Connect with us

Videos

കാലിലെ മസില്‍ പെരുപ്പിച്ച് മോഹന്‍ലാല്‍, ഒടുവില്‍ ഒരു പൊട്ടിച്ചിരിയും; വൈറലായി വീഡിയോ, ഏറ്റെടുത്ത് ആരാധകര്‍

Published

on

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്തത് ബോളിവുഡ് താരങ്ങള്‍ മാത്രമല്ല, ഇങ്ങ് മലയാളത്തിലുമുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഫിറ്റ്നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്തവരാണ്. ചലച്ചിത്ര താരം മോഹന്‍ലാല്‍ ആണ് അതില്‍ പ്രധാനി. ഫിറ്റ്നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്ത താരമാണ് മോഹന്‍ലാല്‍. ഷൂട്ടിംഗ് വേളകളില്‍ പോലും തന്റെ ഫിറ്റ്‌നാസ് ട്രെയിനിംഗ് മുടക്കാന്‍ തയാറാകാത്ത താരമാണ് മോഹന്‍ലാല്‍, അടുത്തിടെ ചലച്ചിത്ര താരം കല്യാണി പ്രിയദര്‍ശനൊപ്പമുള്ള താരത്തിന്റെ വര്‍ക്ക് ഔട്ട്‌ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ജിമ്മില്‍ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ചിത്രമാണ്‌ കല്യാണി പങ്കുവച്ചത്. അദ്ദേഹത്തിന്റെ വാമപ്പാണ് തന്റെ മുഴുവന്‍ വര്‍ക്ക് ഔട്ട് എന്ന കുറിപ്പിനൊപ്പമാണ് കല്യാണി ചിത്രം പങ്കുവച്ചിരുന്നത്. എത്ര തിരക്കാണെങ്കിലും താന്‍ വര്‍ക്ക് ഔട്ട്‌ മുടക്കാറില്ല എന്നും ഇപ്പോഴും ആ ശീലം തുടരുന്നുവെന്നും അടുത്തിടെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇടയ്ക്കിടെ തന്റെ വര്‍ക്ക് ഔട്ട്‌ ചിത്രങ്ങളും വീഡിയോകളും മോഹന്‍ലാല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. അങ്ങനെ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാലുകള്‍ക്ക് വേണ്ടി പ്രത്യേകം നടത്തിയ വര്‍ക്ക് ഔട്ട്‌ വീഡിയോയാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്.

കാഫ് മസില്‍സിനു വേണ്ടി പ്രത്യേകം നടത്തിയ വര്‍ക്ക് ഔട്ട്‌ ചെയ്യുന്നതും ഒടുവില്‍ മസില് പെരുപ്പിച്ച് പിടിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. താരത്തിന്റെ ഒരു പൊട്ടിച്ചിരിയോടെയാണ് വീഡിയോ അവസാനിക്കുന്നത്. കാലുകളിലെ മാസിലുകള്‍ക്കായി നടത്തുന്ന ഈ വര്‍ക്ക് ഔട്ട്‌ പൊതുവേ എല്ലാവര്‍ക്കും മടിയുള്ള ഒന്നാണ്. എന്നാല്‍, ആരെയും ആവേശം കൊള്ളിക്കുന്നതാണ് മോഹന്‍ലാലിന്റെ ഈ വീഡിയോ എന്നാണ് ആരാധകര്‍ പറയുന്നത്. അത്ര എളുപ്പത്തില്‍ രൂപപ്പെടാത്ത കാഫ് മസില്‍സ് ഈ പ്രായത്തിലും കാത്ത് സൂക്ഷിക്കാന്‍ മുടങ്ങാതെ ഉള്ള വര്‍ക്ക് ഔട്ടിലൂടെ മാത്രമേ സാധിക്കൂ എന്നാണു ആരാധകരുടെ അഭിപ്രായം.

വ്യായാമത്തിന്റെ കാര്യത്തിലുള്ള തന്റെ നിര്‍ബന്ധം പലപ്പോഴും മോഹന്‍ലാല്‍ പല വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും കാണിച്ചിട്ടുള്ളതാണ്. അതേസമയം, ദൃശ്യം 2ന് ശേഷം മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ‘ട്വല്‍ത്ത് മാന്‍’ എന്ന സിനിമയുടെ ലൊക്കേഷനിലാണ് താരമിപ്പോള്‍. കെആര്‍ കൃഷ്ണ കുമാറിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹൈദരാബാദില്‍ പൂര്‍ത്തിയായത്.

 

View this post on Instagram

 

A post shared by Mohanlal (@mohanlal)

Interviews

ആരും പിന്തുണച്ചിരുന്നില്ല, അദ്ദേഹത്തിന് മറ്റൊരു ബന്ധമുണ്ടെന്ന് ഞാന്‍ അമ്മയോട് പറഞ്ഞിരുന്നതാണ്; വിവാഹ ശേഷം ഒറ്റയ്ക്കിരുന്ന് കരയുമായിരുന്നു -മനസ് തുറന്ന് അനന്യ

Published

on

By

ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറി പിന്നീട് തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി മാറിയ നടിയാണ് അനന്യ. അടുത്ത വീട്ടിലെ കുട്ടിയെ പോലെ മലയാളികള്‍ സ്നേഹിച്ച അനന്യയുടെ യഥാര്‍ത്ഥ പേര് ആയില്യ എന്നാണ്. കൈനിറയെ സിനിമകളുമായി മലയാളത്തില്‍ തിളങ്ങി നില്‍ക്കവേയാണ് താരം അന്യ ഭാഷകളിലേക്ക് ചേക്കേറിയത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് അനന്യ. ഈ സമയം മറ്റ് ഭാഷകളില്‍ സജീവമായിരുന്ന അനന്യ ഇപ്പോള്‍ മലയാളത്തിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.

പൃഥ്വിരാജ് നായകനാകുന്ന ഭ്രമം എന്ന സിനിമയിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്. തിരിച്ചു വരാന്‍ നല്ലൊരു തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നു എന്ന് അനന്യ പറയുന്നു. വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് ഭ്രമത്തില്‍ അനന്യ അവതരിപ്പിക്കുന്നത്. അഭിനയ സാധ്യതയുള്ള വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണം എന്നാണ് തന്റെ ആഗ്രഹമെന്നും എന്നാല്‍ തന്നെ തേടിയെത്തുന്ന തിരക്കഥകള്‍ എല്ലാം ഒരേ രീതിയില്‍ ഉള്ളതാണ് എന്നുമാണ് അനന്യ പറയുന്നത്. ഏത് തര൦ കഥാപാത്രങ്ങളും തനിക്ക് വഴങ്ങും എന്ന് തെളിയിച്ച അനന്യ നൃത്ത വേദികളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിവാഹ ശേഷവും സിനിമകളില്‍ സജീവമായി അഭിനയിച്ചു വരികയാണ്‌ അനന്യ ഇപ്പോള്‍.

ഏറെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു അനന്യയുടെ വിവാഹം. വിവാഹം കഴിഞ്ഞ ശേഷം അനന്യ നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലാകുന്നത്. വിവാഹവുമായി ബന്ധപ്പെട്ട് മാതാപിതാക്കളെ എതിരാക്കിയതില്‍ പശ്ചാത്താപമില്ലെന്നും സങ്കടം മാത്രമാണ് ഉള്ളതെന്നുമാണ് അനന്യ അഭിമുഖത്തില്‍ പറയുന്നത്. ‘ഒരിക്കലും മനസില്‍ നിന്നും ആ വേദന മാറില്ല. ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ കരച്ചില്‍ വരും. അച്ഛനെയും അമ്മയെയും ധിക്കരിച്ച് വിവാഹം ചെയ്‌തത്‌ കൊണ്ട് തന്നെ ആരില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നില്ല. അച്ഛനെയും അമ്മയെയും കാണണം എന്ന് തോന്നുമ്പോള്‍ ഞാന്‍ വീട്ടിലേക്ക് പോകാറുണ്ട്. പക്ഷെ ഇപ്പോഴും ഞങ്ങള്‍ക്കിടെയില്‍ എന്തോ ഒരു അകലം ഉണ്ട്. ‘ -അനന്യ പറയുന്നു.

ആഞ്ജനേയന് മറ്റൊരു ബന്ധമുള്ള കാര്യം വീട്ടില്‍ അറിയാമായിരുന്നുവെന്നും അമ്മയോട് എല്ലാം പറഞ്ഞിരുന്നു വെന്നുമാണ് അനന്യ പറയുന്നത്. ‘ഒരിക്കല്‍ മുറിഞ്ഞു പോയതൊക്കെ കൂട്ടി യോജിപ്പിക്കണമെങ്കില്‍ കുറച്ച് സമയം വേണ്ടിവരും. ഭാവില്‍ എല്ലാ പ്രശനങ്ങളും പരിഹരിക്കാന്‍ പറ്റും എന്ന വിശ്വാസത്തിലാണ് ഞാന്‍. ആഞ്ജനേയന് മറ്റൊരു ബന്ധമുണ്ടെന്ന് വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഞാന്‍ അമ്മയോട് പറഞ്ഞിരുന്നതാണ്. ആ സമയത്ത് നിയമപരമായി അദ്ദേഹം ആ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. അവസാന ചില പേപ്പര്‍ വര്‍ക്കുകള്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.’ -അനന്യ കൂട്ടിച്ചേര്‍ത്തു.

‘ആദ്യമൊക്കെ അച്ഛനും അമ്മയും ഞങ്ങളെ പിന്തുണച്ചിരുന്നു. എന്നാല്‍, പിന്നീട് ആഞ്ജനേയനെ കുറിച്ച് പുരത്ത് നിന്നും ചില വിവരങ്ങള്‍ ലഭിച്ചതോടെ എതിര്‍ക്കുകയായിരുന്നു. ഒരിക്കലും എന്നെ സംബന്ധിച്ച് ദുരൂഹതകള്‍ നിറഞ്ഞ ആളായിരുന്നില്ല ആഞ്ജനേയന്‍. അദ്ദേഹം ആരാണെന്നും എന്താണെന്നും എനിക്കറിയാമായിരുന്നു. അദ്ദേഹത്തിന്റെ മുന്‍കാല ജീവിതത്തെ കുറിച്ചും മനസിലാക്കിയിട്ടാണ് ഞാന്‍ അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. ‘ -അനന്യ കൂട്ടിച്ചേര്‍ത്തു.

Continue Reading

Interviews

അവള്‍ക്ക് കൊടുക്കാന്‍ പ്രേമലേഖനം എഴുതി തന്നത് സുഹൃത്ത്, അവന്റെ കയ്യക്ഷരം ഇഷ്ടപ്പെട്ട അവള്‍ അവനൊപ്പം പോയി -രസകരമായ അനുഭവം പറഞ്ഞ് ആസിഫ് അലി

Published

on

By

യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി. ഋതു എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര മേഖലയിൽ ചുവടുവച്ച ആസിഫ് പിന്നീട് നായക നിരയിലേക്ക് ഉയരുകയായിരുന്നു. നടനെന്ന നിലയിൽ തന്റേതായൊരിടം മലയാളസിനിമയിൽ കണ്ടെത്തിയിട്ടുള്ള നടനാണ് ആസിഫ്. ആസിഫിനെ മാത്രമല്ല പ്രിയതമ സമയും മക്കളായ ആദമു ഹയയുമൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സമ പങ്കുവെക്കുന്ന വിശേഷങ്ങളും ശ്രദ്ധ നേടാറുണ്ട്.

നിഷാന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ക്കൊപ്പ൦ ‘ഋതു’ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര മേഖലയിൽ ചുവടുവച്ചു താരമാണ് ആസിഫ് അലി. വിജെ ജോലിക്കിടയിലായിരുന്നു അഭിനയത്തിലേക്ക് അവസരം ലഭിച്ച ആസിഫ് അതേറ്റെടുക്കുകയായിരുന്നു. തിയേറ്ററുകളില്‍ വന്‍വിജമായിരുന്നില്ലെങ്കിലും മികച്ച നിരൂപക പ്രശംസ സ്വന്തമാക്കിയ ചിത്രമാണ് ഋതു. സണ്ണി ഇമ്മട്ടിയെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ആസിഫിനെ പിന്നീട് തേടിയെത്തിയതെല്ലാം മികച്ച അവസരങ്ങളായിരുന്നു. സഹനടനായി ആരംഭിച്ച് പിന്നീട് നായക പരിവേഷമണിഞ്ഞു. അതിഥി താരമായും ആസിഫ് എത്തിയിരുന്നു.

ഒരിടയ്ക്ക് മലയാള സിനിമയിലെ ആസ്ഥാന ബിടെക്കുകാരൻ എന്ന ഇമേജിൽ വീണുപോയെങ്കിലും കക്ഷി അമ്മിണിപ്പിള്ള, ഉയരെ, കെട്ട്യോളാണ് എന്റെ മാലാഖ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച് ആസിഫ് പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. പൊതുവേദിയിലും മറ്റ് ചടങ്ങുകളിലുമെല്ലാം ആസിഫിനൊപ്പം കുടുംബവും ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ, പഠന കാലത്ത് നടന്ന രസകരമായ ഒരു സംഭവം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ആസിഫ്.സൂര്യ ടിവിയില്‍ സുരേഷ് ഗോപി അവതാരകനായി എത്തിയ അഞ്ചിനോടിഞ്ചോടിഞ്ച് എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ആസിഫ് പഴയ ഓര്‍മ്മകള്‍ പങ്കുവച്ചത്.

സ്കൂള്‍ പഠന കാലത്ത് തനിക്ക് ഇഷ്ടം തോന്നിയ ഒരുപാട് പേര്‍ ഉണ്ടായിരുന്നുവെന്നും ആരില്‍ നിന്നും തനിക്ക് പ്രണയ ലേഖനം ഒന്നും ലഭിച്ചിരുന്നില്ല എന്നുമാണ് ആസിഫ് പറയുന്നത്. സ്കൂള്‍ പഠനകാലത്ത് ഒരു ആവറേജ് വിദ്യാര്‍ത്ഥി മാത്രമായിരുന്നു താനെന്നും ഒരു ക്ലാസില്‍ പോലും താന്‍ മുന്‍ ബെഞ്ചില്‍ ഇരുന്നിട്ടില്ല എന്നും ആസിഫ് പറയുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ എപ്പോഴെങ്കിലും പ്രണയ ലേഖനം ലഭിച്ചിട്ടുണ്ടോ എന്ന് സുരേഷ് ഗോപി ചോദിക്കുമ്പോള്‍ കിട്ടിയിട്ടില്ല കൊടുത്തിട്ടുണ്ട്‌ എന്നായിരുന്നു അസിഫിന്റെ മറുപടി. ‘ഞാന്‍ ബോര്‍ഡിംഗില്‍ ആണ് പഠിച്ചത്. സ്കൂള്‍ കാലം മുഴുവന്‍ ബോര്‍ഡിംഗില്‍ ആയിരുന്നു. അങ്ങനെയിരിക്കെ ഒരു പെണ്‍ക്കുട്ടിയോട് ഇഷ്ടം തോന്നി.’ -ആസിഫ് പറയുന്നു.

‘നല്ല കയ്യക്ഷരമുള്ള ഒരു സുഹൃത്തിനെ കൊണ്ട് അവന്റെ ഭാവനയില്‍ ഒരു പ്രണയ ലേഖനം എഴുതിപ്പിച്ച് ഞാന്‍ ആ പെണ്‍ക്കുട്ടിയ്ക്ക് കൊടുത്തു’ -ആസിഫ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ആ പെണ്ണ് അവന്റെ കൂടെ പോയോ എന്ന് സുരേഷ് ഗോപി ചോദിക്കുമ്പോള്‍ സ്വാഭാവികം, അവള്‍ക്ക് ആ കയ്യക്ഷരമാണ് ഇഷ്ടപ്പെട്ടത് എന്നായിരുന്നു ആസിഫിന്റെ മറുപടി. ‘ഏത് എക്സാമിന് ഇരുന്നാലും അടുത്തിരിക്കുന്ന പെണ്‍ക്കുട്ടികള്‍ എന്നെ ചതിച്ചിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റിയില്‍ ഒരു ഓഡിറ്റോറിയം തന്നെ എന്റെ പേരില്‍ ഉണ്ട്. ഞാന്‍ സപ്പ്ളി എഴുതാന്‍ കൊടുത്ത കാശിനാണ് ആ ഓഡിറ്റോറിയം ഉണ്ടാക്കിയത്.’ -ആസിഫ് തമാശയായി പറഞ്ഞു.

Continue Reading

Videos

ഭാര്യയുമായി മാസങ്ങളോളം വേര്‍പിരിഞ്ഞ് താമസിച്ചു; പക്ഷെ ഞങ്ങള്‍ക്കിടെയില്‍ സ്നേഹത്തിനു കുറവുണ്ടായിരുന്നില്ല -എംബി പത്മകുമാര്‍ പറയുന്നു

Published

on

By

സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ വ്യക്തിയാണ് എംബി പത്മകുമാര്‍. മൈ ലൈഫ് പാര്‍ട്നര്‍, രൂപാന്തരം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള പത്മകുമാര്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഭാമ, വിനു മോഹന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെയിരുന്നു അഭിനയ അരങ്ങേറ്റം. നിരവധി മിനിസ്ക്രീന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ഒരു കാലത്ത് താന്‍ ഭാര്യയുമായി വേര്‍പിരിഞ്ഞ് താമസിച്ചിട്ടുണ്ടെന്നും പിന്നീട് ഒന്നായി എന്നും തുറന്ന് പറയുകയാണ് എംബി പത്മകുമാര്‍.

ഭാര്യ ചിത്രയുമായി വേര്‍പിരിഞ്ഞു താമസിക്കവേ തനിക്കുണ്ടായ തിരിച്ചറിവിനെ കുറിച്ചും ദാമ്പത്യ ജീവിതം വീണ്ടും തിരികെ പിടിച്ചതിനെ കുറിച്ചുമാണ് ഫേസ്ബുക്കിലൂടെ പത്മകുമാര്‍ പറഞ്ഞിരിക്കുന്നത്. ‘പത്തിനടുത്ത് പൊരുത്തം ഉണ്ടായിരുന്നവരാണ് ഞങ്ങള്‍. എന്നാല്‍, വിവാഹം കഴിഞ്ഞ് പുതുമോടി മാറിയതോടെ പത്തില്‍ ഒരു ശതമാനം പൊരുത്തം പോലും ഞങ്ങള്‍ തമ്മിലില്ല എന്ന് മനസിലായി. ഞങ്ങള്‍ രണ്ടു പേരും രണ്ടു ധ്രുവങ്ങളില്‍ ആയിരുന്നു. ആദ്യമൊക്കെ ചെറിയ അസ്വാരസ്യങ്ങളായിരുന്നു. പിന്നീടത് കൂടി വന്നു. ഒരു കുഞ്ഞ് ആകുമ്പോള്‍ എല്ലാം മാറുമെന്നു കരുതി. പക്ഷെ അപ്പോഴും പ്രശ്നങ്ങള്‍ വളരുകയായിരുന്നു. പ്രശ്നങ്ങളുടെ വ്യാപ്തി കൂടി കൂടി വന്നതോടെ രണ്ട് പേരും അടിച്ച് പിരിയുമെന്ന സ്റ്റേജെത്തി. അങ്ങനെ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു.’ -പത്മകുമാര്‍ പറയുന്നു.

‘ചിത്ര അവളുടെ വീട്ടിലേക്ക് പോയി. ഞങ്ങള്‍ ഡിവോഴ്സിന്റെ വക്കിലെത്തിയ സമയമായിരുന്നു അത്. കാലങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ തിരിച്ചു പിടിച്ച ജീവിതമാണ്‌ ഇത്.’ -പത്മകുമാര്‍ പറയുന്നു. ‘അന്ന് ചേട്ടന്റെ വീട്ടിലെ സാഹചര്യമായിരുന്നു പ്രശ്നം. എന്റെ വീട്ടില്‍ അച്ഛനും അമ്മയും സര്‍ക്കാര്‍ ജോലിക്കാരാണ്. അവര്‍ രാവിലെ ഓഫീസില്‍ പോകും. ഞങ്ങള്‍ സ്കൂളിലേക്കും പോകും. രാവിലെ എഴുന്നേറ്റ് കിണറ്റില്‍ നിന്നും വെള്ളം കോരി പാചകം ചെയ്യുകയോ അടുപ്പില്‍ പാചകം ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല. പെട്ടന്ന് മറ്റൊരു വീട്ടിലേക്ക് വന്നപ്പോഴാകാം പൊരുത്തപ്പെടാന്‍ സാധിക്കാതെ വന്നത്. ഇതൊക്കെ ചേട്ടനോട് പറഞ്ഞെങ്കിലും അദ്ദേഹത്തിന് അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല.’ -ചിത്ര പറഞ്ഞു.

‘ചിത്രയുടെ പൊരുത്തക്കേടുകള്‍ പോലെയാണ് എനിക്കും തോന്നിയിരുന്നത്. നമ്മുടെ സമൂഹം പുരുഷ കേന്ദ്രീകൃതമാണ്. ഭര്‍ത്താവിന്റെ വീട്ടിലേക്ക് വന്നാല്‍ ഭാര്യ അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഹോമിച്ച് കഴിയണം എന്ന കാലത്തിലൂടെയാണ് കടന്നു വന്നത്. ജീവിച്ച വന്ന സാഹചര്യം സ്വപ്നം കണ്ടാണ്‌ ചിത്ര എന്റെ വീട്ടിലേക്ക് വന്നത്. ഒരു അഡ്ജസ്റ്റുമെന്റുകള്‍ക്കും ചിത്ര തയാറായിരുന്നില്ല. ചിത്രയുടെ സാഹചര്യം മനസിലാക്കാന്‍ എനിക്കും സാധിച്ചില്ല. കുഞ്ഞ് ജനിച്ച ശേഷം ചിത്രയെ അവളുടെ വീട്ടുകാര്‍ കൂട്ടിക്കൊണ്ട് പോയി. പറഞ്ഞു തീര്‍ക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അവര്‍ പോയതോടെ എനിക്ക് വിഷമമായി. ഒറ്റയ്ക്കിരുന്നപ്പോള്‍ ചിത്രയിലെ നല്ല വശങ്ങളെ മനസിലാക്കാന്‍ തുടങ്ങി.’ -പത്മകുമാര്‍ പറയുന്നു.

‘ഞങ്ങള്‍ക്കിടെയില്‍ സ്നേഹത്തിനു കുറവുണ്ടായിരുന്നില്ല. മക്കളെ വളര്‍ത്തണം, മറ്റൊരു വിവാഹം കഴിച്ചാലും ഈ പ്രശ്നങ്ങള്‍ ഉണ്ടാകില്ലേ? എന്നൊക്കെ ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഞങ്ങള്‍ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ കാണാന്‍ തീരുമാനിച്ചത്. ഞങ്ങളുടെ പ്രശ്നങ്ങള്‍ ഒരു പേപ്പറില്‍ എഴുതാന്‍ പറഞ്ഞു. അതിലൊന്നും ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. സാഹചര്യങ്ങളായിരുന്നു വില്ലന്‍. കാര്യങ്ങള്‍ പറഞ്ഞു, തുറന്നു സംസാരിച്ചു. ഏത് സാഹചര്യത്തിനോടും പൊരുത്തപ്പെടാന്‍ അവള്‍ തയാറായി. അവളുടെ ആഗ്രഹങ്ങളിലേക്ക് തിരിഞ്ഞു നോക്കാന്‍ ഞാനും തയാറായതോടെ ഞങ്ങള്‍ക്കിടെയിലെ പ്രശ്നങ്ങള്‍ അവസാനിച്ചു.’ -പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Updates

Celebrities17 hours ago

മീര ജാസ്മിൻ ഏട്ടത്തിയമ്മയായി വരുന്നതിൽ നിനക്ക് കുഴപ്പമുണ്ടോ? ധ്യാനോട് വിനീത് ശ്രീനിവാസൻ

മലയാളത്തിലെ ജനപ്രിയ താരകുടുംബങ്ങളിൽ ഒന്നാണ് നടൻ ശ്രീനിവാസന്റേത്. ശ്രീനിവാസനും മക്കളായ വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും എല്ലാം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇപ്പോൾ ഇവരുടെ പഴയ ഒരു...

Celebrities2 days ago

‘മുല്ലപ്പെരിയാർ പൊട്ടാനിരിക്കുമ്പോഴാണോടി നിൻ്റെ പുകവലി’, റിമ കല്ലിങ്കലിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ കമന്റുകൾ

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് റിമ കല്ലിങ്കൽ. സോഷ്യൽ മീഡിയയിലും റിമ സജീവമാണ്. ഒത്തിരി ഫോട്ടോകളും വീഡിയോകളും റിമ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു ചിത്രം പങ്കുവച്ചതിന് സമൂഹമാധ്യമങ്ങളിൽ...

Celebrities2 days ago

‘മേക്കപ്പ് മാന് മേക്കപ്പിട്ട് പ്രണവ് മോഹൻലാൽ’, ഹൃദയത്തിൻ്റെ വിശേഷങ്ങളുമായി വിനീത് ശ്രീനിവാസൻ

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഹൃദയം’. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്....

Celebrities3 days ago

വാണി വിശ്വനാഥ് സിനിമയിലേക്ക് മടങ്ങിയെത്തുന്നു, നായകനായി ഭർത്താവ് ബാബുരാജ് തന്നെ

7 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നമ്മുടെ ലേഡി സൂപ്പർസ്റ്റാർ വാണി വിശ്വനാഥ്. ഭർത്താവും നടനുമായ ബാബുരാജിന്‍റെ നായികയായി തന്നെയാണ് തിരിച്ചുവരവ് എന്നത് ആരാധകർക്ക് വലിയൊരു...

Celebrities6 days ago

കോപ്പി സുന്ദർ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ വിഷമം ആകാറുണ്ടോ? കിടിലൻ മറുപടിയുമായി ഗോപി സുന്ദർ

പുതുതലമുറ സംഗീത സംവിധായകരില്‍ മുന്‍നിരയില്‍ സ്ഥാനമുള്ള ആളാണ്‌ ഗോപി സുന്ദര്‍. പാട്ടിന്‍റെ സംഗീതത്തിനൊപ്പം സാങ്കേതികതയില്‍ ഉള്ള പൂര്‍ണ്ണതയാണ് ഗോപി സുന്ദറിനെ വ്യത്യസ്തന്‍ ആക്കുന്നത്. അതുപോലെ തന്നെ വിവാദങ്ങളിലും...

Celebrities7 days ago

പൈസ വീട്ടിൽ എത്തിച്ചില്ലെങ്കിൽ ഷൂട്ടിംഗിന് വരില്ലെന്ന് ഹരിശ്രീ അശോകൻ, സ്ഥലം വിറ്റ് 1 ലക്ഷം രൂപ കൊടുത്ത് സലിം കുമാർ, അച്ഛൻ ഉറങ്ങാത്ത വീടിൻ്റെ വിശേഷങ്ങൾ

സലിം കുമാർ എന്ന നടൻ്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് അച്ഛൻ ഉറങ്ങാത്ത വീട്. 2006ലാണ് ചിത്രം പുറത്തിറങ്ങിയത്. ലാൽ ജോസാണ് ചിത്രം സം‌വിധാനം ചെയ്തത്. സൂര്യനെല്ലി...

Celebrities1 week ago

മലയാള സിനിമയിൽ ലിപ്ലോക്ക് സീനുകൾ ആണുങ്ങൾക്ക് മാത്രമേ ചെയ്യാൻ പറ്റുള്ളൂ എന്നുണ്ടോ? പെൺകുട്ടികൾക്ക് പറ്റില്ലേ? കുറിക്ക് കൊള്ളുന്ന മറുപടിയുമായി ദുർഗ കൃഷ്ണ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന പേരാണ് നടി ദുര്ഗ കൃഷ്ണയുടേത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി ദുർഗ കൃഷ്ണയ്ക്കും. ഭർത്താവിനുമെതിരെ സൈബർ അറ്റാക്കുകൾ...

Celebrities1 week ago

‘കുറുപ്പ്’ നവംബറിൽ എത്തുമെന്ന് സൂചന, വില്ലനാണോ നായകനാണോ? ആകാംഷയോടെ ആരാധകർ

കുറുപ്പ് റിലീസിനായി കാത്തിരിക്കുകയാണ് ദുല്‍ഖര്‍ ആരാധകര്‍. നേരത്തെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ദുല്‍ഖര്‍ തന്നെ അതിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം തീയറ്റര്‍ റിലീസിന് ഒരുങ്ങുന്നു എന്നാണ്...

Celebrities1 week ago

സ്വന്തം കിളിക്ക് ‘കോഴി’ കേക്കൊരുക്കി രമേശ് പിഷാരടി, ഭാര്യയുടെ തല്ല് കിട്ടുന്നത് കൊണ്ടാണോ ക്യാപ്‌ഷൻ ഇല്ലാത്തതെന്ന് ആരാധകർ

ഭാര്യ സൗമ്യയുടെ പിറന്നാള്‍ ദിനം സ്പെഷൽ കേക്കുമായി രമേശ് പിഷാരടി. കോഴിയുടെ രൂപത്തിലുള്ള കേക്കാണ് പിഷാരടി സൗമ്യയ്ക്കായി ഒരുക്കിയത്. ജന്മദിനാശംസകൾ കിളി എന്നും കേക്കിൽ എഴുതിയിട്ടുണ്ട്. പിഷാരടി...

Celebrities1 week ago

‘പച്ച ചുരിദാറുമിട്ട് ഞാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കും, ചേട്ടന്‍ വരണം’; മുകേഷിനെ ഫോൺ വിളിച്ച് പറ്റിച്ച് മേനകയും ലിസിയും

മലയാളികളുടെ ഇഷ്ട താരങ്ങളാണ് മുകേഷും മേനകയും ലിസിയുമെല്ലാം. ഒരുകാലത്ത് ഈ നായികമാർ സൃഷ്‌ടിച്ച ഓളം ഒന്ന് വേറെ തന്നെയാണ്. ഇവർ മൂന്ന് പേരും നല്ല സുഹൃത്തുക്കളാണ്. ഇപ്പോൾ...

Trending