Connect with us

Mollywood

മക്കള്‍ വളരുന്നതും സ്‌കൂളില്‍ പോവുന്നതുമൊന്നും കാണാന്‍ എനിക്ക് യോഗമുണ്ടായിട്ടില്ല! തുറന്ന് പറഞ്ഞ് മോഹൻലാൽ

Published

on

വളരെ അധികം താരമൂല്യമുള്ള നടനുംകൂടിയാണ് ഇന്ന് മോഹൻലാൽ. മലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ഏവരും സ്നേഹിക്കുകയും ബഹാഹുമാനിക്കുകയും ചെയ്യുന്ന വ്യെക്തിതം ആണ് അദ്ദേഹത്തിന്. ഒരു നടൻ എന്നാ നിലയിൽ തികച്ചും പൂര്ണതയിലയെത്തി വിജയിച്ചു എങ്കിലും ഒരു അച്ഛൻ ഭർത്താവ് എന്ന നിലയിൽ താൻ നേരിടുന്ന വിഷമങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ്.

തന്റെ മക്കള്‍ വളരുന്നതും സ്‌കൂളില്‍ പോവുന്നതുമൊന്നും കാണാന്‍ തനിക്ക് യോഗമുണ്ടായിട്ടില്ലെന്ന് നടന്‍ മോഹന്‍ലാല്‍. ഒരു നടന്‍ എന്ന നിലയില്‍ ഏറ്റവുമധികം തിരക്കുണ്ടായിരുന്ന കാലമായിരുന്നു അതെന്നും ആ ഓട്ടത്തില്‍ ഒത്തിരി നല്ല രംഗങ്ങള്‍ തനിക്ക് നഷ്ടമായെന്നും മാതൃഭൂമി ദിനപത്രത്തിലെ ‘പളുങ്കുമണികള്‍’ എന്ന പംക്തിയില്‍ മോഹന്‍ലാല്‍ പറഞ്ഞു.

‘മക്കള്‍ വളരുന്നതും സ്‌കൂളില്‍ പോവുന്നതുമൊന്നും കാണാന്‍ എനിക്ക് യോഗമുണ്ടായിട്ടില്ല. ഒരു നടന്‍ എന്നനിലയില്‍ ഏറ്റവുമധികം തിരക്കുണ്ടായിരുന്ന കാലമായിരുന്നു അത്. എന്നെത്തന്നെ മറന്ന് അദ്ധ്വാനിച്ചിരുന്ന കാലം. സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് ഓടിയിരുന്ന വര്‍ഷങ്ങള്‍. കഥകളും കഥാപാത്രങ്ങളും കൊണ്ട് മനസ്സ് നിറഞ്ഞു തുളുമ്ബിയിരുന്ന സുന്ദരഭൂതകാലം. എന്റെയീ ഓട്ടം കണ്ട് ഭാര്യ സുചിത്ര എപ്പോഴും പറയുമായിരുന്നു: “ചേട്ടാ, കുട്ടികളുടെ വളര്‍ച്ച, അവരുടെ കളിചിരികള്‍ എന്നിവയ്ക്ക് റീടേക്കുകളില്ല. ഓരോ തവണയും സംഭവിക്കുന്നതോടെ അവ തീരുന്നു. ഇതു കണ്ടില്ലെങ്കില്‍ ഒരച്ഛനെന്ന നിലയില്‍ പിന്നീട് ദുഃഖിക്കും.”

‘അന്ന് അത് എനിക്ക് അത്രയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ മനസ്സിന്റെ വിദൂരമായ ഒരു കോണില്‍ ആ നഷ്ടബോധത്തിന്റെ നിഴല്‍ മറ്റാരും കാണാതെ വീണുകിടപ്പുണ്ട്. നാല്‍പ്പതു വര്‍ഷമായി സിനിമയില്‍ എത്രയോ റീടേക്കുകള്‍ എടുത്ത എനിക്ക് ഇതുവരെ എന്റെ കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെയും കളിചിരികളുടെയും രംഗങ്ങളുടെ റീടേക്കുകള്‍ക്ക് സാധിച്ചിട്ടില്ല. പലരും എന്നെപ്പോലെ ഈ ദുഃഖം പങ്കുവെയ്ക്കുന്നുണ്ടാവാം.’

 

Click to comment

You must be logged in to post a comment Login

Leave a Reply

Latest News

ദുൽഖറിൻ്റെ കാര്യത്തിൽ നീ എന്തിന് കയറി ഇടപെട്ടു, സിദ്ധിക്കിനോട് അന്ന് മമ്മൂക്ക പറഞ്ഞ വാക്കുകൾ

Published

on

മലയാള സിനിമയിൽ ഒത്തിരി ആരാധകരുള്ള താര കുടുംബമാണ് മമ്മൂട്ടിയുടേത്. മകൻ ദുൽഖർ യുവാക്കളുടെ ഹരമാണ്. മെഗാസ്റ്റാർ മമ്മൂക്കയുടെ മകനായിട്ടും ചെറിയ ഒരു ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ സിനിമ പ്രവേശം. 2012ൽ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമാ ലോകത്തേക്കെത്തുന്നത്. രണ്ടാമത്തെ ചിത്രം ആയ ഉസ്താദ് ഹോട്ടൽ ദുൽഖറിന്റെ കരിയറെ തന്നെ മാറ്റി മറിച്ച പടമായിരുന്നു. ചിത്രത്തിൽ താരത്തിന്റെ പിതാവിന്റെ വേഷം ചെയ്തത് നടൻ സിദ്ധിഖ് ആയിരുന്നു.

ഇപ്പോൾ ഒരു സ്വകാര്യ റേഡിയോ എഫ് എം ചാനലിന് സിദ്ധിഖ് നൽകിയ അഭിമുഖം വൈറലായിരിക്കുകയാണ്. ദുൽഖറിനെയും മമ്മൂക്കയെയും കുറിച്ചുള്ള രസകരമായ അനുഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഉസ്താദ് ഹോട്ടലിലും, കംമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തിലും ദുല്‍ഖറിന്റെ അച്ഛന്റെ വേഷം കൈകാര്യം ചെയ്തത് സിദ്ധിഖ് ആയിരുന്നു. ഉസ്താദ് ഹോട്ടലിന്റെ ചിത്രീകരണത്തിനിടെ നടന്ന ഒരു അനുഭവമാണ് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ദുൽഖറിന്റെ സീനിൽ താൻ ഇടപെട്ടതും, പിന്നീട് ഇതറിഞ്ഞ മമ്മൂക്ക തന്നെ വിളിച്ച് ദുൽഖറിന്റെ കാര്യത്തിൽ നീ എന്തിനാ ഇടപെടുന്നത് എന്ന് വഴക്ക് പറഞ്ഞതായും സിദ്ധിഖ് പറയുന്നു.

ഉസ്താദ് ഹോട്ടലിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഷൂട്ടിങ്ങിനിടെ ദുല്‍ഖര്‍ അഭിനയിച്ച ഒരു ഭാഗം വീണ്ടും എടുക്കണമെന്ന് അതിന്റെ ക്യാമറാമാന്‍ പറയുകയുണ്ടായി. അത്ര നന്നായി അഭിനയിച്ച ഷോട്ട് എന്തുകൊണ്ട് വീണ്ടും റീടേക്കിന് പോകണമെന്ന് സിദ്ധിഖ് ചോദിച്ചു. അതില്‍ ചില കാര്യങ്ങളുണ്ട് സാറിന് പറഞ്ഞാല്‍ മനസിലാവില്ല എന്നായിരുന്നു ക്യാമറമാന്റെ മറുപടി. അങ്ങനെ എന്നെ മനസിലാക്കി തരാന്‍ കഴിയാത്ത സീന്‍ വീണ്ടും എടുക്കണ്ട എന്ന് സിദ്ധിഖും മറുപടി നൽകി. വീണ്ടും റീടേക്കിന് പോയാല്‍ അഭിനയിക്കാന്‍ താൻ തയ്യാറല്ലെന്നും സിദ്ധിഖ് വ്യക്തമാക്കി. അങ്ങനെ ആദ്യത്തെ സീൻ തന്നെ സിനിമയിൽ ഉൾപ്പെടുത്തി എന്നാണ് സിദ്ധിഖ് പറയുന്നത്.

“ദുല്‍ഖര്‍ അഭിനയിച്ച ആ രംഗത്തിന് പിന്നെ ഒരു പ്രശ്‌നവും സിനിമ കണ്ട ആര്‍ക്കും തോന്നിയില്ല. അത്ര നന്നായി ദുല്‍ഖര്‍ ചെയ്തു എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു” സിദ്ധിഖ് പറയുന്നു. എന്നാല്‍ ഈ കാര്യം മമ്മൂക്ക അറിഞ്ഞപ്പോള്‍ തന്നെ വഴക്ക് പറയുകയാണ് ചെയ്തത് എന്നാണ് താരം പറയുന്നത്. അവന്‍ കാര്യങ്ങള്‍ പഠിച്ചുവരട്ടെയെന്നും, അങ്ങനെ റീടേക്കുകള്‍ എടുത്തല്ലേ ഒരോരുത്തരും വളര്‍ന്നുവരുന്നത് എന്നൊക്കെയാണ് മമ്മൂക്ക സിദ്ധിഖിനോട് പറഞ്ഞത്. അവനെ വീണ്ടും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ നീ എന്തിനാ അങ്ങനെ കയറി ഇടപെട്ടത് എന്ന് മമ്മൂക്ക ചോദിച്ചതായും താരം വെളിപ്പെടുത്തി.

നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് സിദ്ധിഖ്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. ഏത് തരം കഥാപാത്രങ്ങളായാലും തന്റെ അഭിനയ മികവുകൊണ്ട് സിദ്ധിഖ് മികവുറ്റതാക്കിയിരുന്നു. സഹനടനായുളള വേഷങ്ങളിലാണ് സിദ്ധിഖ് ഇപ്പോള്‍ കൂടുതല്‍ സിനിമകളിലും എത്തുന്നത്.

Continue Reading

Latest News

വെറൈറ്റിയാണ് സാറെ ഇവന്റെ മെയിന്‍; ഈ മനസ്സു നിറയെ സിനിമയാണ്

Published

on

വിശാഖ് നന്ദു; ചിലര്‍ക്കെങ്കിലും പരിചിതമാണ് ഈ പേര്. പൊന്മുട്ടയുടെ ഷോട്‌സ് വീഡിയോയിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിയ്ക്കുന്ന സംവിധായകനാണ് വിശാഖ്. ഉള്ളില്‍ നിറയെ സിനിമയെ സ്‌നേഹിയ്ക്കുന്ന ചെറുപ്പക്കാരന്‍. വ്യത്യസ്തമായ കണ്ടെന്റുകളാണ് വിശാഖിന്റെ സംവിധാന മികവിലെ പ്രധാന ആകര്‍ഷണം. ന്യൂ ജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ വെറൈറ്റി.

മകന്‍ ഒരു എഞ്ചിനിയറാകണമെന്നായിരുന്നു വിശാഖിന്റെ മാതാപിതാക്കളുടെ ആഗ്രഹം. അങ്ങനെയാണ് പ്ലസ് ടു കഴിഞ്ഞ് ബി ടെക്കിന് ചോര്‍ന്നതും. എന്നാല്‍ മൂന്ന് വര്‍ഷംകൊണ്ട് തന്റെ മേഖല അതല്ലെന്ന് വിശാഖ് തിരിച്ചിറഞ്ഞു. അങ്ങനെ അവിടം വിട്ടിറങ്ങി. സിനിമയാണ് പ്രിയപ്പെട്ടത് എന്നു പറഞ്ഞപ്പോള്‍ മാതാപിതാക്കളും പിന്‍തിരിപ്പിയ്ക്കാന്‍ ശ്രമിച്ചില്ല.

ആഡ് ഫിലിംസില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു തുടക്കം. പിന്നീട് ഹ്രസ്വചിത്രങ്ങള്‍ ചെയ്തു തുടങ്ങി, വിശാഖ് ഒരുക്കിയ ഹ്രസ്വചിത്രങ്ങള്‍ പലതും സൈബര്‍ ഇടങ്ങളില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. ഫ്‌ളവേഴ്‌സ് ചാനലിൽ കണ്ടെന്റ് ക്രിയേറ്റർ ആയിട്ടായിരുന്നു വിശാഖിന്റെ തുടക്കം വിശാഖിന്റെ നിരവധി വിഡിയോകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചു കഴിഞ്ഞു . ഫ്‌ളവേഴ്‌സ് ടീവിയിൽ വന്ന വാലെന്റൈൻ ഡേ സ്പെഷ്യലും , വിമൻസ് ഡേ സ്പെഷ്യലും , തഗ് അമ്മയും ഒക്കെ തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രെധ നേടിയതായിരുന്നു .

ലോക്ക് ടൗണിനു ശേഷം പ്രേക്ഷകരെ ഒട്ടും നിരാശ പെടുത്താതെ തന്നെയായിരുന്നു അഞ്ചു സുന്ദരികളുടെ കഥ പറഞ്ഞ വിശാഖിന്റെ പ്രെഗ്ളി തിങ്ങ്സ് വെബ്സെരിസിന്റെ വരവും. പുതിയ ജനറേഷന്റെ കഥ പറഞ്ഞ പ്രെഗ്ളി തിങ്ങ്സ് മേക്കിങ്ങിലും കഥയിലും പുതിയ അനുഭവം തന്നെയായിരുന്നു പ്രേക്ഷകർക്ക് സമ്മാനിച്ചത് . എക്‌സ്‌ക്ലൂസീവ് ഒറിജിനല്‍സ് എന്ന കമ്പനിയുടെ ഫൗണ്ടര്‍ കൂടിയാണ് ഈ ചെറുപ്പക്കാരന്‍. മികച്ച ഒരു സിനിമ സംവിധാനം ചെയ്യുക എന്ന തന്റെ സ്വപ്‌നത്തിന് പിന്നാലെയാണ് വിശാഖ്….

Continue Reading

Latest News

ചാക്കോച്ചൻ വാങ്ങിയ ബൈക്കിന്റെ പേര് കേട്ട് ബിജു മേനോൻ പറഞ്ഞു, ‘എനിക്ക് ബൈക്ക് വേണ്ട’

Published

on

By

‘ചോക്കലേറ്റ് ഹീറോ’ എന്ന് മലയാളികൾ സ്നേഹത്തോടെ വിശേഷിപ്പിക്കുന്ന ഏക മലയാള ചലച്ചിത്ര താരമാണ് കുഞ്ചാക്കോ ബോബൻ. മലയാള ചലച്ചിത്ര മേഖലയിൽ രണ്ട് പതിറ്റാണ്ടുകൾ പൂർത്തിയാക്കുമ്പോഴും മലയാളികൾ ചാക്കോച്ചനെ വിശേഷിപ്പിക്കുന്നത് അങ്ങനെ തന്നെ!

ഇപ്പോഴിതാ, ചലച്ചിത്ര താരം ബിജു മേനോനുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച്താരം പങ്കുവച്ച കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പുറമെ കാണുന്ന പരുക്കൻ രൂപത്തിനപ്പുറം വളരെ ഹ്യൂമർ സെൻസും സോഫ്റ്റുമായ സ്വഭാവമാണ് ബിജു മേനോന്റേത് എന്നാണ് ചാക്കോച്ചൻ പറയുന്നത്. ആളൊരു കുഴിമടിയാണെന്നും താരം വ്യക്തമാക്കി.

ഇനി ഒരു സിനിമ ഒരുമിച്ച് വരണമെങ്കിൽ മുൻപ് ചെയ്‌ത്‌ വച്ച സിനിമകൾക്ക് മുകളിൽനിൽക്കുന്ന ഒന്നാകണം എന്ന നിര്ബന്ധമുണെന്നും ചാക്കോച്ചൻ കൂട്ടിച്ചേർത്തു. ഓർഡിനറി, മധുര നാരങ്ങാ, സീനിയേഴ്സ്, റോമൻസ്, ത്രീ ഡോട്സ്, മല്ലു സിംഗ് തുടങ്ങിയവയാണ് ഇരുവരും ഒരുമിച്ചഭിനയിച്ച ചില ചിത്രങ്ങൾ.

തങ്ങൾക്കിടെയുള്ള രസകരമായ ചില നിമിഷങ്ങളും താരം ആരാധകർക്കായി പങ്കുവച്ചു. ഈയടുത്ത് സേഫ്റ്റി ഫീച്ചേഴ്സ് ധാരളമുള്ള ഒരു ബൈക്ക് വാങ്ങിയപ്പോൾ ഉണ്ടായ രസകരമായ ഒരു അനുഭവവും താരം പറഞ്ഞു. ഞാൻ ബൈക്ക് വാങ്ങിയതറിഞ്ഞപ്പോൾ ബിജു മേനോൻ ചോദിച്ചു, ചാക്കോച്ചാ… ഏതു ബൈക്കാ വാങ്ങിച്ചത്? എന്ന്. ഞാൻ പറഞ്ഞു, ‘ഹസ്ക്‌വർണ സ്വാർട്പിലൻ’! അതു കേട്ടതും ബിജു മേനോൻ പറഞ്ഞു, ‘എനിക്ക് ബൈക്ക് വേണ്ട… ഞാൻ സൈക്കിൾ വാങ്ങിക്കോളാ൦’ എന്ന്!

തുടർച്ചയായി ഒരുമിച്ച് സിനിമകൾ ചെയ്തിരുന്ന സമയത്തുണ്ടായ മറ്റൊരു സംഭവവും താരം വെളിപ്പെടുത്തി. ആ സമയം ചെയ്തിരുന്ന മൂന്നു സിനിമകളുടെയും ഷൂട്ടിംഗ് കേരളത്തിന് പുറത്തായിരുന്നു. മല്ലു സിംഗ് എന്ന സിനിമയുടെ ചിത്രീകരണം പഞ്ചാബിലും, മധുര നാരങ്ങാ എന്ന ചിത്രം ഷാർജയിലും, റോമൻസിന്റെ ചിത്രീകരണം കൊടൈക്കനാലിലും ആയിരുന്നു. ഈ സമയം ബിജുവിന്റെ മകൻ ദക്ഷ് ധാർമിക് നോക്കുമ്പോ അച്ഛൻ വീട്ടിൽ വരാറില്ല. ഓരോരോ തിരക്കുകൾ കാരണവും റേഞ്ച് ഇല്ലായ്മ കാരണവും വിളിക്കുന്നതും സംസാരിക്കുന്നതും വളരെ ചുരുക്കം. അങ്ങനെ ടെൻഷനായ ദക്ഷ് സംയുക്തയോട് ചോദിച്ചു, ‘ഇനി അച്ഛനെങ്ങാനും അമ്മയെ ഡിവോഴ്‌സ് ചെയ്‌ത്‌ ചാക്കോച്ചനെ കല്യാണം കഴിക്കുമോ?’

ആദ്യമായി തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് കുഞ്ചാക്കോ ബോബൻ. ‘ഒറ്റ്’ എന്നാണ് സിനിമയുടെ പേര്. ‘നിഴൽ’ എന്ന ചിത്രത്തിനു തിരക്കഥ തയാറാക്കിയ സഞ്ജീവാണ് ഒറ്റിനും തിരക്കഥ ഒരുക്കുന്നത്. തമിഴിലും മലയാളത്തിലും ഒരേ സമയം ഷൂട്ട് ചെയ്യുന്ന ചിത്രത്തിൽ അരവിന്ദ് സാമിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളുമായി ഇപ്പോൾ ആളുകൾ വരുന്നുണ്ട്. അതിൽ എനിക്ക് സന്തോഷമുണ്ട്. കാരണം ആളുകൾ മാറി ചിന്തിക്കുന്നുണ്ടല്ലോ! -താരം പറഞ്ഞു.

Continue Reading

Updates

Trending Social Media14 hours ago

വെള്ളമില്ലാത്ത സ്വിമ്മിംഗ് പൂളും മീൻ കുളവും; മിയയുടെ വീട് പരിചയപ്പെടുത്തി ജിപി

കുടുംബ സദസ്സുകളുടെ പ്രിയങ്കരനായ അവതാരകനും നടനുമൊക്കെയാണ് ജീപി എന്ന ഗോവിന്ദ് പദ്മസൂര്യ, സീ കേരളത്തിന്റെ ‘മിസ്റ്റർ ആൻഡ് മിസ്സിസ്’ എന്ന പുതിയ റിയാലിറ്റി ഷോയുടെ വിധികർത്താവായാണ്ഒ രിടവേളക്ക്...

Serial News15 hours ago

ഇതൊക്കെയാണ് പ്രശ്‌നങ്ങൾ; ലൊക്കേഷനിൽ നിന്നും എന്തുക്കൊണ്ട് ഇടവേളയെടുത്തു എന്ന് വ്യക്തമാക്കി ജിസ്‌മി

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജിസ്‌മി. മഴവിൽ മനോരമയിൽ സംപ്രേക്ഷണ൦ ചെയ്യുന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലെ വില്ലത്തി കഥാപാത്രത്തിലൂടെയാണ് ജിസ്‌മി കൂടുതൽ സുപരിചിതയായത്. പരമ്പരയിലെ...

Trending Social Media22 hours ago

ഞങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നവൾ, എന്റെ സുന്ദരി ഉമ്മച്ചി; നീ ഞങ്ങളെ കരയിപ്പിക്കുമോ എന്ന് ദുൽഖറിനോട് കൂട്ടുകാർ

സെക്കൻഡ് ഷോ എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമാ മേഖലയിൽ ചുവടുവച്ച് പിന്നീട് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിലെ യുവനടന്മാരിൽ...

Trending Social Media22 hours ago

വീട്ടിൽ പൂർണിമയെ ഏറ്റവും കൂടുതൽ പേടിക്കുന്ന ആൾ; അമ്മ പേര് വിളിച്ചാൽ തന്നെ അവൻ പേടിക്കുമെന്ന് പാച്ചുവും

മലയാളത്തിൽ ഒരുപാടു താരദമ്പതികൾ ഉണ്ടെങ്കിലും ഇന്ദ്രജിത്-പൂർണിമ ജോഡി പ്രേക്ഷകർക്ക് കുറച്ച് സ്പെഷ്യലാണ്. ജീവിതം ഒരുപാട് ആഘോഷമാക്കിയ ഇരുവരെയു൦ പ്രേക്ഷകർ ഒരുപോലെ സ്നേഹിക്കുന്നു എന്നതാണ് ഇതിന് കാരണം.സോഷ്യൽ മീഡിയയിൽ...

Trending Social Media23 hours ago

ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് അതാണ്, പക്ഷേ മറ്റൊരു കാര്യം ചിന്തിക്കുമ്പോൾ അത് ബാലൻസാകും; മനസ് തുറന്ന് നമിതാ പ്രമോദ്

മലയാള ചലച്ചിത്ര ലോകത്തെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നമിത പ്രമോദ്. ബാലതാരമായി അഭിനയ രംഗത്തെത്തിയ നമിത പിന്നീട് ബിഗ്‌സ്‌ക്രീനിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കുകയായിരുന്നു. മലയാള സിനിമയുടെ ഗതിമാറ്റിയ...

Serial News2 days ago

ആരാണ് അനൂപിന്റെ കാമുകി ഇഷ; വീഡിയോ റിലീസ് ചെയ്‌തതോടെ സീരിയൽ താരത്തെ സംശയിച്ച് ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് അനൂപ്. ഒന്നാം ദിവസം മുതൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന അനൂപിന് ആരാധകർ ഏറെയാണ്....

Serial News2 days ago

സൂരജേട്ടാ, നിങ്ങളെന്തിനാണ് പോയത്, തിരികെ വരൂ; ദേവയോട് ആരാധകരുടെ അപേക്ഷ!

ടിക് ടോക് വീഡിയോകളിലൂടെ മലയാള മിനിസ്‌ക്രീനിൽ എത്തിയ താരമാണ് സൂരജ് സൺ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘പാടാത്ത പൈങ്കിളി’ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ ‘ദേവ’ എന്ന്...

Trending Social Media2 days ago

ഊർവ്വശിയെയും കൽപ്പനയെയും അനുകരിച്ച് ശ്രദ്ധ നേടി; സോഷ്യൽ മീഡിയയിൽ സ്റ്റാറായ കുഞ്ഞാറ്റ

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചിട്ടും സിനിമയിൽ ഇതുവരെ കൈവയ്ക്കാത്ത ഒരു താരസന്തതിയാണ് മനോജ് കെ ജയന്റെയും ഊർവ്വശിയുടെയും മകളായ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി. സിനിമയിൽ ഇതുവരെ അരങ്ങേറ്റം...

Trending Social Media2 days ago

‘മില മോൾ ഒടുവിൽ മിസിസ് ആയി’ -പ്രിയപ്പെട്ട കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി രഞ്ജിനി

ചലച്ചിത്ര താരം സണ്ണി വെയ്‌നിനെ പോലെ തന്നെ മലയാളികൾക്ക് സുപരിചിതരാണ് ഭാര്യയും നർത്തകിയുമായ രഞ്ജിനിയും പ്രിയപ്പെട്ട വളർത്തുനായ ബാലു മിൻപിനും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരുടെയും ചിത്രങ്ങളും...

Trending Social Media3 days ago

“മഞ്ജു ചെറുപ്പമായി.. പ്രായം പിറകോട്ടു സഞ്ചരിയ്ക്കുന്നു.. ഇതൊന്നും കേള്‍ക്കുന്നതേ എനിക്കിഷ്ടമല്ല”

മലയാളികളുടെ ‘ലേഡി സൂപ്പർ സ്റ്റാർ’ മഞ്ജു വാര്യർ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന മഞ്ജുവിന്റെ ചിത്രങ്ങളെല്ലാം തന്നെ വളരെ പെട്ടന്നാണ് വൈറലായി...

Trending