Connect with us

Mollywood

സുന്ദരനല്ലെന്ന് എനിക്ക് സ്വയം ബോധ്യമുണ്ടായിരുന്നു, ഇത്രകാലം മലയാളസിനിമയില്‍ നിന്നോളാം എന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല! മോഹൻ ലാൽ

Published

on

മലയാളികൾക്ക് മോഹൻലാൽ എന്നാൽ  ഒരു ആവേശമാണ്. ആരാധകരുടെ കാര്യത്തിൽ വളരെയധികം മുന്നിലാണ്.  തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സിനിമയിലെത്തിയത്. എന്നാല്‍ ആദ്യ ചിത്രത്തിലെ വേഷം അത്രത്തോളം ശ്രദ്ധിക്കപ്പെട്ടില്ല. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹന്‍ലാല്‍ ജനശ്രദ്ധ നേടുന്നത്. ഫാസില്‍ സംവിധാനം ചെയ്ത് 1980 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വില്ലനായായിരുന്നു താരം അരങ്ങേറ്റം കുറിച്ചത്.

അന്ന് മോഹന്‍ലാലിന് 20 വയസ്സായിരുന്നു പ്രായം. ശങ്കറായിരുന്നു ചിത്രത്തിലെ നായകന്‍. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍’ വരുമ്പോള്‍ സിനിമയില്‍ സുന്ദര നായകന്മാരുടെ കാലമായിരുന്നു. അന്ന് തനിക്കത്ര സൗന്ദര്യം ഉണ്ടെന്നൊന്നും തോന്നിയിട്ടില്ല. തനിക്ക് വില്ലന്റെ റോളായിരുന്നു ചിത്രത്തില്‍. ഒരു വില്ലന് വേണ്ടതെല്ലാം എന്റെ മുഖത്തും ശരീരത്തിലും ഉണ്ടായിരുന്നിരിക്കണം. അപ്പോള്‍ സുന്ദരനല്ലെന്ന് സ്വയം ബോധ്യമുണ്ടായിരുന്നുവെന്നും ഇപ്പോഴുമുണ്ടെന്നും ലാല്‍ പറഞ്ഞു.

എത്ര കാണാന്‍ കൊള്ളാത്തവനും കുറേക്കാലം സിനിമയില്‍ നിന്നാല്‍ നന്നാവും. ഉദാഹരണം ലാല്‍ തന്നെ എന്ന് ഒരിക്കല്‍ കെപി ഉമ്മര്‍ തന്നോട് പറഞ്ഞിരുന്നു. അദ്ദേഹം അത് തമാശയായിട്ടാണോ കാര്യമായിട്ടാണോ പറഞ്ഞതെന്ന് തനിക്കറിയില്ലെന്നും എന്തായാലും താനതിനെ പോസിറ്റീവായിത്തന്നെയാണ് സ്വീകരിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു. എത്ര മനോഹരമായ ശില്പത്തിനും അല്പം പ്രശ്നമുള്ള ശില്പത്തിനും ഒരുപോലെ ഭംഗി തോന്നാവുന്ന സാഹചര്യം വരും. ആള്‍ക്കാര്‍ക്ക് കണ്ടു കണ്ടാണ് അതിനോട് ഇഷ്ടം തോന്നുക, പിന്നീട് അത് ആള്‍ക്കാരുടെ മനസ്സില്‍ നല്ലതായി മാറും. അതിനുള്ള ഉദാഹരണമായിരിക്കും താനെന്ന് മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍. തന്റെ സിനിമ ജീവിതത്തിലെ വഴിത്തിരിവുകളെ കുറിച്ച്‌ ഓര്‍ത്തെടുക്കുകയായിരുന്നു താരം.

 

സൗന്ദര്യത്തിലൊന്നും താന്‍ ശ്രദ്ധിച്ചിരുന്നില്ല. സിനിമയില്‍ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെയാണ് നമുക്ക് സൗന്ദര്യം വരുന്നത്. അതിന്റെ ക്രെഡിറ്റ് എഴുത്തുകാരനും സംവിധായകനുമുള്ളതാണ്. ഏറ്റവും മനോഹരമായ ശില്പത്തിനും അല്പം പ്രശ്നമുള്ള ശില്‍പത്തിനും ഒരുപോലെ ഭംഗിതോന്നാവുന്ന സാഹചര്യം വരും. കണ്ടുകണ്ട് ഇഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ആള്‍ക്കാരുടെ മനസ്സില്‍ നല്ലതായി മാറുക എന്നും താരം കൂട്ടിച്ചേര്‍ത്തു. നമ്മൾ ദുഷ്ട കഥാപാത്രങ്ങൾ ചെയ്യുമ്പോൾ അവർക്കു നമ്മളോട് ഇഷ്ടക്കേടും ഉണ്ടായേക്കാം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയില്‍ നിന്നും ഔട്ടാകും എന്നതിനെക്കുറിച്ചോര്‍ത്ത് തനിക്ക് പേടിയൊന്നുമില്ല. താന്‍ ഇത്രകാലം മലയാളസിനിമയില്‍ നിന്നോളാം എന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല. ഒരു പാട് സിനിമകള്‍ ചെയ്യാമെന്ന് പ്രതിജ്ഞയെടുത്തിട്ടുമില്ലെന്നും അഹങ്കാരം കൊണ്ട് പറയുന്നതല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. എപ്പോഴും തന്നെ സിനിമയോട് ചേര്‍ത്തു നിര്‍ത്തുന്ന ഒരു ശക്തിയുണ്ട്. അത് തന്നെ കാത്തോളുമെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Mollywood

കാവ്യയുടെ വിരല്‍ത്തുമ്പില്‍ പിടിച്ച് നടക്കുന്ന മഹാലക്ഷ്മി, പിന്നിലായി ദിലീപും; വൈറലായി വിമാനത്താവളത്തില്‍ നിന്നുള്ള താര കുടുംബത്തിന്റെ വീഡിയോ

Published

on

By

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. താരങ്ങളെ പോലെ തന്നെ മകളായ മഹാലക്ഷ്മിയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താര പുത്രിയാണ്. വളരെ അപൂര്‍വമായി മാത്രമാണ് മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. കഴിഞ്ഞ ഓണത്തിനാണ് ദിലീപിന്റെയും കാവ്യായുടെയും കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ദിലീപും കാവ്യായും മീനാക്ഷിയും മഹാലക്ഷ്മിയും ഒരുമിച്ചെത്തിയ ഈ ചിത്രങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

കാവ്യയുടെ വിരല്‍തുമ്പില്‍ പിടിച്ച് പോകുന്ന മഹാലക്ഷ്മിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിമാനത്താവളത്തില്‍ വച്ച് ആരാധകര്‍ പകര്‍ത്തിയ വീഡിയോയാണിത്‌. ദിലീപ് ഫാന്‍സ്‌ ഗ്രൂപ്പുകളിലൂടെയാണ് വീഡിയോ പ്രചരിച്ചിരിക്കുന്നത്. ഗേറ്റില്‍ നിന്നും ചെക്കിംഗിന് ശേഷം കാവ്യായുടെ കൈ പിടിച്ച് ഗ്രൗണ്ടിലേക്ക് പോകുന്ന മഹാലക്ഷ്മിയുടെ വീഡിയോയാണ് ഇത്. ഇവര്‍ക്ക് പിന്നിലായി ദിലീപുമുണ്ട്. എന്നാല്‍, ഏത് വിമാനത്താവളത്തില്‍ നിന്നുമുള്ളതാണ് ഈ ദൃശ്യങ്ങള്‍ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഏറെ വിവാദങ്ങള്‍ക്ക് ശേഷം വിവാഹം കഴിച്ചവരാണ് നടന്‍ ദിലീപും നടി കാവ്യാ മാധവനും.

കാവ്യയെ വിവാഹം കഴിക്കനായാണ്‌ ദിലീപ് മഞ്ജൂ വാര്യരുമായുള്ള ബന്ധം വേര്‍പ്പെടുത്തിയത് എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയായിരുന്നു ഇരുവരുടെയും വിവാഹം.1998ൽ വിവാഹിതരായ ദിലീപും മഞ്ജു വാര്യരും 2000ത്തിലാണ് മീനാക്ഷി എന്ന മകൾ ജനിക്കുന്നത്. പിന്നീട് 2015ൽ ഇരുവരും വിവാഹമോചിതരായി. 2009 ലായിരുന്നു വലിയ ആഘോഷത്തോടെ കാവ്യ മാധവന്റെയും ബിസിനസുകാരനായ നിഷാല്‍ ചന്ദ്രയുടെയും വിവാഹ0. എന്നാൽ, ആ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ആറ് മാസം കഴിഞ്ഞപ്പോഴെക്കും ഇരുവരും വേര്‍പിരിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ട് വന്നു. വൈകാതെ നിഷാലുമായി കാവ്യ നിയമപരമായി വേർപിരിഞ്ഞു.

ഒടുവില്‍ ഏറെ വിവാദങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡിയായിരുന്ന ദിലീപും കാവ്യയും വിവാഹിതരായി. 2016 നവംബർ 25നായിരുന്നു ഇവരുടെ വിവാഹം. 2018ലായിരുന്നു മഹാലക്ഷ്മിയുടെ ജനനം. കുഞ്ഞതിഥി എത്തിയതിന് ശേഷം പിറന്നാള്‍ ദിനത്തിലായിരുന്നു കാവ്യയും ദിലീപും മകളുടെ ഫോട്ടോ ആദ്യമായി പുറത്തുവിട്ടത്. വിജയദശമി ദിനത്തിൽ ജനിച്ചതിനാലാണ് കുഞ്ഞിന് മഹാലക്ഷ്മി എന്ന പേര് നൽകിയത് എന്നാണ് റിപ്പോർട്ടുകൾ. മക്കളായ മീനാക്ഷിയ്ക്കു൦ മഹാലക്ഷ്മിയ്ക്കും ഒപ്പമാണ് ദിലീപിന്റെയു൦ കാവ്യയുടെയും താമസം. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുതിരിക്കുകയാണ് കാവ്യാ.

ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലാണ് ആദ്യമായി ദിലീപും കാവ്യയും ആദ്യമായി നായികാനായകന്മാരായി അഭിനയിച്ചത്. മുകുന്ദന്‍, രാധ എന്നീ കഥാപാത്രങ്ങള്‍ ഇന്നും മലയാളി സിനിമാ ആരാധകരുടെ പ്രിയപ്പെട്ടവയാണ്. പിന്നീട്, തെങ്കാശിപ്പട്ടണം, മീശമാധവൻ, തിളക്കം, മിഴി രണ്ടിലും,റൺവെ, പിന്നേയും, പാപ്പി അപ്പച്ചാ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇവര്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. കാവ്യായുടെ പിറന്നാള്‍ ദിനത്തില്‍ ദിലീപിന്റെയും മഞ്ജു വര്യരുടെയും മകള്‍ മീനാക്ഷി പങ്കുവച്ച പോസ്റ്റ് ഏറെ വൈറലായി മാറിയിരുന്നു.

Continue Reading

Mollywood

പ്രിയപ്പെട്ട സുഹൃത്ത്, അന്നാണ് അവസാനമായി കണ്ടതും യാത്ര പറഞ്ഞതും; മോനിഷയ്ക്കൊപ്പമുള്ള നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളുമായി മനോജ്‌ കെ ജയന്‍

Published

on

By

സർഗ൦ എന്നാ സിനിമയിലെ കുട്ടൻ തമ്പുരാൻ എന്ന ഒറ്റ കഥാപാത്ര൦ മാത്രം മതി മനോജ്‌ കെ ജയന്‍ എന്ന നടന്റെ അഭിനയ മികവിനെ തിരിച്ചറിയാന്‍. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മനോജ് കെ ജയൻ എന്ന പുതുമുഖ നടന് നേടിക്കൊടുത്ത കഥാപാത്രമാണ് കുട്ടന്‍ തമ്പുരാന്‍. മലയാള ചലച്ചിത്ര മേഖലയില്‍ നായകനായും സ്വഭാവ നടനായും വില്ലനായുമൊക്കെ തിളങ്ങിയിട്ടുള്ള മനോജ് കെ ജയൻ മലയാളികളുടെ പ്രിയ താരമാണ്. വൈവിദ്ധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള മനോജ്‌ തമിഴിലും ശ്രദ്ധേയ സാന്നിധ്യമാണ്.

അടുത്ത സുഹൃത്തും നടിയുമായിരുന്ന മോനിഷയെ കുറിച്ച് മനോജ്‌ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാമഗാനം എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വച്ച് പകര്‍ത്തിയ ചിത്രങ്ങളാണ്‌ മനോജ്‌ കെ ജയന്‍ പങ്കുവച്ചിരിക്കുന്നത്. മോനിഷയ്ക്കൊപ്പമുള്ള പഴയ ചിത്രങ്ങല്‍ പങ്കുവച്ചുക്കൊണ്ടാണ് മനോജ്‌ മോനിഷയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ‘മോനിഷ, എന്നും നൊമ്പരമുണർത്തുന്ന ഓർമ്മ… എൻറെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു. സഹപ്രവർത്തകയായിരുന്നു. 1990-ൽ പെരുന്തച്ചനു ശേഷം “സാമഗാനം” എന്ന സീരിയലിൽ ഞങ്ങൾ വീണ്ടും ഒന്നിച്ചു. അതിലെ photos ആണിത്. 1992 ൽ കുടുംബസമേതത്തിൽ അവസാനമായി കണ്ടു. യാത്ര പറഞ്ഞു’ -മനോജ്‌ കുറിച്ചു.

എംടി വാസുദേവന്‍ നായര്‍ രചിച്ച പെരുന്തച്ചന്‍ എന്ന ചിത്രം 1990ലാണ് റിലീസ് ചെയ്‌തത്‌. പറയിപ്പെറ്റ പന്തിരുകുലത്തിലെ അംഗമായ പെരുന്തച്ചനും മകനും തമ്മിലുള്ള മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോയ ചിത്രം സംവിധാനം ചെയ്‌തത്‌ അജയനാണ്‌. തിലകന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ മനോജും മോനിഷുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങള്‍. കുഞ്ഞിക്കാവ് തമ്പുരാട്ടിയായി മോനിഷയും ഉണ്ണി തമ്പുരാനായി മനോജ്‌ കെ ജയനും ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്. അഭിനയ മികവിന്റെ ഊര്‍വശിപട്ടം സ്വന്തമാക്കിയ മോനിഷ ഇരുപത്തിയൊന്നാം വയസിലാണ്‌ ഈ ലോകത്തോട്‌ വിടപറഞ്ഞത്. നാല് ഭാഷകളിലായി 25ലധികം സിനിമകളിലാണ് ചുരുങ്ങിയ കാലം കൊണ്ട് മോനിഷ അഭിനയിച്ചത്.

എംടി വാസുദേവന്‍ നായര്‍ രചിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത ‘നഖക്ഷതങ്ങള്‍’ എന്ന സിനിമയിലൂടെയായിരുന്നു മോനിഷയുടെ സിനിമാ അരങ്ങേറ്റം. വെള്ളിത്തിരയിലെത്തി ക്ഷണനേരം കൊണ്ട് തന്റെ പ്രതിഭ തെളിയിച്ച് മറഞ്ഞ കലാകാരിയാണ് മോനിഷ. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നടിയാണ് മോനിഷ. മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു മോനിഷ. നഖക്ഷതങ്ങളുടെ റീമേക്കായ ‘പൂക്കൾ വിടും ഇതൾ’ എന്ന സിനിമയിലൂടെയായിരുന്നു മോനിഷയുടെ തമിഴ് സിനിമ അരങ്ങേറ്റം.

രാഘവേന്ദ്ര രാജ്കുമാർ നായകനായി അഭിനയിച്ച ചിരംജീവി സുധാകർ എന്ന ചിത്രത്തിലൂടെ കന്നഡ സിനിമയിലും അരങ്ങേറിയ മോനിഷയുടെ നൃത്ത അരങ്ങേറ്റം ഒന്‍പതാം വയസിലായിരുന്നു. അഭിനയത്തില്‍ സജീവമായി നില്‍ക്കവേ 1992 ഡിസംബർ 5നാണ് മോനിഷ മരിക്കുന്നത്. ചെപ്പടി വിദ്യ എന്നാ സിനിമയുടെ ചിത്രീകരണ൦ പുരോഗമിക്കുന്നതിനിടെയായിരുന്നു മരണം. ആലപ്പുഴയ്ക്കടുത്തുള്ള ചേര്‍ത്തലയില്‍ വച്ച് മോനിഷയും അമ്മയും സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തലച്ചോറിനു പരിക്കേറ്റ മോനിഷ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

Continue Reading

Mollywood

വിവാഹ മോചനത്തിന് ഞാനും കാരണക്കാരിയാണ്‌, ആ മാറ്റത്തോട് പൊരുത്തപ്പെടാന്‍ എനിക്കായില്ല; മനസ് തുറന്ന് മംമ്ത മോഹന്‍ദാസ്‌

Published

on

By

നടി, ഗായിക, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് മംമ്ത മോഹന്‍ദാസ്‌. മയൂഖം എന്ന സിനിമയിലെ ഇന്ദിര എന്നാ കഥാപാത്രത്തിലൂടെ മലയാളി മനസുകളില്‍ ചേക്കേറിയ നടിയാണ് മംമ്ത. 2015ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സൈജു കുറിപ്പിന്റെ നായികയായാണ് താരം വേഷമിട്ടത്. പിന്നീടിങ്ങോട്ട് നിരവധി മലയാള സിനിമകളില്‍ വേഷമിട്ട മംമ്ത കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി മലയാള സിനിമയുടെ ഭാഗമാണ്. 2020ല്‍ റിലീസ് ചെയ്ത ടോവിനോ ചിത്രം ‘ഫോറന്‍സിക്കി’ലെ ഋതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

വിജയ്‌ നായകനായ വില്ല് എന്ന സിനിമയിലെ’ഡാഡി മമ്മി’ എന്ന ഗാനം ആലപിച്ചത് മംമ്തയാണ്. ഈ ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. മലയാളത്തിലെ യുവ താരങ്ങള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പമെല്ലാം മംമ്ത അഭിനയിച്ചിട്ടിട്ടുണ്ട്. അതേസമയം, സിനിമയില്‍ തിളങ്ങി നിന്നിരുന്ന മംമ്തയുടെ സ്വകാര്യ ജീവിതം ഒരുപാട് പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മംമ്ത പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു മംമ്തയ്ക്ക് ക്യാന്‍സര്‍ ബാധിക്കുന്നത്. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്.

അന്ന് വെറും 24 വയസ് മാത്രമായിരുന്നു മംമ്തയുടെ പ്രായം. ക്യാന്‍സര്‍ പല തവണ നഷ്ടപ്പെത്തുമെന്നു കരുതിയിടത്ത് നിന്നും തിരിച്ചുപിടിച്ച ജീവിതത്തോട് നൂറു മടങ്ങ്‌ പ്രണയമാണെന്ന് പലപ്പോഴും, മ൦മ്ത പറഞ്ഞിട്ടുണ്ട്. ‘ക്യാന്‍സറിനെക്കാളും അതിന്റെ ചികിത്സയെക്കാളും എന്നെ പേടിപ്പെടുത്തുന്നത് ഏകാന്തതയും ഒറ്റപ്പെടുത്തലുമാണ്. വിവാഹ മോചനത്തിന് ശേഷം മാനസികമായി ഞാന്‍ തകര്‍ന്നിരുന്നു. അതില്‍ നിന്നെല്ലാം മോചിതയാകാന്‍ ഞാന്‍ ഒരുപാട് സമയമെടുത്ത്‌.’ -മംമ്ത പറയുന്നു. 2011ലായിരുന്നു മംമ്തയുടെ വിവാഹം. എന്നാല്‍, ആ ബന്ധത്തിന് അധികനാള്‍ ആയുസുണ്ടയിരുന്നില്ല. അങ്ങനെ 2012ല്‍ മംമ്ത ആ വിവാഹ ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു.

ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയായിരുന്നു മംമ്തയുടെയും പ്രജിത്ത് പത്മനാഭന്റെയും വിവാഹം. നാളുകള്‍ നീണ്ട സൗഹൃദത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ‘എല്ലാവരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. പക്ഷെ വിവാഹ ശേഷം പ്രജിത്തുമായുള്ള സൗഹൃദം പതിയെ പതിയെ ഇല്ലാതെയായി. പ്രജിത്ത് വല്ലാതെ മാറി. ആ മാറ്റത്തോട് പൊരുത്തപ്പെടാന്‍ എനിക്ക് സാധിച്ചില്ല. വിവാഹ മോചനത്തിന് ഞാന്‍ ഒരു കാരണക്കാരിയാണ്‌.’ -മംമ്ത പറയുന്നു. സിനിമയിലെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് മംമ്ത. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം വളരെ പെട്ടന്നാണ് ശ്രദ്ധ നേടുന്നത്.

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷയുടെ 911 സ്പോര്‍ട്സ് കാര്‍ സ്വന്തമാക്കിയ മംമ്തയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. സ്പോര്‍ട്സ് കാര്‍ സ്വന്തമാക്കുന്ന ആദ്യ മലയാള നടിയാണ് മംമ്ത എന്നാണ് റിപ്പോര്‍ട്ടുകള്‍. റേസിങ് യെല്ലോ നിറത്തിലുള്ള 911 കരേറ എസ് മോഡലാണ് മംമ്ത സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം ഒരു കോടി എണ്‍പത്തിനാല് ലക്ഷം രൂപയാണ് മംമ്തയുടെ പോര്‍ഷ 911 കരേറ എസിന്റെ എക്സ് ഷോറൂം വില. നിരവധി കസ്റ്റമൈസേഷന്‍ സാധ്യതകളാണ് പോര്‍ഷ തങ്ങളുടെ സ്പോര്‍ട്സ് കാറുകള്‍ക്ക് നല്‍കുന്നത്. ഇതില്‍ ഏതൊക്കെയാണ് മംമ്ത തിരഞ്ഞെടുത്തിരിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Continue Reading

Updates

Celebrities16 hours ago

മീര ജാസ്മിൻ ഏട്ടത്തിയമ്മയായി വരുന്നതിൽ നിനക്ക് കുഴപ്പമുണ്ടോ? ധ്യാനോട് വിനീത് ശ്രീനിവാസൻ

മലയാളത്തിലെ ജനപ്രിയ താരകുടുംബങ്ങളിൽ ഒന്നാണ് നടൻ ശ്രീനിവാസന്റേത്. ശ്രീനിവാസനും മക്കളായ വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും എല്ലാം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇപ്പോൾ ഇവരുടെ പഴയ ഒരു...

Celebrities2 days ago

‘മുല്ലപ്പെരിയാർ പൊട്ടാനിരിക്കുമ്പോഴാണോടി നിൻ്റെ പുകവലി’, റിമ കല്ലിങ്കലിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ കമന്റുകൾ

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് റിമ കല്ലിങ്കൽ. സോഷ്യൽ മീഡിയയിലും റിമ സജീവമാണ്. ഒത്തിരി ഫോട്ടോകളും വീഡിയോകളും റിമ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു ചിത്രം പങ്കുവച്ചതിന് സമൂഹമാധ്യമങ്ങളിൽ...

Celebrities2 days ago

‘മേക്കപ്പ് മാന് മേക്കപ്പിട്ട് പ്രണവ് മോഹൻലാൽ’, ഹൃദയത്തിൻ്റെ വിശേഷങ്ങളുമായി വിനീത് ശ്രീനിവാസൻ

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഹൃദയം’. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്....

Celebrities3 days ago

വാണി വിശ്വനാഥ് സിനിമയിലേക്ക് മടങ്ങിയെത്തുന്നു, നായകനായി ഭർത്താവ് ബാബുരാജ് തന്നെ

7 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നമ്മുടെ ലേഡി സൂപ്പർസ്റ്റാർ വാണി വിശ്വനാഥ്. ഭർത്താവും നടനുമായ ബാബുരാജിന്‍റെ നായികയായി തന്നെയാണ് തിരിച്ചുവരവ് എന്നത് ആരാധകർക്ക് വലിയൊരു...

Celebrities6 days ago

കോപ്പി സുന്ദർ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ വിഷമം ആകാറുണ്ടോ? കിടിലൻ മറുപടിയുമായി ഗോപി സുന്ദർ

പുതുതലമുറ സംഗീത സംവിധായകരില്‍ മുന്‍നിരയില്‍ സ്ഥാനമുള്ള ആളാണ്‌ ഗോപി സുന്ദര്‍. പാട്ടിന്‍റെ സംഗീതത്തിനൊപ്പം സാങ്കേതികതയില്‍ ഉള്ള പൂര്‍ണ്ണതയാണ് ഗോപി സുന്ദറിനെ വ്യത്യസ്തന്‍ ആക്കുന്നത്. അതുപോലെ തന്നെ വിവാദങ്ങളിലും...

Celebrities7 days ago

പൈസ വീട്ടിൽ എത്തിച്ചില്ലെങ്കിൽ ഷൂട്ടിംഗിന് വരില്ലെന്ന് ഹരിശ്രീ അശോകൻ, സ്ഥലം വിറ്റ് 1 ലക്ഷം രൂപ കൊടുത്ത് സലിം കുമാർ, അച്ഛൻ ഉറങ്ങാത്ത വീടിൻ്റെ വിശേഷങ്ങൾ

സലിം കുമാർ എന്ന നടൻ്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് അച്ഛൻ ഉറങ്ങാത്ത വീട്. 2006ലാണ് ചിത്രം പുറത്തിറങ്ങിയത്. ലാൽ ജോസാണ് ചിത്രം സം‌വിധാനം ചെയ്തത്. സൂര്യനെല്ലി...

Celebrities7 days ago

മലയാള സിനിമയിൽ ലിപ്ലോക്ക് സീനുകൾ ആണുങ്ങൾക്ക് മാത്രമേ ചെയ്യാൻ പറ്റുള്ളൂ എന്നുണ്ടോ? പെൺകുട്ടികൾക്ക് പറ്റില്ലേ? കുറിക്ക് കൊള്ളുന്ന മറുപടിയുമായി ദുർഗ കൃഷ്ണ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന പേരാണ് നടി ദുര്ഗ കൃഷ്ണയുടേത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി ദുർഗ കൃഷ്ണയ്ക്കും. ഭർത്താവിനുമെതിരെ സൈബർ അറ്റാക്കുകൾ...

Celebrities1 week ago

‘കുറുപ്പ്’ നവംബറിൽ എത്തുമെന്ന് സൂചന, വില്ലനാണോ നായകനാണോ? ആകാംഷയോടെ ആരാധകർ

കുറുപ്പ് റിലീസിനായി കാത്തിരിക്കുകയാണ് ദുല്‍ഖര്‍ ആരാധകര്‍. നേരത്തെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ദുല്‍ഖര്‍ തന്നെ അതിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം തീയറ്റര്‍ റിലീസിന് ഒരുങ്ങുന്നു എന്നാണ്...

Celebrities1 week ago

സ്വന്തം കിളിക്ക് ‘കോഴി’ കേക്കൊരുക്കി രമേശ് പിഷാരടി, ഭാര്യയുടെ തല്ല് കിട്ടുന്നത് കൊണ്ടാണോ ക്യാപ്‌ഷൻ ഇല്ലാത്തതെന്ന് ആരാധകർ

ഭാര്യ സൗമ്യയുടെ പിറന്നാള്‍ ദിനം സ്പെഷൽ കേക്കുമായി രമേശ് പിഷാരടി. കോഴിയുടെ രൂപത്തിലുള്ള കേക്കാണ് പിഷാരടി സൗമ്യയ്ക്കായി ഒരുക്കിയത്. ജന്മദിനാശംസകൾ കിളി എന്നും കേക്കിൽ എഴുതിയിട്ടുണ്ട്. പിഷാരടി...

Celebrities1 week ago

‘പച്ച ചുരിദാറുമിട്ട് ഞാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കും, ചേട്ടന്‍ വരണം’; മുകേഷിനെ ഫോൺ വിളിച്ച് പറ്റിച്ച് മേനകയും ലിസിയും

മലയാളികളുടെ ഇഷ്ട താരങ്ങളാണ് മുകേഷും മേനകയും ലിസിയുമെല്ലാം. ഒരുകാലത്ത് ഈ നായികമാർ സൃഷ്‌ടിച്ച ഓളം ഒന്ന് വേറെ തന്നെയാണ്. ഇവർ മൂന്ന് പേരും നല്ല സുഹൃത്തുക്കളാണ്. ഇപ്പോൾ...

Trending