Connect with us

Trending Social Media

മഞ്ജുവിനെക്കാള്‍ ഇഷ്ടം ശോഭനയോട്, അതിനൊരു കാരണം ഉണ്ട്; മനസ് തുറന്ന് മോഹന്‍ലാല്‍

Published

on

വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങള്‍ കൊണ്ടും വേറിട്ട സിനിമകള്‍ കൊണ്ടും മലയാളി മനസുകളില്‍ ചേക്കേറിയ സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. ചലച്ചിത്ര താരങ്ങളായ മഞ്ജൂ വാര്യരെ കുറിച്ചും ശോഭനയെ കുറിച്ചും സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. കൂടെ അഭിനയിച്ചവരില്‍ ഏറ്റവും മികച്ച നടി ആരാണെന്ന ചോദ്യത്തിന് ലാലേട്ടന്‍ നല്‍കിയ മറുപടിയാണ്‌ ചര്‍ച്ചകള്‍ക്ക് ആധാരം.

മോഹൻലാലിൻറെ കൂടെ ഒട്ടേറെ ചിത്രങ്ങൾ ചെയ്തവരാണ് ശോഭനയും അതുപോലെ മഞ്ജുവും അതിൽ ആരെയാണ് കൂടുതൽ ഇഷ്ടം എന്നായിരുന്നു ചോദ്യം. ഇതിന് ഇരുവരും തനിക്കൊപ്പം അഭിനയിച്ചവരാണെന്നും ഇതില്‍ ആരാണ് മികച്ചതെന്നു പറയാന്‍ പ്രയാസമാണെന്നുമാണ് മോഹന്‍ലാല്‍ ആദ്യം മറുപടി നല്‍കിയത്. ‘ എനിക്കൊപ്പം അമ്പത്തിനാലോളം സിനിമകളില്‍ ശോഭന അഭിനയിച്ചിട്ടുണ്ട്. ഏഴോ എട്ടോ സിനിമകളിലാണ് മഞ്ജു ഒപ്പം അഭിനയിച്ചത്. ഇവരില്‍ ആരാണ് മികച്ചതെന്നു പറയാന്‍ എനിക്ക് പ്രയാസമുള്ള കാര്യമാണ്.’ -മോഹന്‍ലാല്‍ പറഞ്ഞു.

എക്സ്പീരിയന്‍സ് കൂടുതല്‍ ഉള്ളതിനാല്‍ താന്‍ ശോഭനയെ തിരഞ്ഞെടുക്കുകയാണെന്നും മഞ്ജുവിനെ തേടി കഥയും കഥാപാത്രങ്ങളും ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും മോഹന്‍ലാല്‍ പറയുന്നു. ‘എക്സ്പീരിയന്‍സിന്റെ പുറത്ത് ശോഭനയെ ഞാന്‍ തിരഞ്ഞെടുക്കുകയാണ്. ശോഭനയോളം സിനിമയും കഥാപാത്രങ്ങളും ഇനിയും മഞ്ജുവിന് കിട്ടാതിരിക്കുന്നതേയുള്ളൂ. പല സിനിമകളിലൂടെയും മഞ്ജൂ കഴിവുകള്‍ തെളിയിക്കുകയാണ്. അതുകൊണ്ട് തന്നെ മഞ്ജു ഇനിയും ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് മുന്‍നിരയിലേക്ക് വരും.’ -മോഹന്‍ലാല്‍ പറയുന്നു.

ലാലേട്ടന്റെ നായികയായി മലയാളത്തില്‍ തിളങ്ങിയ താരമാണ് ശോഭന. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് തുടങ്ങി മലയാളത്തിലെ മുന്‍നിര സംവിധായകരെല്ലാം തന്നെ ഈ താരജോഡിയെ പ്രധാന കഥാപാത്രങ്ങളാക്കി സിനിമകള്‍ ചെയ്തു. ഇതെല്ലാം തന്നെ വാണിജ്യ വിജയം നേടുകയും ഒന്നിനൊന്ന് മികച്ച രീതിയില്‍ പ്രേക്ഷക പ്രീതി നേടുകയും ചെയ്തിരുന്നു. നാടോടിക്കാറ്റ്, മണിച്ചിത്രത്താഴ്, തേന്മാവിന്‍ കൊമ്പത്ത്, പവിത്രം, വെള്ളാനകളുടെ നാട്, മാമ്പഴക്കാലം, പക്ഷെ, ആര്യന്‍, അഴിയാത്ത ബന്ധങ്ങള്‍ തുടങ്ങിയവയാണ് ഈ കൂട്ടുക്കെട്ടില്‍ പിറന്ന ചില സൂപ്പര്‍ ഹിറ്റ് സിനിമകള്‍.

മോഹന്‍ലാലിനൊപ്പം മത്സരിച്ച് അഭിനയം കാഴ്ച വയ്ക്കുന്ന നടിയാണ് മഞ്ജു വാര്യര്‍. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ മഞ്ജു വാര്യർ ഏറ്റവും കൂടുതൽ നായികയായി അഭിനയിച്ചത് മോഹന്‍ലാലിന് ഒപ്പമാണ്. സമ്മര്‍ ഇന്‍ ബത്ലഹേം, വില്ലന്‍, ലൂസിഫര്‍, ഒടിയന്‍, മരയ്ക്കാര്‍ അറബികടലിന്റെ സിംഹം, ആറാം തമ്പുരാന്‍, എന്നും എപ്പോഴും, കന്മദം തുടങ്ങിയ ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചത്.

Trending Social Media

പ്രിയപ്പെട്ട അമ്മുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് വിക്കി; അമ്മ അച്ഛനെ നോക്കുന്ന പോലെ മാറ്റാരെങ്കിലും നോക്കിയിട്ടുണ്ടോ എന്ന് അറിയില്ല -അന്ന് നയന്‍‌താര അമ്മയെ കുറിച്ച് പറഞ്ഞത്

Published

on

By

മനസ്സിനക്കരെ’ എന്ന മലയാള ചിത്രത്തിലൂടെയെത്തി പിന്നീട് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി സ്വന്തമാക്കിയ താരമാണ് നയൻ‌താര. തൊട്ടതെല്ലാം പൊന്നാക്കുന്ന നയൻ‌താര നായകന്റെ പിൻബലമില്ലാതെ ഒറ്റയ്‍ക്ക് സിനിമ വിജയിപ്പിക്കാൻ കഴിവുള്ള നായിക കൂടിയാണ്. സോഷ്യൽ മീഡിയയിൽ അക്കൗണ്ടില്ലെങ്കിലും സംവിധായകൻ വിഘ്‌നേഷിന്റെ പോസ്റ്റുകളിലൂടെ നയൻ‌താരയുടെ ചിത്രങ്ങൾ ആരാധകരിലേക്ക് എത്താറുണ്ട്. തന്റെ സിനിമാ വിശേഷങ്ങൾക്കൊപ്പം നയൻതാരയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും വിഘ്‌നേശ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

അങ്ങനെ വിഗ്നേഷ് പങ്കുവച്ച ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. നയന്‍താരയുടെ അമ്മ ഓമന കുര്യന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ്‌ വിഗ്നേഷ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. അമ്മയ്ക്കൊപ്പം നില്‍ക്കുന്ന നയന്‍സിന്റെ ഒരു ചിത്രവും മൂവരും ചേര്‍ന്നുള്ള മറ്റൊരു ചിത്രവുമാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘പ്രിയപ്പെട്ട ഓമന കുര്യന്‍ അമ്മുവിന് സ്നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.’ എന്ന കുറിപ്പോടെയാണ് വിക്കി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കൊച്ചിയിലാണ് നയന്‍‌താര ഇപ്പോള്‍ ഉള്ളത്.

അടുത്തിടെ, നെട്രിക്കണ്ണ് എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അഭിമുഖ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നയന്‍താര പിതാവിനെ കുറിച്ച് സംസാരിച്ചപ്പോള്‍ വികാരാധീനയായിരുന്നു. ‘ജീവിതത്തില്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ മാറ്റം വരുത്താന്‍ ഒരു അവസരം ലഭിച്ചാല്‍ എന്ത് മാറ്റും’ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് മറുപടി നല്‍കവേയാണ് കുടുംബത്തെ കുറിച്ചും അച്ഛന്റെ അസുഖത്തെ കുറിച്ചുമൊക്കെ നയന്‍‌താര മനസ് തുറന്നത്. അച്ഛനെ പറ്റിയും അമ്മയെ പറ്റിയും കുടുംബത്തെ പറ്റിയും ഇതുവരെ എവിടെയും സംസാരിച്ചിട്ടില്ലാത്ത നയന്‍താര അന്നാദ്യമായി ഇരുവരെയും കുറിച്ച് സംസാരിക്കുകയായിരുന്നു.

‘എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു എന്റെ അച്ഛന്‍. ഏകദേശം പന്ത്രണ്ടു വര്‍ഷത്തോളമായി സുഖമില്ലാതെ കഴിയുകയാണ്. ഒരു കൊച്ചുകുട്ടിയെ നോക്കുന്ന പോലെ വേണം അദ്ദേഹത്തെ നോക്കാന്‍. ഇക്കാര്യം ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. വളരെ സ്വകാര്യവും ഇമോഷണലുമായ കാര്യമാണ് എനിക്കത്. അച്ഛനാണ് എന്റെ ഹീറോ. എന്റെ ജീവിതത്തിലെ ചിട്ടയും അധ്വനിക്കാനുള്ള ആര്‍ജവവുമെല്ലാം അച്ഛനില്‍ നിന്നും കിട്ടിയതാണ്. എന്നെ ഞാന്‍ ആക്കിയതില്‍ ഏറിയ പങ്കും അച്ഛന്റെയാണ്. വളരെ പെര്‍ഫക്റ്റ് ആയി ജീവിച്ചിരുന്ന ഒരാളാണ് അച്ഛന്‍. അത് പോലെയൊരാള്‍ പെട്ടന്ന് രോഗബധിതനാകുകയാണ്.’ -നയന്‍താര കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ സിനിമയിലെത്തി രണ്ടു മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് അച്ഛന്‍ വയ്യാതെയായത്. അമ്മയാണ് അച്ഛനെ നോക്കുന്നത്. ഇത്രയും നാള്‍ അമ്മ നോക്കിയാ പോലെ അച്ചനെ വേറെയാരും നോക്കിയിട്ടില്ല. ഏതാണ്ട് സമ പ്രായക്കാരാണ് ഇരുവരും. ഇപ്പോള്‍ അച്ഛന് അസുഖം കൂടുതലാണ്. ആശുപത്രിയില്‍ ആണ്. തീരെ വയ്യാത്ത അവസ്ഥയിലാണ്. അച്ഛന്റെ അസുഖം ഒക്കെ മാറ്റിയെടുത്ത് അദ്ദേഹത്തെ പഴയത് പോലെ കാണണം എന്ന് ആഗ്രഹമുണ്ട്.’ -നയന്‍‌താര വ്യക്തമാക്കി.

Continue Reading

Trending Social Media

അത്തരം വിളികള്‍ പണ്ട് മുതലേ കേള്‍ക്കുന്നതാണ്, പരിഹസിച്ചവരും ആത്മവിശ്വാസം തകര്‍ക്കാന്‍ ശ്രമിച്ച പലരുമുണ്ട്; തുറന്ന് പറഞ്ഞ് മിഥുന്‍ രമേശ്‌

Published

on

By

അവതാരകന്‍, നടന്‍, ആര്‍ജെ എന്നീ നിലകളില്‍ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് മിഥുന്‍ രമേശ്‌. വേറിട്ട അവതരണ-അഭിനയ ശൈലി കൊണ്ട് മലയാളി മനസുകളില്‍ ചേക്കേറിയ മിഥുന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പരിചിതമാണ്. ടിക് ടോക് വീഡിയോകളിലൂടെയും വ്ളോഗിംഗിലൂടെയും ഭാര്യ ലക്ഷ്മിയും മകള്‍ തന്‍വിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അഭിനയത്തില്‍ കൈവച്ചിട്ടുണ്ടെങ്കിലും മിഥുന്റെ അവതരണ ശൈലിയാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയം. ഫ്ലവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘കോമഡി ഉത്സവം’ എന്ന പരിപാടിയിലൂടെയാണ് മിഥുന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

ഇപ്പോഴിതാ, സിനിമയ്ക്കകത്തും പുറത്തും താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെ കുറിച്ച് തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് മിഥുന്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ‘ഭക്ഷണം കഴിക്കുന്ന ആളുകളെ എന്റെ അച്ഛനും അമ്മയ്ക്കും ഒരുപാട് ഇഷ്ടമായിരുന്നു. അതുക്കൊണ്ട് തന്നെ ഭക്ഷണം കഴിക്കുന്ന മക്കളെ അവര്‍ നന്നായി പ്രോഹത്സാഹിപ്പിച്ചിരുന്നു. കുട്ടിക്കാലത്ത് ഒരിക്കല്‍ പോലും തീറ്റിയെ കുറിച്ചും തടിയെ കുറിച്ചും ഓര്‍ത്ത് ഞാന്‍ പരിതപിച്ചിട്ടില്ല. എനിക്ക് തടി അന്നും ഇന്നും അലങ്കാരമാണ്, അഭിമാനമാണ്.’ -മിഥുന്‍ പറയുന്നു.

 

‘കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്ന വിളിയാണ് ‘തടിയാ’ എന്ന്. എന്നെ സംബന്ധിച്ച് ശക്തിയുടെ പര്യായമായിരുന്നു തടി. കുട്ടികള്‍ തടിയാ എന്ന് വിളിക്കുമ്പോള്‍ എന്റെ ശക്തിയെ കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുമായിരുന്നു. വീട്ടുകാരില്‍ നിന്നും കണ്ടും കേട്ടും ശീലിച്ചത് തടിയുള്ളവര്‍ മോശക്കാരല്ല, ശക്തരാണ് എന്നാണ്. തടിയാ എന്ന് വിളിക്കുന്നവരുമായി അടിയുണ്ടാക്കി എന്റെ ശക്തി തെളിയിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, കളിയാക്കുന്നവരെ അവഗണിക്കാനാണ് അച്ഛന്‍ എന്നെ പഠിപ്പിച്ചത്.’ -മിഥുന്‍ പറയുന്നു. തടി ഒരു പ്രശ്നമാണ് എന്ന രീതിയില്‍ പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും സിനിമയില്‍ അത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മിഥുന്‍ പറയുന്നു.

‘എന്റെ ഫോട്ടോ കണ്ട ഒരു സംവിധായകന്‍ സിനിമയിലേക്ക് എന്നെ തിരഞ്ഞെടുത്തു. എന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞത് ‘തടിയുണ്ടെന്ന് കരുതി സിനിമയില്‍ മോഹന്‍ലാല്‍ ആവാന്‍ കഴിയില്ല’ എന്നാണ്. ആ ഡയലോഗാണ് സിനിമയില്‍ പ്രവേശിക്കാനുള്ള എന്റെ ആത്മവിശ്വാസം ചോര്‍ത്തിയത്. തടിയുടെ പേരില്‍ ഒരുപാട് സിനിമകളില്‍ എനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. അതില്‍ പലതും ഹിറ്റ് സിനിമകളായിരുന്നു. അന്നൊക്കെ പോനാല്‍ പോകട്ടും പോടാ എന്നാ നിലപാടായിരുന്നു എന്റേത്. നഷ്ടപ്പെട്ട ആ സിനിമകളെ ഓര്‍ത്ത് എനിക്ക് വിഷമമില്ല. ഞാന്‍ ഞാനായി നിന്നത് കൊണ്ട് ഉണ്ടായ നേട്ടങ്ങള്‍ കുറിച്ചോര്‍ത്താണ് എനിക്ക് എന്നോട് തന്നെ ഇഷ്ടം തോന്നുന്നത്.’ -മിഥുന്‍ പറയുന്നു.

‘കയ്യില്‍ മൈക്കുണ്ടെന്നുകരുതി അലറി വിളിക്കരുത്, ആര്‍ത്ത് ചിരിക്കരുത് എന്നൊക്കെ പറഞ്ഞ് സ്റ്റേജിലേക്ക് കയറും മുന്‍പ് എന്റെ ആത്മവിശ്വാസം കളഞ്ഞവരുണ്ട്. ആത്മവിശ്വാസം നഷ്ടമായതോടെ ഫോര്‍മലായി സംസാരിച്ച സാഹചര്യങ്ങളുമുണ്ട്. ചിരി ഒതുക്കണമെന്നു എന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ ആ ചിരിയാണ് ഇപ്പോള്‍ എന്റെ ട്രേഡ് മാര്‍ക്ക്. വയറൊക്കെ ചാടിയല്ലോ എന്ന് ചോദിക്കുന്നവരോട് പല്ലൊക്കെ ഉന്തിയല്ലോ എന്ന് തിരിച്ച് ചോദിച്ച് ഞാന്‍ വയടപ്പിക്കും. കോമഡി ഉത്സവത്തില്‍ ഞാന്‍ ഞാനായി തന്നെ നിന്നു. പ്രേക്ഷകര്‍ എന്നെ സ്വീകരിച്ചു. വ്യക്തിത്വം കോംപ്രമൈസ് ചെയ്യാതെ ഞാൻ ഞാനായി നിന്നതോർത്താല്‍ ഇപ്പോള്‍ അഭിമാനമുണ്ട്.’ -മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending Social Media

പ്രണയിക്കുമ്പോള്‍ അഞ്ച് മിനിറ്റില്‍ കൂടുതല്‍ ഫോണില്‍ സംസാരിക്കില്ല, ദൂര യാത്ര പോകുമ്പോള്‍ ‘മിസ്‌ യു’ എന്നെഴുതിയ ഒരു കത്ത് ബിജുവിന്റെ ബാഗില്‍ വയ്ക്കും -സംയുക്ത

Published

on

By

സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്കും പകര്‍ത്തി സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. കരിയറിൽ മികച്ചു നിന്നിരുന്ന സമയത്തായിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് സിനിമയിൽ നിന്നും വിട്ടുനിന്ന സംയുക്ത പിന്നീട് സിനിമയിൽ അഭിനയിച്ചിട്ടില്ല. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളിലാണ് ബിജു മേനോനും സംയുക്തയും ഒരുമിച്ചഭിനയിച്ചത്. ഏകദേശം ഈ സമയത്ത് തന്നെയായിരുന്നു ഇരുവർക്കുമിടെയിൽ പ്രണയ൦ മൊട്ടിട്ടതും. പിന്നീട്, 2002 നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് 2006ലാണ് ഇരുവർക്കും ദക്ഷ്ധാർമിക് എന്ന മകൻ ജനിക്കുന്നത്.

അതോടെ, ക്യാമറ കണ്ണുകളിൽ നിന്നും പൂർണമായി സംയുക്ത അപ്രത്യക്ഷയായി. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത സംയുക്തയുടെ തിരിച്ചുവരവിനായി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബിജു മേനോന്‍ എന്ന നടന്റെ ഏറ്റവും വലിയ സുഹൃത്തും തണലുമൊക്കെ സംയുക്തയാണ്. സിനിമകളില്‍ കാണുന്നത് പോലെ പൈങ്കിളിയായിരുന്നില്ല തങ്ങളുടെ പ്രണയമെന്ന് മുന്‍പ് ഇരുവരും പറഞ്ഞിട്ടുണ്ട്. എപ്പോഴാണ് പരസ്പരം ഇഷ്ടം തോന്നിയതെന്ന് അറിയില്ലെന്നും പ്രണയിക്കുന്ന കാലത്ത് അഞ്ച് മിനിറ്റ് പോലും ഫോണില്‍ സംസാരിച്ചിട്ടില്ല എന്നുമാണ് ഇവര്‍ പറയുന്നത്.

തങ്ങളുടെ പ്രണയത്തിന്റെ തീവ്രത ഒരിഞ്ച് പോലും കുറയാതെ ഇപ്പോഴുമുണ്ട് എന്ന് തെളിയിക്കുന്ന ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും സംയുക്ത ബിജു മേനോന് കത്തെഴുതാറുണ്ട്. ദൂരെയാത്ര പോകുമ്പോള്‍ ബാഗിനുള്ളില്‍ താനൊരു കത്ത് വയ്ക്കും എന്നാണ് സംയുക്ത പറയുന്നത്. പറയാനുള്ളതെല്ലാം ആ കത്തില്‍ ഉണ്ടാകും, എല്ലാത്തിനുമൊടുവില്‍ മിസ്‌ യൂ എന്നും എഴുതും എന്നാണ് സംയുക്ത പറയുന്നത്. സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം സംയുക്തയുടേതാണെന്നും താന്‍ ഒരു കാര്യത്തിലും ഭാര്യയെ നിര്‍ബന്ധിക്കാറില്ലെന്നും ബിജു മേനോന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്.

ജയറാം നായകനായ ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന സിനിമയിലൂടെയായിരുന്നു സംയുക്തയുടെ അരങ്ങേറ്റം. തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ പഠിക്കുന്ന സമയത്താണ് സംയുക്ത തന്റെ ആദ്യ ചിത്രമായ ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. പിന്നീടങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ സംയുക്ത ഏതുവേഷവും തനിക്കിണങ്ങും എന്ന് തെളിയിച്ച ഒരു നടി കൂടെയാണ്. നാല് വര്‍ഷം മാത്രമാണ് താരം സിനിമയില്‍ അഭിനയിച്ചത്. എന്നാല്‍, ഈ നാല് കൊല്ലമത്രയും സംയുക്ത അഭിനയിച്ചതെല്ലാം കരുത്തുറ്റ വേഷങ്ങളായിരുന്നു. കരിയറിൽ മികച്ചു നിന്നിരുന്ന സമയത്ത് സിനിമാഭിനയം അവസാനിപ്പിച്ച സംയുക്ത വർഷങ്ങൾക്ക് ശേഷ൦ ഫോട്ടോഷൂട്ടിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

യോഗയിലൂടെയും നിരന്തര നൃത്ത പരിശീലനത്തിലൂടെയും തന്റെ സൗന്ദര്യം കാത്ത് സൂക്ഷിക്കുന്ന ഒരാൾ കൂടിയാണ് സംയുക്ത. അടുത്തിടെ ഊർമിള ഉണ്ണിയുടെ മകൾ ഉത്തരാ ഉണ്ണിയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സംയുക്ത എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമായിരുന്നു. വാഴുന്നോർ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, നാടൻപെണ്ണും നാട്ടുപ്രമാണിയും, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, അങ്ങനെ ഒരു അവധിക്കാലത്ത്, മഴ, മധുരനൊമ്പരക്കാറ്റ്, സ്വയംവരപന്തൽ, തെങ്കാശിപ്പട്ടണം, മേഘസന്ദേശം എന്നിങ്ങനെ പതിനെട്ടോളം ചിത്രങ്ങളിലാണ് മൂന്നുവർഷത്തിനിടെ സംയുക്ത വേഷമിട്ടത്.

 

Continue Reading

Updates

Gallery23 mins ago

വിക്കിയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ് നല്‍കി നയന്‍താര; നിന്നെക്കാള്‍ വലിയ സമ്മാനം വേറെയില്ല, നന്ദി തങ്കമേയെന്ന് വിക്കിയുടെ പോസ്റ്റ്

‘മനസ്സിനക്കരെ’ എന്ന മലയാള ചിത്രത്തിലൂടെയെത്തി പിന്നീട് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി സ്വന്തമാക്കിയ താരമാണ് നയൻ‌താര. തൊട്ടതെല്ലാം പൊന്നാക്കുന്ന നയൻ‌താര നായകന്റെ പിൻബലമില്ലാതെ ഒറ്റയ്‍ക്ക്...

Exclusive1 hour ago

ഒരു രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞാണ് രാജു എന്നെ വിളിച്ചത്, വേറെന്ത് സൗഭാഗ്യമാണ് ഇതില്‍ കൂടുതല്‍ വേണ്ടത് -മനസ് തുറന്ന് മല്ലിക സുകുമാരന്‍

45 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് മല്ലിക സുകുമാരന്‍. അന്തരിച്ച നടന്‍ സുകുമാരനാണ് മല്ലികയുടെ ഭര്‍ത്താവ്. മക്കളായ പൃഥ്വിരാജു൦ ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും...

Mollywood6 hours ago

ആദ്യമായി കണ്ടത് വൈശാലിയുടെ സെറ്റില്‍, പത്ത് വര്‍ഷങ്ങള്‍ നീണ്ട പ്രണയം; ഒടുവില്‍ വിവാഹ മോചനം – ഋഷ്യശൃംഗന്റെയും വൈശാലിയുടെയും യഥാര്‍ത്ഥ പ്രണയ കഥ

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമാണ് വൈശാലി. 1988ല്‍ റിലീസ് ചെയ്ത ചിത്രവും അതിലെ കഥാപാത്രങ്ങളും ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരമാണ്....

Uncategorized8 hours ago

അവരെല്ലാം അപ്പോള്‍ വിഷമത്തിലായിരുന്നു, ആ സമയങ്ങളില്‍ എല്ലാ ദിവസവും ഞാന്‍ ലാലേട്ടനെ വിളിച്ച് സംസാരിക്കുമായിരുന്നു -പൃഥ്വിരാജ്

മലയാള സിനിമയിലെ മുന്‍നിര യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് പൃഥ്വിരാജ് സുകുമാര്‍. അന്തരിച്ച മുന്‍ നടന്‍ സുകുമാരന്റെയും നടി മല്ലികയുടെയും മകനായ പൃഥ്വി സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം തന്റേതായ കയ്യൊപ്പ്...

Celebrities1 day ago

രോഹിത്ത് വിളിച്ചിരുന്നു, ഒരിക്കല്‍ പോലും അദ്ദേഹം ആ കാര്യത്തില്‍ തെറ്റ് വരുത്തിയിട്ടില്ല; റോയയുടെ അച്ഛന്റെ സ്ഥാനം എന്നും അദ്ദേഹത്തിനാണ് -മനസ് തുറന്ന് ആര്യ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ ബാബു. വളരെ തന്മയത്വത്തോടെ ഹാസ്യം കൈകാര്യം ചെയ്തിരുന്ന ആര്യ...

Uncategorized1 day ago

ഗോപികയ്ക്കും ഷഫ്‌നയ്ക്കുമൊപ്പം സജിന്റെ പിറന്നാള്‍ ആഘോഷം, വൈറലായി അഞ്ജലിയുടെ പിറന്നാള്‍ ആശംസ

മലയാളി സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. സാന്ത്വനത്തിന്റെ കഥയും അതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. അനിയന്മാർക്ക് വേണ്ടി ജീവിതം മാറ്റിവച്ച...

Celebrities1 day ago

കേക്ക് പങ്കിട്ട് ആഘോഷങ്ങള്‍ക്ക് തുടക്കം, മക്കളെ സാക്ഷിയാക്കി മോതിര മാറ്റം; വിവാഹ വാര്‍ഷികആഘോഷങ്ങള്‍ക്കിടെ വീണ്ടും വിവാഹിതനായി സലിം കുമാര്‍

മലയാളികളുടെ പ്രിയതാരം സലിം കുമാര്‍ സിനിമയിലെത്തിയിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹാസ്യ വേഷങ്ങളിലൂടെ മലയാളി മനസുകളില്‍ ചേക്കേറിയ താരം കൂടിയാണ് സലിം...

Serial News2 days ago

ഗുജറാത്തുകാരിയുമായി എങ്ങനെ പ്രണയത്തിലായി, ഇയാളെ ഇതെവിടുന്നു കിട്ടി എന്ന് വിചാരിച്ചിട്ടുണ്ട്; മനസ് തുറന്ന് ജിഷിനും വരദയും

മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജിഷിന്‍ മോഹനും വരദയും. അഭിനയത്തിന് പുറമേ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ ജിഷിന്റെ പോസ്റ്റുകളെല്ലാം തന്നെ വളരെ പെട്ടന്നാണ് ജനശ്രദ്ധ...

Trending Social Media2 days ago

പ്രിയപ്പെട്ട അമ്മുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് വിക്കി; അമ്മ അച്ഛനെ നോക്കുന്ന പോലെ മാറ്റാരെങ്കിലും നോക്കിയിട്ടുണ്ടോ എന്ന് അറിയില്ല -അന്ന് നയന്‍‌താര അമ്മയെ കുറിച്ച് പറഞ്ഞത്

മനസ്സിനക്കരെ’ എന്ന മലയാള ചിത്രത്തിലൂടെയെത്തി പിന്നീട് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി സ്വന്തമാക്കിയ താരമാണ് നയൻ‌താര. തൊട്ടതെല്ലാം പൊന്നാക്കുന്ന നയൻ‌താര നായകന്റെ പിൻബലമില്ലാതെ ഒറ്റയ്‍ക്ക്...

Latest News2 days ago

മക്കള്‍ വളര്‍ന്നു, മമ്മൂക്കയും ജോര്‍ജ്ജും ചെറുപ്പമായി; പുതിയ ചിത്രം വൈറല്‍, മമ്മൂക്കയുടെ കൂടെ നടക്കുന്നവര്‍ക്കും പ്രായമാകില്ലേ എന്ന് ആരാധകര്‍

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള ചലച്ചിത്ര താരം മമ്മൂട്ടി. സീരിയസ് കഥാപാത്രങ്ങള്‍ക്ക് പുറമേ കോമഡി വേഷങ്ങളും ഒരുപ്പോലെ കൈകാര്യം ചെയ്യുന്ന മമ്മൂട്ടിയുടെ എഴുപതാം പിറന്നാളായിരുന്നു അടുത്തിടെ....

Trending