Connect with us

Movies

കൊറോണ വൈറസ്: ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടത് ! മോഹൻലാൽ

Published

on

മലയാളികളുടെ എക്കാലത്തെയും പ്രിയ്യ നടനാണ് ലാലേട്ടന്‍. മോഹൻലാൽ എന്നനടനിലുപരി സാമൂഹ്യപരമായ എല്ലാ പ്രേശ്നങ്ങളിലും തന്റേതായ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന നടനാണ് മോഹൻലാൽ. താരത്തിന്റെ നിർദ്ദേശങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇപ്പോൾ ലോകമെമ്പാടും  വൈറസ് ജാഗ്രതയിലാണ് ഉള്ളത് പ്രേക്ഷകരുടെ പ്രിയതാരത്തിന്റെ ഫെസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ഭയവും ആശങ്കയും അല്ല ജാഗ്രതയാണ് വേണ്ടതെന്ന് നിര്‍ദ്ദേശവുമായി താരം രംഗത്തെത്തിയിരിക്കുന്നത്.

ഫെയ്‌സ്ബൂക്കിലൂടെയാണ് മോഹന്‍ലാല്‍ പ്രതികരണം അറിയിച്ചത്. പ്രളയത്തെയും നിപയെയും അതിജീവിച്ചപോലെ കൊറോണ വൈറസിനെയും നമ്മള്‍ അതിജീവിക്കുമെന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കേരളത്തിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ നിര്‍ണയം മെഡിക്കോസ് വിത്ത് ലാലേട്ടന്‍ എന്ന ഗ്രൂപ്പിന്റെ ജാഗ്രത നിര്‍ദ്ദേശവും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്നും ഒരു നോവല്‍ കൊറോണാ വൈറസ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തുവെന്നും ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടതെന്നും പ്രളയത്തേയും നിപയേയും അതിജീവിച്ചവരാണ് നമ്മള്‍, കൊറോണയും നമ്മള്‍ അതിജീവിക്കും. എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.ലാലേട്ടനൊപ്പം മലയാളത്തിന്റെ പ്രിയതാരം നിവിന്‍ പോളിയും ജാഗ്രത നിര്‍ദ്ദേശവുമായി രംഗത്ത് എത്തിയിട്ടുണ്ട്. വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തില്‍ കൊറോണ വൈറസ് സ്ഥീരീകരിച്ച സാഹചര്യത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചെക്കിങ്ങിലെ അപാകതകളെ പരോക്ഷമായി വിമര്‍ശിച്ച്‌ ഹരീഷ് പേരടി രംഗത്ത് വന്നിരിക്കുകയാണ്. തന്റെ സുഹൃത്ത് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ടെംപറേച്ചര്‍ ചെക്കിങ് തെര്‍മല്‍ സ്‌കാനിങ് അടക്കം വിധേയനായപ്പോള്‍ കൊച്ചി വിമാനത്താവളത്തില്‍ സ്വയം ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് ഇത്തരത്തിലുള്ള ചെക്കിങ്ങുകള്‍ നടന്നതെന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സ്ഥിതി മാറിയിട്ടുണ്ട് എന്ന കമന്റുകള്‍ വന്നതോടെ “ഇതു വരെയും അയാളെ ആരും ആരോഗ്യ വകുപ്പില്‍ നിന്ന് ബന്ധപ്പെട്ടിട്ടില്ല”, “തൃശൂരില്‍ കിടക്കുന്ന കുട്ടിയും ഫുള്‍ ബോഡി സ്‌കാനിങ് കഴിഞ്ഞതാണ് എന്നാണ് അറിവ്.(തെര്‍മല്‍ സ്‌കാനിങ്)” എന്നും നടന്‍ മറുപടി കൊടുത്തിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Gallery

അന്ധവിശ്വാസമോ, ആത്മഹത്യയോ, കൂട്ടക്കൊലയോ? ബുരാരിയിലെ മരണങ്ങൾ വീണ്ടും ഓർമിപ്പിച്ച് നെറ്റ്ഫ്ലിക്സ്

Published

on

By

ഇന്ത്യയെ നടുക്കിയ മരണമായിരുന്നു ബുരാരി കേസ്. ഒരു കുടുംബത്തിലെ 11 പേരെയാണ് ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്‌ത രീതിയിൽ കണ്ടെത്തിയത്. ഇതുവരെയും കേസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പുറത്തു പറയാൻ ആ കുടുംബത്തിലെ ആരും തന്നെ ബാക്കി ഇല്ല എന്നത് തന്നെയാണ് വാസ്തവം. ഇപ്പൊൾ മൂന്ന് വർഷത്തിന് ശേഷം വീണ്ടും ബുരാരി കേസ് ജനങ്ങൾക്കിടയിലേക്ക് എത്തിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ഹൗസ് ഓഫ് സീക്രട്ടസ്; ദ ബുരാരി ഡെത്ത്‌സ് എന്ന പേരിലാണ് ഡോക്യുമെന്ററി പുറത്തിറക്കിയിരിക്കുന്നത്. ലീന യാദവ്, അനുഭവ് ചോപ്ര എന്നിവരാണ് ഡോക്യുമെന്ററിയുടെ സംവിധായകര്‍. ഒരു അന്വേഷണത്തിനപ്പുറം മാനസികാരോഗ്യത്തില്‍ നമ്മുടെ സമൂഹം ശ്രദ്ധ ചെലുത്തേണ്ട പ്രധാന്യത്തെക്കുറിച്ചും ഈ ഡോക്യുമെന്ററി സംസാരിക്കുന്നു.

2018 ജൂണ്‍ 30നാണ് ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട 11 പേരില്‍ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണു നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു. മൃതദേഹങ്ങളുടെ കണ്ണു കെട്ടിയിരുന്നു. വായില്‍ ടേപ്പു ഒട്ടിച്ചിരുന്നു. ഇതെല്ലാം ആചാരങ്ങളുടെ ഭാഗമായിട്ടാണെന്നാണു പൊലീസ് വ്യക്തമാക്കുന്നത്. മൃതദേഹത്തിനു സമീപം വച്ചിരിക്കുന്ന കപ്പിലെ വെള്ളം നീല നിറമാകുന്നതോടെ പിതാവ് എത്തി രക്ഷപ്പെടുത്തുമെന്നും ലളിത് കുടുംബാംഗങ്ങളെ വിശ്വസിപ്പിച്ചിരുന്നു. കഴിഞ്ഞ 22 വര്‍ഷമായി ഡല്‍ഹിയിലെ ബുറാഡി മേഖലയില്‍ ജീവിക്കുന്നവരാണു ഭാട്ടിയ കുടുംബം. ഇവര്‍ക്ക് ഒരു പലചരക്കു കടയും പ്ലൈവുഡ് സ്റ്റോറുമുണ്ട്.

ഭാട്ടിയ കുടുംബത്തോടു പലതരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളവരുടെ ആത്മാക്കളാണു തനിക്കൊപ്പമുള്ളതെന്നാണു ലളിത് അവകാശപ്പെട്ടിരുന്നത്. ലളിതിന്‍റെ ഭാര്യ ടിനയുടെ പിതാവ് സജ്ജന്‍ സിങ്, സഹോദരി പ്രതിഭയുടെ ഭര്‍ത്താവ് ഹിര, മറ്റൊരു സഹോദരി സുജാത നാഗ്പാലിന്‍റെ ഭര്‍തൃസഹോദരങ്ങളായ ദയാനന്ദ്, ഗംഗാ ദേവി എന്നിവരുടെ ആത്മാക്കള്‍ ഒപ്പമുണ്ടെന്നായിരുന്നു വാദം. അതേസമയം, പുറത്തുനിന്നുള്ളവരുടെ മുന്നില്‍വച്ച് ഒരിക്കല്‍ പോലും പിതാവിന്‍റെ ആത്മാവ് ലളിതില്‍ സന്നിവേശിച്ചിരുന്നില്ലെന്നും കുറിപ്പിലുണ്ട്. 2017 നവംബര്‍ 11ന് എഴുതിയ കുറിപ്പില്‍ ആരോ ചെയ്ത തെറ്റാണ് അത് നേടുന്നതില്‍ നിന്നു കുടുംബത്തെ പരാജയപ്പെടുത്തുന്നതെന്ന് പറഞ്ഞിരുന്നു. ഇതെന്തിനെക്കുറിച്ചാണെന്നു വ്യക്തമായിട്ടില്ല. ആരുടെയോ തെറ്റുകൊണ്ട് എന്തോ ഒന്ന് നേടുന്നതില്‍ പരാജയപ്പെട്ടു.

ഇങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് അടുത്ത ദീപാവലിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും ഡയറിയില്‍ കുറിച്ചിട്ടുണ്ട്. നാല് ആത്മാക്കള്‍ തന്നോടൊപ്പം ഇപ്പോഴുണ്ട്. നിങ്ങള്‍ സ്വയം അഭിവൃദ്ധിപ്പെട്ടെങ്കില്‍ മാത്രമേ അവ മോചിക്കപ്പെടുകയുള്ളൂ. ഹരിദ്വാറില്‍ മതപരമായ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കുമ്പോള്‍ ഇവയ്ക്കു മോക്ഷം ലഭിക്കുമെന്നും 2015 ജൂലൈ 15ന് എഴുതിയ കുറിപ്പില്‍ പറയുന്നു.  ഇതിനകം ഡോക്യൂമെന്ററിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പിതാവിന്റെ ആത്മാവ് പ്രവേശിക്കാറുണ്ടെന്നു ലളിത് കുടുംബത്തെ വിശ്വസിപ്പിച്ചു. കുടുംബത്തിലെ ബാക്കിയുള്ള പത്തുപേരുടെയും ചിന്തകളെ നിയന്ത്രിക്കാന്‍ ലളിതിന് എങ്ങനെ സാധിച്ചുവെന്നതാണ് ഏറ്റവും വലിയ അത്ഭുതം. എന്തായാലും ഡോക്യൂമെന്ററിയിൽ പല ചോദ്യങ്ങൾക്കുമുള്ള കൃത്യമായ ഉത്തരമുണ്ട്. ചില ഉത്തരങ്ങൾ ഇന്നും അപൂർണമായിരിക്കുന്നു.

Continue Reading

Movies

സണ്ണി ചെയ്യണ്ട എന്നാണ് ആദ്യം കരുതിയത്, ഒരു കഥാപാത്രത്തെ തന്നെ കണ്ടിരുന്നാല്‍ പ്രേക്ഷകര്‍ മടുക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു -ജയസൂര്യ

Published

on

By

ടിവി ചാനലുകളില്‍ അവതാരകനായി കരിയര്‍ ആരംഭിച്ച ജയസൂര്യ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് സിനിമയിലെത്തുന്നത്. 1995ല്‍ റിലീസ് ചെയ്ത ത്രീ മെന്‍ ആര്‍മി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പത്രം, ദോസ്ത് എന്ന സിനിമകളില്‍ ചെറുതായെങ്കിലും ശ്രദ്ധിക്കപ്പെട്ട ജയസൂര്യയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത് വിനയന്‍ സംവിധാനം ചെയ്ത ‘ഊമപ്പെണ്ണിന് ഉരിയാടപയ്യന്‍’ എന്ന ചിത്രമാണ്‌. വില്ലനായും, കൊമേഡിയനായും, സ്വഭാവ നടനായും, നായകനായുമെല്ലാം തിളങ്ങിയിട്ടുള്ള നടനാണ്‌ ജയസൂര്യ. അതേസമയം, മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം ‘സണ്ണി’ ഇന്ന് OTTയില്‍ റിലീസ് ചെയ്തിരിക്കുകയാണ്.

ഏറെ പ്രേക്ഷക പ്രശംസ നേടിയ ‘വെള്ളം’ എന്ന സിനിമയ്ക്ക് ശേഷം ജയസൂര്യ നായകനാകുന്ന ചിത്രമാണ്‌ സണ്ണി. മലയാള ചലച്ചിത്ര മേഖലയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുക്കെട്ടിലാണ് ചിത്രം ഒരുങ്ങുന്നത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ജയസൂര്യയുടെ നൂറാമത് ചിത്രമാണ്‌ സണ്ണി. ഒരു കഥാപാത്രം മാത്രമുള്ള ചിത്രമാണ്‌ സണ്ണി. ഡ്രീംസ് ആന്‍ഡ്‌ ബിയോന്‍ഡിന്റെ ബാനറില്‍ രഞ്ജിത്തും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യമായി സണ്ണിയുടെ തിരക്കഥ കേട്ടപ്പോള്‍ ചെയ്യണ്ട എന്നാണ് കരുതിയത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജയസൂര്യയിപ്പോള്‍.

‘ചിത്രത്തില്‍ ഒരു കഥാപാത്രം മാത്രമാണ് ഉള്ളത് എന്ന ഘടകം എന്നെ ഒരുപാട് എക്സൈറ്റ് ചെയ്യിച്ചിരുന്നു. കാരണം, കാസ്റ്റ് എവേ പോലെയുള്ള ഹോളിവുഡ് സിനിമകളുടെ ആരാധകനാണ് ഞാന്‍. എന്നാല്‍, സണ്ണിയുടെ കഥ ആദ്യം കേട്ടപ്പോള്‍ ആ കഥാപാത്രവുമായി കണക്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഒരു കഥാപാത്രം തന്നെ കണ്ടിരുന്നാല്‍ പ്രേക്ഷകര്‍ മടുക്കുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു. അതുക്കൊണ്ട് തന്നെ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സിനിമയായിരുന്നു സണ്ണി. കഥ കേട്ടപ്പോള്‍ ഈ സിനിമ ചെയ്യണ്ട എന്നാണ് ആദ്യം കരുതിയത്. എന്നാല്‍, കുറച്ച് സമയം കഴിഞ്ഞപ്പോള്‍ സണ്ണി മനസ്സില്‍ കയറികൂടി.’ -ജയസൂര്യ പറയുന്നു.

‘അങ്ങനെ ഒരിക്കല്‍ കൂടി അതേ കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് രഞ്ജിത്തിനോട് പറഞ്ഞു. എന്തായാലും ഈ സിനിമ ചെയ്യുമെന്ന് രഞ്ജിത്ത് മനസ്സില്‍ ഉറപ്പിച്ചിരുന്നു. അതിപ്പോള്‍ ഞാനല്ലെങ്കില്‍ മറ്റൊരാള്‍. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പുതിയ സാധ്യതകള്‍ കണ്ടെത്താനായി.’ -ജയസൂര്യ പറഞ്ഞു. സണ്ണിയുടെ കഥ കേട്ട് കഴിഞ്ഞപ്പോള്‍ ജയസൂര്യയ്ക്ക് ധാരാളം സംശയങ്ങള്‍ ഉണ്ടായിരുന്നെന്നും ഇത്രയും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അതവിടെ വച്ച് ഉപേക്ഷിക്കാന്‍ താന്‍ ജയനോട് പറഞ്ഞെന്നും രഞ്ജിത്ത് ശങ്കര്‍ മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞപ്പോള്‍ ജയസൂര്യ തന്നെ വിളിക്കുകയും തങ്ങള്‍ വീണ്ടും ഒന്നിച്ചിരുന്നു സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുക്കെട്ടുകളില്‍ ഒന്നാണ് രഞ്ജിത്ത് ശങ്കര്‍- ജയസൂര്യ കൂട്ടുക്കെട്ട്. പുണ്യാളന്‍ അഗര്‍ബത്തീസ്, സസു സുധി വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി, പ്രേതം 2 തുടങ്ങിയവയാണ് രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ കൂട്ടുക്കെട്ടില്‍ പിറന്ന മറ്റ് സിനിമകള്‍. കരിയറിലെ ഇരുപതാം വര്‍ഷം ആഘോഷിക്കുന്ന അവസരത്തിലാണ് ഏറെ പുതുമകളോടെ സണ്ണി എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സംഗീതജ്ഞനായ സണ്ണി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. സണ്ണിയുടെ യഥാര്‍ത്ഥ മുഖമാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Continue Reading

Movies

ആ ഒരു ചോദ്യം മാത്രമാണ് മഞ്ജു അന്ന് ചോദിച്ചത്, മഞ്ജു നോ പറഞ്ഞിരുന്നെങ്കില്‍ അത് സംഭവിക്കില്ലായിരുന്നു; അനുഭവം പങ്കുവച്ച് ടികെ രാജിവ്

Published

on

By

മലയാള ചലച്ചിത്ര മേഖലയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ എന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന മഞ്ജു വാര്യര്‍. സാക്ഷ്യം എന്ന സിനിമയിലൂടെ തന്റെ പതിനേഴാം വയസിലാണ്‌ മഞ്ജു ക്യാമറയ്ക്ക് മുന്‍പിലെത്തുന്നത്. സിനിമയിലെ പോലെ തന്നെ മഞ്ജു വാര്യർ ഇപ്പോൾ സോഷ്യൽ മീഡിയയിലെയും താരമാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന മഞ്ജുവിന്റെ ചിത്രങ്ങളെല്ലാം തന്നെ വളരെ പെട്ടന്നാണ് വൈറലായി മാറുന്നത്.
കലോല്‍സവ വേദികളില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് മഞ്ജു.

24 വയസ്സുള്ള ഒരു പുതുമുഖ നടിക്ക് എത്തിപ്പെടാന്‍ സാധിക്കുന്നതും വളരെ ഉയരത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് ഈ കാലയളവിലായി. കുറെ വർഷങ്ങൾക്ക് ശേഷം താരം നടത്തിയ രണ്ടാം വരവിൽ ഒരുപിടി നല്ല കഥാപാത്രങ്ങളാണ് മലയാളികൾക്ക് ലഭിച്ചത്. തന്റെ അഭിനയ മികവിലൂടെ മലയാളികളുടെ കൈയ്യടി നേടിയെടുത്ത മഞ്ജു വിവാഹത്തിന് മുൻപ് വെറും മൂന്ന് വർഷം മാത്രമാണ് സിനിമയിലുണ്ടായിരുന്നത്. ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളെ മഞ്ജു മലയാളികൾക്ക് സമ്മാനിച്ചു. ഇതിനോടകം തന്നെ നിരവധി പുരസ്കാരങ്ങളും താരം നേടിയിട്ടുണ്ട്.

ഒരു ദേശീയ ചലച്ചിത്ര പുരസ്കാരം, ഒരു കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ഏഴ് ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍ എന്നിവ മഞ്ജു വാര്യര്‍ നേടിയിട്ടുണ്ട്. ഇന്നലെയായിരുന്നു മഞ്ജുവിന്റെ നാല്‍പത്തി മൂന്നാം പിറന്നാള്‍. നിരവധി പേരാണ് താരത്തിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. മഞ്ജുവിനെ കുറിച്ച് ടികെ രാജീവ് കുമാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ മഞ്ജു എത്തിയപ്പോഴുണ്ടായ ഒരു അനുഭവമാണ്‌ രാജീവ് പങ്കുവച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ എന്ന ഒറ്റ നടിയെ മാത്രം പ്രതീക്ഷിച്ചാണ് ആ സിനിമയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചത് എന്നാണ് രാജീവ് പറയുന്നത്.

‘മഞ്ജു നോ പറഞ്ഞിരുന്നെങ്കില്‍ അങ്ങനെ ഒരു സിനിമ ഉണ്ടാകില്ലായിരുന്നു. അച്ഛന്റെയും അമ്മയുടെയും മുന്‍പില്‍ വച്ചാണ് മഞ്ജു സിനിമയുടെ കഥ കേട്ടത്. കഥ പറയുമ്പോള്‍ അച്ഛന്റെയും അമ്മയുടെയും മുഖം മാറുന്നത് ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരെന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് എന്ന് നേരത്തെ മനസിലാക്കിയത് കൊണ്ടാകാം നമ്മുക്ക് പുറത്തിരുന്നു സംസാരിക്കാം എന്ന് മഞ്ജു പറഞ്ഞു. അങ്ങനെ എന്നെ അവര്‍ പുറത്തേക്ക് കൊണ്ടുപ്പോയി. കഥ കേട്ട മഞ്ജു എന്നോട് ഒരു കാര്യം മാത്രമേ ചോദിച്ചുള്ളൂ. ‘ചേട്ടാ, ഈ സിനിമയില്‍ നഗ്നതയുണ്ടോ?’ എന്നായിരുന്നു അവരുടെ ചോദ്യം. ഇല്ലാ എന്നായിരുന്നു എന്റെ മറുപടി’ -രാജീവ് പറയുന്നു.

‘ഇല്ല എന്ന എന്റെ മറുപടി കേട്ടപ്പോള്‍ സന്തോഷത്തോടെ മഞ്ജു സിനിമ ചെയ്യാം എന്ന് സമ്മതിച്ചു. ആ പ്രായത്തില്‍ ഇങ്ങനെയൊരു കഥ കേള്‍ക്കുമ്പോള്‍ അത് സമഗ്രമായി പരിശോധിക്കാനുള്ള അപാരമായ ഒരു ഉള്‍ക്കാഴ്ച മഞ്ജുവിനുണ്ട്. അതെന്നെ അത്ഭുതപ്പെടുത്തി.’ -രാജീവ് പറയുന്നു. തിലകന്‍, ബിജു മേനോന്‍, അബ്ബാസ്, മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1998ല്‍ റിലീസ് ചെയ്ത ചലച്ചിത്രമാണ് കണ്ണെഴുതി പൊട്ടും തൊട്ട്. ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിന് മഞ്ജുവിനെ തേടിയെത്തിയത് ദേശീയ ചലച്ചിത്ര പുരസ്കാരമാണ്.

Continue Reading

Updates

Reviews2 months ago

സ്ത്രീ ശരീരത്തിനും ഒരു കഥപറയാനുണ്ട്!! നമ്മളറിയേണ്ട ആ കഥയുമായി ‘ബി 32″ മുതൽ 44″ വരെ’, റിവ്യൂ

സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അല്ലെങ്കിൽ അവളുടെ പോരാട്ടങ്ങളെ പറ്റിയുള്ള നിരവധി ചിത്രങ്ങൾ ഇതിനകം മലയാളത്തിലും ഇന്ത്യൻ സിനിമകളിലും ഉണ്ടായിട്ടുണ്ട്. എന്നാൽ സ്ത്രീ അവയവങ്ങളുടെ പേരിൽ അവൾ നേരിടുന്ന...

Reviews6 months ago

നടൻ ജയൻ മരിച്ചതോ കൊന്നതോ? ഞെട്ടിക്കുന്ന വിവരങ്ങളുമായി അന്വേഷണാത്മക നോവൽ രചിച്ച് അൻവർ അബ്ദുള്ള

മലയാളികളുടെ എക്കാലത്തെയും സൂപ്പർ ഹീറോയാണ് നടൻ ജയൻ. ഇന്നും അദ്ദേഹത്തെ അനുസ്മരിക്കാത്തവർ ചുരുക്കമാണ്. നിലവിൽ ജയന്റെ മരണത്തെപ്പറ്റി അന്വേഷണാത്മക നോവൽ രചിച്ചിരിക്കുകയാണ് എഴുത്തുകാരൻ അൻവർ അബ്ദുള്ള. 1980...

Celebrities8 months ago

ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ്

67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ്...

Celebrities10 months ago

മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ്...

Celebrities11 months ago

നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ

ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന്...

Uncategorized11 months ago

3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത്

‘യോദ്ധ’യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. ‘ചോലപ്പെണ്ണേ’ എന്ന്...

Uncategorized11 months ago

“ആടലോടകം ആടി നിക്കണ്‌, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത്

കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. അതി മനോഹര പ്രണയഗാനം ഇതിനകം 1 ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ആടലോടകം...

Uncategorized11 months ago

മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ്...

Celebrities1 year ago

തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!!

പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം...

Celebrities1 year ago

ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ

പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ...

Trending

instagram takipçi satın al