Connect with us

Videos

എന്തിനാ കരഞ്ഞത്?, രുഗ്മിണിയമ്മയെ വീഡിയോ കോള്‍ ചെയ്ത് മോഹന്‍ലാല്‍; നേരില്‍ കാണാമെന്ന് വാക്ക് നല്‍കി താരരാജാവ്

Published

on

പൂങ്കുന്നത്തെ അഗതി മന്ദിരത്തില്‍ താമസിക്കുന്ന രുഗ്മിണിയമ്മയെ പരിചയമില്ലാത്ത മോഹന്‍ലാല്‍ ആരാധകര്‍ ഉണ്ടാകില്ല. തങ്ങളൊന്നും ഒരു ആരാധകരേയല്ല എന്ന തോന്നലുണ്ടാക്കും രുഗ്മിണിയമ്മയ്ക്ക് മോഹന്‍ലാലിനോടുള്ള സ്നേഹം കണ്ടാല്‍. ഫ്ലവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവം എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതോടെയാണ് മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ രുഗ്മിണിയമ്മയെ മലയാളികള്‍ കാണുന്നത്. പരിപാടിയില്‍ പങ്കെടുത്ത രുഗ്മിണിയമ്മ ഒരേ ഒരു ആഗ്രഹം മാത്രമാണ് പറഞ്ഞത് ‘മോഹന്‍ലാലിനെ നേരില്‍ കാണണം’.

എന്നാല്‍, നാളുകളെ ഏറെ കഴിഞ്ഞിട്ടും തന്നെ കാണാന്‍ ലാല്‍ വരാതെയായതോടെ എല്ലാവരും തന്നെ കളിയാക്കുന്നു എന്ന് പറഞ്ഞ് അടുത്തിടെ രുഗ്മിണിയമ്മ പൊട്ടിക്കരഞ്ഞിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിഞ്ഞ ലാലേട്ടന്‍ ഇപ്പോള്‍ രുഗ്മിണിയമ്മയെ വീഡിയോ കോള്‍ ചെയ്തിരിക്കുകയാണ്. കണ്ടയുടനെ സുഖമാണോ എന്നാണ് രുഗ്മിണിയമ്മ മോഹന്‍ലാലിനോട് ചോദിച്ചത്. സുഖമാണെന്ന് മറുപടി നല്‍കിയ ലാലേട്ടന്‍ എന്തായിരുന്നു ഭയങ്കര കരച്ചില്‍ ഒക്കെ എന്നും ചോദിച്ചു. കോമഡി ഉത്സവം വേദിയില്‍ പറഞ്ഞ അതേ കാര്യം തന്നെയായിരുന്നു രുഗ്മിണിയമ്മയ്ക്ക് മോഹന്‍ലാലിനോടും ചോദിക്കാന്‍ ഉണ്ടായിരുന്നത്.

ഒന്ന് നേരില്‍ കാണണം എന്ന് രുഗ്മിണിയമ്മ പറഞ്ഞപ്പോള്‍ ‘കൊറോണ സമയം അല്ലെ അമ്മ. അതൊക്കെ മാറുമ്പോള്‍ നമ്മുക്ക് നേരില്‍ കാണാം.’ എന്നായിരുന്നു ലാലേട്ടന്റെ മറുപടി. എല്ലാവരും കണ്ടോ എന്ന് ചോദിക്കുന്നുണ്ട് എന്ന് രുഗ്മിണിയമ്മ പറയുമ്പോള്‍ ഇപ്പോള്‍ കണ്ടില്ലേ, ഇനി കണ്ടു എന്ന് പറഞ്ഞോളൂ എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. അഗതി മന്ദിരത്തിലെ ജീവനക്കാരി സ്മിതയോട് ഇതൊന്നു പറഞ്ഞു മനസിലാക്കൂ എന്നും ലാല്‍ ആവശ്യപ്പെടുന്നുണ്ട്. കാണാന്‍ വന്നാല്‍ എന്ത് തരുമെന്നും ലാല്‍ രുഗ്മിണിയമ്മയോട് ചോദിക്കുന്നുണ്ട്. എന്താണ് വേണ്ടത് എന്നായിരുന്നു രുഗ്മിണിയമ്മയുടെ മറുചോദ്യം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവിനൊപ്പം തൃശൂരെത്തിയ രുഗ്മിണിയമ്മ അമ്പലത്തിലെ പൂജാദി കര്‍മ്മങ്ങള്‍ ചെയ്താണ് വരുമാനം കണ്ടെത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഭര്‍ത്താവ് നഷ്ടപ്പെട്ടതോടെ മക്കളില്ലാത്ത രുഗ്മിണിയമ്മ ഒറ്റപ്പെട്ടു. ആ സമയങ്ങളിലും മോഹന്‍ലാലിനെ കാണണം എന്ന ആഗ്രഹം പലരോടും രുഗ്മിണിയമ്മ പറഞ്ഞിരുന്നു. രുഗ്മിണിയമ്മയുടെ ആരാധനയെ കുറിച്ചും കരഞ്ഞ വീഡിയോയെ കുറിച്ചും മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസിയേഷന്‍ അംഗങ്ങളാണ് മോഹന്‍ലാലിനെ അറിയിച്ചത്. അങ്ങനെയാണ് മോഹന്‍ലാല്‍ രുഗ്മിണിയമ്മയെ വിളിക്കുന്നതും ഇപ്പോള്‍ താന്‍ ഇടുക്കിയിലാണെന്നും അതുവഴി വരുമ്പോള്‍ കാണാമെന്ന് പറയുന്നതും.

അതേസമയം, ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ എന്ന സിനിമയാണ് ഇനി മോഹന്‍ലാലിന്റെതായി റിലീസിനൊരുങ്ങുന്നത് . ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്റെ’ ചിത്രീകരണം താല്‍കാലികമായി നിര്‍ത്തിവച്ചാണ് ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ്‌ ബ്രോ ഡാഡി. മീനാ, കല്യാണി പ്രിയദര്‍ശന്‍, പൃഥ്വിരാജ് എന്നിവരാണ്‌ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു ക്രിസ്ത്യന്‍ കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്ര൦ നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്.

Interviews

ആരും പിന്തുണച്ചിരുന്നില്ല, അദ്ദേഹത്തിന് മറ്റൊരു ബന്ധമുണ്ടെന്ന് ഞാന്‍ അമ്മയോട് പറഞ്ഞിരുന്നതാണ്; വിവാഹ ശേഷം ഒറ്റയ്ക്കിരുന്ന് കരയുമായിരുന്നു -മനസ് തുറന്ന് അനന്യ

Published

on

By

ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറി പിന്നീട് തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി മാറിയ നടിയാണ് അനന്യ. അടുത്ത വീട്ടിലെ കുട്ടിയെ പോലെ മലയാളികള്‍ സ്നേഹിച്ച അനന്യയുടെ യഥാര്‍ത്ഥ പേര് ആയില്യ എന്നാണ്. കൈനിറയെ സിനിമകളുമായി മലയാളത്തില്‍ തിളങ്ങി നില്‍ക്കവേയാണ് താരം അന്യ ഭാഷകളിലേക്ക് ചേക്കേറിയത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് അനന്യ. ഈ സമയം മറ്റ് ഭാഷകളില്‍ സജീവമായിരുന്ന അനന്യ ഇപ്പോള്‍ മലയാളത്തിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.

പൃഥ്വിരാജ് നായകനാകുന്ന ഭ്രമം എന്ന സിനിമയിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്. തിരിച്ചു വരാന്‍ നല്ലൊരു തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നു എന്ന് അനന്യ പറയുന്നു. വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് ഭ്രമത്തില്‍ അനന്യ അവതരിപ്പിക്കുന്നത്. അഭിനയ സാധ്യതയുള്ള വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണം എന്നാണ് തന്റെ ആഗ്രഹമെന്നും എന്നാല്‍ തന്നെ തേടിയെത്തുന്ന തിരക്കഥകള്‍ എല്ലാം ഒരേ രീതിയില്‍ ഉള്ളതാണ് എന്നുമാണ് അനന്യ പറയുന്നത്. ഏത് തര൦ കഥാപാത്രങ്ങളും തനിക്ക് വഴങ്ങും എന്ന് തെളിയിച്ച അനന്യ നൃത്ത വേദികളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിവാഹ ശേഷവും സിനിമകളില്‍ സജീവമായി അഭിനയിച്ചു വരികയാണ്‌ അനന്യ ഇപ്പോള്‍.

ഏറെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു അനന്യയുടെ വിവാഹം. വിവാഹം കഴിഞ്ഞ ശേഷം അനന്യ നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലാകുന്നത്. വിവാഹവുമായി ബന്ധപ്പെട്ട് മാതാപിതാക്കളെ എതിരാക്കിയതില്‍ പശ്ചാത്താപമില്ലെന്നും സങ്കടം മാത്രമാണ് ഉള്ളതെന്നുമാണ് അനന്യ അഭിമുഖത്തില്‍ പറയുന്നത്. ‘ഒരിക്കലും മനസില്‍ നിന്നും ആ വേദന മാറില്ല. ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ കരച്ചില്‍ വരും. അച്ഛനെയും അമ്മയെയും ധിക്കരിച്ച് വിവാഹം ചെയ്‌തത്‌ കൊണ്ട് തന്നെ ആരില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നില്ല. അച്ഛനെയും അമ്മയെയും കാണണം എന്ന് തോന്നുമ്പോള്‍ ഞാന്‍ വീട്ടിലേക്ക് പോകാറുണ്ട്. പക്ഷെ ഇപ്പോഴും ഞങ്ങള്‍ക്കിടെയില്‍ എന്തോ ഒരു അകലം ഉണ്ട്. ‘ -അനന്യ പറയുന്നു.

ആഞ്ജനേയന് മറ്റൊരു ബന്ധമുള്ള കാര്യം വീട്ടില്‍ അറിയാമായിരുന്നുവെന്നും അമ്മയോട് എല്ലാം പറഞ്ഞിരുന്നു വെന്നുമാണ് അനന്യ പറയുന്നത്. ‘ഒരിക്കല്‍ മുറിഞ്ഞു പോയതൊക്കെ കൂട്ടി യോജിപ്പിക്കണമെങ്കില്‍ കുറച്ച് സമയം വേണ്ടിവരും. ഭാവില്‍ എല്ലാ പ്രശനങ്ങളും പരിഹരിക്കാന്‍ പറ്റും എന്ന വിശ്വാസത്തിലാണ് ഞാന്‍. ആഞ്ജനേയന് മറ്റൊരു ബന്ധമുണ്ടെന്ന് വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഞാന്‍ അമ്മയോട് പറഞ്ഞിരുന്നതാണ്. ആ സമയത്ത് നിയമപരമായി അദ്ദേഹം ആ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. അവസാന ചില പേപ്പര്‍ വര്‍ക്കുകള്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.’ -അനന്യ കൂട്ടിച്ചേര്‍ത്തു.

‘ആദ്യമൊക്കെ അച്ഛനും അമ്മയും ഞങ്ങളെ പിന്തുണച്ചിരുന്നു. എന്നാല്‍, പിന്നീട് ആഞ്ജനേയനെ കുറിച്ച് പുരത്ത് നിന്നും ചില വിവരങ്ങള്‍ ലഭിച്ചതോടെ എതിര്‍ക്കുകയായിരുന്നു. ഒരിക്കലും എന്നെ സംബന്ധിച്ച് ദുരൂഹതകള്‍ നിറഞ്ഞ ആളായിരുന്നില്ല ആഞ്ജനേയന്‍. അദ്ദേഹം ആരാണെന്നും എന്താണെന്നും എനിക്കറിയാമായിരുന്നു. അദ്ദേഹത്തിന്റെ മുന്‍കാല ജീവിതത്തെ കുറിച്ചും മനസിലാക്കിയിട്ടാണ് ഞാന്‍ അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. ‘ -അനന്യ കൂട്ടിച്ചേര്‍ത്തു.

Continue Reading

Interviews

അവള്‍ക്ക് കൊടുക്കാന്‍ പ്രേമലേഖനം എഴുതി തന്നത് സുഹൃത്ത്, അവന്റെ കയ്യക്ഷരം ഇഷ്ടപ്പെട്ട അവള്‍ അവനൊപ്പം പോയി -രസകരമായ അനുഭവം പറഞ്ഞ് ആസിഫ് അലി

Published

on

By

യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി. ഋതു എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര മേഖലയിൽ ചുവടുവച്ച ആസിഫ് പിന്നീട് നായക നിരയിലേക്ക് ഉയരുകയായിരുന്നു. നടനെന്ന നിലയിൽ തന്റേതായൊരിടം മലയാളസിനിമയിൽ കണ്ടെത്തിയിട്ടുള്ള നടനാണ് ആസിഫ്. ആസിഫിനെ മാത്രമല്ല പ്രിയതമ സമയും മക്കളായ ആദമു ഹയയുമൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സമ പങ്കുവെക്കുന്ന വിശേഷങ്ങളും ശ്രദ്ധ നേടാറുണ്ട്.

നിഷാന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ക്കൊപ്പ൦ ‘ഋതു’ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര മേഖലയിൽ ചുവടുവച്ചു താരമാണ് ആസിഫ് അലി. വിജെ ജോലിക്കിടയിലായിരുന്നു അഭിനയത്തിലേക്ക് അവസരം ലഭിച്ച ആസിഫ് അതേറ്റെടുക്കുകയായിരുന്നു. തിയേറ്ററുകളില്‍ വന്‍വിജമായിരുന്നില്ലെങ്കിലും മികച്ച നിരൂപക പ്രശംസ സ്വന്തമാക്കിയ ചിത്രമാണ് ഋതു. സണ്ണി ഇമ്മട്ടിയെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ആസിഫിനെ പിന്നീട് തേടിയെത്തിയതെല്ലാം മികച്ച അവസരങ്ങളായിരുന്നു. സഹനടനായി ആരംഭിച്ച് പിന്നീട് നായക പരിവേഷമണിഞ്ഞു. അതിഥി താരമായും ആസിഫ് എത്തിയിരുന്നു.

ഒരിടയ്ക്ക് മലയാള സിനിമയിലെ ആസ്ഥാന ബിടെക്കുകാരൻ എന്ന ഇമേജിൽ വീണുപോയെങ്കിലും കക്ഷി അമ്മിണിപ്പിള്ള, ഉയരെ, കെട്ട്യോളാണ് എന്റെ മാലാഖ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച് ആസിഫ് പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. പൊതുവേദിയിലും മറ്റ് ചടങ്ങുകളിലുമെല്ലാം ആസിഫിനൊപ്പം കുടുംബവും ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ, പഠന കാലത്ത് നടന്ന രസകരമായ ഒരു സംഭവം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ആസിഫ്.സൂര്യ ടിവിയില്‍ സുരേഷ് ഗോപി അവതാരകനായി എത്തിയ അഞ്ചിനോടിഞ്ചോടിഞ്ച് എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ആസിഫ് പഴയ ഓര്‍മ്മകള്‍ പങ്കുവച്ചത്.

സ്കൂള്‍ പഠന കാലത്ത് തനിക്ക് ഇഷ്ടം തോന്നിയ ഒരുപാട് പേര്‍ ഉണ്ടായിരുന്നുവെന്നും ആരില്‍ നിന്നും തനിക്ക് പ്രണയ ലേഖനം ഒന്നും ലഭിച്ചിരുന്നില്ല എന്നുമാണ് ആസിഫ് പറയുന്നത്. സ്കൂള്‍ പഠനകാലത്ത് ഒരു ആവറേജ് വിദ്യാര്‍ത്ഥി മാത്രമായിരുന്നു താനെന്നും ഒരു ക്ലാസില്‍ പോലും താന്‍ മുന്‍ ബെഞ്ചില്‍ ഇരുന്നിട്ടില്ല എന്നും ആസിഫ് പറയുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ എപ്പോഴെങ്കിലും പ്രണയ ലേഖനം ലഭിച്ചിട്ടുണ്ടോ എന്ന് സുരേഷ് ഗോപി ചോദിക്കുമ്പോള്‍ കിട്ടിയിട്ടില്ല കൊടുത്തിട്ടുണ്ട്‌ എന്നായിരുന്നു അസിഫിന്റെ മറുപടി. ‘ഞാന്‍ ബോര്‍ഡിംഗില്‍ ആണ് പഠിച്ചത്. സ്കൂള്‍ കാലം മുഴുവന്‍ ബോര്‍ഡിംഗില്‍ ആയിരുന്നു. അങ്ങനെയിരിക്കെ ഒരു പെണ്‍ക്കുട്ടിയോട് ഇഷ്ടം തോന്നി.’ -ആസിഫ് പറയുന്നു.

‘നല്ല കയ്യക്ഷരമുള്ള ഒരു സുഹൃത്തിനെ കൊണ്ട് അവന്റെ ഭാവനയില്‍ ഒരു പ്രണയ ലേഖനം എഴുതിപ്പിച്ച് ഞാന്‍ ആ പെണ്‍ക്കുട്ടിയ്ക്ക് കൊടുത്തു’ -ആസിഫ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ആ പെണ്ണ് അവന്റെ കൂടെ പോയോ എന്ന് സുരേഷ് ഗോപി ചോദിക്കുമ്പോള്‍ സ്വാഭാവികം, അവള്‍ക്ക് ആ കയ്യക്ഷരമാണ് ഇഷ്ടപ്പെട്ടത് എന്നായിരുന്നു ആസിഫിന്റെ മറുപടി. ‘ഏത് എക്സാമിന് ഇരുന്നാലും അടുത്തിരിക്കുന്ന പെണ്‍ക്കുട്ടികള്‍ എന്നെ ചതിച്ചിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റിയില്‍ ഒരു ഓഡിറ്റോറിയം തന്നെ എന്റെ പേരില്‍ ഉണ്ട്. ഞാന്‍ സപ്പ്ളി എഴുതാന്‍ കൊടുത്ത കാശിനാണ് ആ ഓഡിറ്റോറിയം ഉണ്ടാക്കിയത്.’ -ആസിഫ് തമാശയായി പറഞ്ഞു.

Continue Reading

Videos

ഭാര്യയുമായി മാസങ്ങളോളം വേര്‍പിരിഞ്ഞ് താമസിച്ചു; പക്ഷെ ഞങ്ങള്‍ക്കിടെയില്‍ സ്നേഹത്തിനു കുറവുണ്ടായിരുന്നില്ല -എംബി പത്മകുമാര്‍ പറയുന്നു

Published

on

By

സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ വ്യക്തിയാണ് എംബി പത്മകുമാര്‍. മൈ ലൈഫ് പാര്‍ട്നര്‍, രൂപാന്തരം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള പത്മകുമാര്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഭാമ, വിനു മോഹന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെയിരുന്നു അഭിനയ അരങ്ങേറ്റം. നിരവധി മിനിസ്ക്രീന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ഒരു കാലത്ത് താന്‍ ഭാര്യയുമായി വേര്‍പിരിഞ്ഞ് താമസിച്ചിട്ടുണ്ടെന്നും പിന്നീട് ഒന്നായി എന്നും തുറന്ന് പറയുകയാണ് എംബി പത്മകുമാര്‍.

ഭാര്യ ചിത്രയുമായി വേര്‍പിരിഞ്ഞു താമസിക്കവേ തനിക്കുണ്ടായ തിരിച്ചറിവിനെ കുറിച്ചും ദാമ്പത്യ ജീവിതം വീണ്ടും തിരികെ പിടിച്ചതിനെ കുറിച്ചുമാണ് ഫേസ്ബുക്കിലൂടെ പത്മകുമാര്‍ പറഞ്ഞിരിക്കുന്നത്. ‘പത്തിനടുത്ത് പൊരുത്തം ഉണ്ടായിരുന്നവരാണ് ഞങ്ങള്‍. എന്നാല്‍, വിവാഹം കഴിഞ്ഞ് പുതുമോടി മാറിയതോടെ പത്തില്‍ ഒരു ശതമാനം പൊരുത്തം പോലും ഞങ്ങള്‍ തമ്മിലില്ല എന്ന് മനസിലായി. ഞങ്ങള്‍ രണ്ടു പേരും രണ്ടു ധ്രുവങ്ങളില്‍ ആയിരുന്നു. ആദ്യമൊക്കെ ചെറിയ അസ്വാരസ്യങ്ങളായിരുന്നു. പിന്നീടത് കൂടി വന്നു. ഒരു കുഞ്ഞ് ആകുമ്പോള്‍ എല്ലാം മാറുമെന്നു കരുതി. പക്ഷെ അപ്പോഴും പ്രശ്നങ്ങള്‍ വളരുകയായിരുന്നു. പ്രശ്നങ്ങളുടെ വ്യാപ്തി കൂടി കൂടി വന്നതോടെ രണ്ട് പേരും അടിച്ച് പിരിയുമെന്ന സ്റ്റേജെത്തി. അങ്ങനെ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു.’ -പത്മകുമാര്‍ പറയുന്നു.

‘ചിത്ര അവളുടെ വീട്ടിലേക്ക് പോയി. ഞങ്ങള്‍ ഡിവോഴ്സിന്റെ വക്കിലെത്തിയ സമയമായിരുന്നു അത്. കാലങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ തിരിച്ചു പിടിച്ച ജീവിതമാണ്‌ ഇത്.’ -പത്മകുമാര്‍ പറയുന്നു. ‘അന്ന് ചേട്ടന്റെ വീട്ടിലെ സാഹചര്യമായിരുന്നു പ്രശ്നം. എന്റെ വീട്ടില്‍ അച്ഛനും അമ്മയും സര്‍ക്കാര്‍ ജോലിക്കാരാണ്. അവര്‍ രാവിലെ ഓഫീസില്‍ പോകും. ഞങ്ങള്‍ സ്കൂളിലേക്കും പോകും. രാവിലെ എഴുന്നേറ്റ് കിണറ്റില്‍ നിന്നും വെള്ളം കോരി പാചകം ചെയ്യുകയോ അടുപ്പില്‍ പാചകം ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല. പെട്ടന്ന് മറ്റൊരു വീട്ടിലേക്ക് വന്നപ്പോഴാകാം പൊരുത്തപ്പെടാന്‍ സാധിക്കാതെ വന്നത്. ഇതൊക്കെ ചേട്ടനോട് പറഞ്ഞെങ്കിലും അദ്ദേഹത്തിന് അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല.’ -ചിത്ര പറഞ്ഞു.

‘ചിത്രയുടെ പൊരുത്തക്കേടുകള്‍ പോലെയാണ് എനിക്കും തോന്നിയിരുന്നത്. നമ്മുടെ സമൂഹം പുരുഷ കേന്ദ്രീകൃതമാണ്. ഭര്‍ത്താവിന്റെ വീട്ടിലേക്ക് വന്നാല്‍ ഭാര്യ അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഹോമിച്ച് കഴിയണം എന്ന കാലത്തിലൂടെയാണ് കടന്നു വന്നത്. ജീവിച്ച വന്ന സാഹചര്യം സ്വപ്നം കണ്ടാണ്‌ ചിത്ര എന്റെ വീട്ടിലേക്ക് വന്നത്. ഒരു അഡ്ജസ്റ്റുമെന്റുകള്‍ക്കും ചിത്ര തയാറായിരുന്നില്ല. ചിത്രയുടെ സാഹചര്യം മനസിലാക്കാന്‍ എനിക്കും സാധിച്ചില്ല. കുഞ്ഞ് ജനിച്ച ശേഷം ചിത്രയെ അവളുടെ വീട്ടുകാര്‍ കൂട്ടിക്കൊണ്ട് പോയി. പറഞ്ഞു തീര്‍ക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അവര്‍ പോയതോടെ എനിക്ക് വിഷമമായി. ഒറ്റയ്ക്കിരുന്നപ്പോള്‍ ചിത്രയിലെ നല്ല വശങ്ങളെ മനസിലാക്കാന്‍ തുടങ്ങി.’ -പത്മകുമാര്‍ പറയുന്നു.

‘ഞങ്ങള്‍ക്കിടെയില്‍ സ്നേഹത്തിനു കുറവുണ്ടായിരുന്നില്ല. മക്കളെ വളര്‍ത്തണം, മറ്റൊരു വിവാഹം കഴിച്ചാലും ഈ പ്രശ്നങ്ങള്‍ ഉണ്ടാകില്ലേ? എന്നൊക്കെ ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഞങ്ങള്‍ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ കാണാന്‍ തീരുമാനിച്ചത്. ഞങ്ങളുടെ പ്രശ്നങ്ങള്‍ ഒരു പേപ്പറില്‍ എഴുതാന്‍ പറഞ്ഞു. അതിലൊന്നും ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. സാഹചര്യങ്ങളായിരുന്നു വില്ലന്‍. കാര്യങ്ങള്‍ പറഞ്ഞു, തുറന്നു സംസാരിച്ചു. ഏത് സാഹചര്യത്തിനോടും പൊരുത്തപ്പെടാന്‍ അവള്‍ തയാറായി. അവളുടെ ആഗ്രഹങ്ങളിലേക്ക് തിരിഞ്ഞു നോക്കാന്‍ ഞാനും തയാറായതോടെ ഞങ്ങള്‍ക്കിടെയിലെ പ്രശ്നങ്ങള്‍ അവസാനിച്ചു.’ -പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Updates

Celebrities2 months ago

മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ്...

Celebrities3 months ago

നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ

ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന്...

Uncategorized3 months ago

3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത്

‘യോദ്ധ’യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. ‘ചോലപ്പെണ്ണേ’ എന്ന്...

Uncategorized3 months ago

“ആടലോടകം ആടി നിക്കണ്‌, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത്

കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. അതി മനോഹര പ്രണയഗാനം ഇതിനകം 1 ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ആടലോടകം...

Uncategorized3 months ago

മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ്...

Celebrities5 months ago

തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!!

പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം...

Celebrities5 months ago

ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ

പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ...

Celebrities6 months ago

മലയാളം പറയാൻ മടിക്കുന്ന മലയാളികൾക്കിടയിൽ തനി മലയാളിയായി ബിഗ് ബോസിൽ കസറി അപർണ മൾബറി

ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ മലയാളികളുടെ പ്രിയങ്കരിയാണ് അപർണ മൾബറി എന്ന ഇൻവെർട്ടഡ് കോക്കനറ്റ്. ഏതൊരു മലയാളിയെക്കാളും നല്ല ശുദ്ധ മലയാളം പറയുന്ന അപർണ എല്ലാവര്ക്കും...

Celebrities7 months ago

തലയിൽ കണ്ണട വയ്ക്കുന്ന പെണ്ണുങ്ങളെ ഒന്നും അവിടെ കണ്ടില്ല!! ഇനിയെങ്കിലും സിനിമാക്കാരാ ക്യാമറയുടെ മുന്നിൽ മാത്രം മതി നിൻ്റെ അഭിനയം, യഥാർഥ ജീവിതത്തിൽ അഭിനയിക്കരുതേ!!

മലയാളി സിനിമ ആരാധകരെ മുഴുവൻ കരയിപ്പിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. ഇതിഹാസ നേടിയെയാണ് മലയാളികൾക്ക് നഷ്ടപ്പെട്ടത്. അന്നത്തെ ദിവസം ഏറെ ചർച്ച ചെയ്യപ്പെട്ടത് നടി സരയുവിനെപ്പറ്റി...

Celebrities7 months ago

അതിക്രൂരമായ കൊലപാതകങ്ങൾ! കൊലയാളിയെ തിരഞ്ഞ് അനൂപ് മേനോൻ! ത്രില്ലടിപ്പിച്ച് 21 ഗ്രാംസ് ട്രെയ്‌ലർ

പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് അനൂപ് മേനോൻ നായകനായി എത്തുന്ന 21 ഗ്രാംസിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ക്രൈം ത്രില്ലർ ചിത്രമായാണ് 21 ഗ്രാംസ് എത്തുന്നത്. നിഘൂടമായ കൊലപാതകങ്ങളുടെ ചുരുളഴിക്കുന്ന ഇൻവെസ്റ്റിഗേഷൻ...

Trending

instagram takipçi satın al