Connect with us

Celebrities

മിയ ഇനി അശ്വിന് സ്വന്തം : ആശംസകളുമായി സിനിമാ ലോകം

Published

on

മലയാളത്തിന്റെ പ്രിയപ്പെട്ട നടി മിയ വിവാഹിതയായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം നടത്തിയത്‌. ലോങ് ഫിഷ് ടെയില്‍ ഗൗണും എംബ്രോയ്ഡഡ് വെയ്‌ല അണിഞ്ഞ് അതീവ സുന്ദരിയായിട്ടായിരുന്നു മിയ വധുവായി തിളങ്ങിയത്. ഫുള്‍ ഹാന്‍ഡ് വര്‍ക്ക് ചെയ്ത ഗൗണായിരുന്നു മിയ ധരിച്ചത്.  വിദേശത്ത് നിന്നുമെത്തിച്ച പൂക്കള്‍ കൊണ്ടൊരുക്കിയ ബൊക്കെയണിഞ്ഞ മിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.കോട്ടും സ്യൂട്ടുമണിഞ്ഞ് റോയല്‍ ലുക്കിലായിരുന്നു വരൻ അഷ്‌വിന്‍ എത്തിയതും.

കൊറോണ കാലത്തെ വിവാഹമായതിനാല്‍  വധു വരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും വിവാഹത്തിന്റെ ചടങ്ങുകളില്‍ പങ്കെടുക്കുക എന്ന് നേരത്തെ അറിയിച്ചിരുന്നു. ക്രിസ്ത്യന്‍ ആചാരപ്രകാരം എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ച് ആണ് വിവാഹം നടത്തിയത്. ഇന്ന് വൈകുന്നേരം റിസപ്ഷനും സംഘടിപ്പിച്ചിരുന്നു.കഴിഞ്ഞ താരത്തിന്റെ ബ്രൈഡൽ ഷവർ ചിത്രങ്ങളും  വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു, വീഡിയോ ചുരുങ്ങിയ സമയംകൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ലളിതമായ ചടങ്ങിലാണ് മനസമ്മതം നടത്തിയത്.  സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി പാലയില്‍ വച്ചാണ് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ആണ് മനസമ്മതചടങ്ങ് നടത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ചടങ്ങ് നടത്തിയത്. അടുത്തിടെ യാതൊരു വിധ സൂചനയും നല്‍കാതെയാണ് നടി മിയ തന്റെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ആരെയും അറിയിക്കാതെ വളരെ ചെറിയ ചടങ്ങിലായിരുന്നു താരത്തിന്റെ വിവാഹ ഫിക്സേഷന്‍ കഴിഞ്ഞത്. വിവാഹ ഫിക്സേഷന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. മിയയുടെ ചേച്ചി ജിനിയുടെ യുട്യൂബ് ചാനലിലൂടെ ചടങ്ങിന്റെ വീഡിയോ പുറത്ത് വിട്ടിരുന്നു.

എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുകയാണ് ഭർത്താം അഷ്വിൻ. മിയ പാലാ സ്വദേശികളായ ജോര്‍ജിനെയും മിനിയുടെയും മകളാണ്. വിവാഹ ശേഷം പാലയില്‍ ആയിരിക്കും ഹണിമൂണെന്നും മിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിലൂടെ മിയയുടെ വിവാഹചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമായ. യൂട്യൂബിലൂടെ വിവാഹത്തിന്റെ  വീഡിയോയും പുറത്തുവന്നിട്ടുണ്ട് . അത്യാഡംബര മായി നടക്കാനിരുന്ന വിവാഹമായിരുന്നു മിയയുടെത്.  ഈ കോവിഡ്ക്കാലം ആയതിനാലാണ് വിവാഹം വളരെ ചുരുങ്ങിയ രീതിയിൽ നടത്തിയതെന്നും മിയ അഭിമുഖങ്ങളിൽ തുറന്നുപറഞ്ഞിരുന്നു. മനസമ്മതം  മിയയുടെ സ്വന്തം നാടായ പാലായിൽ വച്ച് ആയിരിക്കുമെന്നും വിവാഹം  എറണാകുളത്ത് വച്ച് ആയിരിക്കും എന്ന് നേരത്തെ അറിയിച്ചിരുന്നു .എറണാകുളത്താണ് മിയയുടെ  സിനിമ സുഹൃത്തുക്കൾ എല്ലാവരും ഉള്ളത് .അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ നിലവിൽ പങ്കെടുത്തത് .

Studio 36oby planj ആണ് വിവാഹത്തിന്റെ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. മിയയുടെ മനസ്സമതത്തിന്റെ ചിത്രങ്ങളും പകർത്തിയത് ഇവർ തന്നെയായിരുന്നു. മാസ്ക് അണിഞ്ഞ് വരന്റെ കൈ പിടിച്ചു പള്ളിയിലേക്ക് നടക്കുന്ന മിയയുടെ ചിത്രങ്ങൾ ആയിരുന്നു ആദ്യം പുറത്തു വന്നിരുന്നത്.

Celebrities

ബഷീറിന് പിറന്നാള്‍ സമ്മാനമായി ബിഎംഡബ്ല്യു കാര്‍ : ആഘോഷം പൊടിപൊടിച്ച് കുടുംബം

Published

on

By

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കുടുംബമാണ് ബഷീര്‍ ബഷിയുടേത്.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ബഷീര്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. ഷോയില്‍ ഉടനീളം പങ്കെടുത്തില്ലെങ്കിലും താരത്തിന്റെ ജീവിതവും തുടര്‍ന്നുള്ള കഥകളും വാര്‍ത്തകളില്‍ ഇടം നേടി. ഷോ അവസാനിപ്പിച്ച ശേഷം സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും ആയി തിളങ്ങുകയായിരുന്നു ബഷീറും കുടുംബവും.

ആരാധകര്‍ക്ക് ഒപ്പം തന്നെ ബഷീറിന് വിമര്‍ശകരും ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴായി താരത്തിനെതിരെ പല സൈബര്‍ അറ്റാക്കുകളും വന്നിട്ടുണ്ട്. അടുത്തിടെ മൂന്ന് വിവാഹം കഴിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി താരത്തിനെതിരെ പ്രമുഖ അവതാരിക രംഗത്തെത്തിയിരുന്നു. അവതാരകനായും ആല്‍ബങ്ങളില്‍ നായകനായും ബഷീര്‍ മിനി സ്‌ക്രീനിലും സജീവമായിരുന്നു. താരത്തിന് രണ്ട് ഭാര്യമാരുണ്ട്. രണ്ടു വിവാഹം കഴിച്ച താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദേയമാകാറുണ്ട്. രണ്ടു ഭാര്യമാരെ ഉള്‍ക്കൊള്ളിച്ചുള്ള താരത്തിന്റെ കല്ലുമക്കായ എന്ന വെബ്സീരിസും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ജോഷ് ടോക്ക്സ് എന്ന പരിപാടിയിലൂടെ അവതാരിക ശ്രീയ അയ്യര്‍ നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് ബഷീറിന് സൈബര്‍ ആക്രമണം ഉണ്ടായത്.

ഇപ്പോഴിതാ ബഷീറിന്റെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചതിന്റെ വാര്‍ത്ത പുറത്ത് വരികയാണ്. ലോക്ഡൗണ്‍ ആയതിനാല്‍ ചെറിയ രീതിയില്‍ നടത്തുകയായിരുന്നു. സര്‍പ്രൈസായി ലഭിക്കുന്നത് ബിഎം ഡബ്ല്യു കാറാണെന്നാണ് പ്രേക്ഷകര്‍ക്ക് മനസിലാകുന്നത്. ഷോറൂമിലെത്തുമ്പോള്‍ വീഡിയോ അവസാനിപ്പിക്കുകയാണ്. ബാക്കിയുള്ളത് അടുത്ത വീഡിയോയില്‍ ഇടുമെന്നും മഷൂറ അറിയിക്കുന്നുണ്ട്. ഇക്കൊല്ലത്തെ ബഷീറിന്റെ പിറന്നാളും ലൈവ് വീഡിയോ പങ്കുവെച്ചാണ് കുടുംബം ആഘോഷിച്ചിരിക്കുന്നത്.

രണ്ടു ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പമായിരുന്നു ഇത്തവണയും ബഷീറിന്റെ പിറന്നാള്‍. മഷൂറയാണ് ലൈവ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചത്. 17 വയസ്സിന്റെ പിറന്നാള്‍ ആണ് ബഷി ആഘോഷിക്കാന്‍ പോകുന്നതെന്നും തമാശയോടെ വീഡിയോയിലൂടെ പറയുന്നുണ്ട്. മാത്രമല്ല ഇന്ന് ചെറിയ ആഘോഷം മാത്രമേ ഉള്ളൂവെന്നും അടുത്ത ദിവസം കിടിലന്‍ ആഘോഷം ആയിരിക്കും നടക്കുന്നതെന്നും മഷൂറ വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. കുടുംബമൊത്ത് ഷോറുമിലേക്ക് പോകുന്നതും വീഡിയോയിലൂടെ കാണുന്നുണ്ട്. വീഡിയോയിലൂടെ തന്നെ കാര്‍ വാങ്ങുന്ന കാര്യം പറയുന്നുണ്ട്. മഷൂറയും സുഹാനയും വലിയ സന്തോഷത്തിലാണെന്ന് വീഡിയോയിലൂടെ തന്നെ കാണാം. മക്കള്‍ക്കും ഭാര്യമാര്‍ക്കും മഷൂറയുടെ കുടുംബത്തിനൊപ്പവുമാണ് കാര്‍ വാങ്ങാന്‍ പോകുന്നത്.

ബഷീറിനും രണ്ട് ഭാര്യമാര്‍ക്കും യൂട്യൂബ് ചാനല്‍ ഉണ്ട്. ഈ യൂട്യൂബ് ചാനലില്‍ ലൂടെയാണ് വിശേഷങ്ങളെല്ലാം താരങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെക്കാറുള്ളത്. നിരവധി സബ്‌സ്‌ക്രൈബേര്‍സ് ഉള്ള താരങ്ങള്‍ക്ക് നിരവധി പിന്തുണകളും ലഭിക്കാറുണ്ട്. ആദ്യ വിവാഹത്തില്‍ ബഷീറിന് രണ്ട് മക്കളാണുള്ളത് രണ്ടാമത്തെ വിവാഹം ആദ്യ ഭാര്യയുടെ സമ്മത പ്രകാരം തന്നെ ആയിരുന്നു നടന്നിരുന്നത്.  മഷൂറയാണ് ബഷീറിന്റെ രണ്ടാമത്തെ ഭാര്യ. ആദ്യ ഭാര്യ സുഹാനയേയും പ്രണയിച്ചാണ് താരം വിവാഹം കഴിച്ചത്.

Continue Reading

Celebrities

മകളുടെ പിറന്നാളിന് അനാഥകുഞ്ഞുങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ച് ബാല ; പാപ്പുവിന് ആശംസകളുമായി ആരാധകര്‍

Published

on

By

നടന്‍ ബാലയുടെയും അമൃത സുരേഷിന്റെയും മകള്‍ പാപ്പുവിന്റെ ജന്‍മദിനം കഴിഞ്ഞ ദിവസമായിരുന്നു ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി നടന്‍ ബാലയും അമൃതയും എത്തിയിരുന്നു. രണ്ടു പേരും വ്യത്യസ്ത രീതിയിലാണ് മകളുടെ പിറന്നാള്‍ ആഘോഷിച്ചത്. സെപ്റ്റംബര്‍ 21നാണ് പാപ്പു എന്ന അവന്തികയുടെ പിറന്നാള്‍. അമൃതയുടെ കുടുംബത്തോടൊപ്പമാണ് ഇപ്പോള്‍ മകള്‍ താമസിക്കുന്നത്. വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം മകള്‍ അമ്മയുടെ കൂടെയാണ് ഉള്ളത്. അതുകൊണ്ട് തന്നെ സ്വാഭാവികമായും ബാലയ്ക്ക് വിരളമായെ മകള്‍ക്കൊപ്പം താമസിക്കാന്‍ സാധിക്കാറുള്ളു. പിറന്നാളിന് മുന്‍പ് തന്നെ മകള്‍ക്ക് വീഡിയോയിലൂടെയാണ് ബാല ആശംസ അറിയിച്ചത്. മകളെ കാണാത്തതിലുള്ള വിഷമവും ബാലയുടെ വീഡിയോയില്‍ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ അറിയിക്കുന്നത്. ഇരുവരും ഒന്നിക്കണമെന്നും നിരവധി പേര്‍ കമന്റുകളിലൂടെ അറിയിച്ചു.

പിറന്നാള്‍ ദിനം വന്നപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ അനാഥക്കുട്ടികളുടെ കൂടെ സന്തോഷ ദിനം പങ്കിട്ട ബാലയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. എന്നാല്‍ അമൃതയ്ക്കും മാതാപിതാക്കള്‍ക്കുമൊപ്പം മകള്‍ പിറന്നാള്‍ ആഘോഷിച്ചത് അമൃതയും പങ്കുവച്ചു. ചുരിങ്ങിയ സമയംകൊണ്ടാണ് രണ്ട് ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയത്.

മകള്‍ക്ക് വേണ്ടി പങ്കു വച്ച ആശംസ വീഡിയോയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പേടി വന്നാല്‍ എന്തു പറയണം എന്ന് മകളോട് ചോദിച്ചുവെന്നും ഡാഡി ഉണ്ട് എന്നു പറയണമെന്നും പാപ്പു ഹാപ്പി ബര്‍ത്ത് ഡേ ടു യു മകളെ, പാപ്പുവിന് വേണ്ടിയുള്ള എന്റെ എല്ലാ വാഗ്ദാനങ്ങളും പാലിച്ചു കഴിഞ്ഞിരിക്കുകാണ്. ജീവിതത്തില്‍ മകള്‍ക്ക് വേണ്ടിയുള്ള എല്ലാ സത്യങ്ങളും പാലിച്ചിട്ടുണ്ട്. അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട് , പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ല. പക്ഷെ എന്നാല്‍ ഞാന്‍ നിന്നെ കണ്ടിരിക്കും” എന്നാണ് ബാല കണ്ണു നിറച്ച് പറഞ്ഞത്. അതിന് ശേഷമാണ് അനാഥകുട്ടികള്‍ക്കൊപ്പം മധുരം വിളമ്പുന്ന ചിത്രങ്ങളും വീഡിയോയും  പുറത്ത് വന്നത്. തന്റെ മകളെ പോലെ ഒരുപാട് കുഞ്ഞുങ്ങള്‍ ഇവിടെയുണ്ടെന്നും തീര്‍ച്ചയായും പാപ്പുവിനെ നേരിട്ട് കാണുമെന്നും ബാല പോസ്റ്റിലൂടെ അറിയിച്ചു. രണ്ടു കൂട്ടരുടേയും ചിത്രങ്ങളെല്ലാം പുറത്ത് വന്നപ്പോള്‍ ചിലര്‍ വിമര്‍ശനവുമായും രംഗത്ത്  വന്നിരുന്നു. മകളുടെ ഭാവിയെ ഓര്‍ത്ത് ഒരുമിക്കണമെന്നും ,ആരാധകര്‍ അറിച്ചിരുന്നു.

2010-ല്‍ ആണ് താരങ്ങള്‍ വിവാഹിതരായത്. വിവാഹ ശേഷം അമൃത പിന്നണി ഗാന രംഗത്ത് വന്നിരുന്നു. അമൃതയ്ക്കും ബാലയ്ക്കും 2012-ല്‍ ആണ് അവന്തിക ജനിച്ചത്. പിന്നീട് ജീവിതത്തില്‍ രസക്കേടുകള്‍ വരികയായിരുന്നു. ശേഷം നാല് വര്‍ഷത്തോളം വേര്‍ പിരിഞ്ഞു താമസിച്ച ഇരുവരും 2019-ല്‍ ആണ് വിവാഹ മോചിതരായത്.

പിന്നീട് മകള്‍ അമൃതയ്‌ക്കൊപ്പം തന്നെയാണ്.വിവാഹ മോചിതയായ ശേഷം അമൃത പിന്നണി ഗാന രംഗത്ത് കൂടുതല്‍ സജീവമാകുകയായിരുന്നു. അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് സഹോദരിയ്ക്കൊപ്പം ചേര്‍ന്ന് ആരംഭിച്ചു. ഇന്ത്യയ്ക്ക് അകത്തും ഇന്ത്യയ്ക്ക് പുറത്തും നിരവധി ഷോകള്‍ ചെയ്ത് സജീവമായി. താരത്തിന്റെ അനിയത്തി അഭിരാമിയും താരത്തിനൊപ്പം ഷോകളില്‍ സജീവമാണ്. താരങ്ങളുടെ യുട്യൂബ് ചാനലിന്റെ പേര് എജി വ്‌ലോഗ് എന്നാണ്. മകള്‍ പാപ്പും താരങ്ങളുമെല്ലാം വ്‌ലോഗില്‍ വളരെ സജീവമാണ്.

Continue Reading

Celebrities

ഭര്‍ത്താവ്, കാമുകന്‍, ആങ്ങള, മൂന്നു കൂട്ടരോടും ദയവുചെയ്ത് പഠിപ്പിക്കാനോ കൂടെ വരാനോ ആവശ്യപ്പെടരുത് : കുറിപ്പ്

Published

on

By

ഡ്രൈവിംഗ് അറിയാത്ത പെണ്‍കുട്ടികള്‍ /സ്ത്രീകള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എന്ത് പേടിയുണ്ടെങ്കിലും അതങ്ങ് പഠിച്ചെടുക്കണമെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍മീഡിയയിലൂടെ ടിപ്‌സുകള്‍ പരിചയപ്പെടുത്തിയ ഷാനിബയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. പലപ്പോഴും സ്ത്രീകള്‍ക്ക് ഡ്രൈവിങ് പഠിക്കുകയെന്നത് വലിയൊരു കടമ്പയാണ്. ഡ്രൈവ് ചെയ്യാത്ത ആമ്പിള്ളേരെ കാണുമ്പോള്‍ നമ്മള്‍ മുഖം ചുളിക്കുന്നപോലെ തന്നെ , അത്രമേല്‍ അത്യാവശ്യമായൊരു സ്‌കില്‍ തന്നെയാണ് ഡ്രൈവിംഗ് എന്നത് ഷീനിബ കുറിപ്പിലൂടെ പറയുകയാണ്. ലൈസന്‍സ് എടുത്താലും പല സ്ത്രീകളും പേടിച്ച് വണ്ടിയെടുക്കാതെ വീട്ടില്‍ ഇരിക്കുന്നവരാണ്. അത്തരത്തിലുള്ളവരാണ് ഈ കുറിപ്പ് വായിക്കേണ്ടതും.

ഈ പെണ്ണുങ്ങള്‍ ഓരോന്ന് റോഡില്‍ ഇറങ്ങി ബ്ലോക്കാക്കും ആരേലും സ്ലോ ആയി പോണത് കാണുമ്പോള്‍ അത് പെണ്ണായിരിക്കും എന്നൊക്കെ ചൊറിയണവരെ ജന്മത്തു വണ്ടീല്‍ കേറ്റരുതെന്നും , ലോണ്‍ എടുത്തിട്ടായാലും കാര്‍/ സ്‌കൂട്ടര്‍ സ്വന്തം പൈസക്ക് മേടിക്കുക, ഭര്‍ത്താവ്, കാമുകന്‍, ആങ്ങള, ഈ മൂന്നു കൂട്ടരോടും പഠിപ്പിക്കാനോ കൂടെ വരാനോ ആവശ്യപ്പെടരുത്. പിന്നെ നിങ്ങള്‍ ജന്മത്തു സ്റ്റിയറിംഗ് തൊടില്ല, ഒരു കാര്യോമില്ലാതെ പെണ്ണാണെന്ന് കണ്ട് ചൊറിയണ ആള്‍ക്കാരെ ഗ്ലാസ് കേറ്റിട്ട് അറിയാവുന്ന തെറി ഒക്കെ വിളിച്ചോ. നല്ല സമാധാനം കിട്ടും , തുടങ്ങി രസകരമായ വിധത്തിലാണ് ടിപ്‌സ് പരിചയപ്പെടുത്തുന്നത്. നിരവധി പേരാണ് പോസ്റ്റിന് മികച്ച അഭിപ്രായങ്ങള്‍ നല്‍കിയിരിക്കുന്നത്.

കുറിപ്പ് വായിക്കാം: ഡ്രൈവിംഗ് അറിയാത്ത പെണ്‍കുട്ടികള്‍ /സ്ത്രീകള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എന്ത് പേടിയുണ്ടെങ്കിലും അതങ്ങ് പഠിച്ചെടുക്കണം. ഡ്രൈവ് ചെയ്യാത്ത ആമ്പിള്ളേരെ കാണുമ്പോള്‍ നമ്മള്‍ മുഖം ചുളിക്കുന്നപോലെ തന്നെ , അത്രമേല്‍ അത്യാവശ്യമായൊരു സ്‌കില്‍ തന്നെയാണ് ഡ്രൈവിംഗ്. ഏറ്റവും സേഫ് ആയി വണ്ടിയോടിക്കുന്നത് പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകള്‍ ആണെന്ന് തോന്നാറുണ്ട്.എറണാകുളത്തൊഴികെ വേറെ എവിടേം റോഡില്‍ ഇത്രേം സ്ത്രീകളെ കാണാറുമില്ല. ഇനി അങ്ങോട്ട് ഡ്രൈവിംഗ് പഠിക്കാന്‍ പോകുന്ന, അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസെന്‍സ് ഉണ്ടായിട്ടും പേടിച്ചു വണ്ടിയെടുക്കാതെ ഇരിക്കുന്ന പെണ്ണുങ്ങള്‍ക്ക് വേണ്ടി കുറച്ചു ടിപ്‌സ് പറയാം.

ലോണ്‍ എടുത്തിട്ടായാലും കാര്‍/ സ്‌കൂട്ടര്‍ സ്വന്തം പൈസക്ക് മേടിക്കുക (റോഡില്‍ ചെളിയാണ്, ടയറു തേയും, വര വീഴും തുടങ്ങിയ നായ്ക്കുരണ effect ഇല്‍ നിന്നും രക്ഷനേടാനും ഓ സാരമില്ലെന്നേ എന്ന് തള്ളാനും ഇത് ഉപകരിക്കും), നീ ഓടിച്ചാല്‍ ശരിയാകില്ല എന്ന് ആര് പറഞ്ഞാലും ഒന്നോടിച്ചു നോക്കട്ടെ എന്നും പറഞ്ഞങ്ങട് ഓടിക്യ. ബാക്കിയൊക്കെ പിന്നെ, കാര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ തൊട്ടടുത്തിരുന്നു യ്യോ കുഴി, ദേ വളവ്, റൈറ്റ് ഒടിക്ക്, തിരിക്ക്, ന്നൊക്കെ കമന്ററി നടത്തുന്നവരെ അടുത്ത വളവില്‍ ഡോര്‍ തുറന്നു ഉന്തിയിട്ടേക്കുക, പിന്നില്‍ നിന്നു എത്ര സൗണ്ടില്‍ ഹോണ്‍ അടിച്ചാലും വാവ് നൈസ് റോഡ് ന്നും പറഞ്ഞു പോണ സ്പീഡില്‍ തന്നെ അങ്ങ് പോകണം, ( എമര്‍ജന്‍സി ഒഴികെ ). റോഡ് നമ്മള്‍ടേം അവരടേം അപ്പന്റെ വകയല്ലല്ലോ, ഈ പെണ്ണുങ്ങള്‍ ഓരോന്ന് റോഡില്‍ ഇറങ്ങി ബ്ലോക്കാക്കും, ആരേലും സ്ലോ ആയി പോണത് കാണുമ്പോള്‍ അത് പെണ്ണായിരിക്കും എന്നൊക്കെ ചൊറിയണവരെ ജന്മത്തു വണ്ടീല്‍ കേറ്റരുത്. ബ്ലഡി ഗ്രാമവാസിസ്

ആദ്യത്തെ ഒരു മൂന്നു മാസം നല്ല തെറിവിളി കേള്‍ക്കും. വീട്ടാര് മൊത്തം തുമ്മും. പ്രത്യേകിച്ച് കാര്‍ ആണെങ്കില്‍.പക്ഷെ തളരരുത് രാമന്‍ കുട്ടീ തളരരുത്, ഭര്‍ത്താവ്, കാമുകന്‍, ആങ്ങള, ഈ മൂന്നു കൂട്ടരോടും പഠിപ്പിക്കാനോ കൂടെ വരാനോ ആവശ്യപ്പെടരുത്, പിന്നെ നിങ്ങള്‍ ജന്മത്തു സ്റ്റിയറിംഗ് തൊടില്ല. (വല്ലോരുടേം ഭര്‍ത്താവോ കാമുകനോ ആങ്ങളയോ ഒക്കെ ആണേല്‍ പൊളിക്കും. അവരുടെ ക്ഷമ ആണ് മക്കളേ ക്ഷമ),  റിവേഴ്സ്, പാര്‍ക്കിംഗ് തുടങ്ങിയ ടാസ്‌ക് കള്‍ക്കൊക്കെ ഒരു നാണോം ഇല്ലാതെ പര സഹായം തേടുക. പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ മൂന്നാലുപേര്‍ എല്ലാ ജംക്ഷനിലും കാണും. എല്ലാം അവര്‍ നോക്കിക്കോളും. നമ്മള്‍ സ്റ്റിയറിംഗ് പിടിച്ചു ഇരുന്നാല്‍ മതി.

ഒരു കാര്യോമില്ലാതെ പെണ്ണാണെന്ന് കണ്ട് ചൊറിയണ ആള്‍ക്കാരെ ഗ്ലാസ് കേറ്റി ട്ട് അറിയാവുന്ന തെറി ഒക്കെ വിളിച്ചോ. നല്ല സമാധാനം കിട്ടും. എന്തൊക്കെ പറഞ്ഞാലും തന്നെ ഡ്രൈവ് ചെയ്യുമ്പോ കിട്ടുന്ന കോണ്‍ഫിഡന്‍സ് വേറെ ലെവല്‍ ആണ്. അതോണ്ട് എല്ലാരും അതങ്ങട് പഠിക്കണം. റോഡില്‍ നിറയെ പെണ്ണുങ്ങളുള്ള ഒരു കിനാശ്ശേരി ആണെന്റെ സ്വപ്നം, എന്ന് സിഗ്‌നലില്‍ ഇരുന്നു ഡാന്‍സ് കളിക്കുന്ന, ഓവര്‍ ടേക്ക് ചെയ്യുന്നോരെ തിരിച്ചു ഓവര്‍ ടേക്ക് ചെയ്തിട് കൊഞ്ഞനം കുത്തി കാണിക്കുന്ന, റൈറ്റ് ഇന്‍ഡിക്കേറ്റര്‍ ഇട്ടു ലെഫ്റ്റിലേക്ക് ടേണ്‍ ചെയ്യുന്ന പാവം പാവം പെണ്‍കുട്ടി.

Continue Reading

Updates

Exclusive15 hours ago

എനിക്ക് വഴികാട്ടിയായ കാവൽ മാലാഖ: അച്ഛനെക്കുറിച്ച് ഭാവന

പരിമളം എന്ന കഥാപാത്രത്ത അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് ഭാവന.ആദ്യ ചിത്രത്തില്‍ നായികയായി ആയിരുന്നില്ല ഭാവന തിളങ്ങിയത്. പക്ഷെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പരിമളത്തെ മലയാളികള്‍...

Exclusive21 hours ago

സ്‌റ്റേജ് ഷോ ആയിരുന്നു പ്രധാന വരുമാനം, ലോക്ക് ഡൗൺ കാലത്ത് അതും നിലച്ചു, ആശ്വാസമായത് ‘പ്രീമിയർ പത്മിനി’! പ്രതിസന്ധി കാലത്തും ചിരി നിറച്ച് നോബിയും കൂട്ടരും

മിനിസ്‌ക്രീന്‍ കോമഡി പ്രോഗ്രാമിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് നോബി. മിനി സ്‌ക്രീനിലൂടെ തിളങ്ങിയ താരം പിന്നിട് മലയാള സിനിമയിലും എത്തിയിരുന്നു. കോമെഡി ഷോ വേദികളിലൂടെയാണ് നോബി ആരാധകര്‍ക്ക്...

Celebrities22 hours ago

ബഷീറിന് പിറന്നാള്‍ സമ്മാനമായി ബിഎംഡബ്ല്യു കാര്‍ : ആഘോഷം പൊടിപൊടിച്ച് കുടുംബം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കുടുംബമാണ് ബഷീര്‍ ബഷിയുടേത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ബഷീര്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. ഷോയില്‍...

Celebrities2 days ago

മകളുടെ പിറന്നാളിന് അനാഥകുഞ്ഞുങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ച് ബാല ; പാപ്പുവിന് ആശംസകളുമായി ആരാധകര്‍

നടന്‍ ബാലയുടെയും അമൃത സുരേഷിന്റെയും മകള്‍ പാപ്പുവിന്റെ ജന്‍മദിനം കഴിഞ്ഞ ദിവസമായിരുന്നു ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി നടന്‍ ബാലയും അമൃതയും എത്തിയിരുന്നു. രണ്ടു...

Celebrities2 days ago

ഭര്‍ത്താവ്, കാമുകന്‍, ആങ്ങള, മൂന്നു കൂട്ടരോടും ദയവുചെയ്ത് പഠിപ്പിക്കാനോ കൂടെ വരാനോ ആവശ്യപ്പെടരുത് : കുറിപ്പ്

ഡ്രൈവിംഗ് അറിയാത്ത പെണ്‍കുട്ടികള്‍ /സ്ത്രീകള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എന്ത് പേടിയുണ്ടെങ്കിലും അതങ്ങ് പഠിച്ചെടുക്കണമെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍മീഡിയയിലൂടെ ടിപ്‌സുകള്‍ പരിചയപ്പെടുത്തിയ ഷാനിബയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. പലപ്പോഴും സ്ത്രീകള്‍ക്ക് ഡ്രൈവിങ്...

Celebrities2 days ago

ഇതിലെ പൈങ്കിളി പ്രയോഗങ്ങളും ഭാഷയും ഞങ്ങളുടെത് അല്ല: കള്ളങ്ങള്‍ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ ; പ്രമുഖ മാധ്യമത്തിനെതിരെ തുറന്നടിച്ച് റോഷന്‍ മാത്യു

ഫഹദ് ഫാസില്‍, ദര്‍ശന, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് സീ യൂ സൂണ്‍. ചിത്രം സംവിധാനം ചെയ്തത് മഹേഷ് നാരായണ്‍ ആണ്. ഈ ലോക്ഡൗണ്‍...

Celebrities3 days ago

ആ സിനിമ എങ്ങാനും ചെയ്താല്‍ ഞാന്‍ അച്ഛനോട് പിന്നെ മിണ്ടൂല !!! മീനാക്ഷി പറഞ്ഞത് കൊണ്ട് ഒഴിവാക്കിയ ചിത്രം : ദിലീപ്

സിനിമയില്‍ സജീവമല്ലെങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരപുത്രി ആണ് മീനാക്ഷി ദിലീപ്.ഒരു ചിത്രത്തില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷിയുടെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. ദിലീപ് പങ്കുവെക്കാറുള്ള വിശേഷങ്ങളില്‍...

Celebrities3 days ago

അന്നത്തെ സംഭവത്തിന് ശേഷം വലത് കണ്ണിന്റെ കാഴ്ച പൂര്‍ണമായി ലഭിച്ചിട്ടില്ല : രജിത്തിനെതിരെ പോലീസില്‍ പരാതിയുമായി രേഷ്മ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ജനപ്രിയ ഷോ ബിഗ് ബോസ് സീസണ്‍ 2 വിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രേഷ്മ. ഷോ അവസാനിച്ചിട്ട് നാളുകളേറെയായെങ്കിലും സൈബര്‍ ആക്രമണങ്ങള്‍ താരത്തെ...

Celebrities3 days ago

പൈനാപ്പിള്‍ പിസ കാണുമ്പോഴും പൈനാപ്പിള്‍ പെണ്ണേ എന്ന് കേള്‍ക്കുമ്പോഴും പൃഥ്വിരാജിനെ ഓര്‍മവരും : ട്രോളുമായി സുപ്രിയ

മലയാള സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സുപ്രിയ മേനോന്‍. ഈ ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സന്തോഷ നിമിഷങ്ങളെല്ലാം താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിനെ ട്രോളി...

Celebrities3 days ago

എന്റെ മീനൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ : മോള്‍ തിരികെ വന്നിട്ട് ആഘോഷിക്കാമെന്ന് മഞ്ജു പിള്ള

തട്ടീംമുട്ടിം എന്ന പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഭാഗ്യലക്ഷ്മി. താരം ആദ്യമായി അഭിനയിക്കുന്ന പരമ്പരയാണ് തട്ടീംമുട്ടീം. മീനാക്ഷി എന്ന കഥാപാത്രത്തെയാണ് താരം പരമ്പരയില്‍ അവതരിപ്പിക്കുന്നത്. സോഷ്യല്‍...

Trending