Connect with us

Celebrities

മിന്നൽ ശക്തിയുമായി അവൻ വരുന്നു: ആരാധകർക്ക് ബോണസ് ട്രെയ്‌ലറുമായി മിന്നൽ മുരളി ടീം

Published

on

ഡിസംബർ 24ന് റിലീസ് ചെയ്യാനിരിക്കെ ആരാധകർക്ക് കിടിലം സർപ്രൈസുമായി നെറ്റ്ഫ്ലിക്സ്ഉം മിന്നൽ മുരളി ടീമും. ആദ്യം പുറത്തുവിട്ട മിന്നൽ മുരളിയുടെ ട്രയ്ലർ രാജ്യത്തുടനീളം റെക്കോർഡുകൾ തകർത്ത് പ്രേക്ഷകഹൃദയങ്ങൾ കവർന്നുകൊണ്ടിരിക്കെയാണ് പുതിയ ബോണസ് ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മിന്നൽ ശക്തിയും തുടർന്നുള്ള സൂപ്പർ ഹീറോ പരിവേഷവും, സൂപ്പർ ഹീറോ ലോകവും തുടങ്ങിയ പുത്തൻ കാഴ്ചകൾ ആണ് ട്രെയ്‌ലർ നൽകുന്നത്. ട്രെയിലറിൽ നിന്നും ടീസറിൽനിന്നുമൊക്കെ വ്യത്യസ്തമായി സിനിമയുടെ പുതിയൊരു തലമാണ് ഈ ബോണസ് ട്രെയിലറിൽ കാണിച്ചിരിക്കുന്നത്.

ആദ്യമൊക്കെ ഓരോ കോമഡി എലമെന്റിൽ വന്നിരുന്ന പടം ഈ ടീസർ കൂടി വന്നതോടെ വേറെ ലെവലിലേക്ക് മാറുകയാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷം മിന്നൽ മുരളി തൂക്കും എന്നൊക്കെയാണ് ചിലരുടെ കമന്റുകൾ. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ഡബ്ബ് ചെയ്താണ് ചിത്രം മലയാളത്തിൽ പ്രീമിയർ ചെയ്യുന്നത്. ജയ്സൺ എന്ന കഥാപാത്രമായി ടൊവീനോ എത്തുന്നു. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ. തൊണ്ണൂറുകളാണ് സിനിമയുടെ കഥാപശ്ചാത്തലം. ‘ഗോദ’യ്ക്കു ശേഷം ടൊവീനോയെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നല്‍ മുരളി’ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ഗുരു സോമസുന്ദരം, ഹരിശ്രീ അശോകൻ, അജു വർഗീസ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മാണം. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വിഎഫ്എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ്. മനു ജഗദ് ആണ് കലാസംവിധാനം.

ട്രെയ്‌ലർ ആരാധകർ ഏറ്റെടുത്തതിൽ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകൻ ബേസിൽ ജോസഫ് അറിയിച്ചു. ‘ചിത്രത്തെ കാത്തിരിക്കുന്ന ആരാധകർക്കായി ഞങ്ങൾ ഒരുക്കിയ ഫാന്റസി ലോകത്തെ കുറിച്ചുള്ള സൂചനകൾ ആയാണ് ഇത് റിലീസ് ചെയ്യുന്നത്. പ്രേക്ഷകർക്ക് നല്ലൊരു സിനിമ നൽകാനും സിനിമയിലൂടെ അവരെ രസിപ്പിക്കാനുമാണ് ഞങ്ങളുടെ ശ്രമം. ബോണസ് ട്രെയിലറിലൂടെ പ്രേക്ഷകർക്ക് കൗതുകമുണ്ടാകുമെന്നും സിനിമ കാണുന്നതിൽ അവർ ആവേശഭരിതരാണെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു’ എന്നും ബേസിൽ പറഞ്ഞു. എന്തായാലും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Celebrities

ബോളിവുഡിനെ പിന്തള്ളി മലയാളം സിനിമയും താരങ്ങളും, ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സർവേയിൽ ആദ്യ 3 സ്ഥാനങ്ങളിൽ മിന്നൽ മുരളിയും ജോജിയും!! സന്തോഷം പങ്കിട്ട് ടോവിനോ

Published

on

By

ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സർവേയിൽ മലയാളികളുടെ അതിപ്രസരം. 2021ലെ മികച്ച ചിത്രത്തിന്റെ പട്ടികയിൽ ആദ്യ സ്ഥാനം ഒരു മറാഠി പടം നേടിയെങ്കിലും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത് മിന്നൽ മുരളിയും ജോജിയുമാണ്. ടോവിനോ തോമസ് ആണ് ഈ സന്തോഷ വാർത്ത ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. 2021ലെ മികച്ച നടന്മാരിൽ മുൻപന്തിയിൽ മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിൽ തന്നെയാണ് ഉള്ളത്. മാലിക് എന്ന ചിത്രത്തിലെ പ്രകടനമാണ് എടുത്തു പറയുന്നത്. രണ്ടാം സ്ഥാനത്ത് മിന്നൽ മുരളിയിലെ പ്രകടനത്തിന്റെ നേട്ടത്തോടെ ടോവിനോ തോമസും, സർദാർ ഉദ്ധം ചിത്രത്തിലെ പ്രകടനത്തിൽ വിക്കി കൗശലും പങ്കുവച്ചു. 2021ലെ മികച്ച നടിക്കുള്ള അവാർഡും മലയാളികൾക്ക് അഭിമാനിക്കാവുന്നതാണ്. നിമിഷ സജയനും, കൊങ്കണ സെൻ ശർമയുമാണ് ഈ സർവേയിൽ വിജയികളായത്.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിലെ പ്രകടനമാണ് നിമിഷയെ ഈ നേട്ടത്തിന് അർഹയാക്കിയത്. രണ്ടാം സ്ഥാനത്ത് തപ്‌സി പന്നുവാണ് (ഹസീൻ ദിൽറുബ). രാജ്യത്തെ മികച്ച 7 ഫിലിം ക്രിട്ടിക്സ് ആണ് സർവേയിൽ പങ്കെടുത്തത്. സർവേയുടെ ഫലത്തിൻ്റെ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്താണ് ടോവിനോ ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. “ഒരു അവാർഡ് നേടുക എന്നത് വലിയൊരു കാര്യമാണ് അതേപോലെതന്നെ എന്നാൽ ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സർവേയിൽ ഇടം നേടുക എന്നത് വേറെ ലെവൽ സന്തോഷമാണ്. സിനിമയെ അങ്ങേയറ്റം അഭിനിവേശത്തോടെ നോക്കുന്ന ആളുകൾ നിങ്ങളുടെ ജോലിയെ അംഗീകരിക്കുന്നത് യഥാർത്ഥത്തിൽ വലിയൊരു കാര്യമാണ്. എനിക്കും മിന്നൽ മുരളിക്കും ഇത്തരമൊരു ബഹുമതി നൽകിയതിന് ഐഎഫ്‌ഐക്കും സർവേയുടെ ഭാഗമായ എല്ലാ വിമർശകർക്കും നന്ദി” ടോവിനോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഒപ്പം സർവേയിൽ ഇടം നേടിയ എല്ലാവർക്കും ടോവിനോ അഭിനന്ദനങ്ങൾ അറിയിച്ചു. നമ്മൾ ചെയ്തു അളിയാ എന്നാണ് ബേസിലിനെ ടാഗ് ചെയ്ത് ടോവിനോ കുറിച്ചത്. അർഹിക്കുന്ന അംഗീകാരമാണ് ഫഹദിന് ലഭിച്ചത് എന്നും ടോവിനോ കുറിച്ചു. സർദാർ ഉദ്ധം എന്ന ചിത്രത്തിലെ വിക്കിയുടെ പ്രകടനത്തെയും ടോവിനോ പുകഴ്ത്തി. ഈ വർഷം എന്തൊക്കെ പുത്തൻ ചിത്രങ്ങളാണ് നമുക്കായി കാത്തു വച്ചിരിക്കുന്നത് എന്ന് ടോവിനോ ചോദിക്കുന്നു. അതോടൊപ്പം നിമിഷ, കൊങ്കണ, തപ്‌സി എന്നിവരെ അഭിനന്ദിക്കാനും ടോവിനോ മറന്നില്ല. അതേസമയം ടോവിനോയുടെ മിന്നൽ മുരളി ഗ്ലോബൽ ഹിറ്റ് ആയിരുന്നു. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മാണം. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

Continue Reading

Celebrities

“നമ്മൾ തമ്മിൽ ഒരുപാട് സീൻസ് ഉണ്ട്, എന്തെങ്കിലും ഇഷ്ടക്കേടുണ്ടായാൽ പറയണം” എന്ന് പ്രണവിനോട് അശ്വത്ത്, പ്രണവിൻ്റെ മറുപടി ഇങ്ങനെ!!!

Published

on

By

ഒരു നനുത്ത പ്രണയ ചിത്രമായി ഹൃദയം മലയാളികളുടെ മനസ്സിൽ ചേക്കേറിയിരിക്കുകയാണ്. തിയേറ്ററുകളിൽ എല്ലാം ഫുൾ. ചിത്രം സുപ്പെർ ഹിറ്റ് ആവുകയും ആരാധകർ ഇരു കയ്യോടെയും ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിൽ എല്ലാവരും എടുത്തു പറയുന്നത് പ്രണവിനെയും(Pranav Mohanlal) പ്രണവിന്റെ സുഹൃത്തായി അഭിനയിച്ച അശ്വത്ത് ലാലിന്റെയും കഥാപാത്രമാണ്. നായകനായ അരുണിന്റെ സുഹൃത്താണ് ആന്റണി താടിക്കാരന്‍. അതി മനോഹരമായാണ് അശ്വത്ത് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റണിയുടെ തമാശകളൊക്കെ തിയേറ്ററില്‍ ചിരി പടര്‍ത്തികൊണ്ടിരിക്കുകയാണ്. പ്രണവിന്റേയും അശ്വത്തിന്റേയും കോമ്പിനേഷന്‍ സീനുകളൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രീകരണസമയത്ത് പ്രണവുമായുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ശരത്ത് ലാല്‍.

എന്തിനും ഏതിനും അരുണിനൊപ്പം ഉണ്ടാകുന്ന ആളാണ് ചിത്രത്തിൽ ആന്റണി താടിക്കാരൻ. അതുകൊണ്ട് തന്നെ പ്രണവിനൊപ്പം ഒരുപാട് കോമ്പിനേഷൻ രംഗങ്ങളും അശ്വത്തിന് ഉണ്ടായിരുന്നു. ഇതെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. “ഷൂട്ടിന്റെ ആദ്യദിവസമാണ് എന്റെ പൊസിഷൻ നൽകി ഇരുത്തി. അടുത്ത് അപ്പുവിനും പൊസിഷൻ നൽകി ഇരുത്തി. അപ്പോ സംസാരിച്ച് തുടങ്ങാമെന്ന് ഞാന്‍ വിചാരിച്ചു. ഒരു ഇമ്പ്രഷൻ ഒക്കെ പിടിച്ചുപറ്റണമല്ലോ, ഞാൻ പറഞ്ഞു, ‘അപ്പു, ഞാന്‍ ആദ്യമായിട്ടാ സിനിമ, എനിക്ക് ഇതിന്റെ പരിപാടികള്‍ ഒന്നും നന്നായിട്ട് അറിയില്ല. നമ്മള്‍ തമ്മില്‍ ഒരുപാട് സീന്‍സ് ഉണ്ട്. ദേഷ്യപ്പെടുന്നതയൊക്കെ ഉണ്ട്. ഞാന്‍ ചെയ്യുന്നതില്‍ എന്തെങ്കിലും അണ്‍കംഫര്‍ട്ടബിള്‍ ആയി അപ്പുവിന് ഫീല്‍ ചെയ്താൽ അതെന്നോട് തുറന്നു പറയണം. ഞാന്‍ അത് മാറ്റിക്കോളം, അപ്പുവിന് ഒരു ബുദ്ധിമുട്ടുണ്ടാകരുത്’ എന്ന്.. ഇത് പറഞ്ഞു കഴിയുമ്പോള്‍ വരെ, ‘അത് കുഴപ്പമില്ലെടാ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ പറയാം’ എന്നൊരു മറുപടിയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ‘ആ’ എന്ന് മാത്രം പറഞ്ഞിട്ട് അപ്പു തിരിഞ്ഞ് ഇരുന്നു,”

“ഞാനും അങ് തിരിഞ്ഞിരുന്നു. ഈശ്വരാ ഞാൻ എന്തിനിത് പറഞ്ഞു. ഒന്നും പറയണ്ടായിരുന്നു. വിനീതേട്ടന്‍ പറയുന്നത് ചെയ്തിട്ട് അങ്ങ് പോയാല്‍ മതിയാരുന്നു എന്നൊക്കെ ചിന്തിച്ചു. അപ്പോള്‍ അപ്പു എന്നെ തോണ്ടിയിട്ട് പറഞ്ഞു ‘എനിക്കും ഈ പരിപാടി വലുതായിട്ട് അറിയില്ല. ഞാന്‍ ചെയ്യുന്നതില്‍ എന്തെങ്കിലും അണ്‍കംഫര്‍ട്ട് ആയിട്ട് നിനക്ക് ഫീല്‍ ചെയ്യുകയാണെങ്കില്‍ നീ എന്നോട് പറയണെ’. ഇത് കേട്ട് ഞാൻ ആ മനുഷ്യനെ ഒന്ന് നോക്കി, എന്നിട്ട് തോളത്ത് കയ്യിട്ട് പറഞ്ഞു ”അളിയാ, നമ്മുക്ക് പൊളിക്കാട’ അവിടെ നിന്നാണ് ഞങ്ങൾ തുടങ്ങിയത്” അശ്വത്ത് പറഞ്ഞു. പ്രണവ് മോഹൻലാലിൻറെ സിംപ്ലിസിറ്റി ഇപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അശ്വത്തിന്റെ അനുഭവം കൂടി ആയതോടെ വീണ്ടും പ്രണവിന്റെ ഭവ്യത വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. ദര്‍ശനാ രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തിയ സിനിമയാണ് ഹൃദയം. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ സിനിമ കൂടിയാണ് ഹൃദയം.

Continue Reading

Celebrities

എടാ ദാസാ ഏതാ ഈ ചെറുപ്പക്കാർ!!! ചരിത്രം ആവർത്തിച്ച് പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും

Published

on

By

നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും കാലങ്ങളെത്ര കഴിഞ്ഞാലും മലയാളികൾ മറക്കില്ല. ദുബായി കടപ്പുറമാണെന്ന് വിചാരിച്ച് ചെന്നൈയിെല ബസന്ത് നഗർ ബീച്ചിലേയ്ക്ക് നീന്തിക്കയറിയ ദാസനും വിജയനും അവതരിച്ചിട്ട് ഇപ്പോൾ 35 വർഷം പിന്നിടുന്നു. ഇപ്പോഴിതാ മൂന്ന് പതിറ്റാണ്ടുകൾക്കപ്പുറം അവരുടെ അടുത്ത തലമുറയിലെ രണ്ട് ആളുകള്‍ അതേ ലൊക്കേഷനിൽ, ചരിത്രം ആവർത്തിക്കുകയാണ്. പ്രണവ് മോഹൻലാലും, വിനീത് ശ്രീനിവാസനുമാണ് ചിത്രത്തിലുള്ളത്. വിനീത് ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും നിമിഷ നേരം കൊണ്ടാണ് സംഭവം വൈറലായത്. ഇതിനൊരു അടിക്കുറിപ്പ് ഇല്ല എന്നായിരുന്നു ചിത്രം പങ്കുവച്ച ശേഷം വിനീത് കുറിച്ചത്. ‘ഹൃദയം’ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഈ ചിത്രം പകർത്തിയത്.

ജൂഡ് ആന്തണി, ലെന തുടങ്ങി നിരവധിപേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്. ‘ഞാൻ കൊടുത്തോട്ടെ അടിക്കുറിപ്പ് ? ‘ഞാൻ പറഞ്ഞില്ലേ ദാസാ എല്ലാത്തിനും അതിന്റെ സമയമുണ്ടെന്ന്’: ഇങ്ങനെയായിരുന്നു ജൂഡ് ആന്തണിയുടെ കമന്റ്. പ്രണവിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ‘ഹൃദയം’ തിയറ്ററുകളിൽ വലിയ പ്രതികരണം നേടി മുന്നേറുകയാണ്. ചെന്നൈ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻ. ദര്‍ശനാ രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തുന്ന സിനിമ കൂടിയാണ് ഹൃദയം. ഈ വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിയ ചിത്രം ഹൗസ് ഫുള്ളയാണ് പ്രദർശനം തുടരുന്നത്. മേരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംഗീതത്തിന് ഏറെ പ്രധാന്യം നല്‍കിയിട്ടുള്ള സിനിമയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബാണ്.

ജീവിതത്തിലെ വളരെ സാധാരണമായ സംഭവങ്ങളെ പോലും സംഗീതം കൊണ്ടും ഫ്രെയിമുകളുടെ സൗന്ദര്യാത്മകമായ ഉപയോഗം കൊണ്ടും വികാരനിര്‍ഭരമാക്കാൻ കഴിവുള്ള ഒരു സംവിധായകനാണ് വിനീത് ശ്രീനിവാസൻ. ‘തട്ടത്തിൻ മറയത്ത്,’ ‘ജേക്കബിന്റെ സ്വർഗ്ഗരാജ്യം,’ ‘മലർവാടി ആർട്സ് ക്ലബ്’ അങ്ങനെ വിനീത് സംവിധാനം ചെയ്‌ത ചിത്രങ്ങളൊക്കെ ഹിറ്റാണ്. ആ പട്ടികയിൽ പുതിയൊരു പേരാണ് ഹൃദയം. പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്തിന്‍റെ കലാലയ ജീവിതം മുതൽ അയാൾ അച്ഛനാവുന്നത് വരെയുള്ള കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചെന്നൈയിൽ എഞ്ചിനീയറിംഗ് പഠിക്കാൻ പോകുന്ന അരുണിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. കോളേജ് റാഗിങ്ങും, ആദ്യ കാഴ്ചയിലെ പ്രണയവും, പൊടുന്നനെ സംഭവിക്കുന്ന പ്രണയ നഷ്ടവും അതു കാരണം ഉണ്ടാകുന്ന വികാര വിക്ഷോഭവും, പിന്നീട് ഉണ്ടാകുന്ന സ്വയം തിരിച്ചറിവുമൊക്കെയാണ് ആദ്യ പകുതിയെങ്കിൽ, രണ്ടാം പകുതി കോളേജ് ജീവിതം കഴിഞ്ഞ കഥനായകൻ ജീവിതത്തിൽ തന്‍റെ വഴി കണ്ടെത്തുന്നതും, വീണ്ടും ഒരു പ്രണയം കണ്ടെത്തുന്നതും, വിവാഹം കഴിച്ച് കുട്ടികളുണ്ടാകുന്നതുമൊക്കെയാണ്.

Continue Reading

Updates

Celebrities2 days ago

ബോളിവുഡിനെ പിന്തള്ളി മലയാളം സിനിമയും താരങ്ങളും, ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സർവേയിൽ ആദ്യ 3 സ്ഥാനങ്ങളിൽ മിന്നൽ മുരളിയും ജോജിയും!! സന്തോഷം പങ്കിട്ട് ടോവിനോ

ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സർവേയിൽ മലയാളികളുടെ അതിപ്രസരം. 2021ലെ മികച്ച ചിത്രത്തിന്റെ പട്ടികയിൽ ആദ്യ സ്ഥാനം ഒരു മറാഠി പടം നേടിയെങ്കിലും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്...

Celebrities3 days ago

“നമ്മൾ തമ്മിൽ ഒരുപാട് സീൻസ് ഉണ്ട്, എന്തെങ്കിലും ഇഷ്ടക്കേടുണ്ടായാൽ പറയണം” എന്ന് പ്രണവിനോട് അശ്വത്ത്, പ്രണവിൻ്റെ മറുപടി ഇങ്ങനെ!!!

ഒരു നനുത്ത പ്രണയ ചിത്രമായി ഹൃദയം മലയാളികളുടെ മനസ്സിൽ ചേക്കേറിയിരിക്കുകയാണ്. തിയേറ്ററുകളിൽ എല്ലാം ഫുൾ. ചിത്രം സുപ്പെർ ഹിറ്റ് ആവുകയും ആരാധകർ ഇരു കയ്യോടെയും ഏറ്റെടുത്തു കഴിഞ്ഞു....

Celebrities3 days ago

എടാ ദാസാ ഏതാ ഈ ചെറുപ്പക്കാർ!!! ചരിത്രം ആവർത്തിച്ച് പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും

നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും കാലങ്ങളെത്ര കഴിഞ്ഞാലും മലയാളികൾ മറക്കില്ല. ദുബായി കടപ്പുറമാണെന്ന് വിചാരിച്ച് ചെന്നൈയിെല ബസന്ത് നഗർ ബീച്ചിലേയ്ക്ക് നീന്തിക്കയറിയ ദാസനും വിജയനും അവതരിച്ചിട്ട് ഇപ്പോൾ 35...

Celebrities5 days ago

വിവാഹ മോചനം അല്ല, ഇരുവരും തമ്മിലുള്ളത് കുടുംബ പ്രശ്നങ്ങൾ മാത്രം: ധനുഷ് ഐശ്വര്യ വിഷയത്തിൽ ധനുഷിൻ്റെ പിതാവ്

പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിനു ഫുള്‍ സ്റ്റോപ്പിടാന്‍ നടന്‍ ധനുഷും(Dhanush) സംവിധായിക ഐശ്വര്യയും തീരുമാനിച്ച കാര്യം അടുത്തിടെയാണ് പുറത്തുവന്നത്. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ഇക്കാര്യം ഇരുവരും അറിയിച്ചത്....

Celebrities5 days ago

‘ല്യാഡി ശൂപ്പര്‍ ശുഡാപ്പി ശ്റ്റാര്‍’; മഞ്ജു വാര്യര്‍ക്കെതിരെ അധിക്ഷേപ പോസ്റ്റുമായി ശ്രീജിത്ത് പണിക്കര്‍!! എതിർത്ത് മഞ്ജു ആരാധകരും ഉണ്ണി മുകുന്ദനും

മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. എല്ലാ ഘട്ടങ്ങളിലും മഞ്ജുവിനൊപ്പം ആരാധകർ ഉണ്ടായിരുന്നു. ഇപ്പോൾ മഞ്ജുവിനെതിരെ അധിക്ഷേപ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് വലതുനിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍....

Celebrities6 days ago

റേപ്പ് കൊട്ടേഷൻ ചരിത്രത്തിൽ ആദ്യം, സാക്ഷികൾ കൂറുമാറിയത് ദിലീപ് പറഞ്ഞിട്ട് : ദിലീപിനെതിരെ പ്രോസിക്യൂഷൻ

നടൻ ദിലീപിന് ഇത് കഷ്ടകാലമാണ്. പുതിയ സിനിമ ഇറങ്ങിയത് മുതൽ വൻ പ്രശ്നങ്ങളാണ് താരം നേരിടുന്നത്. നടിയെ ആക്രമിച്ച കേസും കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ...

Celebrities1 week ago

ബലാത്സംഗത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് വെട്ടിയാർ ഒളിവിലെന്ന് സൂചന, മൊബൈൽ ഓഫ് ആക്കി നാടുവിട്ടെന്ന് അഭ്യൂഹം

വ്‌ളോഗിംങിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ടയാളാണ് ശ്രീകാന്ത് വെട്ടിയാർ. പ്രമുഖ യൂട്യൂബർ ആയും സിനിമകളിൽ അഭിനയിച്ചും ശ്രീകാന്ത് വെട്ടിയാർ(Sreekanth Vettiyar) ഉയരങ്ങൾ കീഴടക്കുകയായിരുന്നു. എന്നാൽ താരത്തിനെതിരെ വന്ന മീ ടൂ...

Celebrities1 week ago

മൂന്ന് മാസം മുൻപ് വരെ ‘ധനുഷ് എൻ്റെ മാത്രം സ്വന്തം’ എന്ന് പോസ്റ്റ് ചെയ്തിരുന്ന ഐശ്വര്യ: വിവാഹ ബന്ധം തകരാനുള്ള കാരണം വെളിപ്പെടുത്തി സുഹൃത്ത്

പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിനു ഫുള്‍ സ്റ്റോപ്പിടാന്‍ നടന്‍ ധനുഷും(Dhanush) സംവിധായിക ഐശ്വര്യയും തീരുമാനിച്ച കാര്യം അടുത്തിടെയാണ് പുറത്തുവന്നത്. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ഇക്കാര്യം ഇരുവരും അറിയിച്ചത്....

Celebrities1 week ago

ഉപ്പും മുളകുമല്ല, ഇനി “എരിവും പുളിയും”, ഫ്രെഡിയും കുടുംബവും ആരാധകർക്കിടയിലേക്ക് എത്തി

മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നായിരുന്നു ‘ഉപ്പും മുളകും’. ഇപ്പോഴിതാ, ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ശ്രദ്ധേയരായ താരങ്ങളെല്ലാം ഒന്നിച്ചെത്തുകയാണ് ‘എരിവും പുളിയും’ എന്ന പരമ്പരയിലൂടെ. ഇഷ്ടതാരങ്ങളായ...

Celebrities1 week ago

അഹാന നൽകിയ സർപ്രൈസ് കണ്ട് ഞെട്ടി ഹൻസു, ഇതുപോലൊരു സഹോദരിയെ കിട്ടാൻ ഭാഗ്യം വേണമെന്ന് ആരാധകർ

കൃഷ്ണ സഹോദരിമാരെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. നടൻ കൃഷ്ണകുമാറിന്റെ മക്കൾ അഹാന, ദിയ, ഇഷാനി, ഹൻസിക തുടങ്ങി നാല് പെൺപുലികളും സോഷ്യൽ മീഡിയയിൽ സജീവമാണ്. മക്കൾ മാത്രമല്ല...

Trending