Connect with us

Trending Social Media

‘കയ്യിലെ കടലാസിലെ പേരൊന്നു കൂടെ നോക്കി. ‘സുചിത്ര, അയ്യോ, നമ്മൾ ഇപ്പോൾ മോഹൻലാലിന്റെ വീട്ടിലാണ്!’ കുറിപ്പ്

Published

on

പ്രിയ താരങ്ങളെയോ അവരുടെ പ്രിയപ്പെട്ടവരെയോ അടുത്തു കാണാനും പരിചയപ്പെടാനും സാധിക്കുന്നത് വേറിട്ടൊരു അനുഭവം തന്നെയാണ് ചിലർക്ക്. ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടാകുന്ന അത്തരം കൂടികാഴ്ചകളും അനുഭവങ്ങളും വർഷങ്ങൾ പോയാലും മനസിൽ ഏറ്റവും പ്രിയപ്പെട്ടവയായി കൂടെയുണ്ടാകും. അങ്ങനെ ഒരു അനുഭവം പങ്കു വെച്ചിരിക്കുകയാണ് സഹ സംവിധായകനും തിരക്കഥാകൃത്തുമായ മനോജ് പട്ടത്തില്‍. മലയാളികളുടെ അഭിമാന താരം മോഹൻലാലിനെ കണ്ട സന്തോഷമാണ് മനോജ് പട്ടത്തിൽ പങ്കു വയ്ക്കുന്നത്. പതിനാലു വർഷം മുൻപ് സിനിമ സ്വപ്നമായി മാത്രമേ മനസിലുള്ള കാലത്ത് അന്നത്തെ ജോലിയുമായി ബന്ധപ്പെട്ടുള്ള ഹൃദ്യമായ അനുഭവമാണ് മനോജ് സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിരിക്കുന്നത്.

പതിനാലു വർഷങ്ങൾക്ക് മുൻപ് 2006ൽ കൊച്ചിയിൽ റ്റാറ്റാ സ്‌കൈയിൽ സർവീസ് എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന സമയത്ത് ഒരു വർക്കുമായി ബന്ധപ്പെട്ട് മോഹൻലാലിൻറെ വീട്ടിലെത്തിയ സംഭവമാണ് മനോജ് പറയുന്നത്. സുചിത്ര എന്നുപേരുള്ള ഒരു കസ്റ്റമറുടെ തേവരയിലുള്ള വീട്ടിലേക്കാണ് സുഹൃത്ത് സുബിനൊപ്പം യാത്ര തിരിച്ചത്. ജോലി തീർത്ത ശേഷം ഭക്ഷണം കഴിക്കാമെന്ന ഉദ്ദേശത്തിലാണ് പോയത്.

കൊച്ചിയിലെ കൊച്ചു ബ്ലോക്കുകൾ താണ്ടി വർക്ക് ഓർഡറിലെ അഡ്രസ്സിൽ എത്തി. വീടിന്റെ കൂറ്റൻ ഗേറ്റിൽ എത്തിയിട്ടും , ആ വലിയ വീട്ടിനുള്ളിലേക്ക് നടന്നപ്പോഴും മനോജിനും സുഹൃത്തിനും മറ്റൊന്നും തോന്നിയില്ല. കാരണം കൊച്ചിയിൽ ഇതു പോലുള്ള വീടുകളിൽ ജോലിയുടെ ആവശ്യങ്ങൾക്കായി പോവുന്നത് സാധാരണമായിരുന്നു എന്ന് മനോജ് കുറിക്കുന്നു.

പക്ഷേ, വീട്ടു മുറ്റത്തെ ലോണിൽ കണ്ട മനോഹരമായ കൂടാരവും അതിനുള്ളിലെ കുതിര വണ്ടിയും കണ്ടപ്പോൾ ദേവദൂതൻ എന്ന മോഹൻലാൽ ചിത്രത്തിലേക്ക് ഓർമ്മ പോയി.. അകത്തേക്ക് കയറിയതോടെ
സിരകളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു. കാരണം മറ്റൊന്നുമല്ല, ആ ചുവരിലെ ചിത്രങ്ങൾ.. ചാനലുകളിൽ കണ്ട മോഹൻലാലിൻറെ അമ്മയുടെ മുഖമായിരുന്നു അത്.

‘കയ്യിലെ കടലാസിലെ പേരൊന്നു കൂടെ നോക്കി. ‘സുചിത്ര’. മോഹൻലാലിന്റെ ഭാര്യ !!
അയ്യോ !!! നമ്മൾ ഇപ്പോൾ മോഹൻലാലിന്റെ വീട്ടിലാണ് !
ഇങ്ങനെ ഞങ്ങളുടെ മനസ്സ് പറഞ്ഞു.. ശബ്ദം പക്ഷേ പുറത്തേക്ക് വന്നില്ല.
വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നയാളുടെ നിർദ്ദേശ പ്രകാരം ജോലി തുടങ്ങുമ്പോഴും ഞങ്ങളുടെ അമ്പരപ്പ് മാറിയിരുന്നില്ല. പക്ഷേ..എവിടെ?! പകർന്നാടിയ വേഷങ്ങളിലൂടെ തലമുറകളെ വിസ്മയിപ്പിച്ച ആ താരമെവിടെ? ഇല്ല എങ്ങും കാണുന്നില്ല..’- മനോജ് കുറിക്കുന്നു.

ആയിരങ്ങൾ അത്ഭുതത്തോടെ അകലെ നിന്ന് കാണുന്ന വ്യക്തിയെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയിട്ടും ഒന്നു കാണുവാൻ പറ്റിയില്ലെന്ന നിരാശയിലാണ് നിന്നതെന്ന് മനോജ് പറയുന്നു. ജോലിക്കിടയിൽ ആവശ്യം വന്ന സാധനങ്ങൾ എടുക്കാൻ പോലും തിരികെ പോകാൻ ഇരുവർക്കും മടിയായി. കാരണം ആ സമയത്തെങ്ങാനും താരമെത്തിയാലോ?

ഓഫീസിൽ നിന്നും ടീം മുഴുവനെത്തി ജോലി തീർത്തിട്ടും കാണേണ്ട ആൾ മാത്രം വന്നില്ല. ചത്ത മനസോടെ പുറത്തേക്കിറങ്ങിയ അവരെ അമ്പരപ്പിച്ചുകൊണ്ട് അകലെ നിന്നും അതാ, പ്രതീക്ഷയുടെ ഹോൺ!

‘ആ ഗേറ്റുകൾ വീണ്ടും തുറക്കപ്പെട്ടു.. അകത്തേക്ക് മെല്ലെയെത്തിയ ഒരു വെളുത്ത എസ് യു വി.
വണ്ടി നിന്നു.ഞങ്ങളുടെ 10 കണ്ണുകൾ കാറിന്റെ ഡോറുകളിലേക്ക്..
താരം മണ്ണിലേക്കിറങ്ങി വരുന്നു.ആകാശത്തു നിന്നല്ല, കാറിൽ നിന്നും.. അറിയാതെ തുറന്നു പോയ വായിലും നെഞ്ചിലും മോ..ഹ..ൻ..ലാ..ൽ.. എന്ന പേരോടി.. മനസ്സിൽ കുറ്റബോധം തോന്നുമ്പോൾ മാത്രമല്ല, അത്ഭുതം തോന്നുമ്പോളും ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും!’ -മനോജിന്റെ വാക്കുകൾ.

ഇഷ്ടതാരത്തെ കണ്ടത് വിവരിക്കുമ്പോൾ മനോജിന്റെ വാക്കുകളിലും ആലങ്കാരികതയാണ്. ‘എം സി ആർ മുണ്ടിന്റെ പരസ്യത്തിലെന്ന പോലെ അദ്ദേഹം ഞങ്ങളുടെ നേർക്ക് വരികയാണ്.കൂടെ ഒന്നു രണ്ടു പേരും. എങ്ങിനെ പെരുമാറണം എന്ന് പോലും ശങ്ക തോന്നിപ്പോകുന്ന നിമിഷം. അദ്ദേഹം ഞങ്ങളുടെയടുക്കൽ എത്തി. ഞങ്ങളുടെ കൂടെയുള്ളയാൾ അദ്ദേഹത്തിന് ഞങ്ങളെ പരിചയപ്പെടുത്തി. സ്വതസിദ്ധമായ ശൈലിയിൽ ഞങ്ങളെ നോക്കി ചിരിച്ച് തലകുലുക്കി അദ്ദേഹം അകത്തേക്ക്. അത്ഭുതം വിട്ടുമാറിയിട്ടില്ലെങ്കിലും എന്റെയുള്ളിൽ നിന്ന് പുറത്തേക്ക് വന്ന രണ്ടു വാക്കുകൾ. സ..ർ ഒരു ഫോ..ട്ടോ..
“അതിനെന്താ വാ’. അദ്ദേഹം വിളിച്ചു. ഞങ്ങൾ ചെന്നു.’ അന്ന് കയ്യിലുള്ള നോക്കിയ 6235 ഉം ഒപ്പമുള്ളയാളുടെ ക്യാമറയിലും അദ്ദേഹം ആ ചിത്രം എടുപ്പിച്ചതായി മനോജ് ഓർമ്മിക്കുന്നു. ഇനി എന്നെങ്കിലും ലാലേട്ടനെ കാണുമ്പൊൾ ആ ഫോട്ടോ ചോദിക്കണം എന്നും കുസൃതിയോടെ മനോജ് കുറിക്കുന്നു.

‘ഇനിയങ്ങോട്ടുള്ള കാലം ഗമയോടെ പറയാൻ, കേട്ടിരിക്കുന്നവരെ അസൂയപ്പെടുത്താൻ, ഒരു കഥയുമായി ഞങ്ങൾ പുറത്തേക്ക്..മലയാളം കണ്ട മഹാനടനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ട കഥ ! കാലചക്രം പിന്നെയും തിരിഞ്ഞു.പതിനഞ്ചു വർഷങ്ങൾക്കിപ്പുറം എങ്ങിനെയൊക്കെയോ കറങ്ങി തിരിഞ്ഞു ഞാനും സിനിമയിൽ എത്തിപ്പെട്ടു. സഹ സംവിധായകനായി..’- കാലം കാത്തുവെച്ച വഴിത്തിരിവിനെ കുറിച്ച് മനോജിന്റെ വാക്കുകൾ.

പതിനാലു വർഷങ്ങൾക്ക് മുൻപ് കണ്ട ആ കാഴ്ചയ്‌ക്കൊപ്പം മനോജ് മനസിൽ സൂക്ഷിക്കുന്ന ഒരു മോഹം കൂടിയുണ്ട്. ‘ഒരിക്കൽ ഒരു മോഹൻലാൽ പടം ഡയറക്ട് ചെയ്യണം.ആദ്യത്തെ ഷോട്ടിന് മുൻപ് അദ്ദേഹത്തിന്റെയടുത്തെത്തിയിട്ട് പറയണം, “സർ.. അന്ന് സാറിന്റെ വീട്ടിൽ ടാറ്റാ സ്‌കൈ ഇൻസ്റ്റാൾ ചെയ്തയാളാണ് ഞാൻ ! “അതിമോഹമാണെന്നറിയാം.. അതിനു ടാക്സ് ഒന്നും കൊടുക്കേണ്ടല്ലോ..!’.

Trending Social Media

ഞാന്‍ ക്രിസ്ത്യന്‍ ആണ്, കുക്കു മുസ്ലീമും; ഒരുപാട് പ്രശ്നങ്ങള്‍ ഫേസ് ചെയ്തു, പതിയെ എന്റെ കുടുംബവും എല്ലാം അംഗീകരിക്കും -മനസ് തുറന്ന് കുക്കുവും ദീപയും

Published

on

By

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ ഡാന്‍സറാണ് സുഹൈദ് കുക്കു. നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുള്ള കുക്കു നിലവില്‍ ഉടന്‍ പണം എന്ന പരിപാടിയുടെ അവതാരകനാണ്. ഡെയ്ന്‍ ഡേവിസ്, മീനാക്ഷി എന്നിവര്‍ക്കൊപ്പമാണ് കുക്കു പരിപാടി അവതരിപ്പിക്കുന്നത്. മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടിയാണ് ഉടന്‍ പണം 3.O. യുട്യൂബ് ചാനലിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും തന്റെ ഡാന്‍സ് വീഡിയോകള്‍ പങ്കുവയ്ക്കാറുള്ള കുക്കുവിന്റെ ഭാര്യ ദീപയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്.

2020 ഫെബ്രുവരിയിലായിരുന്നു കുക്കുവിന്റെയും ദീപയുടെയും വിവാഹം. ഇപ്പോഴിതാ, തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് കുക്കുവും ദീപയും. തങ്ങളുടെ യുട്യൂബിലൂടെ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് കുക്കുവും ദീപയും വിവാഹത്തെ കുറിച്ച് പറഞ്ഞത്. ഇരു മത വിഭാഗത്തില്‍പ്പെട്ട കുക്കുവും ദീപയും എങ്ങനെ വിവാഹിതരായി എന്നും വിവാഹത്തിന് കുടുംബം സമ്മതിച്ചോ എന്നുമായിരുന്നു ആരാധകരുടെ ചോദ്യം. എല്ലവരുടെയും ജീവിതത്തില്‍ എല്ലാം നല്ലതായി സംഭവിക്കണം എന്നില്ലല്ലോ എന്നും പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നുമാണ് ഇരുവരും പറയുന്നത്.

‘എല്ലാവരുടെയും ജീവിതത്തില്‍ എല്ലാം നന്നായി സംഭവിക്കണം എന്നില്ലല്ലോ. ഞങ്ങള്‍ സെലിബ്രിറ്റീസ് ആയതുക്കൊണ്ട് എല്ലാം ഈസിയായിരുന്നു എന്നൊന്നും ഇല്ല. ഞങ്ങളും സാധാരണ മനുഷ്യര്‍ തന്നെയാണ്. നമ്മള്‍ക്കും ഫീലിംഗ്സ് ഒക്കെയുണ്ട്. അതുപ്പോലെ തന്നെ പ്രശ്നങ്ങളും.’ -കുക്കുവും ദീപയും പറയുന്നു. ഇരുവരുടെയും പ്രൊഫഷനെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ‘വിവാഹത്തിന് മുന്‍പ് ദീപ എച്ച്ആറായി ജോലി ചെയ്യുകയായിരുന്നു. ഞാന്‍ വ്ളോഗര്‍ ആണ്, അവതാരകാനാണ്. ഡാന്‍സ് സ്റ്റുഡിയോ നടത്തുന്നുണ്ട്.’ -കുക്കു പറയുന്നു. വിവാഹശേഷം തനിക്ക് കാര്യങ്ങള്‍ പങ്ക് വയ്ക്കാന്‍ ഒരാളെ കൂടെ കിട്ടിയെന്നും അതുക്കൊണ്ട് കുറച്ച് സമാധാനം കൂടിയെന്നുമാണ് കുക്കു പറയുന്നത്.

‘എല്ലാ മിശ്രവിവാഹങ്ങളിലും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഞങ്ങളുടെ കാര്യത്തിലും ഉണ്ടായിരുന്നു. ഇതേക്കുറിച്ച് ഒരുപാട് പേര്‍ ചോദിച്ചിരുന്നു. ഞാന്‍ ക്രിസ്ത്യന്‍ ആണ്. കുക്കു മുസ്ലീമും. ഒരുപാട് പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചാണ് ഞങ്ങള്‍ വിവാഹം എന്ന കടമ്പയിലെത്തിയത്. രണ്ട് വീട്ടിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കുക്കുവിന്റെ കുടുംബം ഓക്കെ ആണ് ഇപ്പോള്‍. പതിയെ എന്റെ കുടുംബവും എല്ലാം അംഗീകരിക്കും.’ -ദീപ പറയുന്നു. കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ചോദ്യങ്ങളെ കുറിച്ചും ഇരുവരും പറയുന്നുണ്ട്. വിവാഹത്തിന് മുന്‍പ് പ്രായം ചോദിക്കുന്നത് ഇഷ്ടമായിരുന്നില്ല. ഇപ്പോള്‍ ഇങ്ങനെ നടന്നാല്‍ മതിയോ മൂന്നാമതൊരാള്‍ കൂടി വേണ്ടേ എന്ന ചോദ്യമാണ് സഹിക്കാന്‍ പറ്റാത്തത്.

കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയല്ലല്ലോ നമ്മള്‍ വിവാഹം ചെയ്യുന്നത്. ഇത്രയും നാള്‍ ജീവിതം എവിടെയെങ്കിലും എത്തിക്കാനുള്ള സ്ട്രഗിള്‍ ആയിരുന്നു. ഇപ്പോഴാണ്‌ ജീവിതം ആസ്വദിച്ച് തുടങ്ങിയത്. എല്ലാം അതിന്റേതായ സമയത്ത് നടക്കുമെന്നാണ് ഈ ദമ്പതികള്‍ പറയുന്നത്. കുക്കു തന്നെക്കാള്‍ ഒരു വയസ് മൂത്തതാണെന്നും ഇക്ക, ചേട്ടാ എന്നൊക്കെ വിളിച്ചാല്‍ ഒരുപാട് ഗ്യാപ് തോന്നും എന്നത് കൊണ്ടാണ് കുക്കു എന്ന് വിളിക്കുന്നതെന്നും ദീപ പറയുന്നു. വിളിയിൽ അത്ര വലിയ കാര്യം ഒന്നും ഇല്ലെന്നാണ് ദീപ പറയുന്നത്. ഇതുവരെ പ്ലാന്‍ ചെയ്തിട്ട് നടക്കാത്ത ഒരു കാര്യം കാര്‍ വാങ്ങുന്നതാണെന്നും ഇവര്‍ പറയുന്നു.

Continue Reading

Trending Social Media

സൂപ്പര്‍ മോമിന് ചിയേഴ്സ്, പേര്‍ളി നിങ്ങള്‍ ഒരു പ്രചോദനമാണ് – പേര്‍ളി മാണിയെ പ്രശംസിച്ച് അപര്‍ണാ ബാലമുരളി

Published

on

By

ബിഗ് ബോസ് മലയാളം ഒന്നാം സീസണിൽ മത്സരിക്കുന്നതിനിടെ പ്രണയത്തിലാകുകയും പിന്നീട് വിവാഹിതരാകുകയും ചെയ്തവരാണ് അവതാരകയും നടിയുമായ പേർളി മാണിയും നടൻ ശ്രീനിഷ് അരവിന്ദു൦. ഇപ്പോൾ, സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇവർ. ഇരുവരുടെയും പ്രണയം, വിവാഹം, നിലയുടെ ജനനം തുടങ്ങിയവയെല്ലാം ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു. ബിഗ് ഡോ ഷോയുടെ ആദ്യ സീസണിലെ റണ്ണർ അപ്പായിരുന്നു പേർളി. ജീവിതത്തെ ആഘോഷമാക്കുന്ന ഈ താരദമ്പതികൾ ചെറിയ ചെറിയ വിശേഷങ്ങൾ പോലും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ലോകമെമ്പാടുമുള്ള മലയാളികളെ സാക്ഷിയാക്കിയാണ് പേർളിയും ശ്രീനിഷും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. ഇരുവരുടെയും പ്രണയവും വിവാഹവും ദാമ്പത്യവുമെല്ലാം അടുത്ത സുഹൃത്തിനെ പോലെ മലയാളികൾക്ക് അറിയാം എന്ന് വേണം പറയാൻ. ബിഗ് ബോസ് വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ഇരുവരും ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. പേർളിഷ് എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താര ദമ്പതികളുടെ മകള്‍ നിലയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അവതാരക എന്നതിന് പുറമേ അമ്മ എന്ന നിലയിലാണ് പേര്‍ളിയെ ഇപ്പോള്‍ ആരാധകര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്.

അടുത്തിടെ സൈമ അവാര്‍ഡ്സില്‍ പങ്കെടുക്കാന്‍ മകള്‍ക്കൊപ്പമെത്തിയ പേര്‍ളിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എല്ലാവിധ പിന്തുണയും നല്‍കി പേര്‍ളിയ്ക്കൊപ്പം തന്നെ നില്‍ക്കുന്ന ആളാണ് ശ്രീനിഷും. കരിയറില്‍ ഉയരാന്‍ ഭാര്യയെ സഹായിച്ച് ഒപ്പം നില്‍ക്കുന്ന ശ്രീനിഷിനെയും ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്. ഇപ്പോഴിതാ, സൈമ അവാര്‍ഡ്സില്‍ പങ്കെടുക്കാന്‍ മകള്‍ക്കൊപ്പമെത്തിയ പേര്‍ളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായികയും നടിയുമായ അപര്‍ണ ബാലമുരളി. ഒരുപാട് സ്ത്രീകള്‍ക്ക് മുന്‍പോട്ട് പോകാനുള്ള പ്രചോദനമാണ് നിങ്ങളെന്നും ഇനിയും അങ്ങനെ തന്നെ തുടരൂ എന്നുമാണ് അപര്‍ണ പറയുന്നത്.

‘ഒരുപാട് സ്ത്രീകള്‍ക്ക് നിങ്ങള്‍ പുതിയ ഗോളുകള്‍ സെറ്റ് ചെയ്ത് നല്‍കുകയാണ്. പേര്‍ളി നിങ്ങള്‍ ഒരു പ്രചോദനമാണ്. സൂപ്പര്‍ വുമണായ നിങ്ങള്‍ക്ക്, സൂപ്പര്‍ മോമിന് ചിയേഴ്സ്. നിങ്ങളും ശ്രീനിയും ഈ സമയങ്ങള്‍ ആസ്വദിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഇനിയും ആളുകളെ പ്രചോദിപ്പിക്കൂ.’ -അപര്‍ണ കുറിച്ചു. അപര്‍ണയ്ക്ക് നന്ദി പറഞ്ഞു പേര്‍ളി ഈ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ശ്രീനിഷും ഈ പോസ്റ്റ് പങ്കുവച്ചിരുന്നു. ടോവിനോ തോമസ്‌, ഐശ്വര്യ ലക്ഷ്മി എന്നിവരെ അഭിമുഖം എടുക്കുന്നതിനിടെ കരഞ്ഞ നിലയെ തോളിലിട്ട്‌ ആശ്വസിപ്പിച്ച പേര്‍ളിയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.

ശ്രീനിഷ് എത്ര ശ്രമിച്ചിട്ടും നില കരച്ചില്‍ നിര്‍ത്താതെ വന്നതോടെ ക്ഷമ ചോദിച്ച് പേര്‍ളി കുഞ്ഞിനെ എടുത്ത് തോളിലിട്ടു. വീണ്ടും ക്ഷമ ചോദിച്ചെങ്കിലും അത് സാരമില്ല ഞങ്ങള്‍ക്കും നിലയെ പരിചയപ്പെടാമല്ലോ എന്നായിരുന്നു ടോവിനോയുടെ മറുപടി. കരച്ചില്‍ അടങ്ങുന്നത് വരെ കുഞ്ഞിനെ തോളിലിട്ടാണ് പേര്‍ളി അഭിമുഖം നടത്തിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ നിരവധി പേരാണ് പേര്‍ളിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഏതൊരു സ്ത്രീയ്ക്കും അമ്മയ്ക്കും അഭിമാനമാണ് പേര്‍ളി എന്നാണ് ആരാധകര്‍ പറയുന്നത്. കരിയറിനും കുടുംബ ജീവിതത്തിനും തുല്യ പ്രാധാന്യം നല്‍കി മുന്‍പോട്ട് പോകുന്ന ആളാണ് പേര്‍ളിയെന്നും ആരാധകര്‍ പറയുന്നു.

Continue Reading

Trending Social Media

രാജുവിന് വിഷമം വന്നാല്‍ കരയുന്നത് ഇന്ദ്രനാണ്‌, രാജു സുകുവേട്ടനെ പോലെയാണ്; ഭഗവന്‍ നല്‍കിയ അനുഗ്രഹമാണ് എന്റെ മക്കള്‍ -മല്ലിക സുകുമാരന്‍

Published

on

By

45 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് മല്ലിക സുകുമാരന്‍. അന്തരിച്ച നടന്‍ സുകുമാരനാണ് മല്ലികയുടെ ഭര്‍ത്താവ്. മക്കളായ പൃഥ്വിരാജു൦ ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും ചെറുമക്കളായ പ്രാർത്ഥനയും നക്ഷത്രയും അല്ലിയുമെല്ലാം മലയാളികൾക്ക് സുപരിചിതരാണ്. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരായ ഈ താര കുടുംബത്തിലെ എല്ലാവരും തന്നെ സിനിമയിലും സോഷ്യല്‍ മീഡിയയിലുമെല്ലാം തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയിട്ടുള്ളവരാണ്.

സിനിമാ വിശേഷങ്ങള്‍ക്കൊപ്പം തന്നെ തങ്ങളുടെ കുടുംബ വിശേഷങ്ങളും ഈ താരകുടുംബം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും തനിക്ക് ഭഗവാന്‍ നല്‍കിയ അനുഗ്രഹമാണെന്ന് പറയുകയാണ് മല്ലികയിപ്പോള്‍. ‘ഒന്ന് തല്ലിയാല്‍ അധികം വൈകാതെ തന്നെ ഭഗവാന്‍ തഴുകും എന്ന് എനിക്ക് എന്റെ മക്കളുടെ വളര്‍ച്ചയിലൂടെ മനസിലായി. രാജുവിന് വിഷമം വന്നാല്‍ കരയുന്നത് ഇന്ദ്രനാണ്‌. അവന്‍ ഭയങ്കര ദയാലുവാണ്. ആരോടും പിണങ്ങരുതെന്നും ആരും തന്നോട് പിണങ്ങരുത് എന്നും ആഗ്രഹിക്കുന്ന ആളാണ് അവന്‍.’ -മല്ലിക പറയുന്നു.

‘അവന്റെ സ്വഭാവം എനിക്ക് ഒരുപാട് ഇഷ്ടമാണ്. സുകുവേട്ടനെ പോലെയാണ് രാജു. ആരുമായും അവന്‍ പെട്ടന്ന് സൗഹൃദം സ്ഥാപിക്കില്ല.എന്നാല്‍, ഇന്ദ്രന്‍ അങ്ങനെയല്ല. എല്ലാവരോടും ഒരുപാട് ഇടപഴകുകയും സംസാരിക്കുകയും ചെയ്യും.’ -മല്ലിക കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ‘ബ്രോ ഡാഡി’യില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മല്ലിക സുകുമാരനിപ്പോള്‍. ഇതാദ്യമായാണ് മോഹന്‍ലാലിനൊപ്പം മല്ലിക സുകുമാരന്‍ വേഷമിടുന്നത്. വർഷങ്ങളായി സിനിമയിലെ സജീവ സാന്നിധ്യമായ മല്ലിക ഇപ്പോൾ മിനിസ്‌ക്രീനിലും താരമാണ്.

ഹാസ്യ വേഷങ്ങളിലും സീരിയസ് റോളുകളിലുമെല്ലാം നടി തിളങ്ങിയിരുന്നു. ലവ് ആക്ഷന്‍ ഡ്രാമ, തൃശ്ശൂര്‍ പൂരം എന്നീ സിനിമകളാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. 1974 ല്‍ അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് മല്ലിക സിനിമയിലേക്ക് എത്തുന്നത്. ഇപ്പോള്‍ അഭിനയത്തോടൊപ്പം ബിസിനസിലും സജീവമാണ് മല്ലിക. ദോഹയില്‍ റെസ്റ്റോറന്റ് നടത്തുകയാണ് മല്ലിക. സുകുമാരന്റെ വിയോഗത്തിന് ശേഷം രണ്ട് മക്കളേയും ഇന്നു കാണുന്ന നിലയിലേയ്ക്ക് ഉയർത്തി കൊണ്ടുവന്നത്തിൽ അമ്മ മല്ലിക സുകുമാരൻ വഹിച്ച പങ്ക് ചെറുതല്ല.

സോഷ്യൽ മീഡിയയിൽ സജീവമായ മല്ലിക കുടുംബത്തിന്റെ വിശേഷങ്ങൾക്ക് ഒപ്പം, മക്കളെ ട്രോളിയും രംഗത്ത് എത്താറുണ്ട്. കൊച്ചുമക്കളില്‍ എന്നോട് കൂടുതൽ സ്‌നേഹം നക്ഷതയ്ക്കാണ് എന്ന് മല്ലിക മുൻപ് പറഞ്ഞിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ വീട്ടിൽ പോയാൽ മുഴുവന്‍ സമയവും അവൾ തന്റെ കൂടിയാണെന്നും കൊച്ചുമക്കളെല്ലാം അച്ഛമ്മയെന്നാണ് വിളിക്കുന്നതെന്നും മല്ലിക പറഞ്ഞിട്ടുണ്ട്. അലംകൃതയ്ക്ക് തന്നോട് ഇഷ്ടമുണ്ടെങ്കിലും ഡാഡയെ കിട്ടിയാല്‍ പിന്നെ തീര്‍ന്നു, പിന്നെ ഡാഡയുടെ കൂടെയാണ്. ഇത് സുപ്രിയയും പറയും. -മല്ലിക വ്യക്തമാക്കിയിരുന്നു.

Continue Reading

Updates

Reviews2 months ago

സ്ത്രീ ശരീരത്തിനും ഒരു കഥപറയാനുണ്ട്!! നമ്മളറിയേണ്ട ആ കഥയുമായി ‘ബി 32″ മുതൽ 44″ വരെ’, റിവ്യൂ

സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അല്ലെങ്കിൽ അവളുടെ പോരാട്ടങ്ങളെ പറ്റിയുള്ള നിരവധി ചിത്രങ്ങൾ ഇതിനകം മലയാളത്തിലും ഇന്ത്യൻ സിനിമകളിലും ഉണ്ടായിട്ടുണ്ട്. എന്നാൽ സ്ത്രീ അവയവങ്ങളുടെ പേരിൽ അവൾ നേരിടുന്ന...

Reviews6 months ago

നടൻ ജയൻ മരിച്ചതോ കൊന്നതോ? ഞെട്ടിക്കുന്ന വിവരങ്ങളുമായി അന്വേഷണാത്മക നോവൽ രചിച്ച് അൻവർ അബ്ദുള്ള

മലയാളികളുടെ എക്കാലത്തെയും സൂപ്പർ ഹീറോയാണ് നടൻ ജയൻ. ഇന്നും അദ്ദേഹത്തെ അനുസ്മരിക്കാത്തവർ ചുരുക്കമാണ്. നിലവിൽ ജയന്റെ മരണത്തെപ്പറ്റി അന്വേഷണാത്മക നോവൽ രചിച്ചിരിക്കുകയാണ് എഴുത്തുകാരൻ അൻവർ അബ്ദുള്ള. 1980...

Celebrities8 months ago

ഫിലിം ഫെയറിൽ മലയാളികൾക്ക് അഭിമാനമായി ക്രിസ്റ്റിൻ ജോസും ഗോവിന്ദ് വസന്തയും തമിഴിൽ മികച്ച ഗായകനുള്ള അവാർഡ്

67-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് 2022 പ്രഖ്യാപിച്ചു. ഒക്‌ടോബർ 9-ന് ബംഗളൂരുവിൽ വച്ചുനടന്ന അവാർഡ് ദാന ചടങ്ങിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമാ മേഖലയിലെ താരങ്ങളെയാണ്...

Celebrities10 months ago

മലയാള സിനിമ ചരിത്രത്തിൽ ആദ്യം: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തിളങ്ങി തല്ലുമാലയുടെ മിന്നും ഷോ!! അടിച്ചു പൊളിച്ച് ടോവിനോയും കല്യാണിയും

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തല്ലുമാലയുടെ സ്പെക്റ്റാക്കിൾ ഷോ. ജനസാഗരത്ത സാക്ഷിയാക്കി നടന്ന പരിപാടിയിൽ ടൊവിനോ, കല്യാണി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ്...

Celebrities11 months ago

നിങ്ങൾക്ക് ക്ലോസ്ട്രോഫോബി ഉണ്ടോ? എങ്കിൽ മലയൻകുഞ്ഞ് കാണുന്നതിന് മുന്ന് സൂക്ഷിക്കുക!! അറിയിപ്പുമായി അണിയറപ്രവർത്തകർ

ഫഹദ് ഫാസിൽ അഭിനയിക്കുന്ന മലയൻകുഞ്ഞ് കാണാൻ എത്തുന്ന പ്രേക്ഷകർക്ക് പുതിയ അറിയിപ്പുമായി മലയൻകുഞ്ഞ് ടീം. “നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ഞങ്ങളുടെ ചിത്രം കാണുന്നതിന്...

Uncategorized11 months ago

3 പതിറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷം മലയാളത്തിൽ വീണ്ടുമൊരു റഹ്മാൻ മാജിക്!! മലയൻകുഞ്ഞിലെ ആദ്യ ഗാനം പുറത്ത്

‘യോദ്ധ’യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം പുറത്തിറങ്ങി. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. ‘ചോലപ്പെണ്ണേ’ എന്ന്...

Uncategorized11 months ago

“ആടലോടകം ആടി നിക്കണ്‌, ആടലോടൊരാൾ വന്ന് നിക്കണ്” ചാക്കോച്ചൻ്റെ ‘ന്നാ താൻ കേസ് കൊട്!’ ചിത്രത്തിലെ പ്രണയഗാനം പുറത്ത്

കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. അതി മനോഹര പ്രണയഗാനം ഇതിനകം 1 ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ആടലോടകം...

Uncategorized11 months ago

മാർച്ച് 29ന് ഷട്ടിൽ കോർട്ടിൽ നടന്ന കൊലപാതകത്തെപ്പറ്റി അറിയില്ലേ? ഉദ്വേഗം നിറച്ച് കുഞ്ചാക്കോ ബോബൻ്റെ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചാക്കോച്ചന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചോക്ലേറ്റ്...

Celebrities1 year ago

തനി ചട്ടമ്പിയായി ശ്രീനാഥ്‌ ഭാസി!!! വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി ഞെട്ടിച്ച് ടീം ചട്ടമ്പി!!

പലതരം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും നമ്മൾ കണ്ടിട്ടുണ്ടാവും എന്നാൽ ഇത്തരം ഒരു വ്യത്യസ്ത പോസ്റ്റർ കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ടീം...

Celebrities1 year ago

ലെസ്ബിയൻ പ്രണയകഥ നോർമലാണ് ഹേ!! സോഷ്യൽ മീഡിയയിൽ വൈറലായി ന്യൂ നോർമൽ പ്രണയകഥ

പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുന്നത് നോർമലായിട്ടുള്ള ഒരു കാര്യമാണ്. അത് കണ്ട് നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അങ്ങനെ ഒരു ആശയവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരികൾ. രണ്ട് ലെസ്ബിയൻ ജോഡികൾ...

Trending

instagram takipçi satın al