത്തില്‍ ഭര്‍ത്താവ് നല്‍കാറുള്ള പിന്തുണ യെക്കുറിച്ച് നടി മനസ്സു തുറന്നിരുന്നു.അഭിനയ ജീവിതത്തില്‍ ഏററവും അധികം പിന്തുണ നല്‍കുന്നത് ഭര്‍ത്താവാണെന്നും പെണ്ണുകാണാന്‍ വന്ന ദിവസവും അദ്ദേഹം കല ഒരിക്കലും ഉപേക്ഷിക്കരുത് എന്നാണ് ആവശ്യപ്പെട്ടതെന്നും നവ്യ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Celebrities

എന്റെ യഥാര്‍ത്ഥ പേര് അതല്ല : തെറ്റിധാരണ തിരുത്തി ബിന്ദു പണിക്കരുടെ മകള്‍

Published

on

By

മലയാളത്തിന്റെ പ്രിയപ്പെട്ട നടി ബിന്ദു പണിക്കരുടെ മകളാണ് കല്യാണി ബി ആര്‍. സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും താരവും അമ്മയെ പോലെ ഒരു സെലിബ്രിറ്റിയാണ്. അമ്മയ്ക്കൊപ്പമുള്ള ഡബ്സ്മാഷ് വീഡിയോസിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. സോഷ്യല്‍ മീഡിയയില്‍ കല്യാണി എന്നതിനെക്കാളും അരുന്ധതി പണിക്കര്‍ എന്ന പേരിലാണ് താരപുത്രി കൂടുതലും അറിയപ്പെട്ടിരുന്നത്. താരത്തിന്റെ യഥാര്‍ഥ പേര് അരുന്ധതി എന്നാണെന്നും വീട്ടില്‍ ചെല്ല പ്പേരായി വിളിക്കുന്നതാണ് കല്യാണിയെന്നും ആദ്യം പലരും കരുതി.

ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ നടി താരം തന്നെ വെളിപ്പെടുത്തുകയാണ്. അരുന്ധതി പണിക്കര്‍ എന്ന പേര് എങ്ങനെയാണ് വന്നതെന്ന കാര്യം തനിക്ക് പോലും അറിയില്ലെന്നാണ് അഭിമുഖത്തിലൂടെ കല്യാണി വ്യക്തമാക്കിയിരിക്കുന്നത്. താരത്തെ എല്ലാവരും കല്യാണി എന്നാണ് വിളിക്കുന്നതെന്നും യഥാര്‍ത്ഥ പേര് കല്യാണി എന്നു തന്നെയാണെന്നും താരം തുറന്നു പറഞ്ഞിരിക്കുകയാണ്.

പൊതുവേ താരങ്ങളുടെ മക്കളുടെ സിനിമാ പ്രവേശനം ആളുകള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. കല്യാണിയുടെ പ്രവേശനവും ആരാധകര്‍ ഉറ്റു നേക്കികൊണ്ടിരിക്കുകയാണ്. ഇത് വരെ ഒരു സിനിമയില്‍ പോലും അഭിനയിച്ചില്ലെങ്കിലും കല്യാണി സോഷ്യല്‍ മീഡിയയിലൂടെയും ടിക്ടോക്കിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്.

അടുത്തിടെ ഇന്‍സ്റ്റഗ്രാമിലൂടെ താരത്തിന്റെ ഏറ്റവും പുതിയ ഡാന്‍സ് വീഡിയോ വൈറലായിരുന്നു. സ്റ്റൈലിഷ് ലുക്കിലാണ് താരം സുഹൃത്തുമൊത്ത് ഡാന്‍സ് ചെയ്യുന്നത്. ഇതിനുമുമ്പും നിരവധി ഡാന്‍സ് വീഡിയോ കല്യാണി സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിട്ടുണ്ട്. ഡ്രങ്ക് ഇന്‍ എ ഷാപ് എന്ന റാപ്പ് സോങ്ങിനാണ് താരം ചുവടു വച്ചത്. അമ്മ ബിന്ദു പണിക്കര്‍ അഭിനയിച്ച കോമഡി കഥാപാത്രങ്ങള്‍ എല്ലാം കല്യാണി ടിക് ടോക്കിലൂടെ വീണ്ടും അവതരിപ്പിച്ച് കല്യാണി കൈയ്യടി നേടിയിരുന്നു. കോമഡി വീഡിയോകള്‍ ചെയ്തപ്പോഴാണ് ആളുകള്‍ താരത്തെ ശ്രദ്ധിച്ചു തുടങ്ങിയതും ബിന്ദുവിന്റെ മകളാണ് കല്യാണിയെന്നും തിരിച്ചറിഞ്ഞതും. അഭിനയം ഇഷ്ടമാണെന്നും പക്ഷെ ഇപ്പോഴുണ്ടാകില്ലെന്നും കല്യാണി അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.

അടുത്തിടെ കല്യാണിയുടെ ബ്രൈഡല്‍ ലുക്കിലുള്ള ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയിരുന്നു.ഇതിന് മുന്‍പും താരം ഫോട്ടോഷൂട്ടുകള്‍ നടത്തി ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഓണക്കാലത്തെ താരത്തിന്റെ പുതിയ ലുക്കും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ടിക് ടോക്ക് നൃത്തം, അഭിനയം മാത്രമല്ല താരം ഒരു ചെറിയ ബിസിനസ് കാരി കൂടിയാണ്. ‘ലഷ് ബൈ കല്യാണി’ എന്ന പേരില്‍ ഒരു റീസെല്ലിംഗ് ക്ലോത്തിങ് ഷോപ്പിന്റെ ഉടമകൂടിയാണ് ഈ താരപുത്രി. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ചുരുങ്ങിയ സമയംകൊണ്ടാണ് ശ്രദ്ധേയമാകാറ്. താരം സായ്കുമാറിനൊപ്പമുള്ള ചിത്രവും ബിന്ദു പണിക്കരിനൊപ്പമുള്ള ചിത്രവും സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. നിരവധി ഫോട്ടോഷൂട്ടുകള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. വീഡിയോകള്‍ മിക്കതും ഡാന്‍സ് തന്നെയാണ്. നൃത്തത്തെ താരം വളരെ അധികം സ്‌നേഹിക്കുന്നുണ്ടെന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

Continue Reading

Updates

Exclusive13 hours ago

ഏറ്റവും അധികം സന്തോഷിച്ചത് ഗര്‍ഭിണിയായതിന് ശേഷമുള്ള ചടങ്ങില്‍ : ദിവ്യ ഉണ്ണി

മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് ദിവ്യ  ഉണ്ണി.ഒരുകാലത്ത് നായികയായി തിളങ്ങി നിന്ന താരം വിവാഹത്തോട് കൂടി അഭിനയ രംഗത്ത് നിന്ന് ഇടവേള എടുക്കുകയായിരുന്നു. പക്ഷെ...

Celebrities15 hours ago

ലാലേട്ടന്റെയോ മമ്മൂക്കയുടെയോ ഒരു അനുഗ്രഹം മതി പിന്നെ ലൈഫ് സെറ്റാണ് : ശരണ്യ ആനന്ദ്

ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശരണ്യ ആനന്ദ്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹവും തുടര്‍ന്നുള്ള വിശേഷങ്ങളും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായത്....

Gallery18 hours ago

ജംഗിള്‍ ബുക്ക് – മണ്ണിന്റെ മണമറിഞ്ഞ് കാന്തല്ലൂർ കാഴ്ചകളിൽ മുഴുകാൻ ഒരു കിടിലന്‍ പ്ലാസ്റ്റിക് രഹിത റിസോർട്ട്. 

മണ്ണിന്റെ മണമറിഞ്ഞ് കാന്തല്ലൂർ കാഴ്ചകളിൽ മുഴുകാൻ ഒരു പ്ലാസ്റ്റിക് രഹിത റിസോർട്ട്.  കേരളത്തിന്റെ യഥാർത്ഥ പച്ചപ്പും പ്രകൃതി ഭംഗിയും അടുത്തറിയണമെങ്കിൽ കാന്തല്ലൂരേക്ക് യാത്ര പോകണം. ഇടുക്കി ജില്ലയിൽ...

Celebrities1 day ago

മകന്റെ പ്രിയപ്പെട്ട ദിവസം : സായുവിന് ആശംസകളുമായി നവ്യ നായര്‍

സോഷ്യല്‍മീഡിയയിലൂടെ സന്തോഷവാര്‍ത്തയുമായി നടി നവ്യ നായര്‍. മകന്‍ സായുവിന്റെ പിറന്നാള്‍ വാര്‍ത്തയാണ് താരം ഇത്തവണ പങ്കിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ മകന്‍ സായികൃഷ്ണയ്ക്കൊപ്പമുളള നവ്യയുടെ മിക്ക ചിത്രങ്ങളും ആരാധകര്‍...

Celebrities1 day ago

എന്റെ യഥാര്‍ത്ഥ പേര് അതല്ല : തെറ്റിധാരണ തിരുത്തി ബിന്ദു പണിക്കരുടെ മകള്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടി ബിന്ദു പണിക്കരുടെ മകളാണ് കല്യാണി ബി ആര്‍. സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും താരവും അമ്മയെ പോലെ ഒരു സെലിബ്രിറ്റിയാണ്. അമ്മയ്ക്കൊപ്പമുള്ള ഡബ്സ്മാഷ് വീഡിയോസിലൂടെയാണ് താരം...

Celebrities1 day ago

സുന്ദരദാമ്പത്യത്തിന് 18 വര്‍ഷം; സംയുക്തയ്ക്കും ബിജു മേനോനും ആശംസകളുമായി ആരാധകര്‍

ബിജു മേനോനും സംയുക്ത വര്‍മ്മയും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ താരങ്ങളാണ്. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ മുന്‍നിര നായികയായി മാറിയ സംയുക്ത വര്‍മ്മ ബിജു മേനോനെ വിവാഹം...

Celebrities2 days ago

ഇതൊരു ‘സരിഗമപ’ പ്രണയ കഥ ; തെരേസയ്ക്ക് മിന്നുചാർത്താനൊരുങ്ങി ലിബിൻ സഖറിയ

സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയുടെ ടൈറ്റിൽ വിന്നറാണ് ലിബിൻ സ്‌കറിയ. പ്രേക്ഷകർ ഒന്നടങ്കം ആഗ്രഹിച്ചിരുന്ന വിജയമാണ് ലിബിൻ സ്വന്തമാക്കിയത്. ലോക്ക് ഡൗൺ കാലത്ത് വിജയകിരീടം ചൂടിയ...

Celebrities2 days ago

പിറന്നാളിന് വിഘ്‌നേഷ് ഒപ്പമില്ലാത്ത സങ്കടത്തിൽ നയൻസ്; കിടിലൻ സർപ്രൈസുമായി ഞെട്ടിച്ച് സഹോദരൻ

പതിനേഴ് വർഷങ്ങൾക്ക് മുൻപ് മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നയൻതാര മുപ്പത്തിയാറാം വയസിലേക്ക് ചുവടുവെച്ചു കഴിഞ്ഞു. അന്ന് കണ്ട പത്തൊൻപതുകാരിയായ തിരുവല്ല സ്വദേശിനി...

Celebrities2 days ago

നിങ്ങളുടെ അളവറ്റ സ്‌നേഹത്തിന് നന്ദി : കൂടത്തായ് ഇനി ഇല്ലെന്ന് മുക്ത

ടെലിവിഷന്‍ പ്രേക്ഷകര്‍ ത്രില്ലടിച്ച് കണ്ടുകൊണ്ടിരുന്ന പരമ്പരകളിലൊന്നായിരുന്നു ഫ്‌ളവേര്‍സില്‍ സംപ്രേക്ഷണം ചെയ്ത കൂടത്തായി. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയ്ക്ക് തുടക്കംമുതല്‍ നിരവധി ആരാധകരായിരുന്നു ഉള്ളത്. ഇപ്പോഴിതാ പരമ്പര...

Latest News3 days ago

തന്റെ ആദ്യ നായിക ഷക്കീല അന്ന് തന്റെ തലയിൽ കൈവച്ച് തന്നോട് പറഞ്ഞു ‘നിങ്ങൾ ക്ലിക്ക് ആകും’

നടനായും അവതാരകനായും നമ്മൾ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ആളാണ് കൂട്ടിക്കൽ ജയചന്ദ്രൻ. വളരെ കുറച്ച് സിനിമകൾ മാത്രമേ അദ്ദേഹം ചെയ്തിരുന്നുള്ളു എങ്കിലും അവയെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയ...

Trending